Friday, October 14, 2011

കാട്ടിലൊരു ബ്ലോഗ് മീറ്റും തോട്ടിലൊരു ഈറ്റും

വഴി തെറ്റിവന്ന ഒരു മെയിലിൽ നിന്നാണ് ഇങനെ ഒരു യാത്രക്കു കളമൊരുങ്ങിയത് 8നു വൈകുന്നേരം തന്നെ കൂത്തുപറമ്പിലെത്തി 9നു രാവിലെ 9 മണിക്കു കൂത്തുപറമ്പ് ബസ്റ്റാന്റിലെത്തനമെന്നാണു കല്പന..!!!

സ്റ്റാന്റിനടുത്തുള്ള R .V. ടൂറിസ്റ്റ് ഹോമിൽ ഒരു മുറി തരപ്പെടുത്തി. തഴെ ഓഡിറ്റോറിയത്തിൽ എന്തോ പരിപാടിനടക്കുന്നുണ്ട് പോയിനോക്കി കുട്ടികളുടെ ക്ലാസിക്കൽ ഡാൻസു നടക്കുന്നു

നിറയെ കാഴ്ചക്കാരുണ്ട്. കുറച്ചുനേരം കണ്ടു. നന്നായി കളിക്കുന്നു കുട്ടികൾ. വീഡിയോ റക്കാഡിഗ് നടക്കുന്നുണ്ട് കുറച്ചു ഫോട്ടോസ് എടുക്കാമെന്നുകരുതി…. ഒരുഫോട്ടോ എടുത്തതെയുള്ളൂ പിന്നിൽനിന്നും ഒരാൾ ചെവിക്കു പിടിച്ചു ഒരു പയ്യൻ ബാഡ്ജു ധാരി കാര്യം മൊബൈൽ ഫോട്ടോഗ്രാഫി നിഷിദ്ധം… ഞാൻ കാര്യങ്ങൾ പറഞ്ഞു….. ബ്ലോഗറാണ്…പൊന്മളക്കാരൻ.. ദുരുദ്ദേശം ഒന്നും ഇല്ല..!! മൊബൈലിലുള്ള കണ്ണൂർ, ത്രിശ്ശൂർ, മീറ്റുകളുടെ ഫോട്ടോകളും
മലപ്പുറം കോട്ടക്കുന്ന് ആർട്ട് ഗാലറിയിൽ നടന്ന മോബൈൽ ഫോട്ടോ പ്രദർശനത്തിന്റേയും തുടർന്ന് കോട്ടക്കുന്നിൽ ചേർന്ന കൂട്ടായ്മയുടേയും ചിത്രങ്ങൾ കാണിച്ചുകൊടുത്തു..

മൊബൈൽ ഫോട്ടൊപ്രദർശനം മലപ്പുറം ആർട്ട് ഗാലറിയിൽ
കാർട്ടൂണിസ്റ്റ് സഗീർ ഉത്ഘാടനം ചെയ്യുന്നു
അപ്പോൾ ഒരാൾ ഡയറക്ടറെ വിളിക്കാം എന്നു പറഞ്ഞു എനിക്കു സമാധാനമായി… കാര്യങ്ങൾ അയാൾക്കെങ്കിലും മനസ്സിലാകും കാത്തുനിന്നു. അതാ വരുന്നു ഡയറക്ടർ…!! മീശ പോലും മുളക്കാത്ത ഒരു പയ്യൻ അവർക്കെന്തു ബ്ലൊഗ്…?? എടുത്ത ഫോട്ടോ കളയണ്ടി വന്നില്ല. പോരുമ്പോൾ അപ്പോഴും അവിടെനിന്നു വർണ്ണവും അലാരിപ്പും കേൾക്കുന്നുണ്ടായിരുന്നു…


രാവിലെ 8.30നു തന്നെ ബസ്റ്റാൻഡിൽ ഹാജരായി…15 മിനിട്ടുകഴിഞ്ഞപ്പോൾ ഹിന്ദികാരൻ ബോൺസായ് ചോപ്ര “മലയാളത്തിൽ” വിളിക്കുന്നു എവിടെ.?? ചോപ്ര സകുടുംബംവന്നിട്ടുണ്ട്. കൃത്യം 9മണിക്ക് അതാവരുന്നു ഒരു 16 കാരിയുടെ ചുറുചുറുക്കോടെ വളപ്പൊട്ടുകൾ രണ്ട് ചുമട്ടുകാരുടെ അകമ്പടിയോടെ… കുപ്പി, വെള്ളം, ഗ്ലാസ്, ഇല, പ്ലേറ്റ്, തൂക്കുപാത്രം,പഴക്കുല, പിന്നെയും എന്തൊക്കെയോ ഉണ്ട് ദൈവമേ കുടുങ്ങിയോ. ഇവർ കണ്ണൂർക്കാരെല്ലാരും കൂടി കാട്ടിൽ താമസമാക്കാനുള്ള പരിപാടിയാണോ..?? ഇവർക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ..??

