Friday, April 29, 2011

ബാലേട്ടൻ

ബാലേട്ടൻ ഉമ്മറത്തെ കൊലായിൽ താടിക്കു കയ്യും കൊടുത്ത്‌ കുന്തിച്ചിരുന്നു. നിങ്ങളെന്താ മൊച്ച ചത്ത കൊറോനെപോലെ ഇരിക്കുന്നേ, എനിക്കെന്റെ ചെക്കന്റെ ശബ്ദം കേക്കണം അതിനുള്ള വഴി എന്തച്ചാൽ ണ്ടാക്കാ.. അകത്തുനിന്നും ഭാര്യയുടെ അശരീരി അവളെ കുറ്റം പറയാൻ വയ്യ ഈ കുന്നിന്റെടേല്  B S N L അല്ലാതെ ഒരു കുന്തൊം കിട്ടില്ല പത്തു വർഷായി നിധി പോലെ അവൾ എന്തു പ്രയാസമുണ്ടായാലും  കട്ടാവാതെ,  കാത്തുസൂക്ഷിച്ചിരുന്ന കണക്ഷനാണ്‌ ഇപ്പൊൾ തന്റെ കുറ്റം കൊണ്ട്‌  ഇല്ലാതായിരിക്കുന്നത്‌ .


എനിക്ക്‌ എന്റെ പഴയ നമ്പർ തന്നെ വേണം എന്റെ വീട്ടുകാരുടേയും ബന്ധുക്കളും വല്ലപ്പൊളും ഒന്നു വിളിച്ചിരുന്നത്‌ അതിലേക്കാ.... നിങ്ങൾക്ക്‌  ഇതൊന്നും അറിയണ്ടാലോ.. രാവിലെ ആയാൽ നാടു തെണ്ടാൻ ഇറങ്ങിയാൽ മതീലോ....


ഞാൻ ഈ ഭൂമീല്‌ ജീവിച്ചിരിക്കുന്നുന്നുള്ളത്‌ എന്റെ കൂട്ടക്കാർ അറിഞ്ഞിരുന്നതും അതുണ്ടായതോണ്ടാ.. അല്ലെങ്കിൽ  ഞാനെന്റെ വീട്ടിൽ പോകും ഈ കാട്ടുമുക്കിലെ പോലല്ലാ... അവിടെ..

ഇവിടെ ഒരാളോട്‌ ഒരു ലാന്റ്‌ ഫോൺ വെക്കാൻ പറയാൻ തുടങ്ങീട്ട്‌ കൊല്ലം പത്തായി, വല്ലകൂട്ടോണ്ടൊ, ബടള്ളതോ.. ജാംബവാന്റെ കാലത്തെ ഒരു പൊട്ട മൊബൈലും അതെന്നെ എന്റെ അനിയത്തി തന്നതോണ്ട്‌ ണ്ടായതല്ലേ... അതില്‌ ഒരു കാർഡ്‌ ഇടാൻ കൂടി ങ്ങക്ക്‌ പറ്റീലല്ലോ... അതും ഞാൻ ന്റെ വീട്ടിൽ പോയി എരന്നു വാങ്ങീതല്ലെ?..  ന്ന്ട്ട്‌ പ്പോ അതും നശിപ്പിച്ചിട്ടു വന്നിരിക്കുണു.  അത്വായിട്ട്‌ ഇനി ഇങ്ങട്ട്‌ വന്നാമ്മതി. അല്ലതെ ഒരുതുള്ളി പച്ചവെള്ളം ന്റെ കയ്യൊണ്ട്‌ കിട്ടുന്ന്‌ ങ്ങള്‌ കരുതണ്ട......
ന്തായിരുന്നു ങ്ങളെ വൽപത്തരം, പ്പ മനസ്സിലായീല്യേ...
     
ഒരു മാസം‌ മുൻപ്  രാവിലെ വീട്ടിൽ കാപ്പികുടീം കഴിഞ്ഞു ചൊറീം കുത്തി ഇരിക്കുമ്പഴാണ്‌ വേണു മാഷ്‌ വിളിക്കുന്നത്‌. മാഷക്ക്‌ ഒരു കാറു വാങ്ങണം ഏതു കാറാ ബാലേട്ടാ നന്നാവ്വാ... എന്നും ചോദിച്ച്‌... സത്യം പറയാലോ നിലത്തുനിന്നും ഒരു രണ്ടടി ഉയർന്നു ഞാൻ,  നാട്ടിലെ പ്രമുഖ കുടുംബാഗവും എല്ലവർക്കും പ്രിയനുമായ വേണു മാഷ്‌ എന്നൊട്‌ അഭിപ്രായം ചോദിച്ചപ്പോൾ എന്റെ ഉള്ളിലുള്ള അഹങ്കാരം പുറത്തുവന്നു  മാഷെ ഞാൻ രണ്ടീസം കഴിഞ്ഞു പറയാം, ലേശം തിരക്ക്ണ്ട്‌..അതോണ്ടാ.. അതൊപ്പം ഒരു മറുചോദ്യവും ഫിറ്റുചെയ്തു മാഷെ  ബഡ്ജറ്റ്‌ എത്രയാ..., പുതിയതു വേണോ, അതോ പഴയതൊ?,ഡീസലോ പെട്രോളോ, ഒട്ടും കുറയാൻ പാടില്ലല്ലോ...

 എന്തായാലും മൂന്നാം ദിവസം  രാവിലെ തന്നെ പറമ്പിന്റെ മൂലക്കുള്ള പഞ്ചായത്തു വഴിയിൽ ഒരു പുതിയ കാറു വന്നു നിൽക്കുന്നു വേലിക്കലേക്ക്‌ എത്തിനോക്കിയപ്പോൾ ചിരിച്ചും കൊണ്ട്‌ വേണു മാഷുടെ ബന്ധുവായ പയ്യൻ കയറിവന്നു പറഞ്ഞു വേണ്വേട്ടൻ ഒരു കാറിന്റെ കാര്യം പറഞ്ഞിരുന്നു ഒന്ന്‌ അത്രടം വരെ ചെല്ലാൻ പറ്റ്വോന്ന്‌ ചോദിച്ചു. മാഷക്കൊരു പുതിയ കാറു വാങ്ങാനാന്നു തോന്നണു. ബാലെട്ടൻ ണ്ടായാലെ കാര്യങ്ങൾ വെടുപ്പാവൂന്നു പറയണു കേട്ടു.
ഞാനും ഒട്ടും കുറഞ്ഞില്ല അല്ലെങ്കിലും അവർക്കൊക്കെ എന്തിനും ബാലേട്ടൻ വേണം..
എനിക്ക്‌ അത്യാവശ്യം ഒരു സ്ഥലം വരെ പോകാൻണ്ടായിരുന്നു.
ഏതായാലും നീവന്നതല്ലേ ഞാൻ വരാം  കയറി ഇരി,  ഒന്നു ഡ്രസ്സ്‌  മാറ്റട്ടെ........

വസ്ത്രം മാറ്റി പുറത്തേക്ക്‌ ഇറങ്ങാൻ തുടങ്ങിയപ്പൊൾ പിന്നിൽനിന്നു ഭാര്യ,.. ഉച്ചക്ക്‌ ഉണ്ണാൻ വരുവോ.. ഞാൻ വെറുതെ ഭക്ഷണം ഉണ്ടാക്കണ്ടല്ലോ..... ഉണ്ടായിരുന്ന സർവ്വ മാനവും പോയി. ഭാര്യയെ ഒന്നു തറപ്പിച്ചു നോക്കിക്കൊണ്ട്‌ പുറത്തേക്കിറങ്ങി.. ഭാര്യ പിറുപിറുത്തുകൊണ്ട്‌ അകത്തേക്കും.
പയ്യന്റെ ചേട്ടൻ പേർഷ്യേന്നു വന്നു കല്ല്യാണം കഴിച്ചപ്പോൾ പുതിയതായി വങ്ങിയതാണ്‌ ഈ കാർ അതിന്റെ അകത്തു കയറിയാൽ ഇറങ്ങാൻ തോന്നില്ല.! എത്രയാ വലിപ്പം എന്തൊക്കെയാ സൗകര്യങ്ങൾ....ഈകാറു ഡെലിവറി എടുക്കാൻ പോകുമ്പോൾ ഞാനും പോയിരുന്നു അന്നാണു ആദ്യമായി ഇത്രയും നല്ല ഒരു കാറിൽ  കയറുന്നത്‌ ...

ബാലേട്ടാ.... ഇറങ്ങല്ലേ...

പയ്യൻ ചോദിച്ചപ്പൊളാണ്‌ മാഷെ വീട്ടിൽ എത്തിയതറിഞ്ഞത്‌..
പുത്തൻ ഇരുനില വീടിന്റെ വരാന്തയിൽതന്നെ നിൽക്കുന്നു  പുഞ്ചിരിച്ചുകൊണ്ട്‌ മാസ്റ്റർ എന്താ ബാലേട്ടൻ ഈ വഴി ഒക്കെ മറന്നൂല്ലേ....? അകത്തേക്കു വരൂ..... ചായ കുടിക്കാം.. മുൻ‌വാതുക്കൽ നിന്നുകൊണ്ട്‌  ലീലടീച്ചർ, വേണു മാഷിന്റെ ഭാര്യ.

ഹാവൂ....  സമാധാനായി ഇന്നലെ  ഭാര്യ പറഞ്ഞേൽപിച്ച പലഹാരപ്പൊടി കൊണ്ടുചെല്ലാതെ  രാത്രി വീട്ടിൽ   ചെന്നപ്പൊൾ  തന്നെ പറഞ്ഞിരുന്നു നാളെ രാവിലെ വായുഭക്ഷണം കഴിച്ചോളാൻ,   നേരെ ഡൈനിഗ്‌ ടേബിളിലേക്ക്‌ പുതിയ കാറുവാങ്ങുന്നതിനെക്കുറിച്ച്‌ ഗൗരവമായ ചർച്ച എന്റെ മുഴുവൻ പരിജ്ഞാനവും വിളമ്പി.. ഭക്ഷണം കഴിഞ്ഞ്‌ കൈ കഴുകി ഉമ്മറത്തേക്കു നടക്കുമ്പൊൾ ടീപ്പോയിമേൽ കിടക്കുന്നു പ്രശസ്ത ഓട്ടോമാറ്റീവ്‌ മാസികകൾ....!!

ഉടനെത്തന്നെ മാഷും, ടീച്ചറും ,മോനും കൂടി കാറു നോക്കാനായി ഇറങ്ങി മാഷുടെ ബന്ധുവിന്റെ കാർ എനിക്ക്‌ ഓടിച്ചു നോക്കുവാനും തന്നു പഴയ,അംബാസ്സഡർ, ഫിയ്യറ്റ്‌, ജീപ്പ് എന്നിവ മാത്രം ജീവിതത്തിൽ ഓടിച്ചിട്ടുള്ള എനിക്ക്‌ എന്നെക്കുറിച്ചു തന്നെ ഒരഭിമാനമൊക്കെ തോന്നി അപ്പോൾ ഷോറൂമുകളിൽ ചെല്ലുമ്പൊൾ കാർ മാഷക്കാണെന്ന്‌ പറയണ്ട.ബാലേട്ടനാണെന്ന്‌ പറഞ്ഞാൽ മതി എന്നാദ്യം തന്നെ മാഷും ടീച്ചറും പറഞ്ഞിരുന്നു അതനുസരിച്ച്‌  ഞാൻ ഇവരുടെ എല്ലാം കാരണവരായി ശരിക്കും അഭിനയിച്ചു.

മാരുതി, ഹുണ്ടായി,ട്ടയോട്ട,ഷവർലെ,മഹീന്ദ്ര തുടങ്ങിയ എല്ലാ കമ്പനികളുടെയും ഷോറൂമുകളിൽ പോകുകയും അവരുടെയെല്ലാം വണ്ടികളിൽ ടെസ്റ്റ്‌ ഡ്രൈവ്‌ നടത്തുകയും ചെയ്തു എല്ലാസ്ഥലങ്ങളിലും എന്നെ സർ, സർ, എന്നുവിളിച്ചുകൊണ്ട്‌ സുന്ദരികളായ സെയിൽസ്‌ ഗേൾസ്‌ ചുറ്റും വട്ടമിട്ടു നടക്കുകയും ഓരോരോ വണ്ടികളുടേയും പ്രത്യേകതകൾ വിശദീകരിക്കുകയും ചെയ്തപ്പോൾ ഞാൻ വേറൊരു ലോകത്താണെന്നു തോന്നിപ്പോയി....!!!.

