Wednesday, June 15, 2011

ഒരു പുലർകാല കാഴ്ച........

രാവിലെ മഞ്ചേരി മുനിസിപ്പൽ ബസ് സ്റ്റാന്റ് -ൽ നിന്നുള്ള ഒരു കാഴ്ച്ച ..............!!!!!!!!


രാത്രിയായാൽ കന്നുക്കാലികൾ കൂട്ടത്തോടെ കൈയ്യടക്കുന്ന ബസ് സ്സ്റ്റാന്റിൽ അവ ഇട്ടേച്ചുപോയ ചാണകക്കൂനകളിൽ യാത്രക്കാർ ചവിട്ടി വീഴാതിരിക്കാൻ ഏതോ ഒരു സരസൻ വാൾ പോസ്റ്ററുകൾ കീറി  തൊപ്പി വച്ച് അപായ സൂചന നൽകിയപ്പോൾ            ചാണക ക്കൂണുകൾ എടുത്തു മാറ്റി പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കാനായി..
                 തന്റെ ജോലി കൃത്യമായി നിർവഹിക്കുന്ന മുനിസിപ്പൽ ജീവനക്കാരി

39 comments:

 1. മുൻസിപ്പൽ ജീവനക്കാരിക്കൊരു സല്യൂട്ട്.

  ReplyDelete
 2. ചാണക വർത്താനത്തിനും സല്യൂട്ട്

  ReplyDelete
 3. pandu kanda manjeri thanne... oru mattavumille

  ReplyDelete
 4. മഞ്ചേരി പഴയ ബസ്‌സ്ടാന്റ് ഒരു തൊഴുത്ത് തന്നെയാണേ.. :(

  ReplyDelete
 5. സത്യമായിട്ടും .... ചാണകം മണക്കുന്നു!

  ReplyDelete
 6. ഇത് തലശ്ശേരി ബസ്‌ സ്ടാന്‍ട് അല്ലേ

  ReplyDelete
 7. കന്നുകാലികളും ഭൂമിയുടെ അവകാശികളാണ്. അവര്‍ക്കും കൂടി അവകാശപെട്ട സ്ഥലത്ത് മന്‍ഷ്യന്‍ ഓരോന്ന് കെട്ടിപോക്കിയാല്‍ ചാണകമിട്ടെങ്കിലും പ്രതിഷേധം അറിയിക്കണ്ടെ.പൊന്‍മളക്കാരന്റെ നാട്ടുവര്‍ത്തമാനം സൂപ്പര്‍ ...

  ReplyDelete
 8. ബസ് സ്റ്റാന്‍ഡ് = പശു സ്റ്റാന്‍ഡ്

  (പശൂനെ തൊട്ടു കളിക്കരുതേ ...വിശുദ്ധപശുക്കള്‍ പ്രശ്നമുണ്ടാക്കും )

  ReplyDelete
 9. ആ വല്ലിമ്മാന്റെ കാലില്‍ ചാണകം ആണോ ?

  ReplyDelete
 10. ങ്ങ്ഹൂ...
  മണമില്ലാത്ത മഞ്ചേരി ആരും സ്വപ്നം കാണേണ്ട..
  ##
  മഞ്ചേരീല് വന്നിട്ട് ഇത് തലശ്ശേരി ബസ് സ്ടണ്ടാല്ലേ എന്ന് ചോയ്ക്കരുത് ഇലക്ട്രോണിക്കേ..

  ReplyDelete
 11. ആരാണ്ടാ പിള്ളാരുടെ പോട്ടം പിടിച്ച് നെറ്റില്‍ കയറ്റുന്നത്. ഏഹ്... ക്ഷ്-(

  ;)

  ReplyDelete
 12. ശരിയാ , റെജി പുത്തൻപുരക്കൽ പറഞ്ഞത് .

  ReplyDelete
 13. സത്യം..നാൽകാലികളും ചാണകവും ഇല്ലാത്ത മഞ്ചേരി സ്റ്റാൻഡ് ഒരു സ്റ്റാൻഡാ‍ണോ...കലക്കീട്ടോ..

