Saturday, September 24, 2011

"ത്രിശ്ശൂർ മീറ്റിൽ" കുറെ പുലികളൂം ഒരു പുഴുവും

  


ത്രിശ്ശൂർ മീറ്റ്

കണ്ണൂർ മീറ്റ് കഴിഞ്ഞതിന്റെ ഹാങ് ഓവറിലിരിക്കുമ്പഴാണ് ബിലാത്തി വിളിക്കുന്നത്…
ഞാൻ പോണേന്റെ മുൻപെ നമുക്കൊന്നു ത്രിശ്ശൂരു കൂടാഷ്ടാ…. കണ്ണൂരീന്നു ശരിക്കു പരിചയപ്പെടാൻ പറ്റീലാ.. നമുക്കു പ്രകാശേട്ടന്റെ റൂമിൽ കൂടാം.. എന്റെ സൗകര്യാർത്ഥം ശനിയാഴ്ച 4 മണിക്കാക്കി മീറ്റിങ് പ്രകാശേട്ടൻ..(J.P.Vettiyaattil)

17 നു 2 മണിക്കു ബാങ്ക് കഴിഞ്ഞ ഉടനെ ഓടി 2.10 ന്റെ ജനശദാബ്ധിയിൽ കയറിപ്പറ്റി 4 മണിക്ക് ത്രിശ്ശൂരെത്തി. പറഞ്ഞപ്രകാരം METRO HOSPITAL ന്റെ മുൻപിലെത്തി പ്രകാശേട്ടനെ വിളിച്ചു. തൊട്ടു മുൻപിലുള്ള ബിൽഡിഗിന്റെ മുകളിൽ പ്രകാശേട്ടനെ കണ്ടു ആദ്യമായി കാണുകയാണു 2 വർഷമായി നേരിൽ കാണാൻ ആഗ്രഹിച്ചിരുന്ന ആൾ..... കയറിച്ചെന്നപ്പോൾ. മുറിയിൽ പരിചയമില്ലാത്ത കുറച്ചുപേരും ബിലാത്തി,റാംജി കാദർ പട്ടേപ്പാടം, സ്വപ്നാടകൻ, എന്നിവരും എടുത്താൽ പൊങ്ങാത്ത ഒരു ക്യാമറയുമായി ഒരു കൊച്ചു പയ്യനും. പ്രകാശേട്ടന്റെ ഫ്രൻസ് വല്ലവരുമാകും... കാക്കിരി.... കൂക്കിരി.....
വിഷ്ണൂ ക്യാമറയുമായി.

ഞാനൊന്നു ഞെളിഞ്ഞിരുന്നു. പരിചയപ്പെടാൻ തുടങ്ങി ഒരോരുത്തരായി...

ഞാൻ എഗ്മെന്റ് തൊമസ് (സാജു) പ്രകാശേട്ടന്റെ ഒപ്പമിരുന്ന കണ്ണടക്കാരൻ കുട്ടൻ മേനോൻ എന്നപേരിൽ ബ്ലോഗ് എഴുതുന്നു കുറച്ച് കാലമായി സജീവമല്ല… പ്രകാശേട്ടന്റെ ഒപ്പമുള്ള ആളാണ് എന്തായാലും നിർജീവമാകാൻ പറ്റില്ല അതുറപ്പ്..
അമ്മക്ക് അസുഖമാണ് അതാവും ഒരു മൂഡ് ഔട്ട്.
വിശ്വപ്രഭ,കുട്ടൻ മേനോൻ,  പ്രകാശേട്ടൻ, മുരളീ മേനോൻ.      