ഒരു സ്ഥലത്ത്‌ മാഷ്‌ പഠിപ്പിച്ച ഒരു സുന്ദരി സെയിൽസ്‌ ഗേളിനു എന്നെ മാഷുടെ ചേട്ടനാണെന്നു പരിചയപ്പെടുത്തുകയും ചെയ്തു. എല്ലാവരും അവരുടെ വിസിറ്റിഗ്‌ കാർഡ്‌ എനിക്കു നൽകുകയും വണ്ടി വാങ്ങാൻ വരുമ്പൊൾ അവരെ തന്നെ വിളിക്കണമെന്നു് ഓർമിപ്പിക്കുകയും എന്റെ നമ്പർ വാങ്ങിക്കുകയും ചെയ്തു. ഒരു വല്ലാത്ത ഹരത്തിലായ ഞാൻ ടൗണിൽ തന്നെ ബാക്കിയുള്ള ഏറ്റവും വലിയ കാർ ഷോർറൂമിലേക്ക്‌ പോകാൻ തുനിഞ്ഞപ്പൊൾ ടീച്ചർ..    ഇനി തിരിച്ചുപോകാം നമുക്ക്‌ ഇപ്പോൾ എല്ലാത്തിന്റെയും വിലയും വിവരങ്ങളും കിട്ടിയില്ലേ... പോരാത്തതിന്‌ അവിടെ എന്റെ ഒരു ബന്ധു ജോലി ചെയ്യുന്നുമുണ്ട്‌  ഉടൻ ഞാനും ടീച്ചറെ പിൻതാങ്ങി.   മാഷെ ഇത്രയും പോരേ....  ധാരാളം  മാഷുടെ മറുപടി സന്ധ്യയായപ്പൊഴെക്കും ഞങ്ങൾ തിരിച്ചെത്തി.
എന്നെ കാറിൽ തന്നെ വീട്ടിൽ തിരിച്ചെത്തിക്കുകയും ചെയ്തു. വെറും കൈയ്യോടെ മൂളിപ്പാട്ടും പാടിവന്ന എന്നെക്കണ്ട ഭാര്യയുടെ കമന്റ്‌ ഇന്നും ഒന്നും കൊണ്ടുവന്നില്ലേ... -%*​‍്‌#&*- നിങ്ങൾക്കു വേണ്ടെങ്കിൽ വേണ്ട എനിക്ക്‌ രാവിലെ എന്തെങ്കിലും കഴിക്കണം. പോയി വല്ലതും വാങ്ങിക്കൊണ്ടുവാ.. എന്റെ മനുഷ്യാ... അവളുടെ അടുത്ത മിസ്സൈൽ  ആക്രമണം വരുന്നതിനു മുൻപെ പീടികയിലേക്ക്‌ തിരിച്ചു നടന്നു...

മൂന്നാം ദിവസം രാവിലെ തന്നെ ഒരു ഫോൺ ഒരു കിളിമൊഴി എന്താ പിന്നെ വിളിക്കാത്തെ, എപ്പഴാവരുന്നെ, വണ്ടി എടുക്കാൻ എന്ന് . പെട്ടന്ന് ഒന്നും മറുപടി പറയാൻ പറ്റിയില്ല .എന്നാലും തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോൺ കട്ടു ചെയ്തു  ഉടനെ തന്നെ വേണു മാഷെ വിളിച്ചു കാർ എടുക്കുന്ന കാര്യം അന്വേഷിച്ചു . ഏതുവേണം എവിടെ നിന്നെടുക്കണം എന്നൊന്നും
തീരുമാനിച്ചിട്ടില്ലെന്നും മാഷു പറഞ്ഞു. ഇതേ വിവരം ഞാൻ ഉടനെ പെൺകുട്ടിയെ വിളിച്ചു പറഞ്ഞു അവളുണ്ടൊ വിടുന്നു എങ്ങനയോ ഒരുവിധം ഫോൺ വച്ചു. ഒരഞ്ചുമിനിറ്റുകഴിഞ്ഞപ്പൊൾ വേറൊരുത്തി കാർ എപ്പൊഴാണു ഡെലിവറി എടുക്കുന്നത് എന്നും എന്താ ഇതുവരെ അവളെ വിളി ക്കാത്തത് എന്നും ചോദിച്ചുകൊണ്ട്...  അങ്ങിനെ അന്നു മാത്രം ഒരു ഡസനോളം വിളികൾ...പലരീതിയില് മറുപടി പറഞ്ഞൊഴിഞ്ഞു. പലപ്പൊഴും ഇതുകാണുന്ന ഭാര്യ പിറുപിറുക്കാൻ തുടങ്ങിയിരുന്നു. ഫോൺ അവളുടേതാണല്ലോ.......

പിറ്റേദിവസം രാവിലെ തന്നെ വന്ന  ഫോൺ കാൾ ഭാര്യയാണ് എടുത്തത്. ബാലൻ സാറിനെ ചോദിച്ചപ്പൊൾ അവൾ എന്റെ മുഖത്തുനോക്കി ഏതോ "ഒരുത്തി"  ചാറിനെ ചോദിക്കുന്നു എന്നും പറഞ്ഞു ഫോൺ എനിക്കുതന്നു കാർ വാങ്ങുവാൻ ചെല്ലാതിനു എന്താ കാരണം എന്നും മറ്റും നൂറു നൂറ് ചൊദ്യങ്ങൾ തിരിച്ചും മറിച്ചും..ഒരുവിധത്തിൽ  വിളി അവസാനിപ്പിച്ച് തിരിഞ്ഞപ്പൊൾ പിന്നിൽ സഹ ധർമ്മിണി രൗദ്ര ഭാവത്തിൽ ഏതവളാ കൊച്ചുവെളുപ്പാൻ കാലത്തേ ചാറിനെ വിളിക്കുന്നെ? ഒരു ചാറ്... ഒന്നും തിരിച്ചു പറഞ്ഞില്ല. മൗനം വിദ്വാനു ഭൂഷണം എന്നാണല്ലോ?..    അന്നേ ദിവസം മുഴുവനും ഫോണിനു മറുപടി പറഞ്ഞു മടുത്തു.

പുറമെ ഭാര്യയുടെ കുത്തുവാക്കുകളും വൈകുന്നേരമായപ്പൊളേക്കും ഫോണിന്റെ ബാറ്ററി ചാർജ് തീർന്നു, വീട്ടിൽ കരണ്ടും പോയി..  കോയമ്പത്തൂരിൽ കോളേജിൽ പഠിക്കുന്ന  മകൻ ദിവസവും അമ്മയെ വിളിക്കും.  സന്ധ്യക്കാണു വിളിക്കുക. ചാർജില്ലാത്ത ഫോണും കയ്യിലെടുത്ത് രൗദ്രഭാവവുമായി നിൽക്കുന്ന ഭാര്യയുടെ അരികിൽനിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട് റോഡിലേക്ക് ചാടി അങ്ങാടിയിലേക്ക് നടന്നു. പിന്നിൽ അവളുടെ പതം പറച്ചിൽ കേൾക്കാമായിരുന്നു. മകൻ എന്നെ പൈസക്ക് മാത്രമെ വിളിക്കൂ.  ബാക്കി എല്ലാകാര്യവും അവൻ അമ്മയോട് മാത്രമേ പറയൂ. ഒരു ത‌ള്ളക്കോന്തൻ.  രാത്രി കരണ്ട് വന്ന് ഏറെ വൈകിയതിനു  ശേഷമേ വീട്ടിലെക്കു വന്നുള്ളൂ. ഭാര്യയുടെ ഒരു തറപ്പിച്ച നോട്ടത്തിൽ രാത്രി കാര്യങ്ങൾ ഒതുങ്ങി.

അടുത്തദിവസം രാവിലെ തന്നെ പെൺകുട്ടികൾ കാറിന്റെ പേരിൽ വിളി തുടങ്ങി ഇതിനു പുറമേ ഏതൊക്കയോ ഫിനാൻസ് കമ്പനികളിൽ നിന്നും കാർ ലോൺ  വേണോ എന്നും ചോദിച്ചുകൊൺട് വിളികൾ വേറയും എല്ലാം പെണ്ണുങ്ങൾ മാത്രം. വേണു മാഷെ വിളിച്ച് കാറിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു താല്പര്യമില്ലാത്തത് പോലെ . ഇപ്പോൾ വീട്ടിൽ ഒരു സമാധാനവും ഇല്ലാതായി. ഫോണിന്റെ അടുത്തു നിന്നു മാറാനും, ഭാര്യയുടെ സ്വകാര്യസ്വത്തായതിനാൽ ഫോൺ പുറത്തു കൊണ്ടുപോകാനും പറ്റാത്ത അവസ്ഥ. ഭാര്യ ഫോൺ എടുത്താൽ വിളിച്ച ആൾക്ക് ചീത്ത ഉറപ്പ്.  കാറിന്റെ കാര്യം പറയാൻ വേണുമാഷെ വിളിച്ചാൽ ഫോൺ എടുക്കുന്നതുപോലും ഇല്ല. സ്വന്തം ചേട്ടനാണെന്ന് ശിഷ്യക്ക് പരിചയപ്പെടുത്തിയ ആളാണ്.

ഫോൺ  ഓഫാക്കാൻ ഭാര്യ സമ്മതിക്കില്ല. മകനും അവളുടെ വീട്ടുകാരും വിളിക്കും.  അടുത്ത ദിവസം അതു സംഭവിച്ചു ബാലൻ നായർ രാവിലെ രണ്ടിനു പോയ സമയത്തുവന്ന ഒരു     കാൾ ഭാര്യയാണ് എടുത്തത് കാറുവാങ്ങുന്ന കാര്യം കേട്ട ഉടനെ അവൾക്ക് പിരി കയറി പിന്നെ ശരിക്കും ഭരണിപ്പാട്ട് തന്നെയായിരുന്നു  ബാത്ത് റൂമിൽ നിന്ന് വന്ന നായർ കാണുന്നത് ഒരുകയ്യിൽ ഫോണും പിടിച്ചു നിന്നു കലിതുള്ളിനിൽക്കുന്ന ഭാര്യയെയാണ്  കാര്യങ്ങൾ കൈവിട്ടുതുടങ്ങി. അപ്പൊളേക്കും അടുത്ത കാൾ, എടുത്തപ്പോൾ പതിവിനു വിരുദ്ധമായി ഒരു പുരുഷശബ്ദം തങ്ങളുടെ ഒരു ലേഡി സ്റ്റാഫിനെ അപമാനിച്ചതിന് എതിരെ പൊലീസ് കേസുകൊടുക്കുമെന്നും, ജയിലിൽ പോകാൻ തയ്യാറായിക്കൊള്ളാനും.... എല്ലാം മൂളിക്കേട്ട് അയാളോട് മാപ്പു ചോദിച്ച് കേസാക്കരുതെന്ന്  കേണപേക്ഷിച്ചു. ഫോൺ വച്ചതും അതാവരുന്നു അടുത്തകാൾ ഒരുപെൺകൊടി വിഷയം കാറും ലോണും തന്നെ. നായർ ഫോൺ കട്ടുചെയ്യുന്നതിനു മുൻപുതന്നെ ഫോണിന്റെ പിൻഭാഗം അഴിച്ച് സിം കാർഡ് ഊരി എടുത്ത്  ഫോൺ കണ്ണും തുറിപ്പിച്ചു നിൽക്കുന്ന ഭാര്യയുടെ കയ്യിൽ പിടിപ്പിച്ച്  പുറത്തേക്ക് നടന്നു.  വേലിക്കരികൽ ചെന്ന് അതിരിലുള്ള കുട്ടിത്തോട്ടിലേക്ക്  സിം കാർഡ് ഒരൊറ്റ ഏറ് നിന്റൊരു കാറും, ലോണും.  -$%#2*&9$&*‌-

നേരെ അങ്ങാടിയിലേക്ക്  നടന്ന്  ചോയിയുടെ ചായക്കടയിൽ ഒരു ഡബിൾ  സ്ട്രോങ്   ചായക്കു പറഞ്ഞു  കാത്തിരിക്കുമ്പൊൾ കടക്കു  മുൻപിൽ നിർത്തിയ ചുവപ്പു നിറത്തിലുള്ള പുത്തൻ സ്വിഫ്റ്റ് കാറിൽ നിന്ന് ഇറങ്ങി നേരെ അമ്പലത്തിലേക്ക് കയറി പോകുന്നു മാഷും, ടീച്ചറും... ബാലേട്ടനെ കണ്ടിട്ടും കാണാത്തപോലെ... 
 ടീച്ചറുടെ ചേട്ടൻ  A M  (A M Mottors മാരുതി ഡീലർ) ല് മാനേജറായതിനാൽ നല്ല ലാഭത്തിൽ കിട്ടീത്രേ കാറ് .  സെറ്റും മാറ്റും ഒക്കെ ഫ്രീ ആയിട്ടും കിട്ട്യത്രെ ന്റെ ബാലേട്ടാ... ങ്ങള് തൊന്നും  അറിഞ്ഞീലേ ?   ഫിറ്റർ വാസു.  ഒരു ചായട്ക്ക്  വേഗം വേണം വർക്ഷാപ്പിൽ ഇന്ന് ചെക്കമ്മാരാരും വന്നിട്ടില്ല.
 അപ്പ‌ളാണ് അന്ന്  a m mottors ൽ മാത്രം പോകാതെ മറ്റുള്ളിടത്തെല്ലാം കാറിന്റെ വില അന്വേഷിച്ച് നടന്നതിന്റെ ഗുട്ടൻസും ബാലേട്ടന് പിടികിട്ടിയത്.  എന്തായാലും ഒരു ഡൂപ്ലിക്കേറ്റ്  സിം കിട്ടാൻ വഴി ആലോചിച്ചു കൊണ്ട് കുട്ടി ത്തോട്ടിന്റെ വരമ്പത്തൂടെ ബാലൻ നായർ വീട്ടിലേക്കു നടന്നു.

