Wednesday, May 25, 2011
Friday, May 20, 2011
മൂന്ന് അമ്മമാർ ഭാഗം 1.
ഇത് മൂന്ന് അമ്മമാരുടെ കഥയാണ് സംഭവ കഥകളാകാം............
ഭാർഗ്ഗവിയമ്മക്ക് ആശ്വാസം, ചുരുങ്ങിയ പ്രാക്ടീസ് കൊണ്ട് കിട്ടുന്ന വരുമാനം വീട്ടിലെ ചിലവിനുപോലും പലപ്പൊഴും തികയില്ലായിരുന്നു.നായർ സാബ് കിട്ടുന്ന ക്വാട്ടക്കുപുറമെ പെൻഷനും, ശമ്പളവും മൊത്തം കുടിച്ചു തീർക്കും.
വിദേശ കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്ന മകൻ അഛൻ വിറ്റ വീടിനടുത്തു തന്നെ സ്ഥലം വാങ്ങി ഒരു നല്ലൊരു വീട് പണിതു അതിലെക്ക് താമസം മാറി. വാടക വീടൊഴിഞ്ഞു അപ്പോഴും ഭാർഗവിഅമ്മ തന്റെ ചുരുങ്ങിയ പ്രാക്ടീസും, നായർ തന്റെ കുടിയുമായും മുന്നോട്ട്.
മകൻ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ വരും. മകന് വിവാഹാലോചനകൾ വന്നു തുടങ്ങി . വിവാഹംകഴിഞ്ഞു പെൺകുട്ടി കോളേജ് ലക്ചറർ നാട്ടിൽ തന്നെ ജോലി,
ഭാർഗ്ഗവിഅമ്മ തന്റെ വാതം, പ്രഷർ,ഷുഗർ ഇത്യാദി കൂട്ടുകാരുമായി സന്തോഷത്തോടെ അടുത്തുള്ളവരുടെ എല്ലാം ഡോക്ടറേച്ചിയായി തന്നെ മുന്നോട്ട്....
വലിയ തറവാട്ടുകാരിയും, ജോലിക്കാരിയും, കുറച്ചു ജാടക്കാരിയുമായ മരുമകൾക്ക് അമ്മായിഅമ്മ ഒരൽഭുതമായി. പെറ്റമ്മയേക്കാൾ തന്നെ ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവൾ തിരിച്ചും സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. നാട്ടുകാർക്കെല്ലാം ഇവരുടെ ബന്ധം ഒരു അൽഭുതമായി അമ്മയും മകളുമോ, അതോ ചേച്ചിയും അനിയത്തിയുമോ...എല്ലാവരും അസൂയയോടെ മാത്രം നോക്കിക്കാണുന്ന ഒരു ബന്ധത്തിലേക്ക് വളർന്നു അവർ. മകൻ നാട്ടിൽ വന്നാൽ പിന്നെ ഭാർഗ്ഗവി അമ്മ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല!. മകനും മരുമകളും അവരുടെ ലോകത്ത് . കട്ടുറുമ്പ് പോയിട്ട് ഒരു മൺതരി പോലും ആകാൻ അവരില്ല.
മരുമകളുടെ പ്രസവം ഭാർഗ്ഗവിഅമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഇവിടെ വച്ചു തന്നെ. എല്ലാം വളരെ ഭംഗിയായി നടക്കുന്നു 4 മാസം ഭാർഗ്ഗവിയമ്മയുടെ ഡിസ്പെൻസറി (ടൗണിൽ ഒരുചെറിയ മുറി) അടച്ചിടുന്നു . വീട്ടിൽ വരുന്ന അത്യാവശ്യക്കാർക്ക് ഇക്കാലത്ത് പരിശോധനയും പഞ്ചാര ഗുളികകളും FREE........, എന്തായാലും അവരുടെ ശരീരം ഇപ്പോൾ പകുതിയായി. വീട്ടിലെ തിരക്കുകളും അസുഖങ്ങളൂം കാരണം,പക്ഷേ മുഖത്തെ ചൈതന്യം ഇരട്ടിയായിട്ടുണ്ട്. അപ്പോൾ അവർ ഉച്ചക്കുശേഷം ടൗണിൽ പരിശോധന നടത്തുമായിരുന്നു. രണ്ടു മാസം കൂടി കഴിഞ്ഞപ്പൊൾ മരുമകൾക്ക് ജോലിക്ക് പോകാൻ വേണ്ടി അവർ പകൽസമയം മുഴുവനും കുട്ടിയെ നോക്കുകയും മരുമകൾ കോളേജിൽനിന്നു വന്നതിനു ശേഷം വൈകുന്നേരം 5മണി മുതൽ 7.30 വരെ ടൗണിൽ രോഗികളെ പരിശോധിക്കുകയും ചെയ്യുന്നു.എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിനു എന്റെ കുട്ടികൾക്ക് ഞാനല്ലാതെ പിന്നെ ആരാ.. എന്നും, എന്റെ രോഗികളെല്ലാം പാവങ്ങളാണെന്നുമാണ് അവരുടെ ന്യായീകരണം.
