Tuesday, April 19, 2011

ബ്ലോഗേര്‍സ് മീറ്റിനു പകരം യാഗം... മന്ത്രി.

    തിരൂരും പ്രാന്ത പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു  താലൂക്കിൽ ഒരുവിധം എല്ലാ സ്ഥലങ്ങളിലും മഴ നന്നായി ലഭിച്ചിട്ടുണ്ട്‌ മേട മാസത്തിൽ ലഭിച്ച ഈമഴ എല്ലവരെയും അത്ഭുതപ്പെടുത്തി. ചുട്ടു പൊള്ളിയിരുന്ന സ്ഥലത്തെല്ലാം ഇപ്പോൾ തണുപ്പ്‌ അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്‌. ജനങ്ങൾ എല്ലാവരും തീർത്തും സന്തോഷവാൻമാരായി കാണപ്പെടുന്നത്‌ അധികാരികളെ അലോസരപ്പെടുത്തുന്നുണ്ട്‌. ഇതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത്‌  K S E Bയാണ്‌ അവർക്ക്‌ ഒറ്റ രാത്രി കൊണ്ടു തിരൂർ താലുക്കിൽ മാത്രം 64 ലക്ഷത്തോളം യൂനിറ്റ്‌ വൈദ്യുതി കുറച്ചേ ചിലവായുള്ളൂ ഇതിൽനിന്നു മാത്രം K S E B ക്ക്‌ 3 കോടി യോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്‌ ജനങ്ങൾ രാത്രി ഫാൻ A/C എന്നിവ പ്രവർത്തിപ്പിക്കാതിരുന്നതിനാലാണ്‌ ഇതുസംഭവിച്ചതു് .
K S E B യുടെ ഉന്നത ഉദ്യോഗസ്ഥരും  മന്ത്രിമാരും തിരൂർ ടി ബി യിൽ ക്യാമ്പ്‌ ചെയ്ത്‌ സ്ഥിതിഗതികൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌ ലവ്ലിൻ കമ്പനി പ്രതിനിധി ഉടനെതന്നെ ഇവരൊടൊപ്പം ചേരുന്നതാണ്‌. നഷ്ടം നികത്തുന്നതിനായി എല്ലാ തെരുവ് വിളക്കുകളും പകലും കത്തിക്കുന്നതിനുള്ള തീരുമാനം ഉണ്ടാകുമെന്ന്‌ രഹസ്യമായി അറിയാൻ കഴിഞ്ഞു.
P H E D ക്കാരും തികഞ്ഞ ദുഃഖത്തിലാണ്‌ ആളുകൾ കുളിയും കുടിയും കുറച്ചതിനാൽ (വെള്ളമടിയല്ല.! അത്‌ ജനം വെള്ളം കൂട്ടാതെ നന്നായി വീശുന്നുണ്ട്‌ DRY) അവരുടെ വരുമാനത്തിൽ ഉണ്ടായകുറവു നികത്തുന്നതിനായി എന്തു മാർഗവും സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക്‌ അധികാരികൾ അനുമതി നൽകിയതായി വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു.

ബീവറേജ്‌ കോർപ്പറേഷൻ ചൂടാക്കി കുടിക്കുന്ന ബിയറിന്റെ ഒരു ലക്ഷം കെയ്സിന്‌  ഓർഡർ നൽകിക്കഴിഞ്ഞു ഇപ്രാവശ്യം വിഷുവിന്‌  തിരൂരിനു വെള്ളമടിയിൽ സംസ്ഥാനത്ത്‌  മൂന്നാം സ്ഥാനം പോലും ലഭിക്കാത്തത്‌ മൊത്തത്തിൽ ജില്ലക്ക്‌ നാണക്കേടായെന്ന് മന്ത്രി വ്യസനപൂർവ്വ്വം ഉണർത്തിച്ചു  അടുത്ത ഓണത്തിനെങ്കിലും ഈസ്ഥിതിക്ക്‌ മാറ്റം വരണമെന്നും നമുക്ക്‌ ഒന്നാം സ്ഥാനം തന്നെ അടിച്ചെടുക്കാൻ വേണ്ടി എല്ലാ അമ്മമാരും ഭാര്യമാരും അവരുടെ മക്കളേയും
ഭർത്താക്കന്മാരെയും പരമാവധി പ്രോൽസാഹിപ്പിക്കണമെന്നു് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

