സത്യസായി ബാബയെ എനിക്ക് ഇഷ്ടമാണ് ഞാന്‍ അദ്ദേഹത്തെ ദൈവമായല്ല കാണുന്നത് . എന്റെ മനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനം വളരെ വലുതാണ് .ഞാന്‍ അത്രയധികം സ്നേഹിക്കുന്നു എന്നതാണ് ശരി. അദ്ദേഹത്തിന്റെ മറ്റുപരിവേഷങ്ങളോ,മായാജാലങ്ങളോ അല്ല എന്നെ ഒരു ആരാധകനാക്കിയത് . മറ്റൊരാള്‍ക്കോ, മറ്റൊരു സ്ഥാപനത്തിനോ,സര്‍ക്കാരിനോ ചെയ്യാന്‍ കഴിയാത്ത മായാജാലങ്ങള്‍ അദ്ദേഹം നിഷ്പ്രയാസം ചെയ്യ്തിരുന്നു. അദ്ദേഹത്തിനു അതിനു കഴിഞ്ഞു എന്നതാണു സത്യം. ഇതിനു നിറമോ, മതമോ, രാഷ്ടീയമോ ഉണ്ടായിരുന്നില്ല .
ഒരുസംസ്ഥാനത്തിനു കഴിയാത്തകാര്യം അദ്ദേഹം നിഷ്പ്രയാസം നടപ്പിലാക്കുന്നു. ആന്ധ്രയിലെ ചില ജില്ലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായപ്പൊള്‍ ആവശ്യമായ പണം മുഴുവന്‍ നല്‍കിയാലും കുടിവെള്ള പദ്ധതിക്കാവശ്യമായ സര്‍വെ നടത്താന്‍ പോലും വര്‍ഷങ്ങള്‍ വേണം എന്നാണ് സര്‍ക്കാര്‍ പറഞ്ഞത് ( സര്‍ക്കാര്‍ കാര്യം മുറപോലെ) ഈ സ്ഥാനത്ത് പദ്ധതി നടപ്പിലാക്കാന്‍ ഗവ; അനുവാദം വാങ്ങിയ ബാബ, പണം നല്‍കിയാല്‍ സര്‍വെ നടത്താന്‍ ഗവണ്മെന്റ് ആവശ്യപ്പെട്ട സമയം പോലും എടുക്കാതെ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച് രാജ്യത്തിനു സമര്‍പ്പിച്ചു.!!!! കോടിക്കണക്കിനു രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഒരു ചെറിയ കോളനിയില്‍ പൊലും കുടിവെള്ളം നല്‍കാന്‍ കോടികള്‍ മുടക്കിയിട്ടും ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും കഴിയാത്ത രാജ്യത്താണ് ഇത് നടക്കുന്നത്. അനന്തപൂര്‍, ഗൊദാവരി ഈസ്റ്റ്, ഗോദാവരി വെസ്റ്റ്, മേദക്ക്, മഹ്ബൂനഗര്‍ എന്നീ ജില്ലകള്‍ ഇങ്ങനെ ബാബ സ്വന്തമായി സമ്പൂര്‍ണ്ണ കുടി വെള്ള പദ്ധതി നടപ്പാക്കിയ ജില്ലകളാണ്. (മൊത്തവിസ്തീര്‍ണ്ണം നോക്കിയാല്‍ ചിലപ്പൊള്‍ കേരളത്തേക്കാള്‍ വരും) ഈ ഗ്രാമവാസികള്‍ ക്കെല്ലാം ബാബ ചിലപ്പൊള്‍ ദൈവം ആയിരിക്കാം പലപ്പൊളും അതിനുമുകളിലും.
