പ്രണയം……
ലീവുകഴിഞ്ഞുള്ള തിരിച്ചു പോക്ക് കുറച്ചു ചുറ്റി പോകുന്ന ബസ്സായതിനാൽ യാത്രക്കാർ നന്നെ കുറവ്. ചാറ്റൽമഴ മുനിഞ്ഞുപെയ്യുന്നു.അരിച്ചെത്തുന്ന തണുപ്പും, ഒന്നു രണ്ടുവർഷമായി തണുപ്പു കൂടി വരുന്നു ഇനി ചുരത്തിലെന്താണാവോ സ്ഥിതി ബ്ലൊക്കൊന്നും ഇല്ലാതിരുന്നാൽ മതിയായിരുന്നു
8 മണിക്കാണ് സിറ്റിയിൽനിന്നും ട്രെയിൻ, ടിക്കറ്റ് രണ്ടെണ്ണം റിസർവ് ചെയ്തിട്ടുണ്ട്. ആദ്യമായാണ്. പേർസിൽ നിന്നും ടിക്കറ്റ് ഒന്നെടുത്തു നോക്കി കൃത്യ സമയം 20.05 സൈഡ് ബർത്താണ് ഇന്ന് ഉറങ്ങലുണ്ടാകില്ല. അടുത്ത മാർച്ചിൽ കോഴ്സ് തീരും പിന്നത്തെ കാര്യങ്ങൾ ഒരു തീരുമാനമാക്കണം അവൾക്ക് ഇപ്പഴേ വിവാഹാലോചനകൾ വരുന്നുണ്ടത്രെ? വീട്ടുകാർ കല്യാണം താമസിയാതെ നടത്താനുള്ള ഒരുക്കത്തിലാണുപോലും. താഴ്ത്തിയിട്ടിരുന്ന ബസ്സിന്റെ ഷട്ടർ പൊക്കിനോക്കി മഴ ചെറുതായി ചാറുന്നുണ്ട് തണുപ്പ് ഒന്നൂടി കൂടിയിരിക്കുന്നു മഴതുള്ളികൾ കയ്യിൽ തട്ടുമ്പോൾ ഐസ് തൊട്ടപോലെ തണുക്കുന്നു.അവളുടെ സ്റ്റോപ്പെത്താറായി ബസ് സ്റ്റാന്റ് റിപ്പയറായതിനാൽ ബസ്സ് പുറത്തു നിർത്തുകയേ ഉള്ളൂ…. ഷട്ടർ ചെറുതായി പൊക്കി പിടിച്ചു ആരാണാവോ കൂട്ടു വരുന്നത് സാധാരണയായി ചേട്ടനാണ് വരാറ്, സിറ്റിയിൽ വന്ന് ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറ്റിവിടാറാണു പതിവ്. വെക്കേഷനിൽ സിറ്റിയിൽ വന്ന് രണ്ടു മണിക്കൂർ ക്യൂ നിന്നിട്ടാണ് ടിക്കറ്റ് റിസർവുചെയ്തത്. ബർത്തുണ്ടെങ്കിലും ഉറങ്ങും എന്നു തോന്നുന്നില്ല എന്തെല്ലാം പറയാനുണ്ട് .. ഉറങ്ങാതെ കണ്ണോടുകണ്ണും നോക്കി കഥകൾ പറഞ്ഞ് രാവു പകലാക്കണം വെളുപ്പാൻ കാലത്ത് അവളുടെ മടിയിൽ തലവെച്ച് കിടന്ന് ഒന്നു മയങ്ങണം
സ്റ്റോപ്പെത്തി…
മഴ ഒന്നൂടെ കൂടുതലായി.. അമ്മയാണ് ഒപ്പം ഹാവൂ.!! ചേട്ടനെ കാണുന്നില്ല… അവളെന്നെ കണ്ടുകഴിഞ്ഞു ബസ്സു നിർത്തിയതും അവൾ അമ്മക്ക് എന്നെ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു അമ്മേ ദേ.. ആളുണ്ട്. അമ്മ അടുത്തു വന്നു പറഞ്ഞു മോനെ.. അവളെ ഒന്നു ശ്രദ്ധിച്ചോണേ.. അവളുടെ ചേട്ടനു സുഖമില്ല അതാ വരാത്തെ ഞാൻ സിറ്റിയിലേക്ക് വന്നാൽ രാത്രി തിരിച്ചുവരാൻ വല്യ ബുദ്ധിമുട്ടാ.. മോൻ ഇവളെ ട്രെയിനിലെ ലേഡീസിൽ ഒന്നു കയറ്റിക്കൊടുക്കണേ…മോൻ ഉണ്ടാകുമെന്ന് മോളുപറ്ഞ്ഞിരുന്നു എന്നാലും മോനെ നേരിൽ കണ്ടപ്പഴാ ഒരു സമാധാനായത്.
