Tuesday, September 13, 2011

കണ്ണൂർ...മീറ്റ്.. ഞാൻ കണ്ടത്

തിരുവോണദിവസം രാത്രി ഭക്ഷണം കഴിഞ്ഞ്  നെറ്റ് ഒണാക്കിയതെ ഉള്ളൂ കുറച്ചു ദിവസങ്ങളായി തിരക്കിലാണ് മകൾ ജോലിസ്ഥൽത്തുനിന്ന് പുലർച്ചെ എത്തിയതെയുള്ളൂ ഒപ്പം ഒരു പെൺകുട്ടി കൂടി ഉണ്ട് ഡൽഹിക്കാരി ഒരു കാഗുലി ഗുപ്ത ഒരു കൊച്ചു സുന്ദരി മലയാളം തീരെ അറിയില്ല.. രണ്ടു ദിവസം കൊണ്ട് എന്റെ ഭാര്യ അത്യാവശ്യം a,b,c,d പടിക്കും ഉറപ്പ്... ഗുപ്തയും മകളും ഒന്നിച്ചാണു താമസം തിരോന്തരത്ത്. ഒരുമാസമായിട്ടേ ഉള്ളൂ അവർക്ക് ജോലികിട്ടിയിട്ട്.... ഹിന്ദിക്കാരി യുടെ സംശയങ്ങളും തമാശ കളും അടുത്ത ഒരു പോസ്റ്റ് ആയി വരുന്നുണ്ട്.....
റജി(സ്പന്ദനം)ഓൺ ലൈനിൽ എപ്പഴാ പോകുന്നേന്നും ചൊദിച്ച്... പുള്ളി ശനിയാഴ്ച രാവിലെ ത്തന്നെ എരണാകുളത്തുനിന്ന് ട്രയിൻ കയറും  ഉച്ചക്കു കണ്ണൂർ എത്തും അവിടെ ചെന്നു എന്തു കിട്ടുമെന്നു നോക്കാലോ.. ഹും ചെല്ലട്ടെ ചെല്ലട്ടെ.. എനിക്കാണെങ്കിൽ കയ്യിൽ താക്കോൽ ഉണ്ട് ബാങ്കിനു ശനി വർക്കിങ് ഡെ ആണു.. എറണാകുളത്തും തൊടുപുഴയിലും ഞാൻ തലേ ദിവസം എത്തിയതാ.... അതിനാൽ എനിക്കുമുമ്പെ എത്താനുള്ള പരിപാടിയാ അച്ചായൻ... നടക്കട്ടേ..............
അതാവരുന്നു ഒരു ഫോൺ പരിചയമില്ലാത്ത ഒരു നമ്പർ.. എടുത്തപ്പൊൾ തന്നെ ഒരു ചൊദ്യം പൊന്മളക്കാരനല്ലേ..... ന്ന്  എന്താ അയാൾ എനിക്കു മടിയിലിരുത്തി  പേരിട്ട പോലെ.. ഞാൻ കൊണ്ടോട്ടീന്നാ.......... എതാന്നാവോ വിദ്വാൻ.. ശബ്ദം കേട്ടിട്ട് സാബു വല്ല.  "നിങ്ങളാരാ...ഹേ ആരാന്നു പറയാതെ ഈ രാത്രി.. തിരിച്ചുചോദിച്ചു...  ഞാൻ ഞാൻ ശ്രീജിത്ത് കൊണ്ടോട്ടി..ബ്ലോഗറാ..
മീറ്റാൻ വേണ്ടി മാത്രം ഇന്നലെ ഗൾഫീന്നു വന്നതാ..   ചേട്ടൻ എങ്ങിനാ.. കണ്ണൂർക്ക് പോകുന്നത് ?   "നടന്നു പോകാനാ ഉദ്ദേശം എന്നു പറയാനാ തൊന്നീത് "
അയാൾ പറഞ്ഞതു പച്ചക്കള്ളം!!!   ഓണത്തിനു നാട്ടിൽ വന്നു വീട്ടു കാരൊന്നിച്ച് കഞ്ഞി കുടിക്കാൻ വേണ്ടി അറബിയുടെ കാലുപിടിച്ച് കരഞ്ഞ് ഒരു ലീവ് സമ്പാദിച്ച്  വന്നിട്ട്  മീറ്റിനായി വന്നതാ പോലും.....     ആൾ ബ്ലോഗിലെ പുലിയും ഫേസ് ബുക്കിൽ കടുവയു മാണ് . എനിക്കു വണ്ടിയുണ്ട് ഉച്ചക്ക് ഒരു മണിയാകുമ്പം പോകാനാണുദ്ദേശം "നാമൂസു" മുണ്ട് ചേട്ടനും കൂടി പോരൂ.... നമുക്കഒരുമിച്ചു പോകാം.. ഒരു ഗ്ലാസ് പായസം കൂടി കുടിച്ച് ഒരു ക്ഷ്ണം ശർക്കര ഉപ്പേരി വായിലിട്ട് ശബ്ദത്തിനു ഒരു മധുരവും മയവുമൊക്കെ വരുത്തി   "ഞാൻ പറഞ്ഞു ആയിക്കോട്ടെ.. ഓഫീസ് കഴിയണം" ദുബായിക്കാരൻല്ലേ... ചിലപ്പോ വല്ല സെന്റോ. പെന്നൊ ഒക്കെ കിട്ടും ചെയ്യും.. കൂട്ടത്തിൽ വല്ല ജൊണി വാക്കറോ, 69 ഓ ഉണ്ടെങ്കിൽ കുശാലായി...
കണ്ണൂർക്കു കള്ളവണ്ടി കയറാനാണ് കരുതിയിരുന്നത് ഉച്ചക്ക് തിരൂരിന്നു കയറിയാൽ സുഖമായി കണ്ണൂരിറങ്ങാം.. TTR മാരൊക്കെ ഒരു ഉച്ച മയക്കത്തിലാകും. എന്തായാലും ഇനി യാത്ര ശ്രീജിത്തിനൊപ്പമാക്കാം..
ശനിയാഴ്‌ച രാവിലെത്തന്നെ ബാങ്കിലേക്ക് പുറപ്പെട്ടു  ഷെരീഫ് കൊട്ടാരക്കര ജനശദാബ്ധിക്ക് വരുന്നുണ്ട് 1മണിക്ക് കോഴിക്കോടെത്തും.  ആരെയെങ്കിലും പിന്നാലെ കൂടണം എന്തായാലും കണ്ണൂർക്കല്ലേ......  1മണി എന്നുള്ളത് 1.30, 2, 2.30, 3.00മണി ആയി ശ്രീജിത്ത് പറഞ്ഞത്  ഗൾഫിലെ സമയമാകും.. എന്തായാലും കാത്തിരിക്കുക തന്നെ ശരീഫ് കൊട്ടാരക്കര സാറുമുണ്ട് എന്തായാലും പോലീസ് പിടിക്കില്ല അദ്ദേഹം ഒരു റിട്ടയേർഡ് മുൻസിഫ് ആണല്ലൊ..  കോഴിക്കോട് റെയിൽവേസ്റ്റേഷൻ നിറയെ കണ്ണൂർ മീറ്റിനുള്ള ആളുകളാന്നു തോന്നുന്നു കാലുകുത്താൻ സ്ഥലമില്ല..
ഹാഷിം വിളിക്കുന്നുണ്ട് ഷെരീഫ് സാറിന്,  ലണ്ടനീന്ന് ഒരാൾ കാറുമായി ത്രിശ്ശൂർ മലപ്പുറം വഴി വരുന്നുണ്ടത്രെ.? ബിലാത്തിപട്ടണത്തിനു വളഞ്ഞു മൂക്കു പിടിക്കുന്നതാ ഇഷ്ടന്നു് കൂട്ടത്തിനു ഇരുമ്പുഴിക്കാരൻ Adv. സമദും ഉണ്ട്  രണ്ടു ലണ്ടൻകാർ... ഹാഷിം വരുന്നില്ലാന്നു... കൂതറത്തരത്തിനു കണ്ണൂർ സ്കൊപ്പില്ലാത്രെ. പൊതുവെ എല്ലാവർക്കും എന്തൊ മടിയുള്ളതുപോലെ.. ബ്ലോഗ്ഗ് മുത്തപ്പാ... കാത്തോണേ.... എന്തായാലും പോകണം  ഷെരീഫ് സാറിനു ആകെ അസ്വസ്ഥത.. അപ്പോൾ വീണ്ടും ശ്രീജിത്തിന്റെ വിളി പുറത്തെക്കിറങ്ങി നിന്നോളൂ.. ഇതാ എത്തി പുറത്തെക്കിറങ്ങി ബസ് സ്റ്റൊപ്പിൽ എത്തിയപ്പൊൾ അതാ പത്രക്കാരൻ 10 മിനിട്ടിനകം ശ്രീജിത്ത് കാറുമായി എത്തി കാറിൽ ഒരാൾകൂടി ഉണ്ട് ഒരു കൊച്ചു വാല്യക്കാരൻ..കാറിൽ കയറി നേരെ കണ്ണൂർക്ക് യാത്ര തുടങ്ങി അപ്പോഴാണ് കുമാരന്റെ മുന്നറിയിപ്പ്  റോഡ് മോശമാണ്... കുറച്ചുമുമ്പാണെങ്കിൽ  ട്രെയിനു പോകാമായിരുന്നു. ഇനി രക്ഷയില്ലല്ലോ..??  ബ്ലോഗ്,കമന്റ്, പോസ്റ്റ്, മതം, രാഷ്ട്രീയം, ശ്ലീലം, അശ്ലീലം.. ഇങ്ങ  നെ  ചർച്ചകൾ കത്തിക്കയറി. കാറ് ഓരോ കുഴിയിൽ ചാടുമ്പോളും ചർച്ചകൾ വിഷയം മാറി. രൂക്ഷത കുറഞ്ഞു.  പകുതി വഴിയെത്തിയപ്പോൾ ഒരു ചായ കുടിക്കാൻ നിർത്തി..

