Saturday, July 9, 2011

ബ്ലോഗേഴ്‌സ് സംഗമം എറണാകുളം

വേലയില്ലാതെ കൂലിയും വാങ്ങി നടക്കുകയായതിനാൽ എറണാകുളത്തേക്ക്  July 8 നു രാവിലെ 11 മണിക്കുതന്നെ പുറപ്പെട്ടു. പൊന്മളയിൽനിന്നു മലപ്പുറം വഴി അങ്ങാടിപ്പുറം റെയിൽവെസ്റ്റേഷനിൽ എത്തിയപ്പൊഴേക്കും ഷൊർണ്ണൂർക്കുള്ള ട്രെയിൻ എത്തിയിരുന്നു. വരിയിൽ നിന്നിരുന്ന ഒരു പാവം പെങ്കൊച്ചിന്റെ സഹായത്താൽ ടിക്കറ്റും വാങ്ങി ഒരുവിധം ഓടി നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറിപ്പറ്റി.ഇരിക്കാൻ സ്ഥലം കിട്ടിയതിനാൽ ഒരു മണിക്കൂർ സുഖമായി ഉറങ്ങി  ഒരു യാത്രക്കാരൻ കുലുക്കി വിളിച്ചപ്പോഴാണ് ഷൊർണൂരിൽ എത്തിയ വിവരം അറിഞ്ഞത്. കുടയും ബാഗും തപ്പിയെടുത്ത് ഇറങ്ങാൻ ഒരുങ്ങിയപ്പോൾ കുലുക്കി വിളിച്ചയാൾ എന്തു ഉറക്കമാ ചെങ്ങാതി... സാധനങ്ങളെല്ലാം ഒണ്ടല്ലോ... ഓ.. ഉണ്ട്..  ഒരു വളിച്ച ചിരിയും  ചിരിച്ച് വണ്ടിയിൽ നിന്നിറങ്ങി. അങ്ങാടിപ്പുറത്തുനിന്ന്  ഷൊർണ്ണൂർ വരെ മാത്രമേ റ്റിക്കറ്റ് എടുത്തിരുന്നുള്ളൂ അതിനാൽ ടിക്കറ്റ് എടുക്കാനായി പുറത്തേക്ക് കൗണ്ടറിൽ ഒരു അര ത്രിശ്ശൂർ പൂരത്തിന്റാള്. മുക്കാൽ മണിക്കൂറോളം വരിനിന്ന് ടിക്കറ്റ് കൈക്കലാക്കി നാലാം പ്ലാറ്റ് ഫോമിൽ ചത്തുകിടന്നിരുന്ന വേണാടിൽ കയറിക്കൂടി യാത്രക്കാർ നന്നേകുറവ് അതിനാൽ ഇരിപ്പിടത്തിൽതന്നെ ചുരുണ്ട് ഉറങ്ങാൻ തുടങ്ങി . ഭയങ്കര ബഹളം കേട്ടാണ് ഉണർന്നത്  ത്രിശൂർ ആണ് ഒരുപറ്റം കോളേജ് കുട്ടികൾ ആണും പെണ്ണും ഭയങ്കര ജഗ പൊഗ.. ആറ്റം ബോംബും, ലോ വെയിസ്റ്റും എല്ലാമുണ്ട്. പാട്ടും, കൂത്തും, കടിപിടിയും, ചർച്ചകൾ പലവിധം 1G മുതൽ 3G വരെ, മാരൻ മുതൽ രാജ വരെ പ്രിഥ്വിരാജന്റെ കല്യാണം മുതൽ ബച്ചന്റെ മരുമകളുടെ ഗർഭം വരെ പിന്നെ വാണിഭം, പീഡനം, ഐസ്ക്രീം, കോപ്പ, എന്നുവേണ്ട. ശ്രീ പത്മനാഭന്റെ സ്വത്ത് വരെ ഭാഗം വെക്കുന്നുണ്ട് മക്കൾ. ആലുവ കഴിഞ്ഞതറിഞ്ഞില്ല. ഇടപ്പള്ളി എത്തിയപ്പോൾ Dr. ജയൻ ഏവൂരിനെ വിളിച്ചു നോർത്തിൽ ഇറങ്ങി നടന്നു ഹോട്ടലിനു മുന്നിൽ ഡോക്ടർ നിൽക്കുന്നു. റൂമിൽ ബാഗുവച്ച് പുറത്തിറങ്ങി നേരെ ശീമാട്ടിയിലേക്ക് അവിടെ ചാണ്ടി ച്ചായൻ ഉണ്ടത്രെ. Dr.