അടുത്തതായി വിശ്വനാഥൻ പ്രഭാകരൻ, വിശ്വപ്രഭ എന്ന പേരിലറിയപ്പെടുന്ന ബ്ലൊഗർ 90 കൾ മുതൽ രംഗത്ത് സജീവം.. കമ്പ്യൂട്ടറിൽ മലയാളത്തിൽ വിപ്ലവം നടത്താൻ പ്രയത്നിക്കുന്നയാൾ… 25 വർഷത്തിലധിക മായി പുറത്താണ് എങ്കിലും മലയാളം ലിപി കമ്പ്യൂട്ടറിൽ ഉണ്ടാക്കാനടക്കം പ്രയത്നിച്ചയാൾ.. ടെക്നിക്കൽ കാര്യങ്ങളിൽ പുപ്പുലി.. ഇപ്പോഴും ഒരു പാട് ആശയങ്ങളുമായി നടക്കുന്നയാൾ.. ഇദ്ദേഹത്തെപ്പോലൊരാളെ പരിചയപ്പെടാങ്കഴിഞ്ഞതു തന്നെ എന്നെപ്പോലൊരാളുടെ ഭാഗ്യം.സുനാമിക്കാലത്ത് കുവൈത്തിലിരുന്നു ബ്ലോഗിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഇന്റെർനാഷണൽ ലവലിൽ ഏകോപിപ്പിക്കാൻ കഴിഞ്ഞ് ലോകശ്രദ്ട്ട്റ്റിച്ചുപറ്റിയ ആൾ. വിക്കി യിൽ വളരെ സജീവം

അടുത്തതായി ഒരു കൊച്ചു പയ്യൻസ് വിഷ്ണു. ബ്ലോഗ് തുടങ്ങി പോസ്റ്റ് ഇട്ടിട്ടില്ല.. കയ്യിൽ വലിയ ഒരു ക്യാമറയും വിശ്വപ്രഭയുടെ ശിഷ്യനാണ്.. ആറാം ക്ലാസുകാരൻ. ഗുരുകുലം സ്കൂളിൽ പടിക്കുന്നു. ആ വലിയ ക്യാമറ കൈകാര്യം ചെയ്യുന്നതു കണ്ടാൽതന്നെ അൽഭുതം തോന്നും നല്ല കഴിവുള്ള കുട്ടി
വിഷ്ണുവിനു എല്ലാ ആശംസകളും
അംജിത് സംസാരിക്കുന്നു

പിന്നെ അംജിത്ത് മതാപിതാക്കൾ ടീച്ചർമാരായതിനാൽ നാലാം ക്ലാസ്സു വരെ 5 സ്കൂളിൽ പടിച്ച വീരൻ. . 5മുതൽ മലപ്പുറം നവോദയയിൽ.. എഞ്ചിനീയർ ഇപ്പോൾ ഉപജീവനം ഫ്രീലാൻസറായി. സിനിമാ ഫീൽഡിൽ. മമ്മൂട്ടിയുടെ മകൻ നായകനായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ { സെക്കന്റ് ഷോ} തിരക്കഥ ഇദ്ദേഹം എഴുതിയതാണ് ജേഷ്ഠന്റെ മകന്റെ സഹപാഠി.

റാംജി,അശോകൻ,  കാദർപട്ടേപ്പാടം


അടുത്തതായി കാദർ പട്ടേപ്പാടം റിട്ട: ഡെപ്യൂട്ടി കലക്‌ടർ.. 5 വർഷം ലോനപ്പൻ നമ്പാടൻ മാസ്റ്ററുടെ സെക്രട്ടറിയായി ഇരുന്നിട്ടുണ്ട്.. ലൈബ്രറികൗൺസിലിൽ പ്രവർത്തിക്കുന്നു. പേരക്കുട്ടികൾക്കായി കൊച്ചുകൊച്ചു കവിതകൾ ഉണ്ടാക്കാൻ
തുടങ്ങി ഒരു നല്ല പാട്ടെഴുത്തുകാരൻ… കവിതകളും കുട്ടിക്കവിതകളും ധാരാളം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവരുന്നു..8 ഓളം ആൽബങ്ങൾ… കായം കുളം കൊച്ചുണ്ണി എന്ന T V സീരിയലിലെ പാട്ടിനു അവാർഡ് ലഭിച്ചു.. സംഗീത രംഗത്തു സജീവം. ബ്ലൊഗിൽ നിന്നും 4000 രൂപ സമ്പാദിച്ച വമ്പൻ..

ഒരു നല്ലവായനക്കാരൻ കൊടകരക്കാരൻ തിലകൻ.. കല്പറ്റ ഇറിഗേഷൻ വകുപ്പിൽ വർക്കുചെയ്യുന്നു കൊടകരപുരാണം വളരെ ആകർഷിച്ചു അദ്ദേഹത്തിനെ.

