Friday, April 29, 2011

ബാലേട്ടൻ

ബാലേട്ടൻ ഉമ്മറത്തെ കൊലായിൽ താടിക്കു കയ്യും കൊടുത്ത്‌ കുന്തിച്ചിരുന്നു. നിങ്ങളെന്താ മൊച്ച ചത്ത കൊറോനെപോലെ ഇരിക്കുന്നേ, എനിക്കെന്റെ ചെക്കന്റെ ശബ്ദം കേക്കണം അതിനുള്ള വഴി എന്തച്ചാൽ ണ്ടാക്കാ.. അകത്തുനിന്നും ഭാര്യയുടെ അശരീരി അവളെ കുറ്റം പറയാൻ വയ്യ ഈ കുന്നിന്റെടേല്  B S N L അല്ലാതെ ഒരു കുന്തൊം കിട്ടില്ല പത്തു വർഷായി നിധി പോലെ അവൾ എന്തു പ്രയാസമുണ്ടായാലും  കട്ടാവാതെ,  കാത്തുസൂക്ഷിച്ചിരുന്ന കണക്ഷനാണ്‌ ഇപ്പൊൾ തന്റെ കുറ്റം കൊണ്ട്‌  ഇല്ലാതായിരിക്കുന്നത്‌ .


എനിക്ക്‌ എന്റെ പഴയ നമ്പർ തന്നെ വേണം എന്റെ വീട്ടുകാരുടേയും ബന്ധുക്കളും വല്ലപ്പൊളും ഒന്നു വിളിച്ചിരുന്നത്‌ അതിലേക്കാ.... നിങ്ങൾക്ക്‌  ഇതൊന്നും അറിയണ്ടാലോ.. രാവിലെ ആയാൽ നാടു തെണ്ടാൻ ഇറങ്ങിയാൽ മതീലോ....


ഞാൻ ഈ ഭൂമീല്‌ ജീവിച്ചിരിക്കുന്നുന്നുള്ളത്‌ എന്റെ കൂട്ടക്കാർ അറിഞ്ഞിരുന്നതും അതുണ്ടായതോണ്ടാ.. അല്ലെങ്കിൽ  ഞാനെന്റെ വീട്ടിൽ പോകും ഈ കാട്ടുമുക്കിലെ പോലല്ലാ... അവിടെ..

ഇവിടെ ഒരാളോട്‌ ഒരു ലാന്റ്‌ ഫോൺ വെക്കാൻ പറയാൻ തുടങ്ങീട്ട്‌ കൊല്ലം പത്തായി, വല്ലകൂട്ടോണ്ടൊ, ബടള്ളതോ.. ജാംബവാന്റെ കാലത്തെ ഒരു പൊട്ട മൊബൈലും അതെന്നെ എന്റെ അനിയത്തി തന്നതോണ്ട്‌ ണ്ടായതല്ലേ... അതില്‌ ഒരു കാർഡ്‌ ഇടാൻ കൂടി ങ്ങക്ക്‌ പറ്റീലല്ലോ... അതും ഞാൻ ന്റെ വീട്ടിൽ പോയി എരന്നു വാങ്ങീതല്ലെ?..  ന്ന്ട്ട്‌ പ്പോ അതും നശിപ്പിച്ചിട്ടു വന്നിരിക്കുണു.  അത്വായിട്ട്‌ ഇനി ഇങ്ങട്ട്‌ വന്നാമ്മതി. അല്ലതെ ഒരുതുള്ളി പച്ചവെള്ളം ന്റെ കയ്യൊണ്ട്‌ കിട്ടുന്ന്‌ ങ്ങള്‌ കരുതണ്ട......
ന്തായിരുന്നു ങ്ങളെ വൽപത്തരം, പ്പ മനസ്സിലായീല്യേ...
     
