Sunday, March 11, 2012

പിള്ള യു പി ക്ലാസിൽ സിങ്ങിനു പഠിക്കട്ടെ..!!!

രണ്ടു പെരുന്തച്ചന്മാർ


യുപിയിൽ മുൻ മുഖ്യമന്ത്രിയായ  മുലായം സിങ്ങിന്റെ പാർട്ടി യായ സമാജ് വാദി പാർട്ടി 403 ൽ 224 സീറ്റ് നേടി അധികാരത്തിലേക്ക് 


മുഖ്യമന്ത്രി സ്ഥാനത്തെക്ക് മുലായം സിങ്ങിന്റെ  മകനും ഇപ്പോൾ M.P. യുമായ 38കാരൻ അഖിലേഷ് യാദവ് വരുന്നു..  മകൻ മുഖ്യമന്ത്രിയാകണമെന്ന് പിതാവിനാണ് നിർബന്ധം ചില പാർട്ടി നേതാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായിരുന്ന എതിർപ്പുകളെയെല്ലാം അതിജീവിച്ച് അഖിലേഷിന്റെ പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിപ്പിക്കുന്നതിൽ മുലായം വിജയിച്ചു യഥാർത്ത  പുത്രസ്നേഹം ഇതാണ് പരിസ്ഥിതി എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയായ 3 തവണ കനൗജിൽനിന്നുള്ള M P യായ 2009 മുതൽ സമാജ് പാർട്ടിയുടെ പ്രസിഡണ്ടുമായ ഇപ്പോൾ പാർട്ടിയെ വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപങ്കു വഹിച്ച  അഖിലേഷ് യാദവ് കഴിവുള്ളവനാണ്.. എങ്കിലും 1967 ൽ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ അസംബ്ലിയിൽ എത്തുകയും പിന്നീട് 7പ്രാവശ്യം M L A യും, മന്ത്രിയും, മുഖ്യമന്ത്രിയും, കേന്ദ്രപ്രധിരോധ മന്ത്രിയുമായിരുന്ന മുലായം സിങ്ങ് എന്ന 73 കാരനായ പരിപൂർണ്ണ ആരോഗ്യവാനായ മുൻ ഗുസ്തിക്കാരൻ U.P.മുഖ്യമന്ത്രിസ്ഥാനത്തേക്ക് തികച്ചും യോഗ്യനാണ് എല്ലാ അർഥത്തിലും . ഇനി യു പിയിൽ നിന്നു നമുക്ക് കേരളത്തിലേക്ക് വരാം ഇവിടെ ഒരു സിംഹം 1960ൽ ആദ്യമായി M L A യായി പിന്നീട്  8 പ്രാവശ്യം വീണ്ടും M L A,  പല പ്രാവശ്യം മന്ത്രിയുമായി ഇതിനിടയിൽ 1971മുതൽ 77വരെ M P യുമായി. മന്ത്രിപ്പണി നന്നായി നിറവേറ്റിയതിനുള്ള അവാർഡായി കിട്ടി 1വർഷത്തെ ജയിൽ വാസം അതു് “ ഞാൻ ജയിലിൽകിടന്നു ചാകും എന്നു വിലപിച്ചും എനിക്കു വയ്യായെ എന്നു ഓരിയിട്ടും” ആസ്പത്രിയിലും പരോളിലുമായി ഫോൺ ചെയ്തും ചാറ്റിയും കഴിച്ച്കൂട്ടി മറ്റുള്ളവരെ വെട്ടിലാക്കി 77കാരൻ  കീഴൂട്ടു രാമൻപിള്ള മകൻ ബാലകൃഷ്ണൻ സിങ്ങ്.. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ജയിലിൽ സുഖവാസമായതിനാൽ മത്സരിക്കാൻ കഴിഞ്ഞില്ല..!!  അരനൂറ്റാണ്ടായി  M L A യായും മന്ത്രിയായും  M P യായും പഞ്ചായത്തുപ്രസിഡണ്ട് കരയോഗം പ്രസിഡണ്ട് എന്നീവിധത്തിൽ ജനത്തെ സേവിച്ച് ഇനിയും മതിവരാതെ ജയിൽ വാസം കഴിഞ്ഞു വന്നാൽ സീറ്റ് തനിക്ക് തിരിച്ചുകിട്ടാൻ വേണ്ടി നിർത്തിയ സ്ഥാനാർത്ഥിയെ സിങ്ങിന്റെ തട്ടകത്തിലെ ജനങ്ങൾ നിലം തൊടീച്ചില്ല. അതിനാൽ പിന്നത്തെ ലക്ഷ്യം പാർട്ടിയുടെ മാനം കാത്ത് തൊട്ടടുത്ത മണ്ഡലത്തിൽ നിന്ന് തുടർച്ചയായി (2001ൽ 9931, 2006ൽ 11814, 2011ൽ20402 ഭൂരിപക്ഷത്തിൽ) ജയിച്ച് വരുന്ന സ്വന്തം പിള്ളയെ മന്ത്രിപ്പണി മതിയാക്കിച്ച് രാജിവപ്പിച്ച് അവിടെ പിതാമഹന് മത്സരിച്ച് ജയിക്കാമെന്നും  മന്ത്രിപ്പണിയെടുത്ത് ജനത്തെ സേവിച്ച് അന്ത്യശ്വാസം വലിക്കാമെന്നുമുള്ള ഒരുചെറിയ അത്യാഗ്രഹം.അതിനുള്ള ശ്രമമായി പിന്നിൽ നിന്നും മുന്നിൽ നിന്നും മുകളിൽ നിന്നും താഴെനിന്നും വീട്ടിൽനിന്നും  പാർട്ടിയിൽ നിന്നും ഓഫീസിൽനിന്നും നിന്നും ഇരുന്നും കുത്തി തന്ത. ഇത്തവണ ഗണേശൻ പിള്ള വിട്ടു കൊടുക്കാൻ ഭാവമില്ല.. മന്ത്രിപ്പണിവിട്ട്  M L A സ്ഥാനവും രാജിവെച്ച് കൊടുക്കണം പെരുന്തച്ചൻ സിങ്ങിനു് . രാജിവക്കാൻ മകൻ പിള്ള തയ്യാറില്ല. അതിന്റെ യാതൊരു ആവശ്യവുമില്ല. .