  ReplyDelete
 14. കന്നുകാലികള്‍ക്ക് നിങ്ങളാരും കക്കൂസ് ഉണ്ടാക്കിക്കൊടുതിട്ടില്ലല്ലോ? അവര്‍ക്കെന്താ? തിന്നാല്‍ മാത്രം മതിയോ? ...ണ്ടേ?
  ഹല്ലാ പിന്നെ...
  :)

  ReplyDelete
 15. ബസ്‌ സ്റ്റാന്റില്‍ റൂം സ്പ്രേ അടിക്കുന്നത് കുറ്റ മാണോ? ആദ്യ ഫോട്ടോയില്‍ കണ്ടില്ലേ അത് മണക്കാനോരാള്‍ ഓടിവരുന്നത് ..ടക ടകാ ...

  ReplyDelete
 16. മുൻസിപ്പൽ ജീവനക്കാരി അവർ ചെയ്യേണ്ട ജോലിയാണു ചെയ്തത്.. അവർക്ക് സല്യൂട്ട് കൊടുക്കരുത്..
  പകരം അപ്പിയിട്ട പശുവിനു കൊടുക്ക്..!
  :)

  ReplyDelete
 17. പൊതു സ്ഥലങ്ങളുടെ അവസ്ഥ ഇതു തന്നെയാണ്.

  ReplyDelete
 18. “നാല്‍ക്കാലികള്..അവക്ക് പുത്തീല്ലാഞ്ഞിട്ടാന്നുവെക്കാം.
  പുത്തിയൊള്ള മനിസേമ്മാര് കാണിച്ചേക്കണ പണികണ്ടാ..?”

  ചുവരുകളും തൂണുകളും മേല്‍ക്കുമേല്‍ പോസ്റ്റര്‍ ഒട്ടിച്ച് (ഒരിഞ്ച് കനമെങ്കിലും കാണും) അലങ്കരിച്ചിരിക്കുന്നു..ഒരിഞ്ചു സ്ഥലം ബാക്കിയുണ്ടൊ ഒട്ടിക്കാത്തതായി..?ഒട്ടിക്കാന്‍ പറ്റാത്തിടത്ത് കെട്ടിത്തൂകിയിരിക്കുന്നു..! രണ്ടാമത്തെ പടത്തില് കണ്ടില്ലേ..ഇരിപ്പിടം നാലു ചെങ്കല്ലിന്മേല്‍ ആടിനില്‍ക്കുന്നു..!
  മൊത്തത്തില്‍ ചുറ്റും ഒന്നു കണ്ണോടിച്ചുനോക്കിയേ.. എത്ര ക്ലീന്‍ സിറ്റി...!! ഇത്രയും വ്യത്തിയും വെടിപ്പും കണ്ടാല്‍ പശു ചാണകമിട്ടില്ലേലേഅതിശയിക്കേണ്ടു..!

  നമുക്കെന്നേലും കാണാനൊക്കുമോ മൂക്കുപൊത്താതെ നടക്കാന്‍ പറ്റിയ ഒരു ബസ്സ്റ്റാന്‍ഡ് നമ്മുടെ നാട്ടില്‍..?

  ഈനാട്ടുചിന്ത എത്തിച്ചുതന്നതിന് നന്ദി.
  ആശംസകള്‍..!!

  ReplyDelete
 19. ഇതാണു ദൈവത്തിന്റെ സ്വന്തം നാട്‌

  ReplyDelete
 20. സംഭവം ചാണകമാണെങ്കിലും കാണാൻ നല്ല ചേലുണ്ട് കേട്ടൊ ഭായ്

  ReplyDelete
 21. ഈ പശുവിനൊക്കെ ബോധവൽക്കരണം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.... (മനുഷ്യന്മാർക്ക് നടത്തീട്ട് കാര്യമില്ല)

  ReplyDelete
 22. പിന്നേ! ഒരു സത്യം വിളിച്ച് പറയട്ടെ...തുഞ്ചന്‍ പറമ്പിലെ ആ ബ്ലോഗ് ആരംഭം ഉഗ്രനായിരുന്നേ! ആ കൈപുണ്യം കാണാനുണ്ട്..അഭിനന്ദനങ്ങള്‍

  ReplyDelete
 23. ദിവസവും രാവിലെ ബസ്റ്റാന്റില്‍ ചെന്നു ആ ചാണകം കളക്റ്റ് ചെയ്താല്‍ ചെടികള്‍ക്കും പച്ചക്കറിക്കും നല്ല വളം ലഭിക്കും!

