ഇവിടത്തെ അഴിമതി ഇല്ലാതാക്കാൻ കഴിയുമോ......
ഇന്നത്തെ ഒരു പത്ര വാർത്തയാണ് ഈ പോസ്റ്റിനു
കാരണമെന്നു പറയാം ചൈനയിൽ രണ്ട് ഡപ്യൂട്ടി മേയർ മാരെ വധശിക്ഷക്കു വിധേയരാക്കി (വെടിവെച്ച് കൊന്നു)
കൈക്കൂലിക്കും പൊതുമുതൽ ധൂർത്തടിച്ചതിനും ഷെജിയാങ് പ്രവിസ്യയിലെ ഹാങ്‌ഷൂവിലെ മുൻ വൈസ് മേയർ സുമയോങ്ങിനും, ജിയാങ്‌സൂ പ്രവിശ്യയിലെ സുഷു സിറ്റി വൈസ് മേയർ ജിയാങ് റെഞ്‌ജിക്കുമാണ് ഈ ദുർവിധി.. കിഴക്കൻ ചൈനയിലെ രണ്ടു പ്രമുഖ നഗരങ്ങളിൽ കോടിക്കണക്കിനു ഡോളറിന്റെ അഴിമതി നടത്തിയതിനെത്തുടർന്നാണിത് രണ്ടുപേരുടേയും അപ്പീലുകൾ തള്ളിക്കൊണ്ടാണ് രാജ്യത്തെ സുപ്രീം ജനകീയകോടതി വധശിക്ഷ നടപ്പാക്കിയത്.
ഈ നിയമം നമ്മുടെ രാജ്യത്ത് നടപ്പാക്കിയാൽ എന്താവും സ്ഥിതി ഇവിടെ പല പാർട്ടികൾക്കും നേതാക്കന്മാർ ഉണ്ടാകില്ല എന്നു മാത്രമല്ല രാജ്യത്തെ ജനസഖ്യയിൽ സാരമായ കുറവുണ്ടാകും എന്നുറപ്പ്. നമ്മുടെ നാട് അഴിമതിയിൽ ഇന്ന് അതിവേഗം ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനും കേൾക്കാനും കഴിയുന്നത് ഭരണ തലത്തിൽ മന്ത്രിമാരും കമ്മിറ്റി ചെയർമാൻ മാരും നടത്തുന്ന അഴിമതി യുടെ കണക്കുപറയുന്ന സംഖ്യകൾക്ക് ഒരു തീവണ്ടിയേക്കാൾ വലിപ്പം !!! നിർമ്മാണപ്രവർത്തികൾ മുതൽ പാവപ്പെട്ടവരുടെ പിച്ചച്ചട്ടികളിൽ വരെ കയ്യിട്ടു വാരുന്നു. ശവപ്പെട്ടി മുതൽ ജീവൻ രക്ഷാ മരുന്നു വാങ്ങുന്നതിൽ വരെ വിലയേക്കാൾ കൂടുതൽ കമ്മീഷൻ ആവശ്യപ്പെടുന്നു, നൽകുന്നു. കേന്ദ്രമന്ത്രി മുതൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ വരെ. ഇതില്ലാതെ കാര്യങ്ങൾ നടക്കില്ല എന്ന അവസ്ഥ. ഇതിനിടയിലും ഒരു അഴിമതിയുടേയും കറപുരളാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരും, രാഷ്ട്രീയക്കാരും, മന്ത്രിമാരും ഇവിടെ ധാരാളം ഉണ്ട് അവരെ മറക്കുന്നില്ല.
നഞ്ഞ് എന്തിനാ.. നാനാഴി........
എന്തു കാര്യത്തിനും എന്തെങ്കിലും കൊടുക്കണം എന്ന നമ്മുടെ ഒരു ചിന്തയും കൈക്കൂലിയെ ചിലയിടങ്ങളിൽ മാന്യവൽക്കരിച്ചിട്ടുണ്ട്.
1. ഹോട്ടലിൽ ടിപ്പു കൊടുക്കുന്ന പോലെ. സന്തോഷമായി എന്തെങ്കിലും നൽകുക. ഇതു ഒരു ചെറിയ വിഭാഗം പക്ഷെ ഇതൊരു നിയമമായപോലെയാകുന്നു പിന്നീട്. പലപ്പോഴും പലർക്കും ഇതൊരു പ്രയാസമായിത്തീരുന്നു.
2.നമുക്ക് ലാഭമുണ്ടാക്കിതരുന്നു (ഗവണ്മെന്റ് നെ പറ്റിച്ച്) ഇതിലൊരു വിഹിതം ഉദ്യോഗസ്ഥർക്കു നൽകുന്നു. ഇതും പിന്നീട് നിർബന്ധമാകുന്നു പണം നൽകാത്തവന് ലാഭമില്ലെങ്കിലും കാര്യം നടക്കാൻ പ്രയാസം നേരിടുന്നു.
3.നിർബന്ധമായും ഒരു സംഖ്യ നൽകണം എന്നാലെ കാര്യങ്ങൾ നടക്കൂ എന്നസ്ഥിതി.പണം നൽകാത്തവൻ വലിയ കുറ്റക്കാരനോ തെറ്റുകാരനോ ആണെന്നമട്ടിലുള്ള ഉദ്യോഗസ്ഥരുടെ പരിഹാസത്തോടെയുള്ള പെരുമാറ്റവും നിയമം പടിപ്പിക്കലും സമയം വൈകിക്കലും ജനങ്ങളെ അവർ പറയുന്ന പോലെ ചെയ്യാൻ നിർബ്ബന്ധിതരാക്കുന്നു
( ഒരനുഭവം:- ഹരിജനങ്ങൾക്ക് പഞ്ചായത്തിൽനിന്നുള്ള വീടു വക്കാനുള്ള ധനസഹായത്തിനു അർഹയായ ഒരു സാധു സ്ത്രീ പറഞ്ഞതാണ് നിലവിലുള്ള ചെറ്റക്കുടിൽ പൊളിച്ചുകളഞ്ഞ് വീടു വക്കാൻ തുടങ്ങിയ അവർക്ക് വീടു പണി പുരോഗമിക്കുന്നത് അനുസരിച്ച് ഗഡുക്കളായി മാത്രമേ പണം ലഭിക്കൂ. ധന സഹായത്തിന്റെ പകുതി 3 ഗഡുക്കളായി ലഭിച്ചപ്പോഴെക്കും പരിശോധനാ ഉദ്യോസ്ഥനെ പലപ്പോഴായി 1000ത്തിൽ അധികം രൂപ നൽകേണ്ടി വന്നു വത്രെ അതിനു പുറമേ അദ്ദേഹത്തിനെ പോയി കാത്തുനിന്നു കൂട്ടിക്കൊണ്ടുവരുവാനുള്ള വണ്ടിക്കാശും മറ്റു,മറ്റു ചിലവുകൾ വേറയും.ഈ മഹാൻ നിങ്ങൾക്കു വെറുതെ കിട്ടുന്ന പണമല്ലെ.. കുറച്ചൊക്കെ ചിലവാക്കണ്ടിവരുമെന്നും, ചെയ്യണ്ടതു ചെയ്താൽ പെട്ടന്ന് പണം കിട്ടുമെന്നും അല്ലെങ്കിൽ വഴിപോലെ നടക്കുമെന്നും. ഞാനല്ല എന്റെ പകരം ആരു വന്നാലും ഇങ്ങനെ ത്തന്നെയാകുമെന്നും ഞങ്ങളുടെ പോസ്റ്റിൽ V.E.O ആളുകുറവാണ് അതുകൊണ്ട് സർക്കാറും ഒന്നും ചെയ്യില്ല എന്നും വരെ പറഞ്ഞത്രെ. എങ്ങിനെയെങ്കിലും വീട് മഴ നനയാതെ കിടക്കാനുള്ള അവസ്ഥയിൽ എത്തിക്കാനുള്ള തത്രപ്പാടിലാണ് ആ സാധു സ്ത്രീ..)