 2003 മാർച്ചിൽ മന്ത്രിസ്ഥാനം രാജിവച്ച് പെരുന്തച്ചൻ തന്തക്ക് ഒഴിഞ്ഞു കൊടുത്തപ്പോൾ പെരുന്തച്ചൻന്റെ സ്വന്തം നാടിനു നഷ്ടപ്പെട്ടത് കേരളം കണ്ടഏറ്റവും നല്ല ഒരു മന്ത്രിയെയാണ്   നന്നായിവന്നിരുന്ന K S R TC വീണ്ടും പഴയ കോലത്തിലേക്ക്. മാടമ്പി പെരുന്തച്ചൻ പിള്ള ഹാപ്പിഇത്തവണ ഗണേശൻ പിള്ളക്ക് പഴയ പെർഫോമൻസ് മന്ത്രിപ്പണിക്ക് കാണിക്കാൻ കഴിയുന്നില്ല.എന്നതു ശരിയാ..... തട്ടാന്റെ തൊടിയിൽ മുയൽഇരിക്കുന്നതുപോലെ മന്ത്രിക്കസാരയിൽ ഇരിക്കുന്നതിനാലാകാം……  എന്തായാലും ഗണേശ മന്ത്രീ.. ഇട്ടേച്ചു പോകുകയോ പെരുന്തച്ചൻ തന്തക്കു വിട്ടുകൊടുക്കുകയോ ചെയ്യല്ലേ…… പഴയ പുസ്തകങ്ങളൊന്നുകൂടി വായിച്ച്  പ്രാക്ടീസ് ചെയ്ത് ഒന്നൂടെ പെർഫോമൻസ് നന്നാക്കാൻ ശ്രമിക്കൂ സംഗതികൾ ഒക്കെ ഇങ്ങു പോരട്ടെ. പൊതുജനങ്ങൾക്ക് സിനിമാക്കാര്യവും ആനക്കാര്യവും മാത്രം പോരാ കെട്ടോ.?


