Wednesday, July 20, 2011

ഞാനും ഒരു "വിധവൻ" ആകുമോ.....?

ഇവിടത്തെ അഴിമതി ഇല്ലാതാക്കാൻ കഴിയുമോ......

ഇന്നത്തെ ഒരു പത്ര വാർത്തയാണ് ഈ പോസ്റ്റിനു
കാരണമെന്നു പറയാം ചൈനയിൽ രണ്ട് ഡപ്യൂട്ടി മേയർ മാരെ വധശിക്ഷക്കു വിധേയരാക്കി  (വെടിവെച്ച് കൊന്നു) 
കൈക്കൂലിക്കും പൊതുമുതൽ ധൂർത്തടിച്ചതിനും ഷെജിയാങ് പ്രവിസ്യയിലെ ഹാങ്‌ഷൂവിലെ മുൻ വൈസ് മേയർ സുമയോങ്ങിനും, ജിയാങ്‌സൂ പ്രവിശ്യയിലെ സുഷു സിറ്റി വൈസ് മേയർ  ജിയാങ് റെഞ്‌ജിക്കുമാണ് ഈ ദുർവിധി.. കിഴക്കൻ ചൈനയിലെ രണ്ടു പ്രമുഖ നഗരങ്ങളിൽ കോടിക്കണക്കിനു ഡോളറിന്റെ അഴിമതി നടത്തിയതിനെത്തുടർന്നാണിത്  രണ്ടുപേരുടേയും അപ്പീലുകൾ തള്ളിക്കൊണ്ടാണ് രാജ്യത്തെ സുപ്രീം ജനകീയകോടതി വധശിക്ഷ നടപ്പാക്കിയത്.

 ഈ നിയമം നമ്മുടെ രാജ്യത്ത് നടപ്പാക്കിയാൽ എന്താവും സ്ഥിതി ഇവിടെ പല പാർട്ടികൾക്കും നേതാക്കന്മാർ ഉണ്ടാകില്ല എന്നു മാത്രമല്ല രാജ്യത്തെ ജനസഖ്യയിൽ സാരമായ കുറവുണ്ടാകും എന്നുറപ്പ്. നമ്മുടെ നാട് അഴിമതിയിൽ ഇന്ന് അതിവേഗം ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനും കേൾക്കാനും കഴിയുന്നത് ഭരണ തലത്തിൽ മന്ത്രിമാരും കമ്മിറ്റി ചെയർമാൻ മാരും നടത്തുന്ന അഴിമതി യുടെ കണക്കുപറയുന്ന സംഖ്യകൾക്ക് ഒരു തീവണ്ടിയേക്കാൾ വലിപ്പം !!!  നിർമ്മാണപ്രവർത്തികൾ മുതൽ പാവപ്പെട്ടവരുടെ പിച്ചച്ചട്ടികളിൽ വരെ കയ്യിട്ടു വാരുന്നു. ശവപ്പെട്ടി മുതൽ ജീവൻ രക്ഷാ മരുന്നു വാങ്ങുന്നതിൽ വരെ വിലയേക്കാൾ കൂടുതൽ കമ്മീഷൻ ആവശ്യപ്പെടുന്നു, നൽകുന്നു. കേന്ദ്രമന്ത്രി മുതൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ വരെ. ഇതില്ലാതെ കാര്യങ്ങൾ നടക്കില്ല എന്ന അവസ്ഥ. ഇതിനിടയിലും ഒരു അഴിമതിയുടേയും കറപുരളാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരും, രാഷ്ട്രീയക്കാരും, മന്ത്രിമാരും ഇവിടെ ധാരാളം ഉണ്ട് അവരെ മറക്കുന്നില്ല.
 നഞ്ഞ്  എന്തിനാ.. നാനാഴി........
എന്തു കാര്യത്തിനും എന്തെങ്കിലും കൊടുക്കണം എന്ന നമ്മുടെ ഒരു ചിന്തയും കൈക്കൂലിയെ ചിലയിടങ്ങളിൽ മാന്യവൽക്കരിച്ചിട്ടുണ്ട്.