4. ഇനി കമ്മീഷൻ ചെയ്യുന്ന വർക്കുകളിൽ, വാങ്ങുന്ന സാധനങ്ങളിൽ, ഇവയിൽ നിർദ്ദേശിക്കുന്നവർക്കും, പാസാക്കുന്നവർക്കും നിശ്ചിത ശതമാനം കമ്മീഷൻ നൽകണം. ഇതുപലപ്പോഴും സാധനത്തിന്റെ വിലയേക്കാൾ കൂടുതലാണ് . അവർ എഴുതുന്ന മരുന്നിനു കമ്മിഷനു പുറമെ വിദേശയാത്രകൾ വരെ കമ്പനികൾ ഡോക്ടർമാർക്കു നൽകുന്നു ഡോക്ടർക്കു കമ്മീഷൻ കിട്ടാൻ വേണ്ടി മാത്രം ടെസ്റ്റുകൾക്കും ഓപ്പറേഷനുകൾക്കും (ഹാർട്ട് ഓപ്പറേഷനു ഉപയോഗിക്കുന്ന വാൾവുകൾക്കും മറ്റും വിലയുടെ ഇരട്ടിയോളം കമ്മിഷൻ നൽകുന്നുണ്ടെന്ന് അടുത്ത് പത്ര വാർത്ത...!! 30000 ക വിലയുള്ള ഉപകരണത്തിനു രോഗിയിൽ നിന്നു ഈടാക്കുന്നത് ഒന്നേകാൽ ലക്ഷത്തിലധികം രൂപ) വിധേയനാകേണ്ടി വരുന്ന രോഗികളുടെ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ..
കൂടിവരുന്ന സിസേറിയൻ മുതൽ ഹാർട്ട് സർജറിവരെ ഇതിന്റെ ഒരുഭാഗമാണ്. മാറിവരുന്ന ജീവിത രീതികളും അസുഖങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട് എന്നും നിസ്സാര ഫീസു കൈപ്പറ്റിക്കൊണ്ട് ആതുരസേവനം ഒരു സേവനം ആയി തന്നെ ചെയ്യുന്ന ഡോക്ടർ മാരും ഇന്നും സമൂഹത്തിൽ ഉണ്ടെന്നും വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്.
നാട്ടിൽ നമ്മൾ വീട്ടാവശ്യത്തിനു വാങ്ങിക്കുന്ന മരമുരുപ്പടികൾ, ഹാർഡ് വെയർ, പെയിന്റ്, ഇലക്ട്രിക്കൽ വയറിങ്ങ് സാധനങ്ങൾക്കെല്ലാം വിലക്കു പുറമെ പണിക്കാർക്കുള്ള കമ്മിഷൻ ഇനത്തിൽ 10 മുതൽ 20% വരെ സംഖ്യ നമ്മിൽ നിന്ന് കടക്കാരൻ വാങ്ങി നമ്മുടെ പണിക്കാർക്ക് നൽകും. ചില പണിക്കാർ ആവശ്യത്തിലധികം സാധനങ്ങൾ നമ്മെക്കൊണ്ട് വാങ്ങിപ്പിച്ച് അതിന്റെ കമ്മിഷൻ കൈപ്പറ്റും അവസാനം മിച്ചമുള്ള സാധനങ്ങൾ തിരിച്ച് ഉടമസ്ഥൻ തിരിച്ചു കൊടുക്കാൻ ചെല്ലുമ്പോൾ കടക്കാരൻ ബുദ്ധിമുട്ടും എങ്ങനെയുണ്ട് കാര്യങ്ങളുടെ പോക്ക്..? എങ്ങനെയെങ്കിലും പണമുണ്ടാക്കണം എല്ലാവർക്കും ഒരേ ചിന്ത...
ചൈനയിലെ നിയമം ഇവിടെ നടപ്പിലായാൽ ഞാൻ ഒരു "വിധവൻ" * ആകുമോ......
എനിക്കൊരു ഫയം.... ഇല്ല അവൾക്കതിനുള്ള സാമർഥ്യമൊന്നുമില്ല... അതൊണ്ട്
പ്രതീക്ഷക്കു വകയില്ലാ.....
ഏ..... എന്താന്നോ.... അവളൊരു മെമ്പറാണെ.... പഞ്ചായത്ത്........
* വിധവയുടെ പുല്ലിംഗം
Wednesday, July 20, 2011
ഞാനും ഒരു "വിധവൻ" ആകുമോ.....?
Monday, July 18, 2011
ആരാണ് കള്ളൻ. ബൂലോകത്ത് വീണ്ടും മോഷണം
ഈ പോസ്റ്റുകൾ ഒന്നു വായിക്കൂ
"ഒ നെഗറ്റീവ്" എന്ന പേരിൽ ശ്രീ ഹംസ 2010 ഫെബ്രവരി 27 ശനിയാഴ്ച് ഇട്ട പോസ്റ്റ്.
http://hasufa.blogspot.com/2010/02/blog-post_27.html
ഇത് ഹംസ തന്നെ "ഒലിച്ചിറങ്ങിയങ്ങിയ രക്തം" എന്നപേരിൽ ഇതേ കഥ മലയാള ദർശനം ഓൺലൈൻ മലയാളം മാഗസിനിൽ ജൂൺ 2010 ജൂൺ 11ന് വെള്ളിയാഴ്ച് എഴുതിയത്
http://malayaala-darsanam.blogspot.com/2010/06/blog-post_11.html
ഇനി രണ്ടു കായകുളം കൊച്ചുണ്ണിമാർ ( ഫസൽ റഹ്‌മാനും, അർഷാദ് കണ്ണൂരും)
ഇനി ഇതൊന്നു വായിച്ചു നോക്കൂ..ഫസൽ റഹ്‌മാൻ (fasalnh) 2010 മാർച്ച് 16ന് താഴെക്കാണുന്ന അഡ്രസ്സിൽ "ശിവൻ കുട്ടിയുടെ മകൾ ഗർഭിണിയാണ്" എന്ന പേരിൽ പ്രസിദ്ധീകരിച്ച കഥ.
http://groups.yahoo.com/group/geckkd_aa/message/776
ഇനി ഏറ്റവും പുതിയത് ഇന്ന് (2011 ജൂലൈ 17 ന് അർഷാദ് കണ്ണൂർ, "ശിവൻ കുട്ടിയുടെ മകൾ ഗർഭിണിയാണ്" എന്നപേരിൽ പ്രസിദ്ധീകരിച്ച കഥ വായിക്കുക. പേരു പോലും ഒന്നുതന്നെ
http://eantelokam.blogspot.com/2011/07/blog-post_3391.html

ഇവന്മാരെയൊക്കെ എന്താണ് വേണ്ടത്
രണ്ടു മാന്യന്മാർ
copy-paste വീരന്മാർ
നാണവും മാനവും ഇല്ലാത്തവർ
"ലജ്ജ്ജ്ജാവഹം"
Thursday, July 14, 2011
ഒരു പെങ്കൊച്ചെന്നെ വട്ടത്തിലാക്കി.......
ഒരാഴ്ച് മുൻപാണ് സംഭവം സാധാരണയായി ഞാൻ ഇ മെയിൽ ഒന്നും ഉപയോഗിക്കാറില്ല. കാരണം കൃത്യമായി ഉപയോഗിക്കാനറിയില്ല എന്നതാണ് സത്യം ആദ്യമായി മെയിൽ ID ഉണ്ടാക്കിത്തന്നത് ഒരു സഹപ്രവർത്തകനാണ് 3 വർഷങ്ങൾക്കു മുമ്പ്. ജോലിചെയ്യുന്ന ഓഫീസിൽ 12 വർഷമായി കമ്പ്യൂട്ടർ ഉണ്ട്. തുടക്കത്തിൽ ഒന്നും ആർക്കും അതിൽ തൊടാൻ ധൈര്യമുണ്ടായിരുന്നില്ല. താല്പര്യമുള്ള വരെ ഒരിക്കലും അതിന്റെ അടുത്തെക്ക് അടുപ്പിക്കുകയും ചെയ്തിരുന്നില്ല. ഇപ്പഴും തഥൈവ. അതെല്ലാം പിന്നീട്. കാര്യത്തിലേക്കു വരാം 3 മാസമായി ബ്ലോഗെഴുത്തു തുടങ്ങിയതിൽ പിന്നെയാണ് കമ്പ്യൂട്ടർ കുറേശ്ശെ ഉപയൊഗിക്കാൻ തുടങ്ങിയത് വീട്ടിൽ കമ്പ്യൂട്ടർ ഇല്ല. പഠിക്കുന്ന മകൾക്ക് ഒരു ലാപ് ഉണ്ട് അത് വല്ലപ്പോഴും വീട്ടിൽ കൊണ്ടു വരുമ്പോൾ മാത്രമാണ് കയ്യിൽ കിട്ടുക അതിനാൽ പരിചയം വളരെ കുറവ് എങ്കിലും 2 വർഷം മുൻപ് മകളുടെ സഹായത്താൽ ഓർക്കൂട്ടിൽ കയറിപ്പറ്റി. വല്ലപ്പൊഴും തുറക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുമായിരുന്നു. ലാപ് മകൾ കൊണ്ടുപോകുന്നതിനാൽ വല്ലപ്പോഴും മാത്രമെ ഓർക്കൂട്ടാനും പറ്റിയിരുന്നുള്ളു. ആദ്യത്തെ സുഹൃത്ത് മകളായിരുന്നു മറ്റു ബന്ധുക്കളായ കുട്ടികൾ ആയിരുന്നു പിന്നുള്ള സുഹൃത്തുക്കൾ. വീട്ടിൽ കമ്പ്യൂട്ടർ ഇല്ലാത്തതിനാൽ സുഹൃത്തുക്കളൂടെ കൂട്ടത്തിൽ നിന്ന് അവൾ ഇറങ്ങിപ്പോയി അവൾ ലാപ് മായി വീട്ടിൽ വരുമ്പോൾ അവളുമായി ഓർക്കൂട്ടിൽ ക്കൂടി സംവദിക്കണ്ട ആവശ്യമില്ല എന്നതായിരുന്നു ന്യായം. തികച്ചും ശരിതന്നെ.