പെരുന്തച്ചൻ   കീഴൂട്ട് രാമൻ ബാലകൃഷ്ണ പിള്ളയെ നമുക്ക് U.P യിൽ മുലായം സിങ്ങിനു പഠിക്കാൻ ചേർക്കാം.. മന്ത്രിമാരുടെ  പിതാമന്ത്രി മാർക്ക് UP വിദ്യാഭ്യാസം നിർബന്ധമാക്കാം... ഒരു ഓർഡിനൻസ് ഇറക്കാം... എന്താ.........

23 comments:

 1. യൂപ്പിക്കാരനല്ല, കൊട്ടാരക്കരക്കാരനുമല്ല!
  ഞാനൊരു ഏവൂരുകാരനാണേ!!

  ReplyDelete
 2. പിള്ളയും മകനും കണ്ടു പഠിക്കട്ടെ...

  ReplyDelete
 3. ടി. വി. യിലും ഈ താരതമ്യം കാണുകയുണ്ടായി.

  ReplyDelete
 4. ഇപ്പോള്‍ പ്രതികരിക്കുന്നില്ല....

  ReplyDelete
 5. ഈ ഗണേശമന്ത്ര ഓതുന്നതുകൊണ്ട് ,ഭാവിയിൽ പൊന്മളക്കാരന് വല്ല മെച്ചവും ഉണ്ടാകുമോ എന്റെ ഭായ്

  ReplyDelete
 6. അഖിലേഷ് യാദവില്‍ ഒരു ഭാവി പ്രധാനമന്ത്രി ഒളിഞ്ഞിരിക്കുന്നു. (അധികാരം തലയ്ക്ക് പിടിയ്ക്കാതിരുന്നാല്‍)

  ReplyDelete
 7. ഞാന്‍ ഈ നാട്ടുകാരനല്ല.

  ReplyDelete
 8. അച്ഛന്‍ കുറുപ്പ്, മകന്‍ കോന്തിക്കുറുപ്പ്‌..

  ReplyDelete
 9. ഇപ്പോ എന്തോ മനസ്സിലായി?
  "തന്തകള്‍ പലവിധം ഉലകില്‍ സുലഭം!!"
  ഈ പോസ്റ്റിന്റെ ലിങ്ക് പിള്ളയ്ക്കും അയച്ചു കാണുമല്ലോ അല്ലെ?

  ReplyDelete
 10. തനിക്കുശേഷം പ്രളയമെന്ന് ചിന്തിക്കാത്ത നേതാവാണ് നാരായണപ്പണിക്കരെന്ന് കെ ബി ഗണേശ്കുമാര്‍ സിദ്ധാന്തിച്ചിട്ടുണ്ട്. നല്ല വിലയിരുത്തല്‍തന്നെ. അപ്പോള്‍ പ്രളയം വരണമെന്ന് ചിന്തിക്കുന്ന നേതാവാര്? പേരുപറയാന്‍ പറ്റില്ലെങ്കില്‍ തൊട്ടുകാണിച്ചാലും മതി.