ക്ക് ഒരുകളസവും വാങ്ങണം. രണ്ടാം നിലയിലെത്തി പാന്റു തിരയാൻ തുടങ്ങിയപ്പോൾ അതാ വരുന്നു ഒരു ഹിന്ദി ഫിലിം സ്റ്റാറിന്റെ ലുക്കോടെ ചാണ്ടിച്ചായൻ ഭാര്യയെ സാരി സെക്ഷനിൽ മേയാൻ വിട്ടിട്ട് രണ്ടു പിള്ളേരുമായി ചുറ്റിക്കളിക്കുകയാണു കക്ഷി.  അപ്പോഴാണ്
കുമാരസംഭവത്തിന്റെ വിളി നോർത്തിലിറങ്ങി വട്ടം തിരിയുകയാണ് .
അച്ചായൻ കുട്ട്യോളെ കെട്ട്യോളെ
ചാണ്ടിച്ചായൻ,മനോരാജ്. കുമാരൻ,Dr.ജയൻ ഏവൂർ.
ഏല്പിച്ചു പുറത്തെക്കു ചാടി. കുമാരനെയും കൂട്ടി ഹോട്ടലിലെത്തി.ചായ കുടിക്കാൻ കയറി  ഡോക്ടർ പണം കൊടുക്കു മെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പരമാവധി കഴിച്ചു. അപ്പഴേക്കും മനോരാജും വന്നു എല്ലാരും കൂടി ഹാൾ ഒന്നു പരിശൊധിക്കാൻ കയറി ഒരു കുഞ്ഞു ലിഫ്റ്റ് അഞ്ചാൾക്കുകയറാമെന്നു ബോയ് ചാണ്ടിച്ചനെ ഒന്നരയും ഡോക്ടറെ അരയുമായി കൂട്ടി  ലിഫ്റ്റിൽ മുകളിലെത്തി. കയ്യിൽ ഒരു കവറുമായി ജൊ യുമെത്തി    നാളെക്കുള്ള പൊസ്റ്ററുകളും മറ്റുമാണ്. പിന്നെയും സാധനങ്ങൾ വാങ്ങാനും മറ്റുമായി എല്ലാവരും പലവഴിക്കായി പോയി. പാവം ഡോക്ടർ അദ്ദേഹത്തിനു നാളെ വൈകുന്നേരം കോട്ടക്കൽ ആര്യവൈദ്യശാലയിൽ Dr. P.K.വാര്യരുടെ നവതി ആഘോഷത്തോടനുബന്ധിച്ച്  എത്തേണ്ടതുണ്ട്. ഇവിടെ പരിപാടി കഴിഞ്ഞിട്ടു വേണം പോകാൻ.
ഞാൻ ഒറ്റക്ക് മറൈൻ ഡ്രൈവിൽ ഒന്നു കറങ്ങി തിരിച്ചു ലോഡ്ജിൽ  എത്തി അവിടെ നല്ല ആൾക്കൂട്ടം തൊട്ട ബാറിൽ നിന്നു മദ്യപിച്ചിറങ്ങിയവരാണ്  രണ്ടു പേർ തമ്മിൽ പൊരിഞ്ഞ അടി. തല്ലു ലൈവായി കണ്ടിട്ട് കുറേ കാലമായിരുന്നു. അടി, ഇടി, കുത്ത്,ചവിട്ട്.എല്ലാം... നിന്നും ഇരുന്നും വീണും, കിടന്നും എല്ലാം. ഫോൺ അടിക്കുന്നു പാലക്കാട്ടേട്ടൻ നാളെ വരുന്നുണ്ട് എന്നുപറയാൻ വിലിച്ചതാ.. കാഴ്ച മതിയാക്കി റൂമിലേക്ക് തിരിച്ചു നാട്ടിൽ A.A.  