Monday, August 8, 2011

കണി

രാവിലെ കണ്ണും തിരുമ്മി എണീറ്റ ഉടനെ ലാപ്‌ടോപ് ഓണാക്കി. ഈയിടെയായി ലാപിന് ഓണായിവരാൻ ഒരു താമസം. മുതലാളി മാറിയതിന്റെ കെറുവാണെന്നു തോന്നുന്നു.
മകളാണ്  R.C. ഓണർ ഭരണം മാറിയതിനെതുടർന്ന് ഞാൻ അനധികൃതമായി കയ്യേറി കൈവശപ്പെടുത്തിയതാണ്. എന്തായാലും പല്ലുതേച്ചുവന്നപ്പഴേക്കും ഓണായിട്ടുണ്ട്. നെറ്റ്
കണക്റ്റ് ചെയ്തു 48രൂപ മാസത്തിൽ കൃത്യമായി കൊടുക്കുന്നതിനാൽ അര മണിക്കൂറിനുള്ളിൽ കണക്ഷനാകും.സ്ക്രീനിന്റെ ഒരു മൂലയിൽ അവാസ്ത മുളച്ചുപൊങ്ങി...അവൾക്ക് 21 ഡോളർ അയച്ചുകൊടുക്കാൻ പറയുന്നുണ്ട് അവളുടെ സേവനം അവസാനിച്ചൂന്ന്..  ശിവ ശിവ..21 ഡോളർച്ചാൽ ആയിരത്തിലധികം രൂപ വേണ്ടീരുന്നില്ല മാരണം ഈ വൈറസിനെ ഒക്കെ പിടിക്കാൻ വല്ല എലിക്കെണിയോ മറ്റോ ഫിറ്റുചെയ്താൽ പോരേ... ഞാനെന്തായാലും
ലാപ് ഇനു ചുറ്റും കുറച്ചു ചാഴിപ്പൊടി വിതറിയിട്ടുണ്ട്. "പഞ്ചസാരപാത്രത്തിൽ ഉറുമ്പ്
വരാതിരിക്കാൻ ചെയ്യുന്നതുപോലെ" ഇനി വേണെങ്കിൽ കുറച്ചു 'Hit' വാങ്ങി അടിച്ചും
കൊടുക്കാം ഭാര്യ അടുക്കളയിലെ മുഴുത്ത പാറ്റകളെ ഇതിനാലാണ് കശാപ്പുചെയ്യാറ്
പിന്നയാ ചിന്ന വൈറസ്.. അല്ലാതെ ആയിരം രൂപയൊന്നും മുടക്കാനാവില്ല. ബ്ലോഗിങ് നിറുത്തേണ്ടിവരും ഇങ്ങിനെ പോയാൽ നാലു കമന്റിനു വേണ്ടി ഇത്രയൊന്നും
മുടക്കാൻ എന്താ എനിക്കു വട്ടോ....?

അതു മുൻപേ ഉള്ളതാന്നല്ലേ...... ഹ. ഹ.ഹാ.... നിങ്ങൾ ആരോടും പറയല്ലേ.....

കുളിയും ജപവുമെല്ലാം കഴിഞ്ഞു വന്നപ്പഴേക്കും സ്ക്രീനിൽ "നാട്ടുവർത്താന" വും ഫേസ് ബുക്കും
റെഡി.  ബ്ലോഗിൽ നോക്കിയപ്പോൾ ഒരാൾപോലും പുതിയതായിവന്ന് കമന്റീട്ടില്ല.!! എന്താണെന്നറിയില്ല ഒരിക്കൽ എത്തിനോക്കിയവർ പിന്നീട് ഈവഴിക്കു വരുന്നില്ല.!
 ഫേസ് ബുക്കിൽ ചെന്ന് ചില നാരീജനങ്ങളെ ഒന്നു ലൈക്കാൻ നോക്കി... പറ്റുന്നില്ല!
കമന്റാൻ നോക്കിയപ്പോൾ ഫേസ് ബുക്ക് സമ്മതിക്കുന്നില്ല! നാശം.. രാവിലെ എണീറ്റ
ഉടനെ കണ്ണാടിയിൽ നോക്കിയതിന്റെ ഫലം.. ലാപ്പനെ പൂട്ടി ജോലിക്ക്പോകാൻ ഒരുങ്ങി.
താക്കോൽ കൈവശമുള്ളതിനാൽ രാവിലെ നേരത്തേ പത്തരയാകുമ്പഴേക്കെങ്കിലും ബാങ്കിലെത്തണം. ഇല്ലെങ്കിൽ നാട്ടുകാർ എന്തുപറയും.

