Tuesday, August 30, 2011

കണ്ണൂർ മീറ്റിന്റെ അങ്കച്ചമയങ്ങൾ


കണ്ണൂർ.... കണ്ണൂർ.... കണ്ണൂർ.....
ഞാൻ കണ്ണൂരിലെക്കുള്ള പുറപ്പാടിലാണ് ..........
വേണ്ടപ്പെട്ട എല്ലാവരേയും കണ്ട് യാത്ര പറയൽ തുടങ്ങി. എന്തായാലും മീറ്റാതെ ജീവിതമില്ല..!! എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. കണ്ണൂരിൽ ശരിക്കും ബുദ്ധി ഉറക്കുന്നതിനു മുമ്പ് പോയതാണ് N.M.G.B യുടെ ടെസ്റ്റ് എഴുതാൻ 82,83 കാലഘട്ടത്തിലാണ് അന്ന് അവിടന്നു കഴിച്ച കടുക്കയുടെ സ്വാദും എരിവും ജീവിതത്തിൽ മറക്കാൻ പറ്റില്ല.  വിശപ്പിന്റെ ആധിക്യം കാരണം എരിവു നല്ലപോലെ ഉണ്ടായിട്ടും നാട്ടിൽ അന്നൊന്നും സാധാരണ കിട്ടാത്ത ഐറ്റമായതിനാലും  കടുക്ക കണക്കിലധികം കഴിച്ചു. പരീക്ഷ തുടങ്ങാൻ ഒരു മണിക്കൂർ കൂടി ഉണ്ടാകും സമയം പോകുംതോറും വായിലെ എരിവും നീറ്റലും കൂടിക്കൂടി വരുന്നു...  പരീക്ഷക്കു കയറുന്നതിനു മുമ്പായി രണ്ടു മിഠായി വാങ്ങി വായിലിട്ടു.. ടൗണിൽ തന്നെ യുള്ള ഒരു സ്കൂളിലാണു പരീക്ഷ..  ഹാളിൽ കയറി  ഒരു   ബഞ്ചിൽ   രണ്ട്       പേർ
റൂമിൽ ഏറ്റവും പിറകിലെ ബഞ്ചിലാണ് എന്റെ സീറ്റ്,  അതും ഒരു മൂലക്കൽ ഞാൻ സീറ്റിലിരുന്നു എന്റെ ബഞ്ചിൽ മറുതലക്കൽ ഒരു ജീവനില്ലാത്ത ചേച്ചി..  ഈനാം പേച്ചിക്ക്  മരപ്പട്ടി കൂട്ട്..  എന്റെ മുൻപിലെ ബഞ്ചിൽ  രണ്ടു ചേച്ചിമാർ ഓർമ്മ ശരിയാണെങ്കിൽ തൊട്ടു മുൻപിൽ ഒരു ധാവണിക്കാരിയും ബഞ്ചിന്റെ മറുതലക്കൽ ഒരു സാരിക്കാരിയും. ധാവണിക്കാരി ഓർഡിനറി സാരിക്കാരിചേച്ചി ഒരു സൂപ്പർ എക്സ്പ്രസ്  അന്നത്തെ കാഴ്ചപ്പാടിൽ പറഞ്ഞാൽ സിനിമാനടി പ്രമീളയുടെ ഒരു ഫോട്ടൊസ്റ്റാറ്റ് കുറച്ചൂടി വണ്ണമുണ്ട്.. നല്ല കളറും. എന്തായാലും നല്ല കാഴ്ച  തന്നെ അന്നത്തെ 2by2 എന്നു പേരുള്ള ഉള്ളിലുള്ളതു  മുഴുവൻ പുറത്തു കാണുന്ന തരത്തിലുള്ള
തുണിയുടെ ബ്ലൗസ് ഒരു മൂന്നാലുവർഷം മുൻപ് തയ്ച് ഇട്ടതാണെന്നു തോന്നുന്നു.ബ്ലൗസിന്റെ ഉള്ളിൽ കിടന്ന് ചേച്ചി വലുതായതാകണം അല്ലാതെ ഇത്ര ടൈറ്റായ ഒരു കുപ്പായത്തിനകത്തു കയറാൻ ഒരു നിലക്കും സാധിക്കില്ല.ചേച്ചി ഇപ്പ പൊട്ടിത്തെറിക്കും എന്നു തോന്നും കണ്ടാൽ.. പരീക്ഷ തുടങ്ങി ഉത്തരങ്ങൾ ഒരു പിടിയും കിട്ടുന്നില്ല.. വായിലെ മിഠായിയുടെ മധുരം കഴിഞ്ഞതോടെ ചുണ്ടും വായും വീണ്ടും എരിഞ്ഞു നീറാൻ തുടങ്ങി മുൻപിലെ ചേച്ചിയുടെ ഇരിപ്പുവശം കാണുമ്പോൾ വായിൽ വെള്ളം നിറയുന്നതിനാൽ എരുവിനു ഒരു ചെറിയ കുറവ് തോന്നും ഇടക്കിടെ.  