Wednesday, July 6, 2011

രണ്ട് അമ്മമാർ.. ഇന്നത്തെ പത്രവാർത്തകൾ

ഇന്നത്തെ മനൊരമപത്രത്തിലെ ഒന്നാം പേജിലെ ഒരു വാർത്ത..
ചിത്രത്തിൽ ക്ലിക്കി വയിക്കുക


പതിനഞ്ചാം പേജിലെ മറ്റൊരു വാർത്ത.....



20 comments:

  1. ഇതാണ് മാഷേ ലോകം. ഇതിനാണ് മാഷേ വിധിവിളയാട്ടം എന്ന് നാം പറയുന്നത്. വിധി വിളയാടട്ടെ.... നമുക്ക് കളികൾ കാണാം... കണ്ടുകൊണ്ടേയിരിക്കാം.....

    ReplyDelete
  2. കലക്കി ജയാ, ഇതാണ് വൈരുദ്ധ്യാത്മികത എന്നോ മറ്റോ ഒരു വാക്ക് ഉണ്ടല്ലോ.... എന്നൊക്കെ പറയുന്നത്. രണ്ട് അമ്മമാരുടെ ചിത്രങ്ങള്‍ കാണുമ്പോല്‍ തന്നെ വൈരുദ്ധ്യം ഉണ്ട്.

    ReplyDelete
  3. ഈ വൈരുദ്ധ്യത്തില്‍ പുതുമയൊന്നുമില്ല പൊന്മളക്കാരാ. പണ്ടായിരുന്നെങ്കില്‍ ഈ വൈരുദ്ധ്യത്തിന്റെ അളവും തീവ്രതയും ഇതിന്റെ എത്രയോ ഇരട്ടി വലുതായിരുന്നു. നമുക്കൊരു കാര്യം ചെയ്യാം. അഭിപ്രായങ്ങളില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങളുണ്ടെങ്കിലും നമ്മളെല്ലാം ബ്‌ളോഗര്‍മാര്‍ എന്ന നിലയിലെങ്കിലും ഒരു വര്‍ഗ്ഗക്കാര്‍ ആണല്ലോ. നമുക്ക് അവര്‍ക്കൊരു സൈക്കിള്‍ വാങ്ങിക്കൊടുക്കാം. 500 രൂപ ഞാന്‍ തരാം. മറ്റു ബ്‌ളോഗര്‍മാരും സഹായിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പൊന്മളക്കാരന്‍ അതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുമെന്നു വിശ്വസിക്കട്ടെ.

    ReplyDelete
  4. ഇവിടെ ശങ്കര നാരായണന്‍ പറഞ്ഞതാണ് കാര്യം.....ഒരു സൈക്കിള്‍ വാങ്ങാനുള്ള സഹായം നമ്മള്‍ക്കെന്തുകൊണ്ട് ചെയ്തു കൂടാ...നമ്മളും ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ടല്ലോ...പറ്റുന്ന രീതിയില്‍ ഞാനും സഹായിക്കാം...

    ReplyDelete
  5. എന്താ ചെയ്യാ..
    ചെകുത്താന്‍ മാര്‍ മാത്രമുള്ള ലോകത്താണ് നമ്മള്‍...
    എന്റെയൊപ്പം പഠിക്കുന്ന ഒരു കുട്ടീടെ ബാപ്പ അവന്റെ കാറില്‍ 3 ലക്ഷം രൂപയുടെ സബ് വൂഫര്‍ വെച്ച് കൊടുത്തുവത്രേ..
    വല്യ സന്തോഷത്തോടെ എന്നോട് വന്നു പറയുന്നത് ബസ്സില്‍ CT കിട്ടാന്‍ തല്ലു കൂടുന്ന കുട്ടി കേട്ട എന്റെ മുഖത്തേക്കൊന്നു ചിരിയോടെ നോക്കി..

    ReplyDelete
  6. എന്നാല്‍ കഴിയുന്നതു ഞാനും സഹായിക്കാം.

    ReplyDelete
  7. പണമില്ലാത്തവൻ / വൾ പിണം!