ഒരു മാസം‌ മുൻപ്  രാവിലെ വീട്ടിൽ കാപ്പികുടീം കഴിഞ്ഞു ചൊറീം കുത്തി ഇരിക്കുമ്പഴാണ്‌ വേണു മാഷ്‌ വിളിക്കുന്നത്‌. മാഷക്ക്‌ ഒരു കാറു വാങ്ങണം ഏതു കാറാ ബാലേട്ടാ നന്നാവ്വാ... എന്നും ചോദിച്ച്‌... സത്യം പറയാലോ നിലത്തുനിന്നും ഒരു രണ്ടടി ഉയർന്നു ഞാൻ,  നാട്ടിലെ പ്രമുഖ കുടുംബാഗവും എല്ലവർക്കും പ്രിയനുമായ വേണു മാഷ്‌ എന്നൊട്‌ അഭിപ്രായം ചോദിച്ചപ്പോൾ എന്റെ ഉള്ളിലുള്ള അഹങ്കാരം പുറത്തുവന്നു  മാഷെ ഞാൻ രണ്ടീസം കഴിഞ്ഞു പറയാം, ലേശം തിരക്ക്ണ്ട്‌..അതോണ്ടാ.. അതൊപ്പം ഒരു മറുചോദ്യവും ഫിറ്റുചെയ്തു മാഷെ  ബഡ്ജറ്റ്‌ എത്രയാ..., പുതിയതു വേണോ, അതോ പഴയതൊ?,ഡീസലോ പെട്രോളോ, ഒട്ടും കുറയാൻ പാടില്ലല്ലോ...

 എന്തായാലും മൂന്നാം ദിവസം  രാവിലെ തന്നെ പറമ്പിന്റെ മൂലക്കുള്ള പഞ്ചായത്തു വഴിയിൽ ഒരു പുതിയ കാറു വന്നു നിൽക്കുന്നു വേലിക്കലേക്ക്‌ എത്തിനോക്കിയപ്പോൾ ചിരിച്ചും കൊണ്ട്‌ വേണു മാഷുടെ ബന്ധുവായ പയ്യൻ കയറിവന്നു പറഞ്ഞു വേണ്വേട്ടൻ ഒരു കാറിന്റെ കാര്യം പറഞ്ഞിരുന്നു ഒന്ന്‌ അത്രടം വരെ ചെല്ലാൻ പറ്റ്വോന്ന്‌ ചോദിച്ചു. മാഷക്കൊരു പുതിയ കാറു വാങ്ങാനാന്നു തോന്നണു. ബാലെട്ടൻ ണ്ടായാലെ കാര്യങ്ങൾ വെടുപ്പാവൂന്നു പറയണു കേട്ടു.
ഞാനും ഒട്ടും കുറഞ്ഞില്ല അല്ലെങ്കിലും അവർക്കൊക്കെ എന്തിനും ബാലേട്ടൻ വേണം..
എനിക്ക്‌ അത്യാവശ്യം ഒരു സ്ഥലം വരെ പോകാൻണ്ടായിരുന്നു.
ഏതായാലും നീവന്നതല്ലേ ഞാൻ വരാം  കയറി ഇരി,  ഒന്നു ഡ്രസ്സ്‌  മാറ്റട്ടെ........

വസ്ത്രം മാറ്റി പുറത്തേക്ക്‌ ഇറങ്ങാൻ തുടങ്ങിയപ്പൊൾ പിന്നിൽനിന്നു ഭാര്യ,.. ഉച്ചക്ക്‌ ഉണ്ണാൻ വരുവോ.. ഞാൻ വെറുതെ ഭക്ഷണം ഉണ്ടാക്കണ്ടല്ലോ..... ഉണ്ടായിരുന്ന സർവ്വ മാനവും പോയി. ഭാര്യയെ ഒന്നു തറപ്പിച്ചു നോക്കിക്കൊണ്ട്‌ പുറത്തേക്കിറങ്ങി.. ഭാര്യ പിറുപിറുത്തുകൊണ്ട്‌ അകത്തേക്കും.
പയ്യന്റെ ചേട്ടൻ പേർഷ്യേന്നു വന്നു കല്ല്യാണം കഴിച്ചപ്പോൾ പുതിയതായി വങ്ങിയതാണ്‌ ഈ കാർ അതിന്റെ അകത്തു കയറിയാൽ ഇറങ്ങാൻ തോന്നില്ല.! എത്രയാ വലിപ്പം എന്തൊക്കെയാ സൗകര്യങ്ങൾ....ഈകാറു ഡെലിവറി എടുക്കാൻ പോകുമ്പോൾ ഞാനും പോയിരുന്നു അന്നാണു ആദ്യമായി ഇത്രയും നല്ല ഒരു കാറിൽ  കയറുന്നത്‌ ...