കുറച്ച് കഴിഞ്ഞപ്പോഴെക്കും വയറ്റിന്റെ ഉള്ളിൽ നിന്നും  ഉരുൾ പൊട്ടലുകൾ തുടങ്ങി.. ചില കളകളാരവങ്ങളും അപശബ്ദങ്ങളും പുറത്തുവരാനും തുടങ്ങി. ഇതുകേട്ട് നിശ്ശബ്ദമായിരിക്കുന്ന ഹാളിലെ എല്ലാവരും തിരിഞ്ഞു നോക്കി.. പിന്നെ ഇടക്കിടെ ശബ്ദം കേട്ടാലും ഇല്ലെങ്കിലും ആണുങ്ങൾ തിരിഞ്ഞു നോക്കൽ തുടർന്നു. ഇപ്പോഴാണു പലരും എന്റെ മുൻപിൽ ഇരിക്കുന്ന പൊട്ടിത്തെറിക്കാൻ വെമ്പിനിൽക്കുന്ന ചേച്ചിയെ ശരിക്കും കണ്ടത്.. എന്തായാലും എനിക്കു സമാധാനമായി.. എനിക്കൊ ഒന്നും എഴുതാൻ കഴിയില്ല.. ഹാളിലുള്ള ആണൊരുത്തനും പരീക്ഷ പാസാകില്ല.. എല്ലാവരും തിരിഞ്ഞും ചെരിഞ്ഞും മറിഞ്ഞും നോക്കി ചേച്ചിയുടെ ചോരകുടിക്കുകയാണ്... ഇതു ശ്രദ്ധയിൽ പ്പെട്ട ചേച്ചി ഒന്നൂടി ഇളകിയിരുന്നു 'മസാലദയായി' ഇടക്ക് എന്നെ നോക്കി ഒരു പുഞ്ചിരിയും.. പരീക്ഷയുടെയും അന്തരീക്ഷത്തിലേയും ചൂട് കൂടി തുടങ്ങിയപ്പോൾ  മസാല ചേച്ചി വിയർക്കാൻ തുടങ്ങി വിയർപ്പിന്റെ മുത്തുമണികൾ വയറിന്റെ മടക്കുകൾക്ക് മുകളിലൂടെ ഒഴുകുന്നതു നോക്കി ഇരിക്കലായി എന്റെ പണി... ഇടക്കിടെ ടവൽ എടുത്ത് കാർകൂന്തൽ പൊക്കി കഴുത്തിന്റെ പിൻഭാഗവും മുൻഭാഗവും തുടക്കുമ്പോൾ പപ്പട വട്ടത്തിൽ വലുതായി വരുന്ന നനവിലൂടെ ബ്ലൗസിനുള്ളിലെ കാഴ്ചകളും സെക്കന്റ് പേപ്പറും വ്യക്തമായി കാണാൻ തുടങ്ങി... അക്കാലത്ത് ഒരു A  പടത്തിൽ കാണാവുന്നതിനേക്കാൾ പരീക്ഷാ ഹാളിലിരുന്നു കാണാൻ കഴിഞ്ഞൂന്ന് ചുരുക്കം. എന്റെ വയറ്റിനുള്ളിൽ കോളിളക്കം വർദ്ധിച്ചതിനാൽ സമയം കഴിയുന്നതിനു മുൻപെ ഹാളിൽ നിന്നു ചാടി ഓടി....സ്കൂളിന്റെ പിൻ ഭാഗത്തുള്ള മൂത്രപ്പുരയുടെ അടുത്തെത്തിയപ്പോഴേക്കും കെട്ടുപൊട്ടി...ആദ്യം കണ്ട തകര വാതിൽ തള്ളിത്തുറന്നകത്തു കയറിയതേ ഓർമ്മയുള്ളൂ 'വയർ മൊത്തം കാലിയായി' കുറേശ്ശെ നീറ്റൽ ഉണ്ട്.. ഹൗ ആശ്വാസായി...  മെല്ലെ റെയിൽവേ സ്റ്റേഷനിലേക്ക് വച്ചു പിടിച്ചു.. ബസ്സിനു പോകാനുള്ള ധൈര്യമില്ല... ട്രെയിനിലാകുമ്പം ബാത്ത് റൂം ഉണ്ടാകൂല്ലോ...സ്റ്റേഷനിലെ ബാത്ത് റൂം കണ്ടുപിടിച്ച്
 രണ്ടാം റൗണ്ട് കഴിഞ്ഞുവരുമ്പോൾ റയിൽവേ സ്റ്റേഷനിലെ സിമന്റു ബഞ്ചിനു ചുറ്റും ഒരു
ആൾക്കൂട്ടം..  പൊതുവെ ദുർബലനും ഇപ്പോ വയറിളക്കത്താൽ വിവശനുമായ ഞാൻ
ഒന്നെത്തിനോക്കി നമ്മുടെ മസാലദോശ ചേച്ചിക്കു ചുറ്റും പഴംചക്കയിൽ മണിയനീച്ച പൊതിഞ്ഞപോലെ ചുറ്റും കൂടി പരീക്ഷാ വിശകലനമാണ് ഉദ്യോഗാർഥികൾ..  അവിടെ
മണം പിടിച്ച് നിൽക്കണം എന്ന അതിയായ ആഗ്രഹമുണ്ടായിട്ടും നേരെ നിൽക്കാൻ കെൽപ്പില്ലാത്തതിനാൽ അടുത്തുള്ള ഒരു സിമന്റു ബഞ്ചിൽ മാനം നോക്കി മലർന്നുകിടന്നു...  "വായയും ചുണ്ടും എരിഞ്ഞു നീറിയപ്പോൾ മിഠായി വായിലിട്ടാൽ സമാധാനം കിട്ടിയിരുന്നു... ഇതിപ്പോൾ അടിഭാഗത്ത് ഭയങ്കര എരിവും നീറ്റലും... എന്തുചെയ്യും സിമന്റു ബഞ്ചിൽ കിടന്നു ഞളിപിരികൊണ്ടു......
തലേദിവസം ബാക്കിയായ കടുക്ക കുറച്ചു എരിവും മസാലയും കൂടി ഒന്നു ഉഷാറാക്കിയതാണ് ഞാൻ വെട്ടി വിഴുങ്ങിയത്. അതാണത്രെ ഓയിൽ സീൽ പോകാൻ കാരണം രാത്രി തിരിച്ചു പോരുമ്പൊൾ ട്രെയിനിൽ നിന്നു പരിചയപ്പെട്ട ഒരു കോഴിക്കോട്ടുകാരൻ പണ്ടാരി പറഞ്ഞു തന്നതാണ് ഈ വിവരം
എന്തായാലും ഇതിനു ശേഷം യാത്രയിൽ നോൺ വെജ് പൊതുവെ കഴിക്കാറില്ല......
*********************************************************************