    ReplyDelete
  8. ഞാനും റെഡിയാ സഹായിക്കാന്‍..ആരേലും മുന്‍കൈ എടുക്കൂ

    ReplyDelete
  9. ഞാനും എന്നാൽ കഴിയുന്ന എല്ലാ സഹായവും ചെയ്യാം.
    എങ്ങിനെ തുടങ്ങണം.. ? വിളിക്കുക 9746610644

    ReplyDelete
  10. നമ്മള്‍ക്ക് gallery യിലിരുന്നു കളി കാണാനല്ലേ സാധിക്കു..കളിക്കാരന്‍ വേറെ യല്ലേ..-സസ്നേഹം ,അലീന

    ReplyDelete
  11. ഉള്ളോൻ എന്നും ഉള്ളോൻ
    ഇല്ലാത്തോനെന്നും ഇല്ലാത്തോൻ...!

    ReplyDelete
  12. തന്നാലായത്...ചെയ്യാം

    ReplyDelete
  13. പ്രിയ ബ്ലോഗര്‍മാര്‍ ന്യൂസ് മുഴുവന്‍ വായിച്ചില്ലെന്നു തോന്നുന്നു മുവ്വായിരം രൂപയുടെ സൈക്കിള്‍ അല്ലാ വേണ്ടത് മുന്നുലക്ഷംരൂപയുടെ ആണ്

    ReplyDelete
  14. ഞാന്‍ ആദ്യ വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നു . പക്ഷെ രണ്ടാമത്തതു ശ്രദ്ധിച്ചില്ല . ഈ രണ്ടു വാര്‍ത്തകള്‍ ചേര്‍ത്ത് വച്ച് ഒരു വലിയ ചിന്ത തന്നതിന് നന്ദി

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. എനിക്ക് കഴിഞ്ഞ മാസം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോകേണ്ടി വന്നു. ഒരുനേരത്തെ മരുന്ന് വാങ്ങാന്‍ വേണ്ടി ബുദ്ധിമുട്ടുന്ന പട്ടിണി പാവങ്ങളെ ഞാന്‍ അവിടെ കണ്ടു. സോറി സൈക്കിള്‍ വാങ്ങാന്‍ വേണ്ടി പിരിവു തരാന്‍ എന്റെ കയ്യില്‍ ഇല്ല.

    ReplyDelete
  17. താമസം ഭക്ഷണം മരുന്ന് ഇവക്ക് വേണ്ടി മറ്റുള്ളവരെ സഹായിക്കുക സൈക്കിള്‍ പിന്നീട് ആകാം

    ReplyDelete
  18. ഇവടെ, സൈക്കിള്‍ വാങ്ങിക്കൊടുക്കുകയെന്ന ലക്ഷ്യമല്ല പോസ്റ്റിന് (അത് മാതൃകാ പരം തന്നെ)
    പക്ഷെ നമ്മുടെ 'ദേശീയ മാധ്യമങ്ങള്‍' വാര്‍ത്തകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നിടത്താണ് മര്‍മ്മം.
    'കണ്ണ് തുറന്നു നടക്കുന്നവന്' ഈ പത്ര മുത്തശ്ശിമാരുടെ തനിനിറം അറിയാന്‍ ഈ പോസ്റ്റ്‌ വളര സഹായിക്കും.
    ഇത് ശ്രദ്ധയില്‍ കൊണ്ടുവന്ന പൊന്മളക്കാരനു അഭിനന്ദനം
    (ആ രണ്ടാമത്തെ വാര്‍ത്ത പതിനഞ്ചാം പേജില്‍ എങ്കിലും കൊടുത്തില്ലേ ? നന്ദി പറയുക അവരോട്....)

    ReplyDelete
  19. ഇവിടെ ആ കുട്ടിക്ക് സൈക്കിള്‍ ഇല്ലാത്തതിലുള്ള വിഷമത്തെക്കാള്‍ ആ രണ്ടു വാര്‍ത്തകളും കൊടുത്തിരിക്കുന്ന രീതിയെക്കുറിച്ചാണ് എന്റെ മനസ്സുടക്കിയത്. ശരിയാണ്, ഭക്ഷണം വസ്ത്രം എന്നിവയ്ക്കാണ് പ്രഥമ പ്രാധാന്യം നല്‍കേണ്ടത്, പക്ഷേ, കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാനും നാം മറന്നുകൂടാ എന്നാണു എന്റെ എളിയ അഭിപ്രായം.

    ReplyDelete
  20. This is called paid news. news at 1st page 100% sure that is a paid news.

    shame on Manorama.

    ReplyDelete