ബാലേട്ടാ.... ഇറങ്ങല്ലേ...

പയ്യൻ ചോദിച്ചപ്പൊളാണ്‌ മാഷെ വീട്ടിൽ എത്തിയതറിഞ്ഞത്‌..
പുത്തൻ ഇരുനില വീടിന്റെ വരാന്തയിൽതന്നെ നിൽക്കുന്നു  പുഞ്ചിരിച്ചുകൊണ്ട്‌ മാസ്റ്റർ എന്താ ബാലേട്ടൻ ഈ വഴി ഒക്കെ മറന്നൂല്ലേ....? അകത്തേക്കു വരൂ..... ചായ കുടിക്കാം.. മുൻ‌വാതുക്കൽ നിന്നുകൊണ്ട്‌  ലീലടീച്ചർ, വേണു മാഷിന്റെ ഭാര്യ.

ഹാവൂ....  സമാധാനായി ഇന്നലെ  ഭാര്യ പറഞ്ഞേൽപിച്ച പലഹാരപ്പൊടി കൊണ്ടുചെല്ലാതെ  രാത്രി വീട്ടിൽ   ചെന്നപ്പൊൾ  തന്നെ പറഞ്ഞിരുന്നു നാളെ രാവിലെ വായുഭക്ഷണം കഴിച്ചോളാൻ,   നേരെ ഡൈനിഗ്‌ ടേബിളിലേക്ക്‌ പുതിയ കാറുവാങ്ങുന്നതിനെക്കുറിച്ച്‌ ഗൗരവമായ ചർച്ച എന്റെ മുഴുവൻ പരിജ്ഞാനവും വിളമ്പി.. ഭക്ഷണം കഴിഞ്ഞ്‌ കൈ കഴുകി ഉമ്മറത്തേക്കു നടക്കുമ്പൊൾ ടീപ്പോയിമേൽ കിടക്കുന്നു പ്രശസ്ത ഓട്ടോമാറ്റീവ്‌ മാസികകൾ....!!

ഉടനെത്തന്നെ മാഷും, ടീച്ചറും ,മോനും കൂടി കാറു നോക്കാനായി ഇറങ്ങി മാഷുടെ ബന്ധുവിന്റെ കാർ എനിക്ക്‌ ഓടിച്ചു നോക്കുവാനും തന്നു പഴയ,അംബാസ്സഡർ, ഫിയ്യറ്റ്‌, ജീപ്പ് എന്നിവ മാത്രം ജീവിതത്തിൽ ഓടിച്ചിട്ടുള്ള എനിക്ക്‌ എന്നെക്കുറിച്ചു തന്നെ ഒരഭിമാനമൊക്കെ തോന്നി അപ്പോൾ ഷോറൂമുകളിൽ ചെല്ലുമ്പൊൾ കാർ മാഷക്കാണെന്ന്‌ പറയണ്ട.ബാലേട്ടനാണെന്ന്‌ പറഞ്ഞാൽ മതി എന്നാദ്യം തന്നെ മാഷും ടീച്ചറും പറഞ്ഞിരുന്നു അതനുസരിച്ച്‌  ഞാൻ ഇവരുടെ എല്ലാം കാരണവരായി ശരിക്കും അഭിനയിച്ചു.

മാരുതി, ഹുണ്ടായി,ട്ടയോട്ട,ഷവർലെ,മഹീന്ദ്ര തുടങ്ങിയ എല്ലാ കമ്പനികളുടെയും ഷോറൂമുകളിൽ പോകുകയും അവരുടെയെല്ലാം വണ്ടികളിൽ ടെസ്റ്റ്‌ ഡ്രൈവ്‌ നടത്തുകയും ചെയ്തു എല്ലാസ്ഥലങ്ങളിലും എന്നെ സർ, സർ, എന്നുവിളിച്ചുകൊണ്ട്‌ സുന്ദരികളായ സെയിൽസ്‌ ഗേൾസ്‌ ചുറ്റും വട്ടമിട്ടു നടക്കുകയും ഓരോരോ വണ്ടികളുടേയും പ്രത്യേകതകൾ വിശദീകരിക്കുകയും ചെയ്തപ്പോൾ ഞാൻ വേറൊരു ലോകത്താണെന്നു തോന്നിപ്പോയി....!!!.

