Tuesday, August 30, 2011

കണ്ണൂർ മീറ്റിന്റെ അങ്കച്ചമയങ്ങൾ


കണ്ണൂർ.... കണ്ണൂർ.... കണ്ണൂർ.....
ഞാൻ കണ്ണൂരിലെക്കുള്ള പുറപ്പാടിലാണ് ..........
വേണ്ടപ്പെട്ട എല്ലാവരേയും കണ്ട് യാത്ര പറയൽ തുടങ്ങി. എന്തായാലും മീറ്റാതെ ജീവിതമില്ല..!! എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. കണ്ണൂരിൽ ശരിക്കും ബുദ്ധി ഉറക്കുന്നതിനു മുമ്പ് പോയതാണ് N.M.G.B യുടെ ടെസ്റ്റ് എഴുതാൻ 82,83 കാലഘട്ടത്തിലാണ് അന്ന് അവിടന്നു കഴിച്ച കടുക്കയുടെ സ്വാദും എരിവും ജീവിതത്തിൽ മറക്കാൻ പറ്റില്ല.  വിശപ്പിന്റെ ആധിക്യം കാരണം എരിവു നല്ലപോലെ ഉണ്ടായിട്ടും നാട്ടിൽ അന്നൊന്നും സാധാരണ കിട്ടാത്ത ഐറ്റമായതിനാലും  കടുക്ക കണക്കിലധികം കഴിച്ചു. പരീക്ഷ തുടങ്ങാൻ ഒരു മണിക്കൂർ കൂടി ഉണ്ടാകും സമയം പോകുംതോറും വായിലെ എരിവും നീറ്റലും കൂടിക്കൂടി വരുന്നു...  പരീക്ഷക്കു കയറുന്നതിനു മുമ്പായി രണ്ടു മിഠായി വാങ്ങി വായിലിട്ടു.. ടൗണിൽ തന്നെ യുള്ള ഒരു സ്കൂളിലാണു പരീക്ഷ..  ഹാളിൽ കയറി  ഒരു   ബഞ്ചിൽ   രണ്ട്       പേർ
റൂമിൽ ഏറ്റവും പിറകിലെ ബഞ്ചിലാണ് എന്റെ സീറ്റ്,  അതും ഒരു മൂലക്കൽ ഞാൻ സീറ്റിലിരുന്നു എന്റെ ബഞ്ചിൽ മറുതലക്കൽ ഒരു ജീവനില്ലാത്ത ചേച്ചി..  ഈനാം പേച്ചിക്ക്  മരപ്പട്ടി കൂട്ട്..  എന്റെ മുൻപിലെ ബഞ്ചിൽ  രണ്ടു ചേച്ചിമാർ ഓർമ്മ ശരിയാണെങ്കിൽ തൊട്ടു മുൻപിൽ ഒരു ധാവണിക്കാരിയും ബഞ്ചിന്റെ മറുതലക്കൽ ഒരു സാരിക്കാരിയും. ധാവണിക്കാരി ഓർഡിനറി സാരിക്കാരിചേച്ചി ഒരു സൂപ്പർ എക്സ്പ്രസ്  അന്നത്തെ കാഴ്ചപ്പാടിൽ പറഞ്ഞാൽ സിനിമാനടി പ്രമീളയുടെ ഒരു ഫോട്ടൊസ്റ്റാറ്റ് കുറച്ചൂടി വണ്ണമുണ്ട്.. നല്ല കളറും. എന്തായാലും നല്ല കാഴ്ച  തന്നെ അന്നത്തെ 2by2 എന്നു പേരുള്ള ഉള്ളിലുള്ളതു  മുഴുവൻ പുറത്തു കാണുന്ന തരത്തിലുള്ള
തുണിയുടെ ബ്ലൗസ് ഒരു മൂന്നാലുവർഷം മുൻപ് തയ്ച് ഇട്ടതാണെന്നു തോന്നുന്നു.ബ്ലൗസിന്റെ ഉള്ളിൽ കിടന്ന് ചേച്ചി വലുതായതാകണം അല്ലാതെ ഇത്ര ടൈറ്റായ ഒരു കുപ്പായത്തിനകത്തു കയറാൻ ഒരു നിലക്കും സാധിക്കില്ല.ചേച്ചി ഇപ്പ പൊട്ടിത്തെറിക്കും എന്നു തോന്നും കണ്ടാൽ.. പരീക്ഷ തുടങ്ങി ഉത്തരങ്ങൾ ഒരു പിടിയും കിട്ടുന്നില്ല.. വായിലെ മിഠായിയുടെ മധുരം കഴിഞ്ഞതോടെ ചുണ്ടും വായും വീണ്ടും എരിഞ്ഞു നീറാൻ തുടങ്ങി മുൻപിലെ ചേച്ചിയുടെ ഇരിപ്പുവശം കാണുമ്പോൾ വായിൽ വെള്ളം നിറയുന്നതിനാൽ എരുവിനു ഒരു ചെറിയ കുറവ് തോന്നും ഇടക്കിടെ.  കുറച്ച് കഴിഞ്ഞപ്പോഴെക്കും വയറ്റിന്റെ ഉള്ളിൽ നിന്നും  ഉരുൾ പൊട്ടലുകൾ തുടങ്ങി.. ചില കളകളാരവങ്ങളും അപശബ്ദങ്ങളും പുറത്തുവരാനും തുടങ്ങി. ഇതുകേട്ട് നിശ്ശബ്ദമായിരിക്കുന്ന ഹാളിലെ എല്ലാവരും തിരിഞ്ഞു നോക്കി.. പിന്നെ ഇടക്കിടെ ശബ്ദം കേട്ടാലും ഇല്ലെങ്കിലും ആണുങ്ങൾ തിരിഞ്ഞു നോക്കൽ തുടർന്നു. ഇപ്പോഴാണു പലരും എന്റെ മുൻപിൽ ഇരിക്കുന്ന പൊട്ടിത്തെറിക്കാൻ വെമ്പിനിൽക്കുന്ന ചേച്ചിയെ ശരിക്കും കണ്ടത്.. എന്തായാലും എനിക്കു സമാധാനമായി.. എനിക്കൊ ഒന്നും എഴുതാൻ കഴിയില്ല.. ഹാളിലുള്ള ആണൊരുത്തനും പരീക്ഷ പാസാകില്ല.. എല്ലാവരും തിരിഞ്ഞും ചെരിഞ്ഞും മറിഞ്ഞും നോക്കി ചേച്ചിയുടെ ചോരകുടിക്കുകയാണ്... ഇതു ശ്രദ്ധയിൽ പ്പെട്ട ചേച്ചി ഒന്നൂടി ഇളകിയിരുന്നു 'മസാലദയായി' ഇടക്ക് എന്നെ നോക്കി ഒരു പുഞ്ചിരിയും.. പരീക്ഷയുടെയും അന്തരീക്ഷത്തിലേയും ചൂട് കൂടി തുടങ്ങിയപ്പോൾ  മസാല ചേച്ചി വിയർക്കാൻ തുടങ്ങി വിയർപ്പിന്റെ മുത്തുമണികൾ വയറിന്റെ മടക്കുകൾക്ക് മുകളിലൂടെ ഒഴുകുന്നതു നോക്കി ഇരിക്കലായി എന്റെ പണി... ഇടക്കിടെ ടവൽ എടുത്ത് കാർകൂന്തൽ പൊക്കി കഴുത്തിന്റെ പിൻഭാഗവും മുൻഭാഗവും തുടക്കുമ്പോൾ പപ്പട വട്ടത്തിൽ വലുതായി വരുന്ന നനവിലൂടെ ബ്ലൗസിനുള്ളിലെ കാഴ്ചകളും സെക്കന്റ് പേപ്പറും വ്യക്തമായി കാണാൻ തുടങ്ങി... അക്കാലത്ത് ഒരു A  പടത്തിൽ കാണാവുന്നതിനേക്കാൾ പരീക്ഷാ ഹാളിലിരുന്നു കാണാൻ കഴിഞ്ഞൂന്ന് ചുരുക്കം. എന്റെ വയറ്റിനുള്ളിൽ കോളിളക്കം വർദ്ധിച്ചതിനാൽ സമയം കഴിയുന്നതിനു മുൻപെ ഹാളിൽ നിന്നു ചാടി ഓടി....സ്കൂളിന്റെ പിൻ ഭാഗത്തുള്ള മൂത്രപ്പുരയുടെ അടുത്തെത്തിയപ്പോഴേക്കും കെട്ടുപൊട്ടി...ആദ്യം കണ്ട തകര വാതിൽ തള്ളിത്തുറന്നകത്തു കയറിയതേ ഓർമ്മയുള്ളൂ 'വയർ മൊത്തം കാലിയായി' കുറേശ്ശെ നീറ്റൽ ഉണ്ട്.. ഹൗ ആശ്വാസായി...  മെല്ലെ റെയിൽവേ സ്റ്റേഷനിലേക്ക് വച്ചു പിടിച്ചു.. ബസ്സിനു പോകാനുള്ള ധൈര്യമില്ല... ട്രെയിനിലാകുമ്പം ബാത്ത് റൂം ഉണ്ടാകൂല്ലോ...സ്റ്റേഷനിലെ ബാത്ത് റൂം കണ്ടുപിടിച്ച്
 രണ്ടാം റൗണ്ട് കഴിഞ്ഞുവരുമ്പോൾ റയിൽവേ സ്റ്റേഷനിലെ സിമന്റു ബഞ്ചിനു ചുറ്റും ഒരു
ആൾക്കൂട്ടം..  പൊതുവെ ദുർബലനും ഇപ്പോ വയറിളക്കത്താൽ വിവശനുമായ ഞാൻ
ഒന്നെത്തിനോക്കി നമ്മുടെ മസാലദോശ ചേച്ചിക്കു ചുറ്റും പഴംചക്കയിൽ മണിയനീച്ച പൊതിഞ്ഞപോലെ ചുറ്റും കൂടി പരീക്ഷാ വിശകലനമാണ് ഉദ്യോഗാർഥികൾ..  അവിടെ
മണം പിടിച്ച് നിൽക്കണം എന്ന അതിയായ ആഗ്രഹമുണ്ടായിട്ടും നേരെ നിൽക്കാൻ കെൽപ്പില്ലാത്തതിനാൽ അടുത്തുള്ള ഒരു സിമന്റു ബഞ്ചിൽ മാനം നോക്കി മലർന്നുകിടന്നു...  "വായയും ചുണ്ടും എരിഞ്ഞു നീറിയപ്പോൾ മിഠായി വായിലിട്ടാൽ സമാധാനം കിട്ടിയിരുന്നു... ഇതിപ്പോൾ അടിഭാഗത്ത് ഭയങ്കര എരിവും നീറ്റലും... എന്തുചെയ്യും സിമന്റു ബഞ്ചിൽ കിടന്നു ഞളിപിരികൊണ്ടു......
തലേദിവസം ബാക്കിയായ കടുക്ക കുറച്ചു എരിവും മസാലയും കൂടി ഒന്നു ഉഷാറാക്കിയതാണ് ഞാൻ വെട്ടി വിഴുങ്ങിയത്. അതാണത്രെ ഓയിൽ സീൽ പോകാൻ കാരണം രാത്രി തിരിച്ചു പോരുമ്പൊൾ ട്രെയിനിൽ നിന്നു പരിചയപ്പെട്ട ഒരു കോഴിക്കോട്ടുകാരൻ പണ്ടാരി പറഞ്ഞു തന്നതാണ് ഈ വിവരം
എന്തായാലും ഇതിനു ശേഷം യാത്രയിൽ നോൺ വെജ് പൊതുവെ കഴിക്കാറില്ല......
*********************************************************************