വീട്ടിലെ എല്ലാ കാര്യങ്ങളും ,ജോലികളും അവർ തന്നെ നോക്കുന്നു ഒരു പാർട്ടൈം ജോലിക്കാരിയുമുണ്ട്. മുൻപ് വീട്ടിൽ ദിവസവും ഭക്ഷണത്തിനു നോൺ ഉണ്ടായിരുന്നിടത്ത് (തലശ്ശേരിക്കാരിയായ ഡോക്ടർക്ക് ചോറ് ഇറങ്ങണമെങ്കിൽ ഉണക്കമീനെങ്കിലും വേണം) ഇന്ന് അധികവും വെജ് കാരണം മരുമകൾക്ക് ഇഷ്ടം പച്ചക്കറി. 29 വർഷമായി മീൻ കച്ചവടം നടത്തുന്ന മായിൻ മാപ്ലേടെ ഭാഷ്യം "ലാക്കട്ടറമ്മേടെ മര്യോളു മ്മക്ക് പാര" .
മകൻ വീട്ടിൽ വന്നാൽ പിന്നെ ഡോക്ടറാകും കുട്ടിയുടെ അമ്മ കുഞ്ഞുമോനും അഛമ്മ മതി എന്തിനും ഏതിനും. മകനും ഭാര്യക്കും കൂടി അത്യാവശ്യം കറക്കം,സിനിമ,യാത്ര എല്ലാം നടത്താം.. അവർ സന്തോഷായി ജീവിക്കട്ടെ..! ഇതായിരുന്നു ഭാർഗ്ഗവി അമ്മയുടെ നിലപാട്.
ഒരിക്കൽ വീട്ടിൽ വിരുന്ന് വന്ന മരുമകളുടെ അമ്മ മകളുടെ സൗഭാഗ്യങ്ങൾ കണ്ടും, കേട്ടും
നിങ്ങളൊരു പുണ്യജന്മം.! "എന്റെ കുട്ടീടെ മുജ്ജ്ന്മ സുകൃതം" എന്നും പറഞ്ഞ് ഭാർഗ്ഗവി അമ്മയുടെ കാലു തൊട്ടു വന്ദിച്ചു പോലും....!, വലിയ പ്രതാപിയായ ആയമ്മക്ക് പോലും സ്വന്തം മകളെ ഇങ്ങനെ നോക്കാൻ കഴിഞ്ഞിട്ടില്ലാന്ന് പരസ്യമായി പറഞ്ഞും കൊണ്ട് ..!
നല്ല കാലത്തും ഭർത്താവിന്റെ മദ്യപാനം മൂലം ഒരിക്കലും സന്തോഷത്തോടെ ജീവിക്കാൻ കഴിയാതെ വളരെ പ്രയാസപ്പെട്ട് മകനെ വളർത്തി വലുതാക്കി ഇന്ന് എല്ലാ സൗകര്യങ്ങളും ലഭ്യമായപ്പോൾ മകനും ഭാര്യക്കും കുട്ടിക്കും വേണ്ടി ജീവിക്കുന്നവൾ. " ഇത് ഒരു അമ്മ"
അടുത്ത അമ്മയെപ്പറ്റി രണ്ടാം ഭാഗം ഉടൻ......
ഭാഗം ഒന്നു്....