അടുത്തയാൾ.. റാംജി പട്ടേപ്പാടം.. രാമകൃഷ്ണൻ.. 20 വർഷത്തിലധികമായി.. പ്രവാസി സൗദി അറേബ്യയിൽ [എഴുതും വരക്കും] തുടർച്ചയായി ബ്ലോഗിൽ കഥകൾ എഴുതുന്നു… ധാരാളം ആസ്വാദകർ.. മലയാളം ബ്ലോഗേർസിൽ ഏറ്റവുമധികം കമന്റുകിട്ടുന്നവരിൽ ഒരാൾ നാട്ടിൽ വന്നശേഷം ബ്ലോഗ്ഗ് മറന്നു.
രാകേഷ്(സ്വപ്നാടകൻ) പോകാനുള്ള ഒരുക്കത്തിൽ

സ്വപ്നാടകൻ വള്ളിക്കുന്നു സ്വദേശി..രാകേഷ് ഏഷ്യാനറ്റിൽ വർക്കുചെയ്യുന്നു...
ഇപ്പോൾ ത്രിശ്ശൂർ ജോലിചെയ്യുന്നു ബസ്സിൽ സജീവമായുണ്ട് എട്ടാം ക്ലസ്സുമുതൽ കമ്പ്യൂട്ടരിനെ വരിച്ചവൻ, ഇതുവരെ പെണ്ണു കിട്ടീട്ടില്ല 2004 മുതൽ ബ്ളോഗിൽ അനോണിയായി ധാരാളം വിളയാടി… ഇപ്പോഴും.?????? എഴുതാൻ ഓർമക്കുറിപ്പുമാത്രമായതിനാൽ എഴുത്ത് ചുരുക്കി ചിത്രം വരക്കാറുണ്ട്.

അടുത്തപുലി മുരളീമുകുന്ദൻ ബിലാത്തിപട്ടണം കുടുബ സമേതം ലണ്ടനിൽ….ത്രിശ്ശൂർ കണിമംഗലത്തുകാരൻ അവിടെ C.I.D പ്പണി അടുത്തു നടന്ന രാജ വിവാഹച്ചടങ്ങിൽ പങ്കുകൊള്ളാൻ ഭാഗ്യം ലഭിച്ചയാൾ വിശദമായ പോസ്റ്റ് ബ്ലോഗിലുണ്ട് . ”വായിച്ച് അസൂയപ്പെട്ടു..” അടുത്തുണ്ടായ ലണ്ടൻ കലാപത്തിനെ ക്കുറിച്ചുള്ള വിശദമായ പോസ്റ്റും ബ്ലോഗിലുണ്ട് ലണ്ടനിൽ സായിപ്പിനെ മാജിക്കും പടിപ്പിക്കുന്നു.. വിഷ്ണുവിനു
5 രൂപ നാണയം ബ്രിട്ടീഷ് പൗണ്ടാക്കിക്കൊടുത്തു.. ലണ്ടനിൽ ഓൺലൈൻ മലയാളി പത്രം “മോഷണം കലയാക്കി” നടത്തുന്നതിലും പങ്കാളി.. U.K. യിൽ ബ്ലൊഗ് മീറ്റ് നടത്തി മുതലാളിയായവൻ മൂക്കില്ലാ രാജ്യത്ത് മുറി മൂക്കൻ രാജാവ് പണ്ട് സയിപ്പ് തല്ലി കയ്യും കാലും ഒടിഞ്ഞ് ആശുപത്രികിടക്കയിൽ റസ്റ്റ് എടുക്കുമ്പോൾ orkuttil പ്രകാശെട്ടൻ പറഞ്ഞ് ബ്ലോഗിനെ പറ്റി അറിഞ്ഞു. നാട്ടിൽ വന്നപ്പൊൾ കുട്ടൻ മേനോൻ ഹെല്‌പി. രണ്ടുമക്കൾ. ഒരു ഭാര്യ. ഒരുപാട് കാമുകിമാർ.. ഒരു സർവകലാവല്ലഭൻ…. എഴുത്തിന്റെ കൃമിശല്യം ചെറുപ്പത്തിൽ തന്നെ ഉണ്ടായിരുന്നു..
നമ്മുടെ ലണ്ടൻ റിപ്പോർട്ട്ർ… അവിടെ crime stopper….
തടിയൻ ഇവിടെ നിന്നു കടലുകടന്നു എന്ന വിശ്വാസത്തിലാണു ഇതെഴുതുന്നത് ലല്ലെങ്കിൽ എന്നെ പപ്പടം പോലെ പൊടിക്കും… ചങ്ങായി…….