പെട്ടന്ന് ഒരു പൊട്ടിപ്പൊരിച്ചിൽ നോക്കിയപ്പോൾ ബിൻസി എത്തിയിരിക്കുന്നു…

ഒപ്പം ഒന്നുമുരിയാടാതെ നീർമിഴിപ്പൂക്കൾക്കുടമ ആത്മജയും.. അതിനിടെ ഒരു പാൽ പുഞ്ചിരിയോടെ സുഗന്ധവും പരത്തി തനിമലയാളത്തിനുടമ കോളേജ് ലക്ചർ കെ.വി.സിന്ധു മക്കളായ മിതുനും മേഘക്കുമൊപ്പം എത്തിച്ചേർന്നു. പിന്നാലെ വരുൺ അരോളിയുമെത്തി സമയം 9.30 ഹിന്ദിക്കാരൻ വിധു ചോപ്ര മലയാളത്തിൽ ബേജാറാകാൻ തുടങ്ങി… കുമാരസംഭവത്തിനു വിളിച്ചു ഒറ്റ ചോദ്യം..? ഞങ്ങൾ നിക്കണോ..? പോണോ..? “ഇതാ എത്താറായി.. കുമാരൻ.” എല്ലാവരുടേയും കണ്ണുകൾ കണ്ണൂർ ബസ്സുകൾ വരുംപോൾ പ്രതീക്ഷയോടെ നോക്കാൻ തുടങ്ങി.. ബസ്സുകൾ 1,2,3,4…….അങ്ങിനെ വന്നുകൊണ്ടിരുന്നു….. കുമാരനില്ല    ധീര… വീരാ കുമാരാ.. വിഭോ… അതാ അനേകം കണ്ണുകൾക്ക് കുളിരേകിക്കോണ്ട് കുമാരനും സംഘവും ഇബ്രാഹിം ബയാനും ഷമിത്തും, പ്രതീക്ഷിച്ചിരുന്ന നാടകക്കാരൻ വന്നില്ല പനിപിടിച്ചുപോയെന്ന്. സംഘം രണ്ടു 4 wheel ജീപ്പുകളിലായി ആറളത്തേക്കു പുറപ്പെട്ടു സമയം വൈകിയതിന്റെ പരിഭവം ചില മുഖങ്ങളിൽ ഇപ്പോൾ സ്റ്റേറ്റ് ഗവ: കൈവശമുള്ള ഫാമിലൂടെ കുറെ ദൂരം പോയി പറങ്കിമാവിൻ തോട്ടങ്ള്ളിൽ ഇവിടെയും എൻഡോസൾഫാൻ തളിക്കുന്നുണ്ടോ ആവൊ..? പലയിടത്തും പുതിയ വീടുകളുടെ പണിനടക്കുന്നതായി കാണുന്നു ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള വീടുകളാണ് സാധാരണപോലെ കരാറുകാരൻ പകുതിയാക്കി പോകാതിരിക്കാനും ഉണ്ടാക്കിയ വീടുകൾ പാവം ആദിവാസികളുടെ തലയിൽ പൊളിഞ്ഞു വീഴാതിരിക്കാനും നമുക്കു കൂട്ടായി പ്രാർത്ഥിക്കാം ഫാമിന്റെ സ്ഥലം അവസാനിച്ചു വനമേഘല തുടങ്ങുന്നസ്ഥലത്ത് വലിയ ഗേറ്റും വൈദ്യുതി വേലിയും അനയടക്കമുള്ള വന്യമൃഗങ്ങൾ ഫാമിലേക്ക് കടന്ന് കൃഷി നശിപ്പിക്കാതിരിക്കാനുള്ള മുൻ കരുതൽ… ഗേറ്റിനു മുൻപിൽ ഒരുകുഞ്ഞു കൃത്രിമ വെള്ളച്ചാട്ടം.

വന്മരങ്ങൾ സ്വാഗതമോതുന്നു


വിധു പാസ്സും പേപ്പേർസും ശരിയാക്കാനായി അകത്തെക്കു പോയി വാഹനങ്ങൾ പലതും കാത്തുകിടക്കുന്നു വനത്തിനകത്തേക്ക് പോകണമെങ്കിൽ ഒപ്പം ഗൈഡ് നിർബ്ബന്ധമായും വേണം വാഹനങ്ങളും വിടുന്നില്ല.. വിധു പാസ്സ് എടുത്ത് ഒരുഗൈഡിനേയുമായിവന്നു. വനത്തിനുള്ളിലേക്കു 6 കിലോമീറ്ററിലധികം പോകണം വെള്ളച്ചട്ടത്തിനടുത്തെത്താൻ..