ദൈവം മനുഷ്യര്‍ക്കു നല്ലതുചെയ്യുന്നു ജനം ദൈവത്തെ പ്രാര്‍ത്ഥിക്കുന്നു ആരാധിക്കുന്നു നിറം മതം ഭാഷ വ്യത്യാസമെന്ന്യെ. ചെന്നൈ നഗരത്തിലെ കുടിവെള്ള ക്ഷാമവും ഇതേ പോലെ സായിബാബ സ്വന്തം നിലയില്‍ പരിഹരിച്ചിട്ടുണ്ട്
പിന്നെ ചികിത്സാരംഗം.... ഇന്ത്യയില്‍ തന്നെ ഏറ്റവും സൌകര്യമുള്ള സൂപ്പര്‍ സ്പെഷാലിറ്റി ഹൊസ്പിറ്റലുകളാണ് ബാബയുടെ കീഴില്‍ നടക്കുന്നത് ഒരു രൂപ പൊലും ചിലവില്ലാതെ മേജര്‍ ഹാര്‍ട്ട് ഓപ്പറേഷനടക്കം ഇവിടെ ജനങ്ങള്‍ക്ക് ഫ്രീ ആയി നടത്തിക്കൊടുക്കുന്നു. രക്തദാനമടക്കം,
ഈ രണ്ടു ആശുപത്രികളിലായി ഏകദേശം 60000 ത്തോളം മേജര്‍ ഹ്രിദയ ശസ്ത്രക്രിയകളും, 75000 ത്തിനു മുകളില്‍ മറ്റു മേജര്‍ ശസ്ത്രക്രിയകളുമാണ് നടത്തിക്കൊടുത്തത്...!!!!!!!!
എന്റെ ഒരു സുഹ്രുത്തിന്റെ ബന്ധുവിനും അവിടെനിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ജറി നടത്തിയിട്ടുണ്ട് ഇന്നും സുഖമായി വിദേശത്ത് ജോലി ചെയ്യുന്നു അന്നു സര്‍ജറി നടത്താന്‍ വേണ്ടി പോയത് വീട്ടുകാരും, നാട്ടുകാരും, പലരും അറിയാതെയാണ് കാരണം മതപരമായ എതിര്‍പ്പുകള്‍.!!
ഇവിടെയൊ?... ലക്ഷങ്ങള്‍ ഉണ്ടായാല്‍ പൊലും രക്ഷ കിട്ടുമൊ ?...............
ഇതിനു പുറമെ സ്കൂളുകള്‍, കോളേജുകള്‍, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓള്‍ഡ് ഏജ് ഹൊമുകള്‍ തുടങ്ങിയവ.
ദുരന്ത നിവാരണത്തിനായി എത്രയോ കോടികളാണ് ചിലവഴിച്ചത്. ഗുജറാത്തില്‍ ഭൂമികുലുക്കം ഉണ്ടായപ്പൊള്‍, തെക്കെ ഇന്ത്യയില്‍ സുനാമിസമയത്ത് എന്തെല്ലാം എത്രയെല്ലാം സഹായങ്ങള്‍, പലപ്പോഴും ഒരു ഭരണകൂടതിനു കഴിയാത്തതിലുപരിയായിരുന്നു അതെല്ലൊം, ഒറീസ്സയില്‍ അടുത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി 700 ഓളം വീടുകളാണ് ബാബ നിര്‍മിച്ചു നല്‍കിയത് അതും പലപല ഗ്രാമങ്ങളിലായി. അശരണര്‍ക്കു ഒരു ഗ്ല്ലാസ്സ് പച്ചവെള്ളം പൊലും ഏടുത്തു നല്‍കാന്‍ സമയവും സൌകര്യവും ഇല്ലാത്ത ഇക്കാലത്ത് എന്തായാലും അദ്ദേഹം ജനങ്ങള്‍ക്ക് പലതുമായിരുന്നു. അവര്‍ക്ക് ഒരുപാടു നേട്ടങ്ങള്‍ ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട് അതിനാല്‍ അവര്‍ക്ക് ബാബ ദൈവ സമാനനാകാം.! അവര്‍ സ്നേഹിച്ചൊട്ടെ, പൂജിച്ചോട്ടെ, ആരാധിച്ചോട്ടെ......! പൊന്നുരുക്കുന്നിടത്തു പൂച്ചക്കെന്തു കാര്യം......?
എന്തായാലും ഞാന്‍ നിരാശനാണ് അദ്ദേഹത്തെ ഒന്നു നേരില്‍ കാണാന്‍ എനിക്കു കഴിഞ്ഞില്ല.. വെറുതെ ഒരു നോക്കു കാണാന്‍......... കാണാന്‍ മാത്രം..!!!.