1. ഹോട്ടലിൽ ടിപ്പു കൊടുക്കുന്ന പോലെ. സന്തോഷമായി എന്തെങ്കിലും നൽകുക. ഇതു ഒരു ചെറിയ വിഭാഗം പക്ഷെ ഇതൊരു നിയമമായപോലെയാകുന്നു പിന്നീട്. പലപ്പോഴും പലർക്കും ഇതൊരു പ്രയാസമായിത്തീരുന്നു.

2.നമുക്ക് ലാഭമുണ്ടാക്കിതരുന്നു (ഗവണ്മെന്റ് നെ പറ്റിച്ച്) ഇതിലൊരു വിഹിതം ഉദ്യോഗസ്ഥർക്കു നൽകുന്നു. ഇതും പിന്നീട് നിർബന്ധമാകുന്നു പണം നൽകാത്തവന് ലാഭമില്ലെങ്കിലും കാര്യം നടക്കാൻ പ്രയാസം നേരിടുന്നു.

3.നിർബന്ധമായും ഒരു സംഖ്യ നൽകണം എന്നാലെ കാര്യങ്ങൾ നടക്കൂ എന്നസ്ഥിതി.പണം നൽകാത്തവൻ വലിയ കുറ്റക്കാരനോ തെറ്റുകാരനോ ആണെന്നമട്ടിലുള്ള ഉദ്യോഗസ്ഥരുടെ പരിഹാസത്തോടെയുള്ള പെരുമാറ്റവും നിയമം പടിപ്പിക്കലും സമയം വൈകിക്കലും ജനങ്ങളെ അവർ പറയുന്ന പോലെ ചെയ്യാൻ നിർബ്ബന്ധിതരാക്കുന്നു

( ഒരനുഭവം:- ഹരിജനങ്ങൾക്ക് പഞ്ചായത്തിൽനിന്നുള്ള വീടു വക്കാനുള്ള ധനസഹായത്തിനു അർഹയായ ഒരു സാധു സ്ത്രീ പറഞ്ഞതാണ് നിലവിലുള്ള ചെറ്റക്കുടിൽ പൊളിച്ചുകളഞ്ഞ് വീടു വക്കാൻ തുടങ്ങിയ അവർക്ക് വീടു പണി പുരോഗമിക്കുന്നത് അനുസരിച്ച് ഗഡുക്കളായി മാത്രമേ പണം ലഭിക്കൂ. ധന സഹായത്തിന്റെ പകുതി 3 ഗഡുക്കളായി ലഭിച്ചപ്പോഴെക്കും പരിശോധനാ ഉദ്യോസ്ഥനെ പലപ്പോഴായി 1000ത്തിൽ അധികം രൂപ നൽകേണ്ടി വന്നു വത്രെ അതിനു പുറമേ അദ്ദേഹത്തിനെ പോയി കാത്തുനിന്നു കൂട്ടിക്കൊണ്ടുവരുവാനുള്ള വണ്ടിക്കാശും മറ്റു,മറ്റു ചിലവുകൾ വേറയും.ഈ മഹാൻ നിങ്ങൾക്കു വെറുതെ കിട്ടുന്ന പണമല്ലെ.. കുറച്ചൊക്കെ ചിലവാക്കണ്ടിവരുമെന്നും, ചെയ്യണ്ടതു ചെയ്താൽ പെട്ടന്ന് പണം കിട്ടുമെന്നും അല്ലെങ്കിൽ വഴിപോലെ നടക്കുമെന്നും. ഞാനല്ല എന്റെ പകരം ആരു വന്നാലും ഇങ്ങനെ ത്തന്നെയാകുമെന്നും ഞങ്ങളുടെ പോസ്റ്റിൽ V.E.O ആളുകുറവാണ് അതുകൊണ്ട് സർക്കാറും ഒന്നും ചെയ്യില്ല എന്നും വരെ പറഞ്ഞത്രെ. എങ്ങിനെയെങ്കിലും വീട് മഴ നനയാതെ കിടക്കാനുള്ള അവസ്ഥയിൽ എത്തിക്കാനുള്ള തത്രപ്പാടിലാണ് ആ സാധു സ്ത്രീ..)

