തോരാതെ പെയ്യുന്ന രാമായണ മാസത്തിന്റെ പുണ്യം കൊണ്ട കർക്കടകത്തിൽ പുണ്യമാസമായ റംസാനെ വരവേൽക്കാനായി ഒരുങ്ങി നിൽക്കുന്ന ഈ സമയത്ത് പിതൃക്കൾക്കായുള്ള വാവു ബലിയും കഴിഞ്ഞ് റംസാൻ നോയമ്പിന്റെ പുണ്യം നേടാനായി ഒരുങ്ങി നിൽക്കുമ്പോൾ ഒരു ബ്ലോഗേഴ്സ് മീറ്റുകൂടി........ തൊടുപുഴയിലേക്ക്....
തിരിമുറിയാതെ പെയ്യുന്ന മഴ. അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലാത്ത മഴ.......
പ്രകൃതിയുടെ വരദാനം തന്നെ.. തുടർച്ചയായി മഴ പെയ്യുന്നുണ്ടെങ്കിലും വലിയ അത്യാഹിതങ്ങളൊന്നും വരുത്താതെ പ്രകൃതിതന്നെ കാക്കുന്നു.. ദൈവത്തിന് നന്ദി....
ഈ സമയത്ത് മഴയുടെ കാമുകനായിരുന്ന പ്രശസ്ത ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്ജിനെ സ്മരിക്കുന്നു.
എന്റെ മൂന്നാമത്തെ മീറ്റ് മൂന്നരമാസത്തിനുള്ളിൽ.........!!!!!!!!!!
തിരൂരിൽ തുഞ്ചൻപറമ്പിലെ മീറ്റിൽ വച്ച് ബ്ലൊഗാരംഭം കുറിച്ച എന്നെ സംബന്ധിച്ച് ഇതൊരു ഭാഗ്യം തന്നെ. രണ്ടു വർഷമായി ജോലി ഇല്ലാതെ ഒരു പ്രത്യേക സാഹചര്യത്തിൽ കഴിയുന്ന എനിക്ക് പിടിച്ചുനിൽക്കാൻ പറ്റിയത് ബൂലോകമായി എനിക്കുണ്ടായിരുന്ന ബന്ധം ഒന്നുകൊണ്ടു മാത്രമാണ്.
എന്റെ ബ്ലോഗിൽ പോസ്റ്റുകൾ ഇടാൻ തുടങ്ങിയത് ഈ ഏപ്രിൽ 17 നു തിരൂരിൽ വച്ചാണെങ്കിലും രണ്ടു വർഷമായി ബൂലോകത്ത് കയറി ഇറങ്ങുന്നു. അതിനാൽ ബൂലോകത്തെ കുറെ ആളുകളെ എനിക്കറിയാം, വായനയിലൂടെ. തുഞ്ചൻ മീറ്റിൽ വച്ച് ധാരാളം പേരെ നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചു. എറണാകുളത്ത് വച്ച് പഴയ സൗഹൃദം പുതുക്കാനും പുതിയതായി കുറച്ചുപേരെ പരിചയപ്പെടാനും കഴിഞ്ഞു.
തിരൂരിൽ നിന്നും ട്രെയിനിൽ തൃശൂർക്ക്... അവിടെ ഇറങ്ങി വൈകിയ ഉച്ചഭക്ഷണ കഴിച്ചപ്പോഴേക്കും ഹാഷിമിന്റെ വിളി...
"മാഷെ....... ഞാൻ എത്തി.. ട്രാൻസ്പൊർട്ട് ബസ്സ്റ്റാന്റിൽ ഉണ്ട്. മാഷ് എത്തീലേ..?"
"ഞാൻ ദാ വരുന്നു"
ബസ്റ്റാന്റിൽ എത്തിയപ്പോൾ ഹാഷിം ഒരുകയ്യിൽ ചായയും മറ്റൊരുകയ്യിൽ പഴം പൊരിയും അടുത്ത കയ്യിൽ ഫോണുമായി ഭരതനാട്യം കളിക്കുന്നു. പങ്കുചേരാനുള്ള ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു.
