ത്രിശ്ശൂർ മീറ്റ്
കണ്ണൂർ മീറ്റ് കഴിഞ്ഞതിന്റെ ഹാങ് ഓവറിലിരിക്കുമ്പഴാണ് ബിലാത്തി വിളിക്കുന്നത്…
ഞാൻ പോണേന്റെ മുൻപെ നമുക്കൊന്നു ത്രിശ്ശൂരു കൂടാഷ്ടാ…. കണ്ണൂരീന്നു ശരിക്കു പരിചയപ്പെടാൻ പറ്റീലാ.. നമുക്കു പ്രകാശേട്ടന്റെ റൂമിൽ കൂടാം.. എന്റെ സൗകര്യാർത്ഥം ശനിയാഴ്ച 4 മണിക്കാക്കി മീറ്റിങ് പ്രകാശേട്ടൻ..(J.P.Vettiyaattil)
17 നു 2 മണിക്കു ബാങ്ക് കഴിഞ്ഞ ഉടനെ ഓടി 2.10 ന്റെ ജനശദാബ്ധിയിൽ കയറിപ്പറ്റി 4 മണിക്ക് ത്രിശ്ശൂരെത്തി. പറഞ്ഞപ്രകാരം METRO HOSPITAL ന്റെ മുൻപിലെത്തി പ്രകാശേട്ടനെ വിളിച്ചു. തൊട്ടു മുൻപിലുള്ള ബിൽഡിഗിന്റെ മുകളിൽ പ്രകാശേട്ടനെ കണ്ടു ആദ്യമായി കാണുകയാണു 2 വർഷമായി നേരിൽ കാണാൻ ആഗ്രഹിച്ചിരുന്ന ആൾ..... കയറിച്ചെന്നപ്പോൾ. മുറിയിൽ പരിചയമില്ലാത്ത കുറച്ചുപേരും ബിലാത്തി,റാംജി കാദർ പട്ടേപ്പാടം, സ്വപ്നാടകൻ, എന്നിവരും എടുത്താൽ പൊങ്ങാത്ത ഒരു ക്യാമറയുമായി ഒരു കൊച്ചു പയ്യനും. പ്രകാശേട്ടന്റെ ഫ്രൻസ് വല്ലവരുമാകും... കാക്കിരി.... കൂക്കിരി.....
വിഷ്ണൂ ക്യാമറയുമായി. |
ഞാനൊന്നു ഞെളിഞ്ഞിരുന്നു. പരിചയപ്പെടാൻ തുടങ്ങി ഒരോരുത്തരായി...
ഞാൻ എഗ്മെന്റ് തൊമസ് (സാജു) പ്രകാശേട്ടന്റെ ഒപ്പമിരുന്ന കണ്ണടക്കാരൻ കുട്ടൻ മേനോൻ എന്നപേരിൽ ബ്ലോഗ് എഴുതുന്നു കുറച്ച് കാലമായി സജീവമല്ല… പ്രകാശേട്ടന്റെ ഒപ്പമുള്ള ആളാണ് എന്തായാലും നിർജീവമാകാൻ പറ്റില്ല അതുറപ്പ്..
അമ്മക്ക് അസുഖമാണ് അതാവും ഒരു മൂഡ് ഔട്ട്.