ഒരുസംസ്ഥാനത്തിനു കഴിയാത്തകാര്യം അദ്ദേഹം നിഷ്പ്രയാസം നടപ്പിലാക്കുന്നു. ആന്ധ്രയിലെ ചില ജില്ലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായപ്പൊള്‍ ആവശ്യമായ പണം മുഴുവന്‍ നല്‍കിയാലും കുടിവെള്ള പദ്ധതിക്കാവശ്യമായ സര്‍വെ നടത്താന്‍ പോലും വര്‍ഷങ്ങള്‍ വേണം എന്നാണ് സര്‍ക്കാര്‍ പറഞ്ഞത് ( സര്‍ക്കാര്‍ കാര്യം മുറപോലെ) ഈ സ്ഥാനത്ത് പദ്ധതി നടപ്പിലാക്കാന്‍ ഗവ; അനുവാദം വാങ്ങിയ ബാബ, പണം നല്‍കിയാല്‍ സര്‍വെ നടത്താന്‍ ഗവണ്മെന്റ് ആവശ്യപ്പെട്ട സമയം പോലും എടുക്കാതെ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച് രാജ്യത്തിനു സമര്‍പ്പിച്ചു.!!!! കോടിക്കണക്കിനു രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഒരു ചെറിയ കോളനിയില്‍ പൊലും കുടിവെള്ളം നല്‍കാന്‍ കോടികള്‍ മുടക്കിയിട്ടും ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും കഴിയാത്ത രാജ്യത്താണ് ഇത് നടക്കുന്നത്. അനന്തപൂര്‍, ഗൊദാവരി ഈസ്റ്റ്, ഗോദാവരി വെസ്റ്റ്, മേദക്ക്, മഹ്ബൂനഗര്‍ എന്നീ ജില്ലകള്‍ ഇങ്ങനെ ബാബ സ്വന്തമായി സമ്പൂര്‍ണ്ണ കുടി വെള്ള പദ്ധതി നടപ്പാക്കിയ ജില്ലകളാണ്. (മൊത്തവിസ്തീര്‍ണ്ണം നോക്കിയാല്‍ ചിലപ്പൊള്‍ കേരളത്തേക്കാള്‍ വരും) ഈ ഗ്രാമവാസികള്‍ ക്കെല്ലാം ബാബ ചിലപ്പൊള്‍ ദൈവം ആയിരിക്കാം പലപ്പൊളും അതിനുമുകളിലും.
ദൈവം മനുഷ്യര്‍ക്കു നല്ലതുചെയ്യുന്നു ജനം ദൈവത്തെ പ്രാര്‍ത്ഥിക്കുന്നു ആരാധിക്കുന്നു നിറം മതം ഭാഷ വ്യത്യാസമെന്ന്യെ. ചെന്നൈ നഗരത്തിലെ കുടിവെള്ള ക്ഷാമവും ഇതേ പോലെ സായിബാബ സ്വന്തം നിലയില്‍ പരിഹരിച്ചിട്ടുണ്ട്
പുട്ടപര്‍ത്തിസൂപ്പര്‍ സ്പെഷ്യാലിറ്റി ഹൊസ്പിറ്റല്‍ |
ബാഗ്ലൂര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹൊസ്പിറ്റല്‍ |
ഈ രണ്ടു ആശുപത്രികളിലായി ഏകദേശം 60000 ത്തോളം മേജര്‍ ഹ്രിദയ ശസ്ത്രക്രിയകളും, 75000 ത്തിനു മുകളില്‍ മറ്റു മേജര്‍ ശസ്ത്രക്രിയകളുമാണ് നടത്തിക്കൊടുത്തത്...!!!!!!!!
എന്റെ ഒരു സുഹ്രുത്തിന്റെ ബന്ധുവിനും അവിടെനിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ജറി നടത്തിയിട്ടുണ്ട് ഇന്നും സുഖമായി വിദേശത്ത് ജോലി ചെയ്യുന്നു അന്നു സര്‍ജറി നടത്താന്‍ വേണ്ടി പോയത് വീട്ടുകാരും, നാട്ടുകാരും, പലരും അറിയാതെയാണ് കാരണം മതപരമായ എതിര്‍പ്പുകള്‍.!!