“സാരമില്ലമ്മേ… എല്ലാം ഞാൻ നോക്കിക്കോള്ളാം അമ്മ ധൈര്യമായിപോയ്ക്കോളൂ…”
അവൾ ബസ്സിലേക്ക് കയറി.. തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ലേഡീസ് സീറ്റിൽ കയറിയിരിക്കാനുള്ളപുറപ്പാടാണ്. എന്നെ ഒളിഞ്ഞു നോക്കുന്നുമുണ്ട് കണ്ണുകാട്ടി മുന്നിലേക്കു വിളിച്ചു.. തൊട്ട സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ് മനസ്സ് വല്ലാതെ വെമ്പൽ കൊള്ളുന്നു.. കാലിനടിയിൽനിന്നൊരു വിറയൽ അവൾ ഇങ്ങോട്ടു വരില്ലേ.. ധാരാളം സീറ്റുകൾ ഒഴിവുണ്ട് … ധൈര്യം സംഭരിച്ച് എണീറ്റ് പിന്നോട്ട് നടന്നു അവളുടെ ബാഗുമെടുത്ത് മുന്നോട്ട് പോന്നു.. അനുസരണയോടെ അവളുംവന്നു.. സൈഡ് സീറ്റിലേക്ക് അവളെ കയറ്റിയിരുത്തി.. തൊടാതെ അടുത്തിരുന്നു
‘’അതു ശരി ‘കള്ളൻ’ ഇതിനായിരുന്നു ഈ ബസ്സിനു തന്നെ പോകണം എന്നു പറഞ്ഞതല്ലേ.. ഈബസ് സിറ്റിയിലെത്താൻ ഒരു മണിക്കൂർ കൂടുതലെടുക്കും’’
തണുപ്പ് കൂടി കൂടി വരുന്നു മുൻപിലത്തെ സീറ്റിൽ കുറച്ചു പൊന്തി നിൽക്കുന്ന ഷട്ടറിൽ കൂടി തണുപ്പ് അടിച്ചു കയറുന്നു എണീറ്റു പോയി ഷട്ടർ ശരിയായി താഴ്ത്തിവച്ചു. മഴയുംതണുപ്പും കൂടിതട്ടിയപ്പോൾ വിരലുകൾ വിറകൊണ്ടു സീറ്റിൽ വന്നിരുന്ന് കൈകൾ കൂട്ടിത്തിരുമ്മാൻ തുടങ്ങി.. അപ്പഴേക്കും അവൾ ബാഗിൽനിന്നും ഒരു ചെറിയ ടിഫിൻ ബോക്സ് എടുത്ത് മടിയിൽ വച്ചിരുന്നു അതു തുറന്നു എന്തൊ എടുക്കാനുള്ള പരിപാടിയാണ് .. തണുത്തു വിറച്ച് കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്ന എന്നെ ഒന്നു നോക്കിപുഞ്ചിരിച്ചും കൊണ്ട് പാത്രം തുറന്ന് എന്തൊ എടുത്ത് വായിലിട്ട്.. തണുത്തു വിറച്ച എന്റെ കൈകൾ അവൾ കൂട്ടിപ്പിടിച്ചു. ഇളം ചൂടുള്ള ആകൈകൾക്കിടയിൽ എന്റെ കൈവിരലുകൾ വിറകൊണ്ടു.
