Wednesday, April 20, 2011

ബ്ലോഗേര്‍സ് മീറ്റിനു ബിരിയാണി മടുക്കുമോ ?.....

ഞെട്ടിയുണര്‍ന്ന ബാപ്പു കാണുന്നത് ഊരക്ക് രണ്ടുകയ്യും കുത്തി അല്പം കുനിഞ്ഞു നില്‍ക്കുന്ന ഭാര്യയെയാണ് .   ഇമ്മിണി നേരായി ങ്ങളെ കുട്ടി അവടെ ക്കടന്ന് മോങ്ങാന്‍ തുടങ്ങീട്ട് അയിനൊന്ന് കവുത്തിക്കെട്ത്തിക്കാളീ.....

 ജന്നല്‍ പടിയില്‍ അടിച്ചുകൊണ്ടിരിക്കുന്ന മൊബൈലിനെ നോക്കിയാണ് അവളുടെ കമന്റ്.
നാട്ടിലെ പ്രശസ്ത പണ്ടാരിയായ ബാപ്പു  കോയാക്കയുടെ മകന്റെ കല്യാണത്തിന്റെ ബിരിയാണി പരിപാടിയും പെണ്ണിനെ കൂട്ടിക്കൊണ്ടരലും, കഴിഞ്ഞ് തോട്ടില്‍ ഒന്നു മുങ്ങീന്നു വരുത്തി, പെരേല്‌ വന്ന്  കിടന്ന് ഉറക്കം പിടിച്ചു വരുന്നതേയുള്ളൂ, നന്നായി ദേഷ്യം വന്നെങ്കിലും  അവളുടെ കുനിഞ്ഞ നില്പും, മൊബൈലിനെയുള്ള കാക്ക നോട്ടവും , കള്ളച്ചിരിയും  കണ്ടപ്പോള്‍ ടിക്കറ്റ്  കൌണ്ടര്‍ പോലെ ഊരക്ക് കുത്തിയിരുന്ന വലത്തേ കൈ പിടിച്ച് കട്ടിലിലേക്ക് വലിച്ചിട്ട് ചേര്‍ത്തു
പിടിക്കാനാണ് തോന്നിയത്.

എന്തിന്റെ സൂക്കടാ ങ്ങക്ക്...  പച്ചപ്പകലാത്...... മക്കള് ഇപ്പ സ്കോള്ന്ന് വരും ഓല്‍ക്ക്  ചായണ്ടാക്കീട്ട്ല്ല്ല്ല്യ..   ചെക്കന് ങ്ങളന്ത്യന്നെ കട്ടഞ്ചായ ല്ല്യങ്കല് ഒന്നും തൊള്ളേന്ന് എറങ്ങൂലാ......... തിന്നാന്‍ ങ്ങള് കൊണ്ടോന്ന ബിരിയാണീണ്ട് ...  ജമീല ബാപ്പുവിന്റെ കൈ വിടുവിക്കാനും കട്ടിലില്‍ നിന്നും എണീക്കാനും ഒരു ശ്രമം നടത്തിയതായി ഭാവിച്ചുകൊണ്ട്  ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് പറ്റിച്ചേര്‍ന്ന് കിടന്നു കൊണ്ട് മെല്ലെ ചൊല്ലി.

ക്കാ.. ങ്ങളൊപ്പം കെടക്കുമ്പം ബിരിയണി ചെമ്പില് കേര്യേ മാതിരി..., നല്ലമ്പോലൊന്നു കുളിച്ചൂടെങ്ങക്ക് ,മാളുവാത്ത തന്ന ദുബായി സോപ്പ് മേപ്പടീമ്മല്‍ണ്ട് എന്ത് മണാ‍‌ അയ്‌ന്.

 ന്നാ ജ്ജ്  ന്നൊന്നാണ്ട് കുളിപ്പിച്ചാളാ......

 ഹും... തരക്കടില്ല്യാ... വയസ്സാന്‍ കാലത്ത് ഒരൊ പൂതിയെയ്.......... കവിളില്‍ ചുണ്ടമര്‍ത്തിക്കൊണ്ട് ജമീല ..ന്നാലും ങ്ങക്ക് എന്നും ഒരു മണല്ലല്ലോ...!!!!  ഒരീസം ബിരിയാണീന്റെ മണാണെങ്കില് പിന്നൊരീസം നൈച്ചോറിന്റെ, വേറൊരീസം കടായ് ചിക്കന്റെ, ചെലപ്പൊ ഇസ്റ്റൂന്റെ......അതോണ്ട് ക്ക്  മട്ക്കൂലാ...!!  ക്കാ... ങ്ങളെ  ക്ക് മടുക്കൂലാ.........!!!!!!


പകുതി ഉറക്കപ്പിച്ചിലായിരുന്ന ബാപ്പു എന്തൊ പറയാന്‍ തുടങ്ങിയപ്പൊളെക്കും  വായപൊത്തിക്കൊണ്ട് ജമീല ഞ്ഞി വര്‍ത്താനൊക്കെ കാര്യം കയ്ഞ്ഞ്ട്ട്...
മുന്‍പേ പറന്നു തുടങ്ങിയ അവളുടെ നെഞ്ചു പിളര്‍ന്നുകൊണ്ട് പുറത്തുനിന്നും മക്കളുടെ കോറസ്സ് ...

