ഇത് മൂന്ന് അമ്മമാരുടെ കഥയാണ് സംഭവ കഥകളാകാം............
ഭാർഗ്ഗവിയമ്മക്ക് ആശ്വാസം, ചുരുങ്ങിയ പ്രാക്ടീസ് കൊണ്ട് കിട്ടുന്ന വരുമാനം വീട്ടിലെ ചിലവിനുപോലും പലപ്പൊഴും തികയില്ലായിരുന്നു.നായർ സാബ് കിട്ടുന്ന ക്വാട്ടക്കുപുറമെ പെൻഷനും, ശമ്പളവും മൊത്തം കുടിച്ചു തീർക്കും.
വിദേശ കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്ന മകൻ അഛൻ വിറ്റ വീടിനടുത്തു തന്നെ സ്ഥലം വാങ്ങി ഒരു നല്ലൊരു വീട് പണിതു അതിലെക്ക് താമസം മാറി. വാടക വീടൊഴിഞ്ഞു അപ്പോഴും ഭാർഗവിഅമ്മ തന്റെ ചുരുങ്ങിയ പ്രാക്ടീസും, നായർ തന്റെ കുടിയുമായും മുന്നോട്ട്.
മകൻ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ വരും. മകന് വിവാഹാലോചനകൾ വന്നു തുടങ്ങി . വിവാഹംകഴിഞ്ഞു പെൺകുട്ടി കോളേജ് ലക്ചറർ നാട്ടിൽ തന്നെ ജോലി,
ഭാർഗ്ഗവിഅമ്മ തന്റെ വാതം, പ്രഷർ,ഷുഗർ ഇത്യാദി കൂട്ടുകാരുമായി സന്തോഷത്തോടെ അടുത്തുള്ളവരുടെ എല്ലാം ഡോക്ടറേച്ചിയായി തന്നെ മുന്നോട്ട്....
വലിയ തറവാട്ടുകാരിയും, ജോലിക്കാരിയും, കുറച്ചു ജാടക്കാരിയുമായ മരുമകൾക്ക് അമ്മായിഅമ്മ ഒരൽഭുതമായി. പെറ്റമ്മയേക്കാൾ തന്നെ ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവൾ തിരിച്ചും സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. നാട്ടുകാർക്കെല്ലാം ഇവരുടെ ബന്ധം ഒരു അൽഭുതമായി അമ്മയും മകളുമോ, അതോ ചേച്ചിയും അനിയത്തിയുമോ...എല്ലാവരും അസൂയയോടെ മാത്രം നോക്കിക്കാണുന്ന ഒരു ബന്ധത്തിലേക്ക് വളർന്നു അവർ. മകൻ നാട്ടിൽ വന്നാൽ പിന്നെ ഭാർഗ്ഗവി അമ്മ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല!. മകനും മരുമകളും അവരുടെ ലോകത്ത് . കട്ടുറുമ്പ് പോയിട്ട് ഒരു മൺതരി പോലും ആകാൻ അവരില്ല.
മരുമകളുടെ പ്രസവം ഭാർഗ്ഗവിഅമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഇവിടെ വച്ചു തന്നെ. എല്ലാം വളരെ ഭംഗിയായി നടക്കുന്നു 4 മാസം ഭാർഗ്ഗവിയമ്മയുടെ ഡിസ്പെൻസറി (ടൗണിൽ ഒരുചെറിയ മുറി) അടച്ചിടുന്നു . വീട്ടിൽ വരുന്ന അത്യാവശ്യക്കാർക്ക് ഇക്കാലത്ത് പരിശോധനയും പഞ്ചാര ഗുളികകളും FREE........, എന്തായാലും അവരുടെ ശരീരം ഇപ്പോൾ പകുതിയായി. വീട്ടിലെ തിരക്കുകളും അസുഖങ്ങളൂം കാരണം,പക്ഷേ മുഖത്തെ ചൈതന്യം ഇരട്ടിയായിട്ടുണ്ട്. അപ്പോൾ അവർ ഉച്ചക്കുശേഷം ടൗണിൽ പരിശോധന നടത്തുമായിരുന്നു. രണ്ടു മാസം കൂടി കഴിഞ്ഞപ്പൊൾ മരുമകൾക്ക് ജോലിക്ക് പോകാൻ വേണ്ടി അവർ പകൽസമയം മുഴുവനും കുട്ടിയെ നോക്കുകയും മരുമകൾ കോളേജിൽനിന്നു വന്നതിനു ശേഷം വൈകുന്നേരം 5മണി മുതൽ 7.30 വരെ ടൗണിൽ രോഗികളെ പരിശോധിക്കുകയും ചെയ്യുന്നു.എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിനു എന്റെ കുട്ടികൾക്ക് ഞാനല്ലാതെ പിന്നെ ആരാ.. എന്നും, എന്റെ രോഗികളെല്ലാം പാവങ്ങളാണെന്നുമാണ് അവരുടെ ന്യായീകരണം.