ഇനി സാക്ഷാൽ പുലി അല്ലാ.. സിംഹം ജെ പി വെട്ടിയാട്ടിൽ എന്ന ജയപ്രകാശ്.. സിനിമാ നടൻ ശ്രീരാമന്റെ സഹോദരൻ പ്രകാശേട്ടൻ ദീർഘകാലം ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും ജോലിചെയ്ത് ഇപ്പോൾ നാട്ടിൽ ഒരു സ്ഥാപനം നടത്തുന്നു..ബ്ലൊഗർ കുട്ടൻ മേനോനുമൊന്നിച്ച്. ധാരാളം ബ്ലോഗുകളിലായി കണക്കറ്റ രചനകൾ.. ഫോട്ടോകൾ. ത്രിശ്ശൂരിന്റെ മൊത്തം ചരിത്രം തന്നെ പ്രകാശേട്ടന്റെ ബ്ലോഗിൽ നിന്നും കിട്ടും പൂരം, ചുറ്റു വട്ടത്തുള്ള ക്ഷേത്രങ്ങൾ എന്നിവയെല്ലാം പോസ്റ്റിനു വിഷയങ്ങൾ ചെറിയ കുട്ടികൾ മുതൽ സുഹൃത്തുക്കൾ. നോവൽ മുതൽ കൈ വക്കാത്ത മേഘലകളില്ല.


പ്രദീപ് കുമാർ  D  (ദൃഷ്ടിദോഷം)
അടുത്ത വമ്പൻ D പ്രദീപ് കുമാർ “ദൃഷ്ഠിദോഷ” ക്കാരൻ ആകാശവാണി ത്രിശ്ശൂർ നിലയത്തിന്റെ ഹെഡ്.. 92 മുതൽ ആകാശവാണിയിൽ മാതൃഭൂമി, ഇന്ത്യൻ എക്‌സ്‌പ്രസ്സ്, കൗമുദി ഇവയിലെ പ്രവർത്തി പരിചയം 2007 മുതൽ ദൃഷ്ഠിദോഷവുമായി ബ്ലോഗിൽ ഇപ്പഴും പത്രങ്ങൾക്ക് കോളം എഴുതുന്നു 2008 മുതൽ കേരളം മുഴുവൻ നടന്നു ബ്ലൊഗ് ക്ലാസുകൾ എടുക്കാറുണ്ട്.. കണ്ണൂർ മീറ്റിനൊടനുബന്ധിച്ചും ക്ലാസ് എടുത്തിരുന്നു.. ബ്ലോഗ് അക്കാഡമിയിൽ സജീവമായിരുന്നുഇനി മുരളീമേനോൻ.പഴയ വെളിച്ചപ്പാട് ഇപ്പോൾ “കോമരം” 20വർഷം ബോംബയിൽ ബാങ്കർ .. ടാൻസാനിയയിലും ജോലി ചെയ്തു. ബോംബെയിൽ കലാകൗമുദിയിൽ കോളമിസ്റ്റായിരുന്നു.. നാണപ്പേട്ടന്റെ {M.P.നാരായണപിള്ള} സുഹൃത്ത്.. അതുതന്നെ ഒരു ഭാഗ്യമല്ലെ..? 90 കളുടെ അവസാനം ഗസ്റ്റ് ബുക്കുമായി ബ്ലൊഗിൽ “വിശ്വപ്രഭയുടെ” സുഹൃത്ത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വെളിച്ചപ്പാട് മാറ്റി കോമരമാക്കി. 84ൽ Mr കേരള വർമ്മ, ബിസിനസ് ദീപിക, ധനം എന്നിവയിൽ ഇപ്പൊഴും എഴുതുന്നു. ഇപ്പോൾ പൃത്ഥിരാജിനെ നായകനാക്കി ഒരു സിനിമ എടുക്കാനായി തിരക്കഥയും തയ്യാറക്കി നിൽക്കുന്നു
റാംജി പട്ടെപ്പാടം,പൊന്മളക്കരൻ, പ്രദീപ് കുമാർ