 മേശപ്പുറത്ത് ആവിപറക്കുന്ന പുട്ടും കടലക്കറിയും കഴിക്കാൻ തുടങ്ങൽപ്പോൾ ഭാര്യ..
വൈകുന്നേരം വരുമ്പോൾ പച്ചക്കറി കൊണ്ടുവരണം ഇവിടെ ഒന്നും ഇല്ല.. കറിവെക്കാൻ... ബ്ലോഗിൽ ഒരുകമന്റു പോലും കിട്ടാതെ ഫേസ് ബുക്കിൽ ഒന്നു ലൈക്കാൻ പോലും പറ്റാതെ
ഇരിക്കുമ്പോഴാ അവളുടെ  ഒരു പച്ചക്കറി.....  കാരണമൊന്നും കിട്ടാത്തതിനാൽ പുട്ടിൽ
തേങ്ങ കൂടിയെന്നും പറഞ്ഞ്  ഭാര്യയെ നല്ല നാലു  #&$@# വിളിച്ചു. ഒരു കുറ്റി പുട്ട് അകത്തായിക്കഴിഞ്ഞതിനാലുംഭാര്യയുടെ ഭാവം മാറിവരുന്നതിനാലും വേഗത്തിൽ
 കൈകഴുകി കുടയും താക്കോൽ കൂട്ടവുമെടുത്ത് വീട്ടിൽ നിന്നും പുറത്തുചാടി.
ചന്നം പിന്നം പെയ്യുന്ന മഴയും കൃഷിപ്പണി നടക്കുന്നതും മൂലം പാടവരമ്പിലെല്ലാം നിറയെ ചളിപിളിയാണ് തെന്നിയും വഴുക്കിയും  മെയിൻ റോഡിലെത്താറായി ചെരുപ്പിലും
കാൽമുട്ടുവരെയും ചളി കൈത്തോട്ടിലിറങ്ങി കാലും ചെരുപ്പും നന്നായികഴുകി.വെള്ളത്തിൽ
നിന്നു കയറാൻ തിരിഞ്ഞപ്പോൾ അതാ പൊകുന്നു വലതുകാലിലെ ചെരുപ്പ് വെള്ളത്തിൽ
എന്നെ നോക്കി ഒരു പാൽ പുഞ്ചിരി തൂകിക്കൊണ്ട്. കുനിഞ്ഞ് പിടിക്കാൻ നോക്കിയപ്പഴേക്കും
 ചെരുപ്പ് ഒഴുക്കിൽ ഒരാൾ വെള്ളത്തിലെത്തി തത്തിക്കളിക്കുന്നു വാങ്ങിയിട്ട്  6മാസം
 പോലുമായിട്ടില്ല 260രൂപ കൊടുത്ത് വാങ്ങിയതാണ് ഒരു ചെരുപ്പ് കാലിലുണ്ട്
എന്തുചെയ്യാം ഒന്നായിട്ട് വാങ്ങാൻ കിട്ടില്ലല്ലോ.. ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും ഉപയോഗിക്കേണ്ടതാണ്.. ധർമ്മസംഘടത്തോടെ മറ്റേചെരുപ്പിനേയും വെള്ളത്തിൽ ഒഴുക്കിവിട്ടുകൊണ്ട്  അവയ്ക്ക് യാത്രാമംഗളങ്ങൾ നേർന്നു.....

