Monday, July 18, 2011

ആരാണ് കള്ളൻ. ബൂലോകത്ത് വീണ്ടും മോഷണം

ഈ പോസ്റ്റുകൾ ഒന്നു വായിക്കൂ
"ഒ നെഗറ്റീവ്" എന്ന പേരിൽ ശ്രീ ഹംസ 2010 ഫെബ്രവരി 27 ശനിയാഴ്ച് ഇട്ട പോസ്റ്റ്.
http://hasufa.blogspot.com/2010/02/blog-post_27.html


ഇത് ഹംസ തന്നെ "ഒലിച്ചിറങ്ങിയങ്ങിയ രക്തം" എന്നപേരിൽ ഇതേ കഥ മലയാള ദർശനം ഓൺലൈൻ മലയാളം മാഗസിനിൽ ജൂൺ 2010 ജൂൺ 11ന് വെള്ളിയാഴ്ച് എഴുതിയത്
http://malayaala-darsanam.blogspot.com/2010/06/blog-post_11.html

      ഇനി രണ്ടു കായകുളം കൊച്ചുണ്ണിമാർ‌ ( ഫസൽ റഹ്‌മാനും, അർഷാദ് കണ്ണൂരും)

ഇനി ഇതൊന്നു വായിച്ചു നോക്കൂ..ഫസൽ റഹ്‌മാൻ (fasalnh) 2010 മാർച്ച്  16ന് താഴെക്കാണുന്ന അഡ്രസ്സിൽ "ശിവൻ കുട്ടിയുടെ മകൾ ഗർഭിണിയാണ്" എന്ന പേരിൽ പ്രസിദ്ധീകരിച്ച കഥ.

http://groups.yahoo.com/group/geckkd_aa/message/776

ഇനി ഏറ്റവും പുതിയത് ഇന്ന് (2011 ജൂലൈ 17 ന് അർഷാദ് കണ്ണൂർ, "ശിവൻ കുട്ടിയുടെ മകൾ ഗർഭിണിയാണ്" എന്നപേരിൽ പ്രസിദ്ധീകരിച്ച കഥ വായിക്കുക. പേരു പോലും ഒന്നുതന്നെ

http://eantelokam.blogspot.com/2011/07/blog-post_3391.html


ഇവന്മാരെയൊക്കെ എന്താണ് വേണ്ടത് 
രണ്ടു മാന്യന്മാർ
copy-paste വീരന്മാർ
നാണവും മാനവും ഇല്ലാത്തവർ  
   "ലജ്ജ്ജ്ജാവഹം"


31 comments:

 1. ഈകായംകുളം കൊച്ചുണ്ണിമാരുടെ തൊലിക്കട്ടി അപാരം തന്നെ ഇവരെ പിടികുടിയ പൊന്മളക്കാരന് അഭിനന്ദനങ്ങള്‍

  ReplyDelete
 2. ഞാനും ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയിട്ട് വര്‍ഷമൊന്ന് കഴിഞ്ഞു. എന്നെ മാത്രം ആരും മോഷ്ടിക്കുന്നുമില്ല കോപ്പി പേസ്റ്റ് ചെയ്യുന്നുമില്ല. ങ്ഹാ, വല്ലതും നന്നായിട്ട് എഴുതിയാലല്ലേ ആലെങ്കിലും കട്ടെടുക്കുകയുള്ളു....!!!

  ReplyDelete
 3. ഇത് അന്ന് തന്നെ തിരിച്ചറിഞ്ഞതാണ്. ഹംസക്ക് ഈ വിവരം അറിയുകയും ചെയ്യാം .
  ഈ "പിതൃശൂന്യന്മാര്‍ക്ക്" അന്നെ ഞങ്ങള്‍ കമന്റുകള്‍ ഇട്ടിരുന്നെങ്കിലും അവര്‍ സദയം സഹര്‍ഷം അവ ഡിലീറ്റുകയായിരുന്നു. എന്റെയും രണ്ടുമൂന്നെണ്ണം അടിച്ചുമാറ്റിയിരുന്നു. പിന്നെ,അങ്ങനെയെങ്കിലും നമ്മടെ പോസ്റ്റുകള്‍ നാലാള്‍ വായിക്കട്ടെ എന്ന് ഞങ്ങളും കരുതി.
  വിട്ടുകളയന്നെ..