“എന്തു തണുപ്പാ…”
എന്റെ മടിയിലേക്ക് മുഖം കുനിച്ച് അവളുടെ രണ്ടു കവിളുകളിലും എന്റെ കൈകൾ ചേർത്തു വച്ചു മിനുമിനുത്ത ആകവിളുകളിൽ തൊട്ടപ്പോൾ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹം ….. സാവധാനത്തിൽ എന്റെ ഇരു കൈപ്പത്തികളിലും അവൾ ചുണ്ടുകൾ ചേർത്തു… എന്റെ ശരീരത്തിന്റെ ഭാരം നഷ്ടപ്പെടുന്നതായും ഞാനൊരു തൂവൽ കണക്കെ വായുവിൽ പറന്നു നടക്കുന്നതുമായ ഒരു അവസ്ഥ…
എന്തുപറ്റി മാഷെ…. ബോധം പോയോ..?
പൊട്ടിച്ചിരിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടാണ് എനിക്ക് സ്ഥലകാല ബോധംവന്നത്
ചുരം എത്താനായി തുടങ്ങി ഷട്ടറിനുള്ളിലൂടെ അരിച്ചെത്തുന്ന തണുപ്പ് ശരീരത്തിലേക്ക്
സൂചിമുനയാലെന്ന പോലെ തുളച്ചുകയറുന്നു. ഒന്നുകൂടി ചേർന്നിരുന്നു.. രണ്ടുപേരും തമ്മിലുള്ള
അകലം ഇല്ലാതായിരിക്കുന്നു അവൾ പുതച്ചിരുന്ന ഷാളിനുള്ളിലേക്ക് കയറിക്കൊള്ളാനുള്ള അവളുടെ ക്ഷണം നിരസിക്കാനായില്ല. ചുരമിറങ്ങാൻ തുടങ്ങി, കൂടിവരുന്ന തണുപ്പിൽ നിന്ന് രക്ഷപ്പെടാനായി ഷാളിനുള്ളിൽ ഒന്നൂടെ ചേർന്നിരുന്നു. തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു…നെൻചിലേക്ക് ചേർന്നിരുന്ന് അവൾ മയങ്ങാൻ തുടങ്ങി. ഞാൻ നിധികാക്കും ഭൂതത്തേപോലെ കണ്ണും മിഴിച്ചിരുന്നു.. സാവധാനത്തിൽ അവൾ മടിയിലേക്ക് തല വച്ച് കിടന്നു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ. ആചുമലുകളിൽ താളം പിടിച്ചുകൊണ്ട് ചുരുണ്ടമുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് ഞാൻ കണ്ണടച്ച് ദിവാസ്വപ്നങ്ങളിൽ മുഴുകി…
ഏയ്….. ഏയ്…. ആരോ തൊളിൽ തട്ടി വിളിക്കുന്നു…
ചേട്ടാ എന്റെ ബാഗ്.. വിട്.എനിക്ക് ഈ സ്റ്റോപ്പിൽ ഇറങ്ങണം
എന്റെ അടുത്ത സീറ്റിൽ ഇരുന്നിരുന്ന പയ്യനാണ് അവന്റെ ബാഗ് പകുതി എന്റെ മടിയിലാണ് ബാഗിന്റെ വള്ളി ഞാൻ കയ്യിൽ ചുറ്റി പിടിച്ചിരിക്കുകയാണ്, കണ്ണു തിരുമ്മി ഒന്നൂടെ നോക്കി അവളുടെ ചുരുണ്ട കാർകൂന്തലിനു പകരം പയ്യൻസിന്റെ ബാഗിന്റെ വള്ളി കയ്യിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു.. പെട്ടന്നു കൈ കുടഞ്ഞ് പയ്യന്റെ ബാഗ് വിട്ടുകൊടുത്തു…
സാറെ ബാക്കി വേണ്ടേ.. എന്തു പറ്റി, കയറിയപ്പോൾ തുടങ്ങിയ ഉറക്കമാണല്ലോ.. കണ്ടക്റ്റർ...
