Monday, May 2, 2011

ഒസാമ മയ്യത്തായി.. ഒബാമ

ഒസമാബിൻ ലാദനെ മയ്യത്താക്കി എന്നു ഒബാമ പറയുമ്പോൾ വിശ്വസിക്കാൻ  തോന്നുന്നു.
 ഒരാളുടെ മരണത്തിൽ സന്തോഷിക്കുകയല്ല,


 വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് സ്വന്തം കയ്യിലിരുപ്പുകൊണ്ട്  ജനിച്ച രാഷ്ട്രം നാട്ടിൽ നിന്ന് പുറത്താക്കിയ ഭീകരൻ. ലോകത്തിന്റെ പലഭാഗങ്ങളിലായി ഒരുപാട് നിരാപരാധികളെ അപമൃത്യുവിനിരയാക്കിയവൻ എത്രയോ മുൻപുതന്നേ വധശിക്ഷ അർഹിച്ചിരുന്നു. സമ്പത്തിന്റെ ആധിക്യത്താൽ ഉള്ള അഹങ്കാരം കൊണ്ട്  തെമ്മാടിത്തരങ്ങൾ കാട്ടി ലോകത്താസകലം അരക്ഷിതാവസ്ഥ സ്രിഷ്ടി‌ച്ച ഒരു വ്യക്തിയാണ് ഒസാമ ബിൻ ലാദൻ. എന്തായാലും അയാളുടെ കാലം കഴിഞ്ഞു എന്നു കരുതാം അതോ വല്ല്ല പാറക്കെട്ടുകൾക്കിടയിൽ നിന്നും വീണ്ടും ഉയർന്നുവരുമൊ...? ആൾ നിസ്സാരക്കാരനല്ല..! ഉണ്ടാവില്ല എന്നു വിശ്വസിക്കാം.
എന്തായാലും അയാൾക്ക് അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അത് മാനവരാശിക്ക് ഉപയോഗപ്രദമായ ഒരു രീതിയിൽ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു

13 comments:

  1. എത്രയെത്ര ഗെയിമുകളിലൂടെയാണ് ബിൻലാദനെ കൊല്ലാൻ ശ്രമിച്ചത്?

    ReplyDelete
  2. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക വീണ്ടും സ്ഥിരീകരിച്ചു . . .
    ഒബാമ നേരിട്ട് വന്നു ശവശരീരം തങ്ങളുടെ പക്കല്‍ ഉണ്ടെന്നൊക്കെ പറയുന്ന സ്ഥിധിക്ക് അവിശ്വസിക്കേണ്ട കാര്യമില്ല...
    ഒരുപാട് കാലം രക്തപുഴ ഒഴുക്കി അഫ്‌ഗാനില്‍ കിളച്ചു മറിച്ചിട്ടും വഴുതിപ്പോയ ഒസാമ ഇസ്ലാമാബാദിലെ വസതിയില്‍ ഉണ്ട് എന്നറിഞ്ഞ അമേരിക്ക ഓടിച്ചെന്നു വെടിവച്ച് കൊല്ലുകയായിരുന്നു. . .

    ReplyDelete
  3. ടീച്ചറെ ഇതൊരു ഗെയിമല്ലാതിരിക്കട്ടെ.

    ReplyDelete
  4. ആ വാര്‍ത്ത ടി.വി.യില്‍ കണ്ടുകൊണ്ടിരിക്കുകയാണ്, ഒബാമയുടെ പ്രസംഗവും.

    ReplyDelete
  5. ലോക കോടീശ്വരന്മാരില്‍ ഒരാളായ ഈ മനുഷ്യന്‍ ഏതോ മലമടക്കുകളില്‍ അയാളുടെ ആശയ പൂര്‍ത്തീകരണത്തിനായി യാതനാപൂര്‍ണമായ ജീവിതം നയിച്ചിരുന്നത് ഒരു തരം ഭ്രാന്ത് എന്ന് നമ്മള്‍ പറയുന്നു.

    ReplyDelete
  6. സോവിയറ്റ് യൂണിയനെതിരെ അമേരിക്ക വളര്‍ത്തിയ സീമന്തപുത്രന്‍ പാല് കൊടുത്ത കൈക്ക് തിരിഞ്ഞ്കൊത്തിയപ്പോള്‍ തല തെറിച്ചവനായി. തല തെറിച്ചവന്റെ തലതെറിപ്പിച്ചതില്‍ ഒബാമക്ക് അഭിമാനിക്കാം...

    ReplyDelete
  7. അമേരിക്ക എന്ന ലോക ഭീകരന്റെ അന്ത്യം എന്നായിരിക്കും?

    ReplyDelete
  8. കൊല്ലപ്പെട്ടതിന്റെ ശേഷം ഭാഗങ്ങളും ഇനി സ്ക്രീനിൽ കാണാം...

    ReplyDelete
  9. 1979 ല്‍ അഫ്ഗാനിസ്ഥാനിലെ റഷ്യയുടെ അധിനിവേശത്തെ നേരിടാന്‍ അമേരിക്ക കണ്ടെത്തിയ ആയുധമാണ് ലാദന്‍. വളര്‍ത്തിയതും കൊന്നതും അമേരിക്ക. കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്തു അമേരിക്ക.എന്തായാലും ലാദന്റെ മരണത്തോടെ തീവ്രവാദത്തിന് ശക്തമായ തിരിച്ചടി കിട്ടിയിരിക്കുന്നു. ഇന്ത്യയും അമേരിക്കയുടെ വഴിയില്‍ എന്നാണാവോ സഞ്ചരിക്കുന്നത്. നമ്മള്‍ തേടുന്ന തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ സുഖലോലുപരായി വാഴുന്നുണ്ട്. നമ്മുടെ "രാഷ്ട്രീയ" നേതൃത്വം ജനങ്ങളോട് നീതിപുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  10. sayibhabakum ossamakum aadaranjalikal

    ReplyDelete
  11. പ്രിയപ്പെട്ട മിനിടീച്ചർ,
    പത്രക്കാരൻ,
    ഉമേഷ്,
    ദാസേട്ടൻ,
    ഷെരീഫ് സർ,
    ഷബീർ,
    Dr. R.K,
    ബിലാത്തിപട്ടണം,(പേരു ചുരുക്കി എം.എം.ബിപട്ടണം ന്നാക്കണം)
    രജി,
    ആര്യാദേവി,
    ജയരാജ്. എല്ലാവർക്കും നന്ദി.

    ReplyDelete