4. ഇനി കമ്മീഷൻ ചെയ്യുന്ന വർക്കുകളിൽ, വാങ്ങുന്ന സാധനങ്ങളിൽ, ഇവയിൽ നിർദ്ദേശിക്കുന്നവർക്കും, പാസാക്കുന്നവർക്കും നിശ്ചിത ശതമാനം കമ്മീഷൻ നൽകണം. ഇതുപലപ്പോഴും സാധനത്തിന്റെ വിലയേക്കാൾ കൂടുതലാണ് . അവർ എഴുതുന്ന മരുന്നിനു കമ്മിഷനു പുറമെ വിദേശയാത്രകൾ വരെ കമ്പനികൾ ഡോക്ടർമാർക്കു നൽകുന്നു ഡോക്ടർക്കു കമ്മീഷൻ കിട്ടാൻ വേണ്ടി മാത്രം ടെസ്റ്റുകൾക്കും ഓപ്പറേഷനുകൾക്കും (ഹാർട്ട് ഓപ്പറേഷനു ഉപയോഗിക്കുന്ന വാൾവുകൾക്കും മറ്റും വിലയുടെ ഇരട്ടിയോളം കമ്മിഷൻ നൽകുന്നുണ്ടെന്ന് അടുത്ത് പത്ര വാർത്ത...!! 30000 ക വിലയുള്ള ഉപകരണത്തിനു രോഗിയിൽ നിന്നു ഈടാക്കുന്നത്  ഒന്നേകാൽ ലക്ഷത്തിലധികം രൂപ) വിധേയനാകേണ്ടി വരുന്ന രോഗികളുടെ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ..

കൂടിവരുന്ന സിസേറിയൻ മുതൽ ഹാർട്ട് സർജറിവരെ ഇതിന്റെ ഒരുഭാഗമാണ്. മാറിവരുന്ന ജീവിത രീതികളും അസുഖങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട് എന്നും നിസ്സാര ഫീസു കൈപ്പറ്റിക്കൊണ്ട് ആതുരസേവനം ഒരു സേവനം ആയി തന്നെ ചെയ്യുന്ന ഡോക്ടർ മാരും ഇന്നും സമൂഹത്തിൽ ഉണ്ടെന്നും വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്.

നാട്ടിൽ നമ്മൾ വീട്ടാവശ്യത്തിനു വാങ്ങിക്കുന്ന മരമുരുപ്പടികൾ, ഹാർഡ് വെയർ, പെയിന്റ്, ഇലക്ട്രിക്കൽ വയറിങ്ങ് സാധനങ്ങൾക്കെല്ലാം  വിലക്കു പുറമെ പണിക്കാർക്കുള്ള കമ്മിഷൻ ഇനത്തിൽ 10 മുതൽ 20% വരെ സംഖ്യ നമ്മിൽ നിന്ന് കടക്കാരൻ വാങ്ങി നമ്മുടെ പണിക്കാർക്ക് നൽകും. ചില പണിക്കാർ ആവശ്യത്തിലധികം സാധനങ്ങൾ നമ്മെക്കൊണ്ട് വാങ്ങിപ്പിച്ച് അതിന്റെ കമ്മിഷൻ കൈപ്പറ്റും അവസാനം മിച്ചമുള്ള സാധനങ്ങൾ തിരിച്ച് ഉടമസ്ഥൻ തിരിച്ചു കൊടുക്കാൻ ചെല്ലുമ്പോൾ കടക്കാരൻ ബുദ്ധിമുട്ടും എങ്ങനെയുണ്ട് കാര്യങ്ങളുടെ പോക്ക്..? എങ്ങനെയെങ്കിലും പണമുണ്ടാക്കണം എല്ലാവർക്കും ഒരേ ചിന്ത...