എന്തായാലും കണ്ണൂർ മീറ്റിനെത്തണം ഉള്ളിൽ ആശങ്കകളും ഭയവുമുണ്ട്.......
മീറ്റുകൾ കുറച്ചായി   ഏപ്രിൽ 2011   മുതൽ  ഒരു ഹരമായിട്ടുണ്ട്. അഞ്ച് മാസത്തിനുള്ളിൽ നാലാമത്തെ മീറ്റ് പങ്കെടുത്തേ പറ്റൂ.. തിരൂർ,   എർണാബ്ലം,   തൊടുപുഴ എന്നീ മീറ്റുകൾക്കു ശേഷവും ബൂലോകത്ത് ഒരു പുലിപോയിട്ട് ഒരു പൂച്ച പോലും ആകാൻ കഴിയാതെ ബ്ലോഗ്..ബ്ലോഗ്.. എന്നു പറഞ്ഞു നടക്കുന്ന എന്നെ നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും മാറ്റി നിർത്തി ത്തുടങ്ങിയിട്ടുണ്ട്... ഇത് എന്റെ ലാസ്റ്റ് മീറ്റാകുമോ എന്ന സംശയം ഇല്ലാതില്ല... എന്റെ  വിളർച്ച കണ്ട് ഭയപ്പെട്ട പലരും എന്നെ നേരിട്ടും കമന്റിലൂടെയും ദൂതന്മാർ മുഖേനയും ഭീഷണിപ്പെടുത്തുന്നുണ്ട്.. ഉത്തര കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂർ ഭാഗത്തുള്ള ചില പുള്ളിപ്പുലികൾ ഇതിന്റെ പിന്നിൽ ചരടുവലികൾ നടത്തുന്നുണ്ട്...  എന്നെ ശരിപ്പെടുത്തുന്നതിനായി കണ്ണൂരിൽ ഒരു വനിതാകമ്മിറ്റി പോലും രൂപീകരിച്ചിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു..എന്നെ രാഷ്ട്രീയമായും കായികമായും നേരിടും
എന്ന് ചില ബ്ലോഗ് ലീഡേർസ് അറിയിച്ചതിനാൽ ഞാൻ ഒരു സ്പെഷ്യൽ കുപ്പായം തുന്നിച്ചിട്ടുണ്ട്
ചുവപ്പ്, കാവിപച്ച, വെള്ള, എന്നീ കളറുകൾ ഒരുപോലെ ചേർത്ത് ഖദറിൽ പ്രത്യേകം തയ്യാർ ചെയ്തത്. ഈ വസ്ത്രവും ധരിച്ച് കച്ചയും മുറുക്കി അങ്കത്തിനു ഞാനുണ്ടാകും കണ്ണൂരിൽ. കുറച്ച് വെട്ടിനിരത്താനുണ്ടവിടെ.  മർക്കടമുഷ്ടിയും, ധാർഷ്ട്യവും,ഗൂണ്ടായിസവും, കാലുമാറ്റവും, വെട്ടും,കുത്തും, വെടിവെപ്പും,പാരവെപ്പും നിറഞ്ഞാടുന്ന കണ്ണൂരിന്റെ മണ്ണിലേക്ക് ഇതാ ഒരു ബ്ലോഗ്  സേവകൻ കടന്നു വരികയാണ്......  കണ്ണൂർ മീറ്റിനുശേഷം മാത്രമേ നമ്മുടെ പഴയകാല ബ്ലോഗർ മഹാബലി പാതാളത്തിലേക്ക് തിരിച്ചു പോകുകയുള്ളൂ... അദ്ദേഹത്തെ ഇതുവരെ  ആരും ക്ഷണിച്ചിട്ടില്ല എന്നു     എന്നെ വ്യസനസമേതം അറിയിച്ചിരുന്നു... എന്തായാലും സാരമില്ല ഞാൻ വരുമ്പോൾ അദ്ദേഹവും കൂടെ ഉണ്ടാകും എനിക്കുള്ള സ്വീകരണം കണ്ട് മഹാബലി അദ്ദേഹത്തിനുള്ളതാണെന്നു കരുതി സന്തോഷിച്ചുകൊള്ളും