എന്തായാലും കണ്ണൂർ മീറ്റിനെത്തണം ഉള്ളിൽ ആശങ്കകളും ഭയവുമുണ്ട്.......
മീറ്റുകൾ കുറച്ചായി   ഏപ്രിൽ 2011   മുതൽ  ഒരു ഹരമായിട്ടുണ്ട്. അഞ്ച് മാസത്തിനുള്ളിൽ നാലാമത്തെ മീറ്റ് പങ്കെടുത്തേ പറ്റൂ.. തിരൂർ,   എർണാബ്ലം,   തൊടുപുഴ എന്നീ മീറ്റുകൾക്കു ശേഷവും ബൂലോകത്ത് ഒരു പുലിപോയിട്ട് ഒരു പൂച്ച പോലും ആകാൻ കഴിയാതെ ബ്ലോഗ്..ബ്ലോഗ്.. എന്നു പറഞ്ഞു നടക്കുന്ന എന്നെ നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും മാറ്റി നിർത്തി ത്തുടങ്ങിയിട്ടുണ്ട്... ഇത് എന്റെ ലാസ്റ്റ് മീറ്റാകുമോ എന്ന സംശയം ഇല്ലാതില്ല... എന്റെ  വിളർച്ച കണ്ട് ഭയപ്പെട്ട പലരും എന്നെ നേരിട്ടും കമന്റിലൂടെയും ദൂതന്മാർ മുഖേനയും ഭീഷണിപ്പെടുത്തുന്നുണ്ട്.. ഉത്തര കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂർ ഭാഗത്തുള്ള ചില പുള്ളിപ്പുലികൾ ഇതിന്റെ പിന്നിൽ ചരടുവലികൾ നടത്തുന്നുണ്ട്...  എന്നെ ശരിപ്പെടുത്തുന്നതിനായി കണ്ണൂരിൽ ഒരു വനിതാകമ്മിറ്റി പോലും രൂപീകരിച്ചിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു..എന്നെ രാഷ്ട്രീയമായും കായികമായും നേരിടും
എന്ന് ചില ബ്ലോഗ് ലീഡേർസ് അറിയിച്ചതിനാൽ ഞാൻ ഒരു സ്പെഷ്യൽ കുപ്പായം തുന്നിച്ചിട്ടുണ്ട്
ചുവപ്പ്, കാവിപച്ച, വെള്ള, എന്നീ കളറുകൾ ഒരുപോലെ ചേർത്ത് ഖദറിൽ പ്രത്യേകം തയ്യാർ ചെയ്തത്. ഈ വസ്ത്രവും ധരിച്ച് കച്ചയും മുറുക്കി അങ്കത്തിനു ഞാനുണ്ടാകും കണ്ണൂരിൽ. കുറച്ച് വെട്ടിനിരത്താനുണ്ടവിടെ.  മർക്കടമുഷ്ടിയും, ധാർഷ്ട്യവും,ഗൂണ്ടായിസവും, കാലുമാറ്റവും, വെട്ടും,കുത്തും, വെടിവെപ്പും,പാരവെപ്പും നിറഞ്ഞാടുന്ന കണ്ണൂരിന്റെ മണ്ണിലേക്ക് ഇതാ ഒരു ബ്ലോഗ്  സേവകൻ കടന്നു വരികയാണ്......  കണ്ണൂർ മീറ്റിനുശേഷം മാത്രമേ നമ്മുടെ പഴയകാല ബ്ലോഗർ മഹാബലി പാതാളത്തിലേക്ക് തിരിച്ചു പോകുകയുള്ളൂ... അദ്ദേഹത്തെ ഇതുവരെ  ആരും ക്ഷണിച്ചിട്ടില്ല എന്നു     എന്നെ വ്യസനസമേതം അറിയിച്ചിരുന്നു... എന്തായാലും സാരമില്ല ഞാൻ വരുമ്പോൾ അദ്ദേഹവും കൂടെ ഉണ്ടാകും എനിക്കുള്ള സ്വീകരണം കണ്ട് മഹാബലി അദ്ദേഹത്തിനുള്ളതാണെന്നു കരുതി സന്തോഷിച്ചുകൊള്ളും