ഒരു വഴിയൊര കാഴ്ച്

അവിടന്നങ്ങോട്ട് സാരഥിയുടെ റോൾ ഞാൻ ഏറ്റെടുത്തു.. സന്ധ്യയായിത്തുടങ്ങി.. റോഡ് വളരെ മോശമായതിനാൽ വളരെ പാതുക്കെയാണു യാത്ര.. വഴിയിൽനിന്നും രാത്രി ഭക്ഷണം കൂടി കഴിച്ച് യാത്ര തുടർന്നു.  രാത്രി മാടായിപ്പാറ ഗവ റസ്റ്റ് ഹൗസിൽ എത്തിച്ചെർന്നു .. ചെറുതായി വഴിതെറ്റുകയും  കുറച്ചു ദൂരം കൂടുതൽ ഓടുകയും ചെയ്തു ചെന്നപ്പോൾ അവിടെ കുമാരന്റെയും ബിജുകൊട്ടിലയുടേയും നേതൃത്ത്വത്തിൽ മീറ്റ് സദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുന്നു... ഞങ്ങളെക്കാത്ത് നെയ്ച്ചോറും ചിക്കനും...
എല്ലാവരും കഴിച്ചു.. പിന്നീട് ബിജു(നാടകക്കാരൻ) വിന്റെ നേതൃത്ത്വത്തിൽ കവിതാപാരായണവും ൻആടൻ പാട്ടും.... ഷെരീഫ്ക്ക, കുമാരൻ, രമെഷ് പീലിക്കോട്, റജി, ശ്രീജിത്ത് അനൂപ്, പ്രശോഭ് ഷൈജു, മുരളീകൃഷ്ണമാലോത്ത്,  സുധി, ഹക്കീം, സുന്ദർ, ആനന്ദ് തുടങ്ങിയവരുടേയും സജീവസാന്നിധ്യം..