Tuesday, April 26, 2011

ഒരു വായനക്കാരി



                                  രണ്ടാം ക്ലാസുകാരി   ആര്യ കൃഷ്ണ  പത്ര പാരായണത്തില്‍
 

Saturday, April 23, 2011

സായിബാബ ഒരു പുണ്യജന്മം....

സത്യസായി ബാബയെ എനിക്ക് ഇഷ്ടമാണ്  ഞാന്‍ അദ്ദേഹത്തെ ദൈവമായല്ല കാണുന്നത് . എന്റെ മനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനം വളരെ വലുതാണ് .ഞാന്‍ അത്രയധികം സ്നേഹിക്കുന്നു എന്നതാണ് ശരി.  അദ്ദേഹത്തിന്റെ മറ്റുപരിവേഷങ്ങളോ,മായാജാലങ്ങളോ അല്ല എന്നെ ഒരു ആരാധകനാക്കിയത് . മറ്റൊരാള്‍ക്കോ, മറ്റൊരു സ്ഥാപനത്തിനോ,സര്‍ക്കാരിനോ ചെയ്യാന്‍ കഴിയാത്ത മായാജാലങ്ങള്‍ അദ്ദേഹം നിഷ്പ്രയാസം ചെയ്യ്തിരുന്നു. അദ്ദേഹത്തിനു അതിനു കഴിഞ്ഞു എന്നതാണു സത്യം. ഇതിനു നിറമോ, മതമോ, രാഷ്ടീയമോ ഉണ്ടായിരുന്നില്ല .

ഒരുസംസ്ഥാനത്തിനു കഴിയാത്തകാര്യം അദ്ദേഹം നിഷ്പ്രയാസം നടപ്പിലാക്കുന്നു. ആന്ധ്രയിലെ ചില ജില്ലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായപ്പൊള്‍ ആവശ്യമായ പണം മുഴുവന്‍ നല്‍കിയാലും കുടിവെള്ള പദ്ധതിക്കാവശ്യമായ സര്‍വെ നടത്താന്‍ പോലും വര്‍ഷങ്ങള്‍ വേണം  എന്നാണ് സര്‍ക്കാര്‍ പറഞ്ഞത് ( സര്‍ക്കാര്‍ കാര്യം മുറപോലെ) ഈ  സ്ഥാനത്ത് പദ്ധതി നടപ്പിലാക്കാന്‍ ഗവ; അനുവാദം വാങ്ങിയ ബാബ, പണം നല്‍കിയാല്‍ സര്‍വെ  നടത്താന്‍ ഗവണ്മെന്റ് ആവശ്യപ്പെട്ട സമയം പോലും എടുക്കാതെ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച് രാജ്യത്തിനു സമര്‍പ്പിച്ചു.!!!! കോടിക്കണക്കിനു രൂപയാണ്  ഇതിനായി ചിലവഴിച്ചത്. ഒരു ചെറിയ കോളനിയില്‍ പൊലും കുടിവെള്ളം നല്‍കാന്‍ കോടികള്‍ മുടക്കിയിട്ടും ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും കഴിയാത്ത രാജ്യത്താണ് ഇത് നടക്കുന്നത്.  അനന്തപൂര്‍, ഗൊദാവരി ഈസ്റ്റ്, ഗോദാവരി വെസ്റ്റ്, മേദക്ക്, മഹ്ബൂനഗര്‍ എന്നീ ജില്ലകള്‍ ഇങ്ങനെ ബാബ സ്വന്തമായി സമ്പൂര്‍ണ്ണ കുടി വെള്ള പദ്ധതി നടപ്പാക്കിയ ജില്ലകളാണ്. (മൊത്തവിസ്തീര്‍ണ്ണം നോക്കിയാല്‍ ചിലപ്പൊള്‍ കേരളത്തേക്കാള്‍ വരും) ഈ ഗ്രാമവാസികള്‍ ക്കെല്ലാം ബാബ  ചിലപ്പൊള്‍ ദൈവം ആയിരിക്കാം പലപ്പൊളും അതിനുമുകളിലും.
ദൈവം മനുഷ്യര്‍ക്കു നല്ലതുചെയ്യുന്നു ജനം ദൈവത്തെ പ്രാര്‍ത്ഥിക്കുന്നു ആരാധിക്കുന്നു നിറം മതം ഭാഷ വ്യത്യാസമെന്ന്യെ.        ചെന്നൈ നഗരത്തിലെ കുടിവെള്ള ക്ഷാമവും ഇതേ പോലെ സായിബാബ സ്വന്തം നിലയില്‍ പരിഹരിച്ചിട്ടുണ്ട്
പുട്ടപര്‍ത്തിസൂപ്പര്‍ സ്പെഷ്യാലിറ്റി ഹൊസ്പിറ്റല്‍
ബാഗ്ലൂര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹൊസ്പിറ്റല്‍
പിന്നെ ചികിത്സാരംഗം....        ഇന്ത്യയില്‍ തന്നെ ഏറ്റവും സൌകര്യമുള്ള സൂപ്പര്‍ സ്പെഷാലിറ്റി ഹൊസ്പിറ്റലുകളാണ് ബാബയുടെ കീഴില്‍ നടക്കുന്നത് ഒരു രൂപ പൊലും ചിലവില്ലാതെ മേജര്‍ ഹാര്‍ട്ട് ഓപ്പറേഷനടക്കം ഇവിടെ ജനങ്ങള്‍ക്ക് ഫ്രീ ആയി നടത്തിക്കൊടുക്കുന്നു. രക്തദാനമടക്കം,
ഈ രണ്ടു ആശുപത്രികളിലായി  ഏകദേശം 60000 ത്തോളം മേജര്‍ ഹ്രിദയ ശസ്ത്രക്രിയകളും, 75000 ത്തിനു മുകളില്‍ മറ്റു മേജര്‍ ശസ്ത്രക്രിയകളുമാണ് നടത്തിക്കൊടുത്തത്...!!!!!!!!

എന്റെ ഒരു സുഹ്രുത്തിന്റെ ബന്ധുവിനും അവിടെനിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ്  സര്‍ജറി നടത്തിയിട്ടുണ്ട് ഇന്നും സുഖമായി വിദേശത്ത് ജോലി ചെയ്യുന്നു അന്നു സര്‍ജറി നടത്താന്‍ വേണ്ടി പോയത് വീട്ടുകാരും, നാട്ടുകാരും, പലരും അറിയാതെയാണ്  കാരണം മതപരമായ എതിര്‍പ്പുകള്‍.!!
ഇവിടെയൊ?... ലക്ഷങ്ങള്‍ ഉണ്ടായാല്‍ പൊലും രക്ഷ കിട്ടുമൊ ?...............
ഇവിടത്തെ ഒരുപത്രവാര്‍ത്ത

 ഇതിനു പുറമെ സ്കൂളുകള്‍, കോളേജുകള്‍, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓള്‍ഡ് ഏജ് ഹൊമുകള്‍ തുടങ്ങിയവ.
ദുരന്ത നിവാരണത്തിനായി എത്രയോ കോടികളാണ് ചിലവഴിച്ചത്.   ഗുജറാത്തില്‍ ഭൂമികുലുക്കം ഉണ്ടായപ്പൊള്‍, തെക്കെ ഇന്ത്യയില്‍ സുനാമിസമയത്ത് എന്തെല്ലാം എത്രയെല്ലാം സഹായങ്ങള്‍, പലപ്പോഴും ഒരു ഭരണകൂടതിനു കഴിയാത്തതിലുപരിയായിരുന്നു അതെല്ലൊം,  ഒറീസ്സയില്‍ അടുത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി 700 ഓളം വീടുകളാണ് ബാബ  നിര്‍മിച്ചു നല്‍കിയത് അതും പലപല ഗ്രാമങ്ങളിലായി. അശരണര്‍ക്കു ഒരു ഗ്ല്ലാസ്സ് പച്ചവെള്ളം പൊലും ഏടുത്തു നല്‍കാന്‍ സമയവും സൌകര്യവും ഇല്ലാത്ത ഇക്കാലത്ത്  എന്തായാലും അദ്ദേഹം ജനങ്ങള്‍ക്ക് പലതുമായിരുന്നു. അവര്‍ക്ക് ഒരുപാടു നേട്ടങ്ങള്‍ ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട് അതിനാല്‍ അവര്‍ക്ക് ബാബ ദൈവ സമാനനാകാം.! അവര്‍ സ്നേഹിച്ചൊട്ടെ, പൂജിച്ചോട്ടെ, ആരാധിച്ചോട്ടെ......!  പൊന്നുരുക്കുന്നിടത്തു പൂച്ചക്കെന്തു കാര്യം......?

എന്തായാലും ഞാന്‍ നിരാശനാണ് അദ്ദേഹത്തെ ഒന്നു നേരില്‍ കാണാന്‍ എനിക്കു കഴിഞ്ഞില്ല..    വെറുതെ ഒരു നോക്കു കാണാന്‍.........  കാണാന്‍ മാത്രം..!!!.

Friday, April 22, 2011

പാലക്കാട്ടേട്ടന്റെ “ഓര്‍മത്തെറ്റുപോലെ“ അവസാനിക്കുന്നു

പാലക്കാട്ടേട്ടന്‍ ,കൊട്ടോട്ടിക്കാരന്‍,എന്നിവര്‍ പ്രശസ്ത സാഹിത്യകാരന്‍ കെ പി  രാമനുണ്ണിക്കൊപ്പം തുഞ്ചന്‍ പറമ്പ് ബ്ലോഗേര്‍സ് മീറ്റിനു എത്തിയപ്പോള്‍
അടുത്ത കാലത്ത് എന്നെ വളരെ അധികം സ്വാധീനിച്ച ഒരു നോവല്‍ ആണ്   പാലക്കാട്ടേട്ടന്‍ എന്ന പേരില്‍ എഴുതുന്ന റിട്ട: കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ശ്രീ.കേരളദാസനുണ്ണി എന്നവരുടെ  “ഓര്‍മത്തെറ്റുപോലെ“  ഈ നോവലിന്റെ 132 അധ്യായങ്ങള്‍ പ്രസിന്ധീകരിച്ചു കഴിഞ്ഞു അടുത്ത അധ്യായത്തോടെ അവസാനിക്കും എന്ന് എഴുത്തുകാരന്‍ പറയുന്നു ഈ അവസരത്തില്‍ നമുക്ക്       ഇനി ഒന്നും ചെയ്യാനില്ല അടുത്ത അധ്യായം പ്രതീക്ഷിക്കാം.

ഈ നോവലിലെ കഥാപാത്രങ്ങളെ എനിക്ക് മനസ്സില്‍നിന്നും മാറ്റിനിര്‍ത്താനാവുന്നില്ല...!!!!!