കുമാരൻ വീടിന്റെ പൂമുഖത്ത്


വീട് കയ്യേറ്റം തുടങ്ങുന്നു

കുമാരന്റെ വീട് കയ്യേറ്റക്കാർ  കയ്യടക്കിയപ്പോൾ


യാത്ര തുടങ്ങി വന്മരങ്ങൾ സ്വാഗതമോതി…ചീവീടുകൾ മഗളം പാടുന്നു മറു ഭാഗത്തുനിന്നു ചീങ്കണ്ണി പ്പുഴയുടെ സംഗീതം.. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വള്ളിക്കുടിലുകളിൽ കേരളത്തിന്റെ ദേശീയ പക്ഷിയായ മലമുഴക്കി വേഴാമ്പലുകൾ രണ്ടെണ്ണം ബ്ലോഗർമാർക്ക് സ്വാഗതമോതിക്കൊണ്ട്.. ചിലർ മൊബൈലുമായി ചാടി ഇറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പഴേക്കും അവ നാണത്തോടെ ഇലച്ചാർത്തുകൾക്കുള്ളിലേക്കു മറഞ്ഞു കന്യകകളാണെന്നു തോന്നുന്നു..വീണ്ടും യാത്ര തുടർന്നു മണ്ണു റോഡാണ് മഴ തലേദിവസം പെയ്തിട്ടുണ്ട് മണ്ണിന്റെ നനവുമാറിയിട്ടില്ല..റൊഡ് അടുത്ത്പണി നടത്തിയതാണെന്നു തൊന്നുന്നു. ജീപ്പിനു കഷ്ടിച്ചു പോകാനുള്ള വീതിയേയുള്ളൂ പലയിടത്തും പലസ്ഥലങ്ങളിലും എതിരെ വരുന്ന ജീപ്പിനു പോകാനായി ചാലുകളെ ല്ലാം കല്ലിട്ടു നികത്തിയാണു വഴിയൊരുക്കിയത്. ഗൈഡ് രാമചന്ദ്രന്റെ രണ്ടുകൈ സഹായം ചില ഭാഗത്ത് ആഴത്തിലുള്ള കൊക്ക ജീപ്പ് താഴോട്ടു പോയാൽ പൊടി പോയിട്ട് പുകപോലുമുണ്ടാകില്ല…!!! ചിലകയറ്റങ്ങൾ 4 വീൽ ആയിട്ടുപോലും കയറുന്നില്ല തഴേക്ക് ഉരുണ്ട് പോരുന്നു എന്റെ ബ്ലോഗ് മുത്തപ്പാ….!!!! കാടിന്റെ സംഗ്ഗീതവും കേട്ടുകൊണ്ടുള്ള യാത്ര തുടർന്നു

റോഡിനു നടുവിൽ ആന അപ്പിയിട്ടിരിക്കുന്നു അടുത്തെവിടെയെങ്കിലും ഉണ്ടോ ആവോ…??? ഒരു ചെറിയ ഭയം ഗൈഡ് പറഞ്ഞു പേടിക്കണ്ട ഇന്നലത്തതാണ്… ഉച്ചക്കുശേഷം ആനയിറങ്ങാൻ സാധ്യതയുണ്ട്.. കുറച്ചു പോയപ്പോൾ റോഡിന്റെ വശത്തായി ഒരു കുഞ്ഞു വെള്ളച്ചാട്ടം അതിസുന്ദരി ഒന്നിറങ്ങി നോക്കാൻ ശരിക്കും മോഹിച്ചു…. പക്ഷേ ആർക്കും ഒരു വികാരവുമില്ല..!!


അങ്ങിനെ ഉരുണ്ടും പിരണ്ടും ചാടിയും ഉള്ള ജീപ്പ് യാത്ര അവസാനിക്കാറായി.വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ കേട്ടു തുടങ്ങി ഒരുചെറിയ വാച്ചു ടവറിനടുത്തായി വണ്ടികൾ നിർത്തി. എല്ലാവരും ഇറങ്ങി

വീരപ്പനല്ല.....!!! ഭാസ്കരൻ ചേട്ടൻ 50 വർഷമായി ഇവിടെ

വെള്ളച്ചാട്ടത്തിനടുത്തേക്കു നടക്കാൻ തുടങ്ങി കുത്തനെയുള്ള ഇറക്കം വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ച്ച കാട്ടു ചെടികൾക്കിടയിലൂടെ… വെള്ളം പഞ്ഞിക്കെട്ടുപോലെ തോന്നിക്കുന്നു വെള്ളത്തിന്റെ മുരൾച്ച …!!!!!

 ഇടുങ്ങിയ വഴികളിലൂടെ കുട്ടികൾ താഴേക്ക് ഒച്ചവച്ച് ഓടുന്നു ഒപ്പമെത്താൻ കഴിയുന്നില്ല. വയസ്സായില്ലേ…? ഇടക്കു വഴിയിൽ ഒരുമരം ഉണങ്ങി വീണതു മുട്ടുകൊടുത്തു നിർത്തിയിരിക്കുന്നു. അതിനിടയിലൂടെ ഉള്ള കാഴ്ച അതിമനോഹരം വിവരിക്കാൻ വാക്കുകൾകിട്ടുന്നില്ല...!!!!