ഇവിടെയൊ?... ലക്ഷങ്ങള്‍ ഉണ്ടായാല്‍ പൊലും രക്ഷ കിട്ടുമൊ ?...............
ഇവിടത്തെ ഒരുപത്രവാര്‍ത്ത |
ഇതിനു പുറമെ സ്കൂളുകള്‍, കോളേജുകള്‍, മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓള്‍ഡ് ഏജ് ഹൊമുകള്‍ തുടങ്ങിയവ.
ദുരന്ത നിവാരണത്തിനായി എത്രയോ കോടികളാണ് ചിലവഴിച്ചത്. ഗുജറാത്തില്‍ ഭൂമികുലുക്കം ഉണ്ടായപ്പൊള്‍, തെക്കെ ഇന്ത്യയില്‍ സുനാമിസമയത്ത് എന്തെല്ലാം എത്രയെല്ലാം സഹായങ്ങള്‍, പലപ്പോഴും ഒരു ഭരണകൂടതിനു കഴിയാത്തതിലുപരിയായിരുന്നു അതെല്ലൊം, ഒറീസ്സയില്‍ അടുത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി 700 ഓളം വീടുകളാണ് ബാബ നിര്‍മിച്ചു നല്‍കിയത് അതും പലപല ഗ്രാമങ്ങളിലായി. അശരണര്‍ക്കു ഒരു ഗ്ല്ലാസ്സ് പച്ചവെള്ളം പൊലും ഏടുത്തു നല്‍കാന്‍ സമയവും സൌകര്യവും ഇല്ലാത്ത ഇക്കാലത്ത് എന്തായാലും അദ്ദേഹം ജനങ്ങള്‍ക്ക് പലതുമായിരുന്നു. അവര്‍ക്ക് ഒരുപാടു നേട്ടങ്ങള്‍ ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട് അതിനാല്‍ അവര്‍ക്ക് ബാബ ദൈവ സമാനനാകാം.! അവര്‍ സ്നേഹിച്ചൊട്ടെ, പൂജിച്ചോട്ടെ, ആരാധിച്ചോട്ടെ......! പൊന്നുരുക്കുന്നിടത്തു പൂച്ചക്കെന്തു കാര്യം......?
എന്തായാലും ഞാന്‍ നിരാശനാണ് അദ്ദേഹത്തെ ഒന്നു നേരില്‍ കാണാന്‍ എനിക്കു കഴിഞ്ഞില്ല.. വെറുതെ ഒരു നോക്കു കാണാന്‍......... കാണാന്‍ മാത്രം..!!!.
ഞാന്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലം. തൊട്ടടുത്ത ബംഗ്ലാവില്‍ സായിബാബ വരുന്നതായി അറിഞ്ഞു. അദ്ദേഹത്തെ വിമര്‍ശിച്ച് രണ്ട് മൂന്ന് ഗുരുനാഥന്മാര്‍ ക്ലാസ്സില്‍ സംസാരിക്കുകയും ചെയ്തു. എന്തായാലും ആകാംക്ഷ കാരണം ഞങ്ങള്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ ബംഗ്ലാവില്‍ ചെന്നു. അത്ഭുതമെന്ന് പറയട്ടെ സുസ്മേരവദനനായ ബാബയ്ക്ക് മുമ്പില്‍ ആ ഗുരുക്കന്മാര്‍ നമസ്കരിക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. മനുഷ്യന്ന് ഉപകാരപ്രദമായ പലതും ചെയ്ത അദ്ദേഹത്തെ നമിക്കുന്നു.
ReplyDeleteഞാനെന്തിനു സായിബാബയെ വെറുക്കണം .?
ReplyDeleteചിന്തിക്കുന്നവർക്ക ഏതിലും ദൃഷ്ട്ടാന്തം ദർശിക്കാം.