ഒരു സ്ഥലത്ത്‌ മാഷ്‌ പഠിപ്പിച്ച ഒരു സുന്ദരി സെയിൽസ്‌ ഗേളിനു എന്നെ മാഷുടെ ചേട്ടനാണെന്നു പരിചയപ്പെടുത്തുകയും ചെയ്തു. എല്ലാവരും അവരുടെ വിസിറ്റിഗ്‌ കാർഡ്‌ എനിക്കു നൽകുകയും വണ്ടി വാങ്ങാൻ വരുമ്പൊൾ അവരെ തന്നെ വിളിക്കണമെന്നു് ഓർമിപ്പിക്കുകയും എന്റെ നമ്പർ വാങ്ങിക്കുകയും ചെയ്തു. ഒരു വല്ലാത്ത ഹരത്തിലായ ഞാൻ ടൗണിൽ തന്നെ ബാക്കിയുള്ള ഏറ്റവും വലിയ കാർ ഷോർറൂമിലേക്ക്‌ പോകാൻ തുനിഞ്ഞപ്പൊൾ ടീച്ചർ..    ഇനി തിരിച്ചുപോകാം നമുക്ക്‌ ഇപ്പോൾ എല്ലാത്തിന്റെയും വിലയും വിവരങ്ങളും കിട്ടിയില്ലേ... പോരാത്തതിന്‌ അവിടെ എന്റെ ഒരു ബന്ധു ജോലി ചെയ്യുന്നുമുണ്ട്‌  ഉടൻ ഞാനും ടീച്ചറെ പിൻതാങ്ങി.   മാഷെ ഇത്രയും പോരേ....  ധാരാളം  മാഷുടെ മറുപടി സന്ധ്യയായപ്പൊഴെക്കും ഞങ്ങൾ തിരിച്ചെത്തി.
എന്നെ കാറിൽ തന്നെ വീട്ടിൽ തിരിച്ചെത്തിക്കുകയും ചെയ്തു. വെറും കൈയ്യോടെ മൂളിപ്പാട്ടും പാടിവന്ന എന്നെക്കണ്ട ഭാര്യയുടെ കമന്റ്‌ ഇന്നും ഒന്നും കൊണ്ടുവന്നില്ലേ... -%*​‍്‌#&*- നിങ്ങൾക്കു വേണ്ടെങ്കിൽ വേണ്ട എനിക്ക്‌ രാവിലെ എന്തെങ്കിലും കഴിക്കണം. പോയി വല്ലതും വാങ്ങിക്കൊണ്ടുവാ.. എന്റെ മനുഷ്യാ... അവളുടെ അടുത്ത മിസ്സൈൽ  ആക്രമണം വരുന്നതിനു മുൻപെ പീടികയിലേക്ക്‌ തിരിച്ചു നടന്നു...