തിരൂർ തുഞ്ചൻ പറമ്പ്‌ സന്ദർശിച്ച അദ്ദേഹം വെള്ളമടിക്കാത്ത ഊച്ചാളി ബ്ലോഗെർമാർക്ക്‌ തുഞ്ചൻപറമ്പ്‌ വാടകക്ക്‌ നൽകിയ അധികാരികളെ കണക്കറ്റു ശാസിച്ചു. കള്ളുകുടിക്കാതെ എന്തു സാഹിത്യം, എന്തു എഴുത്ത്‌,  ഇതു തലേലെഴുത്താണെന്നു ഒപ്പമുണ്ടയിരുന്ന സംസ്കാരമില്ലാത്ത നായകന്മാർ രോഷം കൊണ്ടു.  എന്തായലും ഇനി മേലാൽ ഈവക പീറകളെകളെ തുഞ്ചൻ പറമ്പിന്റെ ഏഴയലത്തുപോലും അടുപ്പിക്കരുതെന്ന് കർശന നിർദ്ദേശവും നൽകി.
തുഞ്ചൻ പറമ്പിന്റെ രോമാഞ്ചങ്ങളായ കമിതാക്കള്‍ക്ക്‌ അവിടെ എല്ലാ സൗകര്യങ്ങളും നൽകണമെന്നും അവരെ ശല്യപ്പെടുത്തരുതെന്നും നിര്‍ദ്ദേശം നല്‍കി.
   
തിരൂര്‍ കേന്ദ്രീകരിച്ച് വായുവില്‍ ഒരുപ്രത്യേക തര വികിരണം (റേഡിയേഷന്‍) ഉണ്ടെന്നും ജപ്പാനില്‍നിന്നും കടല്‍ വഴി വന്നാതാകാന്‍ സധ്യത കാണുന്നെന്നും ആരും ഭയപ്പെടെണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശാസ്ത്ര്ജ്ഞര്‍ എത്തിച്ചേര്‍ന്ന് പരീക്ഷണ നിരീക്ഷണങ്ങള്‍  നട്ത്തിക്കൊണ്ടിരിക്കുകയാണ് . കാലാവസ്ഥാ നിരീക്ഷകര്‍ ഓസോണ്‍ പാളിക്ക് തുള വീണു എന്നുപറഞ്ഞ് ഓട്ട അടക്കാന്‍ ഒരു വലിയ ടാര്‍പൊളിനു “ക്വട്ടേഷന്‍“ ക്ഷണിച്ചിട്ടുണ്ട്...

പാഞ്ഞാളില്‍ അതിരാത്രത്തിനു വന്നു തിരിച്ചുപോകാന്‍ വണ്ടിക്കൂലി ഇല്ലതെ തെണ്ടി നടക്കുന്ന ശാസ്ത്രകാരന്മാര്‍ പരീക്ഷിച്ചപ്പോള്‍ ഇവിടെ അന്തരീക്ഷത്തില്‍ ഒരു പ്രത്യേക ഊര്‍ജ്ജം ഉണ്ടെന്നും അത് വളരെ പൊസിറ്റീവ് ആണെന്നുമാണ് കണ്ടത്.  അതിനാലാണ് ബൂലോകത്തെ താപം ശമിപ്പിക്കാനായി മഴ പെയ്തതെന്നും വ്യക്തമായി.    ഇതിനു  കാരണം ഇവിടെ കഴിഞ്ഞ 17 നു നടന്ന ബ്ലോഗേര്‍സ് മീറ്റ് ആണെന്നും എല്ലാവരും കൂടി കണ്ടെത്തി ....

ഇനി മുതല്‍ ചൂട് കൂടുന്ന സ്ഥലങ്ങളിലെല്ലാം ബ്ലോഗെര്‍സ് യാഗം നടത്തി മഴ പെയ്യിക്കാനും അടുത്ത മെയ് 13 വരെ . സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നു... മീറ്റ് എന്ന വാക്കിനു പകരം യാഗം എന്നാക്കി ഗസറ്റ് വിജ്ഞാപനവും ഇറക്കിയിരിക്കുന്നു.
ഇതെല്ലാം കൊട്ടോട്ടിക്കാരന്‍ ലതിച്ചേച്ചി വഴി മുഖ്യമന്ത്രിയെ സ്വാധീനിച്ചു ചെയ്തതാണെന്ന് പലര്‍ക്കും സംശയം ഇല്ലാതില്ല.!! 
 എന്തായാലും ബൂലോകം കീ ജയ്.. കൊട്ടോട്ടി കീ ജയ്.. Dr.R.K. തിരൂര്‍ കീ ജയ്.... നന്ദു കീ ജയ്....
 ബൂലോക വാസികള്‍ നീണാള്‍ വാഴട്ടെ..!!!!!!!!
തിരൂര്‍ ബ്ലോഗേര്‍സ് യാഗത്തില്‍ പങ്കെടുത്ത എല്ലാ വര്‍ക്കും യാഗശാല ഒരുക്കാനായി സഹായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി പൊന്മളക്കാരന്റെ നന്ദി... നമസ്കാരം.....