 രാവിലെ എണീറ്റ ഉടൻ കണ്ണാടിനോക്കിയതിന്റെ ഫലം..!!!   "ദിവസഫലം"

നഗ്നപാദനായി റോഡിലെത്തി, വന്ന ഒരു K.S.R.T.C ബസ്സിൽ ചാടിക്കയറി കണ്ടക്ടർക്കു സാധാരണപോലെ ബസ് ചാർജ്ജ് കൊടുത്തു  "പോരാ.. 3രൂപകൂടിവേണം" കണ്ടക്ടർ
ബസ് ചാർജ്ജും കൂടിയിരിക്കുന്നു. ഒന്നുറപ്പിച്ചു വൈകീട്ട് വീട്ടിൽ എത്തിയാലുടൻ എന്തായാലും
കണ്ണാടി തല്ലിപ്പൊട്ടിക്കണം...

35 comments:

  1. ആദ്യം ന്റെ അഭിപ്രായമാണല്ലെ..മം..വായിച്ചു തുടങ്ങിയതു ചിരിച്ചാണു അവസാനിപ്പിച്ചതു..(തോട്ടിൽ കാൽ കഴുകിയതും മഴയും ഒക്കെ അസൂയണ്ടാക്കി ട്ടൊ)..കണ്ണാടിന്റെ കാര്യം തീരുമാനമായൊ?

    സ്നേഹപൂർവം-അലീന

    ReplyDelete
  2. ബസ് ചാർജ് കൂട്ടിയതും ഈ കണ്ണാടിയാണോ മാഷേ? പാവം കണ്ണട! പോസ്റ്റ് കൊള്ളാം. വായന അടയാളപ്പെടുത്തുന്നു!

    ReplyDelete
  3. കണ്ണാടിയുടെ ഒരു കുഴപ്പമേ....

    ReplyDelete
  4. ശരി. ദേ ഒരു പുതിയ സൌഹൃദവുമായി ഞാനും വന്നു കമ്മന്റിയിരിക്കുന്നു. :-)
    ആ വൈറസിനെ പിടിക്കാന്‍ ചായിപൊടി വിതറുന്ന വിദ്യ പഠിപ്പിച്ചു തന്നതിന് ഗുരുസ്ഥാനത്തും നിര്‍ത്തുന്നു. :-)
    വൈകി എത്തിയെങ്കിലും വയറ് നിറഞ്ഞു പോകുന്നു .
    നല്ല പോസ്റ്റ്‌

    ReplyDelete
  5. അല്ല ..സത്യത്തില്‍ ഇതെന്തു പറയാനായിരുന്നു ഈ പോസ്റ്റ്‌ ?

    ReplyDelete
  6. രമേശ്‌ അരൂര്‍ന്റെ ഒരു ചോദ്യം!
    ഒരു പോസ്റ്റ് ഇടാന്‍ ഞാന്‍ ശ്രമിക്കുകയാണ് ഒക്കെ മര്‍മ്മാണി ഭാര്യയെ തല്ലും പോലെ ആവുന്നു. ഇവിടെ ദേ വല്ലഭനു പുല്ലും ആയുധം!!

    നഗ്നപാദനായി വയല്‍ വരമ്പിലൂടെയുള്ള നടപ്പ്,
    ഉച്ചിത്ത്ല വരെ അരിച്ചെത്തുന്ന സുഖമുള്ള തണുപ്പ്,
    തെളിഞ്ഞ വെള്ളത്തില്‍ കാലുകഴുകി
    'കയ്യില്‍ താക്കോല്‍ കൂട്ടവുമായി' മണ്ണില്‍ ചവുട്ടിയുള്ള ആ വരവ്..വ്വ വ്വ !!
    ഇനി ആ കണ്ണാടി തല്ലി പൊട്ടിച്ച കഥയും കൂടി ഒന്നു പോസ്റ്റ് ആക്കിക്കോ.