വനിതാ കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക് താലം എടുക്കുന്നതെല്ലാം ചെറുപ്പക്കാരികളായിക്കോട്ടെ... പെൻഷൻ പറ്റിയ ചില ബ്ലോഗിണിമാർ അവിടെയും ചാടിക്കേറി  വരാനുള്ള സാദ്ധ്യത കാണുന്നുണ്ട്  ദയവായി ഒന്നു ശ്രദ്ധിക്കുമല്ലോ....പിന്നെ ആൺ കമ്മിറ്റിയിൽ എന്തിനാണീ അന്യ നാട്ടുകാർ കണ്ണൂരും പരിസരപ്രദേശങ്ങളിലും ഒരു കുമാരനല്ലാതെ വേറെ ആരും ഇല്ലേ.. ഹും.... ഒരു പരദേശി ബോൺസായ് ചോപ്രയും.. നാട്ടിലില്ലാത്ത ഒരു നാടകക്കാരൻ അറബിയും..  മോഷം.... മോഷം.... കുമാരനാണെങ്കിൽ ഇപ്പഴും മാലിനിമാരുടെ  B നിലവറയും നോക്കി നടപ്പാണ് മുൻപ് എർണാകുളം മീറ്റിനു തലേദിവസം കച്ചേരി പടി ജങ്ഷനിൽ മാലിനിമാരുടെ A നിലവറയും നോക്കി ഒരു ചുവന്ന ബനിയനുമിട്ട് വായിൽ നോക്കി നടന്നതിനു പോലീസ് പിടിച്ചതിൽനിന്നും നമ്മുടെ എർണാബ്ലം മീറ്റ് മുതലാളി.. ഡോ. ജയൻ ഏവൂർ സാറിന്റെ ആയുർവേദബലം കൊണ്ടും സഹ: ബ്ലോഗർ ചാണ്ടിച്ചന്റെ മസിൽ ബലം കൊണ്ടും രക്ഷിച്ചെടുത്തതാണ്..
ബ്ലോഗിണി മാരുടേയും മാലിനിമാരുടേയും കണ്ണിലുണ്ണിയായ കുമാര പ്രഭോ. നമോവാകം....
തലേദിവസം തന്നെ എത്തുന്ന മഹാ
നായ എനിക്കും ബലിക്കും പള്ളിയുറങ്ങാൻ മാടായിക്കുന്നിലെ കൊട്ടാരം ഒരുക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.കിടക്കാൻ സപ്രമഞ്ചക്കട്ടിലില്ല..  പകരം മാതൃഭൂമിയിൽ കിടക്കേണ്ടിവരും.. എന്നു പറയുന്ന ബോൺസായ് ചോപ്രയോട് ഹേ... എന്തു വിവരക്കേടാണിത്.. കണ്ണൂരിന്റെ പൾസറിഞ്ഞാണോ ഈ പറയുന്നത്.. മാടായിക്കുന്നിൽ മാതൃ ഭൂമിക്കും മനൊരമക്കും പ്രവേശനമുണ്ടോ....??? അതിനായി  എൻ സുഹൃത്ത് ബലി പാതാളത്തിൽ നിന്നും ഒരു സ്പെഷൽ എഡിഷൻ പത്രം 
             "മലയാള ജന്മ മാധ്യമ ദേശ ചന്ദ്ര ദീപികാ ഭൂമി "
കൊണ്ടു വരുന്നതും അതിൽ പള്ളിയുറങ്ങുന്നതുമാണ് ..മഹാബലിക്ക് കാണാനായി വല്ല ഐറ്റം നമ്പർ ഡാൻസോ സിനിമാറ്റിക് ഡാൻസൊ ഒരുക്കാവുന്നതാണ് കുടിക്കാൻ പാനീയം തിരഞ്ഞെടുക്കുമ്പോൾ അയൽ രാജ്യമായ മയ്യഴിയിലെ വിലകുറഞ്ഞ കാട്ട്‌റായി തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കണേ.... എന്നഒരു അപേക്ഷയുണ്ട്. കമ്മിറ്റിക്കാരൻ നാടകക്കാരൻ അറബി വരുമ്പഴ് കൊണ്ടുവരുന്ന വിദേശി പാനീയമായാൽ സന്തോഷമായി......