വീട്ടിലെ എല്ലാ കാര്യങ്ങളും ,ജോലികളും അവർ തന്നെ നോക്കുന്നു ഒരു പാർട്ടൈം ജോലിക്കാരിയുമുണ്ട്. മുൻപ് വീട്ടിൽ ദിവസവും ഭക്ഷണത്തിനു നോൺ ഉണ്ടായിരുന്നിടത്ത് (തലശ്ശേരിക്കാരിയായ ഡോക്ടർക്ക് ചോറ് ഇറങ്ങണമെങ്കിൽ ഉണക്കമീനെങ്കിലും വേണം) ഇന്ന് അധികവും വെജ് കാരണം മരുമകൾക്ക് ഇഷ്ടം പച്ചക്കറി. 29 വർഷമായി മീൻ കച്ചവടം നടത്തുന്ന മായിൻ മാപ്ലേടെ ഭാഷ്യം "ലാക്കട്ടറമ്മേടെ മര്യോളു മ്മക്ക് പാര" .
മകൻ വീട്ടിൽ വന്നാൽ പിന്നെ ഡോക്ടറാകും കുട്ടിയുടെ അമ്മ കുഞ്ഞുമോനും അഛമ്മ മതി എന്തിനും ഏതിനും. മകനും ഭാര്യക്കും കൂടി അത്യാവശ്യം കറക്കം,സിനിമ,യാത്ര എല്ലാം നടത്താം.. അവർ സന്തോഷായി ജീവിക്കട്ടെ..! ഇതായിരുന്നു ഭാർഗ്ഗവി അമ്മയുടെ നിലപാട്.
ഒരിക്കൽ വീട്ടിൽ വിരുന്ന് വന്ന മരുമകളുടെ അമ്മ മകളുടെ സൗഭാഗ്യങ്ങൾ കണ്ടും, കേട്ടും
നിങ്ങളൊരു പുണ്യജന്മം.! "എന്റെ കുട്ടീടെ മുജ്ജ്ന്മ സുകൃതം" എന്നും പറഞ്ഞ് ഭാർഗ്ഗവി അമ്മയുടെ കാലു തൊട്ടു വന്ദിച്ചു പോലും....!, വലിയ പ്രതാപിയായ ആയമ്മക്ക് പോലും സ്വന്തം മകളെ ഇങ്ങനെ നോക്കാൻ കഴിഞ്ഞിട്ടില്ലാന്ന് പരസ്യമായി പറഞ്ഞും കൊണ്ട് ..!
നല്ല കാലത്തും ഭർത്താവിന്റെ മദ്യപാനം മൂലം ഒരിക്കലും സന്തോഷത്തോടെ ജീവിക്കാൻ കഴിയാതെ വളരെ പ്രയാസപ്പെട്ട് മകനെ വളർത്തി വലുതാക്കി ഇന്ന് എല്ലാ സൗകര്യങ്ങളും ലഭ്യമായപ്പോൾ മകനും ഭാര്യക്കും കുട്ടിക്കും വേണ്ടി ജീവിക്കുന്നവൾ. " ഇത് ഒരു അമ്മ"
അടുത്ത അമ്മയെപ്പറ്റി രണ്ടാം ഭാഗം ഉടൻ......
ഭാഗം ഒന്നു്....
