Friday, May 13, 2011

കള്ളൻ, കള്ളൻ, കള്ളൻ.......എന്റെ ബ്ളൊഗിൽ കള്ളൻ കയറി കുറെ കമന്റുകളും ചില പോസ്റ്റുകളും നഷ്ടപ്പെട്ടു അധികവും  സ്ത്രീരത്നങ്ങൾ ഇട്ട കമന്റുകളാണ് കളവുപോയിട്ടുള്ളത് അതിനാൽ ഇതേതോ സ്ത്രീ    തല്പരന്മാരായ മോഷ്ടാക്കളാണ് എന്ന്   ഉറപ്പ്. ബൂലോകത്തുള്ള  ചില സ്ത്രീ ലമ്പടന്മാരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന രഹസ്യ വിവരം ലഭ്യമായിട്ടുണ്ട് . ഇന്നലെ രാത്രി ഞാൻ ബ്ലൊഗ് തുറന്നുവച്ച്  വെള്ളം കുടിക്കാൻ വേണ്ടി പൊയപ്പോൾ ബ്ലൊഗിനകത്ത് കയറി ഒളിച്ചിരുന്ന മൊഷ്ടാക്കളാണ് പണി പറ്റിച്ചത്.

ഇന്നു രാവിലെ മുതൽ ഇലക്ഷൻ റിസൽട്ട് നോക്കിക്കൊണ്ട് ടി വി യുടെ മുമ്പിൽ വായും പൊളിച്ച് ഇരിക്കുകയായതിനാൽ കള്ളൻ കളവുമുതലുമായി ഇറങ്ങി പോകുന്നത് ശ്രദ്ധിക്കുവാനും പറ്റിയില്ല. ഇതൊന്നും ശ്രദ്ധിക്കാതെ അടുക്കളയിൽ മൂളിപ്പാട്ടും പാടി നടന്നിരുന്ന വാമഭാഗത്തിനു പിരിച്ചുവിടൽ നൊട്ടീസ് കൊടുത്തിട്ടുണ്ട്.  (പുര കത്തുമ്പോൾ വാഴ വെട്ടണം)

ഇലക്ഷനിൽ വിചാരിച്ചത്ര സീറ്റുകൾ കിട്ടാതെ വിറളി പിടിച്ച ചില രാഷ്ട്രീയക്കാർ നടത്തിയ പ്രതികാരമാണോ ഇതെന്നും സംശയമില്ലാതില്ല. എന്തായാലും ബൂലോക പോലീസിനും, ഗൂഗിളേമാനും  പരാതി ബോധിപ്പിച്ചിട്ടുണ്ട്. കേരള പോലീസ് മന്ത്രിക്കും ഒരുപരാതി നൽകണം. അതിനിപ്പോ മന്ത്രി ആരാന്നറിയണ്ടേ........?

എല്ലാ ബ്ലോഗന്മാരും ബ്ലൊഗിണിമാരും ഒന്നു തപ്പി നോക്കുന്നതു നന്നായിരിക്കും നിങ്ങളുടേതും ചിലപ്പോൾ നഷ്ടപ്പെട്ടിരിക്കാംഇലക്ഷൻ റിസൽട്ടിന്റെ ആക്രാന്തത്തിൽ അറിയാഞ്ഞിട്ടാകും.
ഒന്നു തപ്പി നോക്കിക്കേ……… ഇല്ലെങ്കിൽ വേണ്ട……….,

13 comments:

 1. തപ്പിനോക്കി ഞാനും...കിട്ടീല്ലാട്ടാ

  ReplyDelete
 2. ഇലക്ഷൻ റിസൽട്ടിന്റെ ആക്രാന്തത്തിനിടയിൽ ബ്ലോഗൊക്കെ പോയേ എന്ന് ഞാൻ വിളിച്ചുകൂവിയത് ആരും കേട്ടില്ല, കേട്ടവർ മൈന്റ് ചെയ്തില്ല.
  പിന്നെ വീട്ടിൽ ടോം&ജറി സ്ഥിരമായി കാണുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവരെ ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം.
  എന്റെ വീട്ടിലെ 4 വയസ്സുകാരിക്ക് ഫയൽ തുറക്കാനും ഡിലീറ്റ് ചെയ്യാനും നന്നായി അറിയാം.

  ReplyDelete
 3. പൂരപ്പറമ്പിൽ ടീച്ച്ർ ഇട്ടേച്ചുപോയ കമന്റും മോഷണം പോയി..

  ReplyDelete
 4. innale ente blogum poyi........ vannappo comments kanunnumilla......

  ReplyDelete
 5. ഇതാ ഒരു കമന്റ്. പോകാതെ നോക്കണേ!

  ReplyDelete
 6. അല്ലാ... നിന്തിരുവടി അവിടെയും വന്നോ... ഞാനും കുത്തിയിരുന്ന് ടൈപ്പിയതൊക്കെ പോയീലോ... അപ്പോൾ കള്ളൻ കപ്പലിൽ തന്നെയാണോ?

  ReplyDelete
 7. കള്ളനെ പിടിച്ചു. കള്ളന്‍ അല്ല പെരും കള്ളി. ഇവിടെ നുള്ളിയാല്‍പൂച്ച് പുറത്തുവരും

  ReplyDelete
 8. എത്ര കാലമെന്ന് വെച്ചാ ഈ പോസ്റ്റുകളും കമന്റുകളും സഹിക്കുന്നേ! അതു കൊണ്ട് ഗൂഗ്ല് അമ്മച്ചി കടയും പൂട്ടി ഒരു പോക്ക് അങ്ങ് പോയി.ആള്‍ക്കാര്‍ നന്നാവുമോ എന്ന് നോക്കട്ടെ! അവസാനം ആരെല്ലാമോ പോയി അമ്മച്ചീ അമ്മച്ചീ എന്ന് വിളിച്ച് തിരികെ വന്നിട്ടുണ്ട്. പക്ഷേ പോയ പോക്കില്‍ കൊണ്ട് പോയ പോസ്റ്റുകളും കമന്റുകളും തിരികെ തന്നില്ലെന്ന് മാത്രം.

  ReplyDelete
 9. “എല്ലാ ബ്ലോഗന്മാരും ബ്ലൊഗിണിമാരും ഒന്നു തപ്പി നോക്കുന്നതു നന്നായിരിക്കും നിങ്ങളുടേതും ചിലപ്പോൾ നഷ്ടപ്പെട്ടിരിക്കാം“


  ഹി... ഹി.. ആദ്യം കള്ളന്‍ കൊണ്ട് പോയത് നിലവാരമില്ലാത്തതായത് കൊണ്ടാവാം തിരികെ തന്ന് ഭായ് :)

  ReplyDelete
 10. കമന്‍റ് കട്ടുകൊണ്ടു പോവുകയോ. ശിവശിവ.

  ReplyDelete
 11. ഭാഗ്യത്തിനു ഒന്നും പോയില്ല

  ReplyDelete
 12. .....നമ്മക്ക്‌ ഒരു പരാതി അയച്ചു താ...ഒന്ന് കലക്ടർക്കും.. ഒന്ന് ഗൂഗിൾ മന്ത്രിക്കും...ഓൻ എതിർ പാർട്ടിക്കാരനാവും.. ഹ ഹ ഹ. അല്ലാതെ മറ്റാരും ചെയ്യൂല...

  വായിച്ച്‌ നോക്കീറ്റ്‌ പറയാം... കേട്ടാ.... റൈറ്റ്‌!.. ലാൽ സലാം..!

  ReplyDelete