വനിതാ കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക് താലം എടുക്കുന്നതെല്ലാം ചെറുപ്പക്കാരികളായിക്കോട്ടെ... പെൻഷൻ പറ്റിയ ചില ബ്ലോഗിണിമാർ അവിടെയും ചാടിക്കേറി  വരാനുള്ള സാദ്ധ്യത കാണുന്നുണ്ട്  ദയവായി ഒന്നു ശ്രദ്ധിക്കുമല്ലോ....പിന്നെ ആൺ കമ്മിറ്റിയിൽ എന്തിനാണീ അന്യ നാട്ടുകാർ കണ്ണൂരും പരിസരപ്രദേശങ്ങളിലും ഒരു കുമാരനല്ലാതെ വേറെ ആരും ഇല്ലേ.. ഹും.... ഒരു പരദേശി ബോൺസായ് ചോപ്രയും.. നാട്ടിലില്ലാത്ത ഒരു നാടകക്കാരൻ അറബിയും..  മോഷം.... മോഷം.... കുമാരനാണെങ്കിൽ ഇപ്പഴും മാലിനിമാരുടെ  B നിലവറയും നോക്കി നടപ്പാണ് മുൻപ് എർണാകുളം മീറ്റിനു തലേദിവസം കച്ചേരി പടി ജങ്ഷനിൽ മാലിനിമാരുടെ A നിലവറയും നോക്കി ഒരു ചുവന്ന ബനിയനുമിട്ട് വായിൽ നോക്കി നടന്നതിനു പോലീസ് പിടിച്ചതിൽനിന്നും നമ്മുടെ എർണാബ്ലം മീറ്റ് മുതലാളി.. ഡോ. ജയൻ ഏവൂർ സാറിന്റെ ആയുർവേദബലം കൊണ്ടും സഹ: ബ്ലോഗർ ചാണ്ടിച്ചന്റെ മസിൽ ബലം കൊണ്ടും രക്ഷിച്ചെടുത്തതാണ്..
ബ്ലോഗിണി മാരുടേയും മാലിനിമാരുടേയും കണ്ണിലുണ്ണിയായ കുമാര പ്രഭോ. നമോവാകം....
തലേദിവസം തന്നെ എത്തുന്ന മഹാ
നായ എനിക്കും ബലിക്കും പള്ളിയുറങ്ങാൻ മാടായിക്കുന്നിലെ കൊട്ടാരം ഒരുക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.കിടക്കാൻ സപ്രമഞ്ചക്കട്ടിലില്ല..  പകരം മാതൃഭൂമിയിൽ കിടക്കേണ്ടിവരും.. എന്നു പറയുന്ന ബോൺസായ് ചോപ്രയോട് ഹേ... എന്തു വിവരക്കേടാണിത്.. കണ്ണൂരിന്റെ പൾസറിഞ്ഞാണോ ഈ പറയുന്നത്.. മാടായിക്കുന്നിൽ മാതൃ ഭൂമിക്കും മനൊരമക്കും പ്രവേശനമുണ്ടോ....??? അതിനായി  എൻ സുഹൃത്ത് ബലി പാതാളത്തിൽ നിന്നും ഒരു സ്പെഷൽ എഡിഷൻ പത്രം 
             "മലയാള ജന്മ മാധ്യമ ദേശ ചന്ദ്ര ദീപികാ ഭൂമി "
കൊണ്ടു വരുന്നതും അതിൽ പള്ളിയുറങ്ങുന്നതുമാണ് ..മഹാബലിക്ക് കാണാനായി വല്ല ഐറ്റം നമ്പർ ഡാൻസോ സിനിമാറ്റിക് ഡാൻസൊ ഒരുക്കാവുന്നതാണ് കുടിക്കാൻ പാനീയം തിരഞ്ഞെടുക്കുമ്പോൾ അയൽ രാജ്യമായ മയ്യഴിയിലെ വിലകുറഞ്ഞ കാട്ട്‌റായി തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കണേ.... എന്നഒരു അപേക്ഷയുണ്ട്. കമ്മിറ്റിക്കാരൻ നാടകക്കാരൻ അറബി വരുമ്പഴ് കൊണ്ടുവരുന്ന വിദേശി പാനീയമായാൽ സന്തോഷമായി......

പിന്നെ ഒരുകാര്യം നിങ്ങളുടെ സ്വീകരണരീതി അനുസരിച്ച് അടിക്കുകയാണെങ്കിൽ തലക്കുതന്നെ പെടക്കണം ഒറ്റ അടിക്കു തന്നെ പണിതീരണം.. അല്ലാതെ കയ്യൊ കാലോ ഒടിഞ്ഞ്.. പ്ലാസ്റ്ററിട്ടു കിടക്കാൻ ഒരിതില്ല..    വെട്ടാണെങ്കിൽ തലതന്നെ വെട്ടണം..    കുത്താണെങ്കിൽ ചങ്കിനു തന്നെ കേറ്റണം.. വെടിയാണെങ്കിൽ ജസ്റ്റ് ചെസ്റ്റ് പീസിൽത്തന്നെ കയറിക്കോട്ടെ  ടിഷ്യും... ടിഷ്യും..ടിഷ്യും.. നാലെണ്ണം  ഹാ...... റം...റം...റം... (വായിൽ ഒഴിച്ചു തരണം) അന്ത്യാഭിലാഷം.. അന്ത്യാഭിലാഷം..
അല്ല ഇനി പോലീസ് സ്റ്റേഷനിൽ വച്ചുണ്ടാക്കുന്ന ബോംബാണെങ്കിലോ.. അനിക് സ്പ്രേ യുടെ പരസ്യം പോലെ പൊടി പോലും പാടില്ലാ കണ്ടു പിടിക്കാൻ..
അങ്ങിനെയാണെങ്കിൽ എനിക്കു വണ്ടിക്കൂലിയും ലാഭം... പാതാളത്തിലേക്ക് മഹാബലി യുടെ കൂടെ പോകാം ഒറ്റക്ക് നടന്ന് വഴി തെറ്റണ്ടല്ലോ....
.
 എന്നാ കുറിച്ചോളൂ അങ്കം...  വച്ചോളൂ അങ്കക്കിഴികൾ........
 വരുന്നൂ പൊന്മളക്കാരൻ............