പിന്നീടാണ് അവൾ ഓർക്കൂട്ടിനെ തള്ളി ഫേസ് ബുക്കുമായി ചങ്ങാത്തം സ്ഥപിച്ചതറിഞ്ഞത് എന്തായാലും മകളുടെ സഹായത്താൽ ഫേസ്‌ബുക്കിലും ഒരു അക്കൗണ്ട് തുറന്നു. കാര്യമായി ഒന്നും ചെയ്യാറില്ലായിരുന്നു. എന്റെ വിവരക്കേടുകൾക്ക് പരിഹാരം അസാധ്യമായതിനാലും, എനിക്ക് പറഞ്ഞു തന്നാൽ കാര്യങ്ങൾ മനസ്സിലാകാത്തതിനാലും,അക്ഷമയും എന്നെ കമ്പ്യൂട്ടർ സാക്ഷരനാക്കാൻ അവൾ ആത്മാർത്ഥമായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ഞങ്ങൾ തമ്മിൽ പലപ്പോഴും അടികൂടുകയും ചെയ്തു. ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറുടെ കഷ്ടകാലം.BTec കഴിഞ്ഞ് മകൾക്കിപ്പോ ജോലികിട്ടി കാമ്പസ് സിലക്ഷനിൽ തന്നെ. മെറിറ്റിൽ പഠിച്ച് ജോലി നേടിയ മകളോടുള്ള എന്റെ കടപ്പാടും നന്ദിയും ഞാൻ ഇവിടെ രേഖപ്പെടുത്തട്ടെ. പലപ്പോഴും അവളുടെ ആവശ്യങ്ങൾ ആഗ്രഹങ്ങളും മുഴുവൻ സാധിച്ചു കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. അതിൽ നിന്നും രക്ഷപ്പെടാനായി എപ്പഴും ഞാൻ ആ പാവത്തിനെ കുറ്റപ്പെടുത്തുമായിരുന്നു.
ചില്ലറ ബ്ലോഗിങ്ങുമായി അർമാദിച്ചുനടക്കുന്നതിനിടയിലാണ് ഇ മെയിലിൽ ബ്ലൊഗർ മാരുടെ അറിയിപ്പുകളും നന്ദിപ്രകടനങ്ങളും വന്നുകിടക്കുന്നതായി കാണുന്നത് ഞാൻ ഇതുവരെ എന്റെ ബ്ലോഗിൽ ചില പൊട്ടത്തരങ്ങളും വങ്കത്തങ്ങളും പല പല ലേബലുകളിൽ പ്രദർശിപ്പിക്കാറുണ്ട്
എന്ന ഒരു തെറ്റല്ലാതെ വേറൊരു സൈബർ കുറ്റവും ചെയ്തിട്ടില്ല. പല ബ്ലോഗുകളിലും പോയി അഭിപ്രായം പറയാറുണ്ട് പലപ്പോഴും പലതും മനസ്സിലായിട്ടല്ല.. എങ്ങനെയെങ്കിലും സ്വന്തം ബ്ലോഗിൽ നാലാളെക്കയറ്റാനുള്ള പരിശ്രമമായിരുന്നു.ഈ വക തട്ടിപ്പുകളൊന്നും ഫലവത്തായില്ല എന്നതാണ് സത്യം. എന്തായാലും മെയിലുകളോട് പ്രതികരിക്കാൻ തീരുമാനിച്ചു. എന്നാലും ഇവയെല്ലാം എങ്ങിനെ വരുന്നുവെന്ന് ഒരും എത്തും പിടിയും കിട്ടുന്നില്ല ഒരു കമൻറ്റിട്ടു തിരിയുമ്പഴെക്കും മെയിലിൽ നന്ദിപ്രകടനം .എന്തൊ ഇവ തമ്മിൽ പരസ്പര ബന്ധമുണ്ട് ഗൂഗിളമ്മച്ചിയുടെ മക്കളാണല്ലോ.. ബ്ലൊഗും,മെയിലുമെല്ലാം. പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതൊന്ന് ഇഴപിരിച്ചെടുക്കാൻ കഴിഞ്ഞില്ല. ചിലർക്കെല്ലാം ഞാനും മെയിൽ വിട്ടു ഞാനൊരു പോസ്റ്റിട്ടുണ്ട് ഒന്നു വന്നു വായിക്കണമെന്നും ദയനീയമായി അപേക്ഷിച്ചുകൊണ്ട്.
ഉടൻ മറുപടിവന്നു ലിങ്കു തരൂ എന്നു പറഞ്ഞ്.. എനിക്കൊന്നും മനസ്സിലായില്ല. അവരുടെ
പോസ്റ്റ് വായിക്കാൻ പറഞ്ഞുവന്ന മെയിൽ അഡ്രസ്സിൽ ആണ് മെയിൽ അയച്ചത്. ലിങ്ക്, ലിങ്ക്.എന്നു ധാരാളം കേൾക്കാറുണ്ടെങ്കിലും ആപ്രയോഗം ശരിക്കും അറിയില്ല അവർക്ക് ഞാൻ എന്റെ പോസ്റ്റിന്റെ പേരും വിവരങ്ങളെല്ലാം അയച്ചു കൊടുത്തു ഒരുഫലവുമില്ല. എന്തായാലും ആപരിപാടി നിർത്തി. പിന്നീട് ചില ബ്ലോഗ് സുഹൃത്തുക്കളുടെ സഹായത്തിൽ ഫേസ്ബുക്കിൽ ബ്ലോഗിലെ പോസ്റ്റിന്റെ പരസ്യം ചെയ്യാൻ പഠിച്ച് സായൂജ്യമടഞ്ഞു .എന്നിട്ടും പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെ ഒഴിഞ്ഞുകിടന്നു എന്റെ ബ്ലോഗുമാത്രം.
