തോരാതെ പെയ്യുന്ന രാമായണ മാസത്തിന്റെ പുണ്യം കൊണ്ട കർക്കടകത്തിൽ പുണ്യമാസമായ റംസാനെ വരവേൽക്കാനായി ഒരുങ്ങി നിൽക്കുന്ന ഈ സമയത്ത് പിതൃക്കൾക്കായുള്ള വാവു ബലിയും കഴിഞ്ഞ് റംസാൻ നോയമ്പിന്റെ പുണ്യം നേടാനായി ഒരുങ്ങി നിൽക്കുമ്പോൾ ഒരു ബ്ലോഗേഴ്സ് മീറ്റുകൂടി........ തൊടുപുഴയിലേക്ക്....
തിരിമുറിയാതെ പെയ്യുന്ന മഴ. അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലാത്ത മഴ.......
പ്രകൃതിയുടെ വരദാനം തന്നെ.. തുടർച്ചയായി മഴ പെയ്യുന്നുണ്ടെങ്കിലും വലിയ അത്യാഹിതങ്ങളൊന്നും വരുത്താതെ പ്രകൃതിതന്നെ കാക്കുന്നു.. ദൈവത്തിന് നന്ദി....
ഈ സമയത്ത് മഴയുടെ കാമുകനായിരുന്ന പ്രശസ്ത ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്ജിനെ സ്മരിക്കുന്നു.
എന്റെ മൂന്നാമത്തെ മീറ്റ് മൂന്നരമാസത്തിനുള്ളിൽ.........!!!!!!!!!!
തിരൂരിൽ തുഞ്ചൻപറമ്പിലെ മീറ്റിൽ വച്ച് ബ്ലൊഗാരംഭം കുറിച്ച എന്നെ സംബന്ധിച്ച് ഇതൊരു ഭാഗ്യം തന്നെ. രണ്ടു വർഷമായി ജോലി ഇല്ലാതെ ഒരു പ്രത്യേക സാഹചര്യത്തിൽ കഴിയുന്ന എനിക്ക് പിടിച്ചുനിൽക്കാൻ പറ്റിയത് ബൂലോകമായി എനിക്കുണ്ടായിരുന്ന ബന്ധം ഒന്നുകൊണ്ടു മാത്രമാണ്.
എന്റെ ബ്ലോഗിൽ പോസ്റ്റുകൾ ഇടാൻ തുടങ്ങിയത് ഈ ഏപ്രിൽ 17 നു തിരൂരിൽ വച്ചാണെങ്കിലും രണ്ടു വർഷമായി ബൂലോകത്ത് കയറി ഇറങ്ങുന്നു. അതിനാൽ ബൂലോകത്തെ കുറെ ആളുകളെ എനിക്കറിയാം, വായനയിലൂടെ. തുഞ്ചൻ മീറ്റിൽ വച്ച് ധാരാളം പേരെ നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചു. എറണാകുളത്ത് വച്ച് പഴയ സൗഹൃദം പുതുക്കാനും പുതിയതായി കുറച്ചുപേരെ പരിചയപ്പെടാനും കഴിഞ്ഞു.
തിരൂരിൽ നിന്നും ട്രെയിനിൽ തൃശൂർക്ക്... അവിടെ ഇറങ്ങി വൈകിയ ഉച്ചഭക്ഷണ കഴിച്ചപ്പോഴേക്കും ഹാഷിമിന്റെ വിളി...
"മാഷെ....... ഞാൻ എത്തി.. ട്രാൻസ്പൊർട്ട് ബസ്സ്റ്റാന്റിൽ ഉണ്ട്. മാഷ് എത്തീലേ..?"
"ഞാൻ ദാ വരുന്നു"
ബസ്റ്റാന്റിൽ എത്തിയപ്പോൾ ഹാഷിം ഒരുകയ്യിൽ ചായയും മറ്റൊരുകയ്യിൽ പഴം പൊരിയും അടുത്ത കയ്യിൽ ഫോണുമായി ഭരതനാട്യം കളിക്കുന്നു. പങ്കുചേരാനുള്ള ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു.