അവിടെനിന്നും ഒരു ദ്രുത ഗമന ശകടത്തിൽ തൊടുപുഴക്കു്.......
വൈകുന്നേരത്തോടെ തൊടുപുഴയിൽ ബസ്സിറങ്ങി. അടുത്തു കണ്ട ഒരു ഹോട്ടലിൽ കയറി മലപ്പുറത്തിന്റെ ദേശീയഭക്ഷണമായ സുലൈമാനിക്കും ഒരു കാലി പൊറാട്ടക്കും ഓർഡർ കൊടുത്തു. ഹാഷിം ചെവിയിൽ ഒരു സുനാപ്പിയും തിരുകി ഫോണും കൊണ്ട് പുറത്തേക്ക്.......... ഫോൺ ഇയ്യാൾ ജനിച്ചപ്പൊൾ തന്നെ ഒപ്പം ഉണ്ടായിരുന്നു എന്നു തോന്നുന്നു. കറി എന്തു വേണം എന്നു ചോദിച്ച സപ്ലയറോട് ഒന്നും വേണ്ട എന്നു മൊഴിഞ്ഞപ്പോൾ ഇവർ ഏതു നാട്ടുകാരാടാ...... എന്നമട്ടിലൊരു കാക്കനോട്ടം. കാലിപൊറാട്ടയും കട്ടനുമടിച്ച് പുറത്തറങ്ങി. മുതലക്കോടത്തുള്ള ഒരുസുഹൃത്തിനെ സന്ദർശിച്ചു വന്നപ്പോഴേക്കും ഹരീഷിന്റെ വിളിയോടു വിളി.... എവിടെ? എവിടെ?..
സ്വന്തം സ്ഥാപനത്തിന്റെ മുൻപിൽ നിന്നിരുന്ന ഹരീഷിനേയും കണ്ടെത്തി. താമസിക്കാൻ ഹരീഷ് പറഞ്ഞ ഒരു ഹോട്ടലിലേക്ക് റൂം(!) എടുക്കുന്നതിനായി യാത്രയായി.
"സിനിമാക്കാർ താമസിക്കുന്ന സ്ഥലമാണ്..."
ഹരീഷിത് പറഞ്ഞപ്പോ ഞാൻ കീശയിലെ പേൾസ് തപ്പിനോക്കിക്കൊണ്ട് ദയയീയമായി ഹാഷിമിനെ നോക്കി. അദ്ദേഹം ഒരു കൂതറ ലൈനിൽ എവിടെയെങ്കിലും വല്ല സിനിമാനടികളേയും കാണാനുണ്ടോ എന്ന നിരീക്ഷണത്തിലാണ്. റിസപ്ഷനിസ്റ്റ് പൈസ ചോദിച്ചപ്പോഴേക്കും ഹരീഷ് മെല്ലെ പുറത്തേക്ക്... മീറ്റുമുതലാളിയായ ഹരീഷിൽനിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. പാവം രണ്ട് ബ്ലോഗർമാരെ മീറ്റിനു തലേദിവസം വിളിച്ചുവരുത്തി ഇങ്ങനെ പറ്റിക്കാൻ പാടുണ്ടോ....? തിരൂർ മീറ്റ് മുതലാളി കോട്ടോട്ടി, എർണാകുളം മീറ്റ് മുതലാളി Dr. ജയൻ ഏവൂർ എന്നിവരെ കണ്ടുപഠിക്കുക...
കോട്ടോട്ടി, Dr. ജയൻ ഏവൂർ നീണാൾ വാഴട്ടെ...............
എന്തായാലും ഇനി രജിസ്ട്രേഷൻ കഴിഞ്ഞാൽ നാട്ടിലെത്താൻ കള്ളവണ്ടി കയറണ്ടി വരും ഉറപ്പ്.