ഈഅവസരത്തിലാണ് എനിക്കു ഒരു പെങ്കൊച്ചിന്റെ ( ബ്ലോഗിണിയാണ് ) മെയിലിൽ വന്നത് അവരുടെ ബ്ലൊഗിൽ കമന്റിയതിന്റെ ടാങ്ക്സ് അറിയിച്ചു കൊണ്ട്. ദയവായി നന്ദി വേണ്ട പകരം എന്റെ ആൾതാമസമില്ലാത്ത ബ്ലൊഗിൽ ഇടക്കെല്ലാം ഒരു കമന്റിട്ടാൽ മതി എന്നും മറുപടി അയക്കാൻ തുടങ്ങുമ്പോഴാണ് മെയിലിൽ സാധാരണയില്ലാത്ത ഒരു ചുവപ്പു ബട്ടണും കുറെ ഇംഗ്ഗീഷ് എഴുത്തുകളും കണ്ടത് ഇഗ്ലീഷിനെ ഒഴിവാക്കി നാലുവാക്കു വായിച്ചാൽ മതി ദഹിക്കില്ല.... ഭയങ്കര ഗ്യാസാ... ചുവന്നു കണ്ട ആ സുനയിൽ ഞക്കിയപ്പോൾ ഗൂഗിളിന്റെ വക കുറെ ചോദ്യങ്ങളും ഉടൻ തന്നെ മകളെ സഹായത്തിനു വിളിച്ചു അനാവശ്യ ചോദ്യങ്ങൾ ചോദിക്കില്ല എന്നു ഉറപ്പു കൊടുത്തതനുസരിച്ച് അവൾ സഹായിക്കാമെന്നേറ്റു. അവളുടെ ചോദ്യങ്ങൾക്കുമാത്രം ഉത്തരം നൽകി അഛനിതാരാ അയച്ചുതന്നത് ഇത് പരീക്ഷണ ഘട്ടമാണ് എന്നൊക്കെ പിന്നീട് അവൾ പറഞ്ഞു അഛന്റെ ഫ്രന്റ് അഛനെ അവരുടെ സർക്കിളിലാക്കിട്ടുണ്ട് ഇനി അഛനും ആളുകളെ സർക്കിളിൽ ചേർക്കണം ആരാ അഛന്റെ ഈ ഫ്രന്റ്....?. ഇത്ര പെട്ടന്ന് ഇതൊക്കെ കിട്ടാനും അഛനു അയച്ചുതരാനും ഗൂഗിൾ തിരഞ്ഞെടുത്ത ആളുകൾക്കുമാത്രമെ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ .ആരാപ്പ ഇത്രക്കും വലിയ ഒരു ഫ്രണ്ട് .?... നാലുകൊല്ലം തലസ്ഥാനത്ത് എഞ്ചിനീയറിങ്ങിനു പഠിച്ച് കമ്പ്യൂട്ടർ എഞ്ചിനീയർ ആയിട്ടും അവൾക്ക് കിട്ടാത്ത സൗകര്യം എനിക്ക് ലഭ്യമായതിലുള്ള അഹങ്കാരത്താലും എല്ലാം ശരിയായി എന്നുകരുതിയതിനാലും ഞാൻ തനി സ്വഭാവം പുറത്തെടുത്തു. അതു നീയറിയണ്ട... നീ നിന്റെ കാര്യം നോക്കിയാൽ മതി .. മകളുടെ ഭാവം മാറി അവൾ പിറുപിറുത്തുകൊണ്ട് എണീറ്റു പോയി. എന്റെ അഹംഭാവത്തിന്റെ ഫലം
എന്തായലും നനഞ്ഞിറങ്ങി ഇനി കുളിച്ചു കയറുക തന്നെ. സ്വന്തം നിലയിൽ പരീക്ഷണങ്ങൽ തുടങ്ങി ഒരുകാര്യം മനസ്സിലായി ആപെങ്കൊച്ച് എന്നെ സർക്കിളിലാക്കി (വട്ടത്തിലാക്കി) എന്നും ഇതു ഗൂഗിളിന്റെ ഒരു ആളെ ചേർക്കുന്ന പരിപാടി ആണെന്നും മണി ചെയിൻ പോലെ ഒരുപരിപാടി ആകും അതിനാൽ ധാരാളം ആളെ ചേർത്താൽ ഡോളറിലുള്ള സമ്പാദ്യമുണ്ടാക്കാമെന്നുംധരിച്ച് കമ്പ്യൂട്ടറിന്റെ മുമ്പിൽ തപസ്സിരുന്ന് ഞാൻ സ്വന്തമായി ഒരു വട്ടമുണ്ടാക്കി(സർക്കിൾ) കിട്ടുന്നവരെ എല്ലാം അതിൽ പിടിച്ചിടാൻ ശ്രമിച്ചു കൊണ്ടിരുന്നു സത്യം പറയാലൊ തുടക്കത്തിലായതുകൊണ്ട് ചുളുവിൽ കുറച്ചു സമ്പാദ്യമുണ്ടാക്കാം എന്ന അത്യാർത്തിയിൽ മറ്റാരോടും വിവരം അന്വേഷിച്ചതൊ പറ്ഞ്ഞതൊ ഇല്ല. എന്റെ വട്ടത്തിൽ ആളുകൾ കൂടാൻ തുടങ്ങി 5,10,20, 50അങ്ങിനെ വളർന്ന് 100നു മുകളിലായപ്പോൾഒരു വല്ലാത്ത സന്തോഷം ഹീീീീീ...യാാാാ.....
അമ്മേ.. അഛനു വട്ടായീന്നാ തോന്നണ് ശബ്ദം കേട്ട് ഓടിവന്ന മകളുടെ കമന്റ്.. അതൊരു പുതിയ കാര്യമല്ലല്ലോ.. ഭാര്യയുടെ പിന്തുണ. ചൊറിഞ്ഞു വന്നെങ്കിലും ഞാൻ നാലുകാശ് സമ്പാദിച്ചിട്ട് വേണം ഇവരോട് നാലു പറയാൻ എന്നും കരുതി മൗനം എനിക്ക് ഭൂഷണം എന്ന തത്വം പാലിച്ചു.അതിനിടക്കാണ് എർണാകുളം മീറ്റ് വന്നത് പോകാനും വയ്യ പോകാതിരിക്കനും വയ്യ. ഒരുരഹസ്യമായിരിന്നു ആളെ ചേർക്കാൻ കഴിയില്ലല്ലോ... എന്തായാലും പോകാൻ തീരുമാനിച്ചു അവിടെനിന്ന് പുതിയ ബന്ധങ്ങൾ ഉണ്ടാക്കണം തിരികെ വന്നിട്ട് വേണം കുറെ ആളുകളെ ക്കൂടിചേർത്ത് വട്ടം വലുതാക്കണം തൽക്കാലം ഒരു മാരുതി ആൾട്ടോ വാങ്ങണം വീടിന്റെ അടുക്കള ഭാഗം ഒന്നു വാർപ്പാക്കണം. പിന്നീട് മകളുടെ കല്യാണം.. പല പല സ്വപ്നങ്ങൾ. മീറ്റ് ഗംഭീരമായി അവിടെ വച്ച് ആരോടും പറയാൻ പോയില്ല എല്ലാവരും വലിയപുള്ളികളാണ് അവർ വന്നാൽ എന്റെ മുന്നിൽ എത്തും അതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല. തിരിച്ച് വീട്ടിൽ
വന്നിട്ടും അളുകളെ പിടിച്ച് വട്ടത്തിലാക്കൽ നിർബാധം തുടർന്നു.വട്ടത്തിലായവരുടെ സംഖ്യ
150 കടന്നു. സാവധാനത്തിൽ 200നു മുകളിലെത്തി മെല്ലെ 250നടുത്തെത്തി എന്തായാലും
ആൾട്ടോ വേണ്ട ഷിഫ്റ്റ് തന്നെ വേണം അതാവുമ്പം നല്ല ACയാണ് പുറമെ എല്ലാ ഓപ്‌ഷനും ഉണ്ട്
പണ്ട് ഒരു മണിചെയിനിൽ കുറച്ച് ആളുകളെ ചേർത്തപ്പോൾ ചില്ലറ തടഞ്ഞതാ.. അപ്പഴേക്കും അസൂയക്കാർ പ്രശ്നമാക്കി സർക്കാർ എടപെട്ടപ്പോൾനിറുത്തി. ഇതാവുമ്പം Google തരുന്ന പണമല്ലെ.? ആർക്കും ഒരു പ്രശ്നമെ അല്ല അവർക്കൊക്കെ ഭയങ്കര പരസ്യവരുമാനമാണത്രെ. വരുമാനം ഡോളറിൽ ആകുന്നതു കൊണ്ട് ഇൻകം ടാക്സ് കൊടുക്കേണ്ടിവരുമോ.. വേണ്ടി വരില്ല. എന്തായാലും ബ്ലോഗർ കാർട്ടൂണിസ്റ്റ് സജീവേട്ടനെ ചേർക്കണം. അവസാനം മതി,
കക്ഷി ഇൻകം ടാക്സിലാത്രെ.ഒരു ഉപകാരത്തിൽ പെടും. വട്ടത്തിലായവരുടെ എണ്ണം മുന്നൂറിനടുത്തെത്താനായി 300പേരൊക്കെ ആയാൽ എന്തായാലും ഒരു നല്ലസഖ്യ
കിട്ടുമായിരിക്കും ഡോളർ എവിടന്നാണ് മാറ്റിയെടുക്കുക. എല്ലാം ഒന്നു അന്വേഷിക്കണം.