ഭാർഗ്ഗവിയമ്മ ഹോമിയോ ഡോക്ടർ ഭർത്താവ് ആർ.കെ.നായർ (രാമകൃഷ്ണൻ നായർ) എക്സ് പട്ടാളം ഇപ്പൊൾ സെക്യൂരിറ്റി പണി . ഉണ്ടായിരുന്ന നല്ലൊരു ബിസ്സിനസ് കള്ളുകുടി ഒന്നു കൊണ്ട് മാത്രം നശിപ്പിച്ചു ഉണ്ടായിരുന്ന വീടും വിറ്റു കുടിച്ചു വാടക വീട്ടിൽ താമസം. ഒറ്റ മകൻ നന്നായി പഠിക്കുന്ന കുട്ടി ശാന്തപ്രകൃതം പാവം പയ്യൻ. കഷ്ടപ്പെട്ട് പഠിച്ച് ഉന്നത നിലയിൽ ജോലി കിട്ടിയപ്പോൾഭാർഗ്ഗവിയമ്മക്ക് ആശ്വാസം, ചുരുങ്ങിയ പ്രാക്ടീസ് കൊണ്ട് കിട്ടുന്ന വരുമാനം വീട്ടിലെ ചിലവിനുപോലും പലപ്പൊഴും തികയില്ലായിരുന്നു.നായർ സാബ് കിട്ടുന്ന ക്വാട്ടക്കുപുറമെ പെൻഷനും, ശമ്പളവും മൊത്തം കുടിച്ചു തീർക്കും.
വിദേശ കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്ന മകൻ അഛൻ വിറ്റ വീടിനടുത്തു തന്നെ സ്ഥലം വാങ്ങി ഒരു നല്ലൊരു വീട് പണിതു അതിലെക്ക് താമസം മാറി. വാടക വീടൊഴിഞ്ഞു അപ്പോഴും ഭാർഗവിഅമ്മ തന്റെ ചുരുങ്ങിയ പ്രാക്ടീസും, നായർ തന്റെ കുടിയുമായും മുന്നോട്ട്.
മകൻ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ വരും. മകന് വിവാഹാലോചനകൾ വന്നു തുടങ്ങി . വിവാഹംകഴിഞ്ഞു പെൺകുട്ടി കോളേജ് ലക്ചറർ നാട്ടിൽ തന്നെ ജോലി,
ഭാർഗ്ഗവിഅമ്മ തന്റെ വാതം, പ്രഷർ,ഷുഗർ ഇത്യാദി കൂട്ടുകാരുമായി സന്തോഷത്തോടെ അടുത്തുള്ളവരുടെ എല്ലാം ഡോക്ടറേച്ചിയായി തന്നെ മുന്നോട്ട്....
വലിയ തറവാട്ടുകാരിയും, ജോലിക്കാരിയും, കുറച്ചു ജാടക്കാരിയുമായ മരുമകൾക്ക് അമ്മായിഅമ്മ ഒരൽഭുതമായി. പെറ്റമ്മയേക്കാൾ തന്നെ ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവൾ തിരിച്ചും സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. നാട്ടുകാർക്കെല്ലാം ഇവരുടെ ബന്ധം ഒരു അൽഭുതമായി അമ്മയും മകളുമോ, അതോ ചേച്ചിയും അനിയത്തിയുമോ...എല്ലാവരും അസൂയയോടെ മാത്രം നോക്കിക്കാണുന്ന ഒരു ബന്ധത്തിലേക്ക് വളർന്നു അവർ. മകൻ നാട്ടിൽ വന്നാൽ പിന്നെ ഭാർഗ്ഗവി അമ്മ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല!. മകനും മരുമകളും അവരുടെ ലോകത്ത് . കട്ടുറുമ്പ് പോയിട്ട് ഒരു മൺതരി പോലും ആകാൻ അവരില്ല.
മരുമകളുടെ പ്രസവം ഭാർഗ്ഗവിഅമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഇവിടെ വച്ചു തന്നെ. എല്ലാം വളരെ ഭംഗിയായി നടക്കുന്നു 4 മാസം ഭാർഗ്ഗവിയമ്മയുടെ ഡിസ്പെൻസറി (ടൗണിൽ ഒരുചെറിയ മുറി) അടച്ചിടുന്നു . വീട്ടിൽ വരുന്ന അത്യാവശ്യക്കാർക്ക് ഇക്കാലത്ത് പരിശോധനയും പഞ്ചാര ഗുളികകളും FREE........, എന്തായാലും അവരുടെ ശരീരം ഇപ്പോൾ പകുതിയായി. വീട്ടിലെ തിരക്കുകളും അസുഖങ്ങളൂം കാരണം,പക്ഷേ മുഖത്തെ ചൈതന്യം ഇരട്ടിയായിട്ടുണ്ട്. അപ്പോൾ അവർ ഉച്ചക്കുശേഷം ടൗണിൽ പരിശോധന നടത്തുമായിരുന്നു. രണ്ടു മാസം കൂടി കഴിഞ്ഞപ്പൊൾ മരുമകൾക്ക് ജോലിക്ക് പോകാൻ വേണ്ടി അവർ പകൽസമയം മുഴുവനും കുട്ടിയെ നോക്കുകയും മരുമകൾ കോളേജിൽനിന്നു വന്നതിനു ശേഷം വൈകുന്നേരം 5മണി മുതൽ 7.30 വരെ ടൗണിൽ രോഗികളെ പരിശോധിക്കുകയും ചെയ്യുന്നു.എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിനു എന്റെ കുട്ടികൾക്ക് ഞാനല്ലാതെ പിന്നെ ആരാ.. എന്നും, എന്റെ രോഗികളെല്ലാം പാവങ്ങളാണെന്നുമാണ് അവരുടെ ന്യായീകരണം.
