Friday, June 10, 2011

പീഡനം

ഗ്രാമത്തിലെ സർക്കാർ ഡിസ്പൻസറിയോടനുബന്ധിച്ച്   M.P ഫണ്ടുപയോഗിച്ചുണ്ടാക്കിയ 5 ബെഡ് വാർഡിന്റെഉത്ഘാടന മഹാമഹം  M.P,MLA,DMO, മന്ത്രി ,പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് മെമ്പർ എല്ലാവരും ഹാജർ. മുഴുവൻ നാട്ടുകാർക്കും ആഘോഷം .

ആശുപത്രിക്കുമുൻപിൽ തുടങ്ങിയ പുതിയ സംരഭം "വനിതാ ഹോട്ടൽ"  ഉൽഘാടനത്തിനോട് അനുബന്ധിച്ച് ഹോട്ടലിൽ നല്ല കച്ചവടം ഈ തിരക്കിലാണ് തോണിക്കാരൻ ബീരാൻക്കയും ഡ്രൈവർനാരാണേട്ടനും ചായക്കു കയറിയത് ഹോട്ടലിൽ ജോലിക്കാർ എല്ലാവരും സ്ത്രീകൾ നാട്ടുകാർ തന്നെ..
കാർത്ത്വോ... എനിക്കൊരു കട്ടൻ, നാരാണേട്ടനൊരു ഡബിൾ സ്ടോങ്ങ് വിത്തൗട്ട്. ബീരാൻ‌ക്ക ഓർഡർ ചെയ്തു.
ചായ കൊണ്ടുവന്ന ഗ്രാമത്തിന്റെ മുൻ രോമാഞ്ചമായിരുന്ന  കാർത്തൂന്റെ (കാർത്ത്യായനി) ചോദ്യം നാരാണെട്ടാ വയസ്സായപ്പഴേക്കും പഞ്ചാര വേണ്ടാതായല്ലേ..? ചെറുപ്പത്തിലേ  നോക്കണമായിരുന്നു.. ഹ ഹ.. ഹ..  
ജ്ജ്   ഓനെ ചൂടാക്കണ്ടന്റെ കാർത്ത്വോ... ബീരാൻക്ക.
നാട്ടുകാരുടെ പുഞ്ചിരിയിലേക്ക് കയറിവന്ന  പഞ്ചായത്ത് പ്രസിഡണ്ട് ലളിതാമ്മയുടെയും ഹോട്ടൽ രക്ഷാധികാരിയും വാർഡ് മെമ്പർ മറിയാമ്മയുടെയും മുമ്പിൽ വച്ച് വീണ്ടും സപ്ലയർ കാർത്തൂന്റെ ചോദ്യം നാരാണേട്ടാ.. കാലിച്ചായ മത്യോ.. കടി ഒന്നും വേണ്ടേ..?       വേലെം കൂലീം ഇല്ലാതെ വല്ലവന്റെം ഓസി  കുടിക്കുന്ന നാരാണേട്ടനെ കളിയാക്കിയതാണ്.

 ചമ്മിപ്പോയ നാരാണെട്ടൻ എല്ലാവരേയും ഒന്നുകൂടി നോക്കിക്കൊണ്ട്  കാർത്തൂന്റെ അടുത്തേക്ക് ചെന്ന് ഉറക്കെ  "കടി" പ്പവേണ്ടന്റെ കാർത്ത്വോ.. യ്യ് നിക്കൊരു "ഉമ്മ" തന്നാളാ... അയിനാമ്പോ ഞാനണക്ക് പണൊന്നും തരണ്ടാലോ ..

ശേഷം.......
ജനപ്രധിനിധികളുടെ മുൻപിൽ വച്ച് പരസ്യമായ .... പീഡനം....പോലീസ്... കേസ്... റിമാന്റ്... അങ്ങിനെ സാധാരണപോലെ..... കാര്യങ്ങൾ.

18 comments:

  1. ആഹാ, ഒരു കടിയുമ്മ ആയാലോ....?

    ReplyDelete
  2. ഹ്ഹ്ഹ്ഹ് അവസാന വരിയിലാണ് കാര്യം ;)
    അല്ലേലും കാര്‍ത്തൂനൊക്കെ എന്തും ആവാലോ
    നുമ്മ കടി വേണ്ട ഉമ്മ മതീന്ന് പര്‍ഞ്ഞാലതാണ് കുറ്റം

    രസികാ

    ReplyDelete
  3. ചിരിച്ചു മാഷെ..നാട്ടിന്‍പുറത്തെ നിഷ്കളങ്കത ... :)

    ReplyDelete
  4. ഹ ഹ ഹ,
    നന്നായി ആസ്വദിച്ചു...

    ReplyDelete
  5. നർമ്മം നന്നായി.