            മുകളിൽനിന്നു ഒഴുകി ഒരു വലിയപാറക്കൂട്ടത്തിത്തിനെ വലംവച്ച് രണ്ടായി ഒഴുകുന്നു
                                       “ഒന്നായനിന്നെഇഹ രണ്ടായിപിരിഞ്ഞുടനെ”

വീണ്ടും താഴെക്കിറങ്ങി കുത്തനെയുള്ള ഇറക്കം കാലുകൾ സഹകരിക്കുന്നില്ല.. എങ്കിലും ഇറങ്ങി താഴെ അപ്പോഴെക്കും ബിൻസിയുടെ നേതൃത്തത്തിൽ കുട്ടികൾ മേളം തുടങ്ങിയിരുന്നു ലക്ചറും ഒപ്പമുണ്ട് ഷീബ കുറച്ചു സ്ലൊ ആണോന്നൊരു സംശയം… സംശയം മാത്രമാണെ…!!!!!

പ്രകൃതിയുടെ വന്യമായ സൗന്ദര്യം ആസ്വദിച്ചുമതിയായില്ല..!!  മനസ്സിനൊപ്പം ശരീരം എത്താത്തതിനാൽ  ശരിക്കും വിഷമിക്കുന്നു....... 


കാട്ടു വാഴക്കിടയിലൂടെയുള്ള ദൃശ്യം


ശരിക്കും ആസ്വദിച്ച നിമിഷങ്ങൾ .ഇനി കുറെക്കൂടി ഫോട്ടോകൾ


എല്ലാവരും തിരച്ചിലിലാണ് എന്തോ കൈമോശം വന്നിട്ടുണ്ട്



പേടിക്കാതെ എന്തെങ്കിലുംപറ്റും വരെ ഞാനുണ്ട് വിധു


വാനരസേന................

ഞാനിപ്പ ചാടും സായിവ്യാസ്




ഒപ്പം ചാടാൻ ആളുണ്ടെങ്കിൽ ഞാൻ റെഡി "ബിൻസി"

ഞാനാണിതിന്റെയെല്ലാം മുതലാളി

കുമാരൻ ഉയരങ്ങളിലേക്ക്




ഭയാൻ യോഗ നിദ്രയിൽ
 
വരുൺ ധ്യാനത്തിൽ
ചിന്താവിഷ്ടനായ ഭയാൻ
ഗൈഡ് രാമചന്ദ്രനും ഡ്രൈവർമാരായ രാജീവനും മോഹനനും
തിരിച്ച്പോകാനൊരുങ്ങുന്നു


ഇത്തിരി വിശ്രമിക്കട്ടെ

80 അടി ഉയരത്തിലുള്ള വാച്ച് ടവറിന്റെ മുകളിൽ സിന്ധു  ടീച്ചറെ തലയിൽ കൈ വച്ചനുഗ്രഹിക്കുന്നു മകൾ


കുട്ടിപ്പട്ടാളം ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ
 നമിത, ശ്രീതു, സായിവ്യാസ്, മേഘ.


ആനയെകാണാതെ നിരാശരായ
വിധുവും ഭാര്യയും ആനകളിക്കുന്നു

കുമാരൻ പോട്ടം പിടുത്തത്തിൽ


കൊച്ചെ.. ഒന്നു മര്യാദക്കു നിക്ക്
വളപ്പൊട്ടുകൾ ആത്മജയോട്

മഴവരുന്നു ഞാനാധ്യം ഇറങ്ങട്ടെ
ബിൻസി
വാച്ച് ടവറിന്റെ മുകളിൽ നിൽക്കുമ്പോൾ ഒരു ഇരമ്പം. മഴ വരുന്നുണ്ട് എല്ലാവരും പെട്ടന്ന് ഇറങ്ങാൻ തുടങ്ങി. വർഷത്തിൽ 3000 മില്ലീമീറ്ററിനും 4000 മില്ലീമീറ്ററിനും ഇടയിൽ മഴ കിട്ടുന്ന ചോല വനമാണ് ചാറ്റൽ മഴ ചെറുതായി കൊണ്ട് എല്ലാവരും  ജീപ്പിലെത്തി. മഴചാറാൻ തുടങ്ങിപ്പോൾ ചീവീടുകൾ അവരുടെ സംഗീതം. ഉച്ചസ്ഥായിയിലാക്കി..  രണ്ടു കാട്ടുകോഴികൾ അവരുടെ കൂടണയാൻ വെമ്പിക്കൊണ്ട്  ഓടിപ്പോകുന്നു..
 മനുഷ്യൻ പ്രകൃതിയെ പരുക്കേൽപ്പിച്ചിട്ടില്ല  ഇവിടെ..  എത്രകാലം ഇങ്ങനെ നിലനിർത്താൻ കഴിയുമോ  ആവോന്നിട്ടും കാട്ടിനുള്ളിൽ ബ്രാണ്ടിക്കുപ്പി കണ്ടു നമ്മുടെ നല്ല സ്വഭാവങ്ങൾ.

