Sunday, April 17, 2011

തുഞ്ചന്‍ പറമ്പിലെ ശാപ്പാട് അഥവാ തിരൂര്‍ ബ്ലോഗേഴ്സ് മീറ്റിലെ ഹരിശ്രീ

ഭക്ഷണം ഗംഭീരമാക്കണം.......!!!
പലഭാഗത്തുനിന്നും വരുന്ന ആൾക്കാർക്ക്‌ ഇഷ്ടപ്പെടണം. ഓർമ്മയിൽ നിൽക്കണം ചടങ്ങു നടക്കുന്ന സ്ഥലത്തിന്റെ പവിത്രതയനുസരിച്ച്‌ വെജിറ്റേറിയൻ സദ്യ മതി എന്ന തീരുമാനം ഉറപ്പിച്ചിരുന്നു.
എന്തായാലും സംഗതി ഏറ്റെടുക്കാൻ ഉറച്ചു. പാചകക്കാരെ അന്വേഷിച്ചു പല അയൽ രാജ്യങ്ങളിലേക്കും ആളു പോയി സേട്ട്ജി, (വാട്ട്‌ ഏൻ ഐഡിയ) ടാറ്റാജി, എയർ ടെൽജി എന്നിവരുടെ സഹായത്താൽ അന്വേഷണം മുറയ്ക്കു നടന്നു.
പലപ്പോഴായി ധാരളം സദ്യകൾ കഴിച്ചിട്ടുള്ളതിനാൽ രാജ്യത്തേയും (മലപ്പുറം) അയൽ രാജ്യങ്ങളിലേയും (പാലക്കാട്‌, കോഴിക്കോട്‌, തൃശൂർ) നക്ഷത്രമുള്ളതും ഇല്ലാത്തതുമായ പല വെപ്പുകാരെയും (പാരവെപ്പല്ല!) അറിയാമായിരുന്നതിനാലും അവരുടെ ജാതക കുറിപ്പുകൾ (വിസിറ്റിങ് കാർഡ്‌) കയ്യിലുണ്ടായിരുന്നതിനാലും അന്വേഷണത്തിനു പ്രയാസമുണ്ടായില്ല!
ഭാരതസ്ത്രീ തൻ ഭാവ ശുദ്ധി പോലെ വെജിറ്റേറിയൻ ശാപ്പാടിന്റെ തനിമയും ശുദ്ധിയും നിലനിർത്തുന്നതിനായി നക്ഷത്രധാരികളായ ചിലരെ ആദ്യ സ്ക്രീനിങ്ങിൽ തന്നെ ഒഴിവാക്കി.
വിനായക, അംബി സ്വാമി,പാലട കണ്ണൻ എന്നിവരെ ഞങ്ങളെ ഉൾക്കൊള്ളാൻ മാത്രം വലിപ്പമില്ലാത്തതിനാലും വേണ്ടെന്നു വച്ചു.
എന്തായാലും തിരച്ചിലിനൊടുവിൽ പണ്ടു.. പണ്ടു... പണ്ടൊരിക്കൽ തിരൂരിൽ വച്ചു നടന്ന സംസ്ഥാന യുവജനോൽസവത്തിനു പതിനായിരങ്ങളെ ഊട്ടി ഉറക്കി മന്ത്രി പുംഗവന്റെ പക്കൽനിന്നും പട്ടും വളയും വാങ്ങിയ ഒരു ബ്രാഹ്മണന്റെ പ്രഗൽഭനായ പുത്രനുമായി ചാറ്റിങ്ഗിൽ ഏർപ്പെടുകയും തുടർന്ന് കമ്മിഷനെല്ലാം തീരുമാനിക്കുകയും ചെയ്തു.