എന്നെപ്പറ്റി എന്തുപറയാൻ ഇവരുടെ കൂടെ ഇരിക്കാൻ കഴിഞ്ഞതു തന്നെ മുജ്ജന്മ സുകൃതം ഞാൻ വെറുമൊരു കൃമി…..എങ്കിലും ഭാഗ്യവാൻ…..

മീറ്റിനു ശേഷം ഈറ്റ് പതിവു തെറ്റിച്ചില്ല ബിലാത്തിയുടെ വക വമ്പൻ ഈറ്റ് കാസിനോയിൽ.... ബിലാത്തിയുടെ സുഹൃത്ത് അശോകനും    ബിലാത്തി പൗണ്ട് കൊടുത്ത് കാസിനോക്കാരെ പേടിപ്പിച്ചു കളഞ്ഞു

അടുത്ത മാസം കൂടാമെന്നു പറഞ്ഞു പ്രകാശേട്ടന്റെ വീട്ടിൽ........ കാത്തിരിക്കുന്നു...
ആ ദിവസത്തിനായ്.........          
                                                        "വിളിക്കുമായിരിക്കും"
30 comments:

 1. എല്ലാ പുപ്പുലികളെയും കൃമിയും അറിയാനും പരിചയപ്പെടാനും സാധിച്ചതില്‍ വളരെ സന്തോഷം.
  ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം

  www.ettavattam.blogspot.com

  ReplyDelete
 2. വിവരങ്ങളൊക്കെ വിശദമായി തന്നെ എഴുതിയിട്ടുണ്ട്. ചിത്രങ്ങളും മോശം ആയിട്ടില്ലല്ലോ. ഇത് നമ്മുടെ ആദ്യത്തെ മീറ്റ്‌ അല്ലെ? ഇനി എല്ലാ മാസത്തിലും നടക്കുമല്ലോ. ഓരോന്ന് കഴിയുന്തോറും കൂടുതല്‍ നന്നായി വരും.
  അടുത്ത തവണ ഉണ്ടാകുമല്ലോ അല്ലെ?

  ReplyDelete
 3. പൊന്മളേ നിങ്ങള്‍ ഭഭഭാഗ്യാവാനാണ്, അല്ലെങ്കില്‍ ഇങ്ങിനെയുള്‍ല സിംഹങ്ങളുമായി മീറ്റാന്‍ കഴിയുമോ? അസൂയ തോന്നുണ്ട്ട്ടാ....

  ReplyDelete
 4. അങ്ങനെ തൃശൂർ മീറ്റിന്റെ വിശേഷങ്ങളും അറിയാൻ കഴിഞ്ഞു... ഇന്നലെ ഉച്ചയ്ക്ക് ബിലാത്തി വിളിച്ച് പറഞ്ഞിരുന്നു വിശേഷങ്ങളൊക്കെ... ഞങ്ങൾ ആ സമയത്ത് മറ്റൊരു ചിന്ന മീറ്റിന് വേണ്ടിയുള്ള യാത്രയിൽ മരുഭൂമിയിൽ ആയിരുന്നു... സിഗ്നൽ വീക്ക് ആയിരുന്നത് കൊണ്ട് മുരളിയുടെ സംഭാഷണം വ്യക്തമായിരുന്നില്ല...

  എല്ലാവർക്കും ആശംസകൾ ...

  ReplyDelete
 5. അപ്പോള്‍ ഇനി പ്രത്യേകം വിളിക്കാനൊന്നും കാത്തിരിക്കേണ്ട. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ജനശതാബ്ദി പിടിക്കാന്‍ ഓടുക.
  ഭാവുകങ്ങള്‍!