    ReplyDelete
  7. പൊന്മളക്കാരാ ഈ രമേഷിന്റെയടുത്തൊന്നും നമ്മുടെ ഇത്തരം തട്ടിപ്പൊന്നും പറ്റില്ല. ഞാനും ചിലതൊക്കെ മനസ്സില്‍ കൊണ്ടു നടക്കുന്നുണ്ട് സമയം പോലെ റിലീസാക്കും ഞാന്‍ . വിട്ടു കൊടുക്കാനൊന്നും ഭാവമില്ല. ആരെങ്കിലുമൊക്കെ അറിയാതെ കയറി വന്നു വായിച്ചോളും . പിന്നെ ഫേസ് ബുക്ക്. അവിടെയും ഞാന്‍ ചില കളിയൊക്കെ തുടങ്ങിയിട്ടുണ്ട്. സംഗതി അല്പം ഗൌരവമുള്ളതാ......

    ReplyDelete
  8. ഞാനും കണ്ണാടിയില്‍ ഒന്ന് നോക്കട്ടെ. ഒരു പോസ്റ്റ്‌ തരപ്പെടുത്താം പറ്റിയാലോ................

    ReplyDelete
  9. കുഴപ്പം കണ്ണാടിയുടേത് അല്ല മാഷേ...മുഖം മനസ്സിന്റെ കണ്ണാടി എന്നൊക്കെ അല്ലേ പറയുന്നത്...അത് കൊണ്ട് കണ്ണാടി പൊട്ടിച്ചിട്ടും കാര്യമില്ല...

    ReplyDelete
  10. ആദ്യമായാണൊ അന്നു കണ്ണാടി നോക്കിയെ... :))

    ReplyDelete
  11. കണ്ണാടി പൊട്ടിക്കുന്നതോടുകൂടി താങ്കൾ രക്ഷപ്പെടും.
    ദിവസവും ഈ തിരുമേനി കാണുന്ന ഭാര്യയ്ക്കും നാട്ടുകാർക്കും കിട്ടുന്നത് തുടരും..
    ഏതായാലും രാവിലെ അല്പം ചിരിക്കാൻ വക നൽകിയതിനു നന്ദി.

    ReplyDelete
  12. അപ്പോ വീണ്ടും ജോലിക്ക്.. :)

    ReplyDelete
  13. ഇതാ പറയുന്നത് ചങ്ങാതി നന്നാവണമെന്നു ...

    ReplyDelete
  14. ഹ!
    ഗൊള്ളാം!
    ഗലക്കി!!

    ReplyDelete
  15. പൊന്മളക്കാരോ....ലാപിനു ചുറ്റും ചാഴിപ്പൊടിയും വിതറി....കണ്ണാടിയും തല്ലിപ്പൊട്ടിച്ചു...അപ്പോൾ ഇനി അടുത്ത പോസ്റ്റിനു വേണ്ടി എന്തൊക്കെ കലാപരിപാടികൾ ആയിരിക്കും നടത്തേണ്ടിവരിക..? ചെറിയ പോസ്റ്റെങ്കിലും രസകരമായി അവതരിപ്പിച്ചിരിക്കുന്നു.....:0)

    ReplyDelete
  16. കണ്ണും തിരുമ്മി ആരംഭിച്ച് കണ്ണാടി തല്ലിപ്പൊട്ടിക്കാന്‍ തീരുമാനമെടുത്തതുവരെ വളരെ രസകരമായി അവതരിപ്പിച്ചു.

    വാല്‍ പോസ്റ്റ്‌: "ഫേസ് ബുക്കിൽ ചെന്ന് ചില നാരീജനങ്ങളെ ഒന്നു ലൈക്കാൻ നോക്കി..."
    താങ്കളുടെ ഫാര്യ താങ്കളുടെ ബ്ലോഗ്‌ നോക്കാറില്ലെന്നു ഇപ്പൊ ബോധ്യമായി!