ചൈനയിലെ നിയമം ഇവിടെ  നടപ്പിലായാൽ  ഞാൻ ഒരു  "വിധവൻ" *  ആകുമോ......
എനിക്കൊരു  ഫയം....   ഇല്ല  അവൾക്കതിനുള്ള  സാമർഥ്യമൊന്നുമില്ല... അതൊണ്ട്
പ്രതീക്ഷക്കു വകയില്ലാ.....
ഏ..... എന്താന്നോ....    അവളൊരു മെമ്പറാണെ.... പഞ്ചായത്ത്........

* വിധവയുടെ പുല്ലിംഗം 



29 comments:

  1. പൊന്മളക്കാരാ...പോസ്റ്റ് നന്നായിരിക്കുന്നു...ഒരു മരണസർട്ടിഫിക്കട്ടിന് 500 രൂപ ചോദിച്ചു വാങ്ങുന്ന ഒരു വില്ലേജ് ഓഫീസർ ഉണ്ട്..ഇവനെയൊക്കെ പൊതുജനമധ്യത്തിൽ വച്ച് കാരണം പറഞ്ഞു, ചെകിട്ടത്തടിക്കുവാനുള്ള ധൈര്യം, സാധാരണ ജനത്തിനു കൈവരുന്ന കാലത്തു മാത്രമെ നമ്മുടെ നാട് രക്ഷപെടുകയുള്ളു..

    ReplyDelete
    Replies
    1. 😁 മരണസർട്ടിഫിക്കറ്റ് നൽകുന്നത് വില്ലേജ് ഓഫീസർ ആണോ?

      Delete
  2. ഈ നിയമം നമ്മുടെ രാജ്യത്ത് നടപ്പാക്കിയാൽ എന്താവും സ്ഥിതി ഇവിടെ പല പാർട്ടികൾക്കും നേതാക്കന്മാർ ഉണ്ടാകില്ല എന്നു മാത്രമല്ല രാജ്യത്തെ ജനസഖ്യയിൽ സാരമായ കുറവുണ്ടാകും എന്നുറപ്പ്.

    ReplyDelete
  3. പോസ്റ്റ് നന്നായിരിക്കുന്നു. സീരിയസ് ആണല്ലോ ! സീരിയസ്നസ് കുറക്കാനാണോ ഒരു വിധവൻ?:) വിധവയുടെ പുല്ലിംഗം വിധവൻ എന്നല്ല.വിധുരൻ എന്നാ:)

    ReplyDelete
  4. പ്രിയപ്പെട്ട ജയചന്ദ്രന്‍,
    മാറ്റം ഒരാളില്‍ നിന്നു...വീട്ടുകാരിലേക്ക്...സുഹൃത്തുക്കളിലേക്ക്...സമൂഹത്തിലേക്കു...
    ഒരു രാമരാജ്യം എന്നും സ്വപ്നം കാണണം!''എന്റെ കേരളം എത്ര സുന്ദരം'' എന്നും കുട്ടികളെ പഠിപ്പിക്കണം!നമുക്ക് എല്ലാറ്റിന്റെയും,എല്ലാവരുടെയും നല്ല വശങ്ങള്‍ കാണാം!
    ഓരോ വീട്ടിലും ദേശ സ്നേഹം അലയടിക്കണം.
    മനോഹരമായ ഒരു രാമായണ മാസം ആശംസിക്കുന്നു!
    സസ്നേഹം,
    അനു

    ReplyDelete
  5. ജയചന്ദ്രന്‍ മാഷെ,സൂക്ഷിക്കണം..പക്ഷെ അധികം പേടിക്കേണ്ട..നമ്മുടെ നിയമങ്ങള്‍ ലങ്ഘിക്കാന്‍ ഉള്ളതാണ്..അനുപമ എഴുതിയത് വായിക്കാന്‍ കൊള്ളാം..എട്ടിലെ പശു പുല്ലു തിന്നുമോ??എന്തായാലും സാമൂഹ്യ പ്രസക്തിയുള്ള ഒരു പോസ്റ്റ്‌ ഇട്ടതിനു ആശംസകള്‍..ഇനി വന്നു വന്നു കമന്റിനും കൈക്കൂലി കൊടുക്കേണ്ടി വരുമോ ആവോ....വിധവന്‍ അല്ല വിധുരന്‍ ആവാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..