സാഹിത്യ ചർച്ച


ബിജുവിന്റെ കവിത


കാൽ നീട്ടി ചർച്ചകൾ പുരോഗമിക്കുന്നു
.

നാടൻ പാട്ടിനൊപ്പം ചുവടുവക്കുന്നു 
റജിയും ശ്രീജിത്ത് കൊണ്ടോട്ടിയും സംഘവും

താളം മുറുകുന്നു

ക്ഷീണിച്ച  പള്ളിയുറക്കം

സദ്യയൊരുക്കങ്ങൾ

 സമയം പോയതറിഞ്ഞില്ല.....
.
.

മാടായിപ്പാറയിൽ കണ്ട ഒരു ശിൽപ്പം
രാവിലെ എണീറ്റ് കുളിക്കാനായി അടുത്തുള്ള ക്ഷേത്രക്കുളത്തിലേക്ക്
.
നാണമാകുന്നു... 

കുമാരൻ മുതല.......ളി

ഒരു ഗംഭീര ജലാശയം കുന്നിന്റെ മുകളിൽ ഇത്രയും വലിയത്... അത്ഭുതം തന്നെ  പ്രകൃതിയുടെ വരദാനം തന്നെ ഒന്നു മുങ്ങിക്കുളിച്ചപ്പോൾ എല്ലാക്ഷീണവും തീർന്നു.....  സത്യം പറഞ്ഞാൽ കയറാൻ തോന്നിയില്ല.. കുമാരൻ നേരം വൈകുന്നു എന്നു പറഞ്ഞ്  നിർബന്ധിച്ച് കയറ്റുകയായിരുന്നു.. ശിവക്ഷേത്രത്തിനു ഒരു ഭൂട്ടാൻ സ്റ്റൈൽ..
ശിവക്ഷേത്രം


ഇന്ത്യൻ കോഫി ഹൗസിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ച് മീറ്റു വേദിയായ ഹാളിൽ ചെല്ലുമ്പോൾ അവിടെ രജിസ്ട്രേഷൻ നടപടികൾ ബിൻസിയുടേയും വിധു ചോപ്രയുടേയും കുമാരന്റെയും നേതൃത്ത്വത്തിൽ തുടങ്ങിയിരുന്നു.




മീറ്റ് മുതലാളിമാർ കുമാരനും വിദു ചോപ്രയും


ഞാനെത്തി
ശാന്ത കാവുമ്പായി

ർജിസ്റ്റ്റേഷൻ പുരോഗമിക്കുന്നു


വളപ്പൊട്ടൂക്കൾ കുമാരനോട്

ഇവനെഴുതാനറിയില്ല.. മിനിടീച്ചർ

എന്തെ മനസ്സിലൊരു നാണം....

വിധു നൗഷാദിനെ ഫോട്ടോ എടുക്കാൻ പടിപ്പിക്കുന്നു
ബ്ലോഗർമാർ ഓരോരുത്തരായി വരാന്തുടങ്ങി.  ഔപചാരികതയൊന്നുമില്ലാതെ പരിജയപ്പെടുത്തൽ തുടങ്ങി ഷെരീഫ് കൊട്ടാരക്കരയുടെ നിയന്ത്രണത്തിൽ..

വിനോദ് കുമാർ, ചെന്നൈ എയർ പോർട്ട്


എന്നെ രക്ഷിക്കൂ...... ഫരീഫ്ക്ക


അമ്പട ഞാനെ...!
ഞാന്തന്നെ...   പൊന്മളക്കാരൻ    ഹും...



ഞങ്ങളൾ അല്പം ഗൗരവത്തിലാ.......

മഹേഷ് , വൽസൻ അഞ്ചാം പീടിക, മാത്‌സ് ബ്ലൊഗ്

മുക്താർ, രാംജി പട്ടേപ്പാടം,ബിലാത്തിപട്ടണം, adv സമദ്

മിധുൻ മാധവൻ, സുന്ദരൻ(സുന്ദരചിന്തകൾ) , രാമചന്ദ്രൻ
ബ്ലോ ഗെന്റെ നാലാം ജന്മം
ശാന്ത കാവുമ്പായി

നൗഷാദ് അകമ്പാടവും റജിപിറവവും ആയുധങ്ങളുമായി


ആജന്മശത്രുക്കൾ,
മാതൃഭൂമിയും,മനോരമയും
കുമാരനും,ഗിനി ഗംഗാധരനും

ആളെ ക്കൊല്ലാനുള്ള ലൈസൻസാ......
ബിലാത്തിപട്ടണം സുകുമാരൻ മാഷോട്

കാഞ്ഞിരക്കൊല്ലി, ജോൺ rtd റ്റീച്ച്ർ ശലഭ സന്ദ്യകൾ  കവിതാപുസ്തകത്തിന്റെ രചയിതാവ്
പിന്നെ.. X

ചിത്രകാരനെ കണ്ടു പേടിച്ച
നാടകക്കാരൻ വീട്ടിലേക്ക് വിളിക്കുന്നു.

സദസ്സ്




ബാംഗ്ലൂർ ഒരു രക്ഷയുമില്ല... എന്നെ കൂടി ലണ്ടനിലേക്ക്
കൊണ്ടൂ പോകാമോ.. ക്ലാര അവിടെയുണ്ട്
മുരളീമുകുന്ദനോട് മഹേഷ് വിജയൻ


ഹംസ ആലുങ്ങൽ 
ഞാനൊരൽപ്പം വെള്ളമടിച്ചോട്ടെ...?
മേൽപ്പത്തൂരാൻ (രാജീവ്)  സജീമിനോട്

എനിക്കുംകോഗ്രസ്സാകണം രാഷ്ട്രീയം ഒന്നു പടിപ്പിച്ചൂ
തരുമോ....ഏനിക്കു  IT മടുത്തു.  ബിൻസി
രാഷ്ട്രീയം മടുത്ത   K.P. മനോഹരൻ ചേട്ടനോട്

നൗഷാദും നാമൂസും ഒട്ടിച്ചേരുന്നു

പത്രക്കാരനും വാല്യക്കാരനും

ഷെരീഫ്ക്ക നാടകക്കാരനും കുമാരനുമൊപ്പം
ശ്രീജിത്ത് കൊണ്ടോട്ടിയും റജി പിറവവും
രണ്ടു പേർക്കും ഇതുവരെ പെണ്ണു കിട്ടിയിട്ടില്ല..

