വരളുന്ന മാർച്ചും
പൊള്ളുന്നൊരേപ്രിലും
ഉരുകുന്ന മെയ്യും
കഴിഞ്ഞുടനെത്തിയ
കുളിരേറ്റ ജൂണിൽ
നീ വരാത്തതെന്തേ..?
എൻ കൺകൾക്കു വിരുന്നേകാൻ
എൻ കാതുകൾക്കീണമാകാൻ
എൻ മനത്തിലലിഞ്ഞുചേരാൻ
എൻ സ്വപ്നങ്ങൾക്കു വർണ്ണമേകാൻ
നീ വരാത്തതെന്തേ..?
എൻ കൂടെ നീന്തിത്തുടിക്കുവാനായ്
എൻ മോഹങ്ങൾ പൂവണിയിക്കാനായ്
എൻ ആശകൾക്കൊപ്പം പറന്നുയരാനായ്
നീ വരാത്തതെന്തേ...?
നിന്നെയോർത്തെൻമനം കരഞ്ഞു
നിന്നെക്കാത്തെൻ ദിനം മറിഞ്ഞു
നിന്നെത്തേടിയെൻ ജീവൻ വലഞ്ഞു
നീ വരാത്തതെന്തേ.. എന്നരികിൽ...
എൻസഖീനീ വരാത്തതെന്തേ..?
മതിയായെനിക്കെല്ലാമുലകിൽ
തീർന്നൂയെൻ കർമ്മമീ ഭൂവിൽ
ഇനി ഞാൻ മടങ്ങട്ടെ...
നിനക്കായ് ഞാൻ കാത്തിരിപ്പൂ..
ഞാനായ് ക്ഷണിക്കുന്നു നിന്നെ
എന്തേയെൻ മരണമേ.. നീ വരാത്തതെന്തേ....?
എന്റെ പരീക്ഷണ "ഗവിത"
ReplyDeleteകൊന്നു കൊലവിളി നടത്തുക...
പിന്നെ എല്ലാ കാത്തിരുപ്പുകളും മരണത്തിൽ അവസാനിക്കുമല്ലോ...
വരും വരാതിരിക്കില്ല
ReplyDeleteഅല്ല ഒരു സംശയം
ReplyDeleteനരകത്തില്‍ സീറ്റ് വല്ലതും പറഞ്ഞു ഉറപ്പിച്ചിരുന്നോ?
കുറെ ബൂലോകരെ കൂടി കൊന്നു കൊലവിളിച്ച്ചിട്ടു പോയാല്‍ പോരെ
(വെറുതെ പറഞ്ഞതാണേ )
"ഗവിത"--- ഒടുവില്‍ മരണത്തെ വിളിക്കണമായിരുന്നോ?
അതിങ്ങു വരില്ലേ. വേറെ വല്ലതും ആയിരുന്നെങ്കില്‍ നല്ലതായിരുന്നു.
എന്റമ്മോ നരകത്തില്‍ പോയിട്ട് തിരിച്ചു വന്നു വരച്ച പോലത്തെ പടവും ........
പരീക്ഷണ "ഗവിത" മോശമായില്ല. ആശംസകള്‍ ....
കവിത നന്ന്. പക്ഷെ മരണത്തെ ക്ഷണിച്ചു വരുത്തുന്നത് പോലെ തോന്നി. അത് വേണോ.
ReplyDeleteപ്രണയിനിയോടുള്ള ചോദ്യമാണെന്ന്‍ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു..ചോദ്യം മരണത്തോടായത് കൊണ്ട് എനിക്കിഷ്ടപ്പെട്ടില്ല....[ആരും മരിക്കുന്നത് എനിക്കിഷ്ടമല്ല .. :( ]
ReplyDeleteപരീക്ഷണം വിജയിക്കട്ടെ, കവിതയെക്കുറിച്ചാണെ,
ReplyDeleteരംഗബോധമില്ലാത്ത കോമാളിയെന്നത്രെ മറുപേര്‍. കഷ്ടപ്പെട്ട് ക്ഷണിച്ച് വരുത്തേണ്ട, തനിയെ വന്നോളും.