റൂമിലെത്തി വിശദമായി ഒരുകുളി പാസാക്കി രണ്ടു പേരും ഭക്ഷണം കഴിക്കാൻ പുറത്തേക്കിറങ്ങി..
സ്വന്തം പോക്കറ്റിനെ വിശ്വാസമില്ലാത്തതിനാൽ പുറത്ത് ഒരു തട്ടുകടയിൽ പോയി രാവിലെ ഉണ്ടാക്കിവച്ച ദോശ 50% ഡിസ്കൗണ്ട് നിരക്കിൽ ഒന്നിനു 7രൂപ വച്ചു കഴിച്ചു. തിരിച്ചു റൂമിലേക്ക്... ഹോട്ടലിനുള്ളിലോ, പരിസരത്തൊ സിനിമാനടി പോയിട്ട് ഒരു സിൽമാ പോസ്റ്റ് പോലുമില്ല...
റൂമിലെത്തി ലാപ്ടോപ്പ് തുറന്നു. ഹാഷിമിന്റെ സഹായത്താൽ എന്റെ ബ്ലോഗിനെ ഒന്നു പെയിന്റ് ചെയ്ത് മോടി കൂട്ടാൻ ശ്രമിച്ചപ്പഴേക്കും ഹാഷിമിന്റെ ചാറ്റികൾ വരാൻ തുടങ്ങി..
"ഹായ് ഡാ.... സുഖണോഡാ.. എന്താഡാ നീ മിണ്ടാത്തെ.."
"ക്ലും... പ്ലും..." സ്ക്രീനിന്റെ അടിയിൽ നിന്ന് തുരുതുരാ തരുണീമണികൾ ചാറ്റാനായി പൊങ്ങിവരാൻ തുടങ്ങി.. തിരിച്ചും കുറേ 'ഡാ' കൾ മറുപടിയായി ചാറ്റിൽ നിറഞ്ഞു
എന്റെ സംശയങ്ങൾ തീർക്കാൻ ഹാഷിമിനു സമയം കിട്ടുന്നില്ലാ...
ഇവറ്റയെയെല്ല്ലാം ഓടിച്ച് വിട്ടപ്പോഴെക്കും നേരം പുലരാനായി... കിടന്ന് ഒന്നു മയങ്ങിയപ്പോഴേക്കും കോട്ടോട്ടിയുടെ ഫോൺ കാൾ....
"മീറ്റുണ്ടോ....??"
മീറ്റിനു ബാഗും തൂക്കിയിയിറങ്ങിയ ആളാണ് ചോദിക്കുന്നത്.. മീറ്റുണ്ടോന്ന്...
തുഞ്ചൻ മീറ്റിനുശേഷം കോട്ടോട്ടിക്കെന്താ... വട്ടായോ...??
ഹരീഷ് ജാഗ്രതൈ.....!!!!!!! മീറ്റ് മുതലാളിമാർക്ക് ലൂസ് കണക്ഷൻ...!!! ഹാവൂ..!!! ഡോക്ടറായതിനാൽ ജയൻ ഏവൂർ രക്ഷപ്പെട്ടു.
രാവിലെ 9മണിക്കതന്നെ ഇറങ്ങി മീറ്റ് സ്ഥലത്തേക്ക് ഇവിടെ സിനിമാനടികളെയൊന്നും കാണാനില്ല. മീറ്റിന് നാലു ബ്ലോഗിണിമാരെങ്കിലും ഉണ്ടായാൽ മതിയായിരുന്നു.