പിന്നെ ഒരുകാര്യം നിങ്ങളുടെ സ്വീകരണരീതി അനുസരിച്ച് അടിക്കുകയാണെങ്കിൽ തലക്കുതന്നെ പെടക്കണം ഒറ്റ അടിക്കു തന്നെ പണിതീരണം.. അല്ലാതെ കയ്യൊ കാലോ ഒടിഞ്ഞ്.. പ്ലാസ്റ്ററിട്ടു കിടക്കാൻ ഒരിതില്ല..    വെട്ടാണെങ്കിൽ തലതന്നെ വെട്ടണം..    കുത്താണെങ്കിൽ ചങ്കിനു തന്നെ കേറ്റണം.. വെടിയാണെങ്കിൽ ജസ്റ്റ് ചെസ്റ്റ് പീസിൽത്തന്നെ കയറിക്കോട്ടെ  ടിഷ്യും... ടിഷ്യും..ടിഷ്യും.. നാലെണ്ണം  ഹാ...... റം...റം...റം... (വായിൽ ഒഴിച്ചു തരണം) അന്ത്യാഭിലാഷം.. അന്ത്യാഭിലാഷം..
അല്ല ഇനി പോലീസ് സ്റ്റേഷനിൽ വച്ചുണ്ടാക്കുന്ന ബോംബാണെങ്കിലോ.. അനിക് സ്പ്രേ യുടെ പരസ്യം പോലെ പൊടി പോലും പാടില്ലാ കണ്ടു പിടിക്കാൻ..
അങ്ങിനെയാണെങ്കിൽ എനിക്കു വണ്ടിക്കൂലിയും ലാഭം... പാതാളത്തിലേക്ക് മഹാബലി യുടെ കൂടെ പോകാം ഒറ്റക്ക് നടന്ന് വഴി തെറ്റണ്ടല്ലോ....
.
 എന്നാ കുറിച്ചോളൂ അങ്കം...  വച്ചോളൂ അങ്കക്കിഴികൾ........
 വരുന്നൂ പൊന്മളക്കാരൻ............







28 comments:

  1. കണ്ണൂരാണ്‌ എന്ന് വിചാരിച്ച് വേറെ ഒരിടത്തും ഇറങ്ങി കളയല്ലേ.ഫോട്ടോകള്‍ക്കായി കാത്തിരിക്കുന്നു

    ReplyDelete
  2. ജീവനോട്‌ കൂടി തിരിച്ചു വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം . പടച്ചോനെ ഈ കുഞ്ഞാടിനെ നാടന്‍ ബോംബില്‍ നിന്നും വടി വാളില്‍ നിന്നും കാത്തുകൊള്ളണമേ.. നല്ല മീറ്റ്‌ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. എന്റെ ഫഗവാനേ...മീറ്റിറ്റിന്റന്ന്
    ഇത്തരം നോക്കി ചോരകുടിക്കുന്നവരുടെയിടയിലേക്കാണല്ലോ , സ്ഥിരം നേരിട്ട് ചോരമോന്തുന്ന എന്നെ നീ തള്ളിവിടുന്നത്...!

    ReplyDelete
  4. കണ്ണൂര്‍ മീറ്റിന്ന് എത്താനാവില്ല. വിശദമായ കുറിപ്പ് ചേര്‍ക്കണേ.

    ReplyDelete
  5. ൻ തുടങ്ങി മുൻപിലെ ചേച്ചിയുടെ ഇരിപ്പുവശം കാണുമ്പോൾ വായിൽ വെള്ളം നിറയുന്നതിനാൽ എരുവിനു ഒരു ചെറിയ കുറവ് തോന്നും ഇടക്കിടെ. കുറച്ച് കഴിഞ്ഞപ്പോഴെക്കും വയറ്റിന്റെ ഉള്ളിൽ നിന്നും ഉരുൾ പൊട്ടലുകൾ തുടങ്ങി.. ചില കളകളാരവങ്ങളും അപശബ്ദങ്ങളും പുറത്തുവരാനും തുടങ്ങി. ഇതുകേട്ട് നിശ്ശബ്ദമായിരിക്കുന്ന ഹാളിലെ എല്ലാവരും തിരിഞ്ഞു നോക്കി.. പിന്നെ ഇടക്കിടെ ശബ്ദം കേട്ടാലും ഇല്ലെങ്കിലും ആണുങ്ങൾ തിരിഞ്ഞു നോക്കൽ തുടർന്നു. ഇപ്പോഴാണു പലരും എന്റെ മുൻപിൽ ഇരിക്കുന്ന പൊട്ടിത്തെറിക്കാൻ വെമ്പിനിൽക്കുന്ന ചേച്ചിയെ ശരിക്കും കണ്ടത്.. എന്തായാലും എനിക്കു സമാധാനമായി.. എനിക്കൊ ഒന്നും എഴുതാൻ കഴിയില്ല.. ഹാളിലുള്ള ആണൊരുത്തനും പരീക്ഷ പാസാകില്ല.. എല്ലാവരും തിരിഞ്ഞും ചെരിഞ്ഞും മറിഞ്ഞും നോക്കി ചേച്ചിയുടെ ചോരകുടിക്കുകയാണ്... ഇതു ശ്രദ്ധയിൽ പ്പെട്ട ചേച്ചി ഒന്നൂടി ഇളകിയിരുന്നു 'മസാലദയായി' ഇടക്ക് എന്നെ നോക്കി ഒരു പുഞ്ചിരിയും..

    eswaraaa,,,, bhagyavan.. pareeksha thottaletha ormakal bakkiyille..

    ethanum chila rashtreeyakkar katti kuttunna koprayathinu pavam kannurkkare mothathil adhikshepikkaruthu,, prathikshedham