യുടെ പ്രസക്തിയെക്കുറിച്ചാലോചിച്ചുകൊണ്ട്. വീണ്ടും ഫോൺ ഷരീഫ്‌സാർ കൊട്ടാരക്കരനിന്നും നാളെ രാവിലെ എത്തും. റൂമിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു മുട്ട് തുറന്നപ്പോൾ ഒരു അപരിചിതൻ ചിരപരിചിതനെ പ്പോലെ അകത്തുകടന്നു. പേരു സുമെഷ്. ഒരു ഇഗ്ലീഷ് പത്രത്തിൽ വർക്കുചെയ്യുന്നു. ബ്ലോഗർ  നാമം സംഷി കുറെ സംസാരിച്ചിരുന്നു .അദ്ദേഹം പോയതിൽ പിന്നെ കിടന്നുറങ്ങി പാവം ഈ ഗ്രാമീണനെ കോർപ്പറേഷൻ കൊതുകുകൾ വല്ലാതെ ആക്രമിച്ചു.
രാവിലെ ചായകഴിക്കാൻ ഇറങ്ങിയപ്പോൾ ഒരു ഷിഫ്റ്റ് കാറിൽ ജോ മീറ്റിന്റെ ഒരുക്കങ്ങൾക്കുള്ള സാധനങ്ങളുമായി എത്തി.. പകുതി മുകളിലെത്തിച്ചു.. പ്രഭാത ഭക്ഷണം അദ്ദേഹം വാങ്ങിച്ചു തന്നു. ചുമട്ടു കൂലി അല്ല കെട്ടോ.. ബാനർകെട്ടാൻ തുടങ്ങിയപ്പോഴെക്കും ജിക്കുവും ഒരു സുഹൃത്തും കൂടി വന്നു. തൊട്ടു പുറകെ മനോരാജ്. ഡോക്റ്റർ സർ, നന്ദു, കുമാരൻ, ചാണ്ടിച്ചൻ എല്ലാവരും കൂടി ഒരുക്കങ്ങൾ പെട്ടന്നു പൂർത്തിയാക്കി. 9 മണിയായപ്പോഴക്കും ആളുകൾ എത്തിത്തുടങ്ങി ജയൻഡോക്ടറുടെ ഫോണിന് ഒരു വിശ്രമവുമില്ല. വഴി അന്വേഷിക്കുന്നവർ, പത്രക്കാർ അങ്ങിനെ പലരും. രജിസ്ട്രേഷൻ തുടങ്ങി എല്ലാവരും ആദ്യം തന്നെ 200 രൂപ എടുത്തു നീട്ടുന്നതു കാണാൻ കഴിഞ്ഞു. തിരൂരിൽ പലപ്പോഴും പൈസ ചോദിച്ച് ചോദിച്ച് വാങ്ങണ്ടി വന്നിരുന്നു. ചിലർ പൈസ തരാതെ പറ്റിച്ചു ചാടുകയും ചെയ്തു. ആളുകൂടിയതിനാലാകാം. എങ്കിലും വൈകുന്നേരം പൊന്നാനിക്കാരനായ ഒരു ബ്ലോഗർ വന്ന് അദ്ദേഹം പൈസ തന്നിട്ടില്ല എന്നും പറഞ്ഞ് 250 രൂപ തന്നപ്പോൾ ഞാനും Dr.R.K.യും ശരിക്കും ഞെട്ടിപ്പോയി.. ക്ഷമിക്കണം അദ്ദേഹത്തിന്റെ പേർ ഞാൻ ഓർക്കുന്നില്ല. ഈ അവസരത്തിലെങ്കിലും അദ്ദേഹത്തെ ഓർക്കാതിരുന്നാൽ അത് ഒട്ടും ശരിയല്ല. ആസുഹൃത്തിനു എല്ലാ വരുടേയും ഒരു സലാം..