ഭാർഗ്ഗവിയമ്മ ഹോമിയോ ഡോക്ടർ ഭർത്താവ് ആർ.കെ.നായർ (രാമകൃഷ്ണൻ നായർ) എക്സ് പട്ടാളം ഇപ്പൊൾ സെക്യൂരിറ്റി പണി . ഉണ്ടായിരുന്ന നല്ലൊരു ബിസ്സിനസ് കള്ളുകുടി ഒന്നു കൊണ്ട് മാത്രം നശിപ്പിച്ചു ഉണ്ടായിരുന്ന വീടും വിറ്റു കുടിച്ചു വാടക വീട്ടിൽ താമസം. ഒറ്റ മകൻ നന്നായി പഠിക്കുന്ന കുട്ടി ശാന്തപ്രകൃതം പാവം പയ്യൻ. കഷ്ടപ്പെട്ട് പഠിച്ച് ഉന്നത നിലയിൽ ജോലി കിട്ടിയപ്പോൾഭാർഗ്ഗവിയമ്മക്ക് ആശ്വാസം, ചുരുങ്ങിയ പ്രാക്ടീസ് കൊണ്ട് കിട്ടുന്ന വരുമാനം വീട്ടിലെ ചിലവിനുപോലും പലപ്പൊഴും തികയില്ലായിരുന്നു.നായർ സാബ് കിട്ടുന്ന ക്വാട്ടക്കുപുറമെ പെൻഷനും, ശമ്പളവും മൊത്തം കുടിച്ചു തീർക്കും.
വിദേശ കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്ന മകൻ അഛൻ വിറ്റ വീടിനടുത്തു തന്നെ സ്ഥലം വാങ്ങി ഒരു നല്ലൊരു വീട് പണിതു അതിലെക്ക് താമസം മാറി. വാടക വീടൊഴിഞ്ഞു അപ്പോഴും ഭാർഗവിഅമ്മ തന്റെ ചുരുങ്ങിയ പ്രാക്ടീസും, നായർ തന്റെ കുടിയുമായും മുന്നോട്ട്.
മകൻ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ വരും. മകന് വിവാഹാലോചനകൾ വന്നു തുടങ്ങി . വിവാഹംകഴിഞ്ഞു പെൺകുട്ടി കോളേജ് ലക്ചറർ നാട്ടിൽ തന്നെ ജോലി,
ഭാർഗ്ഗവിഅമ്മ തന്റെ വാതം, പ്രഷർ,ഷുഗർ ഇത്യാദി കൂട്ടുകാരുമായി സന്തോഷത്തോടെ അടുത്തുള്ളവരുടെ എല്ലാം ഡോക്ടറേച്ചിയായി തന്നെ മുന്നോട്ട്....
വലിയ തറവാട്ടുകാരിയും, ജോലിക്കാരിയും, കുറച്ചു ജാടക്കാരിയുമായ മരുമകൾക്ക് അമ്മായിഅമ്മ ഒരൽഭുതമായി. പെറ്റമ്മയേക്കാൾ തന്നെ ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവൾ തിരിച്ചും സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. നാട്ടുകാർക്കെല്ലാം ഇവരുടെ ബന്ധം ഒരു അൽഭുതമായി അമ്മയും മകളുമോ, അതോ ചേച്ചിയും അനിയത്തിയുമോ...എല്ലാവരും അസൂയയോടെ മാത്രം നോക്കിക്കാണുന്ന ഒരു ബന്ധത്തിലേക്ക് വളർന്നു അവർ. മകൻ നാട്ടിൽ വന്നാൽ പിന്നെ ഭാർഗ്ഗവി അമ്മ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല!. മകനും മരുമകളും അവരുടെ ലോകത്ത് . കട്ടുറുമ്പ് പോയിട്ട് ഒരു മൺതരി പോലും ആകാൻ അവരില്ല.