    ReplyDelete
  6. “ബ്ലൗസിന്റെ ഉള്ളിൽ കിടന്ന് ചേച്ചി വലുതായതാകണം അല്ലാതെ ഇത്ര ടൈറ്റായ ഒരു കുപ്പായത്തിനകത്തു കയറാൻ ഒരു നിലക്കും സാധിക്കില്ല.“

    “എനിക്കൊ ഒന്നും എഴുതാൻ കഴിയില്ല.. ഹാളിലുള്ള ആണൊരുത്തനും പരീക്ഷ പാസാകില്ല.. എല്ലാവരും തിരിഞ്ഞും ചെരിഞ്ഞും മറിഞ്ഞും നോക്കി ചേച്ചിയുടെ ചോരകുടിക്കുകയാണ്...“

    ഇത്രേം ഫലിതങ്ങളൊക്കെ മനസീ വച്ചാണ് നടപ്പല്ലേ! ചേച്ചീം പിള്ളാരുമൊന്നും കാണേണ്ട!

    ReplyDelete
  7. “ബ്ലൗസിന്റെ ഉള്ളിൽ കിടന്ന് ചേച്ചി വലുതായതാകണം അല്ലാതെ ഇത്ര ടൈറ്റായ ഒരു കുപ്പായത്തിനകത്തു കയറാൻ ഒരു നിലക്കും സാധിക്കില്ല.“
    അത് കലക്കി... നമ്മക്കിട്ട് പണിഞ്ഞു അല്ലേ, ശര്യാക്കിത്തരാ.

    ReplyDelete
  8. നമ്മൾ കണ്ണൂരുകാർ ഒരു വിധത്തിൽ വെട്ടും,തിരുത്തും,കുത്തും,കോമയുമൊക്കെ നിർത്തി മഹാന്മാരായിരിക്കുകയാണ്. ബലിയില്ല.അതൊക്കെ നിർത്തി മാന്യന്മാരായിട്ടുണ്ട്.
    അല്ല ഒന്നാലോചിച്ചാൽ,മേലെ പറഞ്ഞ തരം ചേകവന്മാരെ കൊല്ലാതെ വിടുന്നതെങ്ങനെ? ഈ ടൈപ്പ് സാധനങ്ങളല്ലേ കണ്ണൂർക്കാരെക്കൊണ്ട് വാക്കത്തി എടുപ്പിക്കുന്നത്?ഇപ്പോഴതെല്ലാം നിർത്തിയതു കൊണ്ട് നമുക്കിപ്പോൾ ഒരു നല്ല പുതിയ ബസ് വെയിറ്റിങ്ങ് ഷെൽട്ടർ പോലും ഉണ്ടാകുന്നില്ലെന്ന് ഓർക്കണം.നമ്മുടെ നാട്ടിലെ ഷെൽട്ടറുകളെല്ലാം രക്തസാക്ഷികളുടെതാണ്. പുതിയ ഷെൽട്ടറുകൾ ഇനിയും ഉണ്ടാക്കണോ?

    പോട്ടെ. പരീക്ഷ പാളിയെങ്കിലും പോസ്റ്റിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്കും പഴയ ഓർമ്മ പുതുക്കാനുതകി.ഞാനും കുറെ പരീക്ഷകൾ എഴുതിയിട്ടുണ്ട്.പക്ഷേ പെണ്ണുങ്ങളെ നോക്കി പരീക്ഷ കൊളമാക്കിയിട്ടില്ല. മറിച്ച്, അവരുടെതെല്ലാം അവരുടെ പൂർണ്ണ സമ്മതപ്രകാരം കാണാൻ എനിക്ക് ചാൻസ് കിട്ടുകയാണുണ്ടായത്. അവർ എനിക്ക് പരീക്ഷാഹാളിൽ നിന്ന് മുഴുവനും കാട്ടിത്തരുന്ന വിധത്തിലുള്ള ഒരു സമീപനമായിരുന്നു എന്റേത്. അതിനുള്ള ക്ലാമർ അന്ന്(ഇന്നും)എനിക്കുണ്ടായിരുന്നു. പരീക്ഷാ ഹാളിലെത്തുന്ന പെണ്ണുങ്ങൾ ഒരു ദൌർബല്യമായിരുന്നു ശ്രീ പൊന്മളക്കാരന് എങ്കിൽ എനിക്കവർ ശക്തിയായിരുന്നു. വെറും 50 നയാപൈസയുടെ മുട്ടായികൾ കൊണ്ടാണ് ഞാൻ സഹ പരീക്ഷികളുടെ എല്ലാം സ്വന്തമാക്കിയിരുന്നത്. ടെൻഷൻ മാറ്റൂ,ഫ്രീയാകൂ,പരീക്ഷയെ നേരിടാൻ ഞാൻ സഹായിക്കാം എന്ന് പറഞ്ഞ് മുട്ടായി കൊടുത്താൽ അന്നത്തെ പെണ്ണുങ്ങൾ എല്ലാം വീഴുമായിരുന്നു. അല്ലാതെ മുട്ടായി സ്വന്തം വായിലിടലല്ല. പിന്നല്ലേ കളി! പെണ്ണുങ്ങൾ സ്വന്തമായിട്ടുള്ളത് മുഴുവനായി വിശാലമായി കാണിച്ചു തരും. അതും നോക്കി സ്വന്തം പേപ്പറിൽ പകർത്തിയാൽ നമ്മുടെ കാര്യം ക്ലീൻ. പെണ്ണുങ്ങൾ കാലുകൾക്കിടയിലാണ് അവരുടെ പ്രോപ്പർട്ടികൾ ഒളിപ്പിച്ചു വയ്ക്കുക. അവിടെ ധാരാളം ഞൊറിവുകൾ ഉണ്ടാകുമല്ലോ-സാരിയുടെ! അതിനിടെ ബുക്കും പേപ്പറും വച്ചാൽ ആരുമറിയില്ല. അങ്ങനെ ചേച്ചി മാരുടെ ചെലവിൽ പരീക്ഷ പാസ്സാകാനും ഒരു യോഗം വേണേയ്
    ബാക്കിയെല്ലാം മീറ്റിൽ തീർക്കുന്നതാകും നല്ലതെന്നു തോന്നുന്നു.
    ഇതെന്തായാലും ഒരു നല്ല തമാശയുള്ള പോസ്റ്റ് തന്നെ.ആശംസകൾ