ഷാഷിം,പുണ്യാളൻ,ജിക്കു |
I am from USA... മാണിക്ക വീണയുമായ് |
മാണിക്കേച്ചി, മഞ്ഞുതുള്ളി, അമ്മ. |
നന്ദപർവ്വം,രഞ്ജിത് വിശ്വം,ഹബീബ്, സപ്തവർണ്ണങ്ങൾ,അരുൺ നെടുമങ്ങാട് |
മഞ്ഞുതുള്ളിയും തീരവും |
സജിം,മിക്കിമാത്യു, നിവിൻ ,പാക്കരൻ, |
മത്താപ്പും പൂത്തിരികളും |
മീറ്റ് മുതലാളിമാർ കൊട്ടോട്ടി തിരൂർ,ഹരീഷ് തൊടുപുഴ. |
വേണ്ട മോനേ.... ലതികാസുഭാഷ് |
ഞങ്ങൾ പാവങ്ങളാ... ഹബീബും റജിയും |
വാഴക്കോടന്റെ ലാത്തിയിൽ അന്തം വിട്ടിരിക്കുന്നവർ |
വേറൊരു പിൻകാഴ്ച്... |
ഒരു ചെറുപുഞ്ചിരി |
ഹാഷിമിന്റെ കൂതറത്തരം കണ്ട് മത്താപ്പിനു തീ പിടിച്ചപ്പോൾ. |
ഹലോ മീറ്റിലാ.. പിന്നെ വിളി |
നീയിപ്പ പാടണ്ട. |
ഞാനൊരു പാട്ടു പാടാം.... അമ്മുന്റെ സ്വന്തം ജാനകിക്കുട്ടി |
ഓം ഹ്രീം..... തല മാറട്ടെ.... |
മുടിയനും, ഒടിയനും. |
ഹരിച്ചേട്ടനും അനിയൻ ബ്ലോഗർ mnp nairഉം |
മീറ്റ് മുതലാളിമാരും ഗുണ്ടകളും |
അശോകൻ അനൂപ്, പ്രവീൺ, മത്താപ്പ് |
പാക്കരനും മത്തായി വിഷനും |
കസേരകൾ സാക്ഷി... കാദർ പട്ടേപ്പാടം, ശരീഫ്ക്ക. |
സ്വപ്നാടകൻ |
അലക്സാണ്ടർ ആന്റണി |
ശരീഫ് കൊട്ടാരക്കരയും ദൈവത്തിന്റെ കൈകളും |
ജോ..... ഞാനൊന്നുറങ്ങട്ടെ, |
വേദവ്യാസനും മൽസ്യഗന്ധിയും |
ഷിം, ഷാ, ഷി. ഹാഷിം, നൗഷാദ്,സംഷി. |
പാച്ചു അവാര്‍ഡുമായി, കൂടെ മാണിക്യം, ജോ |
മോന്‍ മിടുക്കനാകും, ലതികേച്ചി, ഹബി |
കണ്ണൻ ഇരുന്ന് ഫോട്ടോഎടുക്കുന്നു. നിന്ന് എടുത്തു ക്ഷീണിച്ചു പാവം പൊന്മളക്കാരൻ |
രഞ്ജിത് വിശ്വം, റെജി, പാവത്താന്‍, ജിക്കു |
“അതേയ്.. ഇത്രകൊന്നും പോരാ.... കഴിഞ്ഞ മീറ്റിനു കൂടുതല്‍ കിട്ടിയതാ” |
ചക്ക കൂട്ടാനല്ലാ. ബിരിയാണി തന്നെ |
ശരിക്കും കഴിച്ചോണം നല്ലി, സ്വപ്നാടകൻ, വാഴക്കോടൻ, നിവിൻ |
ഓണത്തിനിടയിൽ പുട്ടുകച്ചവടം |
നോ...നോ... നോ... |
നാണമാകുന്നൂ...... ദിലീപും സിജീഷും |
മീറ്റിലെ പുണ്യാളന്മാർ
എന്നാശരി.. ഒരു കൈ നോക്കാം... |
ഷാജിമാത്യു(കാർട്ടൂൺ ലോകം),റജി മലയാലപ്പുഴ,ദിമിത്രേവ് രഞ്ജിത് വിശ്വം,വേദവ്യാസൻ,ഭാര്യ ഷീന. |
എന്റെ പോട്ടം പിടിക്കെടാ ചെറുക്കാ.... |
ഒരു റഷ്യൻ ഗാനം ദിമിത്രൊവ്.. |
വ്യാജ രേഖാ നിർമ്മാണം... |
വിനുകുട്ടൻ, മനോരാജ്,റാംജി,വിൻസന്റ്. |
മീറ്റീന്ന് ചാടിപ്പോയാലോ.... കാദർപട്ടേപ്പാടവും ജയ്നും |
മക്കളേ... ഇതൊരു മൽസരമല്ല..... |
ഒന്നു വേഗം വാ കൊച്ചേ.. ബീമാനം പോകും |
ചോർത്തല്ലേ.... |
ചെറിയനാടൻ,മകൾ നയന, ഡാനിൽ,ഫിറോസ്. |
പുണ്യാളൻ,രഞ്ജിത്ത് വിശ്വം. |
മീറ്റിലെ ഭക്ഷണം വളരെ നന്നായിരുന്നു.