മരുമകളുടെ പ്രസവം ഭാർഗ്ഗവിഅമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഇവിടെ വച്ചു തന്നെ. എല്ലാം വളരെ ഭംഗിയായി നടക്കുന്നു 4 മാസം ഭാർഗ്ഗവിയമ്മയുടെ ഡിസ്പെൻസറി (ടൗണിൽ ഒരുചെറിയ മുറി) അടച്ചിടുന്നു . വീട്ടിൽ വരുന്ന അത്യാവശ്യക്കാർക്ക് ഇക്കാലത്ത് പരിശോധനയും പഞ്ചാര ഗുളികകളും FREE........, എന്തായാലും അവരുടെ ശരീരം ഇപ്പോൾ പകുതിയായി. വീട്ടിലെ തിരക്കുകളും അസുഖങ്ങളൂം കാരണം,പക്ഷേ മുഖത്തെ ചൈതന്യം ഇരട്ടിയായിട്ടുണ്ട്. അപ്പോൾ അവർ ഉച്ചക്കുശേഷം ടൗണിൽ പരിശോധന നടത്തുമായിരുന്നു. രണ്ടു മാസം കൂടി കഴിഞ്ഞപ്പൊൾ മരുമകൾക്ക് ജോലിക്ക് പോകാൻ വേണ്ടി അവർ പകൽസമയം മുഴുവനും കുട്ടിയെ നോക്കുകയും മരുമകൾ കോളേജിൽനിന്നു വന്നതിനു ശേഷം വൈകുന്നേരം 5മണി മുതൽ 7.30 വരെ ടൗണിൽ രോഗികളെ പരിശോധിക്കുകയും ചെയ്യുന്നു.എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിനു എന്റെ കുട്ടികൾക്ക് ഞാനല്ലാതെ പിന്നെ ആരാ.. എന്നും, എന്റെ രോഗികളെല്ലാം പാവങ്ങളാണെന്നുമാണ് അവരുടെ ന്യായീകരണം.
വീട്ടിലെ എല്ലാ കാര്യങ്ങളും ,ജോലികളും അവർ തന്നെ നോക്കുന്നു ഒരു പാർട്ടൈം ജോലിക്കാരിയുമുണ്ട്. മുൻപ് വീട്ടിൽ ദിവസവും ഭക്ഷണത്തിനു നോൺ ഉണ്ടായിരുന്നിടത്ത് (തലശ്ശേരിക്കാരിയായ ഡോക്ടർക്ക് ചോറ് ഇറങ്ങണമെങ്കിൽ ഉണക്കമീനെങ്കിലും വേണം) ഇന്ന് അധികവും വെജ് കാരണം മരുമകൾക്ക് ഇഷ്ടം പച്ചക്കറി. 29 വർഷമായി മീൻ കച്ചവടം നടത്തുന്ന മായിൻ മാപ്ലേടെ ഭാഷ്യം "ലാക്കട്ടറമ്മേടെ മര്യോളു മ്മക്ക് പാര" .
മകൻ വീട്ടിൽ വന്നാൽ പിന്നെ ഡോക്ടറാകും കുട്ടിയുടെ അമ്മ കുഞ്ഞുമോനും അഛമ്മ മതി എന്തിനും ഏതിനും. മകനും ഭാര്യക്കും കൂടി അത്യാവശ്യം കറക്കം,സിനിമ,യാത്ര എല്ലാം നടത്താം.. അവർ സന്തോഷായി ജീവിക്കട്ടെ..! ഇതായിരുന്നു ഭാർഗ്ഗവി അമ്മയുടെ നിലപാട്.
ഒരിക്കൽ വീട്ടിൽ വിരുന്ന് വന്ന മരുമകളുടെ അമ്മ മകളുടെ സൗഭാഗ്യങ്ങൾ കണ്ടും, കേട്ടും
നിങ്ങളൊരു പുണ്യജന്മം.! "എന്റെ കുട്ടീടെ മുജ്ജ്ന്മ സുകൃതം" എന്നും പറഞ്ഞ് ഭാർഗ്ഗവി അമ്മയുടെ കാലു തൊട്ടു വന്ദിച്ചു പോലും....!, വലിയ പ്രതാപിയായ ആയമ്മക്ക് പോലും സ്വന്തം മകളെ ഇങ്ങനെ നോക്കാൻ കഴിഞ്ഞിട്ടില്ലാന്ന് പരസ്യമായി പറഞ്ഞും കൊണ്ട് ..!
നല്ല കാലത്തും ഭർത്താവിന്റെ മദ്യപാനം മൂലം ഒരിക്കലും സന്തോഷത്തോടെ ജീവിക്കാൻ കഴിയാതെ വളരെ പ്രയാസപ്പെട്ട് മകനെ വളർത്തി വലുതാക്കി ഇന്ന് എല്ലാ സൗകര്യങ്ങളും ലഭ്യമായപ്പോൾ മകനും ഭാര്യക്കും കുട്ടിക്കും വേണ്ടി ജീവിക്കുന്നവൾ. " ഇത് ഒരു അമ്മ"
അടുത്ത അമ്മയെപ്പറ്റി രണ്ടാം ഭാഗം ഉടൻ......
Tuesday, May 17, 2011
എൻ മന്ദാരപ്പൂവേ.. നിന്നെ ഞാനൊന്നു...
