തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് ഏപ്രില്‍ 17നു നടന്ന ബ്ലോഗേര്‍സ് മീറ്റിൽ വച്ചു "പൊന്മളക്കാരൻ" എന്ന വ്യാജ നാമധാരി ഒരു കുഞ്ഞിനെ പ്രസവിച്ചു!!!!!.. കുഞ്ഞ് സുഖമായിരിക്കുന്നു ബൂലോകത്തെ പ്രമുഖരായ പല ടൈഗെർമാരും ലേഢി ടൈഗേർസും കൊച്ചു പുള്ളിപ്പുലികളും ഈ മഹത് കർമ്മത്തിനു സാക്ഷ്യം വഹിച്ചു കോൾ മ..........ർ കൊണ്ടു കോരിത്തരിച്ചു.
വിക്കി പീടികയും ഡിസ്കവറി, ഹിസ്റ്ററി, ജോഗ്രഫി എന്നീ ചാനൽ മുതലാളിമാരും ഈ പരിപാടി ടിവിയിൽ കാണിക്കുകയും ചില തട്ടാപിള്ളേർ ഈ ദിവ്യ പ്രസവം കൊതുകു വലയിൽ തൽസമയം പ്രക്ഷേപണം നടത്തുകയും ഉണ്ടായി!..
ബൂലോകത്തെ വൻ പുലികൾ ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടി വൻ വിജയമായിരുന്നു.
ആൾക്ക് 250 ഡോളർ നിരക്കിൽ ടിക്കറ്റു വച്ചാണു ഈ ദിവ്യ പ്രസവം ദർശിക്കാൻ സൗകര്യം ഏർപ്പാടാക്കിയിരുന്നത്.
ചായ തുടങ്ങിയ പാനീയങ്ങളും പച്ചക്കറി ശാപ്പാടും ഫ്രീ.........!!!!!!
എഴ്‌ശൻ സസ്യ പുസ്തകമായതിനാൽ പറമ്പിൽ കോഴിക്കാലും ആട്ടിൻ തോലും നിഷിദ്ധം.
ചെന്നായ്ക്കൾക്കും ടിക്കറ്റ് എടുത്തു പരിപാടിയിൽ പങ്കുചേരാം
എഴ്‌ശനും വൈഫും (കിളിപ്പെണ്ണും) ആകാശത്ത് ഹെലികൊപ്റ്ററിൽ വന്ന് പറമ്പിലേക്കു കാട്ടമിട്ടു.
മൂപ്പരെ ചൊക്ലിപ്പട്ടി കാവല്‍ നിന്നു.
ചില കരിമ്പുലികൾ അമേരിക്കയിൽ നിന്നും പാളിനോക്കിയതും,വർഗ്ഗീയ വിഷം സ്പ്രേ ചെയ്ത്
എഴ്‌ശനെ മതം മാറ്റാൻ നോക്കിയതും പ്രസവ വാർഡിലെ കക്കൂസിലെ ഒളി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഗൾഫ് നാടുകളിൽനിന്നും എല്ലാ ചെമ്പുലികളും പെട്രോൾ പമ്പിലെ എണ്ണകുഴലിലൂടെ കുഴൽ പണം അയച്ചുകിട്ടിയിട്ടു വേണം വയറ്റാട്ടിയെ പിരിച്ചു വിടാൻ എന്നാണു സംഘാടക സമിതിക്കാർ പറയുന്നത്.
"സംഭാവന കൂമ്പാരമായാൽ മീറ്റ് ഗംഭീരമാകും" എന്നു പണ്ടു മലയാളത്തിന്റെ father എഴ്‌ശൻ പറഞ്ഞിട്ടുണ്ട്
ഒരു മുന്‍ മജിസ്ട്രെറ്റ് ആണ് പരിപാടി മേല്‍ നോട്ടം നടത്തി അലമ്പാക്കുന്നത്. എന്താ മൂപ്പരെ ഒരു കുളൂസ് ഇപ്പളും ആളു ചൊങ്കനാ.....
വ്യാജ നാമധാരിയുമായി പരിപാടി ലൈവായി റിപ്പോർട്ട് ചെയ്യാനെത്തിയ B.B.C ലേഖിക മിസ്സ് പി. കാലി (പൊട്ടിക്കാളി എന്ന് ഗ്രീൻ മലയാളം) നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ
കാളി:- താങ്കൽക്കു ഈ ബൂലോകത്തു വരാനും ഇംഗനെ പരസിയമായി ഡെലിവരി ചെയാണും എംഗിനെയാണു ധൈര്യം കിറ്റിയദ് ?