ഹോ… ഒന്നൂല്യാ…. "ഒരു ഒരുസുന്ദരസ്വപ്നം"
..പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു പാറി ................ലൈക്കി ..................കമന്റി:))))
ReplyDeleteനന്നായി പറഞ്ഞു വന്നിട്ട് പെട്ടെന്ന് സ്വപ്നത്തിൽ നിന്നുണർന്നത് പോലെ കൈ വിട്ടുകളഞ്ഞതായി തോന്നി.കഥക്ക് നല്ല ഫ്ലോ ഉണ്ടായിരുന്നു. നല്ല ചിത്രങ്ങളും.
ReplyDelete“ചാറ്റൽമഴ മുനിഞ്ഞുപെയ്യുന്നു” എന്ന ഭാഗം ശരിയാണോ? മുനിഞ്ഞുകത്തുന്ന വിളക്ക് എന്ന് കേട്ടിട്ടുണ്ട്. ഇതൊന്ന് നോക്കണം.
കൈനീട്ടമായിട്ട് പറഞ്ഞതെല്ലാം മോശമാണല്ലോ ഈശ്വരാ....!
ദേഷ്യമെല്ലാം കണ്ണൂർ മീറ്റിൽ തീർക്കാം അല്ലേ?
സ്നേഹപൂർവ്വം വിധു
ചേട്ടാ, ഹോ! ഒന്നു നൊസ്റ്റാൾജിക് മൂഡിലെത്തി വന്നപ്പോഴാണ് അ ചെക്കന്റെ ഒരു ബാഗ്... എന്നാലും ഇച്ചിരി കടുത്തുപോയീട്ടാ.. ബാക്കി സ്വപ്നം ഉടനെ കാണുമോ 100 ലൈക്ക്..
ReplyDeleteതലകെട്ട് കണ്ട് ഓടി വന്നതാ ..
ReplyDeleteഅപ്പോഴല്ലെ മ്മ്ടെ കുതിരവട്ടം പറഞ്ഞ 'ചൊരം' വഴിയുള്ള ആ പോക്ക്
ആ ചാറ്റല്‍ മഴയും , തണുപ്പും ......
" ആചുമലുകളിൽ താളം പിടിച്ചുകൊണ്ട് ചുരുണ്ടമുടിയിഴകളിൽ
വിരലോടിച്ചുകൊണ്ട് ഞാൻ കണ്ണടച്ച് ദിവാസ്വപ്നങ്ങളിൽ മുഴുകി…...."
ശ്ശോ!അപ്പോഴാ കുരുത്തംകെട്ട ചെക്കന്റെ ആ പന്ന ബാഗ്.....
പൊന്മളക്കാരാ, എഴുത്തിന് അപാരമായ ഒഴുക്ക്!
പ്രണത്തിന്റെ കുത്തോഴുക്ക് !!
ഹോ സ്വപ്നത്തിന് ഈ ഒഴുക്കാണെങ്കില്‍.....
ഇഷ്ടായി കേട്ടോ നല്ല പ്രണയം!!
ഓണാശംസകള്‍!!
രാവിലെ തന്നെ വായിച്ചപ്പോൾ ഉറക്കം മാറിക്കിട്ടി, കഥ എവിടെയോ പോകുമെന്ന് തോന്നിയെങ്കിലും ഒടുവിൽ ക്ലൈമാക്സ് നന്നായി.
ReplyDeleteഅടിപൊളി :-ലൈക്
ReplyDeleteഈ പ്രണയ മഴയില്‍ നനഞ്ഞു കുതിര്‍ന്ന് ഞാനും...
ReplyDeleteനല്ല ഒഴുക്കോടെ വായിച്ചു വന്നതാ,അപ്പോഴാ പയ്യന്‍സിന്റെ ഒരു ബാഗ്...!
എന്തായാലും സ്വപ്നം കൊള്ളാം.
ReplyDeleteആശംസകള്‍.
ഓരോ സ്വപ്നങ്ങളെ....... ബാഗിന് പോലും രക്ഷ ഇല്ലല്ലോ:-) സ്വപ്നത്തില്‍ ഒതുക്കേണ്ടിയിരുന്നില്ല. ഒരു പ്രണയകഥ ആയിട്ട് തന്നെ കൊണ്ട് പോകാമായിരുന്നു.