Friday, May 13, 2011
കള്ളൻ, കള്ളൻ, കള്ളൻ.......
എന്റെ ബ്ളൊഗിൽ കള്ളൻ കയറി കുറെ കമന്റുകളും ചില പോസ്റ്റുകളും നഷ്ടപ്പെട്ടു അധികവും സ്ത്രീരത്നങ്ങൾ ഇട്ട കമന്റുകളാണ് കളവുപോയിട്ടുള്ളത് അതിനാൽ ഇതേതോ സ്ത്രീ തല്പരന്മാരായ മോഷ്ടാക്കളാണ് എന്ന് ഉറപ്പ്. ബൂലോകത്തുള്ള ചില സ്ത്രീ ലമ്പടന്മാരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന രഹസ്യ വിവരം ലഭ്യമായിട്ടുണ്ട് . ഇന്നലെ രാത്രി ഞാൻ ബ്ലൊഗ് തുറന്നുവച്ച് വെള്ളം കുടിക്കാൻ വേണ്ടി പൊയപ്പോൾ ബ്ലൊഗിനകത്ത് കയറി ഒളിച്ചിരുന്ന മൊഷ്ടാക്കളാണ് പണി പറ്റിച്ചത്.
ഇന്നു രാവിലെ മുതൽ ഇലക്ഷൻ റിസൽട്ട് നോക്കിക്കൊണ്ട് ടി വി യുടെ മുമ്പിൽ വായും പൊളിച്ച് ഇരിക്കുകയായതിനാൽ കള്ളൻ കളവുമുതലുമായി ഇറങ്ങി പോകുന്നത് ശ്രദ്ധിക്കുവാനും പറ്റിയില്ല. ഇതൊന്നും ശ്രദ്ധിക്കാതെ അടുക്കളയിൽ മൂളിപ്പാട്ടും പാടി നടന്നിരുന്ന വാമഭാഗത്തിനു പിരിച്ചുവിടൽ നൊട്ടീസ് കൊടുത്തിട്ടുണ്ട്. (പുര കത്തുമ്പോൾ വാഴ വെട്ടണം)
ഇലക്ഷനിൽ വിചാരിച്ചത്ര സീറ്റുകൾ കിട്ടാതെ വിറളി പിടിച്ച ചില രാഷ്ട്രീയക്കാർ നടത്തിയ പ്രതികാരമാണോ ഇതെന്നും സംശയമില്ലാതില്ല. എന്തായാലും ബൂലോക പോലീസിനും, ഗൂഗിളേമാനും പരാതി ബോധിപ്പിച്ചിട്ടുണ്ട്. കേരള പോലീസ് മന്ത്രിക്കും ഒരുപരാതി നൽകണം. അതിനിപ്പോ മന്ത്രി ആരാന്നറിയണ്ടേ........?
എല്ലാ ബ്ലോഗന്മാരും ബ്ലൊഗിണിമാരും ഒന്നു തപ്പി നോക്കുന്നതു നന്നായിരിക്കും നിങ്ങളുടേതും ചിലപ്പോൾ നഷ്ടപ്പെട്ടിരിക്കാം. ഇലക്ഷൻ റിസൽട്ടിന്റെ ആക്രാന്തത്തിൽ അറിയാഞ്ഞിട്ടാകും.
ഒന്നു തപ്പി നോക്കിക്കേ……… ഇല്ലെങ്കിൽ വേണ്ട……….,
Tuesday, May 10, 2011
ത്രിശ്ശൂർ പൂരം ചില പിൻ കാഴ്ചകൾ.