  ReplyDelete
 4. ഞാന്‍ അര്‍ഷാദ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഏന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ഒരു സാധാരണ കേരളീയന്‍റെ ചിന്ദാഗതിഉമായി വളര്‍ന്നു വന്നവന്‍ ............. ഇപ്പോള്‍ സൌദിഅറേബ്യയില്‍ ജോലി ചെയ്തു വരുന്നു ഏന്ത് ഏഴുതണമെന്നു ഏനിക്കറിയില്ല ഏങ്കിലും പലതും പറയാനുണ്ട് ഏഴുത്തുകാരനെന്ന അഹമ്ഭാവമില്ലാതെ അവകാശവാദമില്ലാതെ മനസ്സില്‍ മുളപൊട്ടിയ ആശയങ്ങളും അനുഭൂതിയും കൊരീയിടാനുള്ള ഒരാഗ്രഹം അത്രമാത്രം......... നവ കൊച്ചണ്ണിയുടെ ആഗ്രഹം
  അജിത്തേട്ടാ ... അടിച്ചുമാറ്റും ട്ടോ....

  ReplyDelete
 5. ഈ അര്‍ഷാദ് എന്നയാള്‍ ഇന്ന് ഞാന്‍ പോസ്റ്റ് ചെയ്തത് അതേ പടി കോപ്പി ചെയ്തു കൊണ്ട് പോയിട്ടുണ്ട്..
  എന്റെ ബ്ലോഗിന്റെ ലിങ്ക്
  http://kadalasupookkal.blogspot.com/2011/07/blog-post_16.html

  ഇനി മറ്റൊരു ലിങ്ക് നോക്കൂ... മോഷ്ടിക്കുമ്പോള്‍ ഇങ്ങിനെ മോഷ്ടിക്കണം...
  http://eantelokam.blogspot.com/2011/07/blog-post_17.html

  ReplyDelete
 6. ഇസ്മായിൽ ഒരു പൊസ്റ്റ് ഇന്നിട്ടതാണ് 2 മണിക്കൂർ മുൻപെ അതിൽ എന്റെ കമന്റു വന്നിട്ടുണ്ട് പ്രതികരിക്കാതിരിക്കുന്നതു ശരിയല്ല.

  ReplyDelete
 7. ആസാദ്, അർഷാദിന്റെ പ്രൊഫൈൽ വായിക്കൂ.. അവനു മലയാളം ശരിക്കും എഴുതാൻ പോലും അറിഞ്ഞൂടാ തോന്നുന്നു.നോക്കൂ..

  '"ഞാന്‍ അര്‍ഷാദ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ഏന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ഒരു സാധാരണ കേരളീയന്‍റെ ചിന്ദാഗതിഉമായി വളര്‍ന്നു വന്നവന്‍ ............. ഇപ്പോള്‍ സൌദിഅറേബ്യയില്‍ ജോലി ചെയ്തു വരുന്നു ഏന്ത് ഏഴുതണമെന്നു ഏനിക്കറിയില്ല ഏങ്കിലും പലതും പറയാനുണ്ട് ഏഴുത്തുകാരനെന്ന അഹമ്ഭാവമില്ലാതെ അവകാശവാദമില്ലാതെ മനസ്സില്‍ മുളപൊട്ടിയ ആശയങ്ങളും അനുഭൂതിയും കൊരീയിടാനുള്ള ഒരാഗ്രഹം അത്രമാത്രം......... വായിച്ചും അഭിപ്രായമെഴുതിയും വേണ്ടമാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും ഈ ഏളിയശ്രമം വിജയിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.....ഒരായിരം സ്നേഹത്തോടെ നിഞ്ഞളുടെ സ്വന്തം അര്‍ഷാദ്""

  ReplyDelete
 8. എന്റെ പോസ്റ്റൊന്നും ആര്‍ക്കും വേണ്ടല്ലോ !!!!!!! അങ്ങിനെയെങ്കിലും നാലാളുടെ മുന്നില്‍ അറിയപ്പെടാമായിരുന്നു...

  ReplyDelete
 9. കോപ്പി ആരേലും അടിചിരുന്നെകില്‍ ....ചുളുവില്‍ കുറെ പേര്‍ കൂടി വായിചെനേ!

  (അജിത്‌ ഭായി പറഞ്ഞത് കേട്ട് ഞാനും ആശ്വസിക്കുകയാണ് ചേട്ടാ!)

  ReplyDelete
 10. സാഹിത്യ മോഷണം വെളിയിലും ഉണ്ടേ..പിന്നെ ഒന്നു നോക്കി തിരുത്താന്‍ കൊടുത്തത് അവനവന്‍റ പേരിലാക്കി. പ്രസിദ്ധിയാര്‍ജ്ജിച്ച മണ്‍മറഞ്ഞുപോയ വമ്പന്‍ സാഹിത്യകാരന്മാരുണ്ട്. പേരു പറഞ്ഞാല്‍ ചിലപ്പോളെനിയ്ക്കടികിട്ടും. ഇത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. പിന്നെ നമ്മള്‍ കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കിയത് മറ്റൊരു പേരില്‍ കാണുമ്പോള്‍ ഒരു വേദന..