    ReplyDelete
  6. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളും സേക്രട്ടറിയെറ്റും കലക്ട്രേറ്റും അഴിമതിയുടെ ഓഫീസ് സമുച്ചയങ്ങള്‍ ആണ്
    ഇലട്രിക്സിറ്റി ഓഫീസിനു മുമ്പിലൂടെ പോകേണ്ടിവന്നാല്‍ ഒരു കാരണവശാലും അകത്തേക്ക് നോക്കരുത്
    നോക്കിപ്പോയാല്‍ അവിടുത്തെ പോലും കൈക്കൂലി ചോദിക്കും
    സര്‍ക്കാര്‍ ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ അവിടുത്തെ ഡോക്റെര്മാരും മറ്റു സ്റ്റാഫുകളും
    വളഞ്ഞിട്ട് പോക്കറ്റില്‍ കയ്യിടും
    ജനന മരണ സര്‍ട്ടിഫിക്കറ്റിനും കൊടുക്കണം കൈക്കൂലി ഇവിടെയ്ങ്ങാനും അഴിമതിക്കാരെ വെടിവെച്ചു കൊല്ലാന്‍
    തീരുമാനിച്ചാല്‍ പ്രധാന മന്ത്രി മുതല്‍ താഴോട്ട് തുടങ്ങേടിവരും

    ReplyDelete
  7. 100 രൂപ കൊടുത്തു
    അന്ന് പാസ്സ്പോര്‍ട്ട് വേരിഫിക്കേഷനു വേണ്ടി. എന്തിനാ എന്ന് ചോദിച്ചപ്പോ എന്തോ ഫുണ്ടാണെന്നും എല്ലാവരും അടക്കണമെന്നും പറഞ്ഞു എന്നെ പറ്റിച്ചു.

    ഇപ്പോ അന്നത്തേക്കാള്‍ ബോധമുണ്ട്, ഇനി ഒരിക്കലും കൈകൂലി നല്‍കില്ലാ.. നല്‍കാന്‍ സമ്മതിക്കില്ലാ

    ReplyDelete
  8. >>>>>> ഈ നിയമം നമ്മുടെ രാജ്യത്ത് നടപ്പാക്കിയാൽ എന്താവും സ്ഥിതി ഇവിടെ പല പാർട്ടികൾക്കും നേതാക്കന്മാർ ഉണ്ടാകില്ല എന്നു മാത്രമല്ല രാജ്യത്തെ ജനസഖ്യയിൽ സാരമായ കുറവുണ്ടാകും എന്നുറപ്പ്<<<<< അത് കാര്യം. പക്ഷെ, നടപ്പാക്കേണ്ടവരുടെയും അതിനു കല്പ്പിക്കുന്നവരുടെയും വരെ തല തെറിക്കും ......

    ReplyDelete
  9. ഈ അഴിമതിക്കാരും കൈക്കൂലിക്കാരും അന്യ ഗ്രഹത്തില്‍ നിന്നു വന്നവരല്ല. അവര്‍ നമ്മുടെ അളിയനും അച്ഛനും മരുമോനും മച്ചുനനും മൂത്തച്ചിയും മൂത്താപ്പയുമൊക്കെയല്ലേ? അപ്പോള്‍ ആരാണ് അഴിമതിക്കാര്‍? സംശയമില്ല; നമ്മള്‍ത്തന്നെ. പക്ഷേ, ഭരണകൂടത്തിനൊരു ബാധ്യതയുണ്ട്. അതവര്‍(വലതായാലും ഇടതായാലും) നിറവേറ്റുന്നില്ല. അവര്‍ അടിസ്ഥാനപരമായി കൈക്കൂലിക്കാര്‍ക്കും അഴിമതിക്കാര്‍ക്കും കഞ്ഞി വയ്ക്കുന്നവരാണ്. 'സസ്‌പെന്‍ഷന്‍' എന്നൊക്കെ കേട്ടിട്ടില്ലേ? 99 ശതമാനത്തിലേറെപ്പേര്‍ക്കും അനുഗ്രഹമാണിത്. നിരപരാധികള്‍ ക്രൂശിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ട്‌കെട്ടോ. ഈ വിഷയത്തില്‍ ഞാനെഴുതിയ ലേഖനത്തിന്റെ ലിങ്കം ഇതാ:http://sugadhan.blogspot.com/2010/08/blog-post_19.html