എന്താ... ഗമ. 
മഹേഷും ചിത്രകാരനും

  ഗമക്കെന്താ കുറവ്... ലണ്ടനീന്നു.. വരുന്നവഴിയാ..

സന്ദീപ് പുകക്കണ്ണടയിലൂടെ

മൂന്നു കാക്കാമാർ
ഷെരീഫ് സർ, അരീക്കോടൻ, Adv സമദ്

റാണിപ്രിയയും ലീലടീച്ചറും


ലാക്കട്ടർമാരുടെ കളി ഒന്നും എന്റെഅടുക്കൽ നടക്കൂലാ...
നൗഷാദ്  Dr.മുഹമ്മദ് കോയയോടും  Dr. R.K തിരൂരിനോടും
ഇതുകേട്ട് അന്തം വിട്ടു നിക്കുന്ന ശ്രീജിത്ത്

  
Dr. R.K.   ചുവപ്പൻ ഫൊട്ടോ എടുക്കുന്നു
തൊട്ട് ജിതിൻ, സജിം തട്ടത്തുമല, ഷാനവാസ്ക്ക

ഞങ്ങൾ കഥയെഴുതുകയാണ്
 പ്രദീപ് കുമാർ(നിഴലുകൾ), ഹരിപെരുമണ്ണ (അല്ലറ ചില്ലറ)
തിക്കോടിക്കാരൻ മനോഹരേട്ടനോപ്പം


നൗഷാദേ ഞാൻ ഇതെത്ര കണ്ടതാ....
വിട്ടു പിടി  k.P സുകുമാരൻ അഞ്ചരക്കണ്ടി

റജി, ആത്മജ, പ്രീത, ശാന്തകാവുമ്പായി,ഷീബ

സുട്ടിടുവേൻ.......  ജനാർദ്ദനൻ സാറെ
 ഭീകരർ പിടികൂടിയപ്പോൾ

ശാന്ത റ്റീച്ചർ, ഹരിപ്രിയ(അഷ്ടപദി) ഷീബ,പ്രീത


ഫോട്ടോ എടുക്കൽ മൽസരം


 1മണിയായപ്പോഴെക്കും പരിചയപ്പെടുത്തൽ അവസാനിച്ചു  പിന്നെ ഓഡിറ്റോറിയത്തിന്റെ താഴെ ഗ്രൂപ്പ് ഫോട്ടോ.

മീറ്റിന്റെ രക്തസാക്ഷി...



ഗ്രൂപ് ഫോട്ടൊക്കുള്ള ഒരുക്കങ്ങൾ

കഴിഞ്ഞയുടൻ ഭക്ഷണം...
                                   നല്ല വെജിറ്റേറിയൻ സദ്യ.   എനിക്കൊരു...... കിട്ടി

ഊണിനു ശേഷം പ്രദീപ് കുമാർ ആകാശവാണി ത്രിശൂർ ന്റെ ബ്ലൊഗിന്റെ സ്വാധീനം പ്രാധാന്യം എവയെക്കുറിച്ചുമുള്ള ക്ലാസ് വളരെ ഉപകാരപ്രദം..

സംഘാടകർ ശരിക്കും അത്യ ധ്വാനം നടത്തിയിട്ടുണ്ട് .. അഭിനന്ദനങ്ങൾ.. നാടകക്കാരനു പ്രത്യേക നന്ദി...

സാമ്പത്തികം....???? തടിൽ നന്നായി പിടിക്കും ഉറപ്പ്
എന്റെ തിരിച്ചൂപോക്ക്.....

70 comments:

  1. കലക്കന്‍ പോസ്റ്റ്... ആദ്യ പോസ്റ്റ് പഞ്ചാര ഗുളികയില്‍ ഉണ്ട്.. വായിച്ചോ?

    ReplyDelete
  2. വിശദമായ പോസ്റ്റ്‌ നന്നായിരിക്കുന്നു പൊന്മളെ..

    ReplyDelete
  3. സന്തോഷം --- ഒരു പ്രകടനത്തിനുള്ള ബ്ലോഗ്ഗര്‍മാരെ ഒന്നിച്ചു കണ്ടതില്‍. !!

    ReplyDelete
  4. ഒരു യുദ്ധത്തിനുള്ള ബ്ലോഗ്ഗെര്മാര്‍ എന്ന് പറയേണ്ടി വരുമെന്നാ കരുതിയത്. പക്ഷെ ആജന്മശത്രുക്കള്‍ പോലും തമ്മില്‍ കണ്ടപ്പോള്‍ എല്ലാരും ഒറ്റക്കെട്ട് !!! അങ്ങനെ അതൊരു പ്രകടനത്തിനുള്ള ആളായി!!! ഒരേ മനസ്സോടെ മുടിഞ്ഞ സ്നേഹത്തോടെ ഒടുക്കത്തെ നന്മയോടെയുള്ള കൂട്ടായ്മ ..

    പൊന്മള ചേട്ടോ പോസ്റ്റ്‌ ജോറായിട്ടോ. പടംസ് ഒക്കെ കിടിലന്‍സ്. യാത്രയുടെ ബാക്കി പത്രമായി ആ നട്ടെല്ലിന്റെ ഡിസ്ക് പണി മുടക്കിയൊന്നും ഇല്ലല്ലോ?