  ReplyDelete
 11. ഇത് കൊള്ളാല്ലൊ..ഒരു ഉളുപ്പുമില്ലേ ഇവര്‍ക്കൊന്നും.

  ReplyDelete
 12. കായംകുളം കൊച്ചുണ്ണിയുമായി താരതമ്യം ചെയ്ത്, കൊച്ചുണ്ണിയുടെ പേരു ചീത്തയാക്കരുതേ...പ്ലീസ്..

  ReplyDelete
 13. കായംകുളം സ്വദേശിയായ കായംകുളം ഉണ്ണുണ്ണി പറയട്ടെ : ഇതിനേക്കാൾ എത്ര വലിയ മോഷണങ്ങൾ സാഹിത്യലോകത്തും സിനിമാലോകത്തും നടക്കുന്നു. ഇത് വലിയ എഴുത്തുകാരാകണം എന്നാഗ്രഹിക്കുന്ന പാവം ബ്ലോഗറന്മാർ. “ഞങ്ങൾ വെറും പാവങ്ങൾ“

  ReplyDelete
 14. എന്തിനാ ആ പാവങ്ങളെ ക്രൂശിക്കുന്നത്!
  കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ പോലും ബ്ലോഗില്‍നിന്ന് അടിച്ചുമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ക്കിടയില്‍ ഇവര്‍ വെറും 'സസി'

  ReplyDelete
 15. നാണവും മാനവും ഇല്ലാത്തവരല്ലേ ഈ പണിക്ക് ഇറങ്ങൂ...
  പിന്നെ അവരോടൊക്കെ എന്ത് പറഞ്ഞിട്ടെന്താ...

  ReplyDelete
 16. നിങ്ങൾ പത്രമാധ്യമങ്ങൾ, മറ്റ് ആനുകാലികങ്ങൾ മുതലായവ അരിച്ചു പെറുക്കി വായിക്കൂ. ബ്ലോഗുകളിൽ നിന്നും അല്പമായും ചില്ലറയായും പെറുക്കിക്കൊണ്ടു പോയി സന്ദർഭം പോലെ പലയിടത്തും കോപ്പി പേസ്റ്റു ചെയ്യുന്ന കരവിരുത് കാണാം. എന്നാൽ അവർക്ക് ബ്ലോഗ്ഗേഴ്സ് എന്നു കേൾക്കുമ്പോൾ പുച്ഛവുമാണ്! ഇതിപ്പോൾ അറിവില്ലായ്മ കൊണ്ടു ചെയ്യുന്നതോ സ്വന്തമായി എഴുതാൻ അറിയാത്തതു കൊണ്ട് ചെയ്യുന്നതോ ഒക്കെ ആകാം. എന്നാലും പ്രതിഫലമില്ലാതെ എഴുതുന്ന പാവം ബ്ലോഗർമാർക്ക് ബ്ലോഗർമാർതന്നെ വിഷമം ഉണ്ടാക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. ഗൂഗിൾ സർച്ചിൽ തന്നെ കയറി വല്ലതുമൊക്കെ കൊത്തിപ്പറക്കി ഒരു പോസ്റ്റ് ഉണ്ടാക്കാവുന്നതല്ലേയുള്ളൂ. തീരെ എഴുതാനറിയാത്ത സുഹൃത്തുക്കൾക്ക്! അല്ലപിന്നെ!

  ReplyDelete
 17. മോഷണം ഭൂഷണമല്ല. സ്വന്തമായി ഒരു ബ്ലോഗ്ഗില്ലാത്തവര്‍ക്ക് ചായക്കടയില്‍ പോലും പ്രവേശനം നിഷേധിക്കപ്പെടുന്ന ഒരു കാലത്തെയോര്‍‌ത്ത് ഭയന്നാണ് ഞാനൊരു ബ്ലോഗ് തുടങ്ങിയത്. എന്നുവെച്ച് സ്വന്തമായി ഒരു പ്രൊഫൈലുപോലും ഉണ്ടാക്കാന്‍ പറ്റാത്തവര്‍ ഈ പണിക്കിറങ്ങുമ്പോള്‍ എന്ത് പറയാന്‍? ആരാന്റെ മക്ളുടെ പിത്രുത്വം അവകാശപ്പെടുന്ന ഈ നാണമില്ലാത്ത പരിപാടി തുറന്നു കാട്ടിയത് നന്നായി.