    ReplyDelete
  10. മധുരമനോജ്ഞചൈനാ....

    ReplyDelete
  11. പരിശോധനാ ഉദ്യോസ്ഥനെ പലപ്പോഴായി 1000ത്തിൽ അധികം രൂപ നൽകേണ്ടി വന്നു !!!

    സമൂഹത്തിലെ ഏതൊരു പാവപ്പെട്ടവനും നീറിച്ചാവുന്ന ചില നിമിഷങ്ങള്‍!! എനിക്ക് ഒരനുഭവം ഉണ്ടായിരുന്നു.. ഇവിടെയുണ്ട്!
    http://mukkuvan.blogspot.com/2008/12/blog-post.html

    ReplyDelete
  12. നന്നായിരിക്കുന്നു. ഈ ചിന്ത എല്ലാവര്ക്കും ഉണ്ടായിരിക്കട്ടെ.

    ReplyDelete
  13. ഈ നിയമം ഇവിടെ വരട്ടെ. എന്നിട്ടു വേണം വകുപ്പ് മന്ത്രിക്ക് പ്രതികളെ വെടി വെച്ചു കൊല്ലാനുള്ള തോക്കും ഉണ്ടയും 
    വാങ്ങുന്നതിന്നുള്ള കമ്മിഷന്‍ വാങ്ങാന്‍ 

    ReplyDelete
  14. പോന്മളക്കാരാ !
    ഞാനും ആലോചിച്ചു ! ഞാനും ഒരു വിധവന്‍ ആയിരുന്നേനെ ! കാരണം എന്റെ ഭാര്യയും ഒരു പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു ....

    ReplyDelete
  15. അഴിമതിയില്ലാത്ത കേരളത്തില്‍ ജീവിക്കുന്നതിനെ കുറിച്ച് ആലോചിക്കാനേ വയ്യ....

    ReplyDelete
  16. മീറ്റ് കഴിഞ്ഞപ്പം പൊന്മു ആളാകെ ‘കട്ടസീരിയസ്’ആയല്ലോ. ;)
    അഴിമതിരഹിതമായ ‘കിനാശേരി’ നമുക്കും സ്വപ്നം കാണാം. നിരാഹാരം കിടക്കണേക്കാളും എളുപ്പമാണെന്ന് മാത്രല്ല, ആശിച്ചപോലൊരു ക്ലൈമാക്സും കാണാന്‍ കഴിഞ്ഞേക്കും.

    അപ്പൊ ആശംസകള്‍ :)

    ReplyDelete
  17. അഴിമതി നടത്തുന്നവരെ ഇന്ത്യയില്‍ വെടി വച്ച് കൊല്ലാന്‍ തുടങ്ങിയാല്‍ വെടിയുണ്ടകള്‍ ഇറക്കുമതി ചെയ്യേണ്ടി വരും. പഞ്ചായത്ത് തോറും ആരാച്ചാര്‍ മാരെ നിയമിക്കേണ്ടി വരും. തൊഴിലില്ലായ്മയ്ക്കൊരു പരിഹാരവുമായേനെ...

    ReplyDelete
  18. പൊന്മള ചേട്ടാ...
    നല്ല പോസ്റ്റ്‌...
    (വിധവന്‍ ആക്കാതെ നോക്കണേ പൊന്മള ചേച്ചീ..ഹി ഹി .)