അവിടെനിന്നും ഒരു ദ്രുത ഗമന ശകടത്തിൽ തൊടുപുഴക്കു്.......
വൈകുന്നേരത്തോടെ തൊടുപുഴയിൽ ബസ്സിറങ്ങി. അടുത്തു കണ്ട ഒരു ഹോട്ടലിൽ കയറി മലപ്പുറത്തിന്റെ ദേശീയഭക്ഷണമായ സുലൈമാനിക്കും ഒരു കാലി പൊറാട്ടക്കും ഓർഡർ കൊടുത്തു. ഹാഷിം ചെവിയിൽ ഒരു സുനാപ്പിയും തിരുകി ഫോണും കൊണ്ട് പുറത്തേക്ക്.......... ഫോൺ ഇയ്യാൾ ജനിച്ചപ്പൊൾ തന്നെ ഒപ്പം ഉണ്ടായിരുന്നു എന്നു തോന്നുന്നു. കറി എന്തു വേണം എന്നു ചോദിച്ച സപ്ലയറോട് ഒന്നും വേണ്ട എന്നു മൊഴിഞ്ഞപ്പോൾ ഇവർ ഏതു നാട്ടുകാരാടാ...... എന്നമട്ടിലൊരു കാക്കനോട്ടം. കാലിപൊറാട്ടയും കട്ടനുമടിച്ച് പുറത്തറങ്ങി. മുതലക്കോടത്തുള്ള ഒരുസുഹൃത്തിനെ സന്ദർശിച്ചു വന്നപ്പോഴേക്കും ഹരീഷിന്റെ വിളിയോടു വിളി.... എവിടെ? എവിടെ?..
സ്വന്തം സ്ഥാപനത്തിന്റെ മുൻപിൽ നിന്നിരുന്ന ഹരീഷിനേയും കണ്ടെത്തി. താമസിക്കാൻ ഹരീഷ് പറഞ്ഞ ഒരു ഹോട്ടലിലേക്ക് റൂം(!) എടുക്കുന്നതിനായി യാത്രയായി.
"സിനിമാക്കാർ താമസിക്കുന്ന സ്ഥലമാണ്..."
ഹരീഷിത് പറഞ്ഞപ്പോ ഞാൻ കീശയിലെ പേൾസ് തപ്പിനോക്കിക്കൊണ്ട് ദയയീയമായി ഹാഷിമിനെ നോക്കി. അദ്ദേഹം ഒരു കൂതറ ലൈനിൽ എവിടെയെങ്കിലും വല്ല സിനിമാനടികളേയും കാണാനുണ്ടോ എന്ന നിരീക്ഷണത്തിലാണ്. റിസപ്ഷനിസ്റ്റ് പൈസ ചോദിച്ചപ്പോഴേക്കും ഹരീഷ് മെല്ലെ പുറത്തേക്ക്... മീറ്റുമുതലാളിയായ ഹരീഷിൽനിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. പാവം രണ്ട് ബ്ലോഗർമാരെ മീറ്റിനു തലേദിവസം വിളിച്ചുവരുത്തി ഇങ്ങനെ പറ്റിക്കാൻ പാടുണ്ടോ....? തിരൂർ മീറ്റ് മുതലാളി കോട്ടോട്ടി, എർണാകുളം മീറ്റ് മുതലാളി Dr. ജയൻ ഏവൂർ എന്നിവരെ കണ്ടുപഠിക്കുക...
കോട്ടോട്ടി, Dr. ജയൻ ഏവൂർ നീണാൾ വാഴട്ടെ...............
എന്തായാലും ഇനി രജിസ്ട്രേഷൻ കഴിഞ്ഞാൽ നാട്ടിലെത്താൻ കള്ളവണ്ടി കയറണ്ടി വരും ഉറപ്പ്.
റൂമിലെത്തി വിശദമായി ഒരുകുളി പാസാക്കി രണ്ടു പേരും ഭക്ഷണം കഴിക്കാൻ പുറത്തേക്കിറങ്ങി..