ചിലപ്പോൾ ഇനി ഞാൻ ആളെ ചേർക്കണ്ടിവരില്ല.എന്തായാലും എന്നെ വട്ടത്തിലാക്കിയ പെങ്കൊച്ചിനോടുതന്നെ അന്വേഷിക്കാം മെയിൽ അഡ്രസ്സല്ലാതെ വേറൊന്നുമില്ല എന്തായാലും മൊബൈൽ നമ്പർ അയച്ചുതരാൻ വേണ്ടി ഒരു മെയിൽ വിട്ടു. കാര്യം എല്ലാം നേരിട്ടു പറയാം
എന്നും എഴുതി എന്തായാലും മറുപടി മെയിൽ വന്നു ഫോൺ നമ്പറിനൊപ്പം ചേട്ടാ ഞാൻ
ഗൾഫിലാ.. എന്നൊരുകുറിപ്പും
എന്തായാലും ഉടനെ തന്നെ പോയി ഫോൺ ചാർജ്ജു ചെയ്തു. എന്തു പറ്റി ചേട്ടാ മാസത്തിൽ 10 രുപക്കു ചാർജു ചെയ്യുന്ന ഞാൻ 100 രൂപക്കു ഫോൺ ചാർജ്ജു ചെയ്തപ്പോൾ കടക്കാരനു അത്ഭുതം. "ധാരാളം വിളിക്കാനുണ്ട് എപ്പോഴും ചാർജ്ജു ചെയ്യണ്ടല്ലോ"... അതു വേണ്ട ഇനി ഒരുകൊല്ലം കഴിഞ്ഞു മതിയാകും.. ഹ.ഹ.ഹ. കടക്കാരന്റെ തമാശ. ഒന്നും പ്രതികരിച്ചില്ല. ഡോളറു വരട്ടെ എന്നിട്ടു മറുപടി നൽകണം ഇവർക്കൊക്കെ. വീട്ടിലെത്തി ഉടനെത്തന്നെ പെങ്കൊച്ചിനെ വിളിച്ചു ബെല്ലടിച്ച ഉടൻ തന്നെ ഫോൺ എടുത്തു എന്റെ തൊട്ടു മുകളിലുള്ള ആളായതുകൊണ്ട് എന്തായാലും എന്നെക്കാളും അവർക്ക് ഗുണമുണ്ടാകും ഡോളറിന്റെ കാര്യം ചോദിച്ച ഉടൻ കുപ്പിഗ്ലാസ് മാർബിൾ തറയിൽ വീണു ചിതറിയ പോലെ ഒരു പൊട്ടിച്ചിരിയായിരുന്നു, ആ ചിരി ഒരു അഞ്ചു മിനിറ്റ് നീണ്ടു നിന്നുകാണും ചേട്ടനെന്താ കരുതിയത് ഇത് അത്തരം പരിപാടിയൊന്നുമല്ല. ഇതൊരു സോഷ്യൽ നെറ്റ്വർക്കിഗ് ഏർപ്പാടാ... അതെന്നെയാ കൊച്ചേ ഞാനുദ്ദേശിച്ചത് ഈ നെറ്റ്വർക്ക് മാർക്കറ്റിങ്ങ് പോലെ ഒരാളെ ചേർത്ത് അയാൾ മൂന്നാളെ ചേർക്കുന്നപോലെ ഞാൻ എന്റെ താഴെ മുന്നൂറുപേരെ ചേർത്തിട്ടുണ്ട് മോളേ..... അതിന്റെ ഗുണം എനിക്കു കിട്ടണം എന്നെ കളിപ്പിക്കല്ലേ.....
"അവൾ എന്നെ പറ്റിച്ച് എല്ലാം ഒറ്റക്ക് തട്ടിക്കാനുള്ള പരിപാടിയാണെന്നു തോന്നുന്നു"
"നടപ്പില്ല മോളേ... ഞാനാരാമോൻ"
ചേട്ടൻ facebookൽ മെമ്പറാണോ..?
അവളുടെ ചോദ്യം. അതെ എന്റെ മറുപടി.
അതു ഉപയോഗിക്കാറുണ്ടോ..? വീണ്ടും
അവളുടെ ചോദ്യം. ഉവ്വ് കൊച്ചേ.. ഇത്
I S D യാ.. ചോദ്യം ചോദിച്ച് കളിച്ച്
എന്റെ കാശ് കളയാതെ കാര്യം പറ.
ചേട്ടാ ... ഇത് Google ന്റെ ........
ഹലോ...ഹലോ.. ഹലോ... ഒന്നും കേൾക്കന്നില്ല.. അല്ല ഫോൺ കട്ടായതാ.. വീണ്ടും വിളിച്ചു നോക്കി ഇല്ല കിട്ടുന്നില്ല മറുപടി പറയാനാകാതെ അവൾ കട്ട് ചെയതാകും വിവരം നാട്ടിലെല്ലാം പാട്ടാക്കണം അവളെ നാറ്റിക്കണം. എന്തായാലും ഈവിവരത്തിനൊരു പോസ്റ്റും ഇടണം. നാട്ടിലള്ളൊരു ബ്ലോഗറെ വിളിച്ച് വിവരം പറയാൻ വേണ്ടി ഫോൺ എടുത്ത് വിളിച്ചു സാധാരണ മിസ് അടിക്കാറാണ് പതിവ് അതും കിട്ടുന്നില്ല. ഫോണിൽ ബാലൻസ് ഇല്ലെന്ന മറുപടിയാണ് കേൾക്കുന്നത് നാലുപാടും ഒന്നു നോക്കി അതെ ഫോണിൽ നിന്നു തന്നെ എന്റെ മാതാവേ... ഇപ്പോൾ കയറ്റിയ 100രുപയും മുൻപുണ്ടായിരുന്ന 4രൂപയുമടക്കം 104 രൂപയും കഴിഞ്ഞു വിവരം കൃത്യമായി അറിയാനും കഴിഞ്ഞില്ല ... പേഴ്സിൽനിന്ന് ഒരു 100 രൂപ കൂടി എടുത്ത് കടയിലേക്ക് ഫോൺ ചാർജുചെയ്യാനായി വീണ്ടും പുറപ്പെട്ടു അപ്പോഴതാ ഫോൺ അടിക്കുന്നു നോക്കിയപ്പോൾ നമ്പർ വരുന്നതിനു പകരം 000 എന്നു കാണിക്കുന്നു കാശ് തീർന്ന വിവരം പറയാൻ കമ്പനിക്കാരു വിളിക്കുന്നതായിരിക്കും എന്തായാലും എടുത്തില്ല. വീണ്ടും ഫോൺ അടിക്കുന്നു. ഇപ്പോൾ Call എന്നാണ് കാണിക്കുന്നത് എന്തായാലും എടുത്തു.
ചേട്ടാ.. എന്താ ഫോൺ കട്ടു ചെയ്തത് ദുബായിക്കാരി പെങ്കൊച്ചാണ് ഇത് Google ന്റെ facebook ആണ് മനസ്സിലായോ... അല്ലാതെ മണിച്ചെയിനല്ല.ഞാൻ നാട്ടിലെ എന്റെ ഒരു സുഹൃത്തിന്റെ നമ്പർ മെസ്സെജ് ചെയ്ത് തരാം അവളും ഒരു ബ്ലോഗറാണ് അവൾ നിങ്ങക്ക് വിശദമായി പറഞ്ഞുതരും.എന്നും പറഞ്ഞു ഫോൺ കട്ടു ചെയ്തു.എന്തായാലും കടയിൽ പോയി 10 രൂപക്ക് ചാർജു ചെയ്തു. എന്തായാലും മെസ്സേജ് വന്ന നമ്പറിലേക്ക് വിളിച്ചു ആരാ... "ഞാൻ ഗൾഫീന്ന്..... പറഞ്ഞിട്ട് വിളിക്വാ.. " ഓ.. മനസ്സിലായി.. മനസ്സിലായി.. മറ്റേ വട്ടത്തിൽ ആളെ ചേർത്ത മണി ചെയിൻ ചേട്ടൻ.. ഞാനും ഒരു ബ്ലോഗറാണ് .----- ലേശം തിരക്കിലാണ് കുറച്ചുകഴിഞ്ഞ് വിളിക്കാം .ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ തിരിച്ചു വിളിച്ചു എല്ലാം വിശദമായി പറഞ്ഞു പഠിപ്പിച്ചു തന്നു. ഇതു ഫേസ്‌ബുക്കിനെ പോലെ തന്നെയുള്ളതാണെന്ന് വിശ്വസിക്കാൻ എന്നിട്ടും ഒരു പ്രയാസം . എന്തെല്ലാം സ്വപ്നങ്ങൾ, ഷിഫ്റ്റ് എസി കാർ, അടുക്കള വാർപ്പാക്കൽ,കല്യാണം . ഇതിലും ന്റെ ബ്ലോഗിന്റെ പരസ്യം കൊടുക്കാലൊ അങ്ങിനെ സമാധാനിച്ചു
ചേട്ടാ.... എന്താ ഒന്നും മിണ്ടാത്തെ..? സാരമില്ലെന്നെ.. Google + നെ ക്കുറിച്ച് മനസ്സിലായില്ലെ?.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിച്ചോ.. ഞാൻ പറഞ്ഞു തരാം ഒരു പോസ്റ്റിനു വകുപ്പായില്ലേ... എന്നാ വയ്‌ക്കട്ടെ...

ഫോൺ വച്ച് നേരെ പോയി കമ്പ്യൂട്ടർ തുറന്ന് Google + എടുത്തു. ഞാൻ വട്ടത്തിലാക്കിയവർ 303
എന്നെ വട്ടത്തിലാക്കിയവർ (in circles) വെറും രണ്ടു പേർ ദുബായിക്കാരി പെങ്കൊച്ചും എന്റെ സംശയം തീർത്തു തന്ന ബ്ലോഗിണിയും മാത്രം....... എന്നാലുമെന്റെ കൊച്ചുങ്ങളെ എന്നെ ഇങ്ങനെ വട്ടത്തിലാക്കണ്ടിയിരുന്നില്ല.. ഈയുള്ളവന് facebook തന്നെ ഒരു ആർഭാടമാണേ........