മോനെ എന്നോടു കളിക്കല്ലേ... കെ വി രഘുനാഥൻ
ഞാൻ ഐൻസ്റ്റീന്റെ ബന്ധുവാ.......

10 മണിക്കുതന്നെ തുടങ്ങി പ്രത്യേകിച്ച് ഒരു ഔപചാരികതയുമില്ലാതെയായിരുന്നു  തുടക്കം അതിനിടെ റജി, പാലക്കാട്ടെട്ടൻ, ഷെരീഫ്ക്ക തുടങ്ങി പലരും വഴി ചോദിക്കുവാൻ വിളിച്ചു. അവരെയെല്ലാം പറ്റും വിധം വഴിതെറ്റിച്ചു. ഒരുബ്ലോഗർ കൂടിയായ Mr. സെന്തിൽ ഒരു അവതാരകന്റെ റോളിലേക്കുയർന്നു.
ഒരുവിധം എല്ലാവരും എത്തിച്ചേർന്നു. 50 ഓളം പേർ ജയൻസാർക്കു സമാധാനം ഭക്ഷണം ബാക്കിയാകില്ല. ആകെ 61 പേർ രജിസ്റ്റർ ചെയ്തു. ഇതൊടൊപ്പം നടത്തിയ മൽസരത്തിനെത്തിയ ഫോട്ടോസ് പ്രദർശിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തത് ഒരു പുതുമയായി. ഇടക്ക് ഹാഷിമിന്റെ വിളി മാഷെ....!! വണ്ടിക്ക് കുഴപ്പം വരാമ്പറ്റില്ല..    കൊട്ടോട്ടി വന്ന വിവരം അറിഞ്ഞിട്ടുണ്ടാകും......

അങ്ങനെ എർണാബ്ലം മീറ്റും നടന്നു... അധികം കത്തിവക്കുന്നില്ല  ഉള്ള ഫോട്ടോസ്   ഇടാം....
നല്ല പോട്ടംസ് എല്ലാം റജി തട്ടിപ്പറച്ചു കൊണ്ടോയി...സജീവേട്ടന്റെ വക വലിയ മാർക്ക്
കുസുമേ കുസുമോൽപ്പത്തി.
അഞ്ജു നായർ,ഇന്ദു, കുസുമംR പുന്നപ്ര, റജി
വേണ്ട മോനെ..!! വേണ്ടമോനെ...!!
x,വില്ലെജ് മേൻ, വണ്ടി പ്രാന്തൻ, മത്താപ്പ്, 5നായർ
കഴുത്തുളുക്കണ്ട.....
പ്പ.. ശര്യാക്കിത്തരാ...
ജൊ, പ്രവീൺ, മനൊരാജ്.
റജി പിറവം,വില്ലേജ്‌മാൻ,റജി മലയാലപ്പുഴ,കമ്പർ,സംഷി,കുമാരൻ,
ചാണ്ടിയും -----ഉം പിന്നെ മഞ്ഞുകട്ടയും

ആരാണ്ടാ ..... ജനലുക്കൂടി ഫോട്ടംസ് ഇട്ക്കൺത്..
എന്താ പൊട്ടൻ ചിരി.........

..... അന്റെ ഷെയ്പ് ഞാൻ മാറ്റും.
യ്യൂസ്ഫ്പാ നോക്കി നിക്കാണ്ടെ വന്ന് പിടിച്ചു മാറ്റൂ......
ഞാപ്പെന്താചെയ്യാ.. പെൻഷൻ പറ്റീലേ....
കൊടുകൈ.
കൊട്ടോട്ടി, ഷെരീഫ് കൊട്ടാരക്കര, പാലക്കാട്ടേട്ടൻ, സെന്തിൽ, പ്രവീണും
പിന്നെ ഞാനും
ചെറിയ മനുഷ്യനും വലിയ പെണ്ണൊരുത്തിയും
ഫാറ്റൂണിസ്റ്റും സോണിയയും

സജീവേട്ടനും കായംകുളം സൂപ്പർഫാസ്റ്റും
തൂതപ്പുഴയോരത്ത്
ചുക്കില്ലാത്ത കഷായമുണ്ടോ----വരയില്ലാത്ത മീറ്റുണ്ടോ...?
എന്തോ ഉടായിപ്പാ....  റജിയും ഷെരീഫ് സാറും
നീ ഇൻകം ടാക്സ് ഒന്നും  കൊടുക്കണ്ടടാ.......
ഞാനും എന്റെ കാർട്ടൂണിസ്റ്റ് ചേട്ടനും
രഘുനാഥകുമാരനന്ദപർവ്വം ഹ.ഹ.ഹ.
ഓ.. എന്തെര് സുഖങ്ങള് തന്നെ..
മഹേഷും കൊച്ചുസാറണ്ണനും
പാമ്പള്ളി മുതൽ പൊന്മള വഴി കൊട്ടാരക്കരവരെ.
ഞാൻ സത്യൻ മാഷെ റോൾ ട്‌ക്കട്ടെ..!!
സുന്ദരി നീയും സുന്ദരൻ ഞാനും....കഷണ്ടിത്തലക്കുപിന്നിൽ
പാലക്കാട്ടേട്ടനും ഭാര്യ സുന്ദരിയും 
അയാൾ (കാരണവർ) പോട്ടം പിടിക്കുകയാണ്