Tuesday, August 23, 2011

പ്രണയം


പ്രണയം……

ലീവുകഴിഞ്ഞുള്ള തിരിച്ചു പോക്ക്  കുറച്ചു ചുറ്റി പോകുന്ന ബസ്സായതിനാൽ യാത്രക്കാർ നന്നെ കുറവ്. ചാറ്റൽമഴ മുനിഞ്ഞുപെയ്യുന്നു.അരിച്ചെത്തുന്ന തണുപ്പും, ഒന്നു രണ്ടുവർഷമായി തണുപ്പു കൂടി വരുന്നു ഇനി ചുരത്തിലെന്താണാവോ സ്ഥിതി ബ്ലൊക്കൊന്നും ഇല്ലാതിരുന്നാൽ മതിയായിരുന്നു
8 മണിക്കാണ് സിറ്റിയിൽനിന്നും ട്രെയിൻ, ടിക്കറ്റ് രണ്ടെണ്ണം റിസർവ് ചെയ്തിട്ടുണ്ട്. ആദ്യമായാണ്. പേർസിൽ നിന്നും ടിക്കറ്റ് ഒന്നെടുത്തു നോക്കി കൃത്യ സമയം 20.05 സൈഡ് ബർത്താണ്  ഇന്ന് ഉറങ്ങലുണ്ടാകില്ല. അടുത്ത മാർച്ചിൽ കോഴ്സ് തീരും പിന്നത്തെ കാര്യങ്ങൾ ഒരു തീരുമാനമാക്കണം അവൾക്ക് ഇപ്പഴേ വിവാഹാലോചനകൾ വരുന്നുണ്ടത്രെ? വീട്ടുകാർ കല്യാണം താമസിയാതെ നടത്താനുള്ള ഒരുക്കത്തിലാണുപോലും. താഴ്ത്തിയിട്ടിരുന്ന ബസ്സിന്റെ ഷട്ടർ പൊക്കിനോക്കി മഴ ചെറുതായി ചാറുന്നുണ്ട് തണുപ്പ് ഒന്നൂടി കൂടിയിരിക്കുന്നു മഴതുള്ളികൾ കയ്യിൽ തട്ടുമ്പോൾ ഐസ് തൊട്ടപോലെ തണുക്കുന്നു.അവളുടെ സ്റ്റോപ്പെത്താറായി ബസ് സ്റ്റാന്റ് റിപ്പയറായതിനാൽ ബസ്സ് പുറത്തു നിർത്തുകയേ ഉള്ളൂ. ഷട്ടർ ചെറുതായി പൊക്കി പിടിച്ചു ആരാണാവോ കൂട്ടു വരുന്നത് സാധാരണയായി ചേട്ടനാണ് വരാറ്, സിറ്റിയിൽ വന്ന് ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറ്റിവിടാറാണു പതിവ്. വെക്കേഷനിൽ സിറ്റിയിൽ വന്ന് രണ്ടു മണിക്കൂർ ക്യൂ നിന്നിട്ടാണ് ടിക്കറ്റ് റിസർവുചെയ്തത്. ബർത്തുണ്ടെങ്കിലും ഉറങ്ങും എന്നു തോന്നുന്നില്ല എന്തെല്ലാം പറയാനുണ്ട് .. ഉറങ്ങാതെ കണ്ണോടുകണ്ണും നോക്കി കഥകൾ പറഞ്ഞ് രാവു പകലാക്കണം വെളുപ്പാൻ കാലത്ത് അവളുടെ മടിയിൽ തലവെച്ച് കിടന്ന് ഒന്നു മയങ്ങണം
സ്റ്റോപ്പെത്തി

മഴ ഒന്നൂടെ കൂടുതലായി.. അമ്മയാണ് ഒപ്പം ഹാവൂ.!! ചേട്ടനെ കാണുന്നില്ല അവളെന്നെ കണ്ടുകഴിഞ്ഞു ബസ്സു നിർത്തിയതും അവൾ അമ്മക്ക് എന്നെ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു അമ്മേ ദേ.. ആളുണ്ട്. അമ്മ അടുത്തു വന്നു പറഞ്ഞു മോനെ.. അവളെ ഒന്നു ശ്രദ്ധിച്ചോണേ.. അവളുടെ ചേട്ടനു സുഖമില്ല അതാ വരാത്തെ ഞാൻ സിറ്റിയിലേക്ക് വന്നാൽ രാത്രി തിരിച്ചുവരാൻ വല്യ ബുദ്ധിമുട്ടാ.. മോൻ ഇവളെ ട്രെയിനിലെ ലേഡീസിൽ ഒന്നു കയറ്റിക്കൊടുക്കണേമോൻ ഉണ്ടാകുമെന്ന് മോളുപറ്ഞ്ഞിരുന്നു എന്നാലും മോനെ നേരിൽ കണ്ടപ്പഴാ ഒരു സമാധാനായത്.

സാരമില്ലമ്മേ എല്ലാം ഞാൻ നോക്കിക്കോള്ളാം  അമ്മ ധൈര്യമായിപോയ്ക്കോളൂ

അവൾ ബസ്സിലേക്ക് കയറി.. തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ലേഡീസ് സീറ്റിൽ  കയറിയിരിക്കാനുള്ളപുറപ്പാടാണ്. എന്നെ ഒളിഞ്ഞു നോക്കുന്നുമുണ്ട് കണ്ണുകാട്ടി മുന്നിലേക്കു വിളിച്ചു.. തൊട്ട സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ് മനസ്സ് വല്ലാതെ വെമ്പൽ കൊള്ളുന്നു.. കാലിനടിയിൽനിന്നൊരു വിറയൽ അവൾ ഇങ്ങോട്ടു വരില്ലേ.. ധാരാളം സീറ്റുകൾ ഒഴിവുണ്ട് ധൈര്യം സംഭരിച്ച് എണീറ്റ് പിന്നോട്ട് നടന്നു അവളുടെ ബാഗുമെടുത്ത് മുന്നോട്ട് പോന്നു.. അനുസരണയോടെ അവളുംവന്നു..  സൈഡ് സീറ്റിലേക്ക് അവളെ കയറ്റിയിരുത്തി..   തൊടാതെ അടുത്തിരുന്നു
‘’അതു ശരി കള്ളൻഇതിനായിരുന്നു ബസ്സിനു തന്നെ പോകണം എന്നു പറഞ്ഞതല്ലേ.. ഈബസ് സിറ്റിയിലെത്താൻ ഒരു മണിക്കൂർ കൂടുതലെടുക്കും’’
തണുപ്പ് കൂടി കൂടി വരുന്നു മുൻപിലത്തെ സീറ്റിൽ കുറച്ചു പൊന്തി നിൽക്കുന്ന ഷട്ടറിൽ കൂടി തണുപ്പ് അടിച്ചു കയറുന്നു എണീറ്റു പോയി ഷട്ടർ ശരിയായി താഴ്ത്തിവച്ചു. മഴയുംതണുപ്പും കൂടിതട്ടിയപ്പോൾ വിരലുകൾ വിറകൊണ്ടു സീറ്റിൽ വന്നിരുന്ന് കൈകൾ കൂട്ടിത്തിരുമ്മാൻ തുടങ്ങി.. അപ്പഴേക്കും അവൾ ബാഗിൽനിന്നും ഒരു ചെറിയ ടിഫിൻ ബോക്സ് എടുത്ത് മടിയിൽ വച്ചിരുന്നു അതു തുറന്നു എന്തൊ എടുക്കാനുള്ള പരിപാടിയാണ് .. തണുത്തു വിറച്ച് കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്ന എന്നെ     ഒന്നു നോക്കിപുഞ്ചിരിച്ചും കൊണ്ട് പാത്രം തുറന്ന് എന്തൊ എടുത്ത് വായിലിട്ട്.. തണുത്തു വിറച്ച എന്റെ കൈകൾ അവൾ കൂട്ടിപ്പിടിച്ചു. ഇളം ചൂടുള്ള ആകൈകൾക്കിടയിൽ എന്റെ കൈവിരലുകൾ വിറകൊണ്ടു.  
എന്തു തണുപ്പാ
എന്റെ മടിയിലേക്ക് മുഖം കുനിച്ച് അവളുടെ രണ്ടു കവിളുകളിലും എന്റെ കൈകൾ ചേർത്തു വച്ചു മിനുമിനുത്ത ആകവിളുകളിൽ തൊട്ടപ്പോൾ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹം .. സാവധാനത്തിൽ എന്റെ ഇരു കൈപ്പത്തികളിലും അവൾ ചുണ്ടുകൾ ചേർത്തു    എന്റെ ശരീരത്തിന്റെ ഭാരം നഷ്ടപ്പെടുന്നതായും ഞാനൊരു തൂവൽ കണക്കെ വായുവിൽ പറന്നു നടക്കുന്നതുമായ ഒരു അവസ്ഥ

എന്തുപറ്റി മാഷെ. ബോധം പോയോ..?