രാത്രി വീട്ടിൽ എത്തേണ്ടതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞ ഉടൻ തിരിച്ചു പോന്നു മീറ്റ് അവസാനിക്കുന്നതിനു മുൻപ്.. ഇത്തരത്തിലുള്ള ഒരു അവസരം എനിക്ക് ഒരുക്കിത്തന്ന സംഘാടകർക്ക് ഹരീഷ് തൊടുപുഴക്ക് പ്രത്യേകം നന്ദി..നന്ദി.. നന്ദി..
പൊന്മളക്കാരന്‍ ചേട്ടാ... മീറ്റ് വിശേഷങ്ങള്‍ രസകരമായി പങ്കുവെച്ചു. അടിക്കുറിപ്പുകളും രസകരം. ചിത്രങ്ങള്‍ മിഴിവ് കുറവുണ്ട്. മൂന്നര മാസത്തിനുള്ളില്‍ മൂന്ന് മീറ്റുകള്‍ അല്ലെ.! നാട്ടില്‍ ഇപ്പോള്‍ ബ്ലോഗ് മീറ്റുകളുടെ ബഹളം തന്നെ. നാലാമത്തെ ബ്ലോഗ് മീറ്റില്‍ (കണ്ണൂര്‍) വച്ച് എല്ലാവരെയും നേരിട്ട് കാണാം എന്ന് പ്രതീക്ഷിക്കുന്നു...
ReplyDeleteവിവരണങ്ങളും ഫോട്ടോകളുമൊക്കെ വളരെ ഇഷ്ടമായി. നര്‍മ്മത്തോടെ എഴുതാന്‍ നല്ല മിടുക്കുണ്ട് പൊന്മളക്കാരന്. പക്ഷേ, ആദ്യത്തെ ഖണ്ഡിക എനിക്ക് ഇഷ്ടമായില്ല.
ReplyDeleteഇനിയെന്തിനാ വേറെ ജോലി ?
ReplyDeleteഎന്തായാലും ചെയ്ത ജോലി അഭിനന്ദനാര്‍ഹം തന്നെ.
ചേട്ടാ..അപ്പൊ ഒരുമാസത്തില്‍ രണ്ടു മീറ്റ്...ഭാഗ്യവാന്‍..
ReplyDeleteഭാഗ്യവാന്മാര് !!!
ReplyDeleteശോ മിസ്സായി
ReplyDeleteപൊന്മളക്കാരാ, കണ്ണൂര്‍ മീറ്റ് ഉടനെ വരികയല്ലെ? നാലാം മീറ്റിന്റെയും റിപ്പോര്‍ട്ട് ഇടാന്‍ ഭാഗ്യം വരട്ടെ.
ReplyDeleteഈ മീറ്റ് മീറ്റ് എന്നുപറയുന്നത് ഒരു സംഭവാല്ലേ? ഏതായാലും അടിപൊളി!!!