നാരി:- I am കുറെകാലമായി ബ്ലോഗ്കളിലും പൂരപറമ്പ്കളിലും അലഞ്ഞു നടക്കാറുണ്ടായിരുന്നു. അവിടെ വിലസിനടക്കുന്ന പലപല ക്രിമികളും, കീടങ്ങളും, കുലം കുത്തികളുമാണ് എനിക്ക് courage നൽകിയത്.
കാളി:- നിങൽകു ഇതിനായി ആദിയം പ്‌രചോദനം നൽകിയദ് ആരാനു?, എന്നാണു എപൊഴാനു?
നാരി:- Ten മാസങ്ങൾക്ക് മുൻപ് ഒരുദിവസം ഞാൻ ബ്ലോഗ്കളിൽ അലഞ്ഞു തിരിഞ്ഞു എന്റെ പ്രോഫെയിലിൽ തളർന്ന് വീണു sleep ചെയ്യുകയായിരുന്നു പെട്ടന്ന് ഞെട്ടി ഉണർന്ന് നോക്കുമ്പോൾ എന്നെ ഒരാൾ follow ചെയ്തിരിക്കുന്നു ഒരു താടിക്കാരൻ സാദിഖ് ചേട്ടൻ മേലു വയ്യാഞ്ഞിട്ടുകൂടി ചേട്ടൻ എന്നെ നട്ടപ്പാതിരയ്ക്ക് ഫൊളൊ ചെയ്തത് ആലോചിക്കുമ്പോൾ ഇപൊഴും എനിക്ക് രോമാഞ്ജ കഞ്ചുകമണിയുന്നു, നാണമാകുന്നു, മേനി നോകുന്നു.
കാളി:- പിനീടു ആരെലാമാനു പ്രചോധനം നൽകിയദു ഒന്നു വിശദമാക്കൂ.... പ്`ലീസ്.
നാരി:- ഗൾഫ് ഗേറ്റ് കാരനെ മാറി നടക്കുന്ന ഒരു കപ്പലു മുതലാളി ഇഞ്ചി; കോളേജ് വാദ്യാർ,തൊടുപുഴക്കാരൻ ഒരു പൊട്ട കാഫർ,ഒരുകുത്തിവരക്കാരൻ തടിയൻ ചേട്ടൻ, പിന്നെ രണ്ടാമതായി എന്നെ ഫൊളൊ ചെയ്ദ് എനിക്കു വേണ്ടുന്ന എണ്ണയും കുഴമ്പും അരിഷ്ടവും തന്നു പുഷ്ടിപ്പെടുത്തിയ തൊടുപുഴയിൽ നിന്നു മുങ്ങി മലപ്പുറത്തു പൊന്തിയ കണ്ണടക്കാരൻ കൊട്ടുവടിക്കാരൻ, തിരൂർക്കാരൻ പഞ്ചാരമുട്ടായിക്കച്ചവടം സൈഡ് ബിസിനസ്സാക്കിയ ഒരു ഘടാഘടിയൻ സഖാവ് ലാക്കട്ടർ, വളാഞ്ചെരിക്കാരൻ ഫാഷൻ ഡിസൈനർ ഒരു കൂതറ ചെക്കൻ എന്നിവർ നേരിട്ടും മറ്റെല്ലാ ബൂലോക നിവാസികളായ ചേട്ടന്മാരും, ചേട്ടികളും, ടീച്ചർമാരും മാസ്റ്റമ്മാരും, കുഞ്ഞന്മാരും കഞ്ഞികളും പരൊക്ഷമായും പ്രചോധനം നൽകി
ദൂരെ ചോറിനു ഇല ഇടുന്നത് കണ്ട കാളി മൈക്ക് ഇട്ട് ഒാടി ഇലക്കു മുൻപിൽ സ്ഥാനം പിടിക്കുന്നു......... തീറ്റി പണ്ടാരം........
"വിത്തുഗുണം പത്തുഗുണം" പറയിപ്പിച്ചല്ലൊന്റെ... കാളിയേ.......
തീറ്റി ഒരു മൽസരമാക്കി മാറ്റിയ കാളിയെ ഉച്ചക്കു ശേഷം കാണാനില്ല....!
ഓള് ഏതോ ഒരു ചെക്കനെ വലട്ട് ഖയ്യാമിൽ* മാറ്റിനിക്കു കേറ്റി. ലജ്ജവതിയേ.......
നിന്റെ -- -- -- ൽ...!
ന്റെ പടച്ചോനേ...! ഈ പറമ്പിലാണെങ്കിൽ ചെക്കമ്മാരും പെമ്പ്രന്നൊത്യോളും ഒക്കക്കൂടി ഒരു കൊയ കൊയ...!