ബ്രാഹ്മണകുമാരന്റെ പാചകവൈഭവം പലപ്പോഴായി അനുഭവിച്ചറിഞ്ഞതിനാൽ യതൊരു സംശയവും ഉണ്ടായിരുന്നില്ല. വേളി പോലും കഴിയാത്ത ആ യുവ ബ്രാഹ്മണൻ തന്റെ പാചക സംഘത്തിലെ എല്ലാവരെയും  തന്റെ കഠോര ശബ്ദത്താൽ തന്റെ വരുതിയില്‍  നിർത്തിയിരുന്നത്‌ ഒരു അത്ഭുതമായിരുന്നു. സംഘത്തിലെ പലരും അയാളുടെ പിതാവിനേക്കാൾ പ്രായമുള്ളവരായിരുന്നിട്ടുകൂടി!

പിന്നീടാണു മനസ്സിലായത്‌ തന്റെ ശബ്ദത്തിനേക്കാൾ വലിയ ഒരു മനസ്സുണ്ടായതുകൊണ്ടാണു കുമാരനു അതിനു കഴിഞ്ഞിരുന്നത്‌ എന്ന്.

ഏന്തായാലും ഒരു കാര്യം ഉറപ്പ്‌ കുമാരനായാൽ അടുക്കളയിലും ഭക്ഷണ ഹാളിലും പാമ്പുകൾ ഇഴയില്ല. ഇപ്പോൾ പലയിടത്തും രാത്രിയിൽ പാമ്പുകൾ ഇഴഞ്ഞു കയറി സാമ്പാർ രസവും, പാൽപായസം തരിക്കഞ്ഞിയും മറ്റുമായി രൂപാന്തരം പ്രാപിക്കുകയും ചെയ്യാറുണ്ട്‌.

ചിലയിടങ്ങളിൽ പാമ്പുകൾ വിളമ്പുകാരാകുന്നതിന്റെ ഫലമായി ഇലയിൽ ചോറിനേക്കാൾ കൂടുതൽ മറ്റ്‌ വിഭവങ്ങൽ സ്ഥാനം പിടിക്കുകയും, പിന്നീടുള്ള പന്തികളിൽ (trip) കാളനും, അവിയലും, കൂട്ടുകറിയുമൊന്നും ഇല്ലാതാകുകയും, അച്ചാറുകൾ ടച്ചിംഗ്സിനായി എടുക്കുകയും പാമ്പുകൾ ഇഴയുമ്പോൾ പാത്രം തട്ടിമറിക്കുകയും ചെയ്തതിനാല്‍  അച്ചാർ ഇലയിൽ സ്പൂണിന്റെ വാലുകൊണ്ടു ഒന്നു പുള്ളികുത്തുവാൻ മാത്രമേ തികയാറുള്ളു.