Saturday, July 9, 2011
ബ്ലോഗേഴ്‌സ് സംഗമം എറണാകുളം
വേലയില്ലാതെ കൂലിയും വാങ്ങി നടക്കുകയായതിനാൽ എറണാകുളത്തേക്ക് July 8 നു രാവിലെ 11 മണിക്കുതന്നെ പുറപ്പെട്ടു. പൊന്മളയിൽനിന്നു മലപ്പുറം വഴി അങ്ങാടിപ്പുറം റെയിൽവെസ്റ്റേഷനിൽ എത്തിയപ്പൊഴേക്കും ഷൊർണ്ണൂർക്കുള്ള ട്രെയിൻ എത്തിയിരുന്നു. വരിയിൽ നിന്നിരുന്ന ഒരു പാവം പെങ്കൊച്ചിന്റെ സഹായത്താൽ ടിക്കറ്റും വാങ്ങി ഒരുവിധം ഓടി നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറിപ്പറ്റി.ഇരിക്കാൻ സ്ഥലം കിട്ടിയതിനാൽ ഒരു മണിക്കൂർ സുഖമായി ഉറങ്ങി ഒരു യാത്രക്കാരൻ കുലുക്കി വിളിച്ചപ്പോഴാണ് ഷൊർണൂരിൽ എത്തിയ വിവരം അറിഞ്ഞത്. കുടയും ബാഗും തപ്പിയെടുത്ത് ഇറങ്ങാൻ ഒരുങ്ങിയപ്പോൾ കുലുക്കി വിളിച്ചയാൾ എന്തു ഉറക്കമാ ചെങ്ങാതി... സാധനങ്ങളെല്ലാം ഒണ്ടല്ലോ... ഓ.. ഉണ്ട്.. ഒരു വളിച്ച ചിരിയും ചിരിച്ച് വണ്ടിയിൽ നിന്നിറങ്ങി. അങ്ങാടിപ്പുറത്തുനിന്ന് ഷൊർണ്ണൂർ വരെ മാത്രമേ റ്റിക്കറ്റ് എടുത്തിരുന്നുള്ളൂ അതിനാൽ ടിക്കറ്റ് എടുക്കാനായി പുറത്തേക്ക് കൗണ്ടറിൽ ഒരു അര ത്രിശ്ശൂർ പൂരത്തിന്റാള്. മുക്കാൽ മണിക്കൂറോളം വരിനിന്ന് ടിക്കറ്റ് കൈക്കലാക്കി നാലാം പ്ലാറ്റ് ഫോമിൽ ചത്തുകിടന്നിരുന്ന വേണാടിൽ കയറിക്കൂടി യാത്രക്കാർ നന്നേകുറവ് അതിനാൽ ഇരിപ്പിടത്തിൽതന്നെ ചുരുണ്ട് ഉറങ്ങാൻ തുടങ്ങി . ഭയങ്കര ബഹളം കേട്ടാണ് ഉണർന്നത് ത്രിശൂർ ആണ് ഒരുപറ്റം കോളേജ് കുട്ടികൾ ആണും പെണ്ണും ഭയങ്കര ജഗ പൊഗ.. ആറ്റം ബോംബും, ലോ വെയിസ്റ്റും എല്ലാമുണ്ട്. പാട്ടും, കൂത്തും, കടിപിടിയും, ചർച്ചകൾ പലവിധം 1G മുതൽ 3G വരെ, മാരൻ മുതൽ രാജ വരെ പ്രിഥ്വിരാജന്റെ കല്യാണം മുതൽ ബച്ചന്റെ മരുമകളുടെ ഗർഭം വരെ പിന്നെ വാണിഭം, പീഡനം, ഐസ്ക്രീം, കോപ്പ, എന്നുവേണ്ട. ശ്രീ പത്മനാഭന്റെ സ്വത്ത് വരെ ഭാഗം വെക്കുന്നുണ്ട് മക്കൾ. ആലുവ കഴിഞ്ഞതറിഞ്ഞില്ല. ഇടപ്പള്ളി എത്തിയപ്പോൾ Dr. ജയൻ ഏവൂരിനെ വിളിച്ചു നോർത്തിൽ ഇറങ്ങി നടന്നു ഹോട്ടലിനു മുന്നിൽ ഡോക്ടർ നിൽക്കുന്നു. റൂമിൽ ബാഗുവച്ച് പുറത്തിറങ്ങി നേരെ ശീമാട്ടിയിലേക്ക് അവിടെ ചാണ്ടി ച്ചായൻ ഉണ്ടത്രെ. Dr.ക്ക് ഒരുകളസവും വാങ്ങണം. രണ്ടാം നിലയിലെത്തി പാന്റു തിരയാൻ തുടങ്ങിയപ്പോൾ അതാ വരുന്നു ഒരു ഹിന്ദി ഫിലിം സ്റ്റാറിന്റെ ലുക്കോടെ ചാണ്ടിച്ചായൻ ഭാര്യയെ സാരി സെക്ഷനിൽ മേയാൻ വിട്ടിട്ട് രണ്ടു പിള്ളേരുമായി ചുറ്റിക്കളിക്കുകയാണു കക്ഷി. അപ്പോഴാണ്
കുമാരസംഭവത്തിന്റെ വിളി നോർത്തിലിറങ്ങി വട്ടം തിരിയുകയാണ് .
അച്ചായൻ കുട്ട്യോളെ കെട്ട്യോളെ
ഏല്പിച്ചു പുറത്തെക്കു ചാടി. കുമാരനെയും കൂട്ടി ഹോട്ടലിലെത്തി.ചായ കുടിക്കാൻ കയറി ഡോക്ടർ പണം കൊടുക്കു മെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പരമാവധി കഴിച്ചു. അപ്പഴേക്കും മനോരാജും വന്നു എല്ലാരും കൂടി ഹാൾ ഒന്നു പരിശൊധിക്കാൻ കയറി ഒരു കുഞ്ഞു ലിഫ്റ്റ് അഞ്ചാൾക്കുകയറാമെന്നു ബോയ് ചാണ്ടിച്ചനെ ഒന്നരയും ഡോക്ടറെ അരയുമായി കൂട്ടി ലിഫ്റ്റിൽ മുകളിലെത്തി. കയ്യിൽ ഒരു കവറുമായി ജൊ യുമെത്തി നാളെക്കുള്ള പൊസ്റ്ററുകളും മറ്റുമാണ്. പിന്നെയും സാധനങ്ങൾ വാങ്ങാനും മറ്റുമായി എല്ലാവരും പലവഴിക്കായി പോയി. പാവം ഡോക്ടർ അദ്ദേഹത്തിനു നാളെ വൈകുന്നേരം കോട്ടക്കൽ ആര്യവൈദ്യശാലയിൽ Dr. P.K.വാര്യരുടെ നവതി ആഘോഷത്തോടനുബന്ധിച്ച് എത്തേണ്ടതുണ്ട്. ഇവിടെ പരിപാടി കഴിഞ്ഞിട്ടു വേണം പോകാൻ.
ഞാൻ ഒറ്റക്ക് മറൈൻ ഡ്രൈവിൽ ഒന്നു കറങ്ങി തിരിച്ചു ലോഡ്ജിൽ എത്തി അവിടെ നല്ല ആൾക്കൂട്ടം തൊട്ട ബാറിൽ നിന്നു മദ്യപിച്ചിറങ്ങിയവരാണ് രണ്ടു പേർ തമ്മിൽ പൊരിഞ്ഞ അടി. തല്ലു ലൈവായി കണ്ടിട്ട് കുറേ കാലമായിരുന്നു. അടി, ഇടി, കുത്ത്,ചവിട്ട്.എല്ലാം... നിന്നും ഇരുന്നും വീണും, കിടന്നും എല്ലാം. ഫോൺ അടിക്കുന്നു പാലക്കാട്ടേട്ടൻ നാളെ വരുന്നുണ്ട് എന്നുപറയാൻ വിലിച്ചതാ.. കാഴ്ച മതിയാക്കി റൂമിലേക്ക് തിരിച്ചു നാട്ടിൽ A.A. യുടെ പ്രസക്തിയെക്കുറിച്ചാലോചിച്ചുകൊണ്ട്. വീണ്ടും ഫോൺ ഷരീഫ്‌സാർ കൊട്ടാരക്കരനിന്നും നാളെ രാവിലെ എത്തും. റൂമിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു മുട്ട് തുറന്നപ്പോൾ ഒരു അപരിചിതൻ ചിരപരിചിതനെ പ്പോലെ അകത്തുകടന്നു. പേരു സുമെഷ്. ഒരു ഇഗ്ലീഷ് പത്രത്തിൽ വർക്കുചെയ്യുന്നു. ബ്ലോഗർ നാമം സംഷി കുറെ സംസാരിച്ചിരുന്നു .അദ്ദേഹം പോയതിൽ പിന്നെ കിടന്നുറങ്ങി പാവം ഈ ഗ്രാമീണനെ കോർപ്പറേഷൻ കൊതുകുകൾ വല്ലാതെ ആക്രമിച്ചു.