    അങ്ങനങ്ങ് പോയാലോ? പണി പുറകെ വരുന്നുണ്ട്. പത്രക്കാരന്റെ പോസ്റ്റ്‌ രണ്ടു വിസില്‍ കൂടി കഴിഞ്ഞാല്‍ അടുപ്പത്ത് നിന്നും ഇറക്കി വിളമ്പും..

    ReplyDelete
  5. അടിക്കുറിപ്പ് മത്സരത്തിനു ഒന്നാം സ്ഥാനം പൊന്മള മാഷിനു തന്നെ ..വായിച്ചു ..വീണ്ടും വീണ്ടും ഓര്‍മ്മിച്ചു സന്തോഷിക്കുന്നു .. എന്ത് കൊണ്ടും അവിസ്മരണീയമായ ഒരു മീറ്റ്‌ ...നന്ദി ..:)

    ReplyDelete
  6. വായിച്ചു. തലേദിവസത്തെ സാഹിത്യക്യാമ്പ് മിസ് ആയി. തലേദിവസം രാത്രി പതിനൊന്നു മണിയ്ക്ക് കണ്ണൂരിൽ ബസിറങ്ങിയെങ്കിലും മാടായിപ്പാറയിലെത്താൻ കഴിഞ്ഞില്ല. അതിനുള്ള മൂടിലുമല്ലായിരുന്നു. കണ്ണൂരിൽ ബസ്സ്റ്റാൻഡിലുമല്ല, റെയില്വേ സ്റ്റേഷനിലുമല്ലാത്ത ഒരു വല്ലാത്തയിടത്താണു ബസ്കാർ കൊണ്ടിറക്കിയത്. മഴയും യാത്രാ ക്ഷീണവും ഉണ്ടായിരുന്നുതാനും. മാടായിപാറയിലെത്താൻ രണ്ടുമൂന്നു ആട്ടോകൾ വിളിച്ചു നോക്കിയെങ്കിലും ആർക്കും ഓടാൻ താല്പര്യമില്ല. പലരും പലഭാഗത്തേക്ക് പോകാൻ ഇരട്ടിക്കാശ് നൽകാമെന്ന് പറഞ്ഞ് യാചിക്കുന്നത് കാണാമായിരുന്നു. എന്നിട്ടും അവർക്ക് വയ്യ. പിന്നെ ഞാൻ വല്ലവിധേനയും റെയില്വേസ്റ്റേഷനിലാണെങ്കിൽ കൊണ്ടാക്കാം എന്നു പറഞ്ഞ ഒരാട്ടോയിൽ കയറി റെയില്വേ സ്റ്റേഷനിൽ ചെന്നിറങ്ങി. അവിടെ കുറെ ആളൂകളെങ്കിലും കാണുമല്ലോ. പിന്നെ എങ്ങനെയെങ്കിലും ഒന്നുറങ്ങാനുള്ള ത്വരയിൽ അവിടെ അടുത്തുള്ള ഒരു ട്യൂറിസ്റ്റ് ഹോമിൽ മുറിയെടുത്തുതങ്ങി എന്നു പറഞ്ഞാൽ മതിലയല്ലോ. ചുരുക്കം തലേദിവസത്തെ മീറ്റ് മിസ് ആയി! പിന്നെ രാത്രി മാടായി പാറയിലേയ്ക്ക് പോകാൻ ശ്രമിക്കാതിരുന്നത് നന്നായെന്ന് തോന്നി. കുറച്ച്കൂടി മുമ്പേ വന്ന ഷെരീഫ്ക്കയും മറ്റുംഅവിടെ എത്താൻ അല്പം ബുദ്ധിമുട്ടിയിരുന്നു. അപ്പോൾ പിന്നെ പത്ത് മണിക്ക് വന്ന എന്റെ കാര്യം പറയണോ? എന്തായാലും പിറ്റേന്ന് അല്പം നേരത്തേ തന്നെ മീറ്റിനെത്താൻ കഴിഞ്ഞു.

    ReplyDelete
  7. കൊള്ളാമല്ലോ. എല്ലാവരും ENJOY ചെയ്തു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.

    ReplyDelete
  8. അവിസ്മരണീയമായ ഒരു മീറ്റ്‌. മലയാളിക്ക് ഇങ്ങനെയും ആകാന്‍ കഴിയും എന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കി കണ്ടു..എത്ര രസമായിരുന്നു..അതുകൊണ്ട് തന്നെ സംഘാടകര്‍ പിടിച്ചു പുറത്താക്കുന്നത് വരെ ഞാന്‍ അവിടെ ഉണ്ടായിരുന്നു...കൊള്ളാം..പൊന്‍മളക്കാരാ...കുമാരനും,ബിജു കൊട്ടിലയ്ക്കും വിധു ചോപ്രയ്ക്കും ഒരു ഡബിള്‍ ലൈക്‌...

    ReplyDelete
  9. congrads
    ethan kazhinjilla..chila thirakkukal...yaathrakal ennivayilaayirunnu.
    asooya niranja abhinandanangal... :)

    ReplyDelete
  10. പൊന്മളക്കാരോ...ഇത്തവണയും മീറ്റിനുപോയി തകർത്തുവല്ലേ....സകല മീറ്റും കൂടി നടക്കുന്ന നിങ്ങളെയൊക്കെ കാണുമ്പോൾ ശരിക്കും അസൂയയുണ്ട് കേട്ടോ.....ഇത്തവണ വളരെയേറെ പുതുമുഖങ്ങൾ ഉണ്ടെന്നു തോന്നുന്നല്ലോ...വിവരണവും ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു..ആശംസകൾ

    ReplyDelete
  11. ചിത്രങ്ങളും, വിവരണവും കലക്കി ജയചന്ദ്രന്‍ ചേട്ടാ..
    ഇനി അടുത്ത മീറ്റിനു വാരാന്‍ പറ്റുമോ എന്ന് നോക്കാം !