ReplyDeleteപൊന്‍മളക്കാരന് 1000 മീറ്റില്‍ പങ്കെടുക്കാന്‍ ഭാഗ്യം ഉണ്ടാകട്ടെ.കണ്ണൂരെങ്കിലും നമുക്ക് നല്ല സിനിമാ നടിമാര്‍ ഉള്ള ഹോട്ടലില്‍ താമസിക്കണം. ആശംസകള്‍ ...
ReplyDeleteറിസപ്ഷനിസ്റ്റ് പൈസ ചോദിച്ചപ്പോഴേക്കും ഹരീഷ് മെല്ലെ പുറത്തേക്ക്... മീറ്റുമുതലാളിയായ ഹരീഷിൽനിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. പാവം രണ്ട് ബ്ലോഗർമാരെ മീറ്റിനു തലേദിവസം വിളിച്ചുവരുത്തി ഇങ്ങനെ പറ്റിക്കാൻ പാടുണ്ടോ....? തിരൂർ മീറ്റ് മുതലാളി കോട്ടോട്ടി, എർണാകുളം മീറ്റ് മുതലാളി Dr. ജയൻ ഏവൂർ എന്നിവരെ കണ്ടുപഠിക്കുക...
ReplyDeleteകോട്ടോട്ടി, Dr. ജയൻ ഏവൂർ നീണാൾ വാഴട്ടെ...............
ഹിഹിഹിഹിഹിഹി..
നിക്കറു കീറിപ്പോയ പാവമൊരു മൊയ്ലാളിയല്ലേ ഞാൻ..!
നല്ല പോസ്റ്റ്.
ReplyDeleteമീറ്റ്കൾ ഉഷാറാവുകയാണല്ലോ.
എന്താ ആരും പോസ്റ്റാത്തേ..എന്ന് കരുതിയിരിക്കയായിരുന്നു...നന്നായി പൊന്മളക്കാരോ..
ReplyDelete:)
ReplyDeleteഅപ്പോള്‍ മീറ്റില്‍ പങ്കെടുക്കലാണ് ഇപ്പോഴത്തെ ജോലി അല്ലേ?
ReplyDeleteവിവരണം നന്നായി.
മൂന്നര മാസത്തിനുള്ളില്‍ മൂന്നു മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് നിസ്സാര കാര്യമൊന്നു മല്ലാട്ടോ. അതിനും വേണ്ടേ ഒരു ഭാഗ്യം ഒക്കെ.
ReplyDeleteആശംസകള്‍ നേരുന്നു ഈ അനുഭവം ഇവിടെ പങ്കുവെച്ചതിനു.
enik link kitiyillayirunnu. pinne vere arudeyoke vivaranam undavum?
ReplyDeleteമൂന്നര മാസത്തിനുള്ളില്‍ മൂന്നു മീറ്റ്!
ReplyDeleteനിങ്ങളൊക്കെ എന്തിനുള്ള പുറപ്പാടാ?
ഏതായാലും ബ്ലോഗര്‍മാരെകൊണ്ട് മീറ്റുകള്‍ കൊണ്ട് പലര്‍ക്കും പ്രയോജനം ലഭിക്കുന്ന്ണ്ട് എന്നുള്ളത് സന്തോഷകരം തന്നെ.
എഴുത്തും ചിത്രങ്ങളും നന്നായി
പൊന്മളക്കാരൻ നാട്ടിലെ എല്ലാ ബ്ലോഗുമീറ്റുകളും അളന്ന് തിട്ടപ്പെടുത്തും അല്ലേ
ReplyDeleteപൊന്മളക്കാരൻ...ഇന്നലെ മുതൽ തൊടുപുഴ മീറ്റിന്റെ വാർത്തകൾക്കായി നോക്കി ഇരിക്കുന്നു..പക്ഷെ മഞ്ഞുതുള്ളിയുടെ പോസ്റ്റുമാത്രമെ വന്നുള്ളു..പക്ഷെ ഇന്നിതാ എല്ലാ വിശേഷങ്ങളൂമായി എല്ലാവരും എത്തിക്കഴിഞ്ഞു...നർമ്മത്തിൽ പൊതിഞ്ഞ മീറ്റ് വിശേഷങ്ങൾ വളരെ നന്നായിരിക്കുന്നു...കണ്ണൂർ മീറ്റിനും പോകുമല്ലോ....? ആശംസകൾ..