വീട്ടിലെ എല്ലാ കാര്യങ്ങളും ,ജോലികളും അവർ തന്നെ നോക്കുന്നു ഒരു പാർട്ടൈം ജോലിക്കാരിയുമുണ്ട്. മുൻപ് വീട്ടിൽ ദിവസവും ഭക്ഷണത്തിനു നോൺ ഉണ്ടായിരുന്നിടത്ത് (തലശ്ശേരിക്കാരിയായ ഡോക്ടർക്ക് ചോറ് ഇറങ്ങണമെങ്കിൽ ഉണക്കമീനെങ്കിലും വേണം) ഇന്ന് അധികവും വെജ് കാരണം മരുമകൾക്ക് ഇഷ്ടം പച്ചക്കറി. 29 വർഷമായി മീൻ കച്ചവടം നടത്തുന്ന മായിൻ മാപ്ലേടെ ഭാഷ്യം "ലാക്കട്ടറമ്മേടെ മര്യോളു മ്മക്ക് പാര" .
മകൻ വീട്ടിൽ വന്നാൽ പിന്നെ ഡോക്ടറാകും കുട്ടിയുടെ അമ്മ കുഞ്ഞുമോനും അഛമ്മ മതി എന്തിനും ഏതിനും. മകനും ഭാര്യക്കും കൂടി അത്യാവശ്യം കറക്കം,സിനിമ,യാത്ര എല്ലാം നടത്താം.. അവർ സന്തോഷായി ജീവിക്കട്ടെ..! ഇതായിരുന്നു ഭാർഗ്ഗവി അമ്മയുടെ നിലപാട്.
ഒരിക്കൽ വീട്ടിൽ വിരുന്ന് വന്ന മരുമകളുടെ അമ്മ മകളുടെ സൗഭാഗ്യങ്ങൾ കണ്ടും, കേട്ടും
നിങ്ങളൊരു പുണ്യജന്മം.! "എന്റെ കുട്ടീടെ മുജ്ജ്ന്മ സുകൃതം" എന്നും പറഞ്ഞ് ഭാർഗ്ഗവി അമ്മയുടെ കാലു തൊട്ടു വന്ദിച്ചു പോലും....!, വലിയ പ്രതാപിയായ ആയമ്മക്ക് പോലും സ്വന്തം മകളെ ഇങ്ങനെ നോക്കാൻ കഴിഞ്ഞിട്ടില്ലാന്ന് പരസ്യമായി പറഞ്ഞും കൊണ്ട് ..!
നല്ല കാലത്തും ഭർത്താവിന്റെ മദ്യപാനം മൂലം ഒരിക്കലും സന്തോഷത്തോടെ ജീവിക്കാൻ കഴിയാതെ വളരെ പ്രയാസപ്പെട്ട് മകനെ വളർത്തി വലുതാക്കി ഇന്ന് എല്ലാ സൗകര്യങ്ങളും ലഭ്യമായപ്പോൾ മകനും ഭാര്യക്കും കുട്ടിക്കും വേണ്ടി ജീവിക്കുന്നവൾ. " ഇത് ഒരു അമ്മ"
അടുത്ത അമ്മയെപ്പറ്റി രണ്ടാം ഭാഗം ഉടൻ......
ഞാനാണല്ലോ ആദ്യം. തേങ്ങ എന്റെ വക. (ആ ഏർപ്പാട് ഇപ്പോ ഇല്ലേ?)
ReplyDeleteആ അമ്മക്കും നേരെ വിപരീതമായ ഒരു അമ്മായിഅമ്മയായി മാറാമായിരുന്നു.പക്ഷേ അവർ സന്തോഷം കണ്ടെത്തുന്നതു് മക്കൾക്കു വേണ്ട സുഖസൌകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിലാണ്. അതുകൊണ്ട് തന്നെ ആ കുടുംബത്തിന്റെ ജീവിതം എത്ര സമാധാനവും സന്തോഷവും നിറഞ്ഞതായിരിക്കു.