വൈകുന്നേരത്തെ ഉച്ചഭക്ഷണം
വിത്ത് പായസം
നാലു മണിക്കു ശേഷമാണ് ഊണുകഴിക്കുന്നത് എന്നാലും ആർക്കും ഒരു തിരക്കും കാണുന്നില്ല.. കട്‌ലറ്റ് ധാരാളമായി അകത്താക്കിയിട്ടുണ്ട് എല്ലാവരും. പ്രീതേച്ചിയുടെ വീട്ടിൽ കട്‌ലറ്റ് ഉണ്ടാക്കുന്ന മെഷീൻ ഉണ്ടാകും അല്ലാതെ ഇത്രയധികം കട്‌ലറ്റ് ഉണ്ടാക്കിക്കൊണ്ടു വരുന്നതെങ്ങിനെ..!!!
തിരിച്ചുപോക്ക്

തിരിച്ചുപോരുമ്പോൾ എല്ലാവരുടെയും മുഖത്തൊരു വിഷമഭാവം.. മഴ കനത്തു പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ആർക്കും മതിവന്നില്ല എന്നു വ്യക്തം. മനസ്സിൽ ഒരു നഷ്ടബോധം.  തീർച്ചയായും ഇനിയും പോകണമവിടെ. കുറെക്കൂടി നേരത്തെ എത്തണം വിധുചോപ്ര തന്നെ മലയാളത്തിൽ കനിയേണ്ടിവരും 

Saturday, September 24, 2011

"ത്രിശ്ശൂർ മീറ്റിൽ" കുറെ പുലികളൂം ഒരു പുഴുവും

  


ത്രിശ്ശൂർ മീറ്റ്

കണ്ണൂർ മീറ്റ് കഴിഞ്ഞതിന്റെ ഹാങ് ഓവറിലിരിക്കുമ്പഴാണ് ബിലാത്തി വിളിക്കുന്നത്…
ഞാൻ പോണേന്റെ മുൻപെ നമുക്കൊന്നു ത്രിശ്ശൂരു കൂടാഷ്ടാ…. കണ്ണൂരീന്നു ശരിക്കു പരിചയപ്പെടാൻ പറ്റീലാ.. നമുക്കു പ്രകാശേട്ടന്റെ റൂമിൽ കൂടാം.. എന്റെ സൗകര്യാർത്ഥം ശനിയാഴ്ച 4 മണിക്കാക്കി മീറ്റിങ് പ്രകാശേട്ടൻ..(J.P.Vettiyaattil)

17 നു 2 മണിക്കു ബാങ്ക് കഴിഞ്ഞ ഉടനെ ഓടി 2.10 ന്റെ ജനശദാബ്ധിയിൽ കയറിപ്പറ്റി 4 മണിക്ക് ത്രിശ്ശൂരെത്തി. പറഞ്ഞപ്രകാരം METRO HOSPITAL ന്റെ മുൻപിലെത്തി പ്രകാശേട്ടനെ വിളിച്ചു. തൊട്ടു മുൻപിലുള്ള ബിൽഡിഗിന്റെ മുകളിൽ പ്രകാശേട്ടനെ കണ്ടു ആദ്യമായി കാണുകയാണു 2 വർഷമായി നേരിൽ കാണാൻ ആഗ്രഹിച്ചിരുന്ന ആൾ..... കയറിച്ചെന്നപ്പോൾ. മുറിയിൽ പരിചയമില്ലാത്ത കുറച്ചുപേരും ബിലാത്തി,റാംജി കാദർ പട്ടേപ്പാടം, സ്വപ്നാടകൻ, എന്നിവരും എടുത്താൽ പൊങ്ങാത്ത ഒരു ക്യാമറയുമായി ഒരു കൊച്ചു പയ്യനും. പ്രകാശേട്ടന്റെ ഫ്രൻസ് വല്ലവരുമാകും... കാക്കിരി.... കൂക്കിരി.....
വിഷ്ണൂ ക്യാമറയുമായി.

ഞാനൊന്നു ഞെളിഞ്ഞിരുന്നു. പരിചയപ്പെടാൻ തുടങ്ങി ഒരോരുത്തരായി...

ഞാൻ എഗ്മെന്റ് തൊമസ് (സാജു) പ്രകാശേട്ടന്റെ ഒപ്പമിരുന്ന കണ്ണടക്കാരൻ കുട്ടൻ മേനോൻ എന്നപേരിൽ ബ്ലോഗ് എഴുതുന്നു കുറച്ച് കാലമായി സജീവമല്ല… പ്രകാശേട്ടന്റെ ഒപ്പമുള്ള ആളാണ് എന്തായാലും നിർജീവമാകാൻ പറ്റില്ല അതുറപ്പ്..
അമ്മക്ക് അസുഖമാണ് അതാവും ഒരു മൂഡ് ഔട്ട്.
വിശ്വപ്രഭ,കുട്ടൻ മേനോൻ,  പ്രകാശേട്ടൻ, മുരളീ മേനോൻ.      