    ReplyDelete
  19. azhimathiye kurichu narayana moorthi (infosis) paranjathu orkkunnu... paying bribe make legal..that is also a way to make the wold corruption free....

    congrats

    ReplyDelete
  20. ഇതൊന്നും നടക്കും എന്നെനിക്കു തോനുന്നില്ല മാഷേ....

    ReplyDelete
  21. വിധിയുണ്ടെങ്കിൽ അപ്പോൾ ഭായിയെ വിധവനായി കാണാം കേട്ടൊ

    ReplyDelete
  22. വളരെ കാലിക പ്രസക്തിയുള്ള ഒരു പോസ്റ്റ്. നിര്‍ബന്ധമായും ആ നിയമം ഇവിടെ നടപ്പാക്കണം.

    ReplyDelete
  23. തമാശകൾ തന്നെ !!

    അഴിമതി സാരവത്രികമാണു എന്നുള്ളത് അതിനു ന്യായീകരണമല്ല എന്നറിയാം. എന്നിരുന്നാലും ഉദ്യോഗസ്ഥർ മാത്രം ചെയ്യുന്ന എന്തോ കൊടും പാതകം എന്ന നിലയിൽ കൈകാര്യം ചെയ്യുന്നതിനാലാണ് ഇത് ഇന്നും തുടരുന്നത്. കൊടുക്കുന്നവനും വാങ്ങുന്നവനും അതിനു കാരണമാകുന്നവനും എല്ലാം ഒരുപോലെ കുറ്റവാളിയാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം.

    ലോകത്ത് എല്ലായിടവും അഴിമതി ഒരേ രൂപത്തിലാണെന്ന് ബോദ്ധ്യപ്പെട്ട ദിവസമാണു ഇന്ന്. ഇസ്ളാമിക നിയമങ്ങൾക്ക് പേരുകേട്ട ഒരു യു എ ഇ എമിറേറ്റിൽ പോലീസുകാരനു കൊടുത്തതും/ അയാൾ വാങ്ങിയത് 1000 ദിറംസ് . ജയിലിലെ പ്രതിയെ കാണാനും സംസാരിക്കാനും.

    ReplyDelete
  24. അഴിമതിയുടെ ഇരയാവാത്ത ഒരിന്ത്യക്കാരനും ഉണ്ടാവില്ല. ഉണ്ടെങ്കില്‍ ഒരിക്കലും വീടിന് പുറത്തിറങ്ങാത്തവര്‍ മാത്രം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ അഴിമതിയാണ് സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്നത്. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ താനുമൊരു സാധാരണക്കാരനാണെന്ന ഓര്‍മ്മ പോലുമില്ലാത്ത പോലെയാണിവരുടെ പെരുമാറ്റം. പണക്കാര്‍ പലപ്പോഴും അനഹര്‍മായ ആവശ്യങ്ങള്‍ക്കായി കൈകൂലി കൊടുക്കുമ്പോള്‍ പാവപ്പെട്ടവന്‍ നിലനില്പ്പിന്നു വേണ്ടിയാണീ പാതകത്തിന് നിര്‍ബ്ബന്ധിക്കപ്പെടുന്നത്.

    ReplyDelete
  25. ചൈനയിൽ രണ്ട് ഡപ്യൂട്ടി മേയർ മാരെ വധശിക്ഷക്കു വിധേയരാക്കി (വെടിവെച്ച് കൊന്നു)
    കൈക്കൂലിക്കും പൊതുമുതൽ ധൂർത്തടിച്ചതുമാണ് കുറ്റം ...

    കേരളത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സഥാനകയറ്റം ...തനിക് മുമ്പുണ്ടായിരുന്ന ഉദ്യോഗസ്തന്‍ ചെയ്യാതെ "ലാപ്സാകിയ" തലവരി ക്രത്യമായി പിരിച്ചെടുത്ത്‌ ആതമാര്‍ത്ഥമായി മാത്രകയാതാണ് കാരണം .

    ReplyDelete