അതാരാണപ്പാ നമ്മളറിയാത്ത ഒരു ഹോമിയോ ഡോക്ടര്‍? മലപ്പുറത്ത്? ഒന്ന് രണ്ടു പേരുകള്‍ മനസ്സില്‍ കിടന്നു കറങ്ങുന്നുണ്ട്... പേരിവിടെ എഴുതുന്നില്ല. വിളിച്ചു ചോദിക്കാം...
ReplyDeleteഅടുത്ത അമ്മ ഇതിനു വിപരീതയായ അമ്മ ആവാതിരിക്കട്ടെ..
ReplyDeleteഅമ്മ എന്നാല്‍ ഇങ്ങനെ തന്നെയേ ആവൂ എന്ന് വിശ്വസിക്കാന്‍ അന്ന് എന്നും എനിക്കിഷ്ട്ടം..
ആശംസകള്‍..
നന്മകൊണ്ട് തീര്‍ത്ത ഒരു അമ്മായിയമ്മ.
ReplyDeleteനന്മകളുടെ അമ്മമാരാണ് അല്ലേ ഭായ്..
ReplyDeleteനന്നായിട്ടുണ്ട്. ഇടക്കിടക്ക് ബോള്‍ഡ് ലെറ്റര്‍ വേണ്ടായിരുന്നു എന്നൊരു തോന്നല്‍.
ReplyDeleteഅടുത്ത അമ്മയിലും ഇതുപോലെ നന്മ ഉണ്ടാകട്ടെ....
ReplyDeleteവളരെ നന്നായിട്ടുണ്ട്...അഭിനന്ദനങള്‍ .....
പടിക്കുന്ന -പഠിക്കുന്ന എന്നല്ലേ..
ReplyDeleteതിരുത്തുമല്ലോ..... ആശംസകള്‍..
@മാനവധ്വനി ശരിയാക്കിയിട്ടുണ്ട്. നന്ദി.
ReplyDeleteനല്ല അമ്മ..വാർദ്ധക്യത്തിലും അവർക്ക് അധ്വാനവും കഷ്ടവും തന്നെ. അല്ലെ? മനസ്സമാധാനമുണ്ടല്ലൊ..അത് തന്നെ പ്രധാനം..
ReplyDeleteഈയമ്മയെ ഇഷ്ടപെടാതെ വയ്യല്ലോ :)
ReplyDeleteഇനിയുള്ള അമ്മമാര്‍ ഇതിനേക്കാളും പ്രശ്നാവാനേ വഴീള്ളൂ. അതോ സസ്പെന്‍സോ...??
മനസ്സ് നിറഞ്ഞു പോയ ഒരനുഭവം..
ReplyDeleteഎല്ലാ അമ്മമാരും നല്ലവര്‍.......അങ്ങനെ തന്നയെ ആകാവൂ
ReplyDeleteഅല്ലെ?
ഇങ്ങനെയൊരമ്മയെ ആരാ ഇഷ്ടപ്പെടാത്തത്.
ReplyDeleteഇനി അടുത്ത അമ്മ ദുഷ്ടയായിരിക്കുമോ?
കാത്തിരിക്കാം.
ആശംസകൾ.
satheeshharipad.blogspot.com
അമ്മൂമ! ഈ കാലത്ത് അതൊക്കെ ഒരു ഭാഗ്യമാ..
ReplyDeleteഅമ്മ...!!
ReplyDeleteഅമ്മക്ക് പകരം അമ്മ മാത്രം..
അമ്മവിശേഷങ്ങള്‍ തുടരുക...
ആശംസകള്‍....!!!
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശൂര്‍
ReplyDeleteഇങ്ങനെയും ഒരമ്മായിയമ്മയോ ?...മകന്റെ ഭാര്യയെ മകനില്‍ തന്നിലുള്ള അവകാശം പിടിച്ചു വാങ്ങാന്‍ വരുന്നവരായിട്ടാണ് അധികം അമ്മമാരും കാണുന്നത്..പിന്നെ വരുന്ന പെണ്‍കുട്ടിയും അവളെ എത്ര സ്നേഹിച്ചാലും ഭര്‍ത്താവിന്റെ അമ്മയെ അമ്മായിയമ്മയായെ കാണു...:)
ReplyDelete