മനുഷ്യനായി അദ്ദേഹത്തെ കാണുമ്പോള്‍ നന്മകള്‍ക്ക് അര്‍ത്ഥമുണ്ട്.. ശുദ്ധിയുണ്ട്..പക്ഷേ
ReplyDeleteദൈവമായും ദൈവാവതാരമായും അതിനു പരിണാമവും പരിവേഷവും കൈവരുമ്പോഴാണു
അര്‍ത്ഥാന്തരങ്ങള്‍ ഉണ്ടാവുന്നതും കര്‍മ്മങ്ങളില്‍ എഴുതാപ്പുറങ്ങള്‍ വായിക്കപ്പെടുന്നതും..
Sai Ram,Nice Post
ReplyDeleteനൗഷാദ് അകമ്പാടം പറഞ്ഞതു തന്നെ ശരി.
ReplyDeleteഅദ്ദേഹത്തിന്റെ മറ്റുപരിവേഷങ്ങളോ,മായാജാലങ്ങളോ അല്ല എന്നെ ഒരു ആരാധകനാക്കിയത് . മറ്റൊരാള്‍ക്കോ, മറ്റൊരു സ്ഥാപനത്തിനോ,സര്‍ക്കാരിനോ ചെയ്യാന്‍ കഴിയാത്ത മായാജാലങ്ങള്‍ അദ്ദേഹം നിഷ്പ്രയാസം ചെയ്യ്തിരുന്നു. അദ്ദേഹത്തിനു അതിനു കഴിഞ്ഞു എന്നതാണു സത്യം. ഇതിനു നിറമോ, മതമോ, രാഷ്ടീയമോ ഉണ്ടായിരുന്നില്ല .
ReplyDeleteആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതല്ല, ഉണ്ടാക്കപ്പെടുന്നതാണ്. ഭക്തിയുടെയും മന്ത്രതിന്റെയും അത്ഭുതങ്ങളുടെയും ചട്ടക്കൂടുകളില്‍ നില്‍ക്കുന്നതുകൊണ്ട് മാത്രമാണ് അവര്‍ക്ക് സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനും അതുവഴി വന്‍ സാമ്പത്തിക സ്രോതസ്സായി മാറി വളരെയധികം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നതും. വിഭൂതി എടുക്കുന്നതുല്‍പ്പെടെയുള്ള മാജിക്കുകള്‍ കയ്യിലുള്ളത് കൊണ്ടുതന്നെയാണ് സായിബാബക്ക് ഇത്ര വലിയ ആരാധക (ഭക്ത?)സഞ്ചയതെ സൃഷ്ടിക്കാനും അവരിലൂടെ ആശുപത്രികളും മറ്റും സ്ഥാപിക്കാനും കഴിഞ്ഞത്. കാവിയും മുടിയും വിഭൂതിയും ഇല്ലാത്ത ഒരു സാധാരനക്കാരനായിരുന്നു ബാബ എങ്കില്‍ ഇത് വല്ലതും നടക്കുമായിരുന്നോ? അതുകൊണ്ട് തന്നെ അതിനു നിറവും മതവും എല്ലാം ഉണ്ടായിരുന്നു. ആള്‍ദൈവങ്ങളുടെ കാലശേഷം എന്ത് എന്നത് നാം ചോദിക്കേണ്ട സാഹചര്യം ഇന്ന് ഉണ്ടായിരിക്കുന്നു...
ReplyDeleteNALLA MANUSHYA SNEHIKU AADARANJALIKAL..............
ReplyDeleteനന്മ ആരു ചെയ്താലും അതിന് മാറ്റ് കുറയുന്നില്ല.എന്നാലും,ആൾ ദൈവങ്ങളേ ഞാൻ പ്രോത്സാഹിപ്പിക്കില്ല.
ReplyDeleteഅമ്മയുടെ ആരാധകരും കാത്തിരുന്നോളൂ...
ഒന്നു മനസ്സിലാക്കിക്കൊള്ളുക.എല്ലാം അറിയുന്ന ഏകദൈവം ഉണ്ട്.അവന് മക്കളില്ല..അവൻ ഏകൻ മാത്രം.
പ്രിയ ദാസേട്ടാ,
ReplyDeleteസാദിക്
നൗഷാദ് അകമ്പാടം
അജിത്
ആലി
മുരളി മുകുന്ദൻ
ഡോ.ആർ.കെ
ആര്യാദെവി
യൂസ്ഫ്പ
എല്ലാവർക്കും നന്ദി.