![]() | |
പന്തൽ --മണികണ്ഃനാൽ |
![]() |
പന്തൽ--നടുവിലാൽ |
![]() | ||||||||||
പടിഞ്ഞാറെ നടയിൽ നടുവിലാൽ പന്തലിനുതൊട്ടു പിന്നിൽ ഒരു നാടോടി കുടുംബം |
![]() | |
ആകാശത്തേക്ക് തീ തുപ്പാൻ റഡിയായി നിൽക്കുന്ന അമിട്ടു കുറ്റികൾ |
![]() |
പൂരപറമ്പ് ഏതു സമയവും വൃത്തിയാക്കി സൂക്ഷിക്കുന്ന സേവനശ്രീ പട്ടാളം |
![]() |
പട്ടാള വാഹനം |
![]() |
പട്ടാളം in action സൂപ്രവൈസർ കുമാരിയുടെ മേൽനോട്ടത്തിൽ |
![]() |
പൂരപ്പറമ്പിലെ സുഖ സുഷുപ്തി |
![]() |
പൂരപ്പോലീസ് |
![]() |
ഞങ്ങൾ റെഡി |
![]() |
പക്ഷിശാസ്ത്രക്കാരിക്ക് നൈറ്റ് ഡ്യൂട്ടിയാ...... |
![]() |
എനിക്കും |
![]() | |
കുഞ്ഞുണ്ണിയും കൃഷ്ണൻ കുട്ടിയും എഴുന്നള്ളിപ്പിനുള്ള പന്തം തയ്യാറക്കുന്നു 25 ലധികം വർഷമായി |
![]() | |
ഹിമാലയ വാസിയായ "യാക്ക്" ന്റെ രോമം വെഞ്ചാമരം ഉണ്ടാക്കുന്നതിനായി |
![]() |
എന്റെ പേരു കാണാനില്ലല്ലോ..? |
![]() |
പാറമേക്കാവിനു മുൻപിലെ മയിൽപ്പീലിക്കച്ചവടം |
![]() |
വിൽക്കാനുണ്ട് ജന്തുക്കൾ |
![]() |
പൂരപ്പറമ്പിലെ അനധികൃതപാർക്കിഗ് പൊക്കിമാറ്റുന്നു |
![]() |
പ്രസ് ഗാലറിയിൽ 2ദിവസം മുൻപേ സീറ്റ് പിടിച്ച ക്യാമറാ സ്റ്റാൻറ്റുകൾ |
![]() |
സാമ്പിൾ വെടിക്കെട്ടിന്റെ അവസാന മിനുക്കു പണികൾ |
![]() |
മൂന്നാമത്തെ പന്തൽ |
![]() |
വിശന്നിട്ടു വയ്യ...! |
![]() |
പൂരപ്പറമ്പിൽ നിന്നും പുറത്താക്കിയ കാളക്കുട്ടന്റെ രോഷം |
![]() |
പൂരത്തിനു ഞാനുണ്ടാകും നിങ്ങളോ....... |
ലേബലുകള്:
ചിത്രം,
ത്രിശ്ശൂർ പൂരം.,
പലവക
ഒരു മസാലക്കറി വച്ചു തരാമോ...?
Saturday, May 7, 2011
ഇരട്ടകൾ.....!
Monday, May 2, 2011
ഒസാമ മയ്യത്തായി.. ഒബാമ
ഒസമാബിൻ ലാദനെ മയ്യത്താക്കി എന്നു ഒബാമ പറയുമ്പോൾ വിശ്വസിക്കാൻ തോന്നുന്നു.
ഒരാളുടെ മരണത്തിൽ സന്തോഷിക്കുകയല്ല,
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് സ്വന്തം കയ്യിലിരുപ്പുകൊണ്ട് ജനിച്ച രാഷ്ട്രം നാട്ടിൽ നിന്ന് പുറത്താക്കിയ ഭീകരൻ. ലോകത്തിന്റെ പലഭാഗങ്ങളിലായി ഒരുപാട് നിരാപരാധികളെ അപമൃത്യുവിനിരയാക്കിയവൻ എത്രയോ മുൻപുതന്നേ വധശിക്ഷ അർഹിച്ചിരുന്നു. സമ്പത്തിന്റെ ആധിക്യത്താൽ ഉള്ള അഹങ്കാരം കൊണ്ട് തെമ്മാടിത്തരങ്ങൾ കാട്ടി ലോകത്താസകലം അരക്ഷിതാവസ്ഥ സ്രിഷ്ടിച്ച ഒരു വ്യക്തിയാണ് ഒസാമ ബിൻ ലാദൻ. എന്തായാലും അയാളുടെ കാലം കഴിഞ്ഞു എന്നു കരുതാം അതോ വല്ല്ല പാറക്കെട്ടുകൾക്കിടയിൽ നിന്നും വീണ്ടും ഉയർന്നുവരുമൊ...? ആൾ നിസ്സാരക്കാരനല്ല..! ഉണ്ടാവില്ല എന്നു വിശ്വസിക്കാം.

എന്തായാലും അയാൾക്ക് അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അത് മാനവരാശിക്ക് ഉപയോഗപ്രദമായ ഒരു രീതിയിൽ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു
Subscribe to:
Posts (Atom)