സ്വന്തം പോക്കറ്റിനെ വിശ്വാസമില്ലാത്തതിനാൽ പുറത്ത് ഒരു തട്ടുകടയിൽ പോയി രാവിലെ ഉണ്ടാക്കിവച്ച ദോശ 50% ഡിസ്കൗണ്ട് നിരക്കിൽ ഒന്നിനു 7രൂപ വച്ചു കഴിച്ചു. തിരിച്ചു റൂമിലേക്ക്... ഹോട്ടലിനുള്ളിലോ, പരിസരത്തൊ സിനിമാനടി പോയിട്ട് ഒരു സിൽമാ പോസ്റ്റ് പോലുമില്ല...
റൂമിലെത്തി ലാപ്ടോപ്പ് തുറന്നു. ഹാഷിമിന്റെ സഹായത്താൽ എന്റെ ബ്ലോഗിനെ ഒന്നു പെയിന്റ് ചെയ്ത് മോടി കൂട്ടാൻ ശ്രമിച്ചപ്പഴേക്കും ഹാഷിമിന്റെ ചാറ്റികൾ വരാൻ തുടങ്ങി..
"ഹായ് ഡാ.... സുഖണോഡാ.. എന്താഡാ നീ മിണ്ടാത്തെ.."
"ക്ലും... പ്ലും..." സ്ക്രീനിന്റെ അടിയിൽ നിന്ന് തുരുതുരാ തരുണീമണികൾ ചാറ്റാനായി പൊങ്ങിവരാൻ തുടങ്ങി.. തിരിച്ചും കുറേ 'ഡാ' കൾ മറുപടിയായി ചാറ്റിൽ നിറഞ്ഞു
എന്റെ സംശയങ്ങൾ തീർക്കാൻ ഹാഷിമിനു സമയം കിട്ടുന്നില്ലാ...
ഇവറ്റയെയെല്ല്ലാം ഓടിച്ച് വിട്ടപ്പോഴെക്കും നേരം പുലരാനായി... കിടന്ന് ഒന്നു മയങ്ങിയപ്പോഴേക്കും കോട്ടോട്ടിയുടെ ഫോൺ കാൾ....
"മീറ്റുണ്ടോ....??"
മീറ്റിനു ബാഗും തൂക്കിയിയിറങ്ങിയ ആളാണ് ചോദിക്കുന്നത്.. മീറ്റുണ്ടോന്ന്...
തുഞ്ചൻ മീറ്റിനുശേഷം കോട്ടോട്ടിക്കെന്താ... വട്ടായോ...??
ഹരീഷ് ജാഗ്രതൈ.....!!!!!!! മീറ്റ് മുതലാളിമാർക്ക് ലൂസ് കണക്ഷൻ...!!! ഹാവൂ..!!! ഡോക്ടറായതിനാൽ ജയൻ ഏവൂർ രക്ഷപ്പെട്ടു.
രാവിലെ 9മണിക്കതന്നെ ഇറങ്ങി മീറ്റ് സ്ഥലത്തേക്ക് ഇവിടെ സിനിമാനടികളെയൊന്നും കാണാനില്ല. മീറ്റിന് നാലു ബ്ലോഗിണിമാരെങ്കിലും ഉണ്ടായാൽ മതിയായിരുന്നു.
 |
| ഷാഷിം,പുണ്യാളൻ,ജിക്കു |
 |
| I am from USA... മാണിക്ക വീണയുമായ് |
 |
| മാണിക്കേച്ചി, മഞ്ഞുതുള്ളി, അമ്മ. |
 |
| നന്ദപർവ്വം,രഞ്ജിത് വിശ്വം,ഹബീബ്, സപ്തവർണ്ണങ്ങൾ,അരുൺ നെടുമങ്ങാട് |
 |
| മഞ്ഞുതുള്ളിയും തീരവും |
 |
| സജിം,മിക്കിമാത്യു, നിവിൻ ,പാക്കരൻ, |
 |
| മത്താപ്പും പൂത്തിരികളും |
 |
| മീറ്റ് മുതലാളിമാർ കൊട്ടോട്ടി തിരൂർ,ഹരീഷ് തൊടുപുഴ. |
 |
വേണ്ട മോനേ....