അടുത്തതായി വിശ്വനാഥൻ പ്രഭാകരൻ, വിശ്വപ്രഭ എന്ന പേരിലറിയപ്പെടുന്ന ബ്ലൊഗർ 90 കൾ മുതൽ രംഗത്ത് സജീവം.. കമ്പ്യൂട്ടറിൽ മലയാളത്തിൽ വിപ്ലവം നടത്താൻ പ്രയത്നിക്കുന്നയാൾ… 25 വർഷത്തിലധിക മായി പുറത്താണ് എങ്കിലും മലയാളം ലിപി കമ്പ്യൂട്ടറിൽ ഉണ്ടാക്കാനടക്കം പ്രയത്നിച്ചയാൾ.. ടെക്നിക്കൽ കാര്യങ്ങളിൽ പുപ്പുലി.. ഇപ്പോഴും ഒരു പാട് ആശയങ്ങളുമായി നടക്കുന്നയാൾ.. ഇദ്ദേഹത്തെപ്പോലൊരാളെ പരിചയപ്പെടാങ്കഴിഞ്ഞതു തന്നെ എന്നെപ്പോലൊരാളുടെ ഭാഗ്യം.സുനാമിക്കാലത്ത് കുവൈത്തിലിരുന്നു ബ്ലോഗിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഇന്റെർനാഷണൽ ലവലിൽ ഏകോപിപ്പിക്കാൻ കഴിഞ്ഞ് ലോകശ്രദ്ട്ട്റ്റിച്ചുപറ്റിയ ആൾ. വിക്കി യിൽ വളരെ സജീവം

അടുത്തതായി ഒരു കൊച്ചു പയ്യൻസ് വിഷ്ണു. ബ്ലോഗ് തുടങ്ങി പോസ്റ്റ് ഇട്ടിട്ടില്ല.. കയ്യിൽ വലിയ ഒരു ക്യാമറയും വിശ്വപ്രഭയുടെ ശിഷ്യനാണ്.. ആറാം ക്ലാസുകാരൻ. ഗുരുകുലം സ്കൂളിൽ പടിക്കുന്നു. ആ വലിയ ക്യാമറ കൈകാര്യം ചെയ്യുന്നതു കണ്ടാൽതന്നെ അൽഭുതം തോന്നും നല്ല കഴിവുള്ള കുട്ടി
വിഷ്ണുവിനു എല്ലാ ആശംസകളും
അംജിത് സംസാരിക്കുന്നു

പിന്നെ അംജിത്ത് മതാപിതാക്കൾ ടീച്ചർമാരായതിനാൽ നാലാം ക്ലാസ്സു വരെ 5 സ്കൂളിൽ പടിച്ച വീരൻ. . 5മുതൽ മലപ്പുറം നവോദയയിൽ.. എഞ്ചിനീയർ ഇപ്പോൾ ഉപജീവനം ഫ്രീലാൻസറായി. സിനിമാ ഫീൽഡിൽ. മമ്മൂട്ടിയുടെ മകൻ നായകനായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ { സെക്കന്റ് ഷോ} തിരക്കഥ ഇദ്ദേഹം എഴുതിയതാണ് ജേഷ്ഠന്റെ മകന്റെ സഹപാഠി.

റാംജി,അശോകൻ,  കാദർപട്ടേപ്പാടം


അടുത്തതായി കാദർ പട്ടേപ്പാടം റിട്ട: ഡെപ്യൂട്ടി കലക്‌ടർ.. 5 വർഷം ലോനപ്പൻ നമ്പാടൻ മാസ്റ്ററുടെ സെക്രട്ടറിയായി ഇരുന്നിട്ടുണ്ട്.. ലൈബ്രറികൗൺസിലിൽ പ്രവർത്തിക്കുന്നു. പേരക്കുട്ടികൾക്കായി കൊച്ചുകൊച്ചു കവിതകൾ ഉണ്ടാക്കാൻ
തുടങ്ങി ഒരു നല്ല പാട്ടെഴുത്തുകാരൻ… കവിതകളും കുട്ടിക്കവിതകളും ധാരാളം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവരുന്നു..8 ഓളം ആൽബങ്ങൾ… കായം കുളം കൊച്ചുണ്ണി എന്ന T V സീരിയലിലെ പാട്ടിനു അവാർഡ് ലഭിച്ചു.. സംഗീത രംഗത്തു സജീവം. ബ്ലൊഗിൽ നിന്നും 4000 രൂപ സമ്പാദിച്ച വമ്പൻ..

ഒരു നല്ലവായനക്കാരൻ കൊടകരക്കാരൻ തിലകൻ.. കല്പറ്റ ഇറിഗേഷൻ വകുപ്പിൽ വർക്കുചെയ്യുന്നു കൊടകരപുരാണം വളരെ ആകർഷിച്ചു അദ്ദേഹത്തിനെ.