മൂന്നാം ദിവസം രാവിലെ തന്നെ ഒരു ഫോൺ ഒരു കിളിമൊഴി എന്താ പിന്നെ വിളിക്കാത്തെ, എപ്പഴാവരുന്നെ, വണ്ടി എടുക്കാൻ എന്ന് . പെട്ടന്ന് ഒന്നും മറുപടി പറയാൻ പറ്റിയില്ല .എന്നാലും തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോൺ കട്ടു ചെയ്തു  ഉടനെ തന്നെ വേണു മാഷെ വിളിച്ചു കാർ എടുക്കുന്ന കാര്യം അന്വേഷിച്ചു . ഏതുവേണം എവിടെ നിന്നെടുക്കണം എന്നൊന്നും
തീരുമാനിച്ചിട്ടില്ലെന്നും മാഷു പറഞ്ഞു. ഇതേ വിവരം ഞാൻ ഉടനെ പെൺകുട്ടിയെ വിളിച്ചു പറഞ്ഞു അവളുണ്ടൊ വിടുന്നു എങ്ങനയോ ഒരുവിധം ഫോൺ വച്ചു. ഒരഞ്ചുമിനിറ്റുകഴിഞ്ഞപ്പൊൾ വേറൊരുത്തി കാർ എപ്പൊഴാണു ഡെലിവറി എടുക്കുന്നത് എന്നും എന്താ ഇതുവരെ അവളെ വിളി ക്കാത്തത് എന്നും ചോദിച്ചുകൊണ്ട്...  അങ്ങിനെ അന്നു മാത്രം ഒരു ഡസനോളം വിളികൾ...പലരീതിയില് മറുപടി പറഞ്ഞൊഴിഞ്ഞു. പലപ്പൊഴും ഇതുകാണുന്ന ഭാര്യ പിറുപിറുക്കാൻ തുടങ്ങിയിരുന്നു. ഫോൺ അവളുടേതാണല്ലോ.......

പിറ്റേദിവസം രാവിലെ തന്നെ വന്ന  ഫോൺ കാൾ ഭാര്യയാണ് എടുത്തത്. ബാലൻ സാറിനെ ചോദിച്ചപ്പൊൾ അവൾ എന്റെ മുഖത്തുനോക്കി ഏതോ "ഒരുത്തി"  ചാറിനെ ചോദിക്കുന്നു എന്നും പറഞ്ഞു ഫോൺ എനിക്കുതന്നു കാർ വാങ്ങുവാൻ ചെല്ലാതിനു എന്താ കാരണം എന്നും മറ്റും നൂറു നൂറ് ചൊദ്യങ്ങൾ തിരിച്ചും മറിച്ചും..ഒരുവിധത്തിൽ  വിളി അവസാനിപ്പിച്ച് തിരിഞ്ഞപ്പൊൾ പിന്നിൽ സഹ ധർമ്മിണി രൗദ്ര ഭാവത്തിൽ ഏതവളാ കൊച്ചുവെളുപ്പാൻ കാലത്തേ ചാറിനെ വിളിക്കുന്നെ? ഒരു ചാറ്... ഒന്നും തിരിച്ചു പറഞ്ഞില്ല. മൗനം വിദ്വാനു ഭൂഷണം എന്നാണല്ലോ?..    അന്നേ ദിവസം മുഴുവനും ഫോണിനു മറുപടി പറഞ്ഞു മടുത്തു.

പുറമെ ഭാര്യയുടെ കുത്തുവാക്കുകളും വൈകുന്നേരമായപ്പൊളേക്കും ഫോണിന്റെ ബാറ്ററി ചാർജ് തീർന്നു, വീട്ടിൽ കരണ്ടും പോയി..  കോയമ്പത്തൂരിൽ കോളേജിൽ പഠിക്കുന്ന  മകൻ ദിവസവും അമ്മയെ വിളിക്കും.  സന്ധ്യക്കാണു വിളിക്കുക. ചാർജില്ലാത്ത ഫോണും കയ്യിലെടുത്ത് രൗദ്രഭാവവുമായി നിൽക്കുന്ന ഭാര്യയുടെ അരികിൽനിന്നും ഒരുവിധത്തിൽ രക്ഷപ്പെട്ട് റോഡിലേക്ക് ചാടി അങ്ങാടിയിലേക്ക് നടന്നു. പിന്നിൽ അവളുടെ പതം പറച്ചിൽ കേൾക്കാമായിരുന്നു. മകൻ എന്നെ പൈസക്ക് മാത്രമെ വിളിക്കൂ.  ബാക്കി എല്ലാകാര്യവും അവൻ അമ്മയോട് മാത്രമേ പറയൂ. ഒരു ത‌ള്ളക്കോന്തൻ.  രാത്രി കരണ്ട് വന്ന് ഏറെ വൈകിയതിനു  ശേഷമേ വീട്ടിലെക്കു വന്നുള്ളൂ. ഭാര്യയുടെ ഒരു തറപ്പിച്ച നോട്ടത്തിൽ രാത്രി കാര്യങ്ങൾ ഒതുങ്ങി.