ലതികാസുഭാഷ് |
 |
ഞങ്ങൾ പാവങ്ങളാ...
ഹബീബും റജിയും |
 |
| വാഴക്കോടന്റെ ലാത്തിയിൽ അന്തം വിട്ടിരിക്കുന്നവർ |
 |
| വേറൊരു പിൻകാഴ്ച്... |
 |
| ഒരു ചെറുപുഞ്ചിരി |
 |
| ഹാഷിമിന്റെ കൂതറത്തരം കണ്ട് മത്താപ്പിനു തീ പിടിച്ചപ്പോൾ. |
 |
| ഹലോ മീറ്റിലാ.. പിന്നെ വിളി |
 |
| നീയിപ്പ പാടണ്ട. |
 |
| ഞാനൊരു പാട്ടു പാടാം.... അമ്മുന്റെ സ്വന്തം ജാനകിക്കുട്ടി |
 |
| ഓം ഹ്രീം..... തല മാറട്ടെ.... |
 |
| മുടിയനും, ഒടിയനും. |
 |
ഹരിച്ചേട്ടനും അനിയൻ ബ്ലോഗർ mnp nairഉം
|
 |
| മീറ്റ് മുതലാളിമാരും ഗുണ്ടകളും |
 |
| അശോകൻ അനൂപ്, പ്രവീൺ, മത്താപ്പ് |
 |
| പാക്കരനും മത്തായി വിഷനും |
 |
കസേരകൾ സാക്ഷി...
കാദർ പട്ടേപ്പാടം, ശരീഫ്ക്ക. |
 |
| സ്വപ്നാടകൻ |
 |
| അലക്സാണ്ടർ ആന്റണി |
 |
| ശരീഫ് കൊട്ടാരക്കരയും ദൈവത്തിന്റെ കൈകളും |
 |
| ജോ..... ഞാനൊന്നുറങ്ങട്ടെ, |
 |
| വേദവ്യാസനും മൽസ്യഗന്ധിയും |
 |
ഷിം, ഷാ, ഷി.
ഹാഷിം, നൗഷാദ്,സംഷി. |
 |
| പാച്ചു അവാര്‍ഡുമായി, കൂടെ മാണിക്യം, ജോ |
 |
മോന്‍ മിടുക്കനാകും,
ലതികേച്ചി, ഹബി |
 |
കണ്ണൻ ഇരുന്ന് ഫോട്ടോഎടുക്കുന്നു.
നിന്ന് എടുത്തു ക്ഷീണിച്ചു പാവം
പൊന്മളക്കാരൻ |
 |
| രഞ്ജിത് വിശ്വം, റെജി, പാവത്താന്‍, ജിക്കു |
 |
| “അതേയ്.. ഇത്രകൊന്നും പോരാ.... കഴിഞ്ഞ മീറ്റിനു കൂടുതല്‍ കിട്ടിയതാ” |
 |
| ചക്ക കൂട്ടാനല്ലാ. ബിരിയാണി തന്നെ |
 |
ശരിക്കും കഴിച്ചോണം
നല്ലി, സ്വപ്നാടകൻ, വാഴക്കോടൻ, നിവിൻ |
 |
ഓണത്തിനിടയിൽ പുട്ടുകച്ചവടം
|
മീറ്റിലെ ഭക്ഷണം വളരെ നന്നായിരുന്നു.
രാത്രി വീട്ടിൽ എത്തേണ്ടതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞ ഉടൻ തിരിച്ചു പോന്നു മീറ്റ് അവസാനിക്കുന്നതിനു മുൻപ്.. ഇത്തരത്തിലുള്ള ഒരു അവസരം എനിക്ക് ഒരുക്കിത്തന്ന സംഘാടകർക്ക് ഹരീഷ് തൊടുപുഴക്ക് പ്രത്യേകം നന്ദി..നന്ദി.. നന്ദി..