പൊട്ടിച്ചിരിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടാണ് എനിക്ക് സ്ഥലകാല ബോധംവന്നത് 
ചുരം എത്താനായി തുടങ്ങി ഷട്ടറിനുള്ളിലൂടെ അരിച്ചെത്തുന്ന തണുപ്പ് ശരീരത്തിലേക്ക്
സൂചിമുനയാലെന്ന പോലെ തുളച്ചുകയറുന്നു. ഒന്നുകൂടി ചേർന്നിരുന്നു.. രണ്ടുപേരും തമ്മിലുള്ള 
അകലം ഇല്ലാതായിരിക്കുന്നു അവൾ പുതച്ചിരുന്ന ഷാളിനുള്ളിലേക്ക് കയറിക്കൊള്ളാനുള്ള അവളുടെ ക്ഷണം നിരസിക്കാനായില്ല. ചുരമിറങ്ങാൻ തുടങ്ങി, കൂടിവരുന്ന തണുപ്പിൽ നിന്ന് രക്ഷപ്പെടാനായി ഷാളിനുള്ളിൽ ഒന്നൂടെ ചേർന്നിരുന്നു. തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചുനെൻചിലേക്ക് ചേർന്നിരുന്ന് അവൾ മയങ്ങാൻ തുടങ്ങി. ഞാൻ നിധികാക്കും ഭൂതത്തേപോലെ കണ്ണും മിഴിച്ചിരുന്നു.. സാവധാനത്തിൽ അവൾ മടിയിലേക്ക് തല വച്ച് കിടന്നു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ. ആചുമലുകളിൽ താളം പിടിച്ചുകൊണ്ട് ചുരുണ്ടമുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് ഞാൻ കണ്ണടച്ച് ദിവാസ്വപ്നങ്ങളിൽ മുഴുകി

 ഏയ്.. ഏയ്. ആരോ തൊളിൽ തട്ടി വിളിക്കുന്നു

 ചേട്ടാ എന്റെ ബാഗ്.. വിട്.എനിക്ക് സ്റ്റോപ്പിൽ ഇറങ്ങണം
എന്റെ അടുത്ത സീറ്റിൽ ഇരുന്നിരുന്ന പയ്യനാണ് അവന്റെ ബാഗ് പകുതി എന്റെ മടിയിലാണ് ബാഗിന്റെ വള്ളി ഞാൻ  കയ്യിൽ ചുറ്റി പിടിച്ചിരിക്കുകയാണ്, കണ്ണു തിരുമ്മി ഒന്നൂടെ നോക്കി  അവളുടെ ചുരുണ്ട കാർകൂന്തലിനു പകരം പയ്യൻസിന്റെ ബാഗിന്റെ വള്ളി കയ്യിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു.. പെട്ടന്നു കൈ കുടഞ്ഞ് പയ്യന്റെ ബാഗ് വിട്ടുകൊടുത്തു

സാറെ ബാക്കി വേണ്ടേ.. എന്തു പറ്റി, കയറിയപ്പോൾ തുടങ്ങിയ ഉറക്കമാണല്ലോ..  കണ്ടക്റ്റർ...

ഹോന്നൂല്യാ.  "ഒരു ഒരുസുന്ദരസ്വപ്നം"



Monday, August 8, 2011

കണി

രാവിലെ കണ്ണും തിരുമ്മി എണീറ്റ ഉടനെ ലാപ്‌ടോപ് ഓണാക്കി. ഈയിടെയായി ലാപിന് ഓണായിവരാൻ ഒരു താമസം. മുതലാളി മാറിയതിന്റെ കെറുവാണെന്നു തോന്നുന്നു.
മകളാണ്  R.C. ഓണർ ഭരണം മാറിയതിനെതുടർന്ന് ഞാൻ അനധികൃതമായി കയ്യേറി കൈവശപ്പെടുത്തിയതാണ്. എന്തായാലും പല്ലുതേച്ചുവന്നപ്പഴേക്കും ഓണായിട്ടുണ്ട്. നെറ്റ്
കണക്റ്റ് ചെയ്തു 48രൂപ മാസത്തിൽ കൃത്യമായി കൊടുക്കുന്നതിനാൽ അര മണിക്കൂറിനുള്ളിൽ കണക്ഷനാകും.സ്ക്രീനിന്റെ ഒരു മൂലയിൽ അവാസ്ത മുളച്ചുപൊങ്ങി...അവൾക്ക് 21 ഡോളർ അയച്ചുകൊടുക്കാൻ പറയുന്നുണ്ട് അവളുടെ സേവനം അവസാനിച്ചൂന്ന്..  ശിവ ശിവ..21 ഡോളർച്ചാൽ ആയിരത്തിലധികം രൂപ വേണ്ടീരുന്നില്ല മാരണം ഈ വൈറസിനെ ഒക്കെ പിടിക്കാൻ വല്ല എലിക്കെണിയോ മറ്റോ ഫിറ്റുചെയ്താൽ പോരേ... ഞാനെന്തായാലും
ലാപ് ഇനു ചുറ്റും കുറച്ചു ചാഴിപ്പൊടി വിതറിയിട്ടുണ്ട്. "പഞ്ചസാരപാത്രത്തിൽ ഉറുമ്പ്
വരാതിരിക്കാൻ ചെയ്യുന്നതുപോലെ" ഇനി വേണെങ്കിൽ കുറച്ചു 'Hit' വാങ്ങി അടിച്ചും
കൊടുക്കാം ഭാര്യ അടുക്കളയിലെ മുഴുത്ത പാറ്റകളെ ഇതിനാലാണ് കശാപ്പുചെയ്യാറ്
പിന്നയാ ചിന്ന വൈറസ്.. അല്ലാതെ ആയിരം രൂപയൊന്നും മുടക്കാനാവില്ല. ബ്ലോഗിങ് നിറുത്തേണ്ടിവരും ഇങ്ങിനെ പോയാൽ നാലു കമന്റിനു വേണ്ടി ഇത്രയൊന്നും
മുടക്കാൻ എന്താ എനിക്കു വട്ടോ....?

അതു മുൻപേ ഉള്ളതാന്നല്ലേ...... ഹ. ഹ.ഹാ.... നിങ്ങൾ ആരോടും പറയല്ലേ.....