    ReplyDelete
  9. കുമാരന് പണി കൊടുത്തത് ഇഷ്ടായി.. അങ്ങിനെ വേണം.. കുമാരനും പൊന്മളക്കാരനും അങ്ങിനെ വേണം :):)

    ReplyDelete
  10. എന്റെ വിലയിരുത്തലിന് പറ്റിയ തെറ്റാണൊ എന്നറിയില്ല. എങ്കിലും പറയട്ടെ, പൊന്മളക്കാരന്റെ എഴുത്തിന് ഗൗരവും കുറയുന്നതായൊരു തോന്നല്‍!

    ReplyDelete
  11. മുമ്പിലിരിക്കുന്ന ചേച്ചിയുടെ സെക്കന്റ് പേപ്പര്‍ നിരീക്ഷിക്കുന്ന ഈ കശ്മലനെ കണ്ണൂരിലെ വാളന്റിയര്‍മാരായ ബ്ലോഗിണിമാര്‍ പ്രത്യേകം സൂക്ഷിക്കുക.
    ബാക്കി മീറ്റ് ദിവസം തലേന്ന് ഞാന്‍ അവിടെ വന്നിട്ട് തരാം.

    ReplyDelete
  12. നാട്ടിലെത്തട്ടെ, എന്നിട്ടുവേണം അങ്കക്കിഴി വെക്കാന്‍..

    ReplyDelete
  13. എന്നാലും എന്റെ ചേട്ടാ, വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഒരു പരീക്ഷാ ഹാളിനെ ഇത്രമാത്രം നൊസ്റ്റാൾജിക്കാക്കി ഓർമ്മിച്ചിരിക്കണമെങ്കിൽ, ആ ചേച്ചിയെ മനസിൽ നിന്നു ഇതേവരെ കലഞ്ഞിട്ടില്ലല്ലേ... നമിച്ചു..

    ReplyDelete
  14. തമാശയ്ക്ക് വേണ്ടി എഴുതിയതാവും അല്ലെ? ഏതായാലും സ്വഭാവം തുറന്നു കാണിച്ചു.
    ഇറുകിയ ബ്ലൗസ് ഇട്ട പെണ്‍കുട്ടി എന്തായാലും അത്ര ധനിക ആയിരുന്നിരിക്കില്ല. ഈ ടെസ്റ്റ് പാസ്സാകണം ഒരു ജോലിവേണം എന്ന ചിന്തയിലാവും പരീക്ഷയ്ക്ക് എത്തിയത്.
    സ്ത്രീകളെ അല്പം കൂടി മാനിയ്ക്കണം താങ്കളുടെ ഭാര്യയേയോ പെങ്ങളെയോ മകളെയോ ഈ വിധമാണ് മറ്റൊരാള്‍ വീക്ഷിക്കുന്നതെങ്കില്‍ ഇഷ്ടമാവുമോ? ഈ പൊസ്റ്റ് വായിച്ചാല്‍ എല്ലാ ബ്ലോഗേഴ്സും ഒരേ പോലെ പ്രതികരിക്കുമോ? എഴുതാന്‍ കഴിവുള്ള ആളാണ് താങ്കള്‍. ഭാരത സംസ്ക്കാരം നശിക്കാതെ നോക്കാനും പ്രത്യേകിച്ചും താങ്കളെ പോലെ മുതിര്‍ന്ന ഒരെഴുത്തുകാരന് ചുമതലയുണ്ട്, സൗഹൃതത്തിനും ബ്ലോഗ് എന്ന മാധ്യമത്തെ നന്നാക്കുന്നതിനും ആവട്ടെ ബ്ലോഗ് മീറ്റ്.

    ReplyDelete
  15. ഇതൊരു 'കൊച്ചു' പോസ്റ്റാണല്ലേ.........................?

    ReplyDelete
  16. നിലവാരം കുറഞ്ഞ പോസ്റ്റായി പോയെന്നു പറയേണ്ടി വന്നതിൽ വിഷമമുണ്ട്‌ :(
    വില കളഞ്ഞു..