  ReplyDelete
 6. ജയേട്ടാ.. സംഗതി കലക്കീട്ടുണ്ട്.പുലിദര്‍ശനപുണ്യം അനുഭവിക്കാന്‍ കഴിഞ്ഞതിനാല്‍ ഈയുള്ളവനും കൃതാര്‍ഥനായി.
  .ന്നാലും ചെറിയൊരു തിരുത്ത്.
  സെക്കന്റ്‌ ഷോയുടെ തിരക്കഥ മൊത്തമായോന്നും എന്റേതല്ല. വിനി വിശ്വലാല്‍ എന്ന എന്റെ സുഹൃത്താണ് ആയതിന്റെ പാചകക്കാരന്‍ . എന്റെ ഒരല്‍പം വിയര്‍പ്പും കറിക്ക് ഉപ്പു ചേര്‍ക്കാനായി എടുത്തിട്ടുണ്ട് എന്ന് മാത്രം. ഒരു അണ്ണാന്‍ കുഞ്ഞു സഹായം. പിന്നെ , വെള്ളിവെളിച്ചത്തിന്റെ പുറകിലെ കാഴ്ചകളും അധ്വാനവും കണ്ടു പഠിക്കാനായി ഇവരുടെ വാലായി കൂടെ കൂടിയിരിക്കുന്നു എന്ന് മാത്രം. ഒപ്പം, തന്നാലാവുന്ന സഹായങ്ങളും .

  ReplyDelete
 7. ഭാഗ്യവാന്‍....എല്ലാ ജില്ലകളിലും പറന്നു നടന്നു മീറ്റ്‌ കൂടുവാ അല്ലെ..നടക്കട്ടെ ....യോഗം യോഗം...

  ReplyDelete
 8. എന്നെയും വിളിച്ചിരുന്നു. ചില സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വരുവാന്‍ കഴിഞ്ഞില്ല..

  അല്ല, പൊന്മളക്കാരന് ഇതാരാ മീറ്റില്‍ കൂടോത്രം കൊടുത്തത്. പൊന്മളക്കാരനെ ഇങ്ങിനെപോയാല്‍ മീറ്റളക്കാരനാക്കും. മീറ്റുകള്‍ അളക്കാന്‍ നടക്കുന്ന ആള്‍ :)

  ReplyDelete
 9. പുലികളെ കാണാനും പുലി വർത്തമാനമറിയാനുമായതിൽ സന്തോഷം.

  ReplyDelete
 10. പൊന്മാളക്കാരാ, കലക്കി.പുലികല്‍ക്കിടയിലെ എലിയായ എന്നെപ്പറ്റി പറഞ്ഞതില്‍ ചില തിരുത്തലുകള്‍. ഞാന്‍ തഹസില്‍ ദാരായിട്ടാണ് ിട്ടയര്‍ ചെയ്തത്.ഡെപ്യൂട്ടി കലക്ടര്‍ പദവി വിരമിച്ചതിനു ശേഷം കോടതി അനുവദിച്ചു തന്ന ഒരലങ്കാര പട്ടമാണ് പിന്നെ ആര്‍ക്ക് വേണമാ പുല്ല്.. സീരിയല്‍ കമററത്തുകത്തനാരല്ല, കായംകുളം കൊച്ചുണ്ണിയാണ്. പിന്നെ കാസിനോവിലെ ആ ഈററിനു കൂടാന്‍ കഴിഞ്ഞില്ല. അടുത്ത തവണ കടം വീട്ടാം

  ReplyDelete
 11. തൃശ്ശൂരില്‍ പുലിക്കൂട്ടം ഒത്തുചേര്‍ന്നു അല്ലേ?

  വമ്പന്‍ പൊന്മളക്കാരനെപ്പറ്റി ഒരു ചെറുകുറിപ്പും കൂടി ആകാമായിരുന്നു.

