Sunday, March 11, 2012

പിള്ള യു പി ക്ലാസിൽ സിങ്ങിനു പഠിക്കട്ടെ..!!!

രണ്ടു പെരുന്തച്ചന്മാർ


യുപിയിൽ മുൻ മുഖ്യമന്ത്രിയായ  മുലായം സിങ്ങിന്റെ പാർട്ടി യായ സമാജ് വാദി പാർട്ടി 403 ൽ 224 സീറ്റ് നേടി അധികാരത്തിലേക്ക് 


മുഖ്യമന്ത്രി സ്ഥാനത്തെക്ക് മുലായം സിങ്ങിന്റെ  മകനും ഇപ്പോൾ M.P. യുമായ 38കാരൻ അഖിലേഷ് യാദവ് വരുന്നു..  മകൻ മുഖ്യമന്ത്രിയാകണമെന്ന് പിതാവിനാണ് നിർബന്ധം ചില പാർട്ടി നേതാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായിരുന്ന എതിർപ്പുകളെയെല്ലാം അതിജീവിച്ച് അഖിലേഷിന്റെ പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിപ്പിക്കുന്നതിൽ മുലായം വിജയിച്ചു യഥാർത്ത  പുത്രസ്നേഹം ഇതാണ് പരിസ്ഥിതി എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയായ 3 തവണ കനൗജിൽനിന്നുള്ള M P യായ 2009 മുതൽ സമാജ് പാർട്ടിയുടെ പ്രസിഡണ്ടുമായ ഇപ്പോൾ പാർട്ടിയെ വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപങ്കു വഹിച്ച  അഖിലേഷ് യാദവ് കഴിവുള്ളവനാണ്.. എങ്കിലും 1967 ൽ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ അസംബ്ലിയിൽ എത്തുകയും പിന്നീട് 7പ്രാവശ്യം M L A യും, മന്ത്രിയും, മുഖ്യമന്ത്രിയും, കേന്ദ്രപ്രധിരോധ മന്ത്രിയുമായിരുന്ന മുലായം സിങ്ങ് എന്ന 73 കാരനായ പരിപൂർണ്ണ ആരോഗ്യവാനായ മുൻ ഗുസ്തിക്കാരൻ U.P.മുഖ്യമന്ത്രിസ്ഥാനത്തേക്ക് തികച്ചും യോഗ്യനാണ് എല്ലാ അർഥത്തിലും .



 ഇനി യു പിയിൽ നിന്നു നമുക്ക് കേരളത്തിലേക്ക് വരാം ഇവിടെ ഒരു സിംഹം 1960ൽ ആദ്യമായി M L A യായി പിന്നീട്  8 പ്രാവശ്യം വീണ്ടും M L A,  പല പ്രാവശ്യം മന്ത്രിയുമായി ഇതിനിടയിൽ 1971മുതൽ 77വരെ M P യുമായി. മന്ത്രിപ്പണി നന്നായി നിറവേറ്റിയതിനുള്ള അവാർഡായി കിട്ടി 1വർഷത്തെ ജയിൽ വാസം അതു് “ ഞാൻ ജയിലിൽകിടന്നു ചാകും എന്നു വിലപിച്ചും എനിക്കു വയ്യായെ എന്നു ഓരിയിട്ടും” ആസ്പത്രിയിലും പരോളിലുമായി ഫോൺ ചെയ്തും ചാറ്റിയും കഴിച്ച്കൂട്ടി മറ്റുള്ളവരെ വെട്ടിലാക്കി 77കാരൻ  കീഴൂട്ടു രാമൻപിള്ള മകൻ ബാലകൃഷ്ണൻ സിങ്ങ്.. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ജയിലിൽ സുഖവാസമായതിനാൽ മത്സരിക്കാൻ കഴിഞ്ഞില്ല..!!  അരനൂറ്റാണ്ടായി  M L A യായും മന്ത്രിയായും  M P യായും പഞ്ചായത്തുപ്രസിഡണ്ട് കരയോഗം പ്രസിഡണ്ട് എന്നീവിധത്തിൽ ജനത്തെ സേവിച്ച് ഇനിയും മതിവരാതെ ജയിൽ വാസം കഴിഞ്ഞു വന്നാൽ സീറ്റ് തനിക്ക് തിരിച്ചുകിട്ടാൻ വേണ്ടി നിർത്തിയ സ്ഥാനാർത്ഥിയെ സിങ്ങിന്റെ തട്ടകത്തിലെ ജനങ്ങൾ നിലം തൊടീച്ചില്ല. അതിനാൽ പിന്നത്തെ ലക്ഷ്യം പാർട്ടിയുടെ മാനം കാത്ത് തൊട്ടടുത്ത മണ്ഡലത്തിൽ നിന്ന് തുടർച്ചയായി (2001ൽ 9931, 2006ൽ 11814, 2011ൽ20402 ഭൂരിപക്ഷത്തിൽ) ജയിച്ച് വരുന്ന സ്വന്തം പിള്ളയെ മന്ത്രിപ്പണി മതിയാക്കിച്ച് രാജിവപ്പിച്ച് അവിടെ പിതാമഹന് മത്സരിച്ച് ജയിക്കാമെന്നും  മന്ത്രിപ്പണിയെടുത്ത് ജനത്തെ സേവിച്ച് അന്ത്യശ്വാസം വലിക്കാമെന്നുമുള്ള ഒരുചെറിയ അത്യാഗ്രഹം.അതിനുള്ള ശ്രമമായി പിന്നിൽ നിന്നും മുന്നിൽ നിന്നും മുകളിൽ നിന്നും താഴെനിന്നും വീട്ടിൽനിന്നും  പാർട്ടിയിൽ നിന്നും ഓഫീസിൽനിന്നും നിന്നും ഇരുന്നും കുത്തി തന്ത. ഇത്തവണ ഗണേശൻ പിള്ള വിട്ടു കൊടുക്കാൻ ഭാവമില്ല.. മന്ത്രിപ്പണിവിട്ട്  M L A സ്ഥാനവും രാജിവെച്ച് കൊടുക്കണം പെരുന്തച്ചൻ സിങ്ങിനു് . രാജിവക്കാൻ മകൻ പിള്ള തയ്യാറില്ല. അതിന്റെ യാതൊരു ആവശ്യവുമില്ല. .