ഉച്ചക്കുശേഷം ഒരു കുഞ്ഞൻ പയേ ദുബായിക്കാരൻ കാക്ക കുട്ട്യോളെ നല്ല മൊഞ്ചില് ബ്ലോഗാൻ ഉസാറായി പടിപ്പിച്ചി.. തിയറി മാത്രം. ള്ളത് ജോറായീന്..... ചെയ്ത് കാട്ടിക്കൊടുക്കാനൊന്നും ഓല്ക്ക് നേരല്ല്യാത്തോണ്ട് പറ്റൂലാന്ന്.......പെട്ടന്നൊന്നും കജ്ജൂലാ... ബയസ്സായീലേ......
അതായത് ഇന്റ്രവെല്ലിന്
പയേ സിൽമേന്റെ പാട്ടുസ്തക കച്ചോടം
.കൂകു കൂകു തീവണ്ടി, കൂകി പായും തീവണ്ടി..
ചില കുണ്ടമ്മാര് ഈന്റെടേല് കഥാ പുസ്തകോം.... വിറ്റീനി........!
കൂട്ടത്തിൽ ചില പഹേമ്മാര് കാലണേന്റെ എഞ്ചുവടി കാട്ടീട്ട് 150 ദിർഹും മേങ്ങി ആല്‍ക്കാരെ പറ്റിച്ച് ദുബായീ പോയി...
വേറൊരു മന്തൻ ചെങ്ങായി വെളുക്കമ്പ തൊടങ്ങ്യ ചിത്രം ബര മോന്ത്യാമ്പളും കയ്ഞ്ഞിട്ടില്ല, ഒാന് തിന്നാനും മാണ്ട!. കുടിച്ചാനും മാണ്ട!.
ഒാന്റെ റേസൻ പീട്യേല് തെത്ത് അരി ആണാവൊ അളക്ക്‌ണദ്.?
ഒരു സുഖല്ല്യാത്ത ചെങ്ങായി ഫോണുക്കൂടി വിസായം ചൊയ്ച്ചീനി.
ഒരു കൊച്ചിക്കാരൻ കൊച്ചാപ്പേം, ഒാന്റെ ദോസ്തുക്കളും കൂടി മറകെട്ട്യേ തുണീമ്മല് കെട്ടിത്തൂക്കി പയേ.. സിൽമാ പോസ്റ്റ്ന്റെ ബിസൻസ്...!
നോക്കി ങ്ങള് ആടെ “ഒരുത്തീം“ ഒരു കള്ള ഹിമാറും കൂടി പഞ്ചാര അടിക്ക്ൺത്.... പള്ളേമ്മ തോണ്ട്യപ്പൊ ഓള്‍ടെ ഒരു നാണെയ്..!
ഈ പഞ്ചാര കുഞ്ച്യോള്‍ടെ ചന്തിമ്മലെ തൊല് നല്ല
പുളിവാറലോണ്ട്അടിച്ചു പൊളിക്കണം.
ദെത്താ.. മന്‍സമ്മാരെ ഇപ്പത്തെ ഓരെ ലയിന്‍..
മുട്ടേന്ന് വിരിഞ്ഞിട്ട്‌ല്ല്യ..... അപ്പൊള്‍ക്‍നും പരിപാടി മറ്റതാ..
ചെക്കാ.. അന്നെ..വീയ്യസ്സ് കാങ്ങണ്ട കോയമ്പത്തൂര്‍ക്ക് കേറ്റി വിടും
ഇബടെ വെച്ച് പെറ്റ കുട്ടി അണാണോ , പെണ്ണാണോന്ന് ഇപ്പളും തിരിഞ്ഞിട്ടില്ല്യ... വല്ല്യ വല്ല്യ കമ്പ്നീന്നൊക്കെ ആൾക്കാര്
വന്ന് പല,പല സൈസ് പരിസോദനകളും ഓല് നടത്തെന്നെ.. നടത്തെന്നെ..!!
ചെറ്തിന്റെ കാര്യം ബല്യ കസ്ടാണ് നോക്കിങ്ങള് അയിനെ ചാപ്പ കുത്തി എരപ്പാക്കീക്ക്ണ്.!!!!
ഒാര് നോക്കി നോക്കി ഹലാക്കാക്കും ന്നാ തോന്ന്ണ്........