18 comments:

  1. അല്ലാ... വിജ്ഞാപനം ഇറക്കിയ മന്ത്രിക്ക് ബ്ലോഗുണ്ടോ..?? :)

    ReplyDelete
  2. പൊന്മളക്കാര നല്ല ആവേശത്തിലാണല്ലോ...? നന്നായിരിക്കുന്നു.തുടരുക

    ReplyDelete
  3. നാളെയും വേണം ഇതൊക്കെ കേട്ടോ.

    ReplyDelete
  4. പൊന്‍മളക്കാരന്‍ തകര്‍ക്കുകയാണല്ലോ? എങ്ങനെ തകര്‍ക്കാതിരിക്കും.തുഞ്ചന്‍ പറമ്പില്‍ ഹരിശ്രീ കുറിച്ചാല്‍ മോശം വരില്ലല്ലോ? എല്ലാവിധ ആശംസകളും.

    ReplyDelete
  5. മീറ്റിന്റെ പോസ്റ്റുകള്‍ ആവേശം വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്നു,ആശം
    സകള്‍

    ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

    ReplyDelete
  6. ഹായ് പൊന്മളജീ,
    കലക്ക്.....അടിച്ചുപോളിയ്ക്ക്.... ബൂലോകം രോമാഞ്ചകഞ്ചുകമണിയട്ടെ! ആശംസകൾ! എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ രഹസ്യമായി ചോദിയ്ക്കെന്നേ! easajim@gmail.com

    ReplyDelete
  7. രജി പുത്തന്‍ പുരക്കല്‍ പറഞ്ഞതാണ് ശരി. അന്നേ ഞാന്‍ വിചാരിച്ചതാ...ഇവിടെ ഹരീശ്രീ തുടങ്ങിയാല്‍ പിന്നെ നിര്‍ത്തണമെങ്കില്‍ പവര്‍ ബ്രേക്ക് ഉപയോഗിക്കണമെന്ന്....

    ReplyDelete
  8. തുഞ്ചന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ
    മറ്റു പോസ്റ്റുകളും ഞാന്‍ ഇവിടെ ലിസ്റ്റ് ചെയ്ത് ലിങ്ക് ആയി ഇട്ടിട്ടുണ്ട്.
    താങ്കളുടേതും അതില്‍ ചേര്‍ത്തിരിക്കുന്നു.
    കാണുമല്ലോ.
    ലിങ്ക് :
    http://entevara.blogspot.com/

    ReplyDelete
  9. ന്റെ പൊന്മൊളക്കാരാ തകര്‍ത്തു. ലോകസമാധാനത്തിന് ഇനി ബ്ലോഗര്‍മീറ്റ് മതി അല്ലേ?

    ReplyDelete
  10. ഇങ്ങള്‌ ഇച്ചേല്ക്ക് പോയാ സെര്യാകൂല കോയാ...
    9633557976 ൽ ഒന്നു വിളിക്കുമോ?

    ReplyDelete
  11. സത്കര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ മഴ പെയ്യും എന്ന് പൊതുവേ ഒരു വിശ്വാസമുണ്ട്. തിരൂരില്‍ ബ്ലോഗ് മീറ്റിന്ന് പുറകെ മഴ എത്തിയത് അങ്ങിനെയാവാം. ബ്ലോഗ് മീറ്റിന്ന് " ബ്ലോഗ് യാഗം " എന്ന് പേരിട്ടത് ഇഷ്ടപ്പെട്ടു.

    ReplyDelete
  12. ഇജ്ജന്മത്തില് ഞമ്മള് ആദ്യായിട്ടാ ഒരു ബ്ലോഗ് മീറ്റിനു പോകുന്നത്. അതാ മഴ പെയ്യാന്‍ കാരണം.ഇനി കാക്കച്ചീം മലര്‍ന്നു പറക്കും!

    ReplyDelete
  13. അപ്പോൾ ഇങ്ങനെയും ബൂലോഗമീറ്റിനെകൊണ്ട് കാര്യങ്ങളൂണ്ട് അല്ലെ..?

    ReplyDelete
  14. പ്രിയ ഹാഷിം
    ചെറുവാടി
    റഫീക്
    ഉണ്ണി
    OAB
    റജി
    ജിക്കു
    സജിം
    ഷരീഫ് സർ
    നൗഷാദ്
    നീലിനം
    യൂസ്ഫ്പ
    ബിഗു
    ദാസേട്ടൻ
    കുട്ടിക്ക
    ബിലാത്തിപട്ടണം
    അരീക്കോടൻ
    കൊട്ടൊട്ടിക്കാരൻ എല്ലാവർക്കും നന്ദി.......

    ReplyDelete