 2003 മാർച്ചിൽ മന്ത്രിസ്ഥാനം രാജിവച്ച് പെരുന്തച്ചൻ തന്തക്ക് ഒഴിഞ്ഞു കൊടുത്തപ്പോൾ പെരുന്തച്ചൻന്റെ സ്വന്തം നാടിനു നഷ്ടപ്പെട്ടത് കേരളം കണ്ടഏറ്റവും നല്ല ഒരു മന്ത്രിയെയാണ്   നന്നായിവന്നിരുന്ന K S R TC വീണ്ടും പഴയ കോലത്തിലേക്ക്. മാടമ്പി പെരുന്തച്ചൻ പിള്ള ഹാപ്പിഇത്തവണ ഗണേശൻ പിള്ളക്ക് പഴയ പെർഫോമൻസ് മന്ത്രിപ്പണിക്ക് കാണിക്കാൻ കഴിയുന്നില്ല.എന്നതു ശരിയാ..... തട്ടാന്റെ തൊടിയിൽ മുയൽഇരിക്കുന്നതുപോലെ മന്ത്രിക്കസാരയിൽ ഇരിക്കുന്നതിനാലാകാം……  എന്തായാലും ഗണേശ മന്ത്രീ.. ഇട്ടേച്ചു പോകുകയോ പെരുന്തച്ചൻ തന്തക്കു വിട്ടുകൊടുക്കുകയോ ചെയ്യല്ലേ…… പഴയ പുസ്തകങ്ങളൊന്നുകൂടി വായിച്ച്  പ്രാക്ടീസ് ചെയ്ത് ഒന്നൂടെ പെർഫോമൻസ് നന്നാക്കാൻ ശ്രമിക്കൂ സംഗതികൾ ഒക്കെ ഇങ്ങു പോരട്ടെ. പൊതുജനങ്ങൾക്ക് സിനിമാക്കാര്യവും ആനക്കാര്യവും മാത്രം പോരാ കെട്ടോ.?


പെരുന്തച്ചൻ   കീഴൂട്ട് രാമൻ ബാലകൃഷ്ണ പിള്ളയെ നമുക്ക് U.P യിൽ മുലായം സിങ്ങിനു പഠിക്കാൻ ചേർക്കാം.. മന്ത്രിമാരുടെ  പിതാമന്ത്രി മാർക്ക് UP വിദ്യാഭ്യാസം നിർബന്ധമാക്കാം... ഒരു ഓർഡിനൻസ് ഇറക്കാം... എന്താ.........