പുണ്യാളനായ്, പകൽകിനാവുകണ്ട് ,കുമാരൻ


ശാലിനിയേയും മഞ്ഞുതുള്ളിയേയും പാമ്പള്ളി
സംഗമത്തിൽ നിന്നു പിൻ തിരിപ്പിച്ചു..!!
റജി മലയാലപ്പുഴയെ
5 നായരും ഇന്ദുവും
കൂടി ഇരുന്നും..!!

കമ്പരാമായണത്തിന്റെ കർത്താവായ
കമ്പറും പൊന്മളക്കാരനായ ഞാനും
അയൽ വാസികൾ

.ങ്ങള് വരീ മ്മക്ക് ജനഗണ മന പാടണ്ടേ....
ദിമിത്രെവ്നു നാണം വരുന്നുണ്ടോ.?
ലൈലാമു ലൈല.....  ലൈലാമു ലൈല.......

എല്ലാരും ഇസ്മയിൽ കുറുമ്പടി
(തണലല്ല.)
നല്ലോം ഇളിച്ചോളീ...... പോട്ടത്തിനു് കായി മാണ്ട . ചോറ് ബയി കയിഞ്ഞാൽ എല്ലാർക്കും തരും
ഭക്ഷണം ഫ്രൈഡ് റൈസും ചിക്കനും  വെജ് കാർക്ക് ഗോപിമഞ്ജൂരിയ്ൻ പിന്നെ ഐസ്ക്രീമും ഉസാറായിലെ ന്റെ ചങ്ങായി മാരെ ..
3മണിയോടെ എല്ലാവരും പിരിഞ്ഞു..
 പിന്നീട് ഡോക്ടർക്ക് കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ പോകാനുള്ളതുകൊണ്ട് ഞാൻ ഒരു നയാപൈസ ചിലവില്ലാതെ എന്റെ വീട്ടിലെത്തി എല്ലാ ചിലവും ഡോക്ടർ സാർ സ്പോൺസർ ചെയ്തു  ഇങ്ങനത്തെ സംഗമങ്ങൾ എപ്പളും എപ്പഴും ഉണ്ടാകണേ എന്റെ ശ്രീ പത്മനാഭാ...........

NB. എർണാബ്ലത്ത്  എവടയൊ ഒരു പെണ്ണിനെ ആരോ പേടിപ്പിച്ചു പേപ്പറിലെ പോട്ടോഗ്രാഫർമാർ എല്ലാരും കൂടി അങ്ങട്ട് മണ്ടി. അതൊണ്ട് ബടെ പോട്ടം പിടിക്കാൻ ആള് വന്നീല.. തോനെ കായി തന്നാല് ഞമ്മളെ പോട്ടം ഓലുക്കും കൊടുക്കും.

41 comments:

 1. അപ്പോൾ എർണാളം ബ്ലോഗ്മീറ്റും,ഈറ്റും പടങ്ങളുമായി പൊന്മളക്കാരൻ തന്നെ ആദ്യം അവതരിച്ചു അല്ലേ
  തലേസം ചെന്നത് കൊണ്ട് അത്താഴൂട്ടുകളെ കുറിച്ചും ഒന്ന് പൂശായിരുന്നു കേട്ടൊ ഭായ്

  ReplyDelete
 2. ഹെന്റെ പോന്മളെ,
  ഹെന്റെ പടം ശ്ശറപറാ ശ്ശറപറാ കൊടുത്തിരിക്കുനൂല്ലോ .
  ദാപ്പൊ നന്നായെ !

  ReplyDelete
 3. കൊള്ളാം.നന്നായിരിക്കുന്നു. നല്ല വിവരണം.
  എന്നെയും ഷെരീഫ് സാറിനെയും ഉഡായിപ്പുകാരക്കിയല്ലേ?
  ഇതിനു പകരം ഞാന്‍ ചോദിചില്ലങ്കില്‍ ..............
  നമുക്ക് കാവിലെ പൂരത്തിന് കാണാം. (തൊടുപുഴ മീറ്റ്‌). ഹ ഹ ഹ

  ReplyDelete
 4. പൊന്മളക്കാരാ!