    ReplyDelete
  6. വടി കൊടുത്ത് അടി വാങ്ങിയതല്ലെ കാര്‍ത്തു. അങ്ങനെ വേണം.

    ReplyDelete
  7. പാവം നാരായണേട്ടന്‍.....

    ReplyDelete
  8. എനിക്ക് ചിരിക്കാന്‍ വയ്യ...നന്നായിടുണ്ട് .

    ReplyDelete
  9. കടിയടിമുടി രസമായ്...
    ഇതിനൊരു ഇനാം വേണ്ടേ?
    കാര്‍ത്തൂന്റെ കമ്മല്‍ ആയാലോ?!

    ReplyDelete
  10. ഒട്ടും കടുപ്പമില്ലാത്ത ഒരു ഉമ്മ; ചിരിയുമ്മ.

    ReplyDelete
  11. നല്ല നർമ്മം..രസകരമായി പറഞ്ഞിട്ടുണ്ട്..കൊള്ളാം കേട്ടൊ..

    ReplyDelete
  12. ചായക്കടയില്‍ നടന്ന നാട്ടുവര്‍ത്തമാനം,ഒരു തമാശയായി അവസാനിക്കുന്നതിനു പകരം പീഡനവും കേസുമോക്കെയായി മാറുന്നത് വര്‍ത്തമാന കാല ദുരന്തം.
    നാട്ടിലെ ഒരു ചായ മക്കാനിയില്‍ ഞാനും കഥാപാത്രങ്ങല്‍ക്കിടയിലുണ്ടായിരുന്നെന്ന പ്രതീതി. ഇനിയു നാട്ടുവര്‍താനങ്ങള്‍ക്കായി കാക്കുന്നു.

    ReplyDelete
  13. ഈ വയസ്സാങ്കാലത്ത് നാരണ്യേട്ടന് കാർത്തൂന്റെ കടി മാറ്റാൻ പോകേണ്ട വല്ല ആവശ്യ്യമുണ്ടായിരുന്നുവോ..അല്ലേ

    ReplyDelete
  14. ഞങ്ങളുടെ പഞ്ചായത്തിൽ ഒരു വാർഡിലെ വനിതാ മെംബർ, എപ്പോഴും എവിടെവച്ചും പ്രത്യേകിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ വരെ, ആരെയും കളിയാക്കിയേ സംസാരിക്കൂ. ഫോൺ നമ്പർ ഫൈവിന് ‘ഫൈ’ എന്നേ പറയൂ. കാരണം വിദ്യാഭ്യാസം കഷ്ടി. അന്ന് ഒരു പഞ്ചായത്ത് മെമ്പറിന് ‘സിറ്റിങ്ങ് ഫീ’യായി കിട്ടുന്ന ഇരുപത്തിയഞ്ച് രൂപയാണ് ആകെ വരുമാനം. ഒരു പഞ്ചായത്ത് കമ്മിറ്റിയിൽ ചൂടുപിടിച്ച ചർച്ച നടക്കുന്നു. ഈ മെമ്പർകാർത്തു എഴുന്നേറ്റ് പറയുന്നു “മെമ്പറന്മാർക്ക് ഈ തുക പോരാ, അൻപതെങ്കിലും ആക്കണം”. സരസനായ വൈസ് പ്രസിഡന്റ് നാരാണേട്ടൻ മറുപടി കൊടുത്തു “ ആക്കാം, സിറ്റിങ്ങിന് മാത്രമല്ല ബെഡ്ഡിങ്ങിനും സ്ലീപ്പിങ്ങിനും ചേർത്തായിക്കോട്ടെ...” സമ്മതഭാവത്തിൽ മെമ്പർ എണീറ്റ് കയ്യടിച്ചു. മറ്റുള്ളവരുടെ പരിഹാസച്ചിരി കണ്ട് അർത്ഥമറിഞ്ഞ് കാര്യം പിടികിട്ടിയപ്പോൾ മെമ്പർ കൂട്ടിച്ചേർത്തു “ എന്നാപ്പിന്നെ സാറുകാരണം ഞാൻ പെറ്റ എളയ കുട്ടീടെ ചെലവിനു ചേർത്ത് നൂരു രൂപാ തെകച്ചു കിട്ടണം...” (എന്റെ അടുത്ത പോസ്റ്റിലെ വാചകങ്ങൾ.) താങ്കളുടെ സരസമായ രംഗം വായിച്ചപ്പോൾ, ഇതിവിടെ പകർത്താൻ തോന്നി. ആശംസകൾ....

    ReplyDelete
  15. പീഡന കേസ്‌ പുറത്തു വന്നോ ആവോ......ആ പ്രസിഡന്റിം,മെംബർക്കും കൂടി ഒതുക്കി തീർക്കാമായിരുന്നു........കൊള്ളാം.......

    ReplyDelete