ReplyDeleteമൂന്നര മാസത്തിനുള്ളില്‍ മൂന്നു മീറ്റ് !!!!!!! യോഗമുള്ളവര്‍ക്ക് തേടി വെക്കേണ്ട..... തനിയെ വന്നോളും .... കണ്ണൂര്‍ മീറ്റും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയട്ടെ.
ReplyDeleteഎല്ലാ ചിത്രങ്ങളും ഇഷ്ടപ്പെട്ടു.ചിത്രങ്ങളില്‍ ആ രണ്ട് സ്ത്രീകളുടെ മദ്ധ്യത്തില്‍ കണ്ണാടീ വെച്ച് നില്‍ക്കുന്ന ചിത്രം മിസ്സിസ്സ് പൊന്മളക്കാരനു ഉടെനെ തന്നെ ഇ.മെയില്‍ ചെയ്യുന്നതായിരിക്കും, കൂട്ടത്തില്‍ ഈ വാചകവും>>>ഇവിടെ സിനിമാ നടികളെയൊന്നും കാണാനില്ല മീറ്റില്‍ നാലു ബ്ലോഗിണിമാരെങ്കിലും ഉണ്ടായാലും മതിയായിരുന്നു.<<<
ReplyDeleteകുളം കലക്കി തരാം പൊന്മളേ!
പാവം ഹരീഷിനിട്ടു താങ്ങി അല്ലേ!?
ReplyDeleteഇതു ഞങ്ങൾ മീറ്റ് മൊയിലാളിമാർ സഹിക്കൂലാ...
സിന്ദാബാദ്, സിന്ദാബാദ്
മൊയിലാളിയൂണിയൻ സിന്ദാബാദ്!
ഒന്നാണേ ഒന്നാണേ
മൊയിലാളിമാരെല്ലാം ഒന്നാണേ!
..എല്ലാം ബഹു കേമമായിട്ടുന്ദ്...
ReplyDeleteവേദവ്യാസനും മത്സ്യഗന്ധിയും...
ReplyDeleteഹഹഹ.. അടിക്കുറിപ്പുകൾ കലക്കി.
എനിക്ക ഷിം ഷാ ഷി ക്ഷ ബോധിച്ചു .. അപ്പൊ കണ്ണൂർ മീറ്റിലേക്ക് ഒന്നൂടെ ക്ഷണിക്കുന്നു എലാവരേയും
ReplyDeleteഹാവു എനികിട്ടു താങ്ങല്‍ ഒന്നുമില്ല സമാധാനമായി
ReplyDeleteകൊള്ളാം നല്ല വിവരണം :)
എന്റെ കമ്പെട്ടി തകരാറിലായതിനാൽ യഥാസമയം മീറ്റ്പോസ്റ്റ് ഒരെണ്ണം ഇടാനോ, മറ്റുള്ള മീറ്റ് പോസ്റ്റുകൽ കണ്ടു പിടിച്ച് യഥാസമയം വായിക്കാനോ കഴിഞ്ഞില്ല. ഇപ്പോൾ സന്തോഷമായി. മീറ്റുകളിലെ നിത്യ വിസ്മയമാകുന്നു പൊന്മള!
ReplyDeleteഎന്റെ മീറ്റ്പോസ്റ്റ് ഈ ലിങ്കിൽ:http://easajim.blogspot.com/2011/08/blog-post.html
നന്നായ് കെട്ടോ...