മനുഷ്യന്റെ പ്രതീക്ഷയുടെ പ്രതീകമായ സരോജിനി, മൂന്നു തലമുറയെ തന്നിലേക്കാവാഹിച്ച് കരുത്തോടെ ജീവിക്കുന്ന നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തനായ ഗ്രാമീണ കര്‍ഷകന്‍ കുപ്പന്‍ കുട്ടി എഴുത്തശ്ശന്‍,അദ്ദേഹത്തിന്റെ നാട്ടറിവുകള്‍ , കരുത്തനായ കര്‍ഷക തൊഴിലാളിയായ   ചാമി , നിര്‍ഭാഗ്യ ജന്മം ജീവിച്ച് തീര്‍ക്കുന്ന നാണു നായര്‍, ലാഭം മാത്രം നോട്ടമുള്ള ബന്ധങ്ങള്‍ക്ക് ഒരുവിലയും കല്പിക്കാത്ത കിട്ടുണ്ണി, സഹനത്തിന്റെ പ്രതീകവും അവസാനം പൊട്ടിത്തെറിക്കുന്നവളുമായ രാധ, നന്മയുടെ പ്രതീകം വേണു, തിന്മയുടെ പര്യായം സുകുമാരന്‍ , ഗ്രാമത്തിന്റെ രോമാഞ്ചം പാഞ്ചാലി. പാവം കല്ല്യാണി, തെറ്റുതിരുത്തി കുടുംബ   ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന രാധാക്യഷ്ണന്‍,   തറവാടിയായ വക്കീല്‍, മറക്കാന്‍ കഴിയാത്ത പത്മിനി, പിന്നെ ചാമായി, താമി, വേലപ്പന്‍, ചിന്നമണിനായര്‍,  ഭൂമിക്ക് മുകളിലും ആകാശത്തിനു താഴെയുള്ളതുമായ എല്ലാ കാര്യങ്ങളിലും അറിവുള്ള  രാജന്മേനോന്‍ സാമി‍, സുന്ദരന്‍, തുടങ്ങി,  ഓര്‍മ്മയില്‍ കുടിയേറിയ ധാരാളം കഥാപാത്രങ്ങള്‍ മായിന്‍ കുട്ടി എന്ന കഥാപത്രത്തിന്റെ വളര്‍ച്ച ഒരു അനുഭവം തന്നെ. ഈ നോവലിലെ പല ഭാഗങ്ങളിലും സജീവ സാന്നിദ്ധ്യമായി  സമയം വിളിച്ചറിയിച്ചു കൊണ്ട് പറന്നു പോകുന്ന വിമാനം വേറൊരു കഥാപാത്രമാ‍യി മാറുന്ന കൌതുകകരമായ കാഴ്ച്..!! ഒരു ഗ്രാമത്തിന്റെ എല്ലാ തുടിപ്പുകളും കാലവുമായി   ബന്ധിപ്പിച്ചുകൊണ്ടുള്ള ആഖ്യാന രീതി  പഴയകാല വ്യവസ്ഥിതികളുടെ  സത്യസന്ധ്യമായ വിവരണം പാട്ടക്കുടിയാന്‍, ജന്മി ബന്ധങ്ങള്‍.

പട്ടു പണി തുടങ്ങാറാവുമ്പൊ കുടിയാന്മാര് കെട്ടിയ പെണ്ണിന്‍റെ കയ്യിലും കഴുത്തിലും ഉള്ളത് പണയം വെച്ച് ഓരര കന്നും വിത്തും വാങ്ങും. എന്നിട്ടാ പണി തുടങ്ങ്വാ. പോരാത്ത പണം അപ്പപ്പൊ കടം വാങ്ങും. കൊയ്താല്‍ പാട്ടം അളക്കണം. ജന്മിയുടെ മുറ്റത്ത് നെല്ല് കൊണ്ടു പോയി ഇട്ട് ഉണക്കി ചണ്ട് കളഞ്ഞിട്ട് വേണം പാട്ടം അളക്കാന്‍. ഒന്നാം പഞ്ച കൊയ്താല്‍ കുറെ പാട്ടം അളക്കും. ബാക്കി വിറ്റ് കടം വീട്ടും. രണ്ടാം പഞ്ച കൊയ്താല്‍ പാട്ട ബാക്കി നിര്‍ത്താന്‍ പാടില്ല. അത് അളന്ന് കഴിയുമ്പൊ കാര്യായിട്ട് ഒന്നും ഉണ്ടാവില്ല. പിന്നെ എന്താണ്. ബാക്കി നെല്ലും വില്‍ക്കും കന്നിനീം വില്‍ക്കും. എന്നിട്ട് പണയം വെച്ച മുതല് എടുക്കും. കുറച്ച് കാശുള്ളതും കൊണ്ട് ഗുരുവായൂരിലിക്കോ, പഴനിക്കോ ഒരു യാത്ര പോവും. അതോടെ അക്കൊല്ലത്തെ സമ്പാദ്യം തീര്‍ന്നു. അടുത്ത കൊല്ലം ആദ്യേ ഒന്നേന്ന് തുടങ്ങണം.
                                                                                     
മലയാളത്തിന്റെ സൌന്ദര്യം മുഴുവനും കവിഞ്ഞൊഴുകുന്ന പ്രയോഗങ്ങള്‍,

പൌര്‍ണ്ണമി ചന്ദ്രികയുടെ വെള്ള പട്ടുടയാട്യ്ക്ക് അമ്പല മതിലില്‍ നിരത്തി വെച്ച കാര്‍ത്തിക ദീപങ്ങള്‍ സ്വര്‍ണ്ണത്തിന്‍റെ അലുക്കുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടിരുന്നു. ഒരു കാതം അകലെ നിലാവ് മുരുകമലയുടെ നെറുകയില്‍ പാലഭിഷേകം ചെയ്യുകയാണ്.                                     
ദൈവങ്ങളായാലും മനുഷ്യരായാലും പ്രണയസാഫല്യത്തിന്നായ കാത്തിരുപ്പ് അസഹ്യമാണ്“     
“പുഴയോട് പിണങ്ങി പാത ഇടതു ഭാഗത്തേക്ക് അകന്നു തുടങ്ങി കൂനന്‍ പാറയുടെ  മുകളിലെ ആല്‍ മരം കാലത്തിന്റെ കൈകളില്‍ നിന്ന് തെന്നിമാറി മാറ്റമില്ലാതെ നില്‍ക്കുന്നു.“ 
           
 കുടുംബ  ബന്ധങ്ങളുടെ  തീവ്രത                                                                                                            
ഇടിച്ചക്ക പൊടിത്തൂവലും, പഴുത്ത മത്തന്‍ കൊണ്ടുള്ള എരിശ്ശേരിയും , ചേമ്പിന്‍ കിഴങ്ങും കുമ്പളങ്ങയും ചേര്‍ത്ത മോരുപാര്‍ന്ന കൂട്ടാനും കൂട്ടിയുള്ള ഉണ് സുഭിക്ഷമായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഉമ്മറത്തിണ്ടില്‍ തോര്‍ത്ത് വിരിച്ച് എഴുത്തശ്ശന്‍ കിടന്നു. പുഴയില്‍ നിന്ന് ഈര്‍പ്പം കോരി വന്ന കാറ്റ് അയാളെ കെട്ടിപ്പിടിച്ചു. ആ പരിരംഭണത്തിന്‍റെ നിര്‍വൃതിയില്‍ കണ്ണുകള്‍ അടഞ്ഞു.

ഇളം ചൂടുള്ള നനവ് തട്ടിയപ്പോഴാണ് നോക്കിയത്. കുട്ടി നനച്ചിരിക്കുന്നു.

' നീ എന്‍റെ മേത്ത് ചൂച്ചൂത്തി അല്ലേ. നോക്കിക്കോ, നിന്നെ ഞാന്‍ കയത്തംകുണ്ടിലേക്ക് എറിയുന്നുണ്ട് ' എഴുത്തശ്ശന്‍ കുട്ടിയെ രണ്ട് കയ്യിലും കൂടി കിടത്തി വലിച്ചെറിയുന്നതായി ഭാവിച്ചു.

ഭീതിക്ക് പകരം കുഞ്ഞിന്‍റെ മുഖത്ത് പൊട്ടിച്ചിരിയുടെ അലകള്‍ അടിച്ചു.

' എന്‍റെ തങ്കക്കുടത്തിനെ ഞാന്‍ കളയ്യോ ' എഴുത്തശ്ശന്‍ കുട്ടിയെ മാറോടണച്ചു. ആ കുഞ്ഞു വിരലുകള്‍ അയാളുടെ മൂക്കിലും ചെവിയിലും പരതി നടന്നു. അയാള്‍ക്ക് ഇക്കിളി തോന്നി.


“ഒരമ്മ പെറ്റ മക്കളല്ലെങ്കിലും ഒരു കൂടപ്പിറപ്പിനെപ്പോലെ തന്നെ സ്നേഹിച്ചവനാണ് അരികത്ത്ഇരിക്കുന്നത്.അവന്‍റെ സ്നേഹത്തിന്നോ കുടുംബത്തിന്ന് വേണ്ടി അവന്‍ ചെയ്ത സാമ്പത്തിക സഹായങ്ങള്‍ക്കോ പകരം   ആരും അവന്ന് തിരിച്ചൊന്നും നല്‍കിയില്ല. അവന്ന് അതില്‍ പരിഭവം ഇല്ലെങ്കിലും അതൊരു വലിയ വീഴ്ചതന്നെയാണ്. കല്യാണത്തിന്ന് മുമ്പ് വല്ലപ്പോഴും അവന്ന് വേണ്ടി നല്ലൊരു വാക്ക് പറഞ്ഞിരുന്നത് പോലുംഅമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല.   ഒരിക്കല്‍പോലും അവന്‍ മുഖം കറുപ്പിച്ച് ആരോടും പെരുമാറിയിട്ടില്ല“...!!
“വര്‍ണ്ണിക്കാനാവാത്ത വാത്സല്യം പത്മിനിയുടെ മനസ്സില്‍ കുമിഞ്ഞു കൂടി. വേണുവിന്‍റെ കൈപ്പടം അവര്കണ്ണോട് ചേര്‍ത്ത് വെച്ചു“.

സുന്ദരമായ ഒരു ബാല്യ സ്മരണ,

 “മനസ്സില്‍ വേറൊരു ദൃശ്യമാണ്. പശുവിനെ മേച്ച് തൊഴുത്തില്‍ കെട്ടിയതേയുള്ളു. കുന്നിന്‍ മുകളിലെ അമ്പലത്തില്‍ നിന്ന് കതിനവെടി ഉയര്‍ന്നു. ചെണ്ട മേളത്തിന്‍റെ അലകള്‍ അതിന്ന് അകമ്പടിയായി. പുല്ലുവട്ടിയില്‍ വൈക്കോലിട്ട് പശുക്കുട്ടിയെ താലോലിക്കുകയാണ്  ഒരു ഒമ്പത്     വയസ്സുകാരന്‍ “

 ഇവ എല്ലാം കൊണ്ടും ഒരു നല്ല  നോവല്‍. എന്തായാലും എഴുത്തുകാരന് ഇതിലും നല്ല ഒരു നോവല്‍ ഉടനെ തന്നെ എഴുതാനും അതും നമുക്ക് അദ്ദേഹത്തിന്റെ  ബ്ലോഗില്‍  കൂടി വായിക്കാനും സാധിക്കട്ടെ  പ്രാര്‍ത്ഥിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും നിറുത്തട്ടെ.

Wednesday, April 20, 2011

ബ്ലോഗേര്‍സ് മീറ്റിനു ബിരിയാണി മടുക്കുമോ ?.....

ഞെട്ടിയുണര്‍ന്ന ബാപ്പു കാണുന്നത് ഊരക്ക് രണ്ടുകയ്യും കുത്തി അല്പം കുനിഞ്ഞു നില്‍ക്കുന്ന ഭാര്യയെയാണ് .   ഇമ്മിണി നേരായി ങ്ങളെ കുട്ടി അവടെ ക്കടന്ന് മോങ്ങാന്‍ തുടങ്ങീട്ട് അയിനൊന്ന് കവുത്തിക്കെട്ത്തിക്കാളീ.....

 ജന്നല്‍ പടിയില്‍ അടിച്ചുകൊണ്ടിരിക്കുന്ന മൊബൈലിനെ നോക്കിയാണ് അവളുടെ കമന്റ്.
നാട്ടിലെ പ്രശസ്ത പണ്ടാരിയായ ബാപ്പു  കോയാക്കയുടെ മകന്റെ കല്യാണത്തിന്റെ ബിരിയാണി പരിപാടിയും പെണ്ണിനെ കൂട്ടിക്കൊണ്ടരലും, കഴിഞ്ഞ് തോട്ടില്‍ ഒന്നു മുങ്ങീന്നു വരുത്തി, പെരേല്‌ വന്ന്  കിടന്ന് ഉറക്കം പിടിച്ചു വരുന്നതേയുള്ളൂ, നന്നായി ദേഷ്യം വന്നെങ്കിലും  അവളുടെ കുനിഞ്ഞ നില്പും, മൊബൈലിനെയുള്ള കാക്ക നോട്ടവും , കള്ളച്ചിരിയും  കണ്ടപ്പോള്‍ ടിക്കറ്റ്  കൌണ്ടര്‍ പോലെ ഊരക്ക് കുത്തിയിരുന്ന വലത്തേ കൈ പിടിച്ച് കട്ടിലിലേക്ക് വലിച്ചിട്ട് ചേര്‍ത്തു
പിടിക്കാനാണ് തോന്നിയത്.

എന്തിന്റെ സൂക്കടാ ങ്ങക്ക്...  പച്ചപ്പകലാത്...... മക്കള് ഇപ്പ സ്കോള്ന്ന് വരും ഓല്‍ക്ക്  ചായണ്ടാക്കീട്ട്ല്ല്ല്ല്യ..   ചെക്കന് ങ്ങളന്ത്യന്നെ കട്ടഞ്ചായ ല്ല്യങ്കല് ഒന്നും തൊള്ളേന്ന് എറങ്ങൂലാ......... തിന്നാന്‍ ങ്ങള് കൊണ്ടോന്ന ബിരിയാണീണ്ട് ...  ജമീല ബാപ്പുവിന്റെ കൈ വിടുവിക്കാനും കട്ടിലില്‍ നിന്നും എണീക്കാനും ഒരു ശ്രമം നടത്തിയതായി ഭാവിച്ചുകൊണ്ട്  ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് പറ്റിച്ചേര്‍ന്ന് കിടന്നു കൊണ്ട് മെല്ലെ ചൊല്ലി.