അടുത്തദിവസം രാവിലെ തന്നെ പെൺകുട്ടികൾ കാറിന്റെ പേരിൽ വിളി തുടങ്ങി ഇതിനു പുറമേ ഏതൊക്കയോ ഫിനാൻസ് കമ്പനികളിൽ നിന്നും കാർ ലോൺ  വേണോ എന്നും ചോദിച്ചുകൊൺട് വിളികൾ വേറയും എല്ലാം പെണ്ണുങ്ങൾ മാത്രം. വേണു മാഷെ വിളിച്ച് കാറിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു താല്പര്യമില്ലാത്തത് പോലെ . ഇപ്പോൾ വീട്ടിൽ ഒരു സമാധാനവും ഇല്ലാതായി. ഫോണിന്റെ അടുത്തു നിന്നു മാറാനും, ഭാര്യയുടെ സ്വകാര്യസ്വത്തായതിനാൽ ഫോൺ പുറത്തു കൊണ്ടുപോകാനും പറ്റാത്ത അവസ്ഥ. ഭാര്യ ഫോൺ എടുത്താൽ വിളിച്ച ആൾക്ക് ചീത്ത ഉറപ്പ്.  കാറിന്റെ കാര്യം പറയാൻ വേണുമാഷെ വിളിച്ചാൽ ഫോൺ എടുക്കുന്നതുപോലും ഇല്ല. സ്വന്തം ചേട്ടനാണെന്ന് ശിഷ്യക്ക് പരിചയപ്പെടുത്തിയ ആളാണ്.

ഫോൺ  ഓഫാക്കാൻ ഭാര്യ സമ്മതിക്കില്ല. മകനും അവളുടെ വീട്ടുകാരും വിളിക്കും.  അടുത്ത ദിവസം അതു സംഭവിച്ചു ബാലൻ നായർ രാവിലെ രണ്ടിനു പോയ സമയത്തുവന്ന ഒരു     കാൾ ഭാര്യയാണ് എടുത്തത് കാറുവാങ്ങുന്ന കാര്യം കേട്ട ഉടനെ അവൾക്ക് പിരി കയറി പിന്നെ ശരിക്കും ഭരണിപ്പാട്ട് തന്നെയായിരുന്നു  ബാത്ത് റൂമിൽ നിന്ന് വന്ന നായർ കാണുന്നത് ഒരുകയ്യിൽ ഫോണും പിടിച്ചു നിന്നു കലിതുള്ളിനിൽക്കുന്ന ഭാര്യയെയാണ്  കാര്യങ്ങൾ കൈവിട്ടുതുടങ്ങി. അപ്പൊളേക്കും അടുത്ത കാൾ, എടുത്തപ്പോൾ പതിവിനു വിരുദ്ധമായി ഒരു പുരുഷശബ്ദം തങ്ങളുടെ ഒരു ലേഡി സ്റ്റാഫിനെ അപമാനിച്ചതിന് എതിരെ പൊലീസ് കേസുകൊടുക്കുമെന്നും, ജയിലിൽ പോകാൻ തയ്യാറായിക്കൊള്ളാനും.... എല്ലാം മൂളിക്കേട്ട് അയാളോട് മാപ്പു ചോദിച്ച് കേസാക്കരുതെന്ന്  കേണപേക്ഷിച്ചു. ഫോൺ വച്ചതും അതാവരുന്നു അടുത്തകാൾ ഒരുപെൺകൊടി വിഷയം കാറും ലോണും തന്നെ. നായർ ഫോൺ കട്ടുചെയ്യുന്നതിനു മുൻപുതന്നെ ഫോണിന്റെ പിൻഭാഗം അഴിച്ച് സിം കാർഡ് ഊരി എടുത്ത്  ഫോൺ കണ്ണും തുറിപ്പിച്ചു നിൽക്കുന്ന ഭാര്യയുടെ കയ്യിൽ പിടിപ്പിച്ച്  പുറത്തേക്ക് നടന്നു.  വേലിക്കരികൽ ചെന്ന് അതിരിലുള്ള കുട്ടിത്തോട്ടിലേക്ക്  സിം കാർഡ് ഒരൊറ്റ ഏറ് നിന്റൊരു കാറും, ലോണും.  -$%#2*&9$&*‌-