വിശ്വപ്രഭ,കുട്ടൻ മേനോൻ, പ്രകാശേട്ടൻ, മുരളീ മേനോൻ. |
അടുത്തതായി വിശ്വനാഥൻ പ്രഭാകരൻ, വിശ്വപ്രഭ എന്ന പേരിലറിയപ്പെടുന്ന ബ്ലൊഗർ 90 കൾ മുതൽ രംഗത്ത് സജീവം.. കമ്പ്യൂട്ടറിൽ മലയാളത്തിൽ വിപ്ലവം നടത്താൻ പ്രയത്നിക്കുന്നയാൾ… 25 വർഷത്തിലധിക മായി പുറത്താണ് എങ്കിലും മലയാളം ലിപി കമ്പ്യൂട്ടറിൽ ഉണ്ടാക്കാനടക്കം പ്രയത്നിച്ചയാൾ.. ടെക്നിക്കൽ കാര്യങ്ങളിൽ പുപ്പുലി.. ഇപ്പോഴും ഒരു പാട് ആശയങ്ങളുമായി നടക്കുന്നയാൾ.. ഇദ്ദേഹത്തെപ്പോലൊരാളെ പരിചയപ്പെടാങ്കഴിഞ്ഞതു തന്നെ എന്നെപ്പോലൊരാളുടെ ഭാഗ്യം.സുനാമിക്കാലത്ത് കുവൈത്തിലിരുന്നു ബ്ലോഗിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഇന്റെർനാഷണൽ ലവലിൽ ഏകോപിപ്പിക്കാൻ കഴിഞ്ഞ് ലോകശ്രദ്ട്ട്റ്റിച്ചുപറ്റിയ ആൾ. വിക്കി യിൽ വളരെ സജീവം
അടുത്തതായി ഒരു കൊച്ചു പയ്യൻസ് വിഷ്ണു. ബ്ലോഗ് തുടങ്ങി പോസ്റ്റ് ഇട്ടിട്ടില്ല.. കയ്യിൽ വലിയ ഒരു ക്യാമറയും വിശ്വപ്രഭയുടെ ശിഷ്യനാണ്.. ആറാം ക്ലാസുകാരൻ. ഗുരുകുലം സ്കൂളിൽ പടിക്കുന്നു. ആ വലിയ ക്യാമറ കൈകാര്യം ചെയ്യുന്നതു കണ്ടാൽതന്നെ അൽഭുതം തോന്നും നല്ല കഴിവുള്ള കുട്ടി
വിഷ്ണുവിനു എല്ലാ ആശംസകളും
അംജിത് സംസാരിക്കുന്നു |
പിന്നെ അംജിത്ത് മതാപിതാക്കൾ ടീച്ചർമാരായതിനാൽ നാലാം ക്ലാസ്സു വരെ 5 സ്കൂളിൽ പടിച്ച വീരൻ. . 5മുതൽ മലപ്പുറം നവോദയയിൽ.. എഞ്ചിനീയർ ഇപ്പോൾ ഉപജീവനം ഫ്രീലാൻസറായി. സിനിമാ ഫീൽഡിൽ. മമ്മൂട്ടിയുടെ മകൻ നായകനായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ { സെക്കന്റ് ഷോ} തിരക്കഥ ഇദ്ദേഹം എഴുതിയതാണ് ജേഷ്ഠന്റെ മകന്റെ സഹപാഠി.
റാംജി,അശോകൻ, കാദർപട്ടേപ്പാടം |
അടുത്തതായി കാദർ പട്ടേപ്പാടം റിട്ട: ഡെപ്യൂട്ടി കലക്‌ടർ.. 5 വർഷം ലോനപ്പൻ നമ്പാടൻ മാസ്റ്ററുടെ സെക്രട്ടറിയായി ഇരുന്നിട്ടുണ്ട്.. ലൈബ്രറികൗൺസിലിൽ പ്രവർത്തിക്കുന്നു. പേരക്കുട്ടികൾക്കായി കൊച്ചുകൊച്ചു കവിതകൾ ഉണ്ടാക്കാൻ
തുടങ്ങി ഒരു നല്ല പാട്ടെഴുത്തുകാരൻ… കവിതകളും കുട്ടിക്കവിതകളും ധാരാളം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവരുന്നു..8 ഓളം ആൽബങ്ങൾ… കായം കുളം കൊച്ചുണ്ണി എന്ന T V സീരിയലിലെ പാട്ടിനു അവാർഡ് ലഭിച്ചു.. സംഗീത രംഗത്തു സജീവം. ബ്ലൊഗിൽ നിന്നും 4000 രൂപ സമ്പാദിച്ച വമ്പൻ..
ഒരു നല്ലവായനക്കാരൻ കൊടകരക്കാരൻ തിലകൻ.. കല്പറ്റ ഇറിഗേഷൻ വകുപ്പിൽ വർക്കുചെയ്യുന്നു കൊടകരപുരാണം വളരെ ആകർഷിച്ചു അദ്ദേഹത്തിനെ.