അതുപോലെ ശർക്കര ഉപ്പേരി, വറുത്ത ഉപ്പേരി, ചക്ക വറുത്തത്‌, ചേന വറുത്തത്‌ എന്നിവ ആദ്യ പന്തി വിളമ്പിക്കഴിയുമ്പോഴേക്കും പാമ്പുകൾ മൽസരിച്ചു കൊറിക്കുന്നതിനാലും പോക്കറ്റുകളിൽ നിറക്കുന്നതിനാലും പാത്രം കാലിയായിരിക്കും.
സദ്യയ്ക്കു വളരെ പ്രധാനമാണു വിഭവങ്ങൾ വിളമ്പുന്ന സ്ഥലവും സമയവും തൂശനിലയിൽ "നാക്കില" പരസ്പരം തൊടാതെ കൂടിചേരാതെ കാളൻ, ഓലൻ, അവിയൽ, കൂട്ടുകറി, എരിശ്ശേരി, പച്ചടി, കിച്ചടി,തോരൻ, പിന്നെ അച്ചാറുകൾ മാങ്ങാക്കറി, നരങ്ങാക്കറി, മൊളകാപച്ചടി അഥവാ പുളി ഇഞ്ചി എന്നിവയും ആയിരം കറിക്കു തുല്യമായ ഇഞ്ചിതൈരും, ഉപ്പേരികൾ പലവിധം ശർക്കര പുരട്ടി, വറുത്ത ഉപ്പേരി, ചക്ക, ചേന വറുത്തത്‌, ഉപ്പ്‌, പഞ്ചസാര (ഷുഗർ ഉള്ളവർക്ക്‌ പായസത്തിൽ കൂട്ടി അടിക്കാൻ) പിന്നെ പപ്പടം, പഴം എന്നിവയും വിളമ്പി ആളുകൾ ഇരുന്നതിനു ശേഷം ആവശ്യത്തിനനുസരിച്ച്‌ ചോർ വിളമ്പുന്നു.ഇതിൽ നെയ്യും പരിപ്പും വിളമ്പുന്നു, അതു കൂട്ടി കഴിച്ചതിനുശേഷം സാമ്പാർ കൂട്ടി ചോർ ഉണ്ണുകയും മറ്റുള്ള വിഭവങ്ങൾ ആസ്വദിച്ചു കഴിച്ചു കഴിയുമ്പോഴേക്കും വീണ്ടും വരുന്നു വേണ്ടതെല്ലാം രണ്ടാമതും. വീണ്ടും ചോറും വരുന്നു ഇതിനൊപ്പം ദഹനസഹായിയായ നല്ല കുരുമുളകു രസവും.
ഇക്കാലത്ത് (മാങ്ങാക്കാലം) സാമ്പാറിനൊപ്പം മാമ്പഴ പുളിശ്ശേരിയും(പഴമങ്ങാ കൂട്ടാന്‍) പതിവ്‌. നല്ല പഴുത്ത നാടന്‍ മാങ്ങയുടെ തോലു ചെത്തി വെള്ളരിക്കയും കൂട്ടി വയ്ക്കുന്ന കറിയിലുള്ള മാങ്ങാണ്ടി കയ്യിലെടുത്ത് പിഴിഞ്ഞ് വിരലിനിടയില്‍ കൂടി ഒഴുകുന്ന മാങ്ങാച്ചാര്‍ നക്കുന്ന കാര്യം  ആലോചിക്കുമ്പോള്‍ തന്നെ വായില്‍ ഒരു ടൈറ്റാനിക്‌ ഓടിക്കാം.

ഇനിയാണു വമ്പന്മാരുടെ വരവ്‌. കൈ കൊണ്ട്‌ വടിച്ച്‌ വൃത്തിയാക്കിയ ഇലയിൽ വിളമ്പുന്ന പാലട പ്രഥമൻ കൈകൊണ്ടു വടിച്ചു കുടിച്ച്‌, കൈയുടെ പിൻ ഭാഗത്തെപായസമെല്ലാം നാക്കു നീട്ടി നക്കി... നാരങ്ങ അല്ലെങ്കിൽ മാങ്ങ അച്ചാർ തൊട്ടു കൂട്ടി വായിലെ മധുര രസം കളഞ്ഞ്‌ അടുത്തത്‌ പഴം,(പരിപ്പ്‌),(ഗോതമ്പ്‌) പ്രഥമനിൽ പപ്പടം പൊടിച്ചു ചേർത്ത്‌ കഴിച്ച്‌ കഴിഞ്ഞ്‌ ഔഷധ ക്കൂട്ടൂള്ള കുറച്ചു ചുക്കുവെള്ളവും കുടിച്ച്‌ മതി ഇളകിയ പശു അമറുന്നതുപോലെ ഒരു ഏമ്പക്കവും  വിട്ട്,  ഇലയിൽ ബാക്കിയായ ഉപ്പേരി കഷ്ണങ്ങൾ പെറുക്കി എടുത്തു കൊറിച്ചു ബാക്കി വന്ന പഴം തൊലി കളഞ്ഞ്‌ ഒരു കഷ്ണം കഴിച്ച്‌ കഴിഞ്ഞാൽ ഇരുന്നിടതുനിന്നു എഴുന്നേൽക്കണമെങ്കിൽ ഏതു പുലി ആയാലും ഏതെങ്കിലുമൊരു ചിന്ന എലിയുടെയെങ്കിലും ഒരുകൈ സഹായം വേണ്ടി വരും ഇതു കട്ടായം!!!.