പിന്നെ ഞമ്മളെ കൊട്ടൊട്ടി ക്കാരന്റെയും കൂതറ ചെങ്ങായിന്റേയും വക ബേറെ ബേറെ
ബ്ലൊഗാന്‍ പടിപ്പിക്കല് ഓല്‍ക്ക് എന്ത് തൊന്ന്യാസും കാട്ടാലോ... ആസനത്തില്‍ ആല് മുളച്ചാ തണലായി എന്ന കൂട്ടരാ..... ഉസരും പുളിം മാണ്ടേ ......? ചൂട്ടും മിന്നീട്ടാ മന്‍സമാര് പെരേ പൊയത്.
ന്റെ റബ്ബേ....! ഞമ്മളെ എഴ്‌ശനെ ഒാടെം കാണാല്യ എല്ലാരും ബെക്കം വരീ..... ആ പണിക്കാരത്തീന്റെ ഫ്ലാറ്റിലും ഒന്നു നോക്കിക്കാളീം.... ആടെ ബല്ല നേരമ്പോക്കും.. എഴ്‌ശൻ ആരാ മോൻ.....
ഇതൊക്കെ കണ്ട് പിരാന്തായ പാവം എഴ്‌ശൻ തുഞ്ചൻ പറമ്പ് ബ്ലോഗന്മാരുടെ പേരിൽ ഇഷ്ടദാനം എഴുതി വച്ച് രാജ്യം വിട്ടു......
അങ്ങിനെ തുഞ്ചൻ പറമ്പ് ബ്ലൊഗേര്‍സ് മീറ്റ് കഴിഞ്ഞതില്‍ പിന്നെ ബ്ലോഗൻ പറമ്പായി മാറി..
ഇതു ചരിത്രം..........,പുരാണം.................., ബൂലോക ശാസ്ത്രം!!!!!!!!!!!!!!!!!!!!.
* തുഞ്ചൻ പറമ്പിനടുത്ത A/C സിനിമാ കൊട്ടക
nice........ usharu thanne!
ReplyDeleteplz visit:
www.yathravazhikal.blogspot.com
ശ്ശി നന്നായീട്ടോ..
ReplyDeleteഅപ്പൊ പൊന്മളക്കാര വെടിക്കെട്ടാരംഭിച്ചു...അല്ലെ?
ReplyDeleteബ്ലോഗ് മീറ്റിനെ കുറിച്ചുള്ള പത്രവാർത്തകൾ ഇവിടെ പോസ്റ്റിയിട്ടുണ്ട്. http://rafeeqkizhattur.blogspot.com/2011/04/blog-post.html
ഇഷ്ടപ്പെട്ടു.എങ്ങിനെ ഹാസ്യാത്മകമായി പറഞ്ഞാലും മീറ്റിന്‍റെ തനിമയും ഗൌരവവും മനസ്സിലെക്കാവാഹിച്ചു തരുന്നുണ്ട് വരികള്‍ അഭിനന്ദങ്ങള്‍ .
ReplyDelete:)
ReplyDeleteമീറ്റ് ഭംഗിയായി നടന്നതിൽ സന്തോഷിക്കുന്നു. പങ്കെടുക്കാൻ ഒരുപാട് ആഗ്രഹമുണ്ടായിട്ടും കഴിയാതെ പോയതിൽ ഖേദിക്കുന്നു.
ReplyDeleteകൂടുതൽ വാർത്തകളും ചിത്രങ്ങൾക്കും കാത്തിരിക്കുന്നു
ഇങ്ങള് ഇനീം പറയി കോയാ...
ReplyDeleteഉള്ള ഹാസ്യം മുഴുവൻ പൊതിഞ്ഞ് ആ ജുബ്ബയുടെ പോക്കറ്റിൽ വെച്ചിരിക്കയായിരുന്നോ , എന്റെ ജയൻ ചേട്ടാ. മീറ്റും ഈ വരകുറികളും അടിപൊളി. ആശംസകൾ………………
ReplyDeleteതുഞ്ചന്‍ പറമ്പിലെ ഈ സുഖ പ്രസവം നേരില്‍ കണ്ട ഞാന്‍ ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുന്നു, ഈ പ്രസവം കണ്ടാല്‍ ഇത് കന്നി പേറാണെന്ന് തോന്നുകയേ ഇല്ല.പത്ത് പെറ്റ പെണ്ണിന്റെ അനുഭവം കാണുന്നല്ലോ ചങ്ങായീ.
ReplyDeleteഅപ്പള്‍ അതും നടന്നാ :) അത് ഞമ്മളറിഞ്ഞില്ല.
ReplyDeleteമീറ്റ് ഗംഭീരമായി, പോസ്റ്റും.