ക്കാ.. ങ്ങളൊപ്പം കെടക്കുമ്പം ബിരിയണി ചെമ്പില് കേര്യേ മാതിരി..., നല്ലമ്പോലൊന്നു കുളിച്ചൂടെങ്ങക്ക് ,മാളുവാത്ത തന്ന ദുബായി സോപ്പ് മേപ്പടീമ്മല്‍ണ്ട് എന്ത് മണാ‍‌ അയ്‌ന്.

 ന്നാ ജ്ജ്  ന്നൊന്നാണ്ട് കുളിപ്പിച്ചാളാ......

 ഹും... തരക്കടില്ല്യാ... വയസ്സാന്‍ കാലത്ത് ഒരൊ പൂതിയെയ്.......... കവിളില്‍ ചുണ്ടമര്‍ത്തിക്കൊണ്ട് ജമീല ..ന്നാലും ങ്ങക്ക് എന്നും ഒരു മണല്ലല്ലോ...!!!!  ഒരീസം ബിരിയാണീന്റെ മണാണെങ്കില് പിന്നൊരീസം നൈച്ചോറിന്റെ, വേറൊരീസം കടായ് ചിക്കന്റെ, ചെലപ്പൊ ഇസ്റ്റൂന്റെ......അതോണ്ട് ക്ക്  മട്ക്കൂലാ...!!  ക്കാ... ങ്ങളെ  ക്ക് മടുക്കൂലാ.........!!!!!!


പകുതി ഉറക്കപ്പിച്ചിലായിരുന്ന ബാപ്പു എന്തൊ പറയാന്‍ തുടങ്ങിയപ്പൊളെക്കും  വായപൊത്തിക്കൊണ്ട് ജമീല ഞ്ഞി വര്‍ത്താനൊക്കെ കാര്യം കയ്ഞ്ഞ്ട്ട്...
മുന്‍പേ പറന്നു തുടങ്ങിയ അവളുടെ നെഞ്ചു പിളര്‍ന്നുകൊണ്ട് പുറത്തുനിന്നും മക്കളുടെ കോറസ്സ് ...

 ഇമ്മാ...   ഇമ്മാ‍‌........,  ഇമ്മോ........, ഇമ്മോയ്...............

 പഹേര് വരാങ്കണ്ട നേരം ..... ജമീലപിറുപിറുത്തുകൊണ്ട് കട്ടിലില്‍നിന്നും  ചാടി  എണീറ്റു നിലത്തു കിടന്ന തട്ടം വാരി തലയിലിട്ട്.  പുറത്തു ചാടിയ ശരീര  ഭാഗങ്ങള്‍ ഉള്ളിലേക്ക് തിരുകി ബ്ലൌസിന്റെ കൊളുത്തിട്ട് വാതില്‍ തുറക്കാന്‍ ഓടിയപ്പൊളെക്കും ജനല്‍ക്കല്‍ തൂക്കിയ ചാക്കുംകഷ്ണം പൊന്തിച്ച് ചെക്കന്റെ വിളി..   പ്പാ...........!!

  റബ്ബേ,.... ജ്ജ് മാ‍നം കാത്തു.      ജമീലെന്റെ  ആത്മഗതം!........

സ്കൂള്‍ ബാഗ് മുറിയിലെക്കെറിഞ്ഞ്  മക്കളും ജമീലേം കൂടി അവരുടെ ലോകത്തേക്ക് പൊയപ്പോഴും ബാപ്പൂന്റെ ചിന്ത ഈ  ആഴ്ചയില്‍ ഉള്ള അഞ്ചു കല്യാണങ്ങള്‍ക്കും ബിരിയാണിതന്നെ ആണല്ലോന്നായിരുന്നു....!

Tuesday, April 19, 2011

ബ്ലോഗേര്‍സ് മീറ്റിനു പകരം യാഗം... മന്ത്രി.

    തിരൂരും പ്രാന്ത പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു  താലൂക്കിൽ ഒരുവിധം എല്ലാ സ്ഥലങ്ങളിലും മഴ നന്നായി ലഭിച്ചിട്ടുണ്ട്‌ മേട മാസത്തിൽ ലഭിച്ച ഈമഴ എല്ലവരെയും അത്ഭുതപ്പെടുത്തി. ചുട്ടു പൊള്ളിയിരുന്ന സ്ഥലത്തെല്ലാം ഇപ്പോൾ തണുപ്പ്‌ അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്‌. ജനങ്ങൾ എല്ലാവരും തീർത്തും സന്തോഷവാൻമാരായി കാണപ്പെടുന്നത്‌ അധികാരികളെ അലോസരപ്പെടുത്തുന്നുണ്ട്‌. ഇതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത്‌  K S E Bയാണ്‌ അവർക്ക്‌ ഒറ്റ രാത്രി കൊണ്ടു തിരൂർ താലുക്കിൽ മാത്രം 64 ലക്ഷത്തോളം യൂനിറ്റ്‌ വൈദ്യുതി കുറച്ചേ ചിലവായുള്ളൂ ഇതിൽനിന്നു മാത്രം K S E B ക്ക്‌ 3 കോടി യോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്‌ ജനങ്ങൾ രാത്രി ഫാൻ A/C എന്നിവ പ്രവർത്തിപ്പിക്കാതിരുന്നതിനാലാണ്‌ ഇതുസംഭവിച്ചതു് .
K S E B യുടെ ഉന്നത ഉദ്യോഗസ്ഥരും  മന്ത്രിമാരും തിരൂർ ടി ബി യിൽ ക്യാമ്പ്‌ ചെയ്ത്‌ സ്ഥിതിഗതികൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌ ലവ്ലിൻ കമ്പനി പ്രതിനിധി ഉടനെതന്നെ ഇവരൊടൊപ്പം ചേരുന്നതാണ്‌. നഷ്ടം നികത്തുന്നതിനായി എല്ലാ തെരുവ് വിളക്കുകളും പകലും കത്തിക്കുന്നതിനുള്ള തീരുമാനം ഉണ്ടാകുമെന്ന്‌ രഹസ്യമായി അറിയാൻ കഴിഞ്ഞു.
P H E D ക്കാരും തികഞ്ഞ ദുഃഖത്തിലാണ്‌ ആളുകൾ കുളിയും കുടിയും കുറച്ചതിനാൽ (വെള്ളമടിയല്ല.! അത്‌ ജനം വെള്ളം കൂട്ടാതെ നന്നായി വീശുന്നുണ്ട്‌ DRY) അവരുടെ വരുമാനത്തിൽ ഉണ്ടായകുറവു നികത്തുന്നതിനായി എന്തു മാർഗവും സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക്‌ അധികാരികൾ അനുമതി നൽകിയതായി വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു.

ബീവറേജ്‌ കോർപ്പറേഷൻ ചൂടാക്കി കുടിക്കുന്ന ബിയറിന്റെ ഒരു ലക്ഷം കെയ്സിന്‌  ഓർഡർ നൽകിക്കഴിഞ്ഞു ഇപ്രാവശ്യം വിഷുവിന്‌  തിരൂരിനു വെള്ളമടിയിൽ സംസ്ഥാനത്ത്‌  മൂന്നാം സ്ഥാനം പോലും ലഭിക്കാത്തത്‌ മൊത്തത്തിൽ ജില്ലക്ക്‌ നാണക്കേടായെന്ന് മന്ത്രി വ്യസനപൂർവ്വ്വം ഉണർത്തിച്ചു  അടുത്ത ഓണത്തിനെങ്കിലും ഈസ്ഥിതിക്ക്‌ മാറ്റം വരണമെന്നും നമുക്ക്‌ ഒന്നാം സ്ഥാനം തന്നെ അടിച്ചെടുക്കാൻ വേണ്ടി എല്ലാ അമ്മമാരും ഭാര്യമാരും അവരുടെ മക്കളേയും
ഭർത്താക്കന്മാരെയും പരമാവധി പ്രോൽസാഹിപ്പിക്കണമെന്നു് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

തിരൂർ തുഞ്ചൻ പറമ്പ്‌ സന്ദർശിച്ച അദ്ദേഹം വെള്ളമടിക്കാത്ത ഊച്ചാളി ബ്ലോഗെർമാർക്ക്‌ തുഞ്ചൻപറമ്പ്‌ വാടകക്ക്‌ നൽകിയ അധികാരികളെ കണക്കറ്റു ശാസിച്ചു. കള്ളുകുടിക്കാതെ എന്തു സാഹിത്യം, എന്തു എഴുത്ത്‌,  ഇതു തലേലെഴുത്താണെന്നു ഒപ്പമുണ്ടയിരുന്ന സംസ്കാരമില്ലാത്ത നായകന്മാർ രോഷം കൊണ്ടു.  എന്തായലും ഇനി മേലാൽ ഈവക പീറകളെകളെ തുഞ്ചൻ പറമ്പിന്റെ ഏഴയലത്തുപോലും അടുപ്പിക്കരുതെന്ന് കർശന നിർദ്ദേശവും നൽകി.
തുഞ്ചൻ പറമ്പിന്റെ രോമാഞ്ചങ്ങളായ കമിതാക്കള്‍ക്ക്‌ അവിടെ എല്ലാ സൗകര്യങ്ങളും നൽകണമെന്നും അവരെ ശല്യപ്പെടുത്തരുതെന്നും നിര്‍ദ്ദേശം നല്‍കി.
   
തിരൂര്‍ കേന്ദ്രീകരിച്ച് വായുവില്‍ ഒരുപ്രത്യേക തര വികിരണം (റേഡിയേഷന്‍) ഉണ്ടെന്നും ജപ്പാനില്‍നിന്നും കടല്‍ വഴി വന്നാതാകാന്‍ സധ്യത കാണുന്നെന്നും ആരും ഭയപ്പെടെണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശാസ്ത്ര്ജ്ഞര്‍ എത്തിച്ചേര്‍ന്ന് പരീക്ഷണ നിരീക്ഷണങ്ങള്‍  നട്ത്തിക്കൊണ്ടിരിക്കുകയാണ് . കാലാവസ്ഥാ നിരീക്ഷകര്‍ ഓസോണ്‍ പാളിക്ക് തുള വീണു എന്നുപറഞ്ഞ് ഓട്ട അടക്കാന്‍ ഒരു വലിയ ടാര്‍പൊളിനു “ക്വട്ടേഷന്‍“ ക്ഷണിച്ചിട്ടുണ്ട്...

പാഞ്ഞാളില്‍ അതിരാത്രത്തിനു വന്നു തിരിച്ചുപോകാന്‍ വണ്ടിക്കൂലി ഇല്ലതെ തെണ്ടി നടക്കുന്ന ശാസ്ത്രകാരന്മാര്‍ പരീക്ഷിച്ചപ്പോള്‍ ഇവിടെ അന്തരീക്ഷത്തില്‍ ഒരു പ്രത്യേക ഊര്‍ജ്ജം ഉണ്ടെന്നും അത് വളരെ പൊസിറ്റീവ് ആണെന്നുമാണ് കണ്ടത്.  അതിനാലാണ് ബൂലോകത്തെ താപം ശമിപ്പിക്കാനായി മഴ പെയ്തതെന്നും വ്യക്തമായി.    ഇതിനു  കാരണം ഇവിടെ കഴിഞ്ഞ 17 നു നടന്ന ബ്ലോഗേര്‍സ് മീറ്റ് ആണെന്നും എല്ലാവരും കൂടി കണ്ടെത്തി ....

ഇനി മുതല്‍ ചൂട് കൂടുന്ന സ്ഥലങ്ങളിലെല്ലാം ബ്ലോഗെര്‍സ് യാഗം നടത്തി മഴ പെയ്യിക്കാനും അടുത്ത മെയ് 13 വരെ . സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നു... മീറ്റ് എന്ന വാക്കിനു പകരം യാഗം എന്നാക്കി ഗസറ്റ് വിജ്ഞാപനവും ഇറക്കിയിരിക്കുന്നു.
ഇതെല്ലാം കൊട്ടോട്ടിക്കാരന്‍ ലതിച്ചേച്ചി വഴി മുഖ്യമന്ത്രിയെ സ്വാധീനിച്ചു ചെയ്തതാണെന്ന് പലര്‍ക്കും സംശയം ഇല്ലാതില്ല.!! 
 എന്തായാലും ബൂലോകം കീ ജയ്.. കൊട്ടോട്ടി കീ ജയ്.. Dr.R.K. തിരൂര്‍ കീ ജയ്.... നന്ദു കീ ജയ്....
 ബൂലോക വാസികള്‍ നീണാള്‍ വാഴട്ടെ..!!!!!!!!
തിരൂര്‍ ബ്ലോഗേര്‍സ് യാഗത്തില്‍ പങ്കെടുത്ത എല്ലാ വര്‍ക്കും യാഗശാല ഒരുക്കാനായി സഹായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി പൊന്മളക്കാരന്റെ നന്ദി... നമസ്കാരം.....