പിന്നെ അടുത്ത ദിവസം രാവിലെ ബാത്ത്‌ റൂമിൽ    "താമസമെന്തേ..... വരുവാൻ"   എന്ന ഗാനം ആലപിക്കാൻ പാടില്ല എന്നു മാത്രമല്ല!    "അറബിക്കടലിളകി വരുന്നു.... ആകാശപ്പൊന്നു വരുന്നു...."    എന്ന ഗാനം നിർബ്ബന്ധമായും പാടി പെര്‍ഫോം ചെയ്യേണ്ടതുമാകുന്നു...

അല്ലാത്തവര്‍ തീർച്ചയായും എലിമിനേറ്റ്‌ ചെയ്യുപ്പെടും!.

"സുനാമി" ഉണ്ടാകില്ല എന്ന മുന്നറിയിപ്പും ഇതൊടൊപ്പം വ്യക്തമായി നൽകുന്നു.

ഇതിനെല്ലാം വിപരീതമായി ഇപ്പോൾ ഭക്ഷണത്തിനിരിക്കുമ്പോൾ തന്നെ രണ്ടു പ്ലാസ്റ്റിക്‌ ഗ്ലാസിൽ തണുത്തുറഞ്ഞു പാടകെട്ടിയ പായസം കൊണ്ടുവച്ചിരിക്കും. ദരിദ്ര നാരായണന്മാർ ഇത്‌ ആദ്യം എടുത്ത്‌ കുടിക്കും.., പിന്നെ സദ്യ ഉണ്ണുന്ന കാര്യം സ്വാ‍...ഹ............!!!!!

അതുപോലെ വിഭവങ്ങൾ എല്ലാം പലപ്പോഴും അവിടെയും ഇവിടെയും ഇടകലർത്തി മേൽക്കുമേൽ വിളമ്പുന്നതും, ഭക്ഷണഹാളിൽ കയറി ആധിപത്യം സ്ഥാപിക്കുന്ന പാമ്പുകളുടെ ഒരു പ്രധാന ഹോബിയാണ്‌ !!! ഇതിനെക്കുറിച്ച്‌ എന്തെങ്കിലും അവരോടു പറഞ്ഞാൽ , എവിടെ ആയാലെന്താ...... ഇലയിൽ വിളമ്പിയാൽ പോരേ എല്ലാം വയറ്റിലേക്കു പോകനുള്ളതല്ലേ..? എന്നാകും മറു ചോദ്യം.. .

നാട്ടിലെ മൗത്ത്‌ നോക്കികളായ ചില സുന്ദരക്കുട്ടന്മാരും ഇതിൽ പങ്കാളികളാകാറുണ്ട്‌....

ഇതുകൊണ്ടെല്ലാമാണ്‌ ഇന്നു് സദ്യ കാറ്ററിഗ്‌ കാരെ ഏൽപിച്ച്‌ അവർ തരുന്നതും കഴിച്ച്‌ പറഞ്ഞ പണം എണ്ണിക്കൊടുക്കാൻ പലരും  നിർബ്ബന്ധിതരാകുന്നത്‌...

ശ്ശേശ്ശ്ശ്ശ്ശ്ശാ........... എന്റെ ഒരു കാ‍ര്യം.......... സദ്യ ഏൽപിക്കാൻ പോയി ഉണ്ണാനും കുറ്റം പറയാനും വരെ തുടങ്ങി ഏതായാലും പാചകക്കാരനെ ഏൽപിക്കാനായപ്പോളാണ്‌ വേറെ ചില വീട്ടു കാര്യങ്ങൾ.. ബ്ലോഗ്‌ കാരണവന്മാർ (പുലികള്‍) അവരുടെ അഭിപ്രായമനുസരിച്ചു കാര്യങ്ങൾ വേറെ വഴിക്ക്‌.

അല്ലെങ്കിലും ഞാൻ ഇതിൽ ആളാകാൻ വേണ്ടി നുഴഞ്ഞു കയറിയതാണല്ലോ.......?