നേരെ അങ്ങാടിയിലേക്ക്  നടന്ന്  ചോയിയുടെ ചായക്കടയിൽ ഒരു ഡബിൾ  സ്ട്രോങ്   ചായക്കു പറഞ്ഞു  കാത്തിരിക്കുമ്പൊൾ കടക്കു  മുൻപിൽ നിർത്തിയ ചുവപ്പു നിറത്തിലുള്ള പുത്തൻ സ്വിഫ്റ്റ് കാറിൽ നിന്ന് ഇറങ്ങി നേരെ അമ്പലത്തിലേക്ക് കയറി പോകുന്നു മാഷും, ടീച്ചറും... ബാലേട്ടനെ കണ്ടിട്ടും കാണാത്തപോലെ... 
 ടീച്ചറുടെ ചേട്ടൻ  A M  (A M Mottors മാരുതി ഡീലർ) ല് മാനേജറായതിനാൽ നല്ല ലാഭത്തിൽ കിട്ടീത്രേ കാറ് .  സെറ്റും മാറ്റും ഒക്കെ ഫ്രീ ആയിട്ടും കിട്ട്യത്രെ ന്റെ ബാലേട്ടാ... ങ്ങള് തൊന്നും  അറിഞ്ഞീലേ ?   ഫിറ്റർ വാസു.  ഒരു ചായട്ക്ക്  വേഗം വേണം വർക്ഷാപ്പിൽ ഇന്ന് ചെക്കമ്മാരാരും വന്നിട്ടില്ല.
 അപ്പ‌ളാണ് അന്ന്  a m mottors ൽ മാത്രം പോകാതെ മറ്റുള്ളിടത്തെല്ലാം കാറിന്റെ വില അന്വേഷിച്ച് നടന്നതിന്റെ ഗുട്ടൻസും ബാലേട്ടന് പിടികിട്ടിയത്.  എന്തായാലും ഒരു ഡൂപ്ലിക്കേറ്റ്  സിം കിട്ടാൻ വഴി ആലോചിച്ചു കൊണ്ട് കുട്ടി ത്തോട്ടിന്റെ വരമ്പത്തൂടെ ബാലൻ നായർ വീട്ടിലേക്കു നടന്നു.

11 comments:

  1. അർഹതയില്ലാത്തിടത്ത് കേറി ആളാകാൻ നോക്കിയാൽ ഇങ്ങിനിരിക്കും

    ReplyDelete
  2. 'നാട്ടുവര്‍ത്താനം' തനി നാടന്‍ ശൈലി കൊണ്ട് നന്നായെങ്കിലും അല്‍പം ദൈര്‍ഘ്യമായോ എന്ന് സംശയം.

    ReplyDelete
  3. ബലൻ ചാറുടെയനുഭവങ്ങൾ ജോറായിട്ടുണ്ട് കേട്ടൊ

    ReplyDelete
  4. വരാൻ വെച്ചത് വഴീ തങ്ങില്യ.
    കാറല്ല ഇനി എന്തു അന്വേഷിക്കാൻ ചെന്നാലും ഫോൺ നമ്പർ കൈമാറരുതെന്ന് മനസ്സിലായില്യേ..?

    ReplyDelete
  5. INI INGAINATHE ALKKAR VILLIKKUMBOL ONNU CHINTHIKKUKA POKANO ATHO VENDAYO ENNU.

    ReplyDelete
  6. നാട്ടുവർത്തമാനം ഒത്തിരി ഇഷ്ടായി, അഭിനന്ദനങ്ങൾ.
    ഇന്റെ വീട്ടിലും ഒരു കാറുണ്ടായിരുന്നു, അത് വാങ്ങാനും വിൽക്കാനും എനിക്ക് ഇഷ്ടമില്ലായിരുന്നു.
    മലപ്പുറത്ത് വന്നു പോയി, ആ തിരക്കിൽ ഒരു തരത്തിലും കാണാനും വിളിക്കാനും പറ്റിയില്ല.
    ഇന്നലെ ആശുപത്രിയിൽ അഡ്മിറ്റായി, ഇന്ന് ഡിസ്ചാർജ്ജായി.
    ഇനിയും വരും, ഒപ്പുവെച്ചിട്ടുണ്ട്.