അടുത്തയാൾ.. റാംജി പട്ടേപ്പാടം.. രാമകൃഷ്ണൻ.. 20 വർഷത്തിലധികമായി.. പ്രവാസി സൗദി അറേബ്യയിൽ [എഴുതും വരക്കും] തുടർച്ചയായി ബ്ലോഗിൽ കഥകൾ എഴുതുന്നു… ധാരാളം ആസ്വാദകർ.. മലയാളം ബ്ലോഗേർസിൽ ഏറ്റവുമധികം കമന്റുകിട്ടുന്നവരിൽ ഒരാൾ നാട്ടിൽ വന്നശേഷം ബ്ലോഗ്ഗ് മറന്നു.
രാകേഷ്(സ്വപ്നാടകൻ) പോകാനുള്ള ഒരുക്കത്തിൽ

സ്വപ്നാടകൻ വള്ളിക്കുന്നു സ്വദേശി..രാകേഷ് ഏഷ്യാനറ്റിൽ വർക്കുചെയ്യുന്നു...
ഇപ്പോൾ ത്രിശ്ശൂർ ജോലിചെയ്യുന്നു ബസ്സിൽ സജീവമായുണ്ട് എട്ടാം ക്ലസ്സുമുതൽ കമ്പ്യൂട്ടരിനെ വരിച്ചവൻ, ഇതുവരെ പെണ്ണു കിട്ടീട്ടില്ല 2004 മുതൽ ബ്ളോഗിൽ അനോണിയായി ധാരാളം വിളയാടി… ഇപ്പോഴും.?????? എഴുതാൻ ഓർമക്കുറിപ്പുമാത്രമായതിനാൽ എഴുത്ത് ചുരുക്കി ചിത്രം വരക്കാറുണ്ട്.

അടുത്തപുലി മുരളീമുകുന്ദൻ ബിലാത്തിപട്ടണം കുടുബ സമേതം ലണ്ടനിൽ….ത്രിശ്ശൂർ കണിമംഗലത്തുകാരൻ അവിടെ C.I.D പ്പണി അടുത്തു നടന്ന രാജ വിവാഹച്ചടങ്ങിൽ പങ്കുകൊള്ളാൻ ഭാഗ്യം ലഭിച്ചയാൾ വിശദമായ പോസ്റ്റ് ബ്ലോഗിലുണ്ട് . ”വായിച്ച് അസൂയപ്പെട്ടു..” അടുത്തുണ്ടായ ലണ്ടൻ കലാപത്തിനെ ക്കുറിച്ചുള്ള വിശദമായ പോസ്റ്റും ബ്ലോഗിലുണ്ട് ലണ്ടനിൽ സായിപ്പിനെ മാജിക്കും പടിപ്പിക്കുന്നു.. വിഷ്ണുവിനു
5 രൂപ നാണയം ബ്രിട്ടീഷ് പൗണ്ടാക്കിക്കൊടുത്തു.. ലണ്ടനിൽ ഓൺലൈൻ മലയാളി പത്രം “മോഷണം കലയാക്കി” നടത്തുന്നതിലും പങ്കാളി.. U.K. യിൽ ബ്ലൊഗ് മീറ്റ് നടത്തി മുതലാളിയായവൻ മൂക്കില്ലാ രാജ്യത്ത് മുറി മൂക്കൻ രാജാവ് പണ്ട് സയിപ്പ് തല്ലി കയ്യും കാലും ഒടിഞ്ഞ് ആശുപത്രികിടക്കയിൽ റസ്റ്റ് എടുക്കുമ്പോൾ orkuttil പ്രകാശെട്ടൻ പറഞ്ഞ് ബ്ലോഗിനെ പറ്റി അറിഞ്ഞു. നാട്ടിൽ വന്നപ്പൊൾ കുട്ടൻ മേനോൻ ഹെല്‌പി. രണ്ടുമക്കൾ. ഒരു ഭാര്യ. ഒരുപാട് കാമുകിമാർ.. ഒരു സർവകലാവല്ലഭൻ…. എഴുത്തിന്റെ കൃമിശല്യം ചെറുപ്പത്തിൽ തന്നെ ഉണ്ടായിരുന്നു..
നമ്മുടെ ലണ്ടൻ റിപ്പോർട്ട്ർ… അവിടെ crime stopper….
തടിയൻ ഇവിടെ നിന്നു കടലുകടന്നു എന്ന വിശ്വാസത്തിലാണു ഇതെഴുതുന്നത് ലല്ലെങ്കിൽ എന്നെ പപ്പടം പോലെ പൊടിക്കും… ചങ്ങായി…….