    ReplyDelete
  12. മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.

    ReplyDelete
  13. വിശദമായ കുറിപ്പും ഫോട്ടോസും ഷെയര്‍ ചെയ്തതത്തിനു താങ്ക്സ്

    ReplyDelete
  14. വിശദമായ പോസ്റ്റിനും ചിത്രങ്ങള്‍ക്കും നന്ദി....

    ReplyDelete
  15. എല്ലാവരെയും പരിചയപ്പെട്ടതില്‍ സന്തോഷം !!
    ആദ്യമായാണ്‌ മീറ്റുന്നത് ....

    അടിക്കുറിപ്പ് നന്നായി...
    അതില്‍ പേരുകള്‍ മാറിപ്പോയി എന്ന് തോന്നുന്നു....
    പ്രത്യേകിച്ച് സ്ത്രീ ബ്ലോഗറുടെ ...........

    ReplyDelete
  16. മറ്റു ചില കാര്യങ്ങളുമായി ഏറെ തിരക്കിലാണ്. ഒന്ന് എത്തിനോക്കിയിട്ടേയുള്ളൂ, പൊന്മളക്കാരാ!

    ReplyDelete
  17. മീറ്റിന്റെ ആംബിയന്‍സ് ശരിക്കും ആവാഹിച്ച പോസ്റ്റ്.

    ഔപചാരികമായ രീതികള്‍ വിട്ടുള്ള ഇടപെടലുകളും, പരിചയപ്പെടലുകളും കണ്ണൂര്‍ മീറ്റിന്റെ പ്രത്യേകതയായിരുന്നു. കാണാനും പരിചയപ്പെടാനും ആഗ്രഹിച്ച സ്വന്തം ആളുകളെ കണ്ടതിന്റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും.

    പത്രക്കാരന്‍ പറഞ്ഞതുപോലെ 'ഒരേ മനസ്സോടെ മുടിഞ്ഞ സ്നേഹത്തോടെ ഒടുക്കത്തെ നന്മയോടെയുള്ള കൂട്ടായ്മ ..'

    ആ അവസ്ഥ ഈ പോസ്റ്റില്‍ നിന്ന് വായിച്ചെടുക്കുവാന്‍ കഴിയുന്നുണ്ട്.

    ReplyDelete
  18. എന്തൊരു മുടിഞ്ഞ സ്നേഹാ നിങ്ങക്കൊക്കെ...
    കുശുമ്പു മറിയ (ഞാനാ)

    ReplyDelete
  19. കണ്ണൂരില്‍ നടന്ന മീറ്റില്‍ പങ്കുകൊള്ളാന്‍ കഴിയാത്ത ദുഃഖം ഈ കണ്ണൂര് കാരന്‍ ഇവിടെ രേഖപ്പെടുത്തുന്നു. :(. മീറ്റ് നന്നായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം......സസ്നേഹം

    ReplyDelete
  20. oru live commentary pole vayichu rasichu.. nannayi.. all d best

    ReplyDelete
  21. വരാന്‍ പറ്റിയില്ല ,പക്ഷെ കാണാന്‍ പറ്റുന്നു ,എപ്പോഴെങ്കിലും ഇനി വരണം ,ഇനിയുമുണ്ടാവുമല്ലോ മീറ്റുകള്‍ ...

    ReplyDelete
  22. ഷാനവാസിക്കയുടെ രണ്ട് ബ്ലോഗിലും കയറാൻ പറ്റുന്നില്ലല്ലോ! കെ.പി.എസിന്റെ ബ്ലോഗ് ഇൻ വൈറ്റേഴിനു മാത്രം കാണാൻ പറ്റുന്നതും ആക്കിയിരിക്കുന്നു. എന്തുപറ്റി?

    ReplyDelete
  23. ചിത്രങ്ങളും കുറിപ്പുകളും രസകരം ...:)

    ReplyDelete
  24. വന്നു ചേരാന്‍ കഴിഞ്ഞില്ലെങ്കിലും വന്ന പോലെ.

    ReplyDelete
  25. പോസ്ടൊക്കെ ഉഷാറായി..
    അടികുരിപ്പുകളും രസകരം..
    പക്ഷെ,
    ഒരു മാതിരി മറ്റേ പണിയാ കാണിച്ചത് കേട്ടോ..
    നമ്മളൊക്കെ ഒരു വണ്ടിയില്‍ പോന്ന മനുഷ്യന്മാരല്ലേ.. എന്നിട്ടൊരു ഉളുപ്പുമില്ലാതെ ആരോടും പറയാതെ മുങ്ങുവാണോ സാറേ.
    അറ്റ്‌ ലീസ്റ്റ് ശ്രീയെട്ടനോടെങ്കിലും പറയായിരുന്നു..

    ReplyDelete
  26. അടിക്കുറിപ്പ് അടിപൊളിയായി..... പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  27. നന്നായിരിക്കുന്നു,,,ചിത്രങ്ങള്‍ ഗംഭീരം..പ്രത്യേകിച്ചും മാടായിപ്പാറയിലെ ആ കുളിസീന്‍..അടിക്കുറിപ്പ് അടിപൊളി..

    ReplyDelete
  28. തകര്‍പ്പന്‍ മീറ്റിന്റെ പൊളപ്പന്‍ പോസ്റ്റ്‌ .............!

    ReplyDelete
  29. ചിത്രങ്ങള്‍ എല്ലാം കൊള്ളാം ചേട്ടാ...പോസ്റ്റ്‌ നന്നായി...

    ReplyDelete
  30. നല്ല പോസ്റ്റ്,ചിത്രങ്ങൾ...അഭിനന്ദൻസ്...

    ReplyDelete
  31. പൊന്മളക്കാരാ..... അടിപൊളി
    ആശംസകള്‍ ...

    ReplyDelete
  32. നിറയെ ചിത്രങ്ങളും,അസ്സല്‌ വിവരണങ്ങളും!
    ഉഗ്രൻ!