Monday, April 18, 2011

ബ്ലോഗേര്‍സ് മീറ്റ്‌ പത്രവാര്‍ത്തകള്‍

           തുഞ്ചന്‍ പറമ്പ്  ബ്ലോഗേര്‍സ് മീറ്റിനെക്കുറിച്ചുള്ള 
                       പ്രാദേശിക പത്ര വാര്‍ത്തകള്‍ 
                                   മലയാള മനോരമ

                                              മാതൃഭൂമി





                                         ദേശാഭിമാനി

                                                   മാധ്യമം 
 

                                                                        സിറാജ് 


മീറ്റുമായി സഹകരിച്ച എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ബൂലോകവാസികളുടെ അകൈതവമായ  നന്ദി........ നന്ദി നന്ദി................

തിരുര്‍ ബ്ലൊഗേര്‍സ് മീറ്റില്‍ സുഖ പ്രസവം

തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് ഏപ്രില്‍ 17നു  നടന്ന ബ്ലോഗേര്‍സ് ‌ മീറ്റിൽ വച്ചു  "പൊന്മളക്കാരൻ" എന്ന വ്യാജ    നാമധാരി ഒരു കുഞ്ഞിനെ പ്രസവിച്ചു!!!!!..  കുഞ്ഞ്‌ സുഖമായിരിക്കുന്നു ബൂലോകത്തെ പ്രമുഖരായ പല ടൈഗെർമാരും ലേഢി ടൈഗേർസും കൊച്ചു പുള്ളിപ്പുലികളും ഈ മഹത്‌ കർമ്മത്തിനു സാക്ഷ്യം വഹിച്ചു കോൾ മ..........ർ    കൊണ്ടു കോരിത്തരിച്ചു.
വിക്കി പീടികയും  ഡിസ്കവറി, ഹിസ്റ്ററി, ജോഗ്രഫി  എന്നീ ചാനൽ മുതലാളിമാരും ഈ പരിപാടി ടിവിയിൽ കാണിക്കുകയും ചില തട്ടാപിള്ളേർ ഈ ദിവ്യ പ്രസവം കൊതുകു വലയിൽ തൽസമയം പ്രക്ഷേപണം നടത്തുകയും ഉണ്ടായി!..
ബൂലോകത്തെ വൻ പുലികൾ  ചേർന്ന്‌ സംഘടിപ്പിച്ച ഈ പരിപാടി വൻ വിജയമായിരുന്നു.

ആൾക്ക്‌ 250 ഡോളർ നിരക്കിൽ ടിക്കറ്റു വച്ചാണു ഈ ദിവ്യ പ്രസവം ദർശിക്കാൻ സൗകര്യം ഏർപ്പാടാക്കിയിരുന്നത്‌.
 ചായ തുടങ്ങിയ പാനീയങ്ങളും പച്ചക്കറി  ശാപ്പാടും  ഫ്രീ.........!!!!!!
 എഴ്‌ശൻ സസ്യ പുസ്തകമായതിനാൽ പറമ്പിൽ കോഴിക്കാലും ആട്ടിൻ തോലും നിഷിദ്ധം.
 ചെന്നായ്ക്കൾക്കും ടിക്കറ്റ്‌ എടുത്തു പരിപാടിയിൽ പങ്കുചേരാം
 എഴ്‌ശനും വൈഫും (കിളിപ്പെണ്ണും) ആകാശത്ത്‌ ഹെലികൊപ്റ്ററിൽ വന്ന്‌ പറമ്പിലേക്കു കാട്ടമിട്ടു.

മൂപ്പരെ ചൊക്ലിപ്പട്ടി  കാവല്‍ നിന്നു.

ചില കരിമ്പുലികൾ അമേരിക്കയിൽ നിന്നും പാളിനോക്കിയതും,വർഗ്ഗീയ വിഷം സ്പ്രേ ചെയ്ത്‌
എഴ്‌ശനെ മതം മാറ്റാൻ നോക്കിയതും പ്രസവ വാർഡിലെ കക്കൂസിലെ ഒളി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്‌.
ഗൾഫ്‌ നാടുകളിൽനിന്നും എല്ലാ ചെമ്പുലികളും പെട്രോൾ പമ്പിലെ എണ്ണകുഴലിലൂടെ കുഴൽ പണം  അയച്ചുകിട്ടിയിട്ടു വേണം വയറ്റാട്ടിയെ പിരിച്ചു വിടാൻ എന്നാണു സംഘാടക സമിതിക്കാർ പറയുന്നത്‌.
    "സംഭാവന കൂമ്പാരമായാൽ മീറ്റ്‌  ഗംഭീരമാകും" എന്നു പണ്ടു മലയാളത്തിന്റെ father എഴ്‌ശൻ പറഞ്ഞിട്ടുണ്ട്‌
ഒരു മുന്‍ മജിസ്ട്രെറ്റ്  ആണ്  പരിപാടി മേല്‍ നോട്ടം നടത്തി അലമ്പാക്കുന്നത്. എന്താ മൂപ്പരെ ഒരു കുളൂസ്  ഇപ്പളും ആളു ചൊങ്കനാ.....

വ്യാജ നാമധാരിയുമായി പരിപാടി ലൈവായി റിപ്പോർട്ട്‌ ചെയ്യാനെത്തിയ B.B.C ലേഖിക മിസ്സ്‌ പി. കാലി (പൊട്ടിക്കാളി എന്ന്‌ ഗ്രീൻ മലയാളം) നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ

കാളി:- താങ്കൽക്കു ഈ ബൂലോകത്തു വരാനും ഇംഗനെ പരസിയമായി ഡെലിവരി ചെയാണും എംഗിനെയാണു ധൈര്യം കിറ്റിയദ്‌ ?

നാരി:- I am കുറെകാലമായി ബ്ലോഗ്കളിലും പൂരപറമ്പ്കളിലും അലഞ്ഞു നടക്കാറുണ്ടായിരുന്നു. അവിടെ വിലസിനടക്കുന്ന പലപല ക്രിമികളും, കീടങ്ങളും, കുലം കുത്തികളുമാണ്‌ എനിക്ക്‌ courage നൽകിയത്‌.

കാളി:- നിങൽകു ഇതിനായി ആദിയം പ്‌രചോദനം നൽകിയദ്‌ ആരാനു?, എന്നാണു എപൊഴാനു?

നാരി:- Ten മാസങ്ങൾക്ക്‌ മുൻപ്‌ ഒരുദിവസം ഞാൻ ബ്ലോഗ്കളിൽ അലഞ്ഞു തിരിഞ്ഞു എന്റെ പ്രോഫെയിലിൽ  തളർന്ന്‌ വീണു sleep ചെയ്യുകയായിരുന്നു പെട്ടന്ന്‌ ഞെട്ടി ഉണർന്ന്‌ നോക്കുമ്പോൾ എന്നെ ഒരാൾ follow ചെയ്തിരിക്കുന്നു ഒരു താടിക്കാരൻ സാദിഖ്‌ ചേട്ടൻ മേലു വയ്യാഞ്ഞിട്ടുകൂടി ചേട്ടൻ എന്നെ   നട്ടപ്പാതിരയ്ക്ക്‌ ഫൊളൊ ചെയ്തത്‌ ആലോചിക്കുമ്പോൾ ഇപൊഴും എനിക്ക്‌ രോമാഞ്ജ  കഞ്ചുകമണിയുന്നു,   നാണമാകുന്നു, മേനി നോകുന്നു.

കാളി:- പിനീടു ആരെലാമാനു പ്രചോധനം നൽകിയദു ഒന്നു വിശദമാക്കൂ.... പ്‌`ലീസ്‌.

നാരി:- ഗൾഫ്‌ ഗേറ്റ്‌ കാരനെ മാറി നടക്കുന്ന ഒരു കപ്പലു മുതലാളി ഇഞ്ചി; കോളേജ്‌ വാദ്യാർ,തൊടുപുഴക്കാരൻ ഒരു പൊട്ട കാഫർ,ഒരുകുത്തിവരക്കാരൻ തടിയൻ ചേട്ടൻ, പിന്നെ രണ്ടാമതായി എന്നെ ഫൊളൊ  ചെയ്ദ്‌ എനിക്കു വേണ്ടുന്ന എണ്ണയും കുഴമ്പും അരിഷ്ടവും തന്നു  പുഷ്ടിപ്പെടുത്തിയ തൊടുപുഴയിൽ നിന്നു മുങ്ങി മലപ്പുറത്തു പൊന്തിയ കണ്ണടക്കാരൻ കൊട്ടുവടിക്കാരൻ, തിരൂർക്കാരൻ പഞ്ചാരമുട്ടായിക്കച്ചവടം സൈഡ്‌ ബിസിനസ്സാക്കിയ ഒരു ഘടാഘടിയൻ സഖാവ്‌ ലാക്കട്ടർ,  വളാഞ്ചെരിക്കാരൻ ഫാഷൻ ഡിസൈനർ ഒരു കൂതറ ചെക്കൻ  എന്നിവർ നേരിട്ടും മറ്റെല്ലാ ബൂലോക നിവാസികളായ ചേട്ടന്മാരും, ചേട്ടികളും, ടീച്ചർമാരും മാസ്റ്റമ്മാരും, കുഞ്ഞന്മാരും കഞ്ഞികളും പരൊക്ഷമായും പ്രചോധനം നൽകി

ദൂരെ ചോറിനു ഇല ഇടുന്നത്‌ കണ്ട കാളി മൈക്ക്‌ ഇട്ട്‌ ഒ‍ാടി ഇലക്കു മുൻപിൽ സ്ഥാനം പിടിക്കുന്നു.........         തീറ്റി പണ്ടാരം........

  "വിത്തുഗുണം പത്തുഗുണം" പറയിപ്പിച്ചല്ലൊന്റെ...    കാളിയേ.......

  തീറ്റി ഒരു മൽസരമാക്കി മാറ്റിയ  കാളിയെ ഉച്ചക്കു ശേഷം കാണാനില്ല....!
 
ഓള്‌  ഏതോ ഒരു ചെക്കനെ  വലട്ട്‌   ഖയ്യാമിൽ*     മാറ്റിനിക്കു കേറ്റി. ലജ്ജവതിയേ.......
നിന്റെ --  -- --  ൽ...!
ന്റെ പടച്ചോനേ...! ഈ പറമ്പിലാണെങ്കിൽ ചെക്കമ്മാരും പെമ്പ്രന്നൊത്യോളും ഒക്കക്കൂടി ഒരു കൊയ കൊയ...!
ഉച്ചക്കുശേഷം  ഒരു കുഞ്ഞൻ പയേ ദുബായിക്കാരൻ കാക്ക കുട്ട്യോളെ നല്ല മൊഞ്ചില്‌ ബ്ലോഗാൻ  ഉസാറായി പടിപ്പിച്ചി..  തിയറി മാത്രം.   ള്ളത്   ജോറായീന്..... ചെയ്ത് കാട്ടിക്കൊടുക്കാനൊന്നും ഓല്ക്ക് നേരല്ല്യാത്തോണ്ട് പറ്റൂലാന്ന്.......പെട്ടന്നൊന്നും കജ്ജൂലാ... ബയസ്സായീലേ......

"മീറ്റിനെടേല്  പുട്ട്‌  കച്ചോടം" 
അതായത്‌ ഇന്റ്രവെല്ലിന്‌ 
പയേ സിൽമേന്റെ    പാട്ടുസ്തക കച്ചോടം
.കൂകു കൂകു തീവണ്ടി, കൂകി പായും തീവണ്ടി..

 ചില കുണ്ടമ്മാര് ‌ ഈന്റെടേല്‌    കഥാ പുസ്തകോം.... വിറ്റീനി........!

കൂട്ടത്തിൽ ചില പഹേമ്മാര്‌ കാലണേന്റെ എഞ്ചുവടി  കാട്ടീട്ട്  150 ദിർഹും മേങ്ങി ആല്‍ക്കാരെ പറ്റിച്ച് ദുബായീ പോയി...
 
 വേറൊരു മന്തൻ ചെങ്ങായി വെളുക്കമ്പ തൊടങ്ങ്യ ചിത്രം ബര മോന്ത്യാമ്പളും കയ്ഞ്ഞിട്ടില്ല, ഒ‍ാന്‌ തിന്നാനും മാണ്ട!. കുടിച്ചാനും മാണ്ട!.
ഒ‍ാന്റെ റേസൻ പീട്യേല്‌ തെത്ത്‌ അരി ആണാവൊ അളക്ക്‌ണദ്‌.?
ഒരു സുഖല്ല്യാത്ത ചെങ്ങായി ഫോണുക്കൂടി വിസായം ചൊയ്ച്ചീനി.