ReplyDeleteപ്രതീക്ഷകള്‍ സഫലമാകുന്ന ഒരു ദിവസമുണ്ടാവും, പ്രതീക്ഷകള്‍ ബാക്കിയാവുന്നതും ആ ദിവസമാണ്.....
ReplyDeleteമഴക്കാലത്ത് അടങ്ങി ഒതുങ്ങി അവിടെ വല്ലിടത്തും ഇരിക്കുക, വേറെ ഒരു വിഷയവും കണ്ടില്ല മൂപ്പര്‍ക്ക് കവിതക്കായി, വിളിച്ചാലും വിളീച്ചില്ലെങ്കിലും സമയമാകുമ്പോള്‍ അത് വന്നുകൊള്ളും. പിന്നെ കവിതയെ പറ്റി, ഇതില്‍ വൃത്തമെന്തിയേ? അലങ്കാരമെന്തിയേ? എന്ന് ചോദിക്കാന്‍ ഇപ്പോള്‍ അതൊന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ മലയാള ഭാഷാ പരീക്ഷ കുഴപ്പമില്ലാതെ പാസ്സാകുന്നുണ്ട്. എങ്കിലും ങാ ..ആ.. ഒരു പത്തില്‍ ആറു മാര്‍ക്ക് തരാം.....
ReplyDeleteഎൻ കൺകൾക്കു വിരുന്നേകാൻ
ReplyDeleteഎൻ കാതുകൾക്കീണമാകാൻ
എൻ മനത്തിലലിഞ്ഞുചേരാൻ
എൻ സ്വപ്നങ്ങൾക്കു വർണ്ണമേകാൻ
മരണം ഇതൊക്കെ നല്കുമെന്ന് ആരാ പറഞ്ഞത്?..
കാതുകൾക്ക് ഈണമാകാൻ?
ഇതൊന്നും അങ്ങ് ഒത്തു പോകുന്നില്ലല്ലോ..
അതൊ അവസാനം എഴുതാൻ വന്നത് മാറി പോയതാണോ ? ;)
അടിയന്തിരത്തിന് എത്ര കൂട്ടമാ പായസം? :)
ReplyDeleteവളര്‍ന്നു വരുന്ന ഗവിക്ക് ആശംസകള്‍...
എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് വിജയാ ;)
ReplyDeleteപോട്ടവും കവിതയും തമ്മിലുള്ള ഇരിപ്പുവശം അവസാനം എത്തിയപ്പഴാ മനസ്സിലായുള്ളൂ. അങ്ങനെ ധൃതിപിടിക്കണ്ട പൊന്മളക്കാരോ....
ഒക്കേം അനുഭവിച്ചിട്ടേ പോകൂ ;)
ആശംസോള് ട്ടാ
This comment has been removed by the author.
ReplyDeleteകവിത പോസ്റ്റ് ചെയ്തതിൽ രണ്ടു ഖണ്ഡിക വിട്ടുപോയി-copy-paste- ൽ പറ്റിപ്പോയതാണ് -വായനക്കാർ ദയവായി ക്ഷമിക്കുക..
ReplyDeleteവിട്ടു പോയ ഖണ്ഡികകൾ ചേർത്തിട്ടുണ്ട്.
എല്ലാവരോടും ഒരിക്കൽക്കൂടി ക്ഷമചോദിച്ചുകൊണ്ട്. -പൊന്മളക്കാരൻ-
Ponmalakkaraaa.....
ReplyDeleteKollam,tto..!
Ineem Ezhuthuka...!
ഒരു ആത്മാവും മരണത്തിന്റെ രുചി അറിയാതെ പോകില്ല കേട്ടൊ..ആസ്വദിക്കാം അപ്പോൾ..ഇങ്ങിനെ കാത്തിരിക്കേണ്ട...
ReplyDelete