കുളിയും ജപവുമെല്ലാം കഴിഞ്ഞു വന്നപ്പഴേക്കും സ്ക്രീനിൽ "നാട്ടുവർത്താന" വും ഫേസ് ബുക്കും
റെഡി.  ബ്ലോഗിൽ നോക്കിയപ്പോൾ ഒരാൾപോലും പുതിയതായിവന്ന് കമന്റീട്ടില്ല.!! എന്താണെന്നറിയില്ല ഒരിക്കൽ എത്തിനോക്കിയവർ പിന്നീട് ഈവഴിക്കു വരുന്നില്ല.!
 ഫേസ് ബുക്കിൽ ചെന്ന് ചില നാരീജനങ്ങളെ ഒന്നു ലൈക്കാൻ നോക്കി... പറ്റുന്നില്ല!
കമന്റാൻ നോക്കിയപ്പോൾ ഫേസ് ബുക്ക് സമ്മതിക്കുന്നില്ല! നാശം.. രാവിലെ എണീറ്റ
ഉടനെ കണ്ണാടിയിൽ നോക്കിയതിന്റെ ഫലം.. ലാപ്പനെ പൂട്ടി ജോലിക്ക്പോകാൻ ഒരുങ്ങി.
താക്കോൽ കൈവശമുള്ളതിനാൽ രാവിലെ നേരത്തേ പത്തരയാകുമ്പഴേക്കെങ്കിലും ബാങ്കിലെത്തണം. ഇല്ലെങ്കിൽ നാട്ടുകാർ എന്തുപറയും.

 മേശപ്പുറത്ത് ആവിപറക്കുന്ന പുട്ടും കടലക്കറിയും കഴിക്കാൻ തുടങ്ങൽപ്പോൾ ഭാര്യ..
വൈകുന്നേരം വരുമ്പോൾ പച്ചക്കറി കൊണ്ടുവരണം ഇവിടെ ഒന്നും ഇല്ല.. കറിവെക്കാൻ... ബ്ലോഗിൽ ഒരുകമന്റു പോലും കിട്ടാതെ ഫേസ് ബുക്കിൽ ഒന്നു ലൈക്കാൻ പോലും പറ്റാതെ
ഇരിക്കുമ്പോഴാ അവളുടെ  ഒരു പച്ചക്കറി.....  കാരണമൊന്നും കിട്ടാത്തതിനാൽ പുട്ടിൽ
തേങ്ങ കൂടിയെന്നും പറഞ്ഞ്  ഭാര്യയെ നല്ല നാലു  #&$@# വിളിച്ചു. ഒരു കുറ്റി പുട്ട് അകത്തായിക്കഴിഞ്ഞതിനാലുംഭാര്യയുടെ ഭാവം മാറിവരുന്നതിനാലും വേഗത്തിൽ
 കൈകഴുകി കുടയും താക്കോൽ കൂട്ടവുമെടുത്ത് വീട്ടിൽ നിന്നും പുറത്തുചാടി.
ചന്നം പിന്നം പെയ്യുന്ന മഴയും കൃഷിപ്പണി നടക്കുന്നതും മൂലം പാടവരമ്പിലെല്ലാം നിറയെ ചളിപിളിയാണ് തെന്നിയും വഴുക്കിയും  മെയിൻ റോഡിലെത്താറായി ചെരുപ്പിലും
കാൽമുട്ടുവരെയും ചളി കൈത്തോട്ടിലിറങ്ങി കാലും ചെരുപ്പും നന്നായികഴുകി.വെള്ളത്തിൽ
നിന്നു കയറാൻ തിരിഞ്ഞപ്പോൾ അതാ പൊകുന്നു വലതുകാലിലെ ചെരുപ്പ് വെള്ളത്തിൽ
എന്നെ നോക്കി ഒരു പാൽ പുഞ്ചിരി തൂകിക്കൊണ്ട്. കുനിഞ്ഞ് പിടിക്കാൻ നോക്കിയപ്പഴേക്കും
 ചെരുപ്പ് ഒഴുക്കിൽ ഒരാൾ വെള്ളത്തിലെത്തി തത്തിക്കളിക്കുന്നു വാങ്ങിയിട്ട്  6മാസം
 പോലുമായിട്ടില്ല 260രൂപ കൊടുത്ത് വാങ്ങിയതാണ് ഒരു ചെരുപ്പ് കാലിലുണ്ട്
എന്തുചെയ്യാം ഒന്നായിട്ട് വാങ്ങാൻ കിട്ടില്ലല്ലോ.. ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും ഉപയോഗിക്കേണ്ടതാണ്.. ധർമ്മസംഘടത്തോടെ മറ്റേചെരുപ്പിനേയും വെള്ളത്തിൽ ഒഴുക്കിവിട്ടുകൊണ്ട്  അവയ്ക്ക് യാത്രാമംഗളങ്ങൾ നേർന്നു.....

 രാവിലെ എണീറ്റ ഉടൻ കണ്ണാടിനോക്കിയതിന്റെ ഫലം..!!!   "ദിവസഫലം"

നഗ്നപാദനായി റോഡിലെത്തി, വന്ന ഒരു K.S.R.T.C ബസ്സിൽ ചാടിക്കയറി കണ്ടക്ടർക്കു സാധാരണപോലെ ബസ് ചാർജ്ജ് കൊടുത്തു  "പോരാ.. 3രൂപകൂടിവേണം" കണ്ടക്ടർ
ബസ് ചാർജ്ജും കൂടിയിരിക്കുന്നു. ഒന്നുറപ്പിച്ചു വൈകീട്ട് വീട്ടിൽ എത്തിയാലുടൻ എന്തായാലും
കണ്ണാടി തല്ലിപ്പൊട്ടിക്കണം...

Thursday, August 4, 2011

മീറ്റിലെ ബാക്കി ചിത്രങ്ങൾ... തൊടുപുഴ.....

        


                        മീറ്റിലെ കുറച്ചുചിത്രങ്ങൾ കൂടി ചേർത്തിട്ടുണ്ട്.
      http://ponmalakkaran.blogspot.com/2011/08/2011.html
                                   നന്ദി...

Monday, August 1, 2011

തൊടുപുഴ മീറ്റ് 2011 | എന്റെ മൂന്നാമത്തെ മീറ്റ് മൂന്നരമാസത്തിനുള്ളിൽ.........!

 തോരാതെ പെയ്യുന്ന രാമായണ മാസത്തിന്റെ പുണ്യം കൊണ്ട കർക്കടകത്തിൽ പുണ്യമാസമായ റംസാനെ വരവേൽക്കാനായി ഒരുങ്ങി നിൽക്കുന്ന ഈ സമയത്ത് പിതൃക്കൾക്കായുള്ള വാവു ബലിയും കഴിഞ്ഞ് റംസാൻ നോയമ്പിന്റെ പുണ്യം നേടാനായി ഒരുങ്ങി നിൽക്കുമ്പോൾ ഒരു ബ്ലോഗേഴ്സ് മീറ്റുകൂടി........ തൊടുപുഴയിലേക്ക്....
തിരിമുറിയാതെ പെയ്യുന്ന മഴ. അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലാത്ത മഴ.......
പ്രകൃതിയുടെ വരദാനം തന്നെ.. തുടർച്ചയായി മഴ പെയ്യുന്നുണ്ടെങ്കിലും വലിയ അത്യാഹിതങ്ങളൊന്നും വരുത്താതെ പ്രകൃതിതന്നെ കാക്കുന്നു.. ദൈവത്തിന് നന്ദി....
ഈ സമയത്ത് മഴയുടെ കാമുകനായിരുന്ന പ്രശസ്ത ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്ജിനെ സ്മരിക്കുന്നു.