എന്നെ ആരാ ഇതെല്ലാം ഏൽപിച്ചത്‌?...... അങ്ങിനെ വിരുന്നുകാരൻ വീട്ടുകാരനാകണ്ട....... വേണ്ട മോനെ..... വേണ്ടമോനെ...... വേണ്ട..............

ഞാനാ‍ര്‌............ ഒരു പാ‍...വം "നാ‍ട്ടുവർത്താന" ത്തിനുടമ വെറുമൊരു -- പൊന്മളക്കാരൻ -- അത്രമാത്രം......

എന്തായാലും ഇടയിൽ ഇടിച്ചുകയറി ഷൈൻ ചെയ്യാൻ നടത്തിയ പരിപാടി എട്ടു നിലയിൽ  പൊട്ടി!   ഠോ.....ഠോ...... ഠീ... ഠീ... ഠൂ...ഠൂ..........

ഒരു 1G അഴിമതി എങ്കിലും നടത്തി കിട്ടുന്ന കമ്മീഷന്‍ കാശ് സ്വിസ് ബാങ്കില്‍ നിക്ഷേപിക്കാനായി വാങ്ങി കൊണ്ടുവന്ന അപേക്ഷാഫോറം കുനു കുനെ കീറി കാറ്റില്‍പറത്തി

ക്ഷണിക്കാത്ത സദ്യക്ക്‌ ഇലയിട്ട്‌ ഒരു ബ്ലോഗ്‌ മീറ്റിൽ പുലിയാകാൻ ശ്രമിച്ച്‌ വീര ചരമമടഞ്ഞ ഒരു ചുണ്ടെലിയുടെ കഥ ബ്ലോഗ്‌ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ ഒരു ഗ്രാം തങ്കലിപികളിൽ രേഖപ്പെടുത്തട്ടെ!....

ചുണ്ടെലി നീണാൾ വാഴട്ടെ...........

ഇല്ലെങ്കിൽ ഞാൻ സ്വയം ആവിയായി വന്ന്  കരി ഓയൽ കൊണ്ട്‌ മൂത്രപുരയുടെ ചുമരിൽ ചരിത്രം എഴുതുകയും,മൗസിനെ ലാപ്‌ടോപ്പ് ആയി വാഴിക്കുകയും ചെയ്യും.

ഗൂഗിൾ പുണ്യാളനാണേ, ബ്ലോഗ്‌ പുരത്താന്റിയാണെ ഇതുകൾ സത്യം.., സത്യം.., സത്യം.......!

ആരു തന്നെ പറഞ്ഞാലും ..................,

                 എന്തു കുന്തം വന്നാലും................,

                                 മാനം പൊട്ടി വീണാലും............
                                               വിടൂല..ഞാൻ...., വിടൂല..ഞാ‍ൻ...., വിടൂല.. ഞാ‍ൻ...., നിങ്ങളേ !.
തുഞ്ചത്തെഴുത്തശ്ശന്‍ രാമായണം എഴുതിയ സ്ഥലവും കിളിപ്പാട്ട് കേട്ട് കയ്പ്പുരസം നഷ്ട്പ്പെട്ട കാഞ്ഞിരവും

തുഞ്ചത്തെഴുത്തശ്ശനെയും അദ്ദേഹത്തിന്റെ കിളിപ്പെണ്ണിനെയും മനസ്സിൽ ധ്യാനിച്ചു കൊണ്ടും കിളിപ്പാട്ടു മനസ്സിൽ ഓർത്തൂ കൊണ്ടും ഞാനീ ബൂലോകത്ത്  ഹരിശ്രീ കുറിക്കട്ടെ..........
തിരൂർ ബ്ലോഗേഴ്സ് മീറ്റ്  ന്റെ വേദിയിൽനിന്നുമാകട്ടെ എന്റെ  ബ്ലോഗാരംഭം....