 ഇമ്മാ...   ഇമ്മാ‍‌........,  ഇമ്മോ........, ഇമ്മോയ്...............

 പഹേര് വരാങ്കണ്ട നേരം ..... ജമീലപിറുപിറുത്തുകൊണ്ട് കട്ടിലില്‍നിന്നും  ചാടി  എണീറ്റു നിലത്തു കിടന്ന തട്ടം വാരി തലയിലിട്ട്.  പുറത്തു ചാടിയ ശരീര  ഭാഗങ്ങള്‍ ഉള്ളിലേക്ക് തിരുകി ബ്ലൌസിന്റെ കൊളുത്തിട്ട് വാതില്‍ തുറക്കാന്‍ ഓടിയപ്പൊളെക്കും ജനല്‍ക്കല്‍ തൂക്കിയ ചാക്കുംകഷ്ണം പൊന്തിച്ച് ചെക്കന്റെ വിളി..   പ്പാ...........!!

  റബ്ബേ,.... ജ്ജ് മാ‍നം കാത്തു.      ജമീലെന്റെ  ആത്മഗതം!........

സ്കൂള്‍ ബാഗ് മുറിയിലെക്കെറിഞ്ഞ്  മക്കളും ജമീലേം കൂടി അവരുടെ ലോകത്തേക്ക് പൊയപ്പോഴും ബാപ്പൂന്റെ ചിന്ത ഈ  ആഴ്ചയില്‍ ഉള്ള അഞ്ചു കല്യാണങ്ങള്‍ക്കും ബിരിയാണിതന്നെ ആണല്ലോന്നായിരുന്നു....!

12 comments:

  1. PONMALAKKARAN NALLA MOODIL ANALO

    ReplyDelete
  2. പൊന്മളക്കാരാ,
    കിടിലൻ അലക്കാണല്ലോ!
    അലക്ക്, അലക്ക്!

    ആശംസകൾ!

    ReplyDelete
  3. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

    അടിച്ചുകലക്കിക്കോ പൊന്മുളക്കാരാ!

    ReplyDelete
  4. ഹ.ഹ.ഹഹ..കലകലക്കി...

    ReplyDelete
  5. " ക്കാ.. ങ്ങളൊപ്പം കെടക്കുമ്പം ബിരിയണി ചെമ്പില് കേര്യേ മാതിരി.."

    നര്‍മ്മം തുളുമ്പി നില്‍ക്കുന്നു. രസകരമായ പോസ്റ്റ്.

    ReplyDelete
  6. ഉഗ്രൻ ബിരിയാണി നർമ്മം

    ReplyDelete
  7. ഞമ്മള് ബിരിയാണീന്നല്ല ഒരെറച്ചീം കയിച്ചൂല,അതോണ്ടാ ഐസീബിന്റെ സമൂസ തിന്നാന്‍ പറ്റാഞ്ഞത് (ഉന്നക്കായി പിന്നെ ആര്‍ക്കും തിന്നാലോ,അതും ഓള് ചടപ്പിച്ചാം നോക്കി,മുട്ടണ്ട്ന്നും പഞ്ചാരണ്ട്ന്നും പറഞ്ഞ്. ഞമ്മള് ബിടോ?). പച്ചേങ്കില് ഇത് ബായിച്ചു മന്നപ്പ ഞമ്മക്ക് പറ്റിയ കേസാണ്!.ഓരോ ദിവസൂം ഓരോ മണേം!,ബൈക്കം മുഹമ്മദ് ബസീര്‍ പറഞ്ഞ മനുസന്റ മണല്ല,ബിരിയാണിന്റെ മണം. കലക്കീട്ടിണ്ട് മോനെ,ജ്ജ് അട്ത്തേന്നെ പുലിയാവും . സംസല്യ!

    ReplyDelete
  8. ബിരിയാനീം ഇച്ചിരി മസാലേം...
    കൊള്ളാം

    ReplyDelete
  9. കലക്കി,പക്ഷേ അവസാനം പറഞ്ഞ ചിന്ത മനസ്സിലായില്ല.

    ReplyDelete
  10. പ്രിയ ആര്യാദേവി.
    dr.ജയൻ സർ'
    ഇ എം സജി,
    യൂസഫ്പ,
    ദാസേട്ടൻ,
    മിനിടീച്ചർ(സോറി ടീച്ചർ മലപ്പുറത്തു വരാൻ പറ്റിയില്ല.),
    മുഹമ്മെദ്കുട്ടിക്ക,
    മുരളീമുകുന്ദൻ,
    മുല്ല,
    അരീക്കോടൻ,(മാഷെ കഥയിൽ ചോദ്യമില്ലാ....)
    എല്ലാവർക്കും നന്ദി..

    ReplyDelete
  11. പെരുത്ത് ഷ്ട മായിയിരിക്കുണൂ... മസാലയും ,ഉപ്പും,മേമ്പൊടി ശ്ശി എരിവും.... തുടരുക.... പുതിയതിനായി കാത്തിരിക്കുന്നൂ

    ReplyDelete