  ReplyDelete
 12. പ്രകാശേട്ടന്റെ ബ്ലോഗില്‍ നിന്ന് ചൂടോടെ മീറ്റ് വാര്‍ത്ത വായിച്ചിരുന്നു ,,ഇപ്പോള്‍ പൂര്‍ണമായി ..
  എല്ലാവരുടെയും ലിങ്കുകള്‍ കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു ..:)

  ReplyDelete
 13. പ്രിയ സുഹൃത്തുക്കളെ

  വൈകിയ വേളയിലാണെങ്കിലും എന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്ന് പറയാം. അങ്ങിനെ എന്റെ ഓഫീസില്‍ തന്നെ ഒരു ബ്ലോഗ് മീറ്റ് സംഘടിക്കപ്പെട്ടു എന്ന് പറയാം.

  ഇനി എല്ലാമാസത്തിന്റെയും ആദ്യത്തെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ബ്ലോഗ് മീറ്റ് നടക്കുന്നതായിരിക്കും തൃശ്ശൂരില്‍. അടുത്ത മീറ്റ് ഒക്ടോബര്‍ 1 ശനിയാഴ്ച 4 മണിക്ക് എന്റെ വസതിയിലായിരിക്കും. എല്ലാവര്‍ക്കും സ്വാഗതം.

  എന്റെ തപാല്‍ അഡ്രസ്സ്
  jayaprakash vettiyattil
  vettiyattil house
  alappat avenue
  near kokkalai bharath petroleum petrol pump
  kokkalai, trichur 680021

  prakashettan@gmail.com
  9446335137

  കഴിഞ്ഞ മീറ്റിങ്ങിന് വന്നവര്‍ക്കെല്ലാം കൊക്കാല പെട്രോള്‍ പമ്പ് അറിയുമെന്ന് വിശ്വസിക്കുന്നു. എന്റെ ഓഫീസില്‍ നിന്ന് വെറും 100 മീറ്റര്‍ തൃശ്ശൂര്‍ സിറ്റി ഭാഗത്തേക്ക് നീങ്ങിയാല്‍ മതി.

  പിന്നെ വിശദമായ ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ച പൊന്മളക്കാരന് എന്റെ പൂച്ചെണ്ടുകള്‍.

  എല്ലാവരും അഭിപ്രായപ്പെട്ട പോലെ എല്ലാമാസവും ആദ്യത്തെ ശനിയഴ്ച 4 മണിക്ക് നമ്മള്‍ തൃശ്ശൂരില്‍ ഒത്ത് കൂടുന്നതായിരിക്കും.

  ReplyDelete
 14. കഴിഞ്ഞ മീറ്റില്‍ വന്നവരെല്ലാം അവരുടെ ബ്ലോഗ് ലിങ്കും,ഈമെയില്‍ ഐഡിയും, ഫോണ്‍ നമ്പറും prakashettan@gmail.com എന്ന ഐഡിയിലേക്ക് ദയവായി അയക്കുക.

  കൂടാതെ അടുത്ത മീറ്റില്‍ വരുന്നവര്‍ കാലെക്കൂട്ടി അറിയിച്ചാല്‍ കൊള്ളാം. കൃത്യം 4 മണിക്ക് തുടങ്ങി 6 മണിക്ക് അവസാനിക്കുന്നതായിരിക്കും.

  ReplyDelete
 15. നാട്ടില്‍ വരുമ്പോള്‍ പ്രകാശേട്ടന്റെ മീറ്റില്‍ പങ്കെടുക്കാന്‍ തീര്‍ച്ചയായും വരും. ഒരു ബ്ലോഗ്ഗറെയും ഞാനിതുവരെ കണ്ടിട്ടില്ല...

  ReplyDelete
 16. മീറ്റ്‌ പോലെ വളരെ മനോഹരമായി റിപ്പോര്‍ട്ടും. നാട്ടിലെത്തിയാല്‍ ഈ പുലിക്കൂട്ടത്തെ നെരീടു കാണണം അതാണ് ഇനിയുള്ള ലക്ഷ്യം. ഹൃദയം നിറഞ്ഞ ആശംസകള്‍..

  ReplyDelete
 17. ഇനിപ്പ്യോ പൊന്നളക്കുന്നോടത്ത് ഈ മണ്ടനെന്ത് കാര്യം..
  ഇമ്മളവിടന്ന് സ്കൂട്ടായില്ലേ..
  പിന്നെ ഭാഗ്യം...
  ഈ ചാരനെ ജാരനൊന്നുമാക്കി ചിത്രീകരിച്ചില്ലല്ലൊ..!