ശൂ.....ശൂ‍....ശൂ‍......... ട്ടെ.., ട്ടെ..., ട്ടെ...., ഠൊ.., ഠൊ..., ഠൊ......! ബ്ലൂം.........!!!!!!!
ദേ കിടക്കുന്നു...   first post....
                                                                                                                                    
 NB :- ഭൂലോകത്തെ എല്ലാ ബ്ലോഗ്‌ പുലികളും പുലിച്ചികളും (ഷോറി....! പുലിയുടെ സ്ത്രീലിഗം എന്തണാവോ? എനക്കു തെരിയാദ്‌ അങ്ങാട്ടു ക്ഷമി..) നാട്ടുകാരും,... വീട്ടുകാരും,... കൂ‍ട്ടുകാരും,..... ചേട്ടന്മാരും,...ചേച്ചിമാരും,.... അമ്മമാരും,.... പെങ്ങന്മാരും.,... മൈനർമാരും,.... എലികളും,... മറ്റു പക്ഷി മൃഗാദികളും,... വൃക്ഷലതാദികളും കൂട്ടം കൂട്ടമായി വന്ന് എന്റെ ഈ നാ‍ട്ടുവർത്താനത്തിൽ കൂടി,സദ്യ ഉണ്ട്, കക്ഷി ചേർന്ന്, കമന്റി, കടിപിടി കൂടി, ഗ്രൂപ്പ് കളിച്ച്, തുണിപറിച്ച്‌, തൂറി, പാത്തി, പോസ്റ്റ്മോർട്ടം നടത്തി, മെസ്സേജ്‌ അയച്ച്‌ എന്നെ ഫ്ലാറ്റാക്കിതരണമെന്നും.........
ഇല്ലാത്തപക്ഷം ഞാൻ ഈ ഭൂലോകം മുഴുവനും പാമ്പായി ഇഴഞ്ഞ്‌ ഇയഞ്ഞ്‌, ഇഴഞ്ഞ്‌, ഇയഞ്ഞു നടന്നു എല്ലാവരെയും ഗ്ഗൊത്തി, ഗോത്തി, ഗ്ഗൊത്തി  കൊന്നിടുവേൻ........

ജാഗ്രതൈ..!!!

44 comments:

  1. ബൂലോകത്തേക്ക് സ്വാഗതം

    ReplyDelete
  2. സ്വാഗതം.............

    ReplyDelete
  3. ഫ്ലാറ്റിലാക്കിത്തരുന്ന കാര്യം ഞങ്ങളേറ്റു. സ്വാഗതമോതിക്കൊണ്ട് !

    ReplyDelete
  4. ബൂലോകത്തേക്ക് സ്വാഗതം......

    മീറ്റിലെ ഫുഡ് കഴിച്ച് ആദ്യം വായിച്ച പോസ്റ്റ് ( ആ‍ദ്യം എന്ന് പറയുന്നതിനേക്കാള്‍ നല്ല ഉടന്‍ എന്നാവും ) രസകരമായ വായന ....

    ആശംസകള്‍ :)

    ReplyDelete
  5. പ്രഥമ വരവിൽ തന്നെ ഒരു പാലടപ്രഥമൻ സദ്യപോലെ വിഭവങ്ങൾ കൊണ്ടും,എഴുത്തുകൊണ്ടും കൊതിപ്പിച്ച് കൊതിപ്പിച്ച് ആളോളെ കുപ്പീലാക്കിയല്ലോ ഈ പാമ്പാട്ടി..
    അഭിനന്ദനങ്ങൾ കേട്ടൊ ഗെഡീ

    ReplyDelete
  6. സദ്യ ബഹുകേമം പറയാതെ വയ്യ. ചോറ്തിന്ന് തീര്ന്നിട്ടും കൂട്ടാന് വരവ് നിന്നിരുന്നില്ല. അത് തിന്നാന് ഒരു ക്രമമൊക്കെയുണ്ട് എന്നൊക്കെ അടുത്തിരുന്ന ജയന് ഏവൂര് പറയുന്നുണ്ടായിരുന്നു. വിശന്ന് കുടല് കരിഞ്ഞിരുന്നതിനാല് ക്രമമൊന്നും നോക്കിയില്ല.