    ReplyDelete
  17. nice post. its so simple & nice creation

    ReplyDelete
  18. കാരണമൊന്നും കിട്ടാത്തതിനാൽ പുട്ടിൽ
    തേങ്ങ കൂടിയെന്നും പറഞ്ഞ് ഭാര്യയെ നല്ല നാലു #&$@# വിളിച്ചു. ഒരു കുറ്റി പുട്ട് അകത്തായിക്കഴിഞ്ഞതിനാലുംഭാര്യയുടെ ഭാവം മാറിവരുന്നതിനാലും വേഗത്തിൽ
    കൈകഴുകി കുടയും താക്കോൽ കൂട്ടവുമെടുത്ത് വീട്ടിൽ നിന്നും പുറത്തുചാടി.......

    ആരും അറിയണ്ടാ..ഗാര്‍ഹിക പീഡനത്തില്‍ പെടുമോ ??? നല്ല അവതരണം

    ReplyDelete
  19. ഇത്രയൊക്കെ അനുഭവിച്ചില്ലേ,, ഇനിയിപ്പോള്‍ ആ കണ്ണാടി തള്ളിപ്പോട്ടിചാലും കുഴപ്പമില്ല..

    ReplyDelete
  20. എനിക്കും ഇന്നത്തെ ദിവസം പോക്കെന്നെ!ഞാനാദ്യം തുറന്നത് നാട്ടു വർത്താനാ.അതിന്റെ ഗുണം-ഇന്നൊറ്റ കമന്റും കിട്ടീല്ല.രാത്രി 12നു മുൻപായി കുറച്ച് കമന്റിന് ഓർഡർ കൊടുത്തിട്ടുണ്ട്.കമന്റൊന്നും കിട്ടീല്ലെങ്കിലും കൊഴപ്പമില്ല.നല്ല ഒരു തമാശ രാവിലെ തന്നെ കിട്ടിയല്ലോ.രാവിലെ വലപ്പണിക്കെന്തോ തകരാറുള്ളതു കൊണ്ട് കമന്റാനും പറ്റിയില്ല.(കാണ്ണാടി പൊട്ടിച്ചാലും കണ്ണൂരിൽ കണ്ടേക്കണം.അതു മറക്കണ്ട.)

    ReplyDelete
  21. വെറുമൊരു എഴുത്താണെങ്കിലും വായിക്കാന്‍ രസമുണ്ട്. പറഞ്ഞത് തമാശയാണെങ്കിലും പൊന്മളക്കാരന്റെ ഉള്ളിന്റെയുള്ളിലൊരു കണിവിശ്വാസം ഒളിഞ്ഞു കിടക്കുന്നുണ്ട്. ഏതായാലും കണ്ണാടി പൊട്ടിക്കേണ്ട. 'കണ്ണാടി നന്നായാല്‍ ചങ്ങാതി വേണ്ട'എന്നാണല്ലോ പുതുചൊല്ല്!

    ReplyDelete
  22. സത്യം പറഞ്ഞാല്‍ ഒരു ആന , അല്ലെങ്കില്‍ ആനയുടെ പ്രതിമയെങ്കിലും വീട്ടുമുറ്റത്ത് വേണം എന്ന കലശലായ മോഹം ഉള്ള ആളാണ് ഞാന്‍. എന്തിനാണെന്നോ ?
    രാവിലെ കണി കാണാന്‍ 

    ReplyDelete
  23. സ്വന്തം കണി ഏറ്റവും വലിയ കെണി

    ReplyDelete
  24. ..കണ്ണാടിക്കും വില കൂടിയിട്ടുണ്ട്...

    ReplyDelete
  25. ഈ വൈറസിനെ ഒക്കെ പിടിക്കാൻ വല്ല എലിക്കെണിയോ മറ്റോ ഫിറ്റുചെയ്താൽ പോരേ...

    :)

    ReplyDelete
  26. ഹ ഹ ഹ ...വൈറസിനെ കുറിച്ചുള്ള "തികച്ചും ഒരു സാധാരണക്കാരന്റെ സംശയം പൊന്മളക്കാരന്‍ ഭംഗിയായി അവതരിപ്പിച്ചു.സന്തോഷ്‌ പണ്ടിറ്റിന്റെ ഒരു ചിത്രം സ്ക്രീന്‍ സേവര്‍ ആയി ഇട്ടാല്‍ മതി. ...പിന്നെ വൈറസ് ആ വഴി വരില്ല.