ReplyDeleteറെജിയുടേത് ഇന്നലെ വായിച്ചു\\\
ആശംസകള്‍!
കണ്ണൂര്‍ മീറ്റിനു ഏതൊക്കെ പുലികള്‍ ഉണ്ടാവുമോ ആവോ!
മറക്കാൻ പറ്റാത്ത ഒരു മീറ്റായിരുന്നു.......നന്നായിട്ടുണ്ട്! കൂടുതൽ ചിത്രങ്ങൾ കാണാനുമായി!
ReplyDeleteനല്ല പോസ്റ്റ്
ReplyDeleteഫോട്ടോസും കൊള്ളാം
ഓര്‍മ്മയുണ്ടോ ഈ മുഖം...ഇന്നി നാലാമത്തെ മീറ്റിനു ഓര്‍മ്മപുതുക്കാം...:)
ReplyDeletehttp://blog.devalokam.co.in/2011/08/blog-post.html
പ്രിയപ്പെട്ട ജയചന്ദ്രന്‍,
ReplyDeleteഈ ബ്ലോഗ് മീറ്റിംഗില്‍ പങ്കെടുക്കല്‍ കര്‍ക്കടക പുണ്യത്തില്‍ പെടുമോ?:)
ഫോട്ടോസ് അടികുറുപ്പുകള്‍ രസകരം..
സസ്നേഹം,
അനു
മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമം ജയചന്ദ്രന്‍ മാഷിന്റെ ഫോട്ടോസും വിവരണവും നികത്തി..നമുക്ക് കണ്ണൂരില്‍ കാണാം എന്ന് പ്രതീക്ഷിക്കുന്നു...ആശംസകള്‍..ഷെരീഫ് സാറിന്റെ കമന്റു കണ്ടോ???ജാഗ്രതൈ...
ReplyDeleteഇനി തിരുവന്തപുരത്ത് ഒരു മീറ്റ് ആകാം....
ReplyDeleteഅസ്സൽ വിവരണം. ഫോട്ടൊയും കണ്ടു. കൊതി തോന്നി തൊടുപുഴയോട്. കണ്ണൂരിൽ കാണാൻ ശ്രമിക്കും.
ReplyDeleteidukkikaranayitum varan patiyillenne....
ReplyDeleteFotosum vivaranavum kalakki !
ReplyDelete:)
അടുപ്പിച്ചു രണ്ടു മീറ്റായി. ഇനിയും വരട്ടെ. എഴുതാനുള്ള മടി കൊണ്ട് വായിച്ചും കണ്ടു ആസ്വദിയ്ക്കാം.
ReplyDeleteരഹസ്യങ്ങളെല്ലാം പൊന്മളക്കാരന്‍ ചെട്ടന്റെ പോട്ടം പിടിക്കണ സൂത്രത്തില്‍ കുടുങ്ങീല്ലോ..
ReplyDeleteകലക്കീടുണ്ട് ട്ടോ. അടിക്കുറിപ്പുകള്‍ കൂടുതല്‍ നര്‍മം ചേര്‍ത്തത് നന്നായി ...
ആശംസകള്‍ !
ഈശ്വരാ പൊന്മളക്കാരന് കയ്യില്‍ ക്യാമറ ഇല്ലാഞ്ഞിട്ട് ഇത്രയും പടങ്ങളൊ!!
ReplyDeleteവിവരണവും ചിത്രത്തിന്റെ അടിക്കുറിപ്പും ഗംഭീരം..
അപ്പോള്‍ പറഞ്ഞു വന്നത് നല്ല ശൈലി നല്ല കുറിക്കു കൊള്ളുന്ന നര്‍മ്മം,
കൂടുതല്‍ പോസ്റ്റുകള്‍ പൊന്മളക്കാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
വേദവ്യാസനും മത്സ്യഗന്ധിയും...
ReplyDeleteഅമ്മേ ഇത് കണ്ടിട്ട് വേണം അവളെന്നെ കൊല്ലാന്‍