    ReplyDelete
  17. അയ്യേ ... ആകെ മൊത്തം അശ്ളീലം...
    മസാല്‍ദസ, കടുക്ക ... ഒന്നും പറയേണ്ട . ആകെ മൊത്തം ഒരു മസാല മയം.
    (ദര്‍ശന പുണ്യം താങ്കള്‍ക്കു ആസ്വദിക്കാന്‍ കഴിയാതെ പോയതില്‍ , നിസ്സീമമായ ഖേദം രേഖപ്പെടുത്തിക്കൊള്ളുന്നു.)


    അപ്പോള്‍ അഭിലിന്റെ ഇളെപ്പാ, മ്മക്ക് കണ്ണൂരില്‍ കാണാന്നെ.. :)

    ReplyDelete
  18. ഹ ഹ പോസ്റ്റ്‌ കൊള്ളാം ചേട്ടാ

    ReplyDelete
  19. എന്റെ പൊന്മളക്കാരാ മനസിലിരിപ്പ് കൊള്ളാലോ!!!!! ചിലപ്പോൾ മീറ്റിന് അന്നത്തെ ചേച്ചി ഉണ്ടാകുമോ ആവോ? ഈശ്വരോ രക്ഷതു.. തമാശക്ക് നിലവാരവും,കമ്പോളനിലവാരവും ഒന്നും നോക്കണ്ട...രസച്ചരട് പൊട്ടാതെ വായിച്ചൂ...മീറ്റിനും,താങ്കൾക്കും എല്ലാ ഭാവുകങ്ങളും...

    ReplyDelete
  20. അപ്പോള്‍ അതാണ്‌ കാര്യം...മുന്നറിയിപ്പ് നേരത്തേ തന്നെ ആയത് നന്നായി...വനിതാ ബ്ലോഗിണികള്‍ ആകെ വാരിപ്പുതച്ചു വരും..പൊന്മളചേട്ടന്റെ കണ്ണില്‍ പെടരുതല്ലോ...പിന്നെ ആക്രാന്തം കൂടി വല്ലതും ഒക്കെ വാരിതിന്നാല്‍ പഴയത് പോലെ തീവണ്ടി തന്നെ ശരണം...ഏതായാലും വന്ന ഉടന്‍ തന്നെ ടോഇലെറ്റ് ഒക്കെ ഒന്ന് നോക്കി വെക്കുന്നത് നല്ലതാ...സ്വഭാവം പഴയത് തന്നെ ആണെങ്കില്‍...

    ReplyDelete
  21. സത്യത്തില്‍ നമുക്കൊക്കെ വേണ്ടത് കടുക്കയല്ല ചേട്ടാ... കടുക്കാ വെള്ളമാ... :)

    പോസ്റ്റ് കലക്കി. ഹ്യൂമരും ഒഴുക്കോടെയുള്ള വരികളും നന്നായി.
    (ഈ ബ്ലോഗ് മീറ്റിനേക്കുറിച്ചൊന്നും അറിയാത്തതു കൊണ്ട് അതിനേക്കുറിച്ച് കമാന്ന് മിണ്ടുന്നില്ല.)

    ReplyDelete
  22. പൊന്മളക്കാരനു കടുക്ക തിന്ന് തൂറാന്‍ മുട്ടിയതും പരീക്ഷ ഹാള്‍ എരപ്പാക്കിയതും ഇത്ര പച്ചയായി എഴുതി ബൂലോകം മുഴുവന്‍ നാറ്റിക്കണമായിരുന്നോ? ഏതായാലും കണ്ണൂരിലെത്തിയാല്‍ കല്ലുമ്മക്കായി തിന്നാന്‍ മറക്കണ്ട. സഹായത്തിനു ലങ്കോട്ടി കുമാരനുമുണ്ടാകുമല്ലോ?.ഫോട്ടോകളെല്ലാം എടുക്കാന്‍ സഹായിത്തൊനൊരാളെയും കൊണ്ടു പോകുന്നതാവും ബുദ്ദി.ഇല്ലെങ്കില്‍ ക്യാമറയില്‍.“.....” ആയാലോ,കഴുകാനും പറ്റില്ല!

    ReplyDelete
  23. കണ്ണൂരാന്റെ കണ്ണില്‍ പെട്ടൊ , ജീവന്‍ കിട്ടിയോ :)

    ReplyDelete
  24. പൊന്മള ചേട്ടാ.. കണ്ണൂരില്‍ കാണാം എന്ന് പ്രതീക്ഷിക്കുന്നു.. താങ്കള്‍ മെസ്സേജ് ചെയ്ത നമ്പര്‍ കിട്ടി. നാട്ടില്‍ എത്തിയിട്ട് ഞാന്‍ വിളിക്കാം..

    ReplyDelete
  25. തലേദിവസം ബ്ലോഗിണിമാര്‍ ആ പരിസരത്തൊന്നും ഇല്ലാതിരിക്കുന്നതാവും ഭേദം എന്ന് തോന്നുന്നു...

    ReplyDelete
  26. ....മീറ്റ് വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു...

    ReplyDelete
  27. ഹഹഹ്.........സംഗതി കലക്കീട്ടാ...........വായ്‌ എരിഞ്ഞാല്‍ മുട്ടായി ,മൂഡ്‌ എരിഞ്ഞാല്‍ ബുദ്ധിമുട്ടായി എന്ന് മനസ്സിലായില്ലേ മാഷേ...

    ReplyDelete