  എന്തായാലും നല്ല അവലോകനമായിട്ടുണ്ട് കേട്ടൊ ഭായ്

  ReplyDelete
 18. അപ്പോൾ അങ്ങനെയൊരു മീറ്റു മീറ്റി അല്ലേ? നന്നായി!

  ReplyDelete
 19. അപ്പോള്‍ സിംഹങ്ങളുടെ കൂടെ ആണ് സഹവാസം അല്ലെ...ഉം...

  ReplyDelete
 20. ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിക്കാന്‍ കഴിഞ്ഞത് തന്നെ മുരളിയേട്ടന്‍ പറഞ്ഞത് കൊണ്ടാണ്. ഞാന്‍ വരാം എന്ന് വിശ്വേട്ടന്‍ പറഞ്ഞപ്പോള്‍ ആള് ഇവിടെ ഉണ്ടാവുമെന്ന് വിചാരിച്ചില്ല. ഏതായാലും എല്ലാവരെയും കാണാന്‍ സാധിച്ചതില്‍ സന്തോഷം.പൊന്മളക്കാരന്‍നെ പരിചയപ്പെട്ടതില്‍ സന്തോഷമുണ്ട്. ഈ സന്തോഷം കാസിനോവില്‍ നിന്നും എപ്പോഴാ സ്കൂട്ടായത് ? ഈ ശനിയാഴ്ച പ്രകശേട്ടന്റെ വീട്ടിലാണ്‌ മേളം. ഇന്ന് തന്റെ ഹീറോ സ്കൂട്ടറുമായി വിശ്വേട്ടന്‍ ഇവിടെ കറങ്ങി നടക്കുന്നുണ്ടായിരുന്നു. :)

  ReplyDelete
 21. ഇതൊക്കെ വായിച്ചു മീറ്റ് കൂടി.

  ReplyDelete
 22. പൊന്മളസാറേ !! എന്തിനാ ഒരു മീറ്റും ഈറ്റും നടക്കാത്ത ഈ ഊര്ക്കടവ് കാരെ
  ബ്ലോഗു മീറ്റുകള് മനോഹരമായി എഴുതി ഇങ്ങിനെ കൊതിപ്പിക്കുന്നത് !!!!
  ------------------------------------------------
  ഓരോ ബ്ലോഗ്‌ മീറ്റും ശെരിയായ രസത്തില്‍ വായിക്കാന്‍ ഈ ബ്ലോഗില്‍ തന്നെ വരണം !!

  ReplyDelete
 23. കുറച്ചുകാലം കഴിഞ്ഞോട്ടെ, പിന്നെ എല്ലാ മിറ്റിനും ഞാനുമുണ്ടാവും. ഞാനുമൊരു തൃശ്സൂക്കാരിയാണേയ്!

  ReplyDelete
 24. നിക്കും വന്നാ മതിയാർന്നു

  "ചുള്ളൻ, സുമുഖൻ, പാവം, കെട്ടാത്തവൻ , നല്ലപെണ്ണുണ്ടേൽ ആരേലും കൊണ്ടോക്കോ ട്ടാ, സത്യായിട്ടും പാവാ, ജാഡ ഇത്തിരിയേ ഒള്ള്...."
  എന്നൊക്കെ ഏട്ടന് എഴുതാനുള്ള ത്രെഡ്ദ് ഞാനായിട്ട് വരാതെ ഇല്ലാതാക്കിയതിൽ ക്ഷമ .. :)

  ReplyDelete
 25. എനിക്കന്നു വരാന്‍ പറ്റിയില്ല..വിഷമമം ഞാന്‍ പിന്നീട് തീര്‍ത്തു... സന്തോഷം അറിയിക്കുന്നു..ഒപ്പം ഇത്തിരി നുള്ള് നന്ദിയും..എങ്ങനെ!!

  ReplyDelete
 26. രമണീയം അക്കാലം. ഓർമ്മപ്പെടുത്തലിന് നന്ദി.

  ReplyDelete