    ReplyDelete
  33. ഇത്രേം ചിത്രങ്ങള്‍ ഉള്ള ഒരു മീറ്റ് പോസ്റ്റ് .. കൊള്ളാം :) അഭിനന്ദനങ്ങള്‍..

    ReplyDelete
  34. നല്ല വിവരണം,നല്ല ചിത്രങ്ങൾ..........കൂട്ട് കൂടിയ പ്രതീതി.....

    ReplyDelete
  35. ശ്രീജിത്ത് കൊണ്ടോട്ടിയും റജി പിറവവും
    രണ്ടു പേർക്കും ഇതുവരെ പെണ്ണു കിട്ടിയിട്ടില്ല..
    ഒരു പ്രതീക്ഷയുമില്ലാ ഹി ഹിഹി

    നല്ല പോസ്റ്റ്

    ReplyDelete
  36. :-) ചിത്രങ്ങളും അടിക്കുറിപ്പുകളും ഇഷ്ടമായി

    ReplyDelete
  37. നന്നായിട്ടുണ്ട്, കുറിപ്പും അടിക്കുറിപ്പും.
    ആശംസകള്‍.

    ReplyDelete
  38. തലേ ദിവസം തന്നെ അവിടെ എത്താന്‍ പറ്റാത്തത് വലിയ നഷ്ടമായല്ലോ.. :(

    ReplyDelete
  39. നല്ല വിവരണം. മറ്റു പോസ്റ്റുകളില്‍ കാണാത്ത കുറേ പേരെ കണ്ടു. സന്തോഷം. ഗ്രൂപ്പ് ഫോട്ടോ ആരും ഇത് വരെ ഇട്ടില്ല.. അതെന്തേ

    ReplyDelete
  40. മീറ്റിനു വരാത്തവരുടെ കാര്യം വിടാം. പക്ഷേ ഒരു മീറ്റ് നടത്തിയിട്ട് കരഞ്ഞു പോയ അനുഭവം എന്റേതു മാത്രം! കാരണം, എനിക്ക് ഈ മീറ്റിലെ പത്തര മാറ്റുള്ള മാ‍ടായിപ്പാറ എക്സ്പീരിയൻസ് നഷ്ടമായല്ലോ?
    എന്നാലും നമ്മുടെ ശാന്തട്ടീച്ചറുടെ ആ മുടിഞ്ഞ ഫോൺ......! നടന്ന് നടന്ന് ഊപ്പാട് വന്നു.
    ഹോ! ഇപ്പോഴും മാറീട്ടില്ല നടു വേദന. പണ്ടൊക്കെ കണ്ണൂരിൽ വരുന്നവർക്ക് കൊടുത്തിരുന്ന ഉപദേശം, കൈയും തലയും സൂക്ഷിക്കണം എന്നായിരുന്നു. എന്നാലിന്ന്, കണ്ണൂരിൽ റോഡുണ്ട്, നട്ടെല്ല് കാത്തോൾണേന്നായിരിക്കും.

    ഏതായാലും, റോഡൊക്കെ നന്നാക്കി നമ്മളൊരടിപൊളി മീറ്റ് നടത്തുമിവിടെ. അത് ബ്ലോഗ് ചരിത്രത്തിലെ ഒരു കിടിലൻ സംഭവമായിരിക്കും. അന്ന് വരാന്നു പറഞ്ഞ ആരും വരാതിരിക്കരുത്.
    ഈ പോസ്റ്റ് നന്നായി പരുവപ്പെടുത്തിയതായി അനുഭവപ്പെട്ടു. ഇതു വായിച്ചവർ, മീറ്റിനു വരാത്തതിലുള്ള വിഷമം അനുഭവിക്കും തീർച്ച.
    സ്നേഹപൂർവ്വം വിധു.

    ReplyDelete
  41. വന്നു കണ്ടു.. സന്തോഷമായി... സത്യം പറയട്ടെ.. ഒരു ബ്ലോഗ്‌ മീറ്റിനു പങ്കെടുക്കാന്‍ കൊതിയായിട്ട് വയ്യ...

    ReplyDelete
  42. പോസ്റ്റ് നന്നായി, ഫോട്ടോകൾ ഉഗ്രൻ
    വായിച്ചൊ?
    കണ്ണൂർ സൈബർ മീറ്റ്

    ReplyDelete
  43. "നല്ല വെജിറ്റേറിയൻ സദ്യ. എനിക്കൊരു...... കിട്ടി"
    കിട്ടിയത്‌ മുഴുത്ത കല്ല്‌ അല്യോ???

    ReplyDelete
  44. പോസ്റ്റ്‌ വായിച്ചപ്പോള്‍ വരാന്‍ കഴിയാത്തതിലുള്ള വിഷമം ഇരട്ടിയായി. അടുത്തതിനു വേണ്ടി നോക്കിയിരിക്കാം...............

    ReplyDelete
  45. സചിത്ര വിവരണം വളരെ നന്നായി.വിശദമായി അടിക്കുറിപ്പോടെ ഇട്ട ചിത്രങ്ങള്‍ മനോഹരം.. നല്ല മീറ്റ് ആയിരുന്നു എന്നു പറഞ്ഞ്തില്‍ സന്തോഷിക്കുന്നു..
    വന്നെത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന് സങ്കടമുണ്ട്..

    ReplyDelete
  46. ജയേട്ടൻ കൌണ്ടറിൽ ഇരിക്കാത്തത് നന്നായി എന്നിത് കാണുമ്പോൾ തോന്നുന്നു.

    ReplyDelete
  47. അനുഭവങ്ങൾ പങ്കുവെച്ചതിൽ സന്തോഷം

    ReplyDelete
  48. വിശദമായ വിവരണം ചിത്രങ്ങൾ സഹിതം..
    തകർത്തൂ ട്ടൊ..
    അഭിനന്ദനങ്ങൾ!