  ReplyDelete
 18. പൊന്മളക്കാരാ..ഈ അടിച്ചു മാറ്റല്‍ ഒരു കലയാണ്‌ അല്ലെ???എനിക്ക് ഇതുവരെ അനുഭവം ഇല്ല..അല്ല,അതിനു അടിച്ചു മാറ്റാന്‍ തക്കത് വല്ലതും എഴുതിയിട്ട് വേണ്ടേ..???

  ReplyDelete
 19. വളരെ നന്നായി ഇങ്ങിനെ ഒരു പോസ്റ്റ്‌ ഇട്ടത്.
  നാണവും മാനവും ഇല്ലാത്തവര്‍.
  ബൂലോക കള്ളന്‍മാര്‍

  ReplyDelete
 20. നാലാള് അറീയണ ബ്ലോഗീന്ന് കോപ്പി ചെയ്യണതാണ് പ്രശ്നം.
  ഇവന്മാര്‍‍ക്കൊക്കെ ചെറുതിന്‍‍റെ വല്ല പോസ്റ്റും കോപ്പി ചെയ്തൂടെ. വല്ല വടയോ ചായയോ മേടിച്ച് കൊടുക്കാം. അല്ലാ.... അങ്ങനേലും അതൊക്കെ ഒന്ന് വെളിച്ചം കാണൂലോ :പ്പ്

  ReplyDelete
 21. എന്ത് ആത്മസംതൃപ്തിയാനാവോ അവര്‍ക്ക് കിട്ടുന്നത് ..സസ്നേഹത്തില്‍ ഇങ്ങനെയുള്ള കള്ളന്മാരെക്കുരിച്ചു ഒരു ഡിസ്കഷന്‍ ഇട്ടിട്ടുണ്ട്..
  അപാരം തന്നെ അവരുടെ തൊലിക്കട്ടി..

  ReplyDelete
 22. എന്തു പറയാൻ?
  'ചെമ്മീൻ' എന്ന് നോവലിനേക്കുറിച്ച്‌ പോലും കേട്ടിട്ടുണ്ട്‌. കേട്ടതിൽ സത്യമുണ്ടോ ഇല്ലയോ എന്നറിയില്ല്ല..
  ഇതിപ്പോ ഒരു സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു.

  ReplyDelete
 23. കള്ളനെ കണ്ടാലും തൊണ്ടി വീണ്ടെടുക്കാന്‍ കഴിയില്ലല്ലോ..!

  ReplyDelete
 24. ചുളുവില്‍ പേര് കിട്ടാനുള്ള മോഹം കൊണ്ടാവും അടിച്ചു മാറ്റുന്ന വിരുതന്മാര്‍ ഈ പണിയ്ക്ക് ഇറങ്ങുന്നത്.

  ReplyDelete
 25. കഷ്ടം എന്നു പറയാനെ കഴിയൂ... സ്വന്തം ഭാര്യമാരെക്കൊണ്ട് ഇവന്‍മാരൊക്കെ അന്യന്റെ കുഞ്ഞിനെ ചുമപ്പിക്കും.

  ReplyDelete
 26. അതെ നാണവും മാനവും ഇല്ലാത്തവർ!!!

  ReplyDelete
 27. ഞാന്‍ എന്റെ ഭാര്യേയും കുട്ടിയെയും കഥാ പാത്രങ്ങളാക്കി ബ്ലോഗ് സ്പോട്ടില്‍ ഇട്ട “അണ്ണാന്‍ കുഞ്ഞും മിന്നു മോളും” എന്ന അനുഭവം ഒരു വങ്ക ശിരോമണി അതേ പേരില്‍ കൂട്ടം എന്ന കമ്യൂണിറ്റി സൈറ്റില്‍ പോസ്റ്റ് ചെയ്തതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഞാന്‍ കൂട്ടത്തില്‍ നിന്നു പോന്നതിതാല്‍ വീണ്ടും അവിടെ പോയി നോക്കിയിട്ടില്ല. അപ്പോള്‍ എന്റെ ഭാര്യയുംകുഞ്ഞും അവന്റെ കഥയില്‍ “അവന്റെ” യായിക്കാണും!.മലയാളത്തില്‍ (നാട്ടിന്‍ പുറത്ത്)ഒരു ചൊല്ലുണ്ട്: “ഉസറും പുളിയും ഇല്ലാത്തവന്റെ കുണ്ടിയില്‍ അപ്പ മുളച്ചാല്‍ അത് തന്നെ ഒരു തണല് ”എന്ന്.

  ReplyDelete