ReplyDeleteരാവിലെ തന്നെ നല്ല രസമായിട്ടു വായിച്ചു..പക്ഷെ അവസാനം ..ഇങ്ങനെയും ഒരു സ്വപ്നം ഉണ്ടോ?? ശരി, കണ്ണൂരില്‍ കാണാം..
ReplyDeleteishtayitoo... kalakki :P
ReplyDeleteഒരു... ഒരു.....സുന്ദരസ്വപ്നം.പ്രണയം മരണക്കിടക്കയിലായാലും വിട്ടുപോകാത്ത..നല്ല വികാരം..... അവസാനത്തെ ട്വിസ്റ്റ് വേണ്ടായിരുന്നൂ എന്നാണ് എന്റെ അഭിപ്രായം..ഇപ്പോൾ ബൂലോകത്തെ കഥകളിലെല്ലാം കാണുന്ന ഒരു പ്രവണതയാണിത്...നമുക്കൊന്ന് മാറ്റിചിന്തിച്ച് കൂടെ സഹോദരാ... പിന്നെ ഒരു കാര്യം ഇപ്പോൾ ബ്ലോഗുകളിൽ കമന്റിടാൻ പേടിയാണ്.. നന്നായിരുക്കുന്നൂ... മനോഹരം..എന്നൊക്കെ പറഞ്ഞില്ലെങ്കിൽ പലതും കേൾക്കേണ്ടിവരും....താങ്കൾ അതിൽ നിന്നും വ്യത്യത്ഥനായത് കൊണ്ടാണ് തുറന്നെഴുതിയത്..എല്ലാ നന്മകളും...
ReplyDeleteഇങ്ങനത്തെ സ്വപ്നം കാണുന്നത് ഒക്കെ കൊള്ളാം പക്ഷെ തല്ലു കിട്ടാതെ സൂക്ഷിക്കണം
ReplyDeleteതീവ്ര പ്രണയത്തിന്‍റെ സ്വപ്ന സാക്ഷാത്ക്കാരം.
ReplyDeleteവായിച്ചു വായിച്ചു രസം പിടിച്ചു വന്നതാ..... :)
ReplyDeleteഎല്ലാ മൂഡും പോയി ഹി ഹി ഹി
ReplyDeleteനല്ല എഴുത്ത്
ശ്ശൊ...! പറ്റിച്ചുകളഞ്ഞല്ലോ....പ്രണയം മൂത്തുവന്നപ്പോൾ പെണ്ണിന്റപ്പൻ പിടലിക്കു പിടിച്ചതുപോലെ ആയി...സാരമില്ല...കണ്ണൂർ മീറ്റിനു വരുന്നുണ്ടെങ്കിൽ, ബാക്കി സ്വപ്നം കൂടി കണ്ടിട്ട് വന്നാ മതി..
ReplyDeleteസ്വപ്നം കൊള്ളാം ആശംസകള്‍.
ReplyDeleteആകാംഷയോടെ വായിച്ചു വന്നപ്പോള്‍ .....! എല്ലാം നശിപ്പിച്ചു. ഇനിയൊരിക്കലും സ്വപ്നം കാണാന്‍ കഴിയാതെ പോട്ടെ.
ReplyDeleteഅല്ല പിന്നെ...
കിനാവിലൊരു നല്ലൊരു പ്രണയമഴ..!
ReplyDeleteponmalakkara
ReplyDeleteellam malarppodikarante swapnam pole ayallo
nalla rasamundayirunnu vaayikkaan
വൈകുന്നേരം വരെ വെള്ളം കോരിയിട്ടു വൈകിട്ട് കുടം ഇട്ടു ഉടച്ച പോലെ..