എന്റെ മൂന്നാമത്തെ മീറ്റ്  മൂന്നരമാസത്തിനുള്ളിൽ.........!!!!!!!!!!
തിരൂരിൽ തുഞ്ചൻപറമ്പിലെ മീറ്റിൽ വച്ച് ബ്ലൊഗാരംഭം കുറിച്ച എന്നെ സംബന്ധിച്ച് ഇതൊരു ഭാഗ്യം തന്നെ. രണ്ടു വർഷമായി ജോലി ഇല്ലാതെ ഒരു പ്രത്യേക സാഹചര്യത്തിൽ കഴിയുന്ന എനിക്ക് പിടിച്ചുനിൽക്കാൻ പറ്റിയത് ബൂലോകമായി എനിക്കുണ്ടായിരുന്ന ബന്ധം ഒന്നുകൊണ്ടു മാത്രമാണ്.
എന്റെ ബ്ലോഗിൽ പോസ്റ്റുകൾ ഇടാൻ തുടങ്ങിയത് ഈ ഏപ്രിൽ 17 നു തിരൂരിൽ വച്ചാണെങ്കിലും രണ്ടു വർഷമായി ബൂലോകത്ത് കയറി ഇറങ്ങുന്നു. അതിനാൽ ബൂലോകത്തെ കുറെ ആളുകളെ എനിക്കറിയാം,  വായനയിലൂടെ. തുഞ്ചൻ മീറ്റിൽ വച്ച് ധാരാളം പേരെ നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചു. എറണാകുളത്ത്  വച്ച് പഴയ സൗഹൃദം പുതുക്കാനും പുതിയതായി കുറച്ചുപേരെ പരിചയപ്പെടാനും  കഴിഞ്ഞു.

തിരൂരിൽ നിന്നും ട്രെയിനിൽ തൃശൂർക്ക്... അവിടെ ഇറങ്ങി വൈകിയ ഉച്ചഭക്ഷണ കഴിച്ചപ്പോഴേക്കും ഹാഷിമിന്റെ വിളി...
"മാഷെ....... ഞാൻ എത്തി.. ട്രാൻസ്പൊർട്ട് ബസ്സ്റ്റാന്റിൽ ഉണ്ട്. മാഷ് എത്തീലേ..?"
"ഞാൻ ദാ വരുന്നു"
ബസ്റ്റാന്റിൽ എത്തിയപ്പോൾ ഹാഷിം ഒരുകയ്യിൽ ചായയും മറ്റൊരുകയ്യിൽ പഴം പൊരിയും അടുത്ത കയ്യിൽ ഫോണുമായി ഭരതനാട്യം കളിക്കുന്നു. പങ്കുചേരാനുള്ള ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു.
അവിടെനിന്നും ഒരു ദ്രുത ഗമന ശകടത്തിൽ തൊടുപുഴക്കു്.......

വൈകുന്നേരത്തോടെ തൊടുപുഴയിൽ ബസ്സിറങ്ങി. അടുത്തു കണ്ട ഒരു ഹോട്ടലിൽ കയറി മലപ്പുറത്തിന്റെ ദേശീയഭക്ഷണമായ സുലൈമാനിക്കും ഒരു കാലി പൊറാട്ടക്കും ഓർഡർ കൊടുത്തു. ഹാഷിം ചെവിയിൽ ഒരു സുനാപ്പിയും തിരുകി ഫോണും കൊണ്ട് പുറത്തേക്ക്.......... ഫോൺ ഇയ്യാൾ ജനിച്ചപ്പൊൾ തന്നെ ഒപ്പം ഉണ്ടായിരുന്നു എന്നു തോന്നുന്നു.  കറി എന്തു വേണം എന്നു ചോദിച്ച സപ്ലയറോട് ഒന്നും വേണ്ട എന്നു മൊഴിഞ്ഞപ്പോൾ ഇവർ ഏതു നാട്ടുകാരാടാ...... എന്നമട്ടിലൊരു കാക്കനോട്ടം. കാലിപൊറാട്ടയും കട്ടനുമടിച്ച് പുറത്തറങ്ങി. മുതലക്കോടത്തുള്ള ഒരുസുഹൃത്തിനെ സന്ദർശിച്ചു വന്നപ്പോഴേക്കും ഹരീഷിന്റെ വിളിയോടു വിളി.... എവിടെ? എവിടെ?..
സ്വന്തം സ്ഥാപനത്തിന്റെ മുൻപിൽ നിന്നിരുന്ന ഹരീഷിനേയും കണ്ടെത്തി. താമസിക്കാൻ ഹരീഷ് പറഞ്ഞ ഒരു ഹോട്ടലിലേക്ക് റൂം(!) എടുക്കുന്നതിനായി യാത്രയായി.
"സിനിമാക്കാർ താമസിക്കുന്ന സ്ഥലമാണ്..."
ഹരീഷിത് പറഞ്ഞപ്പോ ഞാൻ കീശയിലെ പേൾസ് തപ്പിനോക്കിക്കൊണ്ട് ദയയീയമായി ഹാഷിമിനെ നോക്കി. അദ്ദേഹം ഒരു കൂതറ ലൈനിൽ എവിടെയെങ്കിലും വല്ല സിനിമാനടികളേയും കാണാനുണ്ടോ എന്ന നിരീക്ഷണത്തിലാണ്. റിസപ്ഷനിസ്റ്റ് പൈസ ചോദിച്ചപ്പോഴേക്കും ഹരീഷ് മെല്ലെ പുറത്തേക്ക്... മീറ്റുമുതലാളിയായ ഹരീഷിൽനിന്നും ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. പാവം രണ്ട് ബ്ലോഗർമാരെ മീറ്റിനു തലേദിവസം വിളിച്ചുവരുത്തി ഇങ്ങനെ പറ്റിക്കാൻ പാടുണ്ടോ....? തിരൂർ മീറ്റ് മുതലാളി കോട്ടോട്ടി, എർണാകുളം മീറ്റ് മുതലാളി Dr. ജയൻ ഏവൂർ എന്നിവരെ കണ്ടുപഠിക്കുക...
കോട്ടോട്ടി, Dr. ജയൻ ഏവൂർ നീണാൾ വാഴട്ടെ...............
എന്തായാലും ഇനി രജിസ്ട്രേഷൻ കഴിഞ്ഞാൽ നാട്ടിലെത്താൻ കള്ളവണ്ടി കയറണ്ടി വരും ഉറപ്പ്.

റൂമിലെത്തി വിശദമായി ഒരുകുളി പാസാക്കി രണ്ടു പേരും ഭക്ഷണം കഴിക്കാൻ പുറത്തേക്കിറങ്ങി..
സ്വന്തം പോക്കറ്റിനെ വിശ്വാസമില്ലാത്തതിനാൽ  പുറത്ത് ഒരു തട്ടുകടയിൽ പോയി രാവിലെ ഉണ്ടാക്കിവച്ച ദോശ 50% ഡിസ്കൗണ്ട് നിരക്കിൽ ഒന്നിനു 7രൂപ വച്ചു കഴിച്ചു. തിരിച്ചു റൂമിലേക്ക്...  ഹോട്ടലിനുള്ളിലോ, പരിസരത്തൊ സിനിമാനടി പോയിട്ട് ഒരു സിൽമാ പോസ്റ്റ് പോലുമില്ല...
റൂമിലെത്തി ലാപ്ടോപ്പ് തുറന്നു. ഹാഷിമിന്റെ സഹായത്താൽ എന്റെ ബ്ലോഗിനെ ഒന്നു പെയിന്റ് ചെയ്ത് മോടി കൂട്ടാൻ ശ്രമിച്ചപ്പഴേക്കും ഹാഷിമിന്റെ ചാറ്റികൾ വരാൻ തുടങ്ങി..
"ഹായ് ഡാ.... സുഖണോഡാ.. എന്താഡാ നീ മിണ്ടാത്തെ.."
"ക്ലും... പ്ലും..." സ്ക്രീനിന്റെ അടിയിൽ നിന്ന് തുരുതുരാ തരുണീമണികൾ ചാറ്റാനായി പൊങ്ങിവരാൻ തുടങ്ങി.. തിരിച്ചും കുറേ 'ഡാ' കൾ മറുപടിയായി ചാറ്റിൽ നിറഞ്ഞു
എന്റെ സംശയങ്ങൾ തീർക്കാൻ ഹാഷിമിനു സമയം കിട്ടുന്നില്ലാ...
ഇവറ്റയെയെല്ല്ലാം ഓടിച്ച് വിട്ടപ്പോഴെക്കും നേരം പുലരാനായി...  കിടന്ന് ഒന്നു മയങ്ങിയപ്പോഴേക്കും കോട്ടോട്ടിയുടെ ഫോൺ കാൾ....
"മീറ്റുണ്ടോ....??"
മീറ്റിനു ബാഗും തൂക്കിയിയിറങ്ങിയ ആളാണ് ചോദിക്കുന്നത്.. മീറ്റുണ്ടോന്ന്...
തുഞ്ചൻ മീറ്റിനുശേഷം കോട്ടോട്ടിക്കെന്താ... വട്ടായോ...??
ഹരീഷ് ജാഗ്രതൈ.....!!!!!!! മീറ്റ് മുതലാളിമാർക്ക് ലൂസ് കണക്ഷൻ...!!! ഹാവൂ..!!!  ഡോക്ടറായതിനാൽ ജയൻ ഏവൂർ രക്ഷപ്പെട്ടു.