  ReplyDelete
 24. ഇസ്മായില്‍ ചാണകം ചവിട്ടുന്ന ചിത്രം എവിടെയോകണ്ടല്ലോ.....!
  അതാവും....
  പൊന്മളകാരന് ആശംസകള്‍... പോസ്റ്റിനും..

  ReplyDelete
 25. ഇതാണ് നമ്മുടെ നാട്..ആ ചാണകത്തിന്റെ മണം ഇങ്ങു ദുഫായില്‍ വരെ എത്തിട്ടാ..

  ReplyDelete
 26. ‘ഇതാണ് സുഹൃത്തേ ‘സുന്ദര കേരളം, സാക്ഷര കേരളം..’ എന്നു പറഞ്ഞ വിദ്വാന്റെ സ്വന്തം ബസ്സ് സ്റ്റാന്റ്. അല്പം വൃത്തിയുള്ള സ്ഥലത്ത് ഭിക്ഷക്കാരും തെരുവുനായ്ക്കളും ഉറങ്ങുന്നുണ്ടാവും. ശ്രദ്ധിക്കേണ്ടുന്ന കാഴ്ച എടുത്തുകാട്ടിയതിന് അനുമോദനങ്ങൾ....

  ReplyDelete
 27. അഴുക്കിന് തൊപ്പി വച്ച് മനോഹരമാക്കുന്ന കലയാണ്‌ ആക്ഷേപ ഹാസ്യം ......നല്ല അവതരണം .......

  ReplyDelete
 28. എന്തായിത്
  സൂപ്പര്‍ ആയിട്ടോ

  ReplyDelete
 29. വളരെ നല്ല കാഴ്ചകള്‍
  ചാണകമല്ലെ ശുദ്ധിയാണ്.
  നമ്മുടെ തലസ്ഥാന നഗരിയില്‍ കൂടി പശൂനെ കെട്ടിയെങ്കില്‍

  ReplyDelete
 30. പുലർകാലേ തുടങ്ങുമല്ലേ പോട്ടം പിടിക്കല്. :)

  ReplyDelete
 31. മുനിസിപ്പല്‍ ജീവനക്കാരിയെ അംഗീകരിച്ച മനസ്സിന് നന്ദി!

  ReplyDelete
 32. പൊന്മളക്കാരന്‍....കാലത്തു തന്നെ പശുഅപ്പിയിട്ട പോട്ടം പിടിക്കാന്‍ ഇറങ്ങിയല്ലേ....?

  ReplyDelete
 33. മുനിസിപ്പൽ/കോർപ്പറേഷൻ ജീവനക്കാർ നാമൊക്കെ ഉണർന്നെണീക്കുന്നതിന്നു മുൻപേ ഈ ശുചീകരണ പ്രവർത്തനം നടത്തുന്നില്ലെങ്കിൽ കാണാം പല മെട്രോ സിറ്റികളുടേയും അവസ്ഥ !!

  ReplyDelete
 34. ന്റെ മഞ്ചേരി, ഇത്തിരി ചാണം നാറിയാലും കുഴപ്പമില്ല. പക്ഷെ ഈ പഴയ ബസ്ടാന്റില്‍ രാത്രി ഇരുട്ടിയാല്‍ നടക്കുന്ന തോനിവാസമാണ് സഹിക്കാന്‍ പറ്റാത്തത്! ഈ പോസ്റ്റിനൊരു നന്ദി

  ReplyDelete