രാവിലെ ചായകഴിക്കാൻ ഇറങ്ങിയപ്പോൾ ഒരു ഷിഫ്റ്റ് കാറിൽ ജോ മീറ്റിന്റെ ഒരുക്കങ്ങൾക്കുള്ള സാധനങ്ങളുമായി എത്തി.. പകുതി മുകളിലെത്തിച്ചു.. പ്രഭാത ഭക്ഷണം അദ്ദേഹം വാങ്ങിച്ചു തന്നു. ചുമട്ടു കൂലി അല്ല കെട്ടോ.. ബാനർകെട്ടാൻ തുടങ്ങിയപ്പോഴെക്കും ജിക്കുവും ഒരു സുഹൃത്തും കൂടി വന്നു. തൊട്ടു പുറകെ മനോരാജ്. ഡോക്റ്റർ സർ, നന്ദു, കുമാരൻ, ചാണ്ടിച്ചൻ എല്ലാവരും കൂടി ഒരുക്കങ്ങൾ പെട്ടന്നു പൂർത്തിയാക്കി. 9 മണിയായപ്പോഴക്കും ആളുകൾ എത്തിത്തുടങ്ങി ജയൻഡോക്ടറുടെ ഫോണിന് ഒരു വിശ്രമവുമില്ല. വഴി അന്വേഷിക്കുന്നവർ, പത്രക്കാർ അങ്ങിനെ പലരും. രജിസ്ട്രേഷൻ തുടങ്ങി എല്ലാവരും ആദ്യം തന്നെ 200 രൂപ എടുത്തു നീട്ടുന്നതു കാണാൻ കഴിഞ്ഞു. തിരൂരിൽ പലപ്പോഴും പൈസ ചോദിച്ച് ചോദിച്ച് വാങ്ങണ്ടി വന്നിരുന്നു. ചിലർ പൈസ തരാതെ പറ്റിച്ചു ചാടുകയും ചെയ്തു. ആളുകൂടിയതിനാലാകാം. എങ്കിലും വൈകുന്നേരം പൊന്നാനിക്കാരനായ ഒരു ബ്ലോഗർ വന്ന് അദ്ദേഹം പൈസ തന്നിട്ടില്ല എന്നും പറഞ്ഞ് 250 രൂപ തന്നപ്പോൾ ഞാനും Dr.R.K.യും ശരിക്കും ഞെട്ടിപ്പോയി.. ക്ഷമിക്കണം അദ്ദേഹത്തിന്റെ പേർ ഞാൻ ഓർക്കുന്നില്ല. ഈ അവസരത്തിലെങ്കിലും അദ്ദേഹത്തെ ഓർക്കാതിരുന്നാൽ അത് ഒട്ടും ശരിയല്ല. ആസുഹൃത്തിനു എല്ലാ വരുടേയും ഒരു സലാം..
10 മണിക്കുതന്നെ തുടങ്ങി പ്രത്യേകിച്ച് ഒരു ഔപചാരികതയുമില്ലാതെയായിരുന്നു തുടക്കം അതിനിടെ റജി, പാലക്കാട്ടെട്ടൻ, ഷെരീഫ്ക്ക തുടങ്ങി പലരും വഴി ചോദിക്കുവാൻ വിളിച്ചു. അവരെയെല്ലാം പറ്റും വിധം വഴിതെറ്റിച്ചു. ഒരുബ്ലോഗർ കൂടിയായ Mr. സെന്തിൽ ഒരു അവതാരകന്റെ റോളിലേക്കുയർന്നു.
ഒരുവിധം എല്ലാവരും എത്തിച്ചേർന്നു. 50 ഓളം പേർ ജയൻസാർക്കു സമാധാനം ഭക്ഷണം ബാക്കിയാകില്ല. ആകെ 61 പേർ രജിസ്റ്റർ ചെയ്തു. ഇതൊടൊപ്പം നടത്തിയ മൽസരത്തിനെത്തിയ ഫോട്ടോസ് പ്രദർശിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തത് ഒരു പുതുമയായി. ഇടക്ക് ഹാഷിമിന്റെ വിളി മാഷെ....!! വണ്ടിക്ക് കുഴപ്പം വരാമ്പറ്റില്ല.. കൊട്ടോട്ടി വന്ന വിവരം അറിഞ്ഞിട്ടുണ്ടാകും......
കുമാരസംഭവത്തിന്റെ വിളി നോർത്തിലിറങ്ങി വട്ടം തിരിയുകയാണ് .
അച്ചായൻ കുട്ട്യോളെ കെട്ട്യോളെ
ചാണ്ടിച്ചായൻ,മനോരാജ്. കുമാരൻ,Dr.ജയൻ ഏവൂർ. |
ഞാൻ ഒറ്റക്ക് മറൈൻ ഡ്രൈവിൽ ഒന്നു കറങ്ങി തിരിച്ചു ലോഡ്ജിൽ എത്തി അവിടെ നല്ല ആൾക്കൂട്ടം തൊട്ട ബാറിൽ നിന്നു മദ്യപിച്ചിറങ്ങിയവരാണ് രണ്ടു പേർ തമ്മിൽ പൊരിഞ്ഞ അടി. തല്ലു ലൈവായി കണ്ടിട്ട് കുറേ കാലമായിരുന്നു. അടി, ഇടി, കുത്ത്,ചവിട്ട്.എല്ലാം... നിന്നും ഇരുന്നും വീണും, കിടന്നും എല്ലാം. ഫോൺ അടിക്കുന്നു പാലക്കാട്ടേട്ടൻ നാളെ വരുന്നുണ്ട് എന്നുപറയാൻ വിലിച്ചതാ.. കാഴ്ച മതിയാക്കി റൂമിലേക്ക് തിരിച്ചു നാട്ടിൽ A.A. യുടെ പ്രസക്തിയെക്കുറിച്ചാലോചിച്ചുകൊണ്ട്. വീണ്ടും ഫോൺ ഷരീഫ്‌സാർ കൊട്ടാരക്കരനിന്നും നാളെ രാവിലെ എത്തും. റൂമിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു മുട്ട് തുറന്നപ്പോൾ ഒരു അപരിചിതൻ ചിരപരിചിതനെ പ്പോലെ അകത്തുകടന്നു. പേരു സുമെഷ്. ഒരു ഇഗ്ലീഷ് പത്രത്തിൽ വർക്കുചെയ്യുന്നു. ബ്ലോഗർ നാമം സംഷി കുറെ സംസാരിച്ചിരുന്നു .അദ്ദേഹം പോയതിൽ പിന്നെ കിടന്നുറങ്ങി പാവം ഈ ഗ്രാമീണനെ കോർപ്പറേഷൻ കൊതുകുകൾ വല്ലാതെ ആക്രമിച്ചു.
രാവിലെ ചായകഴിക്കാൻ ഇറങ്ങിയപ്പോൾ ഒരു ഷിഫ്റ്റ് കാറിൽ ജോ മീറ്റിന്റെ ഒരുക്കങ്ങൾക്കുള്ള സാധനങ്ങളുമായി എത്തി.. പകുതി മുകളിലെത്തിച്ചു.. പ്രഭാത ഭക്ഷണം അദ്ദേഹം വാങ്ങിച്ചു തന്നു. ചുമട്ടു കൂലി അല്ല കെട്ടോ.. ബാനർകെട്ടാൻ തുടങ്ങിയപ്പോഴെക്കും ജിക്കുവും ഒരു സുഹൃത്തും കൂടി വന്നു. തൊട്ടു പുറകെ മനോരാജ്. ഡോക്റ്റർ സർ, നന്ദു, കുമാരൻ, ചാണ്ടിച്ചൻ എല്ലാവരും കൂടി ഒരുക്കങ്ങൾ പെട്ടന്നു പൂർത്തിയാക്കി. 9 മണിയായപ്പോഴക്കും ആളുകൾ എത്തിത്തുടങ്ങി ജയൻഡോക്ടറുടെ ഫോണിന് ഒരു വിശ്രമവുമില്ല. വഴി അന്വേഷിക്കുന്നവർ, പത്രക്കാർ അങ്ങിനെ പലരും. രജിസ്ട്രേഷൻ തുടങ്ങി എല്ലാവരും ആദ്യം തന്നെ 200 രൂപ എടുത്തു നീട്ടുന്നതു കാണാൻ കഴിഞ്ഞു. തിരൂരിൽ പലപ്പോഴും പൈസ ചോദിച്ച് ചോദിച്ച് വാങ്ങണ്ടി വന്നിരുന്നു. ചിലർ പൈസ തരാതെ പറ്റിച്ചു ചാടുകയും ചെയ്തു. ആളുകൂടിയതിനാലാകാം. എങ്കിലും വൈകുന്നേരം പൊന്നാനിക്കാരനായ ഒരു ബ്ലോഗർ വന്ന് അദ്ദേഹം പൈസ തന്നിട്ടില്ല എന്നും പറഞ്ഞ് 250 രൂപ തന്നപ്പോൾ ഞാനും Dr.R.K.യും ശരിക്കും ഞെട്ടിപ്പോയി.. ക്ഷമിക്കണം അദ്ദേഹത്തിന്റെ പേർ ഞാൻ ഓർക്കുന്നില്ല. ഈ അവസരത്തിലെങ്കിലും അദ്ദേഹത്തെ ഓർക്കാതിരുന്നാൽ അത് ഒട്ടും ശരിയല്ല. ആസുഹൃത്തിനു എല്ലാ വരുടേയും ഒരു സലാം..