രാവിലെ 9മണിക്കതന്നെ ഇറങ്ങി മീറ്റ് സ്ഥലത്തേക്ക് ഇവിടെ സിനിമാനടികളെയൊന്നും കാണാനില്ല. മീറ്റിന് നാലു ബ്ലോഗിണിമാരെങ്കിലും ഉണ്ടായാൽ മതിയായിരുന്നു.
ഷാഷിം,പുണ്യാളൻ,ജിക്കു
I am from USA... മാണിക്ക വീണയുമായ്

മാണിക്കേച്ചി, മഞ്ഞുതുള്ളി, അമ്മ.

നന്ദപർവ്വം,രഞ്ജിത് വിശ്വം,ഹബീബ്, സപ്തവർണ്ണങ്ങൾ,അരുൺ നെടുമങ്ങാട്
മഞ്ഞുതുള്ളിയും തീരവും

സജിം,മിക്കിമാത്യു, നിവിൻ ,പാക്കരൻ,
മത്താപ്പും പൂത്തിരികളും
മീറ്റ് മുതലാളിമാർ കൊട്ടോട്ടി തിരൂർ,ഹരീഷ് തൊടുപുഴ.
വേണ്ട മോനേ....
ലതികാസുഭാഷ്
ഞങ്ങൾ പാവങ്ങളാ...
ഹബീബും റജിയും
വാഴക്കോടന്റെ ലാത്തിയിൽ അന്തം വിട്ടിരിക്കുന്നവർ 
വേറൊരു പിൻകാഴ്ച്...

ഒരു ചെറുപുഞ്ചിരി

ഹാഷിമിന്റെ കൂതറത്തരം കണ്ട് മത്താപ്പിനു തീ പിടിച്ചപ്പോൾ.
ഹലോ മീറ്റിലാ.. പിന്നെ വിളി

നീയിപ്പ പാടണ്ട.
ഞാനൊരു പാട്ടു പാടാം.... അമ്മുന്റെ സ്വന്തം ജാനകിക്കുട്ടി

ഓം ഹ്രീം..... തല മാറട്ടെ....
മുടിയനും, ഒടിയനും.
ഹരിച്ചേട്ടനും അനിയൻ ബ്ലോഗർ mnp nairഉം



മീറ്റ് മുതലാളിമാരും ഗുണ്ടകളും
അശോകൻ അനൂപ്, പ്രവീൺ, മത്താപ്പ്

പാക്കരനും മത്തായി വിഷനും

കസേരകൾ സാക്ഷി...
കാദർ പട്ടേപ്പാടം, ശരീഫ്ക്ക.

സ്വപ്നാടകൻ


അലക്സാണ്ടർ ആന്റണി
ശരീഫ് കൊട്ടാരക്കരയും ദൈവത്തിന്റെ കൈകളും
ജോ..... ഞാനൊന്നുറങ്ങട്ടെ,

വേദവ്യാസനും മൽസ്യഗന്ധിയും
ഷിം, ഷാ, ഷി.
ഹാഷിം, നൗഷാദ്,സംഷി.
പാച്ചു അവാര്‍ഡുമായി, കൂടെ മാണിക്യം, ജോ


മോന്‍ മിടുക്കനാകും,
ലതികേച്ചി, ഹബി

കണ്ണൻ ഇരുന്ന് ഫോട്ടോഎടുക്കുന്നു.
നിന്ന് എടുത്തു ക്ഷീണിച്ചു പാവം


പൊന്മളക്കാരൻ
രഞ്ജിത് വിശ്വം, റെജി, പാവത്താന്‍, ജിക്കു


“അതേയ്.. ഇത്രകൊന്നും പോരാ.... കഴിഞ്ഞ മീറ്റിനു കൂടുതല്‍ കിട്ടിയതാ”
ചക്ക കൂട്ടാനല്ലാ. ബിരിയാണി തന്നെ
ശരിക്കും കഴിച്ചോണം
നല്ലി, സ്വപ്നാടകൻ, വാഴക്കോടൻ, നിവിൻ

ഓണത്തിനിടയിൽ പുട്ടുകച്ചവടം










നോ...നോ... നോ...
നാണമാകുന്നൂ......
ദിലീപും സിജീഷും
മീറ്റിലെ പുണ്യാളന്മാർ
എന്നാശരി.. ഒരു കൈ നോക്കാം...
ഷാജിമാത്യു(കാർട്ടൂൺ ലോകം),റജി മലയാലപ്പുഴ,ദിമിത്രേവ്
രഞ്ജിത് വിശ്വം,വേദവ്യാസൻ,ഭാര്യ ഷീന.

എന്റെ പോട്ടം പിടിക്കെടാ ചെറുക്കാ....
ഒരു റഷ്യൻ ഗാനം ദിമിത്രൊവ്..
വ്യാജ രേഖാ നിർമ്മാണം...
വിനുകുട്ടൻ, മനോരാജ്,റാംജി,വിൻസന്റ്.
മീറ്റീന്ന് ചാടിപ്പോയാലോ....
കാദർപട്ടേപ്പാടവും ജയ്നും
മക്കളേ... ഇതൊരു മൽസരമല്ല.....
ഒന്നു വേഗം വാ കൊച്ചേ.. ബീമാനം പോകും
ചോർത്തല്ലേ....
ചെറിയനാടൻ,മകൾ നയന, ഡാനിൽ,ഫിറോസ്.

പുണ്യാളൻ,രഞ്ജിത്ത് വിശ്വം.

ബാക്കി ഉണ്ടായിരുന്ന കുറച്ചു ഫോട്ടോസ് കൂടി ചേർത്തിട്ടുണ്ട്..
മീറ്റിലെ ഭക്ഷണം വളരെ നന്നായിരുന്നു.
രാത്രി വീട്ടിൽ എത്തേണ്ടതിനാൽ ഉച്ചഭക്ഷണം കഴിഞ്ഞ ഉടൻ തിരിച്ചു പോന്നു മീറ്റ് അവസാനിക്കുന്നതിനു മുൻപ്.. ഇത്തരത്തിലുള്ള ഒരു അവസരം എനിക്ക് ഒരുക്കിത്തന്ന സംഘാടകർക്ക് ഹരീഷ് തൊടുപുഴക്ക് പ്രത്യേകം നന്ദി..നന്ദി.. നന്ദി..