Monday, January 23, 2012

ഒരു എൺപതാം പിറന്നാൾ


അടുത്തിടയായി സാധാരണ കത്തുകളൊന്നും വരാറില്ല. വന്നാൽത്തന്നെ വല്ലബാങ്കിൽനിന്നും എടുത്ത വായ്പകളുടെ അവധി തെറ്റിയ അറിയിപ്പുകളോ, ചുരുക്കം ചില കല്യാണക്കുറികളോ ആകാറാണു പതിവ് . ഇതിൽനിന്നും വ്യത്യസ്ഥമായൊരു കത്ത് ഒരു പിറന്നാൾ ആഘോഷം, ഒരു എൺപതാം പിറന്നാളിന്റെ ക്ഷണക്കത്താണ് 30 വർഷത്തിലധികം ടീച്ചറായി ജോലിചെയ്ത ശ്രീമതി ഇന്ദിരത്തമ്പുരാട്ടി യുടെ എൺപതാം പിറന്നാൾ

ചെർപ്പുളശ്ശേരി പുത്തനാൽക്കാവിൽ വച്ചാണ് പരിപാടി വൈകീട്ട് 5 മണി മുതൽ അത്താഴ വിരുന്നും തുടർന്ന് 7 മണിക്ക് “നളചരിതം ഒന്നാം ദിവസം” കഥകളിയും. ടീച്ചർ ഞാൻ ജോലിചെയ്യുന്ന ബാങ്കിലെ വളാഞ്ചേരി ശാഖയിലെ ഉദ്യോഗസ്ഥയായ ശ്രീമതി ശ്യാമളയുടെ ഭർതൃമാതാവാണ്.

                പ്രശസ്ഥമായ കൊരട്ടിസ്വരൂപത്തിൽ കൊരട്ടി തമ്പുരാട്ടിയുടെ 4 പെൺ മക്കളിലൂടെ യുള്ള 4 താവഴികളിൽ മൂന്നാം താവഴിയിൽ പെട്ട കാവുകുട്ടി തമ്പുരാട്ടിയുടെ രണ്ടാമത്തെ മകളായി 1932 ൽ ജനനം പിതാവ് രാമൻ ഭട്ടതിരിപ്പാട്. ഒരു ജേഷ്ഠൻ രാജവർമ്മൻ തമ്പുരാൻ അദ്ദേഹം ബാരിസ്റ്റർ ആയിരുന്നു സിങ്കപ്പൂരിൽ ഇപ്പോൾ ജീവിച്ചിരിപ്പില്ല. കുടുംബം ഇപ്പൊളും സിങ്കപൂരിൽ.ഒരു അനിയത്തി വിമലകുമാരി തമ്പുരാട്ടി അവരും റ്റീച്ചറായിരുന്നു ഇപ്പോൾ കൊരട്ടിൽ വിശ്രമജീവിതം നയിക്കുന്നു
കൊരട്ടി വാളൂർ നായർ സമാജം ഹൈസ്കൂളിൽ (NSHS) പഠനം. അതിനു ശേഷം കൊരട്ടി കുറുകുറ്റി കോൺവെന്റ് സ്കൂളിൽ റ്റീച്ചേർസ് ട്രെയിനിഗ് ആദ്യത്തെ ബാച്ച്, കൊരട്ടിസ്വരൂപത്തിലെ ഒരു തമ്പുരാട്ടിക്കുട്ടികൾ ഹൈസ്കൂൾ പഠനത്തിനപ്പുറം പോകുന്നത് അപൂർവ്വം. ട്രെയിനിഗ് പാസായശേഷം പഠിച്ച കോൺവെന്റിൽ തന്നെ റ്റീച്ചറായി ജോലി. 1955ൽ നെല്ലായ വടക്കെതിൽ ഭാസ്കരൻ നെടുങ്ങാടി യുമായുള്ള വിവാഹം. തുടർന്ന് ചെർപ്പുളശ്ശേരിയിൽ താമസം. 1988 ൽ L.I.C ൽ ഡവലപ്‌മെന്റ് ഒഫീസറായിരുന്ന ഭർത്താവ് ഭാസ്കരൻ നെടുങ്ങാടി അന്തരിച്ചു.
ഗവ: സർവീസിൽ കോട്ടപ്പുറം, വിളയൂർ, കടുങ്ങപുരം എന്നീ സ്കൂളുകളിൽ ജോലിചെയ്തു പിന്നീട് ചെർപ്പുളശ്ശേരിയിൽ. വർഷത്തെ അദ്ധ്യാപന പ്രവർത്തിക്കു ശേഷം1987 -ൽ സർവീസിൽ നിന്നും വിരമിച്ചു.
4 മക്കൾ മൂന്നാണും ഒരു പെണ്ണും മൂത്തയാൾ K.B.രാജീവൻ 30 വർഷമായി വിദേശത്ത് സിങ്കപ്പൂർ, മലേഷ്യ, ഇന്തൊനേഷ്യ, തായ്‌ലാന്റ്, ഫിലിപ്പൈൻസ്, മിഡിൽ ഈസ്റ്റ്, ഫ്രാൻസ്, റഷ്യ, ന്യൂസിലാന്റ്,തുടങ്ങി അനേകം വിദേശ രാജ്യങ്ങളിൽ ജോലിചെയ്ത് ഇപ്പോൾ ആസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിൽ ഒരു ഓയൽ കമ്പനിയിൽ എഞ്ചിനീയറായി ജോലിചെയ്യുന്നു 3 മക്കൾ കുടുമ്പസമേതം ആസ്‌ട്രേലിയയിൽ. രണ്ടാമത്തെയാൾ K.B രാജേന്ദ്രൻ, L.I.C യിൽ ഡവലപ്‌മെന്റ് ഒഫീസർ ഭാര്യ രാധിക റ്റീച്ചർ രണ്ടു മക്കൾ ഒരു മകൾ വിവാഹിത, ഒരു മകൻ എഞ്ചിനീയർ.

