ലഭ്യമായ് അധികാരങ്ങൾ
വരുന്നു അവസരങ്ങൾ
തേടുന്നു സമ്പത്തുകൾ
നേടുന്നു സമ്പാദ്യങ്ങൾ
അറിയുന്നു ബന്ധുക്കൾ
മുറിയുന്നു ബന്ധങ്ങൾ
കുറയുന്നു സൗഹൃദങ്ങൾ
അകലുന്നു വിശ്വാസങ്ങൾ
കവിയുന്നു പിൻവിളികൾ
അറിയുന്നു സുരപാന സന്ധ്യകൾ
മാറുന്നു ചിന്താധാരകൾ
കവിയുന്നു പിൻവിളികൾ
അറിയുന്നു സുരപാന സന്ധ്യകൾ
മാറുന്നു ചിന്താധാരകൾ
നാറുന്നു മനസ്ഥിതികൾ
നഷ്ടമാകുന്നു മൂല്യങ്ങൾ
നഷ്ടമാകുന്നു മൂല്യങ്ങൾ
ചുരുങ്ങുന്നു പകലുകൾ
നീളുന്നു രാത്രിയാമങ്ങൾ
തേടുന്നു മായക്കാഴ്ചകൾ
കാണുന്നു ദുസ്വപ്നങ്ങൾ
തേടുന്നു മായക്കാഴ്ചകൾ
കാണുന്നു ദുസ്വപ്നങ്ങൾ
കേൾക്കുന്നു അപസ്വരങ്ങൾ
മോഹിക്കുന്നു അത്യാഗ്രഹങ്ങൾ
മോഹിക്കുന്നു അത്യാഗ്രഹങ്ങൾ
ആശിക്കുന്നു വർണ്ണപ്പകിട്ടുകൾ
വരളുന്നു നന്മതൻകിരണങ്ങൾ
കൊഴിയുന്നു സ്നേഹപ്പൂക്കൾ
വറ്റുന്നു നറുമൊഴികൾ
ഒഴുകുന്നു ശാപവചനങ്ങൾ
വറ്റുന്നു നറുമൊഴികൾ
ഒഴുകുന്നു ശാപവചനങ്ങൾ
തെളിയുന്നു തിന്മതൻ തീനാളങ്ങൾ
വിളയുന്നു ദുഷ്ടതകൾ
ദ്രവിക്കുന്നു ദന്തനിരകൾ
വിളയുന്നു ദുഷ്ടതകൾ
ദ്രവിക്കുന്നു ദന്തനിരകൾ
മുളയ്ക്കുന്നു തേറ്റകൾ
വളരുന്നു ദംഷ്ട്രങ്ങൾ
ചിന്തുന്നു രണബിന്ദുക്കൾ
രുചിക്കുന്നു പച്ചയിറച്ചികൾ
ചിന്തുന്നു രണബിന്ദുക്കൾ
രുചിക്കുന്നു പച്ചയിറച്ചികൾ
ഇതറിഞ്ഞ്
ഓടിയൊളിക്കുന്നൂ
എൻ സന്തതിപരമ്പരകളെന്നനിൽനിന്ന്
വിട്ടകലുന്നൂ
വിട്ടകലുന്നൂ
എൻ കൂട്ടുകാരി നീയുമെന്നിൽനിന്നകലങ്ങളിലേക്ക്
എന്നന്നേക്കുമായ്
എന്നന്നേക്കുമായ്
************************************************
ഒപ്പം
ReplyDeleteകുറയുന്നൂ ബ്ലോഗെഴുത്തുകൾ
വറ്റിവരളുന്നൂ
കമന്റുബോക്സും
നഷ്ടമാകുന്നു മൂല്യങ്ങൾ
ReplyDeleteചുരുങ്ങുന്നു പകലുകൾ
നീളുന്നു രാത്രിയാമങ്ങൾ
സത്യം, അധികാരവും സമ്പത്തും വന്നുകഴിഞ്ഞാൽ, പലതരം വ്യതിയാനങ്ങളും നഷ്ടങ്ങളും വരുന്ന വഴി ‘ഇങ്ങനെതന്നെ’യാണ്. കവിതയിൽ പറഞ്ഞ അവസാനഭാഗത്തിലെത്തുമ്പോൾ, കൂട്ടുകാരിയും തിരിഞ്ഞോടും. ‘ഈ നൂറ്റാണ്ടിലെ മനുഷ്യസ്വഭാവം’. അനുമോദനങ്ങൾ........
ReplyDeleteഅധികാരത്തില്‍ നിന്ന് ദംഷ്ട്രകളിലെയ്ക്ക്... കലികാലം... കാടന്‍കാലം... സര്‍പ്പയുഗം...
ReplyDeleteഏയി...അവളങ്ങനെ പോകണ ടയിപല്ല മാഷെ !!!!
ReplyDeleteനന്നായിട്ടുണ്ട് .. :)
ReplyDeleteപിന്നെ ആര് പോണ കാര്യാ പറഞ്ഞേ ..??
ഫിനിഷിങ് പോയിന്റിൽ കവിത കൈവിട്ടു പോയില്ലേന്നൊരു സംശയം. കവിതയുടെ ഫിനിഷിംഗിലെ പിഴവ് മൂലവും കൂട്ടുകാരിയെ നഷ്ടപ്പെടാം.ഒന്നൂടെയൊന്ന് ഉഷാറാവട്ടെ. ആശംസകൾ.......സ്നേഹ പൂർവ്വം............വിധു
ReplyDeleteഇത്രയൊക്കെ ചെയ്യുന്ന ഒരാളിന് കൂട്ടുകാരിയെന്തിന്? അവള്‍ പോയി രക്ഷപ്പെടട്ടെ!!
ReplyDeleteഅധികാരങ്ങളോടൊപ്പം ലഭിക്കുന്ന നേട്ടങ്ങള്‍ മൂല്യങ്ങളോടൊപ്പം പലതും ഇല്ലാതാക്കുന്നു.
ReplyDeleteസംഭവം കൊള്ളാം. പക്ഷെ ഒരു കോളേജ് വിദ്യാര്‍ഥി എഴുതിയ പോലുണ്ട്...
ReplyDelete:)
ഓഹോ, അപ്പൊ ഈ വഴിക്ക് നീങ്ങാന്‍ തന്നെ തീരുമാനിച്ച് :)
ReplyDeleteആശംസോള്ട്ടാ
nannaayittundu
ReplyDeleteഇമ്മള്‍ക്ക് ഇതത്ര പിടിചില്ലാട്ടോ...
ReplyDeleteവരികളുടെ രൂപം അവസാന അക്ഷരം ക്രമതിലാക്കി.
അവസാനമെത്തിയപ്പോഴെക്കും
ReplyDeleteപെട്ടന്ന് ആ ഒഴുക്കു നിലച്ചപോലെ..!
ഇനിയും നന്നാക്കാമായിരുന്നു.
ആശംസകള്‍...!
http://pularipoov.blogspot.com/2011/05/blog-post.html
വരളുന്നു നന്മതൻകിരണങ്ങൾ
ReplyDeleteകുറയുന്നു സൗഹൃദങ്ങൾ
ഇതറിഞ്ഞ്
ഓടിയൊളിക്കുന്നൂ
എൻ സന്തതിപരമ്പരകളെന്നനിൽനിന്ന്
വിട്ടകലുന്നൂ
എൻ കൂട്ടുകാരി നീയുമെന്നിൽനിന്നകലങ്ങളിലേക്ക്
നല്ല ചിന്ത എല്ലാ ഭാവുകങ്ങളും
ReplyDelete