    ReplyDelete
  7. അടിച്ചു പൊളിച്ച്‌ക്ക്ണല്ലോ ഹരിശ്രീയില്‍ തന്നെ....

    ReplyDelete
  8. eni annanu adutha sadhya

    ReplyDelete
  9. sadhya kenkemam

    ReplyDelete
  10. നന്നായിട്ടുണ്ട് എഴുത്ത് :)

    ReplyDelete
  11. ന്നാലും നമ്മുടെ ഊട്ടു പുരയിലെ ശാപ്പാടും അത്ര മോശമൊന്നും ആയിരുന്നില്ല. ഞാന്‍ വെജിറ്റേറിയന്‍ {മീന്‍ കഴിക്കും}ആയതിനാല്‍ എനിക്കറിയാം അതിന്റെ രുചി. അവിടെ പലര്‍ക്കും അമര്‍ഷമുണ്ടായിരുന്നു [ എല്ലാ നര ഭോചികളല്ലെ?].അപ്പോ ഇനി മുറക്ക് വിട്ടോളൂ പോസ്റ്റുകള്‍. കമന്റി എല്ലൊടിക്കുന്ന കാര്യം ഞമ്മളേറ്റു.

    ReplyDelete
  12. സ്വാഗതം ......കൊട്ടും കുരവയുമായുള്ള വരവോക്കെ കൊള്ളാം,,, ഇവിടെ റാഗിംഗ്!! സൂക്ഷിക്കണം! ,ഭൂലോകത്തെ കവാടത്തില്‍ കണ്ടില്ലേ അഞ്ചാറു തടിമാടന്മാര്‍ 101 ഏത്തം ഇടീക്കും ഓരോ പോസ്റ്റിനും,,,,, നോക്കീം കണ്ടുമൊക്കെ അടങ്ങി കഴിഞ്ഞെക്കണം......

    ബ്ലോഗ്ഗര്‍ മീറ്റിന്റെ ഒരു സ്ലൈഡ് ഷോ http://facebookuse.blogspot.com/2011/04/17-4-2011.html കാണുക (ബ്ലോഗികളുടെ കാരണവരായ 'കുട്ടിക്ക'പകര്‍ത്തിയ ഫോട്ടോകള്‍ അദ്ദേഹം തന്നെ സ്ലൈഡ് ഷോ ആക്കിയതാ-നോ കമന്റ്സ്)

    ReplyDelete
  13. ആദ്യപോസ്റ്റ് തന്നെ വയറ് നിറച്ചുണ്ണാനുള്ളതുണ്ടല്ലോ.ഇനിയും തുടരൂ..രുചികരമായ വിഭവങ്ങളൊക്കെ പോരട്ടെ.
    @ c k latheef: ഓഹോ അക്രമി ആണല്ലേ....:-)

    ReplyDelete
  14. സ്വാഗതം... ആദ്യ പോസ്റ്റ് തന്നെ കിടിലന്‍...

    വായില്‍ സുനാമി അടിച്ചപ്പോള്‍ ടൈറ്റാനിക് മുങ്ങിപോയല്ലോ ഭായ്... ആ മാമ്പഴപുളിശേരി കഴിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് സുനാമിയടിച്ചത്..

    ആശംസകള്‍...

    ReplyDelete
  15. തുടക്കം തന്നെ തകര്‍ത്തല്ലോ, പൊന്മളക്കാരന്‍!!
    ഹൃദയപൂര്‍വ്വം സ്വാഗതം...
    ആശംസകള്‍ !!!

    ReplyDelete
  16. Super entry.vibava samridhamaya sadhya orukkikolu,kazhikkan njangal ready.all the best

    ReplyDelete
  17. Super entry.vibava samridhamaya sadhya orukkikolu,kazhikan njangal ready.