അടുത്തയാൾ.. റാംജി പട്ടേപ്പാടം.. രാമകൃഷ്ണൻ.. 20 വർഷത്തിലധികമായി.. പ്രവാസി സൗദി അറേബ്യയിൽ [എഴുതും വരക്കും] തുടർച്ചയായി ബ്ലോഗിൽ കഥകൾ എഴുതുന്നു… ധാരാളം ആസ്വാദകർ.. മലയാളം ബ്ലോഗേർസിൽ ഏറ്റവുമധികം കമന്റുകിട്ടുന്നവരിൽ ഒരാൾ നാട്ടിൽ വന്നശേഷം ബ്ലോഗ്ഗ് മറന്നു.
രാകേഷ്(സ്വപ്നാടകൻ) പോകാനുള്ള ഒരുക്കത്തിൽ |
സ്വപ്നാടകൻ വള്ളിക്കുന്നു സ്വദേശി..രാകേഷ് ഏഷ്യാനറ്റിൽ വർക്കുചെയ്യുന്നു...
ഇപ്പോൾ ത്രിശ്ശൂർ ജോലിചെയ്യുന്നു ബസ്സിൽ സജീവമായുണ്ട് എട്ടാം ക്ലസ്സുമുതൽ കമ്പ്യൂട്ടരിനെ വരിച്ചവൻ, ഇതുവരെ പെണ്ണു കിട്ടീട്ടില്ല 2004 മുതൽ ബ്ളോഗിൽ അനോണിയായി ധാരാളം വിളയാടി… ഇപ്പോഴും.?????? എഴുതാൻ ഓർമക്കുറിപ്പുമാത്രമായതിനാൽ എഴുത്ത് ചുരുക്കി ചിത്രം വരക്കാറുണ്ട്.
അടുത്തപുലി മുരളീമുകുന്ദൻ ബിലാത്തിപട്ടണം കുടുബ സമേതം ലണ്ടനിൽ….ത്രിശ്ശൂർ കണിമംഗലത്തുകാരൻ അവിടെ C.I.D പ്പണി അടുത്തു നടന്ന രാജ വിവാഹച്ചടങ്ങിൽ പങ്കുകൊള്ളാൻ ഭാഗ്യം ലഭിച്ചയാൾ വിശദമായ പോസ്റ്റ് ബ്ലോഗിലുണ്ട് . ”വായിച്ച് അസൂയപ്പെട്ടു..” അടുത്തുണ്ടായ ലണ്ടൻ കലാപത്തിനെ ക്കുറിച്ചുള്ള വിശദമായ പോസ്റ്റും ബ്ലോഗിലുണ്ട് ലണ്ടനിൽ സായിപ്പിനെ മാജിക്കും പടിപ്പിക്കുന്നു.. വിഷ്ണുവിനു
5 രൂപ നാണയം ബ്രിട്ടീഷ് പൗണ്ടാക്കിക്കൊടുത്തു.. ലണ്ടനിൽ ഓൺലൈൻ മലയാളി പത്രം “മോഷണം കലയാക്കി” നടത്തുന്നതിലും പങ്കാളി.. U.K. യിൽ ബ്ലൊഗ് മീറ്റ് നടത്തി മുതലാളിയായവൻ മൂക്കില്ലാ രാജ്യത്ത് മുറി മൂക്കൻ രാജാവ് പണ്ട് സയിപ്പ് തല്ലി കയ്യും കാലും ഒടിഞ്ഞ് ആശുപത്രികിടക്കയിൽ റസ്റ്റ് എടുക്കുമ്പോൾ orkuttil പ്രകാശെട്ടൻ പറഞ്ഞ് ബ്ലോഗിനെ പറ്റി അറിഞ്ഞു. നാട്ടിൽ വന്നപ്പൊൾ കുട്ടൻ മേനോൻ ഹെല്‌പി. രണ്ടുമക്കൾ. ഒരു ഭാര്യ. ഒരുപാട് കാമുകിമാർ.. ഒരു സർവകലാവല്ലഭൻ…. എഴുത്തിന്റെ കൃമിശല്യം ചെറുപ്പത്തിൽ തന്നെ ഉണ്ടായിരുന്നു..
നമ്മുടെ ലണ്ടൻ റിപ്പോർട്ട്ർ… അവിടെ crime stopper….