മകൻ രാജാനന്ദും,ഭാര്യ ശ്യാമളയും,പേരക്കിടാവ് വിഷ്ണുവർമ്മയുമൊത്ത്
മൂന്നാമത്തെയാൾ K.B രാജ് ആനന്ദ്. കേന്ദ്ര സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ ഓഫീസർ. കേരളത്തിൽ തന്നെ കഥകളിയെപ്പറ്റി ആധികാരികമായി സംസാരിക്കാൻ ഏറ്റവും യോഗ്യൻ,ക്ഷേത്ര കലകളെപ്പറ്റിയും ക്ഷേത്ര വാദ്യങ്ങളെപ്പറ്റിയും അഗാധപാണ്ഡിത്യം കാറൽമണ്ണ വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റിന്റെ സെക്രട്ടറി, കേരള കലാമണ്ഡലത്തിന്റെ വിദഗ്ദ്ധ സമിതിയിലും അക്കാദമിക് സമിതിയിലും അംഗം. ആനുകാലികങ്ങളിൽ കേരളീയക്ലാസിക്കൽ കലകളെപ്പറ്റി ധാരാളം പഠനങ്ങളും, നിരൂപണങ്ങളും, ലേഖനങ്ങളും. N.B.S പ്രസിദ്ദീകരിച്ച പ്രശസ്ഥ മദ്ദളകലാകാരൻ ചെർപ്പുളശ്ശേരി ശിവന്റെ ജീവചരിത്രം ”ശിവകാലം” ത്തിനു 2008ൽ മികച്ച
കലാ വൈജ്ജ്നാനിക ഗ്രന്ഥത്തിനുള്ള കേരള കലാമണ്ഡലത്തിന്റെ അവാർഡ് ലഭിച്ചു.
ഭാര്യ ശ്യാമള ബാങ്ക് ജീവനക്കാരി, ഒരു മകൻ, വിഷ്ണു വർമ്മ. ഒരു സ്വകാര്യ T.V. ചാനലിൽ വർക്കുചെയ്യുന്നു. നാലാമത് മകൾ K.B രജനി ജയചന്ദ്രൻ മുംബയിൽ കോളേജിൽ H.O.D.
ഭർത്താവ് ജയചന്ദ്രൻ റാലീസ് ഇന്‌ഡ്യാ Ltd ൽ ഉദ്യോഗസ്ഥൻ. ഒരു മകൻ ആസ്‌ട്രേലിയയിൽ എഞ്ചിനീയർ.33വർഷത്തെ അദ്ധ്യാപന പ്രവർത്തിക്കു ശേഷം1987 -ൽ ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ നിന്നും സർവീസിൽ നിന്നും വിരമിച്ചു. പിന്നീടുള്ള കുറച്ചുകാലം വീട്ടിൽ വച്ചു കുട്ടികൾക്കു ട്യൂഷൻ. റിട്ടയർമെന്റിനു ശേഷവും അദ്ധ്യാപനം തന്നെ