    ReplyDelete
  7. (ധിഷണ മാസിക-ജൂണ്‍, 2008)

    റേഞ്ച്

    '' എല്ലാര്ക്കും പറ്റി. ചെര്‍ക്കനീം ഓന്റെ പെരക്കാരീം ഒക്കെ പറ്റി. കൊറേ പണ്ടോം പണോം ഒന്നും ചോയ്ച്ചില. നല്ല സൊബാവും ചൊര്‍ക്കും നല്ലൊരു പണീം ഒക്കള്ളൊരു ചെര്‍ക്കന്‍....... ഓന്റെ പെരക്കാര്‌ക്കൊക്കെ പറ്റി. അന്റെ ബാപ്പാക്ക് നല്ലോണം പറ്റി. കുഞ്ഞെളേപ്പ അസര്‍പ്പിനും അന്‍സന്‍ നാണിപ്പൂനും കുഞ്ഞിമ്മൂനും കദ്യാത്താക്കും ഒക്കെ പറ്റി. അണക്ക് മാത്രം പറ്റീല.......ത്താടീ.......ജ്ജ് വേറാരെങ്കിലും കണ്ടു ബെച്ചുക്കുണോ......ത്താടീ......ത്താടീ......പറയെടീ.........പറയെടീ പോത്തേ....''
    '' ഇമ്മാ അവ്‌ടെ!''
    '' അവ്‌ടെ ? ''
    '' അവ്‌ടെ ഐഡ്യക്ക് റേഞ്ചില്ലോലോ !! ''
    .......................

    ReplyDelete
  8. മാര്‍ക്കെറ്റിങ്ങിന്‍റെ പുതിയ തന്ത്രങ്ങള്‍. ഫോണ്‍ നമ്പര്‍ ഒന്ന് കിട്ടുകയേ വേണ്ടു. ഉല്‍പ്പന്നം എങ്ങിനെയെങ്കിലും പിടിപ്പിക്കുന്നതുവരെ വിളിച്ചുകൊണ്ടേ ഇരിക്കും. ഇന്‍ഷൂറന്‍സ് കമ്പനികളിലെ സെയില്‍സ് വിഭാഗക്കാരുടെ കയ്യില്‍ ഫോണ്‍ നമ്പര്‍ കിട്ടിയില്ലല്ലോ. ഭാഗ്യം.

    ReplyDelete
  9. കൊള്ളാം വര്‍ത്തമാനങ്ങള്‍ ....

    ReplyDelete
  10. പ്രിയ,ഷെരീഫ് സർ,
    റഫീക് നടുവട്ടം (ശരിയാണ് ഇപ്പോൾ എനിക്കും തൊന്നുന്നു.)
    മുരളി മുകുന്ദൻ ബിലാത്തിപട്ടണം,
    യൂസ്ഫ്പ,
    സന്തൂ........,
    മിനി ടീച്ചർ,
    ശങ്കരനാരായണൻ മലപ്പുറം,
    ദാസേട്ടൻ,
    രഘുനാഥൻ(ക്വാട്ട ബാക്കിയുണ്ടോ...സ്വല്പം കിട്ടാൻ)
    എല്ലാവർക്കും നന്ദി....

    ReplyDelete
  11. ഹ ഹ... ഈ മാര്‍ക്കറ്റിംഗ് ഫോണ്‍ വിളികളുടെ ശല്യം ഒന്ന് വേറെ തന്നെയാ... വേണു മാഷേ പോലെയുള്ള പല മനുഷ്യരേം കണ്ടിട്ടുണ്ട് ജീവിതത്തില്‍.. എഴുത്ത് വളരെ ഇഷ്ട്ടമായി...

    ReplyDelete