    ReplyDelete
  18. സ്നേഹത്തോടെ ആശംസകൾ……………

    ReplyDelete
  19. എഴുതിയത് വായിച്ചപ്പോള്‍ വായില്‍ വെള്ളം നിറഞ്ഞുവെങ്കില്‍ എഴുതി ഫലിപ്പിച്ചതിന്റെ മിടുക്ക് ആണത്. വലത് കാലും വെച്ചാണ് കയറിയിരിക്കുന്നത്. ങ് ആ, തുഞ്ചന്‍ പറമ്പ് ഹരീശ്രീ മോശമാകില്ല..ഉറപ്പ് സത്യം സത്യം.

    ReplyDelete
  20. ബൂലോകത്തേക്ക് മാത്രമല്ല, ഈ എഴുത്തിന്റെ ഈ-ലോകത്തേക്ക് തന്നെയും സ്വാഗതം.

    ReplyDelete
  21. ponmala uday vibhavangal eniyum veanam

    ReplyDelete
  22. തുഞ്ചത്തെഴുത്തശ്ശനെയും അദ്ദേഹത്തിന്റെ കിളിപ്പെണ്ണിനെയും മനസ്സിൽ ധ്യാനിച്ചു കൊണ്ടും കിളിപ്പാട്ടു മനസ്സിൽ ഓർത്തൂ കൊണ്ടും ഞാനീ ബൂലോകത്ത് ഹരിശ്രീ കുറിക്കട്ടെ..........

    ആദ്യത്തെ ചുവട് വെച്ചത് നല്ല സ്ഥലത്താണല്ലോ. എഴുതി തെളിയുക. സ്നേഹത്തോടെ.

    ReplyDelete
  23. മീറ്റിന്റെ പോസ്റ്റുകള്‍ ആവേശം വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്നു,ആശം
    സകള്‍

    ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

    ReplyDelete
  24. azuthachandy anugraham undavate

    ReplyDelete
  25. ഞാനിതുവഴി വന്നിട്ടേയില്ല.....
    സത്യം....

    ReplyDelete
  26. പ്രിയ ഹാഷിം,നട്ടപ്പിരാന്തന്‍,ഒ എ ബി, ഹംസ, പട്ടെപ്പാടം റാംജി, മുരളിമുകുന്ദന്‍,ബിജു,സി.കെ.ലത്തീഫ്,അരീക്കൊടന്‍, ഉണ്ണിപൊന്മള,ഷാജി,മുഹമ്മദ്കുട്ടി,സുബാന്‍വേങ്ങര,നിലീനം, ഉമെഷ്, പാവത്താന്‍,ഷബീര്,ജെ കെ, ഉണ്ണി,നന്ദു,പ്രിയ,ശ്രീ,സാദിക്,ഷെരീഫ്ക്,കാര്ട്ടൂണിസ്റ്റ്, ഡോ.ആര്.കെ,നിരക്ഷരന്‍
    കേരളദാസനുണ്ണി,സുനില്, ജിക്കു,ആര്യാദേവി, കൊട്ടോട്ടിക്കാരന്‍, എല്ലാവര്ക്കും എന്റെ നന്ദി.നന്ദി..നന്ദി...

    ReplyDelete
  27. സുസ്വാഗതം ഓതുന്നു.

    ReplyDelete
  28. ഹരിശ്രീ നന്നായി. അത് കുറിച്ച സ്ഥലവും. ബൂലോകത്തെക്കും ഇ എഴുത്തിലേക്കും സ്വാഗതം.

    ReplyDelete
  29. ponmalakkarante puthiya post pradheekshichukondu

    ReplyDelete
  30. evide onnum kittiyillaaaaaaaaaaaaaaaa

    ReplyDelete
  31. കൊട്ടോട്ടിസദ്യക്കിട്ടുതന്നെ പണിഞ്ഞു..! ഹഹഹഹ...
    നന്നായി.. പാവം കൊട്ടോട്ടി.

    ReplyDelete
  32. ഇത് കൊഴപ്പല്ല്യാ ട്ടാ

    ReplyDelete