    ReplyDelete
  49. നാടു വിട്ടതോണ്ടാ മിസ് ആയേ.. ഇല്ലേൽ ഞാനും മീറ്റാൻ കൂടിയേനെ. എന്റെ ചേട്ടാ, നിങ്ങളു ബ്ലോഗിൽ കുടിയേറിയിട്ടു മാസം വെറും ആറ്. ഇതിനകം ഇട്ട പോസ്റ്റിനേക്കാൾ എണ്ണം മീറ്റ് കൂടി ഈറ്റു... സംഭവം തന്നെ.. സചിത്ര വിവരണത്തിനു നന്ദി.. അടിപൊളിയായല്ലോ.. നാട്ടിലെത്തുന്ന ഗൾഫുകാരനോട് എന്നാ തിരിച്ചുപോണേ എന്നു ചോദിക്കും പോലെ, എന്നാ അടുത്ത മീറ്റ്?

    ReplyDelete
  50. ഇത് വഴി വരാന്‍ അല്‍പം വൈകി. ... പൊന്മളകാരനെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.... കേരളത്തില്‍ ആദ്യമായാണ്‌ ബ്ലോഗു മീറ്റില്‍ പങ്കെടുക്കുന്നത്. കണ്ണൂരിലേക്കുള്ള യാത്ര അല്‍പം ദുരിതം പിടിച്ചതായിരുന്നു എന്നൊഴിച്ചാല്‍ ബാകിയൊക്കെ കേമമായി. പങ്കാളിത്തം...., അത് ആദ്യമായത് കൊണ്ട് ഞാന്‍ ഒന്നും അഭിപ്പ്രായം പറയുന്നില്ല.... സസ്നേഹം അഡ്വക്കേറ്റ് സമദ്....

    ReplyDelete
  51. കണ്ണൂര്‍ മീറിനെ കുറിച്ച് വായിച്ചതില്‍ ഏറ്റവും മികച്ചതായി എനിക്ക് തോന്നിയത് ഈ പോസ്റ്റ്‌ ആണ്..ഇത് വായിച്ചപ്പോള്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം എന്നെപ്പോലെ എല്ലാര്‍ക്കും ഉണ്ടാകും..

    ReplyDelete
  52. സ്നേഹത്തോടെ ,സന്തോഷത്തോടു,ഒരേ മനസ്സോടു,, കൂടിയ കൂട്ടായ്മ ..നല്ല വിവരണം,നല്ല ചിത്രങ്ങൾ...കുറേ പേരെ കാണാന്‍ സാധിച്ചതില്‍ സന്തോഷം

    ReplyDelete
  53. റോഡിന്റെ ശോച്യാവസ്ഥയും തന്മൂലമുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളും ആണ് ഞാന്‍ അങ്ങോട്ട് വരാതിരുന്നത്.

    ReplyDelete
  54. വാല്യക്കാരന്‍ പറഞ്ഞത് ശരിയാ. പൊന്മള ചേട്ടന്‍ പറയാതെ മുങ്ങിയതിനു കാരണം ബോധിപ്പിക്കണം

    ReplyDelete
  55. പൊന്മള സാറേ ,,മീറ്റില്‍ പങ്കെടുക്കാത്ത ടെന്‍ഷനില്‍ അന്ന് ബ്ലോഗു വായിച്ചില്ല ,,,മീറ്റില്‍ ഈറ്റാന്‍ കഴിയാത്ത സങ്കടത്തിനു ,ഒരു ബ്രോസ്റ്റ്‌ വാങ്ങി എല്ലാ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്ത ബ്ലോഗര്‍ക്കും വേണ്ടി ടെഡിക്കേറ്റ് അടിച്ചു ഞാന്‍ തന്നെ ആരയും കൂട്ടാതെ ഈറ്റി !! ഈ സൗദി അറേബ്യയില്‍ നിന്നും എന്നെ ക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ !!

    ReplyDelete
  56. ബ്ലോഗിഷ്ടമായി. കഴിയുമെങ്കില്‍ പോസ്റ്റിന്റെ നീളം കുറയ്ക്കാന്‍ ശ്രമിക്കണം. അക്ഷമയുടെ ലോകത്ത് പൂര്‍ണ്ണമായ് വായിക്കാന്‍ തോന്നിക്കണമെങ്കില്‍ അതേ മാര്‍ഗ്ഗമുള്ളു. (എന്റെ അനുഭവത്തില്‍ നിന്നും പറഞ്ഞതാണ്. കാരണം എന്റെ കഥകളുടെ ദൈര്‍ഘ്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു.)
    ഭാവുകങ്ങള്‍!

    ReplyDelete
  57. പൊന്മളക്കുള്ള മറുപടി ഞാൻ ഇവിടെ ഇട്ടിട്ടുണ്ട്:))

    http://oliyampukal.blogspot.com/2011/09/2011.html

    ReplyDelete
  58. മീറ്റിയ ഞങ്ങൾ കാണാത്ത പലതും ഭായ് കണ്ടു..
    അത് നന്നായി വിവരിക്കുകയും ചെയ്തിരിക്കുന്നു.
    ബലേ ബേഷ്..!

    ReplyDelete
  59. എല്ലാരേം കാണാന്‍ , പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.. വീണ്ടും കാണാം.. ഫോട്ടോകള്‍ നന്നായി..

    ReplyDelete
  60. ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)

    കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍

    ReplyDelete
  61. വൈകിയാണ് വായിച്ചത്.. കിടിലന്‍ പോസ്റ്റ്‌ ചേട്ടാ... (പിന്നെ എനിക്ക് പെണ്ണ് കിട്ടി കേട്ടോ.. :)

    ReplyDelete
  62. ഞാനും ഇപ്പോള്‍ കണ്ണൂര്‍ മീറ്റിന്റെ പോസ്റ്റിട്ടു തുടങ്ങി!!!
    http://abidiba.blogspot.com/2011/10/blog-post_20.html

    ReplyDelete