  ReplyDelete
 11. ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന് കഴിവില്ലാഞ്ഞിട്ടല്ല പുത്രയാദവന്‍ വാഴിക്കപ്പെടുന്നത്. അവിടെ അച്ഛന്‍ മകന്റെ കഴിവ് അറിഞ്ഞ് കൈപിടിച്ച് നടത്തിക്കുന്നു. ഇവിടെയും അങ്ങനെയാകാം. മക്കളെ പോറ്റുന്ന പിതാക്കള്‍ കണ്ടുപഠിക്കേണ്ടത് മാണിയെയാണ്. പഠിക്കാതിരിക്കേണ്ടത് പിള്ളയെയും. യുപിയില്‍ അച്ഛനാകട്ടെ മുഖ്യമന്ത്രി എന്ന് ആദ്യം പറഞ്ഞത് മകന്‍ അഖിലേഷാണ്്. 'വേണ്ട മോനേ നീ തന്നെയിരിക്കൂ' എന്ന് അച്ഛന്‍ തീര്‍പ്പുകല്‍പ്പിച്ചു. ഇവിടെ മകന്‍ ഇരിക്കുന്നിടത്ത് എന്തു സംഭവിക്കും എന്നറിഞ്ഞതുകൊണ്ടും തന്റെ പഴയകാലം ഓര്‍മയുള്ളതുകൊണ്ടുമാകാം എപ്പോള്‍ ഇറങ്ങുമെന്ന് കാത്തിരിക്കുകയാണ് പ്രിയപിതാവ്. മകന്‍ മുജ്ജന്മത്തിലല്ല ഇജ്ജന്മത്തില്‍തന്നെ മുന്തിയ ശത്രു.

  ReplyDelete
 12. എന്താ...നീലാ....നമ്മടെ നാട് നന്നാവാത്തേത്...........?

  ReplyDelete
 13. യൂപ്പിയിലെ ആണുങ്ങളുടെ കൂടെ ഈ മണകൊനാപ്പന്മാരെ എന്തിനു കമ്പയര്‍ ചെയ്യണം..നമ്മള്‍ ബുദ്ധിയുള്ളവരുടെ മുഖതല്ലേ, അച്ഛന്റെയും മകന്റെയും നിരക്കം??

  ReplyDelete
 14. പിള്ള ചവിട്ടിയാല്‍ ........ നോവുമോ ???
  പ്രസക്തമായ പോസ്റ്റ്‌ ... അഭിനന്ദനങ്ങള്‍

  ReplyDelete
 15. നമ്മുടെ നാട്ടിലിങ്ങനെയൊക്കെയേ നടക്കൂ.. യു.പി.യിലെ നാട്ടുരാജാക്കന്‍മാരോട് താരതമ്യം ചെയ്യാനാവില്ല നമ്മുടെ നാട്ടിലെ ചെറുമീനുകളെ.. പിള്ള.. പിള്ള ഒടുവില്‍ ചവിട്ടി.. മോനു നൊന്താവോ? ഏതായാലും മോന്റെ പി.എ.ക്ക് നൊന്തു. ഹി.ഹി.

  ReplyDelete
 16. തള്ള ചവിട്ട്യാല്‍ പിള്ളക്ക് കേടില്ലെന്നു കേട്ടിട്ടുണ്ട്, അപ്പോള്‍ തന്ത ചവിട്ടിയാലോ! അതും പിള്ളയെപ്പോലൊരു തന്ത ...പറഞ്ഞ പോലെ തന്നെ അയാളെ യു പിയിലേക്ക് വിടാം കണ്ടു പഠിക്കട്ടെ..

  ReplyDelete
 17. nice work.
  welcometo my blog

  blosomdreams.blogspot.com
  comment, follow and support me.

  ReplyDelete
 18. എന്ത് പറയാന്‍ ...:(
  ഞാന്‍ പാവം ഒരു കൊട്ടരക്കരക്കാരി ...:)

  ReplyDelete
 19. ഞാനിവിടെ എത്തിയ സമയം കൊള്ളാം .ഇന്ന് തന്തേം , ഭാര്യേം കസേരയില്‍ നിന്നും ചവിട്ടി വീഴ്ത്തിയ പാവം മന്ത്രിയുടെ മുഖമാണ് ചാനലുകളില്‍ .

  ReplyDelete