ReplyDeleteകുഞ്ഞിന്റെ നൂലുകെട്ടും പേരിടലും അറിയിച്ചാൽ വരാമായിരുന്നു എന്നുണ്ട്.
ReplyDeleteമീറ്റിന്റെ പോസ്റ്റുകള്‍ ആവേശം വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്നു,ആശം
ReplyDeleteസകള്‍
ബ്ലോഗ് മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ
തകർപ്പൻ പ്രസവം!
ReplyDeleteഇനി ഐടയ്ക്കിടെ കണ്ടുമുട്ടാം.
എന്റെ വക ബ്ലോഗ് മീറ്റ് ചിത്രങ്ങൾ ദാ ഇവിടുണ്ട്.
http://jayanevoor1.blogspot.com/2011/04/blog-post_19.html
നന്ദീണ്ട്..ഇമ്മിണി.ഇങ്ങള് ഇന്നെ കാണീച്ചില്ലെങ്കിലും ന്റെ ചിത്രം ഇട്ടല്ലോ അതുമതി.
ReplyDelete9633557976 ൽ ഒന്നു വിളിക്കുമോ?
വ്യതസ്തം രസകരം ഈ മീറ്റ് പോസ്റ്റ് :-)
ReplyDelete:)
ReplyDeleteഈ നാ രി യുടെ സുഖപ്രസവം വീക്ഷിച്ചത് മുതൽ പലർക്കും ബൂലോഗത്ത് വന്ന് പെറാൻ മുട്ടീട്ട് വായ്യാന്നാ പറയണ് കേക്ക്ണ് ..ട്ടാ
ReplyDeleteആരാ ഈ പാവത്തിനെ പത്ത് മാസം മുമ്പ് പെഴപ്പിച്ചതാവോ ..അല്ലേ
എന്തായാലും പിന്തുടർന്ന് നോക്കാം...ഇമ്മ്ക്കും കിട്ട്യാലോ ഒരു ചാൻസ്...!
കലക്കീൻണ്ട് കേട്ടൊ ഭായ്
പൊന്മളക്കാരന്‍ അതിന്നിടയില്‍ നാരിയുമായോ[നാ-മ-ധാ-രി]? ഈ ഗര്‍ഭത്തിനു പത്തു മാസം വേണ്ടേന്നാ കേട്ടത്. ഇടക്കിടെ പ്രസവിക്കുന്ന സൂക്കേട് വന്നെന്നു കേട്ടു. ഏതായാലും ഇന്നു വിശദമായി ആളിനെ കാണാന്‍ തരപ്പെടുമെന്നു കരുതുന്നു.ശേഷം മുഖദാവില്‍,ഇന്‍ ശാ അല്ലാഹ്!
ReplyDeleteപ്രസവോ? യെപ്പോ? :)
ReplyDeleteഇത് എത്രാമത്തെ പേറാ!!!
ReplyDeleteആളെ ഇന്നു ഞമ്മളെ പെരേല്‍ ബരുത്തി. പച്ച വെള്ളം കൊടുക്കാതെ പറഞ്ഞയക്കുകയും ചെയ്തു. ഇനി മൂപ്പര്‍ ബൂലോകം മുയുവന്‍ നടന്നു പെറാന്‍ തന്നെ തീരുമാനിച്ചിരിക്കയാണ് !.
ReplyDeleteപ്രിയ ജാബിര്‍ മലബാറി,jefu jailaf, റഫീഖ് കീഴാറ്റൂര്‍, ആറങ്ങൊട്ടുകര മുഹമ്മദ്, ബെഞ്ചാലി, മുഹമ്മദ് കുഞ്ഞി വണ്ടൂര്‍, മലയാളം ബ്ലോഗെര്‍സ് ഗ്രൂപ്പ്, സാദിക്,ഷെരീഫ്ക,മനൊരാജ്, ദസേട്ടന്‍, ആള്രൂപന്‍, ജിക്കു(നീ എന്റെ പട്ടിയെ അഴിച്ചൊണ്ടു പോയി അല്ലെ) dr.jayan,യൂസ്ഫ്പ,ബിഗു,തെച്ചിക്കൊടെന്‍, ,മുരളിമുകുന്ദന്‍,വഴക്കൊടന്‍.,മുഹമ്മദ്കുട്ടി,സുബാന്‍വേങ്ങര, എല്ലാവര്ക്കും എന്റെ നന്ദി.നന്ദി..നന്ദി...
ReplyDeleteഅപ്പുച്ചേട്ടനും പ്രത്യേക നന്ദി...
ReplyDeleteഇത് മോണിംഗ് ഷോ ആയിരുന്നോ?
ReplyDelete