  ഡാങ്ക്സ്!
  ബ്ലോഗർമാർ തമ്മിൽ ഏറ്റവും കൂടുതൽ സംസാരിച്ച മീറ്റാവും ഇത്.
  അതിൽ നിറഞ്ഞ സന്തോഷം.

  പോസ്റ്റ് അടിപൊളി!

  ReplyDelete
 5. kalakkan photos.onnaamtharam vivaranam..
  adikurippukal polum narmam niranjathu..
  adipoli

  ReplyDelete
 6. ചിത്രങ്ങള്‍ സഹിതമുള്ള വിവരണം നന്നായി,പൊന്മളക്കാരന്‍...

  ReplyDelete
 7. എന്റെ കൂടെയുള്ള ചോദ്യ ചിഹ്നങ്ങൾ പൂരിപ്പിച്ചേക്കാം.

  പുണ്യാളൻ,
  പകൽക്കിനാവൻ.

  പടങ്ങളും വിവരണവും വളരെ നന്നായി.

  ReplyDelete
 8. ചിത്രങ്ങളും വിവരണവും അസ്സലായിട്ടുണ്ട് !!!

  ReplyDelete
 9. നല്ല വിവരണം ..നല്ല ചിത്രങ്ങള്‍

  ReplyDelete
 10. ചിത്രങ്ങളും വിവരണവും അസ്സലായിട്ടുണ്ട്

  ReplyDelete
 11. തുഞ്ചന്‍പറമ്പിലെ രുചി തോനിയില്ല ഏറണാകുളം നോണ്‍വെജ് സദ്യ ആശംസകള്‍

  ReplyDelete
 12. അനുവാദമില്ലാതെ എന്റെ പോട്ടം പോസ്റ്റിയ പൊന്മളക്കാരനെ ഞാൻ ഗോടതി ഗയറ്റും...ജാ‍ഗ്രതൈ..


  (അല്ലെങ്കിൽ ഒരു പത്ത് ലക്ഷം ഉരുവാ നഷ്ടപരിഹാരമായി തന്നേക്ക്, വിട്ടേക്കാം..)


  കലക്കീട്ടോ മാഷേ...കൊട് കൈ
  ശ്ശോ വേദനിക്കുന്നു, വിട് കൈ

  ReplyDelete
 13. തകർപ്പൻ വിവരണം.കൊച്ചിമീറ്റ് കൊച്ചുമീറ്റ് അല്ലരുന്നു അല്ലെ...

  ReplyDelete
 14. aha അഡിപൊളിയേ.. അപ്പൊ അടുത്ത കലക്കിനി കണ്ണൂർക്കാവാം എല്ലാർക്കും അല്ലെ .

  ReplyDelete
 15. നല്ല വിവരണം എന്റെ നാട്ടുകാരാ

  ReplyDelete
 16. കൊച്ചി മീറ്റ്‌ വിശേഷങ്ങളും, ചിത്രങ്ങളും എല്ലാം ഗംഭീരം ആയിട്ടുണ്ട്. അടിക്കുറിപ്പുകളും, വിവരണങ്ങളും ചിരിപ്പിച്ചു. പൊന്‍മാള ചേട്ടാ കണ്ണൂര്‍ മീറ്റില്‍ പങ്കെടുക്കുന്നില്ലേ?

  ReplyDelete
 17. നന്നായിരിക്കുന്നു ചേട്ടാ. തികച്ചും സന്തോഷകരമായിരുന്നു ഈ സംഗമം. തുടർന്നുള്ള സംഗമങ്ങളിലും കാണാം

  ReplyDelete
 18. വിവരണവും ചിത്രങ്ങളും വളരെ നന്നായി.... :))

  ReplyDelete
 19. ho! varan patiyillallo enna sankadam. saramilla, thodupuzha meetil kanam. photos adipoli

  ReplyDelete
 20. കൊള്ളാം.നന്നായിട്ടുണ്ട്

  ReplyDelete
 21. മീറ്റിയവര്‍ക്ക് അഭിനന്ദനങ്ങള്‍!

  ReplyDelete
 22. ഇതൊക്കെ എന്ത് ...?!! കണ്ണൂരേക്ക് വാ (മുത്തപ്പാ കാത്തോളണേ.... )

  നന്നായി മാഷെ ...