“വിദ്യ തന്നെ മഹാധനം  അതു നൽകുംതോറുമേറീടും”

           ഇതിനിടയിൽ സിങ്കപ്പൂർ, മലേഷ്യ, ന്യൂസിലാന്റ്, ആസ്‌ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങൾ സന്ദർശിക്കാനും അവിടത്തെ സാഹചര്യങ്ങളും സംസ്കാരങ്ങളു മായി ഇടപഴകാനും ജീവിക്കാനും കഴിഞ്ഞു ഒരുപ്രയാസവും തോന്നിയിട്ടില്ല. പലപ്പോഴും യാത്രകൾ ഒറ്റക്കായിരുന്നിട്ടുകൂടി. പക്ഷേ സ്വന്തം രാജ്യത്തു മുംബയിലാണ് ചെറിയ ചെറിയ പ്രയാസങ്ങൾ ഉണ്ടായത്. അതും ടീച്ചറുടെ ഭാഷയിൽ “നിസ്സാരം”


സമൂഹത്തിലെ ഏതുമേഘലയിലും ടീച്ചറുടെ ശിഷ്യർ… പലരും ഉന്നത സ്ഥാനങ്ങളിൽ. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെന്നെല്ലാം ടീച്ചർ വിളികൾമാത്രം, അവരവരുടെ പ്രവർത്തന മേഘലകളിൽ അധികായരും പ്രഗൽഭരും പ്രശസ്ഥരുമായ മക്കളും മരുമക്കളും.

റ്റീച്ചർ പേരക്കിടാങ്ങൾക്കൊപ്പം
ഇനി സുഹൃത്തുക്കളുമൊത്ത് (പ്രഷർ, ഷുഗർ തുടങ്ങിയ ചെറിയ ചെറിയ ശാരീരിക അസ്കിതകൾ) നാലാമത്തെ തലമുറയെയും കാത്തിരിക്കുന്നു.
‘ഒരു മനുഷ്യ ജന്മം ധന്യമാകാൻ ഇതിൽ പരമെന്തുവേണം’
ഇംഗ്ലീഷ് മലയാളം ക്ലാസിക്കുകൾ നിറഞ്ഞ ബൃഹത്തായ ലൈബ്രറിക്കുടമയായ ഇപ്പോഴും ആഴത്തിലുള്ള ഗൗരവമേറിയ വായനയുമായി മുന്നോട്ടുപോകുന്ന… മരുമകൾ ശ്യാമളയുടെ ഭാഷയിൽ “ഏതു സാഹചര്യവുമായും പൊരുത്തപ്പെടുന്ന ഒന്നിനും ഒരു ആക്ഷേപവുമില്ലാത്ത എപ്പോഴും സന്തോഷവതിയായ “ഈ തമ്പുരാട്ടിക്ക് അല്ല ടീച്ചർക്ക് അതല്ല അമ്മക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യവും നേർന്നു കൊള്ളുന്നു……

ഗംഭീര അത്താഴ വിരുന്നിനു ശേഷം നളചരിതം ഒന്നാം ദിവസം കഥകളിയും നടന്നു.

നളചരിതം ഒന്നാം ദിവസം കഥകളിയിൽ ഹംസമായി നരിപ്പറ്റ നാരായണൻ നമ്പൂതിരി

13 comments:

  1. ഇനി ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടുവെന്ന് പറയാൻ പറ്റാവുന്നതരത്തിൽ ,ഭാവിയെ നോക്കിക്കാണുന്ന ..
    പല ജീവിത താവഴികളും പിന്നിട്ട ഇന്ദിര തമ്പുരാട്ടി ടീച്ചറുടെ ലഘുജീവചരിത്രം ആലേഖനം ചെയ്ത ഈ എഴുത്തുകൾ ബൂലോകത്ത് വേറിട്ട ഒരനുഭവമാണ് കേട്ടൊ ഭായ്