മോനെ എന്നോടു കളിക്കല്ലേ... കെ വി രഘുനാഥൻ ഞാൻ ഐൻസ്റ്റീന്റെ ബന്ധുവാ....... |
ഒരുവിധം എല്ലാവരും എത്തിച്ചേർന്നു. 50 ഓളം പേർ ജയൻസാർക്കു സമാധാനം ഭക്ഷണം ബാക്കിയാകില്ല. ആകെ 61 പേർ രജിസ്റ്റർ ചെയ്തു. ഇതൊടൊപ്പം നടത്തിയ മൽസരത്തിനെത്തിയ ഫോട്ടോസ് പ്രദർശിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തത് ഒരു പുതുമയായി. ഇടക്ക് ഹാഷിമിന്റെ വിളി മാഷെ....!! വണ്ടിക്ക് കുഴപ്പം വരാമ്പറ്റില്ല.. കൊട്ടോട്ടി വന്ന വിവരം അറിഞ്ഞിട്ടുണ്ടാകും......
അങ്ങനെ എർണാബ്ലം മീറ്റും നടന്നു... അധികം കത്തിവക്കുന്നില്ല ഉള്ള ഫോട്ടോസ് ഇടാം....
നല്ല പോട്ടംസ് എല്ലാം റജി തട്ടിപ്പറച്ചു കൊണ്ടോയി...
സജീവേട്ടന്റെ വക വലിയ മാർക്ക് |
കുസുമേ കുസുമോൽപ്പത്തി. അഞ്ജു നായർ,ഇന്ദു, കുസുമംR പുന്നപ്ര, റജി |
വേണ്ട മോനെ..!! വേണ്ടമോനെ...!! x,വില്ലെജ് മേൻ, വണ്ടി പ്രാന്തൻ, മത്താപ്പ്, 5നായർ |
കഴുത്തുളുക്കണ്ട..... |
പ്പ.. ശര്യാക്കിത്തരാ... ജൊ, പ്രവീൺ, മനൊരാജ്. |
റജി പിറവം,വില്ലേജ്‌മാൻ,റജി മലയാലപ്പുഴ,കമ്പർ,സംഷി,കുമാരൻ, ചാണ്ടിയും -----ഉം പിന്നെ മഞ്ഞുകട്ടയും |
ആരാണ്ടാ ..... ജനലുക്കൂടി ഫോട്ടംസ് ഇട്ക്കൺത്.. |
എന്താ പൊട്ടൻ ചിരി......... |
..... അന്റെ ഷെയ്പ് ഞാൻ മാറ്റും. യ്യൂസ്ഫ്പാ നോക്കി നിക്കാണ്ടെ വന്ന് പിടിച്ചു മാറ്റൂ...... |
ഞാപ്പെന്താചെയ്യാ.. പെൻഷൻ പറ്റീലേ.... |
കൊടുകൈ. കൊട്ടോട്ടി, ഷെരീഫ് കൊട്ടാരക്കര, പാലക്കാട്ടേട്ടൻ, സെന്തിൽ, പ്രവീണും പിന്നെ ഞാനും |
ചെറിയ മനുഷ്യനും വലിയ പെണ്ണൊരുത്തിയും ഫാറ്റൂണിസ്റ്റും സോണിയയും സജീവേട്ടനും കായംകുളം സൂപ്പർഫാസ്റ്റും |
തൂതപ്പുഴയോരത്ത് ചുക്കില്ലാത്ത കഷായമുണ്ടോ----വരയില്ലാത്ത മീറ്റുണ്ടോ...? |
എന്തോ ഉടായിപ്പാ.... റജിയും ഷെരീഫ് സാറും |
നീ ഇൻകം ടാക്സ് ഒന്നും കൊടുക്കണ്ടടാ....... ഞാനും എന്റെ കാർട്ടൂണിസ്റ്റ് ചേട്ടനും |
രഘുനാഥകുമാരനന്ദപർവ്വം ഹ.ഹ.ഹ. |
ഓ.. എന്തെര് സുഖങ്ങള് തന്നെ.. മഹേഷും കൊച്ചുസാറണ്ണനും |
പാമ്പള്ളി മുതൽ പൊന്മള വഴി കൊട്ടാരക്കരവരെ. ഞാൻ സത്യൻ മാഷെ റോൾ ട്‌ക്കട്ടെ..!! |
സുന്ദരി നീയും സുന്ദരൻ ഞാനും....കഷണ്ടിത്തലക്കുപിന്നിൽ പാലക്കാട്ടേട്ടനും ഭാര്യ സുന്ദരിയും |
അയാൾ (കാരണവർ) പോട്ടം പിടിക്കുകയാണ് |
പുണ്യാളനായ്, പകൽകിനാവുകണ്ട് ,കുമാരൻ |
ശാലിനിയേയും മഞ്ഞുതുള്ളിയേയും പാമ്പള്ളി സംഗമത്തിൽ നിന്നു പിൻ തിരിപ്പിച്ചു..!! റജി മലയാലപ്പുഴയെ 5 നായരും ഇന്ദുവും കൂടി ഇരുന്നും..!! |
കമ്പരാമായണത്തിന്റെ കർത്താവായ കമ്പറും പൊന്മളക്കാരനായ ഞാനും അയൽ വാസികൾ .ങ്ങള് വരീ മ്മക്ക് ജനഗണ മന പാടണ്ടേ.... ദിമിത്രെവ്നു നാണം വരുന്നുണ്ടോ.? ലൈലാമു ലൈല..... ലൈലാമു ലൈല....... |
എല്ലാരും ഇസ്മയിൽ കുറുമ്പടി (തണലല്ല.) |
നല്ലോം ഇളിച്ചോളീ...... പോട്ടത്തിനു് കായി മാണ്ട . ചോറ് ബയി കയിഞ്ഞാൽ എല്ലാർക്കും തരും
ഭക്ഷണം ഫ്രൈഡ് റൈസും ചിക്കനും വെജ് കാർക്ക് ഗോപിമഞ്ജൂരിയ്ൻ പിന്നെ ഐസ്ക്രീമും ഉസാറായിലെ ന്റെ ചങ്ങായി മാരെ ..
3മണിയോടെ എല്ലാവരും പിരിഞ്ഞു..
പിന്നീട് ഡോക്ടർക്ക് കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ പോകാനുള്ളതുകൊണ്ട് ഞാൻ ഒരു നയാപൈസ ചിലവില്ലാതെ എന്റെ വീട്ടിലെത്തി എല്ലാ ചിലവും ഡോക്ടർ സാർ സ്പോൺസർ ചെയ്തു ഇങ്ങനത്തെ സംഗമങ്ങൾ എപ്പളും എപ്പഴും ഉണ്ടാകണേ എന്റെ ശ്രീ പത്മനാഭാ...........
NB. എർണാബ്ലത്ത് എവടയൊ ഒരു പെണ്ണിനെ ആരോ പേടിപ്പിച്ചു പേപ്പറിലെ പോട്ടോഗ്രാഫർമാർ എല്ലാരും കൂടി അങ്ങട്ട് മണ്ടി. അതൊണ്ട് ബടെ പോട്ടം പിടിക്കാൻ ആള് വന്നീല.. തോനെ കായി തന്നാല് ഞമ്മളെ പോട്ടം ഓലുക്കും കൊടുക്കും.

ലേബലുകള്:
eranakulam blog samgamam,
പലവക.
Wednesday, July 6, 2011
രണ്ട് അമ്മമാർ.. ഇന്നത്തെ പത്രവാർത്തകൾ
ലേബലുകള്:
പത്രവാർത്ത.,
പലവക
Subscribe to:
Posts (Atom)