ഒരു കൊച്ചിക്കാരൻ കൊച്ചാപ്പേം, ഒ‍ാന്റെ ദോസ്തുക്കളും കൂടി മറകെട്ട്യേ തുണീമ്മല്‌ കെട്ടിത്തൂക്കി പയേ.. സിൽമാ പോസ്റ്റ്ന്റെ    ബിസൻസ്‌...!

നോക്കി ങ്ങള്‌ ആടെ “ഒരുത്തീം“  ഒരു കള്ള ഹിമാറും കൂടി പഞ്ചാര അടിക്ക്ൺത്‌.... പള്ളേമ്മ തോണ്ട്യപ്പൊ ഓള്‍ടെ ഒരു നാണെയ്..!

 ഈ പഞ്ചാര കുഞ്ച്യോള്‍ടെ ചന്തിമ്മലെ തൊല്  നല്ല

പുളിവാറലോണ്ട്അടിച്ചു പൊളിക്കണം.
ദെത്താ.. മന്‍സമ്മാരെ ഇപ്പത്തെ ഓരെ ലയിന്‍..
 മുട്ടേന്ന് വിരിഞ്ഞിട്ട്‌ല്ല്യ..... അപ്പൊള്‍ക്‍നും  പരിപാടി മറ്റതാ..

  ചെക്കാ.. അന്നെ..വീയ്യസ്സ്  കാങ്ങണ്ട കോയമ്പത്തൂര്‍ക്ക് കേറ്റി വിടും


ഇബടെ വെച്ച്  പെറ്റ കുട്ടി  അണാണോ , പെണ്ണാണോന്ന്    ഇപ്പളും  തിരിഞ്ഞിട്ടില്ല്യ...      വല്ല്യ വല്ല്യ കമ്പ്നീന്നൊക്കെ ആൾക്കാര്‌
വന്ന് പല,പല സൈസ് പരിസോദനകളും ഓല് നടത്തെന്നെ.. ‌നടത്തെന്നെ..!!

ചെറ്തിന്റെ കാര്യം ബല്യ കസ്ടാണ്  നോക്കിങ്ങള് അയിനെ ചാപ്പ കുത്തി എരപ്പാക്കീക്ക്ണ്.!!!!
ഒ‍ാര്‌ നോക്കി നോക്കി ഹലാക്കാക്കും  ന്നാ തോന്ന്ണ്‌........
പിന്നെ ഞമ്മളെ കൊട്ടൊട്ടി ക്കാരന്റെയും കൂതറ ചെങ്ങായിന്റേയും വക ബേറെ ബേറെ
ബ്ലൊഗാന്‍ പടിപ്പിക്കല്  ഓല്‍ക്ക് എന്ത് തൊന്ന്യാസും കാട്ടാലോ... ആസനത്തില്‍ ആല് മുളച്ചാ തണലായി എന്ന കൂട്ടരാ..... ഉസരും പുളിം മാണ്ടേ ......? ചൂട്ടും മിന്നീട്ടാ മന്‍സ‌മാര് പെരേ പൊയത്.

ന്റെ റബ്ബേ....! ഞമ്മളെ എഴ്‌ശനെ ഒ‍ാടെം കാണാല്യ  എല്ലാരും ബെക്കം വരീ.....  ആ പണിക്കാരത്തീന്റെ ഫ്ലാറ്റിലും  ഒന്നു നോക്കിക്കാളീം.... ആടെ ബല്ല നേരമ്പോക്കും..  എഴ്‌ശൻ ആരാ മോൻ.....
ഇതൊക്കെ കണ്ട് പിരാന്തായ പാവം എഴ്‌ശൻ തുഞ്ചൻ പറമ്പ്‌  ബ്ലോഗന്മാരുടെ പേരിൽ ഇഷ്ടദാനം എഴുതി വച്ച്‌ രാജ്യം വിട്ടു......

അങ്ങിനെ തുഞ്ചൻ പറമ്പ്‌  ബ്ലൊഗേര്‍സ് മീറ്റ് കഴിഞ്ഞതില്‍ പിന്നെ   ബ്ലോഗൻ പറമ്പായി മാറി..
ഇതു ചരിത്രം..........,പുരാണം.................., ബൂലോക ശാസ്ത്രം!!!!!!!!!!!!!!!!!!!!.

* തുഞ്ചൻ പറമ്പിനടുത്ത A/C സിനിമാ കൊട്ടക


Sunday, April 17, 2011

തുഞ്ചന്‍ പറമ്പിലെ ശാപ്പാട് അഥവാ തിരൂര്‍ ബ്ലോഗേഴ്സ് മീറ്റിലെ ഹരിശ്രീ

ഭക്ഷണം ഗംഭീരമാക്കണം.......!!!
പലഭാഗത്തുനിന്നും വരുന്ന ആൾക്കാർക്ക്‌ ഇഷ്ടപ്പെടണം. ഓർമ്മയിൽ നിൽക്കണം ചടങ്ങു നടക്കുന്ന സ്ഥലത്തിന്റെ പവിത്രതയനുസരിച്ച്‌ വെജിറ്റേറിയൻ സദ്യ മതി എന്ന തീരുമാനം ഉറപ്പിച്ചിരുന്നു.
എന്തായാലും സംഗതി ഏറ്റെടുക്കാൻ ഉറച്ചു. പാചകക്കാരെ അന്വേഷിച്ചു പല അയൽ രാജ്യങ്ങളിലേക്കും ആളു പോയി സേട്ട്ജി, (വാട്ട്‌ ഏൻ ഐഡിയ) ടാറ്റാജി, എയർ ടെൽജി എന്നിവരുടെ സഹായത്താൽ അന്വേഷണം മുറയ്ക്കു നടന്നു.
പലപ്പോഴായി ധാരളം സദ്യകൾ കഴിച്ചിട്ടുള്ളതിനാൽ രാജ്യത്തേയും (മലപ്പുറം) അയൽ രാജ്യങ്ങളിലേയും (പാലക്കാട്‌, കോഴിക്കോട്‌, തൃശൂർ) നക്ഷത്രമുള്ളതും ഇല്ലാത്തതുമായ പല വെപ്പുകാരെയും (പാരവെപ്പല്ല!) അറിയാമായിരുന്നതിനാലും അവരുടെ ജാതക കുറിപ്പുകൾ (വിസിറ്റിങ് കാർഡ്‌) കയ്യിലുണ്ടായിരുന്നതിനാലും അന്വേഷണത്തിനു പ്രയാസമുണ്ടായില്ല!
ഭാരതസ്ത്രീ തൻ ഭാവ ശുദ്ധി പോലെ വെജിറ്റേറിയൻ ശാപ്പാടിന്റെ തനിമയും ശുദ്ധിയും നിലനിർത്തുന്നതിനായി നക്ഷത്രധാരികളായ ചിലരെ ആദ്യ സ്ക്രീനിങ്ങിൽ തന്നെ ഒഴിവാക്കി.
വിനായക, അംബി സ്വാമി,പാലട കണ്ണൻ എന്നിവരെ ഞങ്ങളെ ഉൾക്കൊള്ളാൻ മാത്രം വലിപ്പമില്ലാത്തതിനാലും വേണ്ടെന്നു വച്ചു.
എന്തായാലും തിരച്ചിലിനൊടുവിൽ പണ്ടു.. പണ്ടു... പണ്ടൊരിക്കൽ തിരൂരിൽ വച്ചു നടന്ന സംസ്ഥാന യുവജനോൽസവത്തിനു പതിനായിരങ്ങളെ ഊട്ടി ഉറക്കി മന്ത്രി പുംഗവന്റെ പക്കൽനിന്നും പട്ടും വളയും വാങ്ങിയ ഒരു ബ്രാഹ്മണന്റെ പ്രഗൽഭനായ പുത്രനുമായി ചാറ്റിങ്ഗിൽ ഏർപ്പെടുകയും തുടർന്ന് കമ്മിഷനെല്ലാം തീരുമാനിക്കുകയും ചെയ്തു.

ബ്രാഹ്മണകുമാരന്റെ പാചകവൈഭവം പലപ്പോഴായി അനുഭവിച്ചറിഞ്ഞതിനാൽ യതൊരു സംശയവും ഉണ്ടായിരുന്നില്ല. വേളി പോലും കഴിയാത്ത ആ യുവ ബ്രാഹ്മണൻ തന്റെ പാചക സംഘത്തിലെ എല്ലാവരെയും  തന്റെ കഠോര ശബ്ദത്താൽ തന്റെ വരുതിയില്‍  നിർത്തിയിരുന്നത്‌ ഒരു അത്ഭുതമായിരുന്നു. സംഘത്തിലെ പലരും അയാളുടെ പിതാവിനേക്കാൾ പ്രായമുള്ളവരായിരുന്നിട്ടുകൂടി!

പിന്നീടാണു മനസ്സിലായത്‌ തന്റെ ശബ്ദത്തിനേക്കാൾ വലിയ ഒരു മനസ്സുണ്ടായതുകൊണ്ടാണു കുമാരനു അതിനു കഴിഞ്ഞിരുന്നത്‌ എന്ന്.

ഏന്തായാലും ഒരു കാര്യം ഉറപ്പ്‌ കുമാരനായാൽ അടുക്കളയിലും ഭക്ഷണ ഹാളിലും പാമ്പുകൾ ഇഴയില്ല. ഇപ്പോൾ പലയിടത്തും രാത്രിയിൽ പാമ്പുകൾ ഇഴഞ്ഞു കയറി സാമ്പാർ രസവും, പാൽപായസം തരിക്കഞ്ഞിയും മറ്റുമായി രൂപാന്തരം പ്രാപിക്കുകയും ചെയ്യാറുണ്ട്‌.

ചിലയിടങ്ങളിൽ പാമ്പുകൾ വിളമ്പുകാരാകുന്നതിന്റെ ഫലമായി ഇലയിൽ ചോറിനേക്കാൾ കൂടുതൽ മറ്റ്‌ വിഭവങ്ങൽ സ്ഥാനം പിടിക്കുകയും, പിന്നീടുള്ള പന്തികളിൽ (trip) കാളനും, അവിയലും, കൂട്ടുകറിയുമൊന്നും ഇല്ലാതാകുകയും, അച്ചാറുകൾ ടച്ചിംഗ്സിനായി എടുക്കുകയും പാമ്പുകൾ ഇഴയുമ്പോൾ പാത്രം തട്ടിമറിക്കുകയും ചെയ്തതിനാല്‍  അച്ചാർ ഇലയിൽ സ്പൂണിന്റെ വാലുകൊണ്ടു ഒന്നു പുള്ളികുത്തുവാൻ മാത്രമേ തികയാറുള്ളു.

അതുപോലെ ശർക്കര ഉപ്പേരി, വറുത്ത ഉപ്പേരി, ചക്ക വറുത്തത്‌, ചേന വറുത്തത്‌ എന്നിവ ആദ്യ പന്തി വിളമ്പിക്കഴിയുമ്പോഴേക്കും പാമ്പുകൾ മൽസരിച്ചു കൊറിക്കുന്നതിനാലും പോക്കറ്റുകളിൽ നിറക്കുന്നതിനാലും പാത്രം കാലിയായിരിക്കും.
സദ്യയ്ക്കു വളരെ പ്രധാനമാണു വിഭവങ്ങൾ വിളമ്പുന്ന സ്ഥലവും സമയവും തൂശനിലയിൽ "നാക്കില" പരസ്പരം തൊടാതെ കൂടിചേരാതെ കാളൻ, ഓലൻ, അവിയൽ, കൂട്ടുകറി, എരിശ്ശേരി, പച്ചടി, കിച്ചടി,തോരൻ, പിന്നെ അച്ചാറുകൾ മാങ്ങാക്കറി, നരങ്ങാക്കറി, മൊളകാപച്ചടി അഥവാ പുളി ഇഞ്ചി എന്നിവയും ആയിരം കറിക്കു തുല്യമായ ഇഞ്ചിതൈരും, ഉപ്പേരികൾ പലവിധം ശർക്കര പുരട്ടി, വറുത്ത ഉപ്പേരി, ചക്ക, ചേന വറുത്തത്‌, ഉപ്പ്‌, പഞ്ചസാര (ഷുഗർ ഉള്ളവർക്ക്‌ പായസത്തിൽ കൂട്ടി അടിക്കാൻ) പിന്നെ പപ്പടം, പഴം എന്നിവയും വിളമ്പി ആളുകൾ ഇരുന്നതിനു ശേഷം ആവശ്യത്തിനനുസരിച്ച്‌ ചോർ വിളമ്പുന്നു.ഇതിൽ നെയ്യും പരിപ്പും വിളമ്പുന്നു, അതു കൂട്ടി കഴിച്ചതിനുശേഷം സാമ്പാർ കൂട്ടി ചോർ ഉണ്ണുകയും മറ്റുള്ള വിഭവങ്ങൾ ആസ്വദിച്ചു കഴിച്ചു കഴിയുമ്പോഴേക്കും വീണ്ടും വരുന്നു വേണ്ടതെല്ലാം രണ്ടാമതും. വീണ്ടും ചോറും വരുന്നു ഇതിനൊപ്പം ദഹനസഹായിയായ നല്ല കുരുമുളകു രസവും.
ഇക്കാലത്ത് (മാങ്ങാക്കാലം) സാമ്പാറിനൊപ്പം മാമ്പഴ പുളിശ്ശേരിയും(പഴമങ്ങാ കൂട്ടാന്‍) പതിവ്‌. നല്ല പഴുത്ത നാടന്‍ മാങ്ങയുടെ തോലു ചെത്തി വെള്ളരിക്കയും കൂട്ടി വയ്ക്കുന്ന കറിയിലുള്ള മാങ്ങാണ്ടി കയ്യിലെടുത്ത് പിഴിഞ്ഞ് വിരലിനിടയില്‍ കൂടി ഒഴുകുന്ന മാങ്ങാച്ചാര്‍ നക്കുന്ന കാര്യം  ആലോചിക്കുമ്പോള്‍ തന്നെ വായില്‍ ഒരു ടൈറ്റാനിക്‌ ഓടിക്കാം.