ReplyDeleteഹിന്ദികാര്‍ " केएलपिडि എന്നോ മറ്റോ പറയും"
ഒഴുക്കുള്ള ഭാഷ
പ്രിയപ്പെട്ട ജയചന്ദ്രന്‍,
ReplyDeleteപെയ്യാതെ പോയ പ്രണയത്തിന്റെ കാര്‍മേഘങ്ങള്‍...പെയ്യാതിരിക്കട്ടെ!അപ്പോള്‍ ഇനിയും തീവ്രതയോടെ സ്വപ്നം കാണാം!:)
ഭാഷയും ശൈലിയും വളരെ നന്നായി!അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു
ജയചന്ദ്രന്‍ ചേട്ടാ..പോന്മാളക്കര...സ്വപ്നം കൊള്ളാട്ടോ..
ReplyDeleteനല്ല പടങ്ങളും..
സാധാരണ നാട്ടു വര്‍ത്തമാനം പോലെയാ വായിക്കാന്‍ തുടങ്ങിയത്.പിന്നല്ലെ കഥയാണെന്നു മനസ്സിലായത്. ചെക്കന്റെ ബാഗ് ക്ലൈമാക്സില്‍ ഉഷാറാക്കി. അപ്പോ പ്രണയിക്കാനുമറിയാമല്ലെ?.ഏതായാലും ശ്രീമതിയോട് ബ്ലോഗൊക്കെയൊന്നു വായിക്കാന്‍ പറയണം!.
ReplyDeleteനല്ല ഒഴുക്കോടെ കഥ പറഞ്ഞു. എന്നാല്‍ അവസാന ഭാഗം ഒന്ന് കൂടി നന്നാകാംആയിരുന്നു എന്ന് എന്റെ തോന്നല്‍.
ReplyDeleteഹഹ്ഹ ,,, അവസാനം ഞാന്‍ പൊന്മള സാറ് പീഡനത്തില്‍ പ്രതിയാകുന്നതും, അതിന്റെ പേരില്‍ ഉണ്ടാകുന്ന കോലാഹലങ്ങളും പ്രതീക്ഷിച്ചുവന്ന എന്നെ ,വെറുതെ ആശിപ്പിച്ചല്ലോ സാറെ!!
ReplyDeleteഏറ്റവും ഇഷ്ടം അവസാന ഭാഗം !!
തരക്കേടില്ലാ......
ReplyDeleteആശംസകൾ..
ഹമ്പട കള്ളാ....!
ReplyDeleteഇനി ബസ്സിൽ അടുത്തിരുന്നുറങ്ങിയാൽ സൂക്ഷിക്കണമല്ലോ!
ഹ! ഹ!!
ച്ഛാ............യ്! കളഞ്ഞ്
ReplyDeleteആ മഴേം, കുളിരും, ചുരോം, ആകെകൂടി നല്ലൊരു മൂഡിലങ്ങനെ രസിച്ചിരിക്യാരുന്നു.
എല്ലാം കൊണ്ടോയി കളഞ്ഞ്, ശ്ശോ! ഇനി സ്വപ്നം കാണുമ്പൊ സ്വന്തായി ഒരു ബാഗ് കയ്യില്‍ വച്ചേക്കണം. കണ്ടവന്മാര് ഉണര്‍ത്തൂലല്ലോ.
അപ്പൊ വീണ്ടും കാണാം :)
ആ സ്വപ്നത്തിന്റെ ബാക്കി ഉടന്‍ കാണുക.അറിയിക്കുക.
ReplyDeleteരസത്തോടെ വായിച്ചു പോയി. അവസാനം വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഒരു കഥപോലെ ആകുമോ എന്ന് തോന്നി, ആയില്ല. എങ്കിലും നന്നായി. ഭാവുകങ്ങള്‍.
ReplyDeleteനല്ല ഒഴുക്കോടെ പറഞ്ഞു വന്നതായിരുന്നു.... ചുരം കയറി അങ്ങിനെ അങ്ങ് പോകുമ്പോള്‍ എന്തിനാ ആ ബാഗിനെ ഇടയില്‍ കൊണ്ട് ചാടിച്ചത്..... എല്ലാം നശിപ്പിച്ചു. നല്ല ഒഴുക്കോടെ പറഞ്ഞു വന്നു .. ഭാവുകങ്ങള്‍
ReplyDelete