തടിയൻ ഇവിടെ നിന്നു കടലുകടന്നു എന്ന വിശ്വാസത്തിലാണു ഇതെഴുതുന്നത് ലല്ലെങ്കിൽ എന്നെ പപ്പടം പോലെ പൊടിക്കും… ചങ്ങായി…….
ഇനി സാക്ഷാൽ പുലി അല്ലാ.. സിംഹം ജെ പി വെട്ടിയാട്ടിൽ എന്ന ജയപ്രകാശ്.. സിനിമാ നടൻ ശ്രീരാമന്റെ സഹോദരൻ പ്രകാശേട്ടൻ ദീർഘകാലം ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും ജോലിചെയ്ത് ഇപ്പോൾ നാട്ടിൽ ഒരു സ്ഥാപനം നടത്തുന്നു..ബ്ലൊഗർ കുട്ടൻ മേനോനുമൊന്നിച്ച്. ധാരാളം ബ്ലോഗുകളിലായി കണക്കറ്റ രചനകൾ.. ഫോട്ടോകൾ. ത്രിശ്ശൂരിന്റെ മൊത്തം ചരിത്രം തന്നെ പ്രകാശേട്ടന്റെ ബ്ലോഗിൽ നിന്നും കിട്ടും പൂരം, ചുറ്റു വട്ടത്തുള്ള ക്ഷേത്രങ്ങൾ എന്നിവയെല്ലാം പോസ്റ്റിനു വിഷയങ്ങൾ ചെറിയ കുട്ടികൾ മുതൽ സുഹൃത്തുക്കൾ. നോവൽ മുതൽ കൈ വക്കാത്ത മേഘലകളില്ല.
പ്രദീപ് കുമാർ D (ദൃഷ്ടിദോഷം) |
ഇനി മുരളീമേനോൻ.പഴയ വെളിച്ചപ്പാട് ഇപ്പോൾ “കോമരം” 20വർഷം ബോംബയിൽ ബാങ്കർ .. ടാൻസാനിയയിലും ജോലി ചെയ്തു. ബോംബെയിൽ കലാകൗമുദിയിൽ കോളമിസ്റ്റായിരുന്നു.. നാണപ്പേട്ടന്റെ {M.P.നാരായണപിള്ള} സുഹൃത്ത്.. അതുതന്നെ ഒരു ഭാഗ്യമല്ലെ..? 90 കളുടെ അവസാനം ഗസ്റ്റ് ബുക്കുമായി ബ്ലൊഗിൽ “വിശ്വപ്രഭയുടെ” സുഹൃത്ത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വെളിച്ചപ്പാട് മാറ്റി കോമരമാക്കി. 84ൽ Mr കേരള വർമ്മ, ബിസിനസ് ദീപിക, ധനം എന്നിവയിൽ ഇപ്പൊഴും എഴുതുന്നു. ഇപ്പോൾ പൃത്ഥിരാജിനെ നായകനാക്കി ഒരു സിനിമ എടുക്കാനായി തിരക്കഥയും തയ്യാറക്കി നിൽക്കുന്നു
റാംജി പട്ടെപ്പാടം,പൊന്മളക്കരൻ, പ്രദീപ് കുമാർ |
എന്നെപ്പറ്റി എന്തുപറയാൻ ഇവരുടെ കൂടെ ഇരിക്കാൻ കഴിഞ്ഞതു തന്നെ മുജ്ജന്മ സുകൃതം ഞാൻ വെറുമൊരു കൃമി…..എങ്കിലും ഭാഗ്യവാൻ…..
മീറ്റിനു ശേഷം ഈറ്റ് പതിവു തെറ്റിച്ചില്ല ബിലാത്തിയുടെ വക വമ്പൻ ഈറ്റ് കാസിനോയിൽ.... ബിലാത്തിയുടെ സുഹൃത്ത് അശോകനും ബിലാത്തി പൗണ്ട് കൊടുത്ത് കാസിനോക്കാരെ പേടിപ്പിച്ചു കളഞ്ഞു
അടുത്ത മാസം കൂടാമെന്നു പറഞ്ഞു പ്രകാശേട്ടന്റെ വീട്ടിൽ........ കാത്തിരിക്കുന്നു...
ആ ദിവസത്തിനായ്.........
"വിളിക്കുമായിരിക്കും"