    ReplyDelete
  27. പാവം കണ്ണാടി , അതെന്തു പിഴച്ചു. എന്നും ആ പാവത്തെ നോക്കി ഘോഷ്ട്ടി കാണിച്ചിട്ടല്ലേ പോകുന്നെ..എന്നിട്ട് ..അങ്ങാടി തോറ്റതിന് അമ്മയോട് അല്ലെ...ഹഹഹ

    ReplyDelete
  28. പാവം കണ്ണാടി യുടെ ഒരു ഗതി കേടെ .. അല്ലെങ്കിലും ഈ കാലത്ത് ആര്‍ക്കും ഒരു ഉപകാരവും ചെയ്തു കൂടാ.. പ്രത്യേകിച്ച് പൊന്മളക്കാര്‍ക്ക്.

    ReplyDelete
  29. ഹഹഹഹ...ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണാടി നോക്കിയാല്‍ അന്ന് ധനനഷ്ടവും മാനഹാനിയും ഫലം!

    ReplyDelete
  30. ഹാ, ഹാ. മറ്റുള്ളവര്‍ക്ക് രസകരമെന്നു തോന്നുന്ന - എന്നാല്‍ തനിക്കു വിറളി പിടിപ്പിക്കുന്ന അനുഭവങ്ങള്‍ നന്നായി എഴുതി. പാവം കണ്ണാടി. ഇതുപോലെ എനിക്കും തോന്നിയിട്ടുണ്ട്. എന്നിട്ട് സ്വയം ചോദിക്കും - എനിക്കെന്താ വട്ടുണ്ടോ?
    ഭാവുകങ്ങള്‍.

    ReplyDelete
  31. രാവിലെ കണ്ണാടി നോക്കിയതിന്റെ ഫലം.
    കസറി.
    രസകരമായി എഴുതിയിട്ടുണ്ടല്ലോ.
    നന്മകള്‍.

    ReplyDelete
  32. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ നടക്കുന്ന ദ്രുതചലനങ്ങൾ നർമ്മം ചാലിച്ച് പറഞ്ഞു. എന്തെങ്കിലും ഒരു ആശയം കൂടി ചേർത്തിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. ‘നന്തനാർ’ എഴുതിയ ‘ഉണ്ണിക്കുട്ടന്റെ ഒരു ദിവസം’ എന്ന കൃതിയിൽ, ഉണ്ണിക്കുട്ടന്റെ ഒരു മണിക്കൂറിലെ ചലനങ്ങൾ ഓർമ്മപ്പെടുത്തി, വായിക്കുമല്ലൊ. നല്ല കഥ നല്ല ശൈലിയിൽ എഴുതാൻ താങ്കൾക്ക് സാധിക്കുമെന്നത് ഇതിലെ വരികൾ സൂചിപ്പിക്കുന്നു, ശ്രമിക്കുമല്ലൊ. ആശംസകൾ....

    ReplyDelete
  33. ശരിയാ.. കണി എരണം കെട്ടതാണെങ്കിൽ ഇങ്ങനൊക്കെ തന്നെയാ... എന്നിട്ട് കണ്ണാടിയെ തല്ലിപ്പൊട്ടിച്ചു കളഞ്ഞോ?

    ReplyDelete
  34. കലികാലം തന്നെ. കണ്ണാടി നന്നായാല്‍ ചങ്ങാതി വേണ്ടെന്ന് പറയുന്നത് അച്ചട്ടാണെന്നിപ്പം മനസിലായില്ലേ. ഇതാ ഞാന്‍ രാവിലേ എഴുനേറ്റാലുടനേ കണ്ണാടീലേക്ക് അറിയാതെ പോലും നോക്കാത്തത്. പോസ്റ്റ് കസറി ചേട്ടാ... :)

    ReplyDelete
  35. സിമ്പിൾ ബട്ട് ഗുഡ് .....!

    ReplyDelete