ഇനി സാക്ഷാൽ പുലി അല്ലാ.. സിംഹം ജെ പി വെട്ടിയാട്ടിൽ എന്ന ജയപ്രകാശ്.. സിനിമാ നടൻ ശ്രീരാമന്റെ സഹോദരൻ പ്രകാശേട്ടൻ ദീർഘകാലം ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും ജോലിചെയ്ത് ഇപ്പോൾ നാട്ടിൽ ഒരു സ്ഥാപനം നടത്തുന്നു..ബ്ലൊഗർ കുട്ടൻ മേനോനുമൊന്നിച്ച്. ധാരാളം ബ്ലോഗുകളിലായി കണക്കറ്റ രചനകൾ.. ഫോട്ടോകൾ. ത്രിശ്ശൂരിന്റെ മൊത്തം ചരിത്രം തന്നെ പ്രകാശേട്ടന്റെ ബ്ലോഗിൽ നിന്നും കിട്ടും പൂരം, ചുറ്റു വട്ടത്തുള്ള ക്ഷേത്രങ്ങൾ എന്നിവയെല്ലാം പോസ്റ്റിനു വിഷയങ്ങൾ ചെറിയ കുട്ടികൾ മുതൽ സുഹൃത്തുക്കൾ. നോവൽ മുതൽ കൈ വക്കാത്ത മേഘലകളില്ല.


പ്രദീപ് കുമാർ  D  (ദൃഷ്ടിദോഷം)
അടുത്ത വമ്പൻ D പ്രദീപ് കുമാർ “ദൃഷ്ഠിദോഷ” ക്കാരൻ ആകാശവാണി ത്രിശ്ശൂർ നിലയത്തിന്റെ ഹെഡ്.. 92 മുതൽ ആകാശവാണിയിൽ മാതൃഭൂമി, ഇന്ത്യൻ എക്‌സ്‌പ്രസ്സ്, കൗമുദി ഇവയിലെ പ്രവർത്തി പരിചയം 2007 മുതൽ ദൃഷ്ഠിദോഷവുമായി ബ്ലോഗിൽ ഇപ്പഴും പത്രങ്ങൾക്ക് കോളം എഴുതുന്നു 2008 മുതൽ കേരളം മുഴുവൻ നടന്നു ബ്ലൊഗ് ക്ലാസുകൾ എടുക്കാറുണ്ട്.. കണ്ണൂർ മീറ്റിനൊടനുബന്ധിച്ചും ക്ലാസ് എടുത്തിരുന്നു.. ബ്ലോഗ് അക്കാഡമിയിൽ സജീവമായിരുന്നു



ഇനി മുരളീമേനോൻ.പഴയ വെളിച്ചപ്പാട് ഇപ്പോൾ “കോമരം” 20വർഷം ബോംബയിൽ ബാങ്കർ .. ടാൻസാനിയയിലും ജോലി ചെയ്തു. ബോംബെയിൽ കലാകൗമുദിയിൽ കോളമിസ്റ്റായിരുന്നു.. നാണപ്പേട്ടന്റെ {M.P.നാരായണപിള്ള} സുഹൃത്ത്.. അതുതന്നെ ഒരു ഭാഗ്യമല്ലെ..? 90 കളുടെ അവസാനം ഗസ്റ്റ് ബുക്കുമായി ബ്ലൊഗിൽ “വിശ്വപ്രഭയുടെ” സുഹൃത്ത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വെളിച്ചപ്പാട് മാറ്റി കോമരമാക്കി. 84ൽ Mr കേരള വർമ്മ, ബിസിനസ് ദീപിക, ധനം എന്നിവയിൽ ഇപ്പൊഴും എഴുതുന്നു. ഇപ്പോൾ പൃത്ഥിരാജിനെ നായകനാക്കി ഒരു സിനിമ എടുക്കാനായി തിരക്കഥയും തയ്യാറക്കി നിൽക്കുന്നു
റാംജി പട്ടെപ്പാടം,പൊന്മളക്കരൻ, പ്രദീപ് കുമാർ

എന്നെപ്പറ്റി എന്തുപറയാൻ ഇവരുടെ കൂടെ ഇരിക്കാൻ കഴിഞ്ഞതു തന്നെ മുജ്ജന്മ സുകൃതം ഞാൻ വെറുമൊരു കൃമി…..എങ്കിലും ഭാഗ്യവാൻ…..

മീറ്റിനു ശേഷം ഈറ്റ് പതിവു തെറ്റിച്ചില്ല ബിലാത്തിയുടെ വക വമ്പൻ ഈറ്റ് കാസിനോയിൽ.... ബിലാത്തിയുടെ സുഹൃത്ത് അശോകനും    ബിലാത്തി പൗണ്ട് കൊടുത്ത് കാസിനോക്കാരെ പേടിപ്പിച്ചു കളഞ്ഞു

അടുത്ത മാസം കൂടാമെന്നു പറഞ്ഞു പ്രകാശേട്ടന്റെ വീട്ടിൽ........ കാത്തിരിക്കുന്നു...
ആ ദിവസത്തിനായ്.........          
                                                        "വിളിക്കുമായിരിക്കും"