  ReplyDelete
 23. പൊന്മളക്കാരന്റെ എഴുത്തിനൊരു താളവും ലയവുമൊക്കെയുണ്ട്.

  ReplyDelete
 24. '' സുന്ദരി നീയും സുന്ദരന്‍ ഞാനും ''. ക്ഷ പിടിച്ചു. അല്ലെങ്കിലും ഞാനൊരു സുന്ദരനാണേ.

  ReplyDelete
 25. പോസ്റ്റ് ഇഷ്ടമായി. ഫോട്ടോയില്ലാത്ത പോസ്റ്റ് നമ്മുടെ ബ്ലോഗിലുണ്ട്.http://easajim.blogspot.com

  ReplyDelete
 26. നന്നായിരിക്കുന്നു. നല്ല വിവരണം.
  ഒടിയനും പുതിയൊരു പോസ്റ്റ് ഇട്ടിട്ടുണ്ട് കൊച്ചി ബ്ലോഗ്ഗേര്‍സ് മീറ്റിനെ കുറിച്ച് ..വായിക്കുമല്ലോ അല്ലെ http://odiyan007.blogspot.com/

  ReplyDelete
 27. nalla post mashe...thodupuzhayil kanamalle..

  ReplyDelete
 28. എന്റെ വക നാരദനും ബ്ലോഗേഴ്സ് മീറ്റും എന്നൊരു റിപ്പോര്‍ട്ട് തുള്ളലായി എന്റെ palayanan.blogspot.com എന്ന ബ്ലോഗിലുണ്ട്. വായിച്ചു കമന്റിക്കൊല്ലാന്‍ എല്ലാവര്‍ക്കും ലൈസന്‍സു നല്കുന്നു.

  ReplyDelete
 29. തലേ ദിവസം വന്ന് ബാറിന്റെ മുമ്പില്‍ ഉഡായിപ്പ് കാട്ടിയെന്നാ ഞാന്‍ കരുതിയേ..പിന്നെയല്ലേ സംഗതി പിടികിട്ടിയേ അടി ലൈവ് ആയി കാണുകയാണെന്നും നമ്മള്‍ പൂര്‍ണമായി മദ്യരഹിതനാണെന്നും.
  എന്തായാലും ചിത്രങ്ങള്‍ കലക്കി. എല്ലാവരും കണ്ണൂര്‍ മീറ്റ് എന്ന് കൂകുന്നു..അതെപ്പോ ഈ കണ്ണൂര്‍ മീറ്റ് സാമീ.....

  ReplyDelete
 30. എല്ലാം നന്നായിരിക്കുന്നു..ഫോട്ടൊയുടെ അടിക്കുറുപ്പകള്‍ വിശേഷിച്ചും...good

  ReplyDelete
 31. പോന്മാളക്കാരാ...താങ്കളെപ്പോലെ ഒരു പച്ച മനുഷ്യനെ ഞാനാദ്യമായി കാണുകയാ...ആദ്യന്തം എല്ലാ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ സ്വയം ഏറ്റെടുത്തു ചെയ്ത വ്യക്തിയെന്ന നിലയില്‍, ഈ ബ്ലോഗ്‌ മീറ്റിന്റെ വിജയത്തില്‍ താങ്കളാണ് മുഖ്യ പങ്കു വഹിച്ചത്...
  എന്നെ ഹിന്ദി ഫിലിം സ്റ്റാര്‍ എന്ന് പറഞ്ഞത് കൂടുതലായില്ലേ എന്നൊരു സംശയം......വല്ല സല്‍മാന്‍ ഖാനോ, ആമിര്‍ ഖാനോ, സഞ്ജയ്‌ ദത്തോ, എന്നൊക്കെ പറഞ്ഞാ മതിയായിരുന്നു :-)

  ReplyDelete
 32. ഫോട്ടൊകൾക്ക് നൽകിയ അടിക്കുറിപ്പുകൾ നന്നായിട്ടുണ്ട്. പിന്നെ എഴുത്തും കേമം തന്നെ. അഭിനന്ദനങ്ങൾ.

  ReplyDelete
 33. പോന്മാളക്കാരാ.(..ചേട്ടാ...ഇനി അങ്ങനെ വിളിക്കാം കേട്ടോ )

  നന്നായി...ഫോട്ടോയും വിവരണവും..

  ReplyDelete