ഇനിയാണു വമ്പന്മാരുടെ വരവ്‌. കൈ കൊണ്ട്‌ വടിച്ച്‌ വൃത്തിയാക്കിയ ഇലയിൽ വിളമ്പുന്ന പാലട പ്രഥമൻ കൈകൊണ്ടു വടിച്ചു കുടിച്ച്‌, കൈയുടെ പിൻ ഭാഗത്തെപായസമെല്ലാം നാക്കു നീട്ടി നക്കി... നാരങ്ങ അല്ലെങ്കിൽ മാങ്ങ അച്ചാർ തൊട്ടു കൂട്ടി വായിലെ മധുര രസം കളഞ്ഞ്‌ അടുത്തത്‌ പഴം,(പരിപ്പ്‌),(ഗോതമ്പ്‌) പ്രഥമനിൽ പപ്പടം പൊടിച്ചു ചേർത്ത്‌ കഴിച്ച്‌ കഴിഞ്ഞ്‌ ഔഷധ ക്കൂട്ടൂള്ള കുറച്ചു ചുക്കുവെള്ളവും കുടിച്ച്‌ മതി ഇളകിയ പശു അമറുന്നതുപോലെ ഒരു ഏമ്പക്കവും  വിട്ട്,  ഇലയിൽ ബാക്കിയായ ഉപ്പേരി കഷ്ണങ്ങൾ പെറുക്കി എടുത്തു കൊറിച്ചു ബാക്കി വന്ന പഴം തൊലി കളഞ്ഞ്‌ ഒരു കഷ്ണം കഴിച്ച്‌ കഴിഞ്ഞാൽ ഇരുന്നിടതുനിന്നു എഴുന്നേൽക്കണമെങ്കിൽ ഏതു പുലി ആയാലും ഏതെങ്കിലുമൊരു ചിന്ന എലിയുടെയെങ്കിലും ഒരുകൈ സഹായം വേണ്ടി വരും ഇതു കട്ടായം!!!.

പിന്നെ അടുത്ത ദിവസം രാവിലെ ബാത്ത്‌ റൂമിൽ    "താമസമെന്തേ..... വരുവാൻ"   എന്ന ഗാനം ആലപിക്കാൻ പാടില്ല എന്നു മാത്രമല്ല!    "അറബിക്കടലിളകി വരുന്നു.... ആകാശപ്പൊന്നു വരുന്നു...."    എന്ന ഗാനം നിർബ്ബന്ധമായും പാടി പെര്‍ഫോം ചെയ്യേണ്ടതുമാകുന്നു...

അല്ലാത്തവര്‍ തീർച്ചയായും എലിമിനേറ്റ്‌ ചെയ്യുപ്പെടും!.

"സുനാമി" ഉണ്ടാകില്ല എന്ന മുന്നറിയിപ്പും ഇതൊടൊപ്പം വ്യക്തമായി നൽകുന്നു.

ഇതിനെല്ലാം വിപരീതമായി ഇപ്പോൾ ഭക്ഷണത്തിനിരിക്കുമ്പോൾ തന്നെ രണ്ടു പ്ലാസ്റ്റിക്‌ ഗ്ലാസിൽ തണുത്തുറഞ്ഞു പാടകെട്ടിയ പായസം കൊണ്ടുവച്ചിരിക്കും. ദരിദ്ര നാരായണന്മാർ ഇത്‌ ആദ്യം എടുത്ത്‌ കുടിക്കും.., പിന്നെ സദ്യ ഉണ്ണുന്ന കാര്യം സ്വാ‍...ഹ............!!!!!

അതുപോലെ വിഭവങ്ങൾ എല്ലാം പലപ്പോഴും അവിടെയും ഇവിടെയും ഇടകലർത്തി മേൽക്കുമേൽ വിളമ്പുന്നതും, ഭക്ഷണഹാളിൽ കയറി ആധിപത്യം സ്ഥാപിക്കുന്ന പാമ്പുകളുടെ ഒരു പ്രധാന ഹോബിയാണ്‌ !!! ഇതിനെക്കുറിച്ച്‌ എന്തെങ്കിലും അവരോടു പറഞ്ഞാൽ , എവിടെ ആയാലെന്താ...... ഇലയിൽ വിളമ്പിയാൽ പോരേ എല്ലാം വയറ്റിലേക്കു പോകനുള്ളതല്ലേ..? എന്നാകും മറു ചോദ്യം.. .

നാട്ടിലെ മൗത്ത്‌ നോക്കികളായ ചില സുന്ദരക്കുട്ടന്മാരും ഇതിൽ പങ്കാളികളാകാറുണ്ട്‌....

ഇതുകൊണ്ടെല്ലാമാണ്‌ ഇന്നു് സദ്യ കാറ്ററിഗ്‌ കാരെ ഏൽപിച്ച്‌ അവർ തരുന്നതും കഴിച്ച്‌ പറഞ്ഞ പണം എണ്ണിക്കൊടുക്കാൻ പലരും  നിർബ്ബന്ധിതരാകുന്നത്‌...

ശ്ശേശ്ശ്ശ്ശ്ശ്ശാ........... എന്റെ ഒരു കാ‍ര്യം.......... സദ്യ ഏൽപിക്കാൻ പോയി ഉണ്ണാനും കുറ്റം പറയാനും വരെ തുടങ്ങി ഏതായാലും പാചകക്കാരനെ ഏൽപിക്കാനായപ്പോളാണ്‌ വേറെ ചില വീട്ടു കാര്യങ്ങൾ.. ബ്ലോഗ്‌ കാരണവന്മാർ (പുലികള്‍) അവരുടെ അഭിപ്രായമനുസരിച്ചു കാര്യങ്ങൾ വേറെ വഴിക്ക്‌.

അല്ലെങ്കിലും ഞാൻ ഇതിൽ ആളാകാൻ വേണ്ടി നുഴഞ്ഞു കയറിയതാണല്ലോ.......?

എന്നെ ആരാ ഇതെല്ലാം ഏൽപിച്ചത്‌?...... അങ്ങിനെ വിരുന്നുകാരൻ വീട്ടുകാരനാകണ്ട....... വേണ്ട മോനെ..... വേണ്ടമോനെ...... വേണ്ട..............

ഞാനാ‍ര്‌............ ഒരു പാ‍...വം "നാ‍ട്ടുവർത്താന" ത്തിനുടമ വെറുമൊരു -- പൊന്മളക്കാരൻ -- അത്രമാത്രം......

എന്തായാലും ഇടയിൽ ഇടിച്ചുകയറി ഷൈൻ ചെയ്യാൻ നടത്തിയ പരിപാടി എട്ടു നിലയിൽ  പൊട്ടി!   ഠോ.....ഠോ...... ഠീ... ഠീ... ഠൂ...ഠൂ..........

ഒരു 1G അഴിമതി എങ്കിലും നടത്തി കിട്ടുന്ന കമ്മീഷന്‍ കാശ് സ്വിസ് ബാങ്കില്‍ നിക്ഷേപിക്കാനായി വാങ്ങി കൊണ്ടുവന്ന അപേക്ഷാഫോറം കുനു കുനെ കീറി കാറ്റില്‍പറത്തി

ക്ഷണിക്കാത്ത സദ്യക്ക്‌ ഇലയിട്ട്‌ ഒരു ബ്ലോഗ്‌ മീറ്റിൽ പുലിയാകാൻ ശ്രമിച്ച്‌ വീര ചരമമടഞ്ഞ ഒരു ചുണ്ടെലിയുടെ കഥ ബ്ലോഗ്‌ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ ഒരു ഗ്രാം തങ്കലിപികളിൽ രേഖപ്പെടുത്തട്ടെ!....

ചുണ്ടെലി നീണാൾ വാഴട്ടെ...........

ഇല്ലെങ്കിൽ ഞാൻ സ്വയം ആവിയായി വന്ന്  കരി ഓയൽ കൊണ്ട്‌ മൂത്രപുരയുടെ ചുമരിൽ ചരിത്രം എഴുതുകയും,മൗസിനെ ലാപ്‌ടോപ്പ് ആയി വാഴിക്കുകയും ചെയ്യും.

ഗൂഗിൾ പുണ്യാളനാണേ, ബ്ലോഗ്‌ പുരത്താന്റിയാണെ ഇതുകൾ സത്യം.., സത്യം.., സത്യം.......!

ആരു തന്നെ പറഞ്ഞാലും ..................,

                 എന്തു കുന്തം വന്നാലും................,

                                 മാനം പൊട്ടി വീണാലും............
                                               വിടൂല..ഞാൻ...., വിടൂല..ഞാ‍ൻ...., വിടൂല.. ഞാ‍ൻ...., നിങ്ങളേ !.
തുഞ്ചത്തെഴുത്തശ്ശന്‍ രാമായണം എഴുതിയ സ്ഥലവും കിളിപ്പാട്ട് കേട്ട് കയ്പ്പുരസം നഷ്ട്പ്പെട്ട കാഞ്ഞിരവും

തുഞ്ചത്തെഴുത്തശ്ശനെയും അദ്ദേഹത്തിന്റെ കിളിപ്പെണ്ണിനെയും മനസ്സിൽ ധ്യാനിച്ചു കൊണ്ടും കിളിപ്പാട്ടു മനസ്സിൽ ഓർത്തൂ കൊണ്ടും ഞാനീ ബൂലോകത്ത്  ഹരിശ്രീ കുറിക്കട്ടെ..........
തിരൂർ ബ്ലോഗേഴ്സ് മീറ്റ്  ന്റെ വേദിയിൽനിന്നുമാകട്ടെ എന്റെ  ബ്ലോഗാരംഭം....


ശൂ.....ശൂ‍....ശൂ‍......... ട്ടെ.., ട്ടെ..., ട്ടെ...., ഠൊ.., ഠൊ..., ഠൊ......! ബ്ലൂം.........!!!!!!!
ദേ കിടക്കുന്നു...   first post....
                                                                                                                                    
 NB :- ഭൂലോകത്തെ എല്ലാ ബ്ലോഗ്‌ പുലികളും പുലിച്ചികളും (ഷോറി....! പുലിയുടെ സ്ത്രീലിഗം എന്തണാവോ? എനക്കു തെരിയാദ്‌ അങ്ങാട്ടു ക്ഷമി..) നാട്ടുകാരും,... വീട്ടുകാരും,... കൂ‍ട്ടുകാരും,..... ചേട്ടന്മാരും,...ചേച്ചിമാരും,.... അമ്മമാരും,.... പെങ്ങന്മാരും.,... മൈനർമാരും,.... എലികളും,... മറ്റു പക്ഷി മൃഗാദികളും,... വൃക്ഷലതാദികളും കൂട്ടം കൂട്ടമായി വന്ന് എന്റെ ഈ നാ‍ട്ടുവർത്താനത്തിൽ കൂടി,സദ്യ ഉണ്ട്, കക്ഷി ചേർന്ന്, കമന്റി, കടിപിടി കൂടി, ഗ്രൂപ്പ് കളിച്ച്, തുണിപറിച്ച്‌, തൂറി, പാത്തി, പോസ്റ്റ്മോർട്ടം നടത്തി, മെസ്സേജ്‌ അയച്ച്‌ എന്നെ ഫ്ലാറ്റാക്കിതരണമെന്നും.........
ഇല്ലാത്തപക്ഷം ഞാൻ ഈ ഭൂലോകം മുഴുവനും പാമ്പായി ഇഴഞ്ഞ്‌ ഇയഞ്ഞ്‌, ഇഴഞ്ഞ്‌, ഇയഞ്ഞു നടന്നു എല്ലാവരെയും ഗ്ഗൊത്തി, ഗോത്തി, ഗ്ഗൊത്തി  കൊന്നിടുവേൻ........

ജാഗ്രതൈ..!!!