    ReplyDelete
  2. വ്യത്യസ്തമായ ഒരു പോസ്റ്റ്‌..
    അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. എന്റെ ജയാ, ഇതെവിടെ ആയിരുന്നു. എന്റെ പഴയ ഫോണ്‍ കയ്യില്‍ നിന്നും പോയതിനാല്‍ നമ്പറുകള്‍ നോട്ട് ചെയ്ത് വെച്ചത് തപ്പിയെടുത്ത് വിളിക്കണമെന്ന് കരുതി ഇരുന്നപ്പോഴാണ് പോസ്റ്റ് കണ്ടത്. എന്ത് പറ്റി ചങ്ങാതീ...ബൂലോഗത്ത് നിന്നും ലീവ് എടുത്തോ?
      തമ്പുരാട്ടിക്ക് ആയുസിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നു. അത്യുന്നതന്റെ സമാധാനം അവരുടെ ഭാവി ജീവിതത്തിലും വര്‍ഷിക്കുമാറാകട്ടെ.

      Delete
  3. sincere thanks on behalf of the whole family members of indira thamburatty

    ReplyDelete
  4. നല്ലൊരു കുറിപ്പായിരുന്നു.
    കെ ബി രാജ് ആനന്ദിന്റെ കഥകളിയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ടീച്ചർക്ക് ഇനിയും ഒത്തിരി പിറന്നാളുകൾ ആഘോഷിയ്ക്കാനാവട്ടെ......

    ReplyDelete
  5. കാലത്തിന്‍റെ ഗതി വിഗതികള്‍ക്കൊപ്പം എമ്പത് കൊല്ലം നടന്നു നീങ്ങിയ ടീച്ചര്‍ ഇനിയും ആയുരാരോഗ്യസൌഖ്യത്തോടെ ഒരു പാട് പിറന്നാളുകള്‍ ആഘോഷിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

    ReplyDelete
  6. ധന്യമായ ജീവിതം. തമ്പുരാട്ടിക്ക് എല്ലാ മംഗളാശംസകളും നേരുന്നു.

    ReplyDelete
  7. ടീച്ചര്‍ക്ക് ആയുരാരോഗ്യ സൌഖ്യം നേരുന്നു,,,,,,,,,,,,,

    ReplyDelete
  8. അങ്ങിനെ തമ്പുരാട്ടിയുടെ പെരുന്നാള്‍ സദ്യയുണ്ണാനെങ്കിലും പൊന്മള വന്നല്ലോ? ഷെരീഫ് പറഞ്ഞ മാതിരി തുഞ്ചന്‍ പറമ്പില്‍ വെച്ച് ഹരി ശ്രീ കുറിച്ച ആളെ പിന്നെ വല്ലപ്പോഴുമേ കാണുന്നുള്ളൂ!. ഞാന്‍ പോലും ഒളിവില്‍ പോയി തിരിച്ചു വന്നില്ലെ? . ഇത്രക്കു തിരക്കാണൊ ബാങ്കില്‍? അതോ സിസ്റ്റം ഒഴിഞ്ഞു കിട്ടാഞ്ഞിട്ടോ?

    ReplyDelete
  9. നല്ല പോസ്റ്റ്.

    അല്ല ആളെ കാണാനേ ഇല്ലല്ലോ?

    നമ്മളെയൊക്കെ മറന്നു....

    ReplyDelete
  10. കണ്ടിരുന്നില്ല. ഇപ്പോളാണ് കണ്ടത്‌.
    എവിടെയാണ് ഇപ്പോള്‍?
    ഇവിടെ എങ്ങും ഇല്ലേ?

    ReplyDelete
  11. പിറന്നാള്‍ വിശേഷങ്ങള്‍ വായിക്കാന്‍ ഒത്തിരി വൈകിയല്ലൊ. എന്നാലും സാരമില്ല വൈകിയ പിറന്നാള്‍ ആശംസകള്‍ അറിയിക്കൂ.. പിന്നെ, എന്താ ഗൂഗിളും പ്ലസ്സുകളുമൊക്കെയായി കറങ്ങിയപ്പഴേ ഞാന്‍ പറഞ്ഞില്ലെ കളി കൂടണ്ടാ കൂടണ്ടാന്ന്. അപ്പൊ കേട്ടില്ല...ഇപ്പൊ തടവിലായാ?
    അനുഭവിച്ചൊ..അല്ലാതെന്തു പറായാന്‍..!
